Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, May 15, 2005

വര്‍ഷം 13 !

കാന്തയ്ക്കു കണ്ണു പാടില്ല;
കാതു പാടില്ല കാന്തനും;
ദാമ്പത്യം കാന്തമാമെന്നാല്‍,
അല്ലെന്നാല്‍ കുന്തമായിടും.
എന്നു കുഞ്ഞുണ്ണി മാഷ്‌ പറഞ്ഞിട്ടുണ്ട്‌. മാഷ്ക്ക്‌ അങ്ങിനെ പലതും പറയാം. എന്നു വെച്ചു നമ്മള്‍ ആരും അതൊന്നും കേട്ടതായിപ്പോലും ഭാവിക്കരുതു. നമ്മള്‍, സ്ത്രീകള്‍ കാന്തനെ രണ്ടു കണ്ണും, പിന്നൊരു കണ്ണടയും, പറ്റുമെങ്കില്‍ ഒരു ബൈനോക്കുലറും ഉപയോഗ്ഗിച്ചു നോക്കിക്കൊണ്ടിരിക്കണം. അവര്‍ എന്തു ചെയ്യുന്നു എവിടെയൊക്കെ പോകുന്നു എന്നൊക്കെ കണ്ടുപിടിച്ചു നമ്മുടെ തലക്കു വല്ല പണിയും കൊടുക്കണം. എന്നാലേ നമ്മുടെ ജീവിതം ധന്യമാവൂ. കാന്തന്‍മാരോ? അവര്‍ ഭാര്യമാര്‍ പറഞ്ഞതു കേട്ടു സാരമില്ല പോട്ടെ എന്നു വിചാരിക്കാനേ പാടില്ല. അതിനു തക്കതായ മറുപടി കൊടുത്തുകൊണ്ടിരിക്കണം. എന്നിട്ടു വേണം നമ്മുടെ ജീവിതം കുന്തോം കുടച്ചക്ക്രോം ഒക്കെ ആക്കി മാറ്റാന്‍!
ഞങ്ങള്‍ ദാമ്പത്യത്തിന്റെ പതിനാലാം വര്‍ഷത്തിലേക്കു കടക്കുകയാണു. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ "സഹധര്‍മ്മശ്ചര്യതാം" എന്നു പറഞ്ഞിട്ടു പതിമൂന്നു വര്‍ഷം കഴിഞ്ഞു എന്നര്‍ഥം. ഒരു കൈയില്‍ സാരിയുടെ തുമ്പും മറ്റേ കൈയില്‍ ചേട്ടന്റെ കൈയും പിടിച്ചു അഗ്ഗ്നിയെ ചുറ്റുമ്പോള്‍ ഞാന്‍ സത്യായിട്ടും വിചാരിച്ചിരുന്നില്ല ജീവിതം എന്നു പറഞ്ഞാല്‍ ഇത്രേം വല്യ ചുറ്റിക്കളി ആയിരിക്കും എന്നു! എന്തായാലും വിവാഹവാര്‍ഷികത്തിനു എന്തേലും തടയുമോന്നു നോക്കാം എന്നു കരുതി ചേട്ടനെ സമീപിച്ചു. രാവിലത്തെ പത്രം വായനയില്‍ ആണു. ഇത്രേം ശ്രദ്ധയോടെ പഠിക്കുന്ന കാലത്തു വല്ലതും വായിച്ചിരുന്നേല്‍ അമേരിക്കയിലോ മറ്റൊ എത്തിപ്പെട്ടേനെ. എന്നാല്‍ ഞാനെങ്കിലും രക്ഷപ്പെടുമായിരുന്നു. എന്തു? ഞാന്‍ അമേരിക്കയിലുള്ള ആളിനെ കല്യാണം കഴിക്കില്ലേന്നൊ? അമേരിക്കയില്‍ നിന്നു കല്യാണം കഴിക്കാന്‍ ആയിരുന്നെങ്കില്‍ ഞാന്‍ ജോര്‍ജ്‌ ബുഷിനേയോ ബില്‍ ക്ളിന്റനേയോ ബില്‍ഗ്ഗേറ്റ്സിനേയോ കല്യാണം കഴിക്കില്ലായിരുന്നോ? അല്ല പിന്നെ!
അതേയ്‌ ,... ഞാന്‍ പറഞ്ഞു.
എന്താ സു? ചേട്ടന്‍.
ചൊവ്വാഴ്ച്ച എന്താണു എന്നു ഓര്‍മ്മയുണ്ടോ?
ഉണ്ട്‌ ഉണ്ട്‌ നമ്മളെടുത്ത ലോട്ടറി ടിക്കറ്റിന്റെ റിസള്‍ട്ട്‌ വരുന്ന ദിവസം അല്ലേ?
കുന്തം. അതൊന്നുമല്ല.
പിന്നെ?
നമ്മുടെ വിവാഹവാര്‍ഷികം ആണു. പതിമൂന്നാം വാര്‍ഷികം.
ചേട്ടന്‍ രാഷ്ട്രീയ നേതാക്കന്‍മാര്‍ ഞെട്ടുന്നതുപോലെയുള്ള ഒരു അഭിനയ ഞെട്ടല്‍ നടത്തി. എന്നിട്ടു പറഞ്ഞു 'സു നിന്നോടു ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടു രാവിലെത്തന്നെ അത്യാഹിതങ്ങളൊന്നും ഓര്‍മിപ്പിക്കരുത്‌ എന്നു'.
നമ്മുടെ വിവാഹവാര്‍ഷികത്തെപ്പറ്റി ഒന്നും പറയാന്‍ ഇല്ലേന്നു ഞാന്‍ ചോദിച്ചു.

പറയാന്‍ ആണെങ്കില്‍ കുറേ ഉണ്ട്‌. രാമായണോം മഹാഭാരതോം ഒക്കെ തോറ്റുപോകും അതിനെപ്പറ്റി പറഞ്ഞാല്‍. അതുകൊണ്ടു ചുരുക്കത്തില്‍ പറയാം.
ഉം ഉം പറയൂ കേക്കട്ടെ.
പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എന്റെ ജീവിതത്തിലേക്കു കടന്നു വന്ന ഒരിക്കലും തിരിച്ചു പോകാത്ത സൂനാമിയാണു നീ.
അയ്യട! തട്ടിപ്പൊക്കെ കൈയില്‍ത്തന്നെ ഇരിക്കട്ടെ. വര്‍ഷങ്ങളായിട്ടു പറയുന്നതല്ലേ അടുത്ത വര്‍ഷം ആഘോഷിക്കാം എന്നു. ഈ വര്‍ഷം തന്നെ ആഘോഷിക്കാം. എനിക്കെന്താ വാങ്ങിത്തരുന്നേന്നു പറ.
അയ്യേ പതിമൂന്നാം വാര്‍ഷികം ആരെങ്കിലും ആഘോഷിക്കുമോ? നമുക്കു പതിനഞ്ചോ ഇരുപതോ ഇരുപത്തഞ്ചോ ഒക്കെ ആയിട്ടു ആഘോഷിക്കാം. പിന്നെ,വാങ്ങിത്തരുന്നതില്‍ ഒന്നുമല്ല കാര്യം. സ്നേഹമാണു താരം.
അതേയതെ. എന്നാപ്പിന്നെ വല്ല കല്യാണത്തിനോ ആരുടെയെങ്കിലും വീട്ടിലോ പോകുമ്പോള്‍ കുറേ കടലാസ്സില്‍ സ്നേഹം സ്നേഹം എന്നെഴുതി കമ്മലും മാലയും വളയും ഒക്കെ ആയി ഞാന്‍ അണിയാം എന്താ?
ഈ ചോദ്യം കേട്ടാല്‍ പിന്നെ ചേട്ടന്റെ സ്ഥിരം പരിപാടി എനിക്കറിയാം. ഒരു പാട്ട്‌ ആണു. ആ പാട്ടു എഴുതിയാളെ എവിടെ വെച്ചേലും കണ്ടാല്‍ രണ്ടു ചോദിച്ചിട്ടേ ബാക്കി കാര്യം ഉള്ളൂ എന്നു ഞാന്‍ എപ്പോഴും വിചാരിക്കാറുണ്ട്‌. ചേട്ടന്‍ തൊണ്ട ശരിയാക്കി. പാടാന്‍ തുടങ്ങുമ്പോളേക്കും ഞാന്‍ പാടി! "സന്ധ്യക്കെന്തിനു സിന്ദൂരം ചന്ദ്രികക്കെന്തിനു വൈഡൂര്യം കാട്ടാറിനെന്തിനു പാദസരം എന്‍ കണ്‍മണിക്കെന്തിനാഭരണം" ചേട്ടന്‍ ചമ്മി! പാടിക്കഴിഞ്ഞു ഞാന്‍ ലാലേട്ടന്‍ സ്റ്റൈലില്‍ ചോദിച്ചു വെടി തീര്‍ന്നോ മോനേ ദിനേശാ എന്നു. എന്നിട്ടു കുറേ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. ഇതിന്റെ പകുതി ഞാന്‍ വല്ല സ്റ്റേജിലും പറഞ്ഞിരുന്നേല്‍ ഞാന്‍ വല്ല മന്ത്രിയും ആയേനെ. എന്നിട്ടു പറഞ്ഞു ഭാര്യക്കു വേണ്ടി ഒരു പുതിയ പാട്ടെങ്കിലും കണ്ടുപിടിക്കണം എന്നു. എന്നിട്ടു ഞാന്‍ എന്റെ പണികള്‍ ചെയ്യാന്‍ പോയി. ചേട്ടന്‍ കുളിച്ചു പുറപ്പെട്ടു ഭക്ഷണം കഴിച്ചു ഓഫിസിലേക്കു പോകാന്‍ റെഡി ആയി. സ്കൂട്ടറില്‍ കയറിയിട്ടു എന്നെ വിളിച്ചു. എന്നോടു പറഞ്ഞു ഞാന്‍ നിനക്കു വേണ്ടി ഒരു പുതിയ പാട്ടു കണ്ടെത്തി എന്നു. രണ്ടു ദിവസം മുന്‍പു ടി.വി യില്‍ കണ്ടപ്പോള്‍ പറഞ്ഞിരുന്നു 'ആവണിപ്പൊന്നൂഞ്ഞാല്‍ ആടിക്കാം നിന്നെ ഞാന്‍ ആയില്യം കാവിലെ വെണ്ണിലാവേ ' എന്ന പാട്ട്‌ എനിക്കു വല്യ ഇഷ്ടം ആണെന്നു. അതായിരിക്കും പാടുക എന്നു എനിക്കു തോന്നി. ഞാന്‍ വാതില്‍ക്കല്‍ ആ പാട്ട്‌ ഒഴുകിവരുന്നതും കാതോര്‍ത്തു നിന്നു. ചേട്ടന്‍ പാടി. പാട്ട്‌ ഒഴുകിയല്ല ഓടിത്തന്നെ വന്നു. "ഈ മുള്‍ക്കിരീടമിതെന്തിനു തന്നു സ്വര്‍ഗ്ഗസ്ഥനായ പിതാവേ" മോണിക്കലെവിന്‍സ്കിയെ പ്രതീക്ഷിച്ചു നില്‍ക്കുമ്പോള്‍ ഹിലാരി വരുന്നതു കണ്ട ബില്‍ ക്ളിന്റനെപ്പോലെ ഞാന്‍ ചമ്മി. ചേട്ടന്‍ വിജയഭാവത്തില്‍ പുഞ്ചിരിച്ചു സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ പോയി. തിരിഞ്ഞു നടക്കുമ്പോള്‍ പതിവുപോലെ ചേട്ടന്‍ ഓഫ്‌ ചെയ്യാതെ വെച്ചിട്ടു പോയ ടി.വി യില്‍ നിന്നു അദ്നാന്‍ സാമി പാടിത്തകര്‍ക്കുന്നുണ്ടായിരുന്നു.
" ചാന്ദ്‌ ഭീ ലേ ആയേ ,
തൂ അഗ്ഗര്‍ ചാഹേ ..
തൊ ജാനേ ജാനാ ... " .
എനിക്കു വേണ്ടി ചേട്ടന്റെ പാട്ടു അതാണു എന്നു എനിക്കറിയാം!

71 Comments:

Anonymous Arun said...

സത്യമാണോ സു... സു ഇതിനു മുന്‍പും ഇങ്ങനെയെന്തൊക്കെയോ പറഞ്ഞിട്ടു "അയ്യേ പറ്റിച്ചേ" എന്നു പറയാറുണ്ട്‌.
എന്തായാലും...മധുര സുന്ദര സുരഭിലമായ അനേകം വാര്‍ഷികങ്ങല്‍ ആക്ഖൊഷിക്കാന്‍ ഇടയാകട്ടെ...എല്ലാ ഭാവുകങ്ങളും നേരുന്നു...

അവസാനം ഹിന്ദിയില്‍ എന്താ പറഞ്ഞെ...മനസ്സിലായില്ലല്ലൊ...

Sun May 15, 07:42:00 AM IST  
Blogger Paul said...

:-)
കൊള്ളാം !!!

Sun May 15, 08:11:00 AM IST  
Anonymous Sunil said...

aTipoLi, Soo. ithupOleyokkeyaayirunnu entEyum, athu May 12 aayirunnu!!!

Sun May 15, 10:16:00 AM IST  
Blogger സു | Su said...

Arun :) thanks! satyam anutto.

Paul :) thanks ! njaan jaalakam nokkan vararundutto. comment cheyyaan pattanjitta. hehe.

Sunil :) thanks.

Sun May 15, 10:26:00 AM IST  
Anonymous Zing said...

Su nte chettane njan onnu upadeshichu nokkiyallo?? :)

Sun May 15, 10:28:00 AM IST  
Anonymous Anonymous said...

athe athe ini Zing upadeshichittu venam ullathum koode illathakkan.
Su.

Sun May 15, 10:42:00 AM IST  
Anonymous malayaali said...

വളരെ വളരെ നന്ന്.
നിങ്ങള്‍ ആണോ അതോ പെണ്ണോ?
പെണ്ണാണെന്നു വിശ്വസിക്കാന്‍ പ്രയാസം.
അത്ര നല്ല ശക്തമായ എഴുത്ത്‌.
നിങ്ങളുടെ യധാര്‍ത്ഥ പേരെന്താണ്‌?
ശരിക്കും തിരുവനന്തപുര്‍ത്താണോ വീട്‌?
ഞാനും ഒരു തിരുവനന്തപുരത്തുകാരിയാണ്‌.
ഇപ്പോള്‍ വിദേശത്താണ്‌.
നിങ്ങളെക്കാളും പ്രായം ഉണ്ട്‌.

ഒരു വിദേശ മലയാളി

Sun May 15, 02:36:00 PM IST  
Anonymous Anonymous said...

aSareeriyE,
pErenthaayalentha, naaTEthayalentha? ezhuthuka, vaayikkuka. kootuthalaRiyaNamenkil malayalam unicodil blogging thuTanguka.

Sun May 15, 03:24:00 PM IST  
Anonymous Anonymous said...

എഴുത്തിലൂടെ ലിംഗഭേദം അറിയുമോ?
വളരേ നല്ലതു തിരുവനന്തപുരത്തുകാരീ
-വേറൊരു അശരീരി

Sun May 15, 03:28:00 PM IST  
Blogger സു | Su said...

Peru polum commentl vekkathe chodyam chodichaal enikku uththaram parayenda kaaryam illa. ennaalum ente maryada angineyallallo. njaan oru pennu thanne ennu ente profilil vechchittundu. njaan areyum viddyyakkam ennu karuthi onnumalla blogging thudangiyathu. pinne, njaan thiruvananthapurathu aanennu eppol paranju ennu enikkariyilla.njaan thiruvanathapurathaano cochinil ano thrissur ano ennokke arinjittu veno ithu vaayikkan? pinne ezhuthunna karyam, ororutharkkum ariyaavunna poleyalle ezhuthaan pattu? enthaayalum 3 asareerikal vannu ithu vaayichathil valare santhosham. iniyum itharam asareeri paripadikal thudarnnaal njan chilappo ente bloggingnodu vida parayendi varum. ippo ee vanna 3 comment kontu thanne njaan chilappo ezhuthu nirthum ennu enne ariyaavunnavarkku ariyaam.
SO LIVE AND LET LIVE !
thanks!
Su.

Sun May 15, 06:23:00 PM IST  
Anonymous Sunil said...

Su,
avasaanathe ranTu aSareerikaLum njaan aaN~. ഒരു വിദേശ മലയാളി yuTe comment kanTappOL ezhuthaan thOnni. ente pER vacchilla raavile alppam dhr^thiyilaayirunnu.
"maampazham" ezhuthiyathu aarEyum vishamippikkaanalla ennathil thanne paRayunnunT~. pakshe vividha blOggaruTe ezhutthu nOkkoo. ee njaan thanne raavile Ormma vanna oru kooTTukaariyepati ezhuthi, pinne viswavum evooraanum okke "munpE gamiccheeTina gOvuthante" pimpE gamicchu. aake oru du:khamayam. du:khamaaNenkilum kooTTatthil oru manOharamaaya kavitha kooTikkiTakkaTTe ennu karuthi. athramaathram. njaanezhuthiyathu vaayicchappOLillaattha du:kham ippOL vannath~ kavithayuTe kEmattham konTaaN~ Su. angine thanne kanTaal mathi. khshamikkuka, Su vine ppOle eppozhum chirippikkan kazhinjirunnenkil..

Sun May 15, 06:59:00 PM IST  
Blogger സു | Su said...

Sunil,
eppozhum karayunna oraalkku mattullavare chirippikkane kazhiyoo.
Su

Sun May 15, 07:14:00 PM IST  
Anonymous Saj said...

Hey Su,

Happy belated Wedding anniversary.
Nice entry ..specially enjoyed the comparison of "sunami" :-)

Sun May 15, 07:28:00 PM IST  
Blogger സു | Su said...

Saj.
thanks. next tuesday aanu anniversary.May 17.
Su.

Sun May 15, 07:32:00 PM IST  
Anonymous malayali said...

പ്രിയ സു,

ഞാനും ഒരു മലയാളി വീട്ടമ്മയാണു. ഒരു ബ്ലോഗും
എഴുതുന്നുണ്ട്‌. പക്ഷെ ആരെയും കാണിക്കാന്‍ ധൈര്യം
ഇല്ല. ഞാന്‍ അറിയാതെ എങ്ങിനെയോ സൂര്യഗായത്രി ബ്ലോഗ്‌ വായിക്കാനിടയായി. അത്‌ എന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്തു.
അപ്പോള്‍ അത്‌ എഴുതിയ ആളിനോട്‌ മതിപ്പും തോന്നി. നന്ദി പറയണമെന്നും തോന്നി. അത്രയേ ഉള്ളു. ഞാന്‍ കമെന്റ്സ്‌ എഴുതുന്നതില്‍ വിഷമമുണ്ടെങ്കില്‍ ഇനി എഴുതില്ല. വിഷമിക്കണ്ട

മലയാളി

Sun May 15, 07:32:00 PM IST  
Blogger സു | Su said...

malayaali,
comments ezhuthunnathil enikku vishamam illa. ennaalum aranennu ariyathe avumpol oru vishamam. athukontaanu paranjathu. comments ezhuthikkolu. welcome. pinne, blog untenkil ellarum kanunnathil enthaanu prashnam?
Su.

Sun May 15, 07:36:00 PM IST  
Anonymous Sunil said...

Su,
kunchan nambiaaruTe pengaLaaNO?
hehehe
-S-

Sun May 15, 07:45:00 PM IST  
Anonymous malayali said...

priya su,

ennOt paribhavam illennaRinjnjathil
santhOsham uNt. orikkal ente bLOginte address tharaam. iPOL su
vine nalla parichayam aayillallO,
athukoNtaaNu. paribhavikkaruthE.

malayaaLi

Sun May 15, 08:23:00 PM IST  
Blogger .::Anil അനില്‍::. said...

നൈസ് ബ്ലോഗ്!

Sun May 15, 08:39:00 PM IST  
Blogger Paul said...

ഞാന്‍ ബ്ലോഗ്‌ ചെയ്തു തുടങ്ങുമ്പോള്‍, ഒറ്റ മലയാളം ബ്ലോഗുകള്‍ പോലും ഉണ്ടായിരുന്നില്ല. ഏകാന്തമായൊരു കോണില്‍ ഞാനൊറ്റയ്ക്ക്‌... പിന്നെ മൈലാഞ്ചിയുമായി രേഷ്മയും എന്റെ ലോകവുമായി പെരിങ്ങോടനുമെത്തി... ഇപ്പോഴിതാ ഇവിടെയൊരു മലയാളം ബ്ലോഗില്‍ അന്‍പതോളം കമന്റുകള്‍ കാണുമ്പോള്‍, വളരെ സന്തോഷം തോന്നുന്നു. ഇത്രയധികം മലയാളം ബ്ലോഗുകള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ്‌ വാസ്തവം. ഇനിയും ഒരുപാടു ബൂലോഗങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ...

Mon May 16, 05:30:00 AM IST  
Anonymous DB said...

After reading all the comments dear SU i strongly doubt that SUNIL & that new "MALAYALI" randum ore aalu thanne anennu lol;

so SU tell us entha May 17th paripadi? naalu koottam paayassam okke undakki ee nallavaraya peeps kalkku oru sadhiya tharan plan undo? ithu 13th alle; ithu pole oru 100 vivaha vaarshikam koode akhoshikkan daivam anugrahikkatte ningal randaleyum

Mon May 16, 11:31:00 AM IST  
Blogger സു | Su said...

Anil,
thanks!

PAUL,
njaan avite vannu jalakam vayikkarundutto. comment vekkanjittanu. pinne, Reshmaye ippo kanan illallo? vegam thirichuvarumayirikkum.

D.B.,
thanks! pinne ente cake factoryil ninnu oru piece cake thinnolu .workingday ayathukontu oru paripadeem illa chettan officilum njan ambalathilum pokum( HO!!!! rakshappettu. ennittu randalum koode hotelil pokan ulla paripadi anennu D.B. kku ariyillallo)

Mon May 16, 12:25:00 PM IST  
Anonymous DB said...

enikkum varumello wedding anniversary appo kanichu tharam; are kundu poyalum SU nu party tharilla; (vishamikkanda njan kaliyanam okke kazhichu oru varsham kazhinjitte kaanu; first pennu kittumonnu nokkatte)

Mon May 16, 01:31:00 PM IST  
Blogger The Inspiring said...

So tomorrow, its your 13th wedding anniversary :)

Am coming down there on 27th. Enikkulla party appo mathitto. Randuperum undaakum. Marakkanda ;)

Mon May 16, 02:02:00 PM IST  
Anonymous Sunil said...

സുനിലിനു, സുനില്‍ എന്നുവച്ചു എഴുതാനുള്ള മാന്യതയൊക്കെയുണ്ട്‌ DB. "അശരീരി"യായി എഴുതി, അതു ഞാനാണെന്നു വിളിച്ചു പറയുകയും ചെയ്തു.
എന്നെസംബന്ധിച്ചിടത്തോളം നിങ്ങളെല്ലാം അര്‍ത്ഥമുള്ള വാക്കുകള്‍ മാത്രം. ഞാനെന്തിനു വാക്കുകളുടെ ഉറവിടം തേടുന്നു? വായിച്ചു രസിച്ചാല്‍പ്പോരേ?
DB, You are 100% wrong.മാത്രമല്ല ഞാനാ കമ്മന്റിനെ പറ്റി വിഷമിയ്ക്കുന്നുമില്ല.

സൂ, "സൌഭാഗ്യവതീ ഭവ:"
"ദീര്‍ഘസുമംഗലീ ഭവ:"

Mon May 16, 02:20:00 PM IST  
Blogger .::Anil അനില്‍::. said...

സു,
കമന്റിനു നന്ദി. എന്തെങ്കിലും കുറിക്കണമെന്നുണ്ട്. ശൈലിയും സമയവും കുറവ്. എങ്കിലും ഉടനെ ശ്രമിക്കും.

പിന്നെ, ഇവിടെന്തോ തര്‍ക്കം മണക്കുന്നു.

Mon May 16, 02:54:00 PM IST  
Blogger Saumya said...

su, even though i can read ur blog, it looks bit odd.

I'll try to explain. See the first comment of arun. i can read the last word manasilayilalo. But that 'la' comes 4 times instead of kootaksharam. through out your site it's like that.

I've all fonts with me and using mozilla firefox. pls help

Mon May 16, 03:06:00 PM IST  
Blogger Saumya said...

Bye the way, happy to hear that u r celebrating ur 13th anniversary.
I pray for your family to celebrate the togetherness for rest of the years with happiness and peace.
I loved ur posts :)

Mon May 16, 03:12:00 PM IST  
Anonymous DB said...

Sunil oru doubt clear cheythunne ullu mashey & happy to know you are a cool guy; post cheytha shesham karuthi Sunil serious ayalonnu;
Sanmanassullavarkku samadhanam!

Mon May 16, 04:18:00 PM IST  
Blogger സു | Su said...

D.B,
enikkum party tharumenkil matram njan D.B. yude kalyanam vegam nadakkaan prarthikkum. illel nghaaa......

INSPIRING,
27nu urappayittum varumallo. Eeswaraa arinjathu nannayi. engottelum mungamallo .

SAUMYA ,
WELCOME! problems onnum solve cheyyaan ennekkontu pattillallo kuttiiiiii. arodelum chodikkam. thanks!

Sunil,
athu D.B. oru samshayam paranjathanutto. saramilla kshamichukalayoo.

Anil,
hmmm...

Mon May 16, 04:50:00 PM IST  
Anonymous DB said...

SU - shapikkalle; cake factory thodangi tharamengil oru party okke ethra nissaram for me; date time choice of food and place onningu ezhuthi thanne;

Mon May 16, 06:10:00 PM IST  
Anonymous Anonymous said...

hmm... avasanam bill ente kaiyil tharaan alle.

Su.

Mon May 16, 08:53:00 PM IST  
Blogger സിബു::cibu said...

Saumya,

Did you try the things mentioned in http://www.chintha.com/malayalam_font_installation

Su,

Why don't you keep this link in your front page?

:)

Mon May 16, 08:56:00 PM IST  
Blogger Paul said...

Happy anniversary to both of you and wishing a life filled with love and happiness...

Tue May 17, 03:18:00 AM IST  
Anonymous Saj said...

Hello

happy Anniversary once again ()errr I guess its today :-) )

God Bless.

Saj

Tue May 17, 10:02:00 AM IST  
Anonymous DB said...

innu SU Blog ill varilla; innu motham karakkam akum; imagine SU um Chettanum koode annu vaangiya aanayude purathu keri irunnu ingine savari cheyyaney; SU apppo nammale okke kandal polum mind cheyyilla; valiya gamayil angine njelinju irikkanundakum alle

Tue May 17, 10:36:00 AM IST  
Blogger സുരേഷ് said...

ആശംസകള്‍!!
--ക്ഷു

Tue May 17, 10:40:00 AM IST  
Blogger .::Anil അനില്‍::. said...

सु,

श।दी की वष॔ग।ॅठ पर बहुत- बहुत बध।ई...!

सुध।िनल

Tue May 17, 01:24:00 PM IST  
Blogger -സു‍-|Sunil said...

"സൌഭാഗ്യവതീ ഭവ:"
"ദീര്‍ഘസുമംഗലീ ഭവ:"

Tue May 17, 01:35:00 PM IST  
Anonymous DB said...

anil TAMIL aksharangal ezhuthathe pls; enikku manasilakilla ;-(

Tue May 17, 03:22:00 PM IST  
Blogger .::Anil അനില്‍::. said...

DB (Database?),

ennaalini hindiyil ezhuthaam.

Tue May 17, 03:56:00 PM IST  
Anonymous Sunil said...

സു-വിനെ പറ്റിയുള്ള കമന്റുകളുടെ എണ്ണം സുവിന്റെ ബൂലോഗവും നിറഞ്ഞ്‌, ഒഴുകുന്നു. പരന്നുപരന്ന്‌ അതു ബാക്കിയുള്ളവരുടെ ബ്ലോഗ്ഗിലും എത്തി. "അക്ഷരത്തി"ലെ കമ്മന്റുകള്‍ നോക്കൂ, പിന്നെ ഈ ലിങ്കും.
http://www.livejournal.com/users/cognoscenti85/13429.html#comments
വി.പ്ര-ന്‍ പറഞ്ഞപോലെ ഒരു "സൂഫനാ" മെമ്പര്‍.

Tue May 17, 05:44:00 PM IST  
Blogger സു | Su said...

ഞങ്ങള്‍ക്കു ആശംസകള്‍ പറഞ്ഞവര്‍ക്കു എല്ലാവര്‍ക്കും ഒരുപാട് നന്ദി.

എന്നെ വെറുമൊരു ബ്ലോഗ് ഐഡി മാത്രം ആയി കണ്ട് ആശംസകള്‍ പറയാതിരുന്നവരോടു എനിക്കു കുറച്ചു പരിഭവം ഉണ്ട്.

പിന്നെ മലയാളം കമന്റ് അടിക്കാന്‍ എനിക്കു പറഞ്ഞു തന്ന അനിലിനു ഒരുപാടു നന്ദി.

സ്നേഹത്തോടെ ,
സു.

Tue May 17, 07:12:00 PM IST  
Blogger സു | Su said...

സുനില്‍ ,
സു-വിന്റെ ജോക്ക് ബുക്കിലെ ഏടുകള്‍ തീരുന്നതുവരെ കാത്തിരിക്കാം എന്നു അനിലിന്റെ ബ്ലോഗില്‍ സുനില്‍ കമന്റ് വെച്ചതു ഞാന്‍ കണ്ടു. ഇനി ജോക്ക് നിറ്ത്തിയിട്ട് ഞാന്‍ വല്ല ഹൊറര്‍ കഥയും തുടങ്ങണോ? എല്ലാര്‍ക്കും എന്താ എന്നെക്കൊണ്ട് പ്രശ്നം എന്നു എനിക്കു മനസ്സിലാകുന്നില്ല. ഞാന്‍ ആരെയും ഉപദ്രവിക്കാന്‍ വരുന്നില്ലല്ലൊ. ഞാന്‍ ശരിക്കും ബ്ലോഗ്ഗിങ്ങ് നിര്‍ത്തണോ? ഞാന്‍ കല്ലും മരവും ഒന്നുമല്ല കേട്ടോ. എനിക്കു ശരിക്കും വിഷമം ആകുന്നുണ്ട് ഇങ്ങിനെ ഓരോന്നു കാണുമ്പോള്‍ . സുനിലിനു ഞാന്‍ എഴുതുന്നതു ഇഷ്ടം ആകുന്നില്ലെങ്കില്‍ വായിക്കേണ്ടാട്ടൊ.
പിന്നേയ് സുനിലിനോടു എന്റെ ഏട്ടന്‍ " ഞാന്‍ കുഞ്ചന്‍ നമ്പ്യാര്‍ അല്ല " എന്നു പറയാന്‍ എന്നോടു പറഞ്ഞിട്ടുണ്ടു. സു കുഞ്ചന്‍ നമ്പ്യാരുടെ പെങ്ങള്‍ ആണോന്നു സുനില്‍ കമ്നറ്റ് വെച്ചില്ലെ? അതു എന്റെ ആങ്ങള കണ്ടു.

സു.

Tue May 17, 07:41:00 PM IST  
Blogger rathri said...

vaayikkan kuracchu vaiki. vivaha dina asamsakal Soo :)

Tue May 17, 08:55:00 PM IST  
Anonymous Zing said...

ufhh ! ehtra pera ivide vannu comment cheyyunne ?deivame , adutha janmathilengilum Su aayittu janicha matiyarnnnu :(

Tue May 17, 09:39:00 PM IST  
Blogger .::Anil അനില്‍::. said...

QUOTE:
എല്ലാര്‍ക്കും എന്താ എന്നെക്കൊണ്ട് പ്രശ്നം എന്നു എനിക്കു മനസ്സിലാകുന്നില്ല. ഞാന്‍ ആരെയും ഉപദ്രവിക്കാന്‍ വരുന്നില്ലല്ലൊ. ഞാന്‍ ശരിക്കും ബ്ലോഗ്ഗിങ്ങ് നിര്‍ത്തണോ?

UNQUOTE:
ഞാനീ കേസില്‍ സാക്ഷി പോലുമല്ല. ഈ നാട്ടുകാരനുമല്ല!

Tue May 17, 09:47:00 PM IST  
Blogger viswaprabha വിശ്വപ്രഭ said...

അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ!
എഴുത് സൂ, അമ്പതാമത്തെ കമന്‍റ്‌!

അടിക്കൂ വീണ്ടും ഹാഫ് സെഞ്ചുറി!

Tue May 17, 11:41:00 PM IST  
Blogger .::Anil അനില്‍::. said...

ഓക്കെ വിപ്രേട്ടാ, അതു ഞാനേറ്റു. സു ഇപ്പോ വിളിച്ചിരുന്നു. അന്പതാമത്തെ കമന്റ് എന്നോട് എഴുതിക്കോളാന്‍ പറഞ്ഞു.
ഈ ഹാഫ് സെഞ്ചുറി എനിക്കിരിക്കട്ടെ.

Wed May 18, 01:18:00 AM IST  
Blogger viswaprabha വിശ്വപ്രഭ said...

റണ്‍ ഔട്ട്‌ ആയവരുടെ ബാറ്റിങ്ങ് കണക്കാക്കുന്നതല്ല!

നോ ബോള്‍! നോ റണ്‍!
സിക്സറടി സൂ!

Wed May 18, 03:10:00 AM IST  
Blogger evuraan said...

സൂ! ധീരതയ്ക്കുള്ള ഒരവാര്‍ഡാ പാവം ഭര്‍ത്താവിനു കിട്ടട്ടേയെന്നു ഞാനിങ്ങനെ...

തമാശാണേ.

അഭിനന്ദനങ്ങള്‍....!!!

--ഏവൂരാന്‍.

Wed May 18, 06:51:00 AM IST  
Blogger The Inspiring said...

So how was your day Su, enjoyed?

Mungikkalayamennonnum karuthanda. Njangal varunnundu enthaayaalumtto.

Wed May 18, 11:31:00 AM IST  
Blogger സു | Su said...

Anil :)

Evuraan :)thanks!

Rathrincharan :) thanks!

Viswammmmm :( ini enne blog id no. ....ennu vilichal mathi .enne wish cheythillallo.

zing ,
asooya padillatto.

INSPIRING :) njangal vaikeettu purathupoyi. friends undaayirunnu.

Wed May 18, 12:07:00 PM IST  
Anonymous Sunil said...

എന്റീശ്വരാ! പണ്ട്‌ ഹനുമാന്‍ മാറുപിളര്‍ന്ന്‌ രാമന്‌ കാണിച്ചുകൊടുത്ത കഥ കേട്ടിട്ടുണ്ട്‌. പക്ഷെ ഞാന്‍ ഹനുമാനല്ലലോ, അതിനാല്‍ സു ദയവായി തെറ്റിദ്ധരിക്കരുത്‌. എനിക്ക്‌ സു എഴുതുന്നത്‌ വായിക്കാന്‍ ഇഷ്ടമാണ്‌ എന്നുമാത്രമല്ല പ്രിന്റ്‌ ചെയ്ത്‌ ഭാര്യക്ക്‌ വായിക്കാന്‍ കൊടുക്കാറുമുണ്ട്‌. ഇതു സത്യം! സത്യം! സത്യം! ബ്രാഹ്മണശപഥമാണേ! ഇത്ര ലോലഹൃദയ ആകാതെ. ഈശ്വരാ! ലോലഹൃദയ എന്നു പറഞ്ഞതിനു പരിഭവിക്കരുതേ.
പിന്നെ അവിടെത്തന്നെ എനിക്ക്‌ സുവിനോട്‌ "അസൂയ"ഉണ്ടെന്ന്‌ എഴുതിയത്‌ വായിച്ചില്ല്യേ? രണ്ടും കൂടി കൂട്ടിവായിച്ചാല്‍ ഞാന്‍ പറഞ്ഞത്‌ ഒരു അഭിനന്ദനരൂപേണ ആണ്‌ എന്നു മനസ്സിലാവും. നല്ലൊരു ദിവസത്തില്‍ മൂഡ്‌ കളഞ്ഞതിന്‌ സോറി. ഇനിയും എഴുതുമ്പോള്‍ ശ്രദ്ധിക്കാം.
സു-ന്റെ ആങ്ങളയോടും പറയണമേ എല്ലാം ഒരു തമാശ ആണെന്ന്‌. മനസ്സിലൊന്നും വച്ചിട്ടല്ലാന്നും.
ഞാനിതുവരെ പറഞ്ഞതെല്ലാം പിന്‍വലിച്ചുകൊണ്ട്‌ സമസ്താപരാധം ക്ഷമ ചോദിക്കുന്നു!!!!!!!! ഇനിയും എന്നെ ക്രൂശിക്കരുതേ.
പിന്നെ സിബുവിന്റേയും പെരിങ്ങോറ്റന്റേയും ഒക്കെയുള്ള ആ പുതിയ "കമന്റ്‌ വിക്രസ്സില്‍" ഭാഗഭാക്കാവാന്‍ അപേക്ഷിക്കുന്നു..

Wed May 18, 01:20:00 PM IST  
Blogger സു | Su said...

അയ്യേ... സുനില്‍ ഞാന്‍ വെറുതേ പറഞ്ഞതാണുട്ടോ. എനിക്കു ദേഷ്യം ഒന്നുമില്ല. സുനിലിനു വിഷമം ആയോ? മാപ്പു. പിന്നെയ്, എന്റെ ഏട്ടന്‍ തമാശക്കു പറഞതാ കേട്ടൊ.

പിന്നെയ് എന്നോടു ക്ഷമ ചോദിച്ചതു ഉടനെ പിന്‍ വലിച്ചുകൊള്ളണം . ഇല്ലെങ്കില്‍ ......

Wed May 18, 02:08:00 PM IST  
Anonymous DB said...

ningal randum entha ivide maappu paranju kalikkuvano? ente turn varumbo parayane; ningal randum ingine malsarichu maappu parayana kelkkumbo entho oru assuyya pole; oru chence tharoolle?

Wed May 18, 02:38:00 PM IST  
Blogger .::Anil അനില്‍::. said...

അതെയ് സു,
"പിന്നെ മലയാളം കമന്റ് അടിക്കാന്‍ എനിക്കു പറഞ്ഞു തന്ന അനിലിനു ഒരുപാടു നന്ദി." എന്നു എഴുതിയ ആ കമന്റ് മായ്ചുകളഞ്ഞിട്ട് ആ നന്ദി വി.പ്രയ്ക്ക് കൊടുത്തേക്കൂ. സു വിനെ യുണിക്കോഡിലേയ്ക്ക് തള്ളിയിടാന്‍ കാത്തുനിന്നയാളല്ലേ. ഇപ്പൊ കണ്ടില്ലേ ഈ പാവത്തിനെ ചുമ്മാ റണ്‍ ഔട്ട് ആക്കിയത്?
വി.പ്ര. :)

Wed May 18, 03:12:00 PM IST  
Blogger viswaprabha വിശ്വപ്രഭ said...

സൂ,
എന്നും എപ്പോഴും ആശീര്‍വ്വാദങ്ങളും പ്രാര്‍ത്ഥനകളും മാത്രം അര്‍പ്പിക്കാനുള്ളവര്‍ വിശേഷിച്ച് ഒരു ദിവസം ആശംസിക്കണോ?

എനിക്കതില്‍ വലിയൊരു ഹൈപ്പോക്രസി തോന്നാറുണ്ട്.
ഇവിടെ ഞങ്ങള്‍ പിറന്നാളുകളും വാര്‍ഷികങ്ങളും ഒന്നും അങ്ങനെ ആഘോഷിക്കാറില്ല.
വര്ഷം മുഴുവനും പിന്നെയും പിന്നെയും വരാനിരിക്കുന്ന യുഗങ്ങളോരോന്നും ഞാന്‍ സ്നേഹിച്ചും പ്രാര്‍ത്ഥിച്ചും കൊണ്ടിരിക്കയാണ്‌.
ആര്ക്കുവേണ്ടിയെന്നുപോലും പ്രത്യേകിച്ച് കണക്കെടുക്കാതെ...

പേരും നാളുമില്ലാതെ ചീട്ടെഴുതുന്ന പുഷ്പാഞ്ജലികളിലൊരു തുളസിക്കതിര്‍ പോലെ.....
അത്ര സൌമ്യമായി...
അത്ര ശീതളമായി...
അത്ര മൌനമായി....

Wed May 18, 03:41:00 PM IST  
Blogger സു | Su said...

ഡേബ്സ്,
ഞാന്‍ അവിടെ വന്നു നോക്കിയപ്പോ കണ്ടില്ലല്ലൊ? ഇവിടെ മാപ്പു പറയല്‍ തീര്‍ന്നു. ഇനി അടുത്ത സെഷന്‍ തുടങ്ങുമ്പോള്‍ ഒരു ചാന്‍സ് തരാം .

അനിലേ.....,
ഞാന്‍ തരുമ്പൊ വാങ്ങിച്ചു കൊണ്ടുപൊയ്ക്കോളണം .ഞാന്‍ വല്യ പിശുക്കത്തിയാണു. പിന്നെ എനിക്കു ദേഷ്യം വന്നാല്‍ ഞാന്‍ തിരിച്ചുവാങ്ങിക്കും കേട്ടോ. വി.പി ക്കു കൊടുക്കാന്‍ ഉള്ളതു ഞാന്‍ കൊടുത്തോളും . അതു അനില്‍ പറഞ്ഞിട്ട് വേണോ?

വിശ്വം ,
അങ്ങിനെയാണെങ്കില്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. പ്രാര്‍ ഥിക്കുമ്പോള്‍ എന്റെ പേരു കുറച്ചു ഉറക്കെപ്പറയണേ . പിന്നെ മൗനം എന്താന്നു മനസ്സിലായി. ഈ സൗമ്യേം ശീതളും ആരാ? ഹി.ഹി.ഹി.

സു.

Wed May 18, 06:20:00 PM IST  
Anonymous Anonymous said...

chantha pole.. nalla rasamund~ vaayikkaan pakshe... I meant about the comments..

guess who??..

Wed May 18, 07:56:00 PM IST  
Anonymous DB said...

SU vannappo i wasn't there atha kananje; ravile vannittendha oru bye polum parayathe odiye? busy ayirunnalle?

Thu May 19, 01:11:00 PM IST  
Blogger ukwarrier said...

I really appreciate the effort you put to compose. To read those, I must acquire more patience. Well, keep blogging.. some in english..:-)

Thu May 19, 06:29:00 PM IST  
Blogger സു | Su said...

asareeri ara?

D.B.
busy onnum allayirunnu. oru mood illayirunnu. njan pinnem vannutto. mindanjitta.

Unni,
welcome. enikku Englishil ezhuthan ariyilla. :)

Thu May 19, 09:12:00 PM IST  
Anonymous DB said...

oh pinnem vannalle mindeella alle hmmm my dear friend njan eppo ivide vannalum i will try my best to deliver a comment; so pls do the same when u visit my blog; i am happy to se more commets in my blog dear; keep in touch; good night

Thu May 19, 09:19:00 PM IST  
Blogger സു | Su said...

helloooo
helloooo
പരീക്ഷണം ആണല്ലോ ഇതു. ദൈവമേ നേരെയാകണേ.

Sat May 21, 07:35:00 PM IST  
Anonymous Sunil said...

Haai...Sariyaayeeeeeeee

Sat May 21, 07:37:00 PM IST  
Anonymous Anonymous said...

പ്രിയപ്പെട്ട സു
ഞാന്‍ പഥികന്‍റെ പ്രിയപത്നി,
ഈയടുത്താണ് ഞങ്ങള്‍ ബ്ളോഗിങ്ങ് തുടങ്ങിയത്. വായിച്ചതില്‍ വെച്ച്
ഏറെ ഇഷ്ടമായത് സു'വിന്‍റെ കുഞ്ഞുകവിതകളും കഥകളും കുറിപ്പുകളും ഒക്കെയാണ്. ഒത്തിരി ചിരിക്കാനും ചിന്തിക്കാനും ഉള്ള വക അതിലുണ്ട്. ഞങ്ങളിപ്പോള്‍ ഷാര്‍ജ്ജയിലാണ്.ഇവിടത്തെ തിരക്കും ചൂടും പ്രാരാബ്ധങ്ങളും മനുഷ്യനെ അവനവനിലേക്കു തന്നെ ചുരുങ്ങാന്‍ പ്രേരിപ്പിക്കുന്നു. അപ്പോള്‍ ആരേയും ശല്ല്യപ്പെടുത്താതെ കുറച്ച് കൊച്ചുവര്ത്തമാനം പറഞ്ഞ് ഇരിക്കുന്ന
പ്രതീതിയാണ് ഈ കുറിപ്പുകളും കമന്‍റ്റുകളും ഒക്കെ വായിക്കുമ്പോള്‍ തോന്നുന്നത്.എഴുതണം ഒത്തിരിയൊത്തിരി എഴുതണം വൈകിപ്പോയെങ്കിലും വിവാഹവാര്ഷികാശംസകളും നേരുന്നു.
നാച്ചറു

Mon May 23, 07:06:00 PM IST  
Blogger സു | Su said...

പഥികന്റെ പ്രിയപത്നി,
വായിക്കുന്നതില്‍ വളരെ നന്ദി.ഈ സ്നേഹം എന്നും ഉണ്ടാവട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

സു.

Mon May 23, 08:55:00 PM IST  
Blogger സുഗതരാജ് പലേരി said...

സൂ,
എത്താൻ വൈകിപ്പൊയി. കഥ വളരെ നന്നായിട്ടുണ്ട്‌. ഏല്ലാകഥകളും വായിക്കാൻ കഴിഞ്ഞിട്ടുമില്ല, സമയക്കുറവുതന്നെ കാരണം.

Sat Apr 29, 02:05:00 PM IST  
Blogger വിശാല മനസ്കന്‍ said...

ഇതിപ്പോഴാണ് വായിക്കുന്നത്! അടിപൊളീ പോസ്റ്റ്.

പക്ഷെ സൂ എവിടെപ്പോയി?

Sat Apr 29, 02:26:00 PM IST  
Blogger ഐ.പി.മുരളി said...

സൂ...
ഇന്നാണിതു കണ്ടത്.
നന്നായിട്ടുണ്ട്..
എല്ലാ ഭാവുകങ്ങളും...

Tue Aug 12, 02:58:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home