വനിതാദിനാശംസകൾ
ഹോ! ചൂടുകാലം തുടങ്ങി. കൊറോണയൊക്കെ അവിടെ നിക്കട്ടെ എന്നായി ഇപ്പോ എൻ്റെ ഭാവം. എന്നാലും വല്ലാത്തൊരു കൊറോണ. പോവുന്നുണ്ടോ നോക്ക്. എന്തെങ്കിലുമാവട്ടെ.
വാക്സിൻ വന്നല്ലോ. അച്ഛനുമമ്മയുമൊന്നും വാക്സിനെടുക്കാൻ പോയിട്ടില്ല. പോവാം, തിരക്കില്ല എന്ന മട്ടിലാണു്.
നാളെയാണല്ലോ വനിതാദിനം. കൂട്ടുകാരികൾക്ക് എൻ്റെ സന്തോഷത്തിൽ നല്ലൊരു പങ്കുണ്ട്. അവരുടെ ഉദ്ബോധനം (തെറി) കേട്ടില്ലായിരുന്നെങ്കിൽ ഞാനിപ്പോഴും ഒരു പഞ്ചപാവമായി കഴിഞ്ഞുകൂടുന്നുണ്ടാവുമായിരുന്നു. ;)
അതുകൊണ്ട് അവർക്കെല്ലാം എൻ്റെ സ്നേഹം ഇവിടെ രേഖപ്പെടുത്തുന്നു.
സന്തോഷവും സൗഖ്യവുമൊക്കെയായിട്ട് കഴിഞ്ഞുകൂടുന്നു. പക്ഷേ ന്യൂജെൻ ഭാഷയിൽപ്പറയുകയാണെങ്കിൽ, അതൊക്കെ തള്ളാൻ സമയമില്ല.
ദിവസോം എന്തെങ്കിലുമൊക്കെ എഴുതാൻ ശ്രമിക്കാം. ഗൗരവപരമായതൊന്നുമല്ലല്ലോ ഞാനെഴുതുന്നത്. എന്നാലും നടക്കുമോന്നറിയില്ല.
ബ്ലോഗുലകത്തിലെ വനിതകൾക്കെല്ലാം വനിതാദിനാശംസകൾ! വല്യ പരിചയമൊന്നും ഇല്ലാത്തവരും ഉണ്ടെങ്കിലും ആശംസ കുറയ്ക്കേണ്ടല്ലോ.
അപ്പോ ശരി. ബുക്ക് കുറച്ച് വായിക്കണം. പുതിയതുണ്ട്. അതിനുമുമ്പ് ലേശം അടുക്കളപ്പണിയുണ്ട്. :))
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home