Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, May 11, 2005

ഒരു.... കഥ!

ഇന്നലെ അക്ഷയത്രിതീയ എന്നൊരു നല്ല ദിവസം ആയിരുന്നു. രാവിലെത്തന്നെ ഞാനും ചേട്ടനും കൂടെ ജ്വല്ലറിയില്‍ പോയി ഇരുപത്തഞ്ച്‌ പവന്‍ വാങ്ങി. അതുകഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോള്‍ ഒരു ആന അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു ആ ആനയെക്കൂടെ വാങ്ങാം എന്നു. ചേട്ടന്‍ ആനക്കാരനു പൈസ കൊടുത്തു ആ ആനയെ വാങ്ങി. ചേട്ടന്‍ പറഞ്ഞു " നീ ആനയേം കൊണ്ടു വീട്ടിലേക്കു പൊയ്ക്കോ ഞാന്‍ ആനക്കു തിന്നാന്‍ ഉള്ള സാധനങ്ങള്‍ വാങ്ങിയിട്ടു വരാം" എന്നു. ഞാന്‍ ആനയേം കൊണ്ടു നടക്കുമ്പോള്‍ ഒരു പരിചയക്കാരന്‍ വന്നിട്ടു " ഈ ആനയേം കൊണ്ടു എങ്ങോട്ടാ" എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു ചേട്ടന്‍ വാങ്ങിത്തന്നതാ ഇതിനേം കൊണ്ടു വീട്ടിലേക്കു പോവ്വ്‌ാന്നു. അപ്പൊ അയാള്‍ പറഞ്ഞു ഞാന്‍ സുവിനോടല്ല ആനയോടാ ചോദിച്ചേന്നു. അപ്പൊ എനിക്കു ദേഷ്യം വന്നു. ഞാന്‍ ആനയേം വെലിച്ചുകൊണ്ടു വേഗ്ഗം വീട്ടിലേക്കു നടന്നു.
(എല്ലാരും വായിച്ചോ? എന്നാ ആ ചെവികള്‍ ഇങ്ങോട്ടു കാണിച്ചേ .കൂുയ്‌...... മുകളില്‍ ഉള്ളതു അപ്പടി മുട്ടന്‍ നുണയാ. എല്ലാരേം പറ്റിക്കണംന്നു ഞാന്‍ കുറേ ദിവസം ആയി വിചാരിക്കുന്നു.ഇന്നു സാധിച്ചു. )

53 Comments:

Blogger viswaprabha വിശ്വപ്രഭ said...

അക്ഷയതൃതീയ എന്നാല്‍ ഏപ്രില്‍ ഫൂളാണോ സൂ?
ചേട്ടന്‍റെ ഒരു കഷ്ടകാലം! ഇനി മുതല്‍ രണ്ട് ആനകളേയും മേച്ചുനടക്കണം!

എന്തായാലും യുണികോഡില്‍ സൂവിന്‍റെ ആദ്യത്തെ original മലയാളം കഥ കണ്ട് സന്തോഷമായി.

Wed May 11, 11:19:00 pm IST  
Blogger ഉമേഷ്::Umesh said...

"രാവിലെ തന്നെ" എന്നു കണ്ടപ്പൊഴേ പുളുവാണെന്നു മനസ്സിലായി. "ചേട്ടന്റെ കൂടെ" എന്നു കണ്ടപ്പോള്‍ ഉറപ്പായി. "ജ്വല്ലറി" എന്നു കണ്ടപ്പോള്‍ പുളുവാണെന്നു ബെറ്റുവയ്ക്കാനും തയ്യാറായി. ബാക്കി വായിക്കേണ്ടി വന്നില്ല.

ഞങ്ങള്‍ ഇന്നോ ഇന്നലെയോ കാണാന്‍ തുടങ്ങിയതാണോ തന്നെയും തന്റെ ചേട്ടനേം?

;-)

P.S. : Good that you are using unicode now. Looks much better.

Thu May 12, 01:22:00 am IST  
Blogger .::Anil അനില്‍::. said...

ഈ "ഒരു കഥ" ആന പറഞ്ഞതരത്തില്‍ എഴുതിയിരുന്നെങ്കില്‍ ആരും സൂനെ ഇത്തരത്തില്‍ കമന്റടിക്കില്ലായിരുന്നൂ....

Thu May 12, 02:53:00 am IST  
Blogger സിബു::cibu said...

സൂ .. കഥകളുടെ തലക്കെട്ടുംകൂടി യുണീക്കോഡായാല്‍ എല്ലാം ഭംഗിയായി! :)

Thu May 12, 04:49:00 am IST  
Blogger The Inspiring said...

Ha...ha... That was a nice one Su... :) And I am back with a new post ;)

Thu May 12, 09:55:00 am IST  
Anonymous saj said...

A donkey could have been a better buy... lol...

ps: well unicode actually have some limitations too..

Thu May 12, 10:29:00 am IST  
Anonymous DB said...

SU i am not able to read anything in your blog; i do have manorama font; still unable to; sad!

Thu May 12, 11:17:00 am IST  
Blogger കിരണ് ‌ kiran said...

In the main page this post is not coming properly in firefox. see snapshot. But in the comments page the post is coming properly. (snapshot). What is the issue ?

Thu May 12, 11:23:00 am IST  
Blogger സു | Su said...

VISWAM :)

UMESH :)

CIBU :) welcome. adyayitta oru comment alle?

ANIL athu Anil vangumpo angine parayippichamathitto.

THE INSP :) avasaanam puthiyathu vanno? nokkan varunnundutto.

D.B ayyooooo enthaa angine? njaan post okke export to UTF aakki athukontaano? arelum paranju tharumayirikkum engineya kanendathu ennu.

SAJ :) Saj koodeyundaayirunnel chilappo arelum ennodu chodichene ee donkeyeyum kontu engottaannu. hehehe.

SIMPLE vaayikkan pattunnuntallo. samaadhaanam. arodelum chodikkam.

Thu May 12, 11:39:00 am IST  
Blogger -സു‍-|Sunil said...

അക്ഷയതൃതീയ aaNinn~ ennu bhaarya paRanjappOL manassilaayeelya enthaann~. fathers day,mothers day ennokkeppOle nammuTe jyOthsyarum puthiya divasangaL kanTupidikkyaarikkum. nnaalum athukonT Su vinoru kathhayunTaakkan pateelO. Keep it up Su. unicode avasaanam Su vinum vazhangi!

Thu May 12, 12:57:00 pm IST  
Blogger rathri said...

സൂ ഇതു വെറുതെ പറഞ്ഞതല്ല. ഇന്നലെ രാത്രി നടക്കാന്‍ ഇറങ്ങിയപ്പോള്‍ സൂവിന്റെയ്‌ വീട്ടിലെ ആലയില്‍ ഒരു ആനയെ കണ്ടൂ. സൂ, ആന മെലിഞ്ഞലും ആലയില്‍ കെട്ടരുത്‌ കേട്ടെൊ

Thu May 12, 01:25:00 pm IST  
Anonymous Zing said...

last aa bracket-il satyom paranjathu nannaayi .. allengi njan ellam vishwasichenne ;)

Thu May 12, 04:48:00 pm IST  
Anonymous Anonymous said...

Sunil,
ithu njaan kantu pitichcha divasam onnum allatto.

Rathri,
enikkum aanakkum koote stalam vende veetil? atha aalayil kettiyathu.

Zing,
Zing athu viswasikkum ennariyavunnathukontanu njaan ellam nuna aanennu avasaanam vachathu. allenkil aa anaye kanan Zing ingottu vannaalo?hehe.

Su.

Thu May 12, 05:36:00 pm IST  
Blogger കിരണ് ‌ kiran said...

http://en.wikipedia.org/wiki/Samantha_Smith

Thu May 12, 06:25:00 pm IST  
Anonymous Zing said...

hehe .. Su ini ennengilum oru aanaye vangittu venom onnu aanappurathu keri vilasaan :)

Thu May 12, 06:28:00 pm IST  
Anonymous Anonymous said...

SIMPLE,
hmm manassilaayi.

Zing,
athoru athimoham anallo.

Su.

Thu May 12, 10:16:00 pm IST  
Blogger പെരിങ്ങോടന്‍ said...

സിംപിളേ,
ഫയര്‍ഫോക്സില്‍ സൂവിന്റെ ബ്ലോഗ് നേരെ ചൊവ്വേ കാണാത്തതിനു കാരണം സൂര്യഗായത്രിയോ യൂണികോഡോ അല്ല ദോഷക്കാര്‍... അതിനു കാരണം ഫയര്‍ഫോക്സിലെ ഒരു "ബഗ്ഗ്" ആണ്‌. ഇവിടെ ചെന്ന്‌ ബഗ്ഗിനെതിരെ ഒരു വോട്ട് ചെയ്യൂ!

Thu May 12, 11:05:00 pm IST  
Blogger സിബു::cibu said...

സിമ്പ്ലീ, പെരിങ്ങോടരേ,

തെറ്റ് firefox-ന്റെ ഭാഗത്താണെങ്കിലും ഒഴിവാക്കാന്‍ മാര്‍ഗങ്ങളുണ്ട് - align="justify" ഉപയോഗിക്കാതിരുന്നാല്‍ മതി. മറ്റെന്ത് align ഉപയോഗിച്ചാലും വലിയ പ്രശ്നങ്ങളിലാതെ ഫയര്‍ഫോക്സ് കാണിക്കും.

സൂവിന്റെ തന്നെ ചില എന്റ്രികള്‍ കുഴപ്പമില്ലാതേയും ബാക്കിയുള്ളവ ലോറികേറിയ തവളയേപോലെയും കിടക്കുന്നത് കണ്ടപ്പോള്‍ അന്വേഷിച്ചു പോയതാണ്‌...

Thu May 12, 11:38:00 pm IST  
Anonymous DB said...

still unable to read anything in ur blog @ SU; any suggestions?

Fri May 13, 10:39:00 am IST  
Anonymous Anonymous said...

D.B :( entha ippo cheyyuka? arodelum chodikkaamtto. ARENKILUM DAYAVAYITTU D.B. KKU ONNU PARANJUKODUKKU ENGINEYA KANENDATHU ENNU PLEASEEEEEEEEEEEEEEEEEEEE
Su.

Fri May 13, 12:33:00 pm IST  
Anonymous DB said...

ee andhadhakku avassanam ille aandavaa? help me; i am not able to read anything' every thing seems to be in a BOX;

Fri May 13, 12:59:00 pm IST  
Anonymous DB said...

SU ee nissahayathayil enikku arelum ketti pidichu karayan thonnanu; njan vikara bharithanayi; enikku vakkukal kittanilla samsarikkan :-(

Fri May 13, 01:01:00 pm IST  
Anonymous Anonymous said...

D.B. munpilulla aa computerine kettippidichchu thalkkalam karayyoo .appozhekkum njaan samadhanam undakkam
Su.

Fri May 13, 01:14:00 pm IST  
Anonymous Anonymous said...

D.B.
njaan randaalkkarodu sahayathinu poyittundu. sahayichaal bhagyam. D.B. ente commentbox check cheyyu ketto.time kittumpol.
Su.

Fri May 13, 01:29:00 pm IST  
Blogger പെരിങ്ങോടന്‍ said...

സിബു,
തെറ്റ്ഫയര്‍ഫോക്സിന്റെ ഭാഗത്താണെങ്കില്‍ ഫയര്‍ഫോക്സ് അതു ശരിയാക്കും വരെ text-align: justify ഉപയോഗിക്കണം. ഒരു ബ്രൌസറിനും വേണ്ടി കോഡ് മാറ്റി എഴുതരുതെന്ന അഭിപ്രായക്കാരനാണു ഞാന്‍. മൈക്രോസോഫ്റ്റിനൊരു നിയമവും ഫയര്‍ഫോക്സിനു വേറൊന്നും പാടില്യല്ലോ. ഒന്നില്ലെങ്കില്‍ ഫയര്‍ഫോക്സില്‍ ബഗ് വോട്ട് ചെയ്തു അതു നേരെയാവുന്നതുവരെ കാത്തിരിക്കുക, അല്ലെങ്കില്‍ മറ്റൊരു ഫയര്‍ഫോക്സ് വരുന്നതുവരെ കാത്തിരിക്കുക. Netscape -ന്റെ പുതിയ ബ്രൌസര്‍ Opera എന്നിവയെ ഒന്നു പരിഗണിക്കൂ.

DB,
It is very important to let us know which operating system you are using and with which browser you are trying to read this blog. Please provide us these details so that someone can try and help you out.

Fri May 13, 02:27:00 pm IST  
Anonymous gauri said...

kashtam undu SU.. ethu vare SU de otta post polum enniku vayikkan pattitillya.. ennikku oru vazhi paranju tharu SU.. :(

Fri May 13, 05:48:00 pm IST  
Blogger സിബു::cibu said...

Those who see only boxes in Su's blogs please download and install the Anjali font:
http://www.chintha.com/fonts/AnjaliOldMalayalam.ttf

Further instructions are available in http://www.chintha.com/malayalam_font_installation

Fri May 13, 08:36:00 pm IST  
Anonymous Anonymous said...

peringodan,
thanks!
Cibu :)

GAURIIIIIIIIIIIIII enthada ingane? malayalam ariyillenkil pinne njaan enthu cheyyana? ippo D.B kkum kaanunnillatre .allenkil GAURIKKUm paranju tharan parayaamayirunnu.enikku valya sankadam aakunnu.

Su.

Fri May 13, 09:05:00 pm IST  
Blogger .::Anil അനില്‍::. said...

ആനയും സൂവും തല്കാലം ആലയിലോ മേഞ്ഞോ ഒക്കെ നടക്കട്ടെ. നമുക്കിങ്ങനെ വാങ്ങിത്തരാന്‍ ആളില്ലല്ലോ എന്നോര്ത്ത് നെടുവീര്പ്പിടാം (കീമാനാണ്‍ എന്റെ ഇപ്പോഴത്തെ ആയുധം. കമന്റുകള്‍ വാരഫലക്കാര്‍ കാണുമോ ആവോ)
ആനയെയും ഫലത്തെയും വിട്ട് കാര്യം പറയാം.
സൂവിനാണ്‍ :
==========
ഞാന്‍ കാണുന്ന എല്ലാ ബളോഗുകളിലും സൂവിന്റെ ഒരു കമന്റ് എങ്കിലും കാണാനാവുന്നുണ്ട്. (ഒരു തൊഴിലാളിയാണെന്നു മുട്ടിനുമുട്ടിനു പറയുന്ന സൂ എപ്പോഴാണീ ഇന്റര്നെറ്റ് വിട്ടിട്ട് 'തൊഴി'ക്കുന്നതെന്നത് വേറെ ചോദ്യമായി മറ്റാരെങ്കിലും ചോദിക്കട്ടെ.)
അപ്പോള്‍ സൂ, അങ്ങനെ കമന്റുകള്‍ തൊടുക്കുന്നതിനുമുന്പ് ബളോഗര്.കോമില്‍ ഒന്നു ലോഗിന്‍ ചെയ്താല്, അല്ലെങ്കില്‍ കമന്റ് പബളിഷ് ചെയ്യുന്നതിനുമുന്പ് ലോഗിന്‍ ചെയ്താല്‍ നന്നായിരുന്നു എന്നു തോന്നി. തോന്നിയത് പറഞ്ഞു.
ഒരു പക്ഷേ ഉത്തരം , ഏറെക്കുറെ ഒരു തറ്ക്കുത്തരം തന്നെയാവുമെന്ന പ്രതീക്ഷയോടെ.....

Sat May 14, 01:55:00 am IST  
Blogger .::Anil അനില്‍::. said...

സൂ തെറ്റിദ്ധരിക്കല്ലേ... ഏതങ്കിലും തരത്തില്‍ ഐഡെന്റിറ്റി റ്റ്രൈസ് ചെയ്യാനല്ല. മറിച്ച് എല്ലായിടത്തും 'അനോണിമസ്' എന്നു ഹെഡിങ്ങ് കാണുന്നതിലെ അപാകതയോ, അരോചകതയോ കൊണ്ടും ലോഗിന്‍ ചെയ്യുന്നതിലൂടെ സൂവിന്റെ ബളോഗിലേയ്ക്ക് ഒറ്റ ഞെക്കിലൂടെ ആറ്ക്കും വരാനാവുന്ന തരത്തില്‍ ഒരു ലിങ്ക് ഉണ്ടാവുമെന്നതു കൊണ്ടും കൂടിയാണ്‍ ഈ നിറ്ദേശം .

Sat May 14, 02:02:00 am IST  
Blogger സു | Su said...

ANIL,
adyam commentneppatti parayaam. prathikarikkunnathu ente oru swabhavam ayippoyi. inyippo athu verarelum mattiyittu venam njaan nannakaan.hehe. Pinne enikkariyavunnavarude, athayathu ivide vannu ee blog vayikkunnavarute blog-l matram aanu njan login cheyyathe comment vekkunnathu ennaanu ente viswasam. Athukontu arkkelum vishamam undenkil njaan nirthiyekkam. Pinne njaan ente name thazhe vekkathe ithuvare comment vechittilla ennaanu ente vicharam.Login cheythu comment vechal ivide ethippedaam ennullathu sheri thanneyaanu. Nokkam.
Pinne ente thozhil enthanu ennathu ente profilil chakka aksharathil vechittundu. athumatram Anil kandille? homemaker. ennuvecha veettamma. housewife ennalla parayendathu ennu ennodoraal paranjathukondanu angine vechathu. Athum oru thozhil thanneyanu Anil. Edu kudukke chorum kareem ennu paranjaal tharunna kudukkakalonnum ee veetil illa. Pinne ee thozhil namukku soukaryam pole edukkaam. Athinidakku kittunna time ellarem vadhichekkam ennu karuthiyathukontaanu blog thudangiyathu. Arenkilum ,Su ,mathi ,nee veruthe irikkunnathanu nallathu ennu paranjal njan appo nirthum. Pinne trace cheyyunna karyam, njan entha valla pidikittappulliyum aano ? Enne trace cheythalum enikku kuzhappam onnumilla. Ennaalum oru pedi. Inganeyokke angu poyalppore?

Samshyangalkku kurachokke nivruthi vannu ennu karuthunnu. Illel ineem chodikku dhiryamundenkil hehehe. Tharkkuththaravum uththaravum ready. o.k.?

Su.

Sat May 14, 08:26:00 am IST  
Anonymous DB said...

my operating system is Windows XP & I use Internet Explorer 6 as my browser; I do have an alternative broweser thats is FIREFOX;

Sat May 14, 10:51:00 am IST  
Anonymous DB said...

CIBUuuuuuuuuu kodu sky; i have installed the font; ippo ellam kaanam; CIBU thanks a lot (Gauri ente kayyil pidichonu nokku appo chilappo ninakkum kanan pattiyekkum)

Sat May 14, 11:00:00 am IST  
Blogger -സു‍-|Sunil said...

homemaker ennaal veeTTammayaaNO, Soooo?

Sat May 14, 11:04:00 am IST  
Anonymous DB said...

Chettanariyam cherum padi cherumennu atha SU nu aanaye thanne vaangi thanne; so parayu aanakku sukam thanne alle? randu perum ore plate lano aharam kazhikkane or vere vere?

Sat May 14, 11:15:00 am IST  
Anonymous Anonymous said...

D.B.
enikku santhosham kontu karayaan thonnunnu .buhaaaaa buhaaaaa bhuaaaaa //crybaby
aa Gaurikkum onnu paranjukodukku d.b. plsss. pinney aana D.B ye prathyekam chodichu.

Sunil ,
arkkariyaam? njan English padichittilla.

Su.

Sat May 14, 11:43:00 am IST  
Anonymous DB said...

aaanakku ennodu sneham undu; athinodu paranjere njan oru load sugar cane mayi aduthu thanne avide land cheyyumennu; pinne Gauri dey kariyam; eda gaurikku malayalam vaayikkan ariyilla so njan kuthi irunnu ellam translate cheyyendi varum; hmm friend ayi poyille cheyyam alle

Sat May 14, 01:50:00 pm IST  
Blogger .::Anil അനില്‍::. said...

ഞാനേതായാലും സൂവിന്‍ ഒരു ശല്യം മാതിരിയായി. അങ്ങനെയെങ്കില്‍ ഒരു നിര്‍ദ്ദേശം കൂടി വയ്ക്കാം. ഇതും സൂവിന്റെ കമന്റിനെപ്പറ്റിത്തന്നെയാണ്. http://malayalamwords.com/vamozhi/
എന്ന സ്ഥലത്ത് യുണിക്കോഡ് മലയാളം കമന്റ് ബോക്സില്‍ നേരിട്ട് ടൈപ്പ് ചെയ്യാനുള്ള ഒരു കുഞ്ഞു പ്രോഗ്രാം കിട്ടും. അതേ പേജില്ത്തന്നെ സഹായകമായ വിവരങ്ങളും. ഒന്നു ശ്രമിച്ചുകൂടേ? മലയാളം മലയാളത്തില്‍ തന്നെ കാണാനും വായിക്കാനുമുള്ള സുഖം മംഗ്ലീഷില്‍ നിന്നു കിട്ടുമോ?

Sat May 14, 02:14:00 pm IST  
Anonymous gauri said...

athe ninnu tharkkikandu aarengilum enniku onu vayichu tharu pls... SU ..time kittiyal enniku vayichu tharanam tto.. DB enniku vayichu tharam tharam ennu paranju ennum pattikum ... :(

Sat May 14, 03:35:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

dB,
മലയാളം വായിക്കാനറിയാമെങ്കില്‍ ഇനി എഴുതാനും തുടങ്ങണം.

ഞാന്‍ എല്ലാ ദിവസവും hecreature.blogdriveല്‍ പോയി നോക്കുന്നുണ്ട്. പക്ഷേ ഒന്നും വായിക്കാറില്ല. ഇയാള്‍ ഇതൊക്കെ മലയാളത്തില്‍ ആക്കിയിട്ടേ ഞാന്‍ വായിക്കൂ എന്നു ശപഥം ചെയ്തിരിക്കയാണ്‌.


അനില്‍,
സൂവിനെ പതുക്കെ പതുക്കെ ഞാന്‍ മലയാളം യുണികോഡിലേക്കു തള്ളിവിടുകയാണ്‌. എങ്ങനെയെങ്കിലും ആ കൊച്ചിന്‌ ഇത്തിരി ധൈര്യം വരട്ടെ.
എന്നിട്ടു മതി vamozhiയും in-line Malayalam Typingഉം എന്നു കരുതിയാണ്‌ ഞാന്‍ മിണ്ടാതിരിക്കുന്നത്‌.

വരമൊഴിയില്‍ നിന്നും വമൊഴിയിലേക്കുള്ള വഴിയില്‍ ഇപ്പോഴും ചില ചെറിയ കല്ലുകളൊക്കെയുണ്ട്. തുടക്കത്തിലേ രസിച്ചില്ലെങ്കില്‍ പുതുമക്കാര്‍ വാമൊഴിയെ എന്നെന്നേക്കുമായി കൈവിട്ടുകളഞ്ഞാലോ എന്നാണു പേടി.

സൂ മിടുക്കത്തിയാണ്‌. ഒന്നു രണ്ടാഴ്ച്ച കഴിയുമ്പോഴേക്കും in-line malayalam typing ആ കുട്ടി സ്വയം കണ്ടുപിടിക്കുമെന്ന്‌ ഉറപ്പ്. ഇല്ലേ സൂ?

Sat May 14, 04:48:00 pm IST  
Blogger rathri said...

asaane, ee in-line malayalam typing ennu paranjaal entha? valla soothrappaniyumaaNekkil nammukkum paranju thaa.... :)

Sat May 14, 05:33:00 pm IST  
Anonymous Sunil said...

chakkayil eeccha pothinjamaathiriyaaN~ soovinte blog. eeswaraa ethra comments aaN~! ee commentaTi kazhinj~ raathriykkum,anilinu,viswatthinumokke swanthamaayi onnu blOgg cheyyaan samayamillaann~ thOnnunnu.

Sat May 14, 06:16:00 pm IST  
Blogger .::Anil അനില്‍::. said...

ഗുരോ,
തൃപ്തിയായി. സൂ-നെ പിച്ചനടത്താനുള്ള പദ്ധതി മനസ്സിലുണ്ടെന്നറിഞ്ഞതില്‍ സന്തഓഷം ഏറ്റവും കൂടുതല്‍ പേര്‍ ഇവിടെ വരുന്നതിനാല്‍ (സുനില്‍ പറഞ്ഞമാതിരി) ഇന്‍ ലൈന്‍ (കീമാന്‍ ഉപയോഗിച്ച് എഴുതുന്നതു തന്നെയല്ലേ താങ്കള്‍ ഉദ്ദേശിച്ചത്? . രാത്രീ, ഇതിനുള്ള മറുപടി ശ്രദ്ധിക്കുക) എഴുത്ത് ഒരുപാട് പേര്‍ പഠിക്കുകയും ചെയ്യുമല്ലോ.
സാക്ഷരതാ തുടര്‍വിദ്യാഭ്യാസം മാതിരി ആള്‍ക്കാരെ വഴിയില്‍ ഉപേക്ഷിച്ചു കളയാതിരുന്നാല്‍ മാത്രം മതിയായിരുന്നു.
(സൂ വിന്റെ ബ്ലോഗ് ആല്‍ത്തറയുടെ പ്രതീതി ഉളവാക്കുന്നു)

Sat May 14, 08:44:00 pm IST  
Anonymous Arun said...

സു വിന്റെ ബ്ലൊഗ്ഗ്‌ വായിക്കാന്‍ എന്തു രസമാ...
a su fan from now onwards...

Sat May 14, 08:52:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

സുനില്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്‌. സ്വന്തമായി ബ്ലോഗു ചെയ്യാന്‍ പോയിട്ട് വീട്ടുകാര്യങ്ങളും സ്വന്തം കുളികുറിതേവാരം പോലും മുടങ്ങിപ്പോവും സൂവിന്‍റെ ബ്ലോഗില്‍ കേറിയാല്‍....!

ഞാനും ആത്തോളും കൂടി സൂവിന്‍റെ ബ്ലോഗിനും കമന്‍റുകള്‍ക്കും എല്ലാം കൂടി മൊത്തമായി ഒരു പേരിട്ടിട്ടുണ്ട് : സൂകൃതം.
ഉമേഷിനോടു പറയണ്ട. എന്‍റെ സന്ധികളൊക്കെ ഛേദിച്ചു കളയും!
(സു എന്നായാലും സൂ എന്നായാലും തൃതീയ ഏകവചനം സ്വാ എന്നേ വരൂ. അപ്പോള്‍ സ്വാ+കൃതം = സ്വാകൃതം
അതിനൊരു ഭംഗിയില്ല. പിന്നെ സുകൃതം എന്നും സുകരം എന്നും സൂകരം എന്നും വാക്കുകള്‍ വേറെ ആരോ already reserve ചെയ്തു കഴിഞ്ഞു!)

അതിനാല്‍ ഇനിമുതല്‍ സൂകൃതം എന്നേ പറയൂ...

(പക്ഷേ വിശ്വപ്രഭയെ അടിച്ചുപരത്തി ആരും 'വികൃത'മോ 'പ്രാകൃത'മോ ആക്കരുതെന്നപേക്ഷ!)

Sat May 14, 08:53:00 pm IST  
Blogger സു | Su said...

ellarum koode enne kollumo eeswaraaaaaaaaa.....
Gauri D.B. paranju tharum ennu paranjittundutto.

ARUN :) welcome! njaan avidem vannu nokkitto.

Sunil, ellarum koode enne vadikkan comment adikkaan vannatha.

Rathri :)

D.B aa kuttikku onnu paranjukodukku.

Anil njaan sramikkaamtto.

Viswam,
ente name verum su aanu sooo ennilla. baki ellaam vayichu. oronnu pareekshichittu marupadi parayaam.

Sat May 14, 09:26:00 pm IST  
Blogger .::Anil അനില്‍::. said...

വിശ്വംജീ,
കുളിത്തേവാരമില്ലാതെ അങ്ങു് സ്വയം പ്രാകൃതമായെന്നല്ലേ... പിന്നെ ആരാ അതില്കൂടുതല്‍ ആക്കാന്‍?

Sat May 14, 09:45:00 pm IST  
Blogger സിബു::cibu said...

പെരിങ്ങോടരേ, അതൊരു ഇവാഞ്ജെലിസ്റ്റിന്റെ വാചകമാണല്ലോ.. :) ഇവാഞ്ജെലിസ്റ്റുകള്‍ക്കും രാക്ഷസന്മാര്‍ക്കുമിടയില്‍ എങ്ങിനെയെങ്കിലും പിഴച്ചുപൊയാല്‍മതിയെന്നു വയ്ക്കുന്ന സാധാരണജനങ്ങളില്ലേ ?!

Sun May 15, 05:28:00 am IST  
Blogger viswaprabha വിശ്വപ്രഭ said...

അങ്ങനെ എങ്ങനെയെങ്കിലും പിഴച്ചു പിഴച്ചു ജീവിക്കുന്ന സാധാരണക്കാര്‍ മൂലമാണ് നാം ഇവിടെയിങ്ങനെ ഒന്നുമാവാതെ പിഴക്കുന്നത്.

പെരിങ്ങോടര്‍ പറയുന്നത് ഒറ്റ നോട്ടത്തില്‍ ദുര്‍വാശിയാണെന്നു തോന്നാമെങ്കിലും വളരെ ശരിയുമാണ്‌.

മലയും കാത്തിരിക്കുന്ന ഒരുപാടു മത്തായിമാരുണ്ടെങ്കില്‍ മലയ്ക്കു വന്നേ പറ്റൂ...

ആകയാല്‍ നമുക്കു ലോകം മുഴുവനുമുള്ള മത്തായിമാരെ പിടിക്കുന്നവരായി മാറാം!

Sun May 15, 06:41:00 am IST  
Anonymous Anonymous said...

ohh 50 thikanju!
Su.

Sun May 15, 06:59:00 am IST  
Blogger -സു‍-|Sunil said...

viSwam, "sookaram" ennaakkiyillyalO, bhaagyam, Su-vinte!!. anil paRanjath~ Sari aaN~. aaltthaRapOle thanne. ini njaan oru kuppivaLakkaacchOTam aviTe thuTangiyaal enthaann~ vichaarikkukayaaN~. vaayanaSaala thuRannirunniTT~ oru kaaryavumilla! jeevikkanTE?

Sun May 15, 11:14:00 am IST  
Blogger -സു‍-|Sunil said...

വിശ്വം,
"ആത്തോള്‌"ച്ചാല്‍ എന്താ?
അകത്തുള്ളയാള്‍ എന്നുലോപിച്ച്‌ "അകത്തുള്ളാള്‌" എന്നു ഞാന്‍ കേട്ടിട്ടുണ്ട്‌. (എവട്യാ ഉമേഷ്‌? ഒന്നും കേക്ക്ണില്ല്യേ?) നിശ്ശല്ല്യാഞ്ഞിട്ട്‌ ഒരോന്ന്‌ ചോയ്ക്യാണ്‌ ന്ന്‌ നിരീച്ചാമതി. അലോഗ്യാവരുത്‌ ട്ടോ. ഏതായാലും സന്ധ്യാവന്ദനം ഒന്നും മുടക്കേണ്ട.

Sun May 15, 07:56:00 pm IST  
Blogger JOY THOMAS said...

HAI PLEASE ADVICE ME HOW WRITE POSTS IN MALAYALAM

Thu Apr 10, 11:00:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home