അമ്മ പറയുന്നത്
ശാഠ്യം പിടിക്കാതുറങ്ങുനീയോമലേ,
താരാട്ടു പാടുവാൻ വയ്യെനിയ്ക്ക്.
അമ്പിളിമാമനുണ്ടാകാശമുറ്റത്ത്,
നീയുറങ്ങുന്നതും നോക്കിനിൽപ്പൂ.
നിൻ കണ്ണിണയിലെ ദീപപ്രഭകണ്ടു,
താരകക്കൂട്ടങ്ങൾ ലജ്ജിക്കുന്നു.
നിലാവു നിൻ ചുണ്ടിലെ പുഞ്ചിരി കാണവേ,
സ്വയമൊന്നു വീണ്ടും മിനുക്കീടുന്നു.
കുളിർത്തെന്നലെങ്ങുനിന്നോ വന്നണയുന്നു,
നിന്നെത്തണുപ്പിച്ചകന്നീടുന്നു.
മാറോടു ചേർത്തണച്ചമ്മയുറക്കിടാം,
അല്ലലറിയാതുറങ്ങിക്കൊൾക.
നാളെകൾ നിന്റേതാണമ്മ പ്രാർത്ഥിച്ചിടാം,
ദൈവം നിനക്ക് തുണയായിടും.
Labels: കവിത
18 Comments:
ഞാനിതൊന്ന് കാണാതെ പഠിച്ച് പാടി നോക്കട്ടെ,അവന് ചെലപ്പൊ തിരിച്ചതിങ്ങനെ പാടും,http://www.youtube.com/watch?v=Oahxu9aEWRw&feature=player_embedded
താരാട്ട് പാടുവാന്‍ വയ്യെങ്കിലും അല്ലലൊന്നും അറിയിക്കാതെ വരും നാളുകള്‍ ദൈവത്തിന്റെ തണലില്‍ കുഞ്ഞിന്റെതാകാന് പ്രാര്‍ത്ഥിച്ചു
നല്ല താരാട്ട് തന്നെ പാടിയുറക്കി. :-)
ലളിതം, മനോഹരം
:)
നാളെകൾ നിന്റേതാണമ്മ പ്രാർത്ഥിച്ചിടാം,
ദൈവം നിനക്ക് തുണയായിടും.
അമ്മയുടെ ആ പ്രാര്‍ത്ഥന മാത്രം മതിയാലോ എല്ലാത്തിനും ഉപരിയായി
വളരെ മനോഹരമായിരിക്കുന്നു
ഞാനൊന്നു ‘ച്വീറ്റട്ടെ’സൂ..
ചോ.. ച്വീ...റ്റ്!
വയ്യെങ്കിലും ഒരു കുഞ്ഞു താരാട്ട് പാടിക്കൊടുക്കൂ.
ആദ്യ വരി കണ്ടപ്പോ തോന്നി ഇതെന്ത് പറ്റി, താരാട്ടുപാടാന്‍ ഒന്നും വയ്യെന്നൊക്കെ..
അമ്മയുടെ പ്രാര്‍ത്ഥന ദൈവം സ്വീകരിക്കാതിരിക്കില്ലല്ലോ..
അമ്മ.. ആ വാക്കിനെക്കാല് മധുരതരമായ് എന്താ ഈ ഭൂമിയിലുള്ളത്..?
വല്യമ്മായി :) ഞാൻ പോയി നോക്കട്ടെ അതെന്താന്ന്.
സുകന്യ :)
ശ്രീ :)
അഭി :)
പി. ആർ. :)
എഴുത്തുകാരിച്ചേച്ചീ :)
നജീം :)
എല്ലാവർക്കും നന്ദി.
അമ്പിളിമാമനുണ്ടാകാശമുറ്റത്ത്,
നീയുറങ്ങുന്നതും നോക്കിനില്പ്പൂ.
മനോഹരം സൂ.:)
വേണുവേട്ടാ :) നന്ദി.
വളരെ മനോഹരം!!!!!!!! പാടിനോക്കുമ്പോള് അസ്സല് ഒരു താരാട്ടുപാട്ട് ........
ഗീത :) നന്ദി.
താരാട്ട് പാടിയുറക്കാം....?
നവവത്സരാശംസകൾ
മനോഹരം ..ഈ താരാട്ട് പാട്ട്...!!
നന്ദന :)
അച്ചൂസ് :)
നന്ദി.
അമ്മയുടെ പ്രാര്‍ത്ഥന മാത്രം മതിയാലോ എല്ലാത്തിനും ഉപരിയായി
വളരെ മനോഹരമായിരിക്കുന്നു
അമ്മയുടെ പ്രാര്‍ത്ഥന മാത്രം മതിഎല്ലാത്തിനും
വളരെ മനോഹരമായിരിക്കുന്നു. . . . . .
അമ്പു :) നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home