Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, October 18, 2007

ഉപേക്ഷിച്ചുപോകുന്നവ

ഓരോ പെട്ടിയും അടയ്ക്കുന്നതിനുമുമ്പ് ഒന്നുകൂടെ നോക്കി. അച്ചാറുകള്‍, പപ്പടക്കെട്ടുകള്‍, വറ്റലുകള്‍, തിന്നാനുള്ള പല വസ്തുക്കളും. ഓരോ പൊതി പൊതിയായിട്ട് അടുക്കിയടുക്കിവെച്ചിട്ടുണ്ട്. ഇനി അടച്ച്, അവിടെയെത്തി തുറന്ന് നിരത്തിവെക്കും. കുറച്ചുകാലത്തേക്ക് ഇത്രയും മതി സന്തോഷത്തിന്. ചില പെട്ടിയില്‍, ഇങ്ങോട്ടുകൊണ്ടുവന്നതും പുതുതായി വാങ്ങിക്കൊണ്ടുപോകുന്നതുമായ വസ്ത്രങ്ങള്‍. അവധിക്കാലത്തിന്റെ സന്ദര്‍ശനത്തിന്റെ ബാക്കിപത്രങ്ങള്‍. തിരിച്ചുവരവിനുവേണ്ടിയുള്ള പോക്ക്. ഇനിയെന്തെങ്കിലും മറന്നിട്ടുണ്ടോ എടുക്കാന്‍. ഇല്ല. ഒക്കെ തയ്യാര്‍. ഇനി യാത്ര തുടങ്ങുകയേ വേണ്ടൂ.

“ഇനിയെന്തെങ്കിലും മറന്നിട്ടുണ്ടോ?”

“ഇല്ലെന്ന് തോന്നുന്നു. ഒക്കെ നോക്കിയല്ലോ.”

“ഇനിയെന്തെങ്കിലും എടുക്കാനുണ്ടോ?”

“അമ്മേ, ഇനിയീ വീടും, നാടും, വീട്ടുകാരും, നാട്ടുകാരും മാത്രമേയുള്ളൂ എടുക്കാന്‍. എടുക്കുന്നുണ്ടോ?”

ഏതൊരു യാത്രയിലും, പ്രിയപ്പെട്ട ചിലത്, പിന്നിലുപേക്ഷിച്ചേ പോകാന്‍ പറ്റൂ. നേട്ടത്തിന്റെ മുഖം പുഞ്ചിരിക്കുമ്പോള്‍, നഷ്ടത്തിന്റെ മുഖം കണ്ണീരുമായി നില്‍ക്കുന്നുണ്ടാവും.

Labels:

24 Comments:

Blogger കണ്ണൂരാന്‍ - KANNURAN said...

കൂടുമാറ്റത്തേക്കാള്‍ വിഷമമുള്ള മറ്റൊരു കാര്യമുണ്ടോ?? ഓര്‍മ്മകള്‍ ഉപേക്ഷിക്കാതെ യാത്രയാവുക...

Thu Oct 18, 12:56:00 pm IST  
Blogger Viswaprabha said...

സു എഴുതിയത് ശരിയാണ്.

ഓരോരിയ്ക്കലും കെട്ടിപ്പൂട്ടി, കെട്ടുകളറുത്തു വരുമ്പോഴും എന്തൊക്കെയോ മറന്നുവെച്ചിട്ടുണ്ടെന്ന ഒരു തോന്നല്‍ കൂടി തലയില്‍ ചുമന്നുകൊണ്ടാണു പോരാറ്‌.

പിന്നെ വല്ലപ്പോഴുമൊരു നാള്‍ തിരിച്ചെത്തുന്നതുവരേയ്ക്കും ആ ചുമട് തലയില്‍നിന്നിറക്കാനും പറ്റാറില്ല.

മറന്നുവെച്ച പുഞ്ചിരികളും മറക്കാതെ കൂടെ കൊണ്ടുപോരുന്ന ഗദ്ഗദങ്ങളും....

Thu Oct 18, 12:58:00 pm IST  
Blogger പ്രയാസി said...

“ഇനിയെന്തെങ്കിലും എടുക്കാനുണ്ടോ?”

“അമ്മേ, ഇനിയീ വീടും, നാടും, വീട്ടുകാരും, നാട്ടുകാരും മാത്രമേയുള്ളൂ എടുക്കാന്‍. എടുക്കുന്നുണ്ടോ?”

കുഞ്ഞു കഥയില്‍ക്കൂടി വലിയൊരു കാര്യം പറഞ്ഞു..

Thu Oct 18, 01:32:00 pm IST  
Blogger ശ്രീ said...

“നേട്ടത്തിന്റെ മുഖം പുഞ്ചിരിക്കുമ്പോള്‍, നഷ്ടത്തിന്റെ മുഖം കണ്ണീരുമായി നില്‍ക്കുന്നുണ്ടാവും.”

സൂവേച്ചീ...
പക്ഷേ, എത്രയൊക്കെ നേടിയാലും ഒന്നും മറ്റൊന്നിനു പകരമാവില്ലല്ലോ. എങ്കിലും നഷ്ടം ഓര്‍‌മ്മകളില്‍‌ സൂക്ഷിച്ച് മുന്നേറുക തന്നെ... അല്ലാതെന്തു ചെയ്യാന്‍‌... അല്ലേ?

Thu Oct 18, 02:07:00 pm IST  
Blogger വേണു venu said...

ഇതാണോ കുഞ്ഞു കഥ.
അമ്മേ, ഇനിയീ വീടും, നാടും, വീട്ടുകാരും, നാട്ടുകാരും.
എത്രയോ പ്രാവശ്യം മനസ്സു് പറഞ്ഞതു്.
സൂ, വലിയ കഥ.:)

Thu Oct 18, 02:19:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ഇല്ലില്ല എന്തോ മറന്നു. ആ ബസ്സിലു കേറിയാ ഓര്‍മ്മ വരും.

Thu Oct 18, 04:01:00 pm IST  
Blogger സൂര്യോദയം said...

'നേട്ടത്തിന്റെ മുഖം പുഞ്ചിരിക്കുമ്പോള്‍, നഷ്ടത്തിന്റെ മുഖം കണ്ണീരുമായി നില്‍ക്കുന്നുണ്ടാവും.' നല്ല വിശകലനം.. :-)

Thu Oct 18, 04:02:00 pm IST  
Blogger simy nazareth said...

സു, നന്നായിട്ടുണ്ട്.

Thu Oct 18, 04:58:00 pm IST  
Blogger Unknown said...

Same story englishil untu Suryagayathri.

Thu Oct 18, 05:57:00 pm IST  
Blogger സു | Su said...

മാലിനി, സെയിം സ്റ്റോറി ഇംഗ്ലീഷില്‍ ഉണ്ടെങ്കില്‍, എവിടെയാണെന്നും, ആരെഴുതിയതാണെന്നും, വേഗം, പറഞ്ഞുതന്നാല്‍, ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യാമായിരുന്നു. എന്തായാലും ഞാന്‍ വായിച്ചിട്ടില്ല.

Thu Oct 18, 06:30:00 pm IST  
Blogger ശെഫി said...

This comment has been removed by the author.

Thu Oct 18, 06:43:00 pm IST  
Blogger ശെഫി said...

ഉപേക്ഷിച്ചു പോകുന്നവ പ്രിയപ്പെട്ടതാവുമ്പോള്‍ അവ ഗൃഹാതുരത്ത്വത്തോടെ ഓര്‍ത്തിരിക്കുന്നതും ഒരു സുഖം തന്നെയാണ്‌.

Thu Oct 18, 06:44:00 pm IST  
Blogger reshma said...

സങ്കടം വരുന്നുണ്ട്.

Thu Oct 18, 08:32:00 pm IST  
Blogger Saha said...

കഴിഞ്ഞ ഒരു നിമിഷം...
വീണ ഒരു വാക്ക്...
വിരിയാന്‍ മറന്ന ഒരു പുഞ്ചിരി...
സമയത്ത് നീളേണ്ടിയിരുന്ന ഒരു സഹായഹസ്തം..
എല്ലാം വീണ്ടെടുക്കാന്‍ പറ്റാത്തവണ്ണം പിന്നിലാക്കിയല്ലേ നാം മുന്നോട്ട് യാത്രയാകുന്നത്?
അപ്പോള്‍, ഉപേക്ഷിക്കേണ്ടത് ഉപേക്ഷിക്കാനും നേടേണ്ടതെല്ലാം നേടാനും വേണ്ട അവധാനത്യയും കരുത്തുമാര്‍ജിച്ച്, “വരുമൊരുഷസ്സിന്‍‌റെ തേരുരുള്‍പ്പാട്ടിനു” കാതോര്‍ത്ത്, മുന്നോട്ടുതന്നെ പോവുകയാണല്ലോ നമുക്ക് ചെയ്യാന്‍ പറ്റിയ കാര്യം.
പ്യൂപ്പയില്‍ നിന്ന് വിരിഞ്ഞ് ശലഭം പറന്നുപോകുമ്പോള്‍ ചെടിയുടെ മനസ്സില്‍ ദു:ഖമാണോ അതോ വസന്തത്തിലെ പുനസ്സമാഗമത്തിന്റെ പ്രതീക്ഷയാണോ? ചെടിക്ക് നേരാവുന്നത് നന്മകളുടെയും ആശംസകളുടെയും പാഥേയം മാത്രം.
ആപേക്ഷികയുതയുടെയും ക്ഷണികതയുടെയും കുഞ്ഞുനൊമ്പരങ്ങള്‍, അല്ലേ? :)

Thu Oct 18, 08:47:00 pm IST  
Blogger സു | Su said...

കണ്ണൂരാന്‍ :) ഓര്‍മ്മകളാണ് എന്നും എല്ലാവര്‍ക്കും കൂടെ കൊണ്ടുനടക്കാന്‍ ആവുക അല്ലേ?

വിശ്വം ജീ :)

പ്രയാസീ :)

ശ്രീ :) ഒന്നും, മറ്റൊന്നിനു പകരം ആവില്ല.

വേണു ജീ :)

കുട്ടിച്ചാത്താ :) ബസ്സില്‍ കയറിയാല്‍ ഓര്‍മ്മവരു‍മോ? പേഴ്സ് ആയിരിക്കും. ;)

സിമി :)

സൂര്യോദയം :)

ശെഫി :) അതെ. ഓര്‍ത്തിരിക്കാനും സുഖം.

രേഷ് :)

സഹ :) മുന്നോട്ട് പോകേണ്ടപ്പോള്‍, അറച്ച് നിന്നാല്‍, നിന്നയിടത്തായിപ്പോകും. വിട്ടുപോകേണ്ടതിനെയെല്ലാം വിടുക. ഇനിയെന്തോ നേടിത്തരാനുള്ള യാത്രയ്ക്ക് വേണ്ടി പോകുക. ചെടിയുടെ മനസ്സില്‍ ഉള്ളതാവുമോ ശലഭത്തിന്റെ മനസ്സില്‍?

കഥ വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

Fri Oct 19, 01:48:00 pm IST  
Blogger ബിന്ദു said...

നാടിനേയും നാട്ടുകാരേയും കൂടി ഞാന്‍ കൊണ്ടു പോരാറുണ്ട്‌. തീരുമ്പോ തീരുമ്പോ അമ്മ അവിടെ നിന്നു പാര്‍കെല്‍ അയച്ചു തരികയും ചെയ്യും. ;)ഫോണില്‍ കൂടി.
നന്നായിട്ടുണ്ട്‌.

Fri Oct 19, 06:37:00 pm IST  
Blogger സഹയാത്രികന്‍ said...

ചേച്ചി മനുഷ്യനെ കരയിച്ചേ അടങ്ങൂ...?

നന്നായി ചേച്ചി... കുഞ്ഞുകഥയാണേലും ഒരു പാട് പറഞ്ഞു...
:)

Sat Oct 20, 11:53:00 pm IST  
Blogger സു | Su said...

ബിന്ദൂ :)

സഹയാത്രികന്‍ :)

Sun Oct 21, 02:34:00 pm IST  
Blogger Unknown said...

This comment has been removed by the author.

Sun Oct 21, 03:27:00 pm IST  
Blogger തെന്നാലിരാമന്‍‍ said...

കുറച്ച്‌ വരികളിലൂടെ ഒത്തിരി പറഞ്ഞു...നന്നായിട്ടുണ്ട്‌ ചേച്ചീ...

Tue Oct 23, 09:32:00 am IST  
Blogger സു | Su said...

തെന്നാലിരാമന്‍ :) നന്ദി.

Tue Oct 23, 10:08:00 am IST  
Blogger ദിലീപ് വിശ്വനാഥ് said...

നല്ല കഥ.

Tue Oct 23, 10:26:00 pm IST  
Blogger സു | Su said...

വാല്‍‌മീകി :) നന്ദി.

Wed Oct 24, 09:59:00 am IST  
Blogger AswathiBabu said...

hai,
ellam nannayittundu
very very nice

Tue Nov 20, 03:12:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home