യാത്ര
പുഴകള്‍ ഒഴുകിച്ചേരുന്നത് കടലിലേക്കാണ്.
ജീവിതപ്പുഴകള്‍ ഒഴുകിച്ചെല്ലുന്നത് മരണക്കടലിലേക്കും.
പുഴകള്‍ വറ്റിവരളുമ്പോള്‍,
കടലിലേക്കെത്താന്‍ കാലതാമസം വരും.
ജീവിതം വറ്റിവരളുമ്പോള്‍,
ഇനിയെന്തെന്ന ചിന്തയാവും.
ഓരോ വിടവാങ്ങലിന്റേയും അവസാനം ഒരൊത്തുചേരലുണ്ട്.
വിട്ടുപോകുന്നവരെക്കുറിച്ച്, സ്വാര്‍ത്ഥത നമ്മുടെ കൂടെ നിന്ന് ചിന്തിപ്പിച്ച് ദുഃഖിപ്പിക്കും.
എത്തിച്ചേരാനുള്ളിടത്ത് കാത്തുനില്‍ക്കുന്നവരെക്കുറിച്ച്,
അവരുടെ, പ്രതീക്ഷയേയും, സന്തോഷത്തേയും കുറിച്ച് ആരും ചിന്തിക്കാത്തതെന്ത്?
മരണം, കണ്ടുനില്‍ക്കുന്നവരെ വിട്ട്,
കാത്തുനില്‍ക്കുന്നവരിലേക്കെത്താനുള്ള യാത്രയാണ്.
ഓരോ യാത്രയിലുമെന്നപോലെ, ഒരു സന്ദേശം നമുക്കായി കാത്തുകിടപ്പുണ്ട്.
ലെസ്സ് ലഗ്ഗേജ്, മോര്‍ കംഫേര്‍ട്ട്.
പഴി, ശാപം, തെറ്റുകള്‍, കുറ്റബോധം.
ഭാരങ്ങള്‍ കൂടുതലാവുമോ?
ഒറ്റയ്ക്ക് ചുമക്കേണ്ട ഭാരങ്ങള്‍ എന്തെന്ന് അറിയുമ്പോള്‍,
ഒഴിവാക്കാന്‍ കഴിയുന്നത് ഒഴിവാക്കാന്‍ ശ്രമിക്കും.
നിറയ്ക്കുമ്പോള്‍ത്തന്നെ, ഭാരമാണെന്ന് അറിയുമ്പോള്‍,
വലിയ ഭാണ്ഡം കെട്ടാതിരിക്കില്ലേ?
“മരണത്തിലേക്ക് കൈയും വീശി, നടന്നു പോയി.”
ആരോ എഴുതിവെച്ച വാചകം വായിക്കാന്‍ രസം.
അപ്പോ, അങ്ങനെ നടന്നുപോകാനോ?
Labels: കുഞ്ഞുചിന്ത
23 Comments:
സൂ...
ഏറ്റവും അനിവാര്യമായ യാത്ര, അല്ലേ? :)
ഒരല്പം ചിന്തിച്ചിരുത്തുന്ന വിചാരങ്ങള്‍ തന്നെ ഇവ!
കൊള്ളാം....
പിന്നെ, ഒഴുകിയെത്തുന്നത് സമുദ്രത്തിലേയ്ക്ക് തന്നെയാവണം. പലരും സമുദ്രത്തെക്കുറിച്ച് ഭാവന ചെയ്യുകയും, എന്നാല്‍ തടാകങ്ങളില്‍ എത്തിപ്പെടുകയും ചെയ്യുന്നു.
ഒഴുകിയെത്തുന്നത് സമുദ്രത്തിലല്ലെങ്കില്‍, അത് പിന്നീട് ദൂഷണങ്ങളാകാം. കെട്ടിക്കിടന്ന് ദുഷിക്കാന്‍ വഴിയുള്ള തടാകങ്ങളേക്കാള്‍ എത്രയോ മഹത്തരമാവണം സമുദ്രത്തിന്‍റെ വിശാലത? മുന്നേപോയവര്‍ തടാകങ്ങളിലാണ് എത്തിയതെങ്കില്‍, കരണീയമായത് രണ്ടാണ്:
1. നമ്മള്‍ സമുദ്രത്തിലെത്താന്‍ തന്നെ പ്രയത്നിക്കുക.
2. കൂടെ, തടാകങ്ങളില്‍ ഒടുങ്ങുന്നവരെ സമുദ്രത്തിലെത്തിക്കുക. (അവര്‍ അറിഞ്ഞോ അറിയാതെയോ അവശേഷിപ്പിച്ച ബാക്കിപത്രങ്ങളാണല്ലോ നമ്മള്‍; അവര്‍ അന്ന് ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് നമ്മളും ഇല്ല. ഇതായിരുന്നു, ഭഗീരഥനെ പ്രയത്നിക്കാന്‍ പ്രേരിപ്പിച്ചത്!)
അതിനെന്ത് വേണം?
വഴി സമുദ്രത്തിലേയ്ക്കുതന്നെ ഉറപ്പ് വരുത്തുക.
പിന്നെ, ലഗേജിന്‍റെ “അലൌവബിള്‍ ലിമിറ്റും”, “പെര്‍മിറ്റഡ് മെറ്റീരിയല്‍സും“ അറിയുക :)
“ഉപ്പിനു പോകണ വഴിയേത്?”
എന്ന നാടന്‍ പാട്ട് കേട്ടിട്ടില്ലേ? :)
സൂവേച്ചീ...
“മരണം, കണ്ടുനില്‍ക്കുന്നവരെ വിട്ട്,
കാത്തുനില്‍ക്കുന്നവരിലേക്കെത്താനുള്ള യാത്രയാണ്.”
അതു വളരെ ശരിയാണ്‍.
പക്ഷേ,
“ഓരോ വിടവാങ്ങലിന്റേയും അവസാനം ഒരൊത്തുചേരലുണ്ട്.” എന്നു പറഞ്ഞതു മനസ്സിലായില്ല.
ഒഴിവാക്കാന്‍ കഴിയുന്നത് ഒഴിവാക്കാന്‍ ശ്രമിക്കാം. ലെസ്സു് ലഗേജു്.കൈ വീശാന്‍ കഴിഞ്ഞില്ലെങ്കിലും, നടു നിവര്‍ന്നു നില്‍ക്കാമല്ലോ.:)
ഒഴിവാക്കിയിട്ടും എന്നെ ഭാരങ്ങള്‍ പിന്തുടരുന്നു..
നല്ലചിന്തകള്‍
:)
സു വീണ്ടും ഫിലോസഫി തുടങ്ങി..
എന്തായാലും ഈ കൈവീശി നടത്തം കൊള്ളാം
സഹ :) ഒക്കെ കുറച്ച് കുറച്ച് മനസ്സിലായി. ഉപ്പിനു പോകണ വഴിയേത് എന്ന പാട്ടെനിക്ക് അറിയില്ല. :(
ശ്രീ :)തല്‍ക്കാലത്തേക്ക് വിടവാങ്ങി, നമ്മളൊക്കെ എങ്ങോട്ടുപോയാലും, ഒടുവില്‍, മരിക്കുമ്പോള്‍, ഒത്തുചേരും വീണ്ടും എന്നു ഞാനെന്റെ ഭാവന ഉപയോഗിച്ചതാണ്.
വേണു ജി :)
ഇട്ടിമാളൂ :)
ക്രിസ്‌വിന്‍ :) സ്വാഗതം.
വൈവസ്വതന്‍ :)
ലെസ്സ് ലഗ്ഗേജ്, മോര്‍ കംഫര്‍ട്ട്.. നല്ല യാത്ര :-)
:)
സു-ലോസഫി കൊള്ളാം..
മരണം, കണ്ടുനില്‍ക്കുന്നവരെ വിട്ട്,
കാത്തുനില്‍ക്കുന്നവരിലേക്കെത്താനുള്ള യാത്രയാണ്...
മരണം മടക്കിത്തരുന്നത് സ്നേഹത്തിന്റെ സൂക്ഷിപ്പ് സ്വത്തായിരുന്ന ഒരു പിടിമണ്ണാവാം... :)
ഫിലോസഫി എന്നത് കുറ്റമൊന്നുമല്ല.
അത് ചിലര്‍ക്കേ വരൂ
നല്ല ഗദ്യകവിത
:)
ഉപാസന
നന്നായിട്ടുണ്ട് സൂ ഈ 'യാത്ര', ഇഷ്ടമായി.
സൂര്യോദയം :)
വഴിപോക്കന്‍ :)
ഇത്തിരിവെട്ടം :)
സുനില്‍ :)
സാരംഗീ :)
എല്ലാവര്‍ക്കും നന്ദി.
നല്ല ച്ന്തകള്...
“മരണത്തിലേക്ക് കൈയും വീശി, നടന്നു പോയി.”
ശരിയാണ് വായിക്കാന് മാത്രമേ രസമുള്ളൂ...
സൂ :)
കുറേശ്ശെയെങ്കിലും മനസ്സിലാവുന്നുണ്ടല്ലോ?
വളരെ, വളരെ സന്തോഷം!
ഒത്തുചേരല്‍ ഒരു ഭാവന മാത്രമല്ലത്രെ!
ഓ.ടോ. 1.
മുന്നേ വിട്ടുപോയവരുടെ നന്‍മയാണ്/ശാന്തിയാണ് നമ്മുടെ ഭാഗ്യ-നിര്‍ഭാഗ്യങ്ങള്‍ക്കാധാരം. പിന്നെയൊന്നു സഹായിക്കാമെന്നു വിചാരിച്ചാലും അവരുടെ നാട്ടിലേയ്ക്ക് പണവും പണ്ടവും അയയ്ക്കാനും പറ്റില്ല. അപ്പോള്‍ പിന്നെ അങ്ങോട്ട് സ്നേഹാഞ്ജലികളുടെ ഡിഡി അയയ്ക്കുക.
ഓ.ടോ. 2.
“ഉപ്പിനുപോകണവഴി” വനിതാലോകത്തിലോ മറ്റോ കണ്ടിരുന്നുവെന്നു തോന്നുന്നു. ഒരല്പം ഭേദഗതികളോടെ അത് ചൂള എന്ന ചിത്രത്തിലും ഉണ്ട്.
ഇങ്ങനെ ഒത്തിരി ഓ.ടോ. എഴുതുന്നത് പൊറുക്കുമല്ലോ? :)
“ഒറ്റയ്ക്ക് ചുമക്കേണ്ട ഭാരങ്ങള്‍ എന്തെന്ന് അറിയുമ്പോള്‍,
ഒഴിവാക്കാന്‍ കഴിയുന്നത് ഒഴിവാക്കാന്‍ ശ്രമിക്കും.“
ചേച്ച്യേ... കൊള്ളാട്ടോ... :)
സൂവേച്ചീ...
വിശദീകരിച്ചപ്പോഴാണ്‍ കത്തിയത്. നന്ദി.
:)
ജിഹേഷ് :) വായിച്ചാല്‍ മാത്രം മതിട്ടോ. നടന്നു പോവണ്ട.
സഹ :) അങ്ങനെയൊരു ഒത്തുചേരല്‍ ഉണ്ടോയെന്ന് അറിയാത്ത സ്ഥിതിയ്ക്ക് അതൊരു ഭാവന തന്നെയല്ലേ? പിന്നെ നമ്മള്‍ അയയ്ക്കുന്നതൊക്കെ, അനുഗ്രഹത്തിന്റേയും, ജീവിതത്തില്‍ നല്ലതായിട്ടും, തിരിച്ചെത്തുമ്പോള്‍, അവിടെ കിട്ടുന്നുണ്ടെന്ന് കരുതാം അല്ലേ? പാട്ട് രണ്ടുവരി ചേട്ടന്‍ പാടിത്തന്നു. പടത്തിലേത്.
ശ്രീ :)
സൂ!
ഇതെല്ലാം ഭാവന അല്ലേ, എന്നു ചോദിച്ചാല്‍ അങ്ങനെയും വിവക്ഷിക്കാം. (പ്രപഞ്ചമനസ്സിന്‍റെ ഭാവന അഥവാ സങ്കല്‍പത്തിലാണ് ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ടി, എന്നും പറയുന്നില്ലേ? അപ്പോള്‍ ദൈവത്തിന്‍റെ ഉദാത്തസൃഷ്ടിയായ മനുഷ്യന്‍റെ ഭാവനയും വെറും തോന്നലുകള്‍ മാത്രമാവാന്‍ വഴിയില്ലല്ലോ....)
പിന്നെ, പറഞ്ഞു പറഞ്ഞ്, കാടുകയറിയെന്നു കരുതില്ലെങ്കില്‍,
ഈ ലിങ്ക് ഒന്നു നോക്കുക
മഹാത്മാഗാന്ധി അന്തരിച്ച് 12 വര്‍ഷത്തിനുശേഷം, അദ്ദേഹം പരലോകത്തുനിന്ന് സംസാരിച്ചതിന്‍റെ ശബ്ദലേഖനം എന്നാണ് അവര്‍ ഇതെക്കുറിച്ച് അവകാശപ്പെടുന്നത്. ആ വാക്കുകളില്‍ പോയവരും നമ്മളുംതമ്മിലുള്ള സംവേദനത്തിന്‍റെ സാധ്യതകളെക്കുറിച്ച് ചിലത് സൂചിപ്പിച്ചിരിക്കുന്നു.
ഇവയുടെ ആധികാരികത എന്തെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ, സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഇത് പലതും വലിയൊരു സത്യത്തിന്‍റെ ഒളിമിന്നലാണ് എന്നുമാത്രം ഞാന്‍ അടിവരയിട്ടു പറയട്ടെ. :)
പിന്നെ, പാട്ടുകേട്ടുവെന്നറിയുന്നതില്‍ സന്തോഷം!
കുഞ്ഞുചിന്ത എന്ന ലേബല്‍ പോരാ.. എത്രയോ അര്‍ത്ഥവത്തായ ആശയമാണിത്. നന്നായിരിയ്ക്കുന്നു.
സഹ :) അങ്ങനെയൊക്കെ ഉണ്ടാവുമോ? ലിങ്ക് വായിച്ചു. വായിച്ചിട്ടുണ്ട്, അങ്ങനെയുള്ള കുറേ അനുഭവങ്ങളൊക്കെ. പിന്നെ ടി. വി യിലും കണ്ടു. ഇപ്പോ, സഹ, അങ്ങനെ ഉണ്ടെന്ന് പറഞ്ഞു കേട്ടപ്പോ, എന്തോ ആശ്വാസം തോന്നി. ഏയ്...ഞാനവിടെ പോയിട്ട്, പോസ്റ്റ് ഒക്കെ പറഞ്ഞുകേള്‍പ്പിക്കും എന്ന് വിചാരിച്ചല്ല. ;) എന്താന്ന് പറയില്ല. എന്തായാലും നല്ല കാര്യം. അകലത്തുനിന്ന് ഫോണില്‍ മിണ്ടുന്നതുപോലെയുണ്ടാവും.
ചന്ദ്രകാന്തം :)
സൂ...
അങ്ങനെയൊക്കെ ഉണ്ടാവുമോ എന്നു ചോദിച്ചാല്‍, വേണമെങ്കില്‍, ഒരു സമാധാനത്തിന്, ഇല്ല, എന്നു കരുതുക.
ചിലര്‍ക്ക്, ഇല്ലെന്ന് കേട്ടാലും ഒരുതരം സമാധാനമാണെന്നു തോന്നുന്നു!
അവരില്‍നിന്ന്, വ്യത്യസ്ഥയായി, ആശ്വാസം തോന്നുന്നു എന്ന് കേള്‍ക്കുമ്പോള്‍, സന്തോഷം.
“ഗുരു” എന്ന മലയാളം സിനിമയിലെ രാജാവിന്‍റെപോലെ (സുരേഷ്‌ഗോപി) സൂ പ്രതികരിച്ചില്ലെന്നതില്‍ സന്തോഷമുണ്ട്.
[തിയേറ്ററുകളില്‍ അധികം കാഴ്ചക്കാരെ കിട്ടിയില്ല എങ്കിലും, മുന്നേ സൂ പറഞ്ഞപോലെ ഒരു വീണ്ടും കാണലിന് അര്‍ഹതയുള്ള മറ്റൊരു പടമാണത്. ഉപരിപ്ലവമായ ഒരു കാഴ്ചയ്ക്കപ്പുറം ഓരോ ഡയലോഗിലും അര്‍ത്ഥതലങ്ങളുടെ ഒരു രണ്ടാംഭാവം ഇതില്‍ ഉണ്ടെന്നെനിക്ക് തോന്നുന്നു.]
പിന്നെ, ഈ കാലയളവില്‍ ജനിച്ച് ജീവിക്കുന്നതില്‍ നമ്മള്‍ ദൈവത്തോട് നന്ദിയുള്ളവരാവണം. കാരണം, വലിയ വലിയ സാങ്കേതികവിപ്ലവങ്ങളും, ഒത്തിരി പൊളിച്ഛെഴുത്തലുകളും, വന്‍കടപുഴകലുകളും കഴിഞ്ഞ് , മാനവരാശിയുടെയും പ്രകൃതിയുടെയും ഒത്തിരി മാറ്റങ്ങള്‍ നമ്മള്‍ കാണാന്‍ പോകുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അതിമാനങ്ങളിലേയ്ക്കുള്ള (super dimensions) വാതില്‍തുറക്കല്‍, കാലാവസ്ഥ,ഭൂഗുരുത്വം, കാന്തികത ഇവയിലെ വലിയ മാറ്റങ്ങള്‍ ഇങ്ങനെ പലതും അനതിവിദൂരഭാവിയില്‍ നമ്മെക്കാത്തിരിക്കുന്നു. ഇന്നത്തെ പല “ഭോഷ്കുകളും” സത്യവും അനുഭവവേദ്യവും ആകുകയും ചെയ്യും. അപ്പോള്‍ തീരുമാനിക്കുക... നമ്മള്‍ പോസ്റ്റ് ഒക്കെ പറഞ്ഞുകേള്‍പ്പിക്കണോ വേണ്ടേ, എന്ന്! കാത്തിരിക്കുക.......
സഹ :) ആ സിനിമ ഞാന്‍ ശരിക്കും മുഴുവന്‍ കണ്ടില്ല. കുറേ ഭാഗം കണ്ടിരുന്നു. അങ്ങനെയൊക്കെ സംഭവിക്കുമെങ്കില്‍, പോസ്റ്റ് കേള്‍പ്പിക്കണോ വേണ്ടയോ എന്ന് ഒന്നുകൂടെ ആലോചിച്ച് തീരുമാനിക്കാം. ;)
Post a Comment
Subscribe to Post Comments [Atom]
<< Home