Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, May 23, 2005

ദ്രൌപദിയുടെ ദു:ഖം!

അര്‍ജ്ജുനന്‍ ദ്രൌപദിയെ വരിച്ചു, എല്ലാവരും കൂടെ വീട്ടിലേക്കു വന്നു.
ദ്രൌപദിയെ പുറത്തു നിര്‍ത്തിയിട്ടു കുന്തിയുടെ അടുത്തു പോയി പറഞ്ഞു "അമ്മേ ഞങ്ങള്‍ അമ്മക്കായി ഒരു കാര്യം കൊണ്ടുവന്നിട്ടുണ്ടു'.
കുന്തി പതിവുപോലെ പറഞ്ഞു അഞ്ച്‌ പേരും കൂടെ പങ്കുവെച്ചോളു"എന്നു.
പാണ്ഡവന്‍മാര്‍ ഞെട്ടി.
അവര്‍ ദ്രൌപദിയെ അമ്മക്കു മുന്‍പില്‍ നിര്‍ത്തി പരിചയപ്പെടുത്തി.
സ്വയംവര കഥ പറഞ്ഞു.
കുന്തി ദ്രൌപദിയോടു പറഞ്ഞു 'സാരമില്ല, ഞാന്‍ വാക്കു പറഞ്ഞില്ലേ, ഇനി മാറ്റി പറയുന്നില്ല, നീ നല്ലൊരു ഭാര്യയായി എല്ലാവര്‍ക്കും വെച്ചു വിളമ്പിയും ഉണ്ടും ഉറങ്ങിയും കഴിയണം . നിനക്കു നല്ലതു വരും'.
കുന്തി പറഞ്ഞു നിര്‍ത്തുന്നതിനു മുമ്പ്‌ ദ്രൌപദി അലറി' എല്ലാവര്‍ക്കും വെച്ചു വിളമ്പിയും ഉണ്ടും ഉറങ്ങിയും കഴിഞ്ഞാല്‍ 6 മുതല്‍ പതിനൊന്നു വരെയുള്ള മെഗ്ഗാസീരിയലുകള്‍ പിന്നെ ആരു കാണും മാതേയ്‌....... ?"
കുന്തിയും മക്കളും ഇതികര്‍ത്തവ്യാ..(ഛെ. വേണ്ട ,നല്ല മലയാളം തന്നെ പറയാം)അന്തം വിട്ടു കുന്തം വിഴുങ്ങിയ മട്ടില്‍ നിന്നു.
പിന്നില്‍ നിന്നു സീരിയല്‍ പാട്ടു തുടങ്ങിയിരുന്നു.
സ്ത്രീജന്‍മം പൊന്നു ജന്‍മം,
പുരുഷജന്‍മം പിന്നെന്തു ജന്‍മം!

36 Comments:

Blogger viswaprabha വിശ്വപ്രഭ said...

ആദ്യത്തെ കമന്‍റ് ചൂടോടെ തന്നെ ആയിക്കോട്ടെ!

Mon May 23, 12:13:00 pm IST  
Anonymous Anonymous said...

purushajanmam (Su-vinte blOGil) kamantaTikkaanuLLa janmam!

Mon May 23, 12:17:00 pm IST  
Blogger കെവിൻ & സിജി said...

ദൈവമേ, എന്നെ അങ്ങോട്ടേയ്ക്കു് പെട്ടന്നൊന്നും വിളിയ്ക്കരുതേ, സൂന്റെ ബ്ലോഗെല്ലാം എനിയ്ക്കു വായിച്ചു തീര്‍ക്കണേ.

Mon May 23, 03:44:00 pm IST  
Blogger aneel kumar said...

പഴയ വിറ്റിനു പുതിയ സീരിയല്‌‍വല്‌കൃതഭാഷ്യം. ആളു മോശല്ല. മോസില്ല.

അന്തംവിട്ടുകുന്തംവിഴുങ്ങിയെന്നെഴുതിയത്രയെളുപ്പത്തില്‌ ഇതികര്‌‍ത്തവ്യതാമൂഢരായി എന്നെഴുതാന്‌‍ സൂര്യഗായത്രിയ്ക്കു കഴിയില്ല അല്ലേ? he he he (copyright Su)

കെവിന്‌, അതിന്റര്‌‍ത്ഥം സുവിനെ ആദ്യം എന്നാണോ?

Mon May 23, 05:00:00 pm IST  
Blogger evuraan said...

സൂര്യഗായത്രിയെ സമ്മതിച്ചിരിക്കുന്നു. "....പിന്നെ ആരു കാണും മാതേയ്‌....... ?" എന്ന വരി ഓര്‍മ്മയിലെന്നും ഇനി തങ്ങിനിലക്കും.
-ഏവൂരാന്‍.

Mon May 23, 07:37:00 pm IST  
Anonymous Anonymous said...

Good one :-) This entry made me homesick lol.... back home amma will be watching all these serials :D)

Mon May 23, 08:01:00 pm IST  
Anonymous Anonymous said...

EEEEEssshhwaara... ithenthoru janmam!!! :D


-mannu-

Mon May 23, 09:19:00 pm IST  
Blogger ഉമേഷ്::Umesh said...

പുരുഷജന്മത്തെപ്പറ്റി അല്‍പം:

മാതാ ശാസതി കൌമാരേ
ഭാര്യാ ശാസതി യൌവനേ
പുത്രീ ശാസതി വാര്‍ദ്ധക്യേ
ന നരഃ സുഖമര്‍ഹതി

- ഉമേഷ്

Mon May 23, 10:43:00 pm IST  
Blogger aneel kumar said...

ശരിയാണ്‌ ഉമേഷ്. അനുഭവിക്കാതെന്തുമാഗ്ഗം.

Mon May 23, 10:50:00 pm IST  
Blogger ഉമേഷ്::Umesh said...

സു,

കഥ പതിവുപോലെ നന്നായിട്ടുണ്ടു്. ഏവൂരാന്‍ പറഞ്ഞതുപോലെ "മാതേയ്..." തന്നെ ഇത്തവണത്തെ മാസ്റ്റര്‍പീസ്.

മലയാളി എന്ന പേരുമായി ഒരു മലയാളിനി നേരത്തെ സു പെണ്ണു തന്നെയോ എന്നു സംശയം പ്രകടിപ്പിച്ചതിന്റെ പൊരുള്‍ ഇപ്പോള്‍ മനസ്സിലായി. കേരളത്തില്‍ സീരിയല്‍ ഇഷ്ടമില്ലാത്ത ഒരു സ്ത്രീജന്മമോ? അവിശ്വസനീയം! ഷോപ്പിംഗും ഇഷ്ടമല്ലെന്നു മുമ്പെഴുതിക്കണ്ടു.

ഒന്നുകില്‍ സു പറയുന്നതു മുഴുവന്‍ കള്ളം. അല്ലെങ്കില്‍ സു ഒരു പെണ്ണല്ല. അതുമല്ലെങ്കില്‍ മണ്ണു പറയുന്നതുപൊലെ ഇതു് ഒരു അപൂര്‍വ്വജന്മം!

- ഉമേഷ്

Mon May 23, 10:50:00 pm IST  
Blogger evuraan said...

സംഭവം തമാശാണെങ്കിലും ഞാന്‍ ദ്രൌപദിയെ പറ്റിയോര്‍ത്തു പോയി. വില്ലാളി വീരന്റെ കഴുത്തില്‍ മാല ചാര്‍ത്തിയപ്പോളൊന്നും മറ്റു നാലു പേരെക്കുറിച്ചവള്‍ ചിന്തിച്ചു പോലും കാണില്ല.

ഈയഞ്ചു പേരും തന്റെ പതീദേവന്മാരാവും എന്നവളറിഞ്ഞിരുന്നെങ്കില്‍ ആ പുഷ്പഹാരം അവളാ മാരന്റെ കഴുത്തിലിടുമായിരുന്നോ?

അവളുടെ മുജ്ജന്മത്തിലെവിടെയോ കിട്ടിയൊരു വരത്തിന്റെ കാര്യം, അതു അടുത്ത ജന്മത്തില്‍ 5 പേരെ വരിക്കാമെന്നതായിരുന്നെങ്കിലും...

അമ്മ പറഞ്ഞതു കേട്ടപ്പോള്‍ അവളുടെയുള്ളിലൊരു വെള്ളിടി വെട്ടിക്കാണുമോ? ഒരൊറ്റ ഭര്‍ത്താവിനേ തന്നേ നോക്കാന്‍ പോലും ഇന്നത്തേ ഭാര്യയ്ക്കു സമയമില്ലാതാവുന്പോള്‍ അന്നു എന്തു വ്യത്യാസമാവും?

അമ്മ പറഞ്ഞതു കേട്ടപ്പോളാ മറ്റു നാലു പേരും എന്തേ ഒന്നും പറഞ്ഞില്ല? കിട്ടിയാല്‍ ഊട്ടി, അല്ലെങ്കില്‍ ചട്ടി എന്ന്‍ അവരും ചിന്തിച്ചു കാണില്ലേ?

സിമ്മട്ട്രിക്ക് മള്‍ട്ടീപ്രോസസ്സര്‍ റ്റൈം ഷെയര്‍ അല്ഗോരിതത്തേ പറ്റി അര്‍ജ്ജുനനെന്തേ വിയര്‍ത്തില്ലാ?

അഞ്ചുമൊന്നും ആറു പേരുടെ ചേടി വേല ചെയ്യാനും, പിന്നീട് ചൂതു വെയ്‍ക്കപെടാനും, നിറഞ്ഞ സഭയില് തുണിയഴിയുന്നതു കാണാനും വേണ്ടി ഇനിയൊരാളെ കണ്ടെത്തണ്ടല്ലോ?

വിവരക്കേടിനൊരു മക്കുണന്റെ കഴുത്തില്‍ മാലയിട്ടു, അഞ്ചു മക്കുണന്മാരെ സഹിക്കേണ്ടി വന്ന, അതിലും വലിയ മാനഹാനിക്കിരയായ ഭാഗ്യഹീനയായ, ഈ രാജകുമാരിയുടെ പിന്‍കഥകളല്ലേ നാമിന്നും വാര്‍ത്തകളില്‍ കാണുന്നതു?

Tue May 24, 04:23:00 am IST  
Anonymous Anonymous said...

ഏവൂരാന്‍ പറയുന്നതിലും കാര്യമില്ലേ?
-അജ്ഞാതന്

Tue May 24, 07:34:00 am IST  
Blogger സു | Su said...

വിശ്വം ,
നന്ദി.

സുനില്‍ ,
ആണോ?

കെവിന്‍ ,
അവിടേം ഇതൊക്കെ കാണാം എന്നു പറഞിട്ടുണ്ടു.അതുകൊണ്ടു ഒഴിവുകഴിവൊന്നും പറയല്ലെ.

അനില്‍ ,
ഹും ...
എനിക്കറിയാഞ്ഞിട്ടല്ല. അനിലിനു മനസ്സിലായില്ലെങ്കിലൊ എന്നു കരുതിയാണു.ഹിഹി
പിന്നെയ്, ഞാന്‍ ഇപ്പൊ പോകുന്നില്ല. എന്റെ സമയം ആയില്ല.

ഏവുരാന്‍ ,
നന്ദി.രണ്ടാമത്തെ അഭിപ്രായത്തോടും ഞാന്‍ യോജിക്കുന്നു.

SAJ,
hmm ...thanks.

mannu :)
enthaa ee janmaththinu oru thakaraaru?

ഉമേഷ്,
അങ്ങിനെയാണോ? അറിയില്ല.

പിന്നെ സ്ത്രീകള്‍ക്കെല്ലാം സീരിയല്‍ ഇഷ്ടപ്പെടണം എന്നു നിര്‍ബന്ധ്മില്ലല്ലൊ. എനിക്കു ടി .വി. യില്‍
സിനിമ കാണാന്‍ ഇഷ്ടം ആണു. പാട്ടുകള്‍ കാണാന്‍ ഇഷ്ടം ആണ്. പക്ഷെ 5 ഉം 8ഉം മണിക്കൂര്‍ സീരിയല്‍ കാണുന്നതിനോടു വല്യ താത്പര്യം ഇല്ല.
പിന്നെ ഷോപ്പിങ്. ഹി ഹി. .അതു ചേട്ടനു വല്യ ഇഷ്ടം ഇല്ലാത്ത കാര്യം ആയതുകൊണ്ടാണു.
ഞാന്‍ ജീവിക്കാന്‍ അത്യാവശ്യം ചില തട്ടിപ്പുകളൊക്കെ പറയും എന്നല്ലാതെ കള്ളം പറയാറില്ല.എനിക്കു ഇഷ്ടവും അല്ല.

ഈ അജഞാതന്‍ ആരു?

സു.

Tue May 24, 08:49:00 am IST  
Anonymous Anonymous said...

ningal arelum Arjunante kaariyam alojicho? oru pennine sandoshamayi ketti kondu vannu nalloru jeevidham nayikkamennu karuthiyappo aa Sthri Jenmam (his Mother) kaanicha kodum chathi kandille... paavam Purusha Jenmam (Arjunan) avanenthu thettu cheythitta swantham bhariyaye share cheyyendi vanne

Tue May 24, 11:31:00 am IST  
Blogger സു | Su said...

D.B. :)

Tue May 24, 11:53:00 am IST  
Anonymous Anonymous said...

പോള്‍ ആണ് ഈ ബ്ലോഗിനെക്കുറിച്ച് പറഞ്ഞതു. ഓറ്റ വാക്കില്‍... തകര്‍ത്തു :)

Tue May 24, 02:41:00 pm IST  
Anonymous Anonymous said...

u r right SU.. i can see my mother sticked to the Tv from 6 oclock to 11 in the evening... enthu ananandham aanavo evakka serials kandittu kittunne...

Tue May 24, 04:50:00 pm IST  
Blogger സു | Su said...

Ajeesh :) welcome! thanks.

GAURIIIIIIIII,
happy ayoda? hmm... serials kanaththathukontu njaan oru pennaalla ennu paranjeda. athukondu innu muthal njaanum tvkku nammale samarppichalonnu karuthukaya. BE HAPPY LIKE ME , ALWAYS. //winking

Tue May 24, 05:47:00 pm IST  
Anonymous Anonymous said...

njan alochikunnathu.. ee drowpadikku pandaavanmare divorce cheyyanengil 5 petition file cheyyendi vannene alle :(

Wed May 25, 02:23:00 pm IST  
Blogger aneel kumar said...

വേണമെന്നില്ല സിങ് (ഴിങ്?) ഒരൊറ്റ വാണിഭക്കേസ് മതി. പാണ്ഡവകുലം തൊട്ടു ധൃതരാഷ്ട്ര‌ര്‌ വരെയുള്ളവരെക്കുടുക്കാം, വിവിധവകുപ്പുകളില്‍.

Wed May 25, 03:06:00 pm IST  
Blogger aneel kumar said...

breeze എന്നുമലയാളത്തില്‌ എങ്ങിനെയാ എഴുതുക?

Wed May 25, 03:08:00 pm IST  
Anonymous Anonymous said...

hahahaha lol ..aa ZIng paryunnathu kettuttu eniku chirichu chirichu mathiyayi

Wed May 25, 04:55:00 pm IST  
Blogger സു | Su said...

ZING,
adikam aalochikkalle.thala choodaavum. allenkil thanne mazha illa.

ANIL,
breeze = ബ്രീസ് എന്നു തന്നെ എഴുതുക. എന്നിട്ടു breeze ennu vaayikkuka.

GAURI,
ZING parayunnathu kettu chirikkalle. pinne athine neram undavuu.

Wed May 25, 06:45:00 pm IST  
Anonymous Anonymous said...

zoo ennezhuthumbol su ennu manasilakamo ?

--cools :)

Thu May 26, 08:50:00 am IST  
Anonymous Anonymous said...

draupathiye onnu relax cheyyan vidu SU; puthiya post idu pls

Thu May 26, 10:09:00 am IST  
Blogger SunilKumar Elamkulam Muthukurussi said...

engane? senchuRy thikakkEnTE?

Thu May 26, 10:56:00 am IST  
Anonymous Anonymous said...

ഒരുകാര്യം പറയാതെ വയ്യ. ഇതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടതു ഇതികര്‍ത്തവ്യാമൂഢന്‍ എന്ന വാക്കിനെ അന്തം വിട്ട് കുന്തം വിഴുങ്ങി എന്നാക്കിയതാണ്. ഏതായലും എന്‍റ്റെ മലയാളം ടീച്ചര്‍ ഇങ്ങിനല്ല പറഞ്ഞ് തന്നിട്ടുള്ളത്. (അലറി ചിരിക്കൂ.. lol)

Thu May 26, 12:03:00 pm IST  
Anonymous Anonymous said...

Su kurachu wait cheythaal namukku senchuRy thikakkam. njanate battum bolum etukkatte :)

-rathri

Thu May 26, 12:11:00 pm IST  
Blogger സു | Su said...

എന്റു വേണമെങ്കിലും വായിക്കാം .

ഡി .ബി.

എന്റെ മൂഡു ശരിയല്ല. ആദ്യം ഞാന്‍ ഒന്നു റിലാക്സ് ആവട്ടെ. എന്നിട്ടല്ലേ ബാക്കി.

സുനില്‍ ,
എനിക്കു നൂറും ഇരുനൂറും ഒന്നും തികക്കേണ്ട.അത്യാഗ്രഹം ഇല്ല. കിട്ടുന്നതു വാങ്ങും .


അജീഷ്,
ഹും . എനിക്കു ചിരി ഇന്നു വരുന്നില്ല. നാളെ നോക്കാം .


രാത്രി,
നൂറ് വേണ്ട .


സു.

Thu May 26, 12:32:00 pm IST  
Anonymous Anonymous said...

hellO, enthu pati moodin~? soo dhayvoo? (GujrathiyaaNEy) kyaa hogayaa? what happened?

Thu May 26, 01:30:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

:( ഇതു ശരിയാവുന്നില്ല.

:( സൂ എന്നു പറഞ്ഞാല്‍ സൂര്യഗായത്രി ആണെന്നു് എല്ലാര്‍ക്കും അറിയാം. വിശേഷിച്ച് നീട്ടിവലിച്ച് സൂര്യഗായത്രി എന്നെഴുതേണ്ട ആവശ്യമില്ല.
:( സൂവിനു നീളം വെച്ചതില്‍പി‍ന്നെ ഒന്നും എഴുതാന്‍ തോന്നുന്നില്ല.
:( എന്‍റെ മോള്‍ക്കു പോലും ഇഷ്ടമാവുന്നില്ല.
സു, സു അല്ലെങ്കില്‍ സൂ തന്നെ ആയിരുന്നാല്‍ മതി.
:)

;) വായനശാല സുനില്‍ വേറെ ഏതെങ്കിലും പേരെടുത്തോട്ടെ.

Thu May 26, 01:50:00 pm IST  
Blogger evuraan said...

ഹ ഹ ഹ...

ഭാവിയിലിനി ഊവൂരാനെന്നും ഈവൂരാനെന്നും മറ്റും പുതിയ അവതാരങ്ങളുണ്ടാവുമോ എന്തോ?

--ഏവൂരാന്‍.

Thu May 26, 02:02:00 pm IST  
Blogger aneel kumar said...

'വ' എങ്ങിനെ സുനില്‌?
അല്ലെങ്കില്‌ zoo=സൂ ?

Thu May 26, 03:51:00 pm IST  
Blogger സു | Su said...

സുനില്‍ ,
ഒന്നും പറ്റിയില്ല. ശരിയല്ല .അത്ര തന്നെ.

വിശ്വം ,
മോളു അങ്ങിനെ പറഞ്ഞോ? എന്നാല്‍ ഞാന്‍ പിന്നേയും മാറ്റും . ശൂ എന്നായാലോ? ശൂര്‍പ്പണഖ എന്നതിന്റെ ചുരുക്കം .

അനില്‍ ,
സുനില്‍ വാ എന്നുവെച്ചാല്‍ ആള്‍ ക്കാര്‍ വിചാരിക്കും വാ വാ എന്നു വിളിക്കുകയാണു എന്നു.

Thu May 26, 04:16:00 pm IST  
Anonymous Anonymous said...

SU vinte marupadi parachil kandittu Dooradershan channel ley PRATHIKARANAM parupaadi anu ente manassil orma varanathu; style change cheyyu dear SU

Fri May 27, 10:45:00 am IST  
Blogger സു | Su said...

enganeya style change cheyyendathu ennu parau D.B. Angine cheyyaam.

Fri May 27, 12:10:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home