Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, May 27, 2005

സ്നേഹം ന്നു വെച്ചാ.....

അവള്‍ പണിത്തിരക്കില്‍ ആയിരുന്നു.
മുന്ന ഓടിവന്നു കെട്ടിപ്പിടിച്ചു.
എന്താടാ...?
അമ്മേ ഈ സ്നേഹംന്നുവെച്ചാ എന്താ?
സ്നേഹം???
ഉം, സ്നേഹം.
സ്നേഹംന്നു വെച്ചാ........
വേം പറ നിയ്ക്കു കളിക്കാന്‍ പോണം.

ഉം.. സ്നേഹംന്നുവെച്ചാല്‍ ഇഷ്ടം, സന്തോഷം, ഒക്കെയാണു. മുന്നയ്ക്കു ഏതു കാര്യവും അമ്മ ചെയ്തു തരുന്നതല്ലേ ഇഷ്ടം? മുന്നേടെ കൂട്ടുകാര്‍ കളിക്കാന്‍ വരുന്നതു നന്നായി എന്നു തോന്നാറില്ലേ? മുന്നയ്ക്കു മിഠായി കിട്ടുമ്പോള്‍ കൂട്ടുകാര്‍ക്കും കൊടുക്കണം എന്നു മുന്ന പറയാറില്ലേ? മുന്നേടെ കൂട്ടുകാരനു പനി വന്നപ്പോള്‍ മുന്ന, അയ്യോ അവനു വയ്യ അമ്മേ, പാവം എന്നു പറഞ്ഞില്ലേ? ഇതിനൊക്കെയാണു സ്നേഹം എന്നു പറയ്യാ..
പിന്നേയ്, അമ്മയ്ക്കു മുന്നയോടു വല്യ സ്നേഹാട്ടോ.
ഉം, മുന്നയ്ക്കു അമ്മയോടും വല്യ സ്നേഹാ.......

മുന്ന തിരിച്ചോടിപ്പോയി.

സ്നേഹം എന്നതു എത്ര കൊടുത്താലും തീരാത്തതും, എന്നിട്ടും ചിലര്‍ തരിമ്പു പോലും കൊടുക്കാന്‍ മടിക്കുന്നതും, ചിലര്‍ കണ്ടില്ലാന്നു നടിക്കുന്നതും, എന്തായാലും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കൊടുക്കേണ്ടതും ആയ മഹത്തായ ഒരു കാര്യം ആണെന്നു മുന്ന മനസ്സിലാക്കുന്ന കാലത്തെക്കുറിച്ചു അവള്‍ക്കു വേവലാതി തോന്നി.

40 Comments:

Anonymous DB said...

I am the guy to read u r latest update and post a comment i yam happy; lol to get a chance;

So sneham hmm; a true matter u got here; i wish to see how others comment on this; should i deliver my comment after viewing other or now? any way sneham is a divine thing wich we can not snatch from any one & it should come from heart; ayyo lol i can not be that serious i will shoot my comment on this loater might be after few days; till then good night; hey SU u kept a good subject to talk & lets see how good r our daily peeps; bye good night

Fri May 27, 09:38:00 PM IST  
Anonymous Arun said...

athenthinaannu manassilayillyaalo...a vEvalaathi thonnyathe...

Fri May 27, 09:49:00 PM IST  
Blogger viswaprabha വിശ്വപ്രഭ said...

വന്നു;കണ്ടു;വായിച്ചു.

ഒപ്പ്‌

Fri May 27, 10:21:00 PM IST  
Blogger .::Anil അനില്‍::. said...

വന്നു;കണ്ടു;വായിച്ചു;വേവലാതിപ്പെട്ടു.
ഒപ്പിട്ടു.
പിന്നെ വരാം...

Fri May 27, 11:14:00 PM IST  
Anonymous Anonymous said...

സ്നേഹം: വേണ്ടാത്തിടത്തു കൊടുത്തും വേണ്ടിടത്തു കൊടുക്കാതെയും പാഴാക്കിക്കളയുന്ന മറ്റൊന്നു കൂടി. അല്ലേ?

-Najeeb
http://www.indigolog.com/malayalam

Sat May 28, 04:36:00 AM IST  
Blogger mannu said...

അഞ്ജനമെന്നത്‌ എനിക്കറിയാം. മഞ്ഞളു പോലെ വെളുത്തിരിക്കും.
അല്ലേ സൂ ?!?!? :

Sat May 28, 10:41:00 AM IST  
Blogger സു | Su said...

D.B. :)
sneham chilappo piticheduthunnu nammal vicharikkum, pakshe illannu pinne manassilakum.

Arun :)
munnakku paranjukoduthathu onnu, munna manassilaakkan ponathu veronnu, munna anubhavikkaan ponathu mattonnu. atha vevalathi.

V.P. ,
സ്നേഹം ഇല്ലാത്തിടത്തു അഭിപ്രായപ്പായസം വിളമ്പാന്‍ നമുക്കെവിടെ നേരം എന്നു ആരുടേയോ ഒരു കമന്റ് ഒരു സ്ഥലത്തു കണ്ടു. ഇവിടെ സ്നേഹം ഇല്ലാത്തതുകൊണ്ടായിരിക്കും അല്ലേ വന്നു ഒപ്പിട്ടു ഒന്നും പറയാതെ തിരിച്ചുപോയതു?

അനില്‍ ,
ഭാഗ്യം !പിന്നെ വരാം എന്നെങ്കിലും പറഞ്ഞല്ലോ.

നജീബ് :)
അതാണു ശരിയായ കാര്യം!

മന്നു,
അതു ഇവിടെ എന്റിനു പറഞ്ഞു എന്നു മനസ്സിലായില്ല.

Sat May 28, 11:04:00 AM IST  
Anonymous Sunil said...

snEham oru adjustment allE? ippOL?

Sat May 28, 11:43:00 AM IST  
Blogger കെവിന്‍ & സിജി said...

ഞാന് എന്നും വരുന്നുണ്ടു്

Sat May 28, 11:47:00 AM IST  
Blogger mannu said...

അല്ല ഞാനും സ്നേഹവും തമ്മിലുള്ള ബന്ധം അത്രക്കേ ഉള്ളൂ എന്നു പറഞ്ഞതാ....


മുന്ന... errr..sorry മന്നു :)

Sat May 28, 01:24:00 PM IST  
Anonymous gauri said...

hmmmm...sneham...Su, athu sneham nammale treat cheytha pole irikkum abhiprayam...for eg: eppo recently snehichu thudangiya couples nu vendi sneham logathil divine, happiness,heaven etc etc ellam ellam ayirikku.. pakshe athe couples adichu pirinja... avarku thanne sneham ocean of tears, hell ennoke aayirikkum... athippo ethu vidhathilulla sneham aayalum anaganeya... (parents-children, bro-sis, husband-wife, etc..) and we cannot force aomeone to love us...all we can do is to make ourself eligible to be loved.. rest is upto them.. to love us or not to ...

Sat May 28, 03:57:00 PM IST  
Anonymous DB said...

yaathoru feelingsum illatha Gauri vare snehathe patti comment paranja sthithikku njan parayathirunnal sheriyakumo? alla ithinte owner comment onum paranjillello snehathe patti? SU whats ur openion?

ente afiprayathil: ee kochu life span; ivide ee bhoomiyil; we really don't know enna ticket kitti pokendennu; so till we live ellarem ellathinem snehikkuka; oronninum ethu reethiyilulla sneham ano required feed 'em; orikkalum snehathe snatch cheyyathirikkanathu best

daivame kaadu kerillello njan? sahikku friends

Sat May 28, 04:08:00 PM IST  
Anonymous gauri said...

sneham enna oru football ennu vijarikunna DB evide abhiprayam parayunnakanditta njanum paranje.. pinne SU sneham thinu oru kuzhapam undo.. nammal vijarikunna vazhikoode alla sneham vara.. chilapol nammal vijarikattha oru vazhiye aayirikkum nammalku athu kitta.. pakshe nashtapetta snehathe kurichu orthu karayunna nammal palapolum athu thirichariyam vaykkum.. :)

Sat May 28, 04:13:00 PM IST  
Anonymous DB said...

foot ball linte athrem polum illatha ee gauri dhende snehathe foot ball umayi compaire cheyyanu; kalikaalam allathe entha parayuka; Gauri; innu tablet kazhichille? entho oru maattam ulla pole ninte samsarathil lol

Sat May 28, 04:29:00 PM IST  
Anonymous Zing said...

snehom?? umm!! no comments.. OUT OF SYLLABUS !! :(

Sat May 28, 10:02:00 PM IST  
Blogger .::Anil അനില്‍::. said...

പിന്നേം വന്നു. കമന്റെണ്ണാന്‍...

Sat May 28, 10:54:00 PM IST  
Blogger സു | Su said...

D.B. and GAURI,
ningal paranjathokke sheriyaanu. enikku oru abhiprayam illa. athukontu onnum parayunnilla.Gauri paranjathupole nammal eligible ayi irikkuka. D.B. paranjathupole ellarem venda pole snehikkuka.atre ullu .karyam.

സുനില്‍ ,
സ്നേഹം ഒരു അഡ്ജസ്റ്റ്മെന്റു അല്ല. സ്നേഹം സ്നേഹം ആണു.

കെവിന്‍ ,
എന്നും വരുന്നതില്‍ santhosham. enthenkilum abhiprayam paranjaal athilum santhosham.

മന്നു,
അങ്ങീനെയാണോ? സമ്മതിച്ചു. മുന്ന എന്നു വെച്ചിട്ടു തിരുത്തേണ്ട. അങ്ങിനെ ആയാലും കുഴപ്പം ഇല്ല :)

സിങ്,
കള്ളം പറയല്ലേ.

അനില്‍ ,
കമന്റ് എണ്ണാന്‍ ആണോ വരുന്നതു? ഒന്നും പറയാന്‍ ഇല്ലേ?

Sun May 29, 09:16:00 AM IST  
Anonymous DB said...

SU angine urundu kalichu ozhinju maarathe comment parayu dear; oru subject idumbo author nu athine patti vyekthamaaya dharana undakanam hehehe come on dear

Sun May 29, 11:22:00 AM IST  
Blogger The Inspiring said...

DB, Gauri... ha... ha... Snehathe kurichu comments... Karthaavee ee lokam ithengottaaa... :O

Hey Su, vanna sthithikku, njanum parayaam ente comments.

Paramaavadhi aalukale snehikkuka. Paramaavadhi aalukalaal snehikkappeduka. Oraale maathram snehichu, mattullavarkkoru vishamam aavaathirikkuka... ;) Engane???

Sun May 29, 06:01:00 PM IST  
Blogger സു | Su said...

D.B. njaan ozhinju marunnilla. ente abhiprayam njan blogile postil paranjallo. athu pore?

INSPIRING:)
hmm. pakshe ellaarkkum arhikkunnathe kodukkavoo.

Sun May 29, 08:03:00 PM IST  
Blogger .::Anil അനില്‍::. said...

എണ്ണല്‍ നിര്‍ത്തി. ഇനി പറയാം.
അല്ലെങ്കില്‍ മറ്റാരെങ്കിലും പറയുന്നത് കേള്‍പ്പിക്കാം.
http://chackochan.blogspot.com/2005/05/suryagayatri.html

Sun May 29, 10:11:00 PM IST  
Anonymous DB said...

inspiring hahahaha nee thanne ada best party to comment on this; ethrayo pere snehichu vanjichu naadu kadanna ninakku mathramey ithine patti perfect ayi comment parayan pattu but nee paranja comment ninte nature nu cherunnathallello lol;

So SU how r u dear? comment ithu vare kittiyilla ketto

Mon May 30, 11:13:00 AM IST  
Anonymous gauri said...

ohh!!! aa Inspiring ne onnu kandirunnegil angerude padamgal onnum thottu vanangayirunnu..enthu valiya manushyana.. enthu nalla abhiprayama snehathe patti... ;) orale matram snehichu bhaki ullavare enthina vishamipikunne alle ... :( kalikalam

Mon May 30, 11:31:00 AM IST  
Blogger കിരണ് ‌ kiran said...

മംഗ്ലിഷ്‌ കമന്റുകള്‍ വായിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാ...

Mon May 30, 11:44:00 AM IST  
Blogger സു | Su said...

ayyee, D.B. and GAURI, ningal aa INSPIRING-nodu vazhakku vendatto.ororutharkkum ishtamulla abhiprayam paranjotte. nalla kuutikalayi vazhakkillathe irikku randalum :)
hmm D.B. appo njan ente abhiprayam paranje theeru alle? o.k.parayaam.

Are snehichchaalum, ethu vidhathil aayalum, -athu makkale pole aakam, friendneppole aakam, ammayeppole aakam-, nammal orale snehichchaal athu nammalude bhagyam ayittu kananam. Avare njan snehikkunnu ,avarude oru bhagyam nokkikke ennu vicharikkaruthu. Nammude bhagyam enne vicharikkaavoo. angine ayyal snehathinu enthenkilum oru artham undakum :)ineem kure undu parayaan .enikku innu ottum mood illa .enthenkilum paranjal koodippokum.

SIMPLE:)
HOW R U? ഗൗരിക്കു മലയാളം അറിയില്ല എന്നു തോന്നുന്നു എഴുതാന്‍ . ഡീ.ബി ക്കു സമയവും ഇല്ല. അതുകൊണ്ടാണു മംഗ്ലീഷ്. പിന്നെ ഞാന്‍ അവര്‍ ക്കു വേഗം വായിക്കാന്‍ പറ്റുമല്ലൊ എന്നു കരുതി മംഗ്ലീഷ് ആക്കിയതാണ്.

Mon May 30, 01:34:00 PM IST  
Blogger .::Anil അനില്‍::. said...

സിംപ്ലീ സത്യം!!!
ഇങ്ങനെ മംഗ്ലീഷ് അടിക്കുന്നവര്‍ അച്ചായന്റെ ആ കീബോര്‍ഡൊന്നു സെലക്റ്റ് ചെയ്തിട്ടായിരുന്നെങ്കില്‍ അക്ഷരത്തെറ്റോടെയായിരുന്നെങ്കിലും കാര്യം തലവേദന കൂടാതെ വായിച്ചറിയാന്‍ കഴിഞ്ഞേനെ.
സൂവും മറ്റുകൂട്ടുകാരും ഒന്നു ശ്രമിക്കില്ലേ?

Mon May 30, 01:45:00 PM IST  
Blogger mannu said...

അതൊക്കെ ഒോരോരുത്തരുടെ വ്യക്തിപരമായ താത്പര്യമല്ലേ അനിലേ... പലര്‍ ക്കും പല പരിമിതികളും കാണും. ചട്ടീം കലോം ആയാല്‍ തട്ടീം മുട്ടീം ഒക്കെ ഇരിക്കും. പക്ഷെ നമുക്ക്‌ ഒന്നും പൊട്ടിക്കാതെ നോക്കാം.. അല്ലേ.....

മന്നു

Mon May 30, 02:03:00 PM IST  
Blogger .::Anil അനില്‍::. said...

ശരിയാവും മന്നൂ,
എന്റെ താല്പര്യവും ആഗ്രഹവും എല്ലാവര്‍ക്കും എളുപ്പവും (എന്നു ഞാന്‍‍ കരുതിയ) അഭിപ്രായം പറഞ്ഞൂന്നേയുള്ളൂ. മന്നുവിനേതായാലും 'ആ 'പരിമിതി ഇല്ല എന്നുകണ്ടതില്‍ സന്തോഷം. എന്റെ പാഴ്‍വാക്കു കേട്ട് മംഗ്ലീഷെഴുത്തുകാരൊന്നും അരിശപ്പെടില്ല എന്നു കരുതുന്നു.

Mon May 30, 10:06:00 PM IST  
Anonymous DB said...

Anil - ponnu chettayi time kuravaa; malayalathil comment ezhuthan agraham illanjittalla; picha vechu nadakkan parayamalle so for me it takes more time to type proper alphabets in malayalam; ezhuthunnathu correct ayi ezhutheellel pinne enthu bhangi; so time kittumbo sure i will

Tue May 31, 11:09:00 AM IST  
Anonymous DB said...

oh SU nodu HOW R U? chedikkan marannu; athu chodichillel SU nu sankadam avum; So How r u SU? sandosham ayirikkanello alle; have a good day dear; keep in touch

Tue May 31, 11:15:00 AM IST  
Blogger .::Anil അനില്‍::. said...

ഡി.ബി.,
ഇറ്റ് സ് ഒക്കെ. മൈ സജഷന്‍ വാസ് ജസ്റ്റ് മൈ ഒപ്പിനിയന്‍. ആസ് സംവണ്‍ സെഡ്, 'ഒപ്പിനിയന്‍സ് ആര്‍ നോട്ട് ഇരുമ്പുലക്കാസ്' ടേക്കിറ്റീസി. ഫോളോ യുവര്‍ ഓണ്‍ ചോയിസ്. ചീയേഴ്സ്!

Tue May 31, 11:37:00 AM IST  
Blogger സു | Su said...

HI D.B. ,
Enikkippo how r u ennu arelum chodikkunnathinekkaal ishtam how old r u? ennu chodikkunnatha. hehe.
Porathathinu how r u is a greeting , not a quetion ennu enikku randu divasam munpu manassilayi. Oralu paranjatha.
Satyam paranjaal ente mood sheriyalla. Enthannu matram chodikkaruthu. Sheriyalla, atra thanne. pinne D.B how r u? fine ,dine and wine? no? hehe

Tue May 31, 11:49:00 AM IST  
Blogger കിരണ് ‌ kiran said...

സു വൈന്‍ എന്നൊക്കെ പറയുന്നുണ്ട്‌. മൂഡ്‌ ശരിയല്ല എന്നും.. കള്ളു കുടിച്ചു കിണ്ടിയാണെന്നാ തോന്നുന്നെ... എന്നെ തെറിയൊന്നും വിളിക്കല്ലേ... ഞാനൊരു പാവം സിംപ്ലി...

Tue May 31, 01:32:00 PM IST  
Blogger സു | Su said...

സത്യം പറയാലോ സിംപിളേ, ഞാന്‍ ഈ കള്ളു എന്നു പറയുന്നതില്‍പ്പെട്ട ഒരു വസ്തുവും കണ്ടിട്ടു പോലും ഇല്ല. അതുകൊണ്ടു അതു കുടിക്കുന്ന പ്രശ്നം വരുന്നേയില്ല. ചെലപ്പൊ ഉടനെ തുടങ്ങും . ഞാന്‍ അതു ഡി.ബി യുടെ കാര്യം പറഞ്ഞതാ. പിന്നേയ്, ഞാന്‍ അവിടെ വന്നിരുന്നു. മുഖ്യനു എഴുതിയ കത്തു വായിക്കാന്‍ ഉള്ള മൂഡില്‍ അല്ലാഞ്ഞതുകൊണ്ടു വേഗം പോന്നു. ഇനീം സൗകര്യമായിട്ട് വന്നു വായിക്കാം.

Tue May 31, 01:53:00 PM IST  
Anonymous gauri said...

eshwara eni malayalathil ezhuthiillengil ellavarum koodi enne purathakko SU??? ee vayasaam kalathu eni eppo evide poyi malayalam padikkana nja :(

Tue May 31, 02:49:00 PM IST  
Anonymous Ðß said...

ennalum SU nee public ayittu ente mukhathu kari vaari thechello; nammal nalla friends ayittu nee enne ee puniya bhoomiyil oru kallu kudiyan ayittu visheshippichello; hoo njan ithengine sahikkum ente parashinikadavu muthappa

Gauri njan padippikkameda ninne malayalam (padippikkanenidayi aa perum paranju chooral kondu nalla naalu pooshal kodukkamello)

Tue May 31, 03:19:00 PM IST  
Anonymous Zing said...

ഗൌരി , സ്കൂളില്‍ പോകേണ്ട കാലത്ത്‌ മാവേല്‍ കയറി നടന്നാല്‍ ഇങ്ങനെയിരിക്കും... ഇനി മലയാളം പഠിക്കണമെന്നു അത്രക്ക്‌ മോഹമുണ്ടെങ്കില്‍ ഒരു 10000 രൂപ ഗുരുദക്ഷിണയായിട്ടു ഇങ്ങൊട്ടു വന്നല്‍ മതി :)

Tue May 31, 03:43:00 PM IST  
Blogger സു | Su said...

GAURIIIIIII,
padikkaan praayam oru prashnam allatto. eppo venelum padikkaam.

D.B. ,
ini maryadakku padippikkaam ennu vicharichaalum Gauri aa vazhikku varilla.

ZING,
gurudakshina kurachu kuranju poyillennu enikkoru samshayam. kurachukkoode chodikkaamayirunnu.

Tue May 31, 09:35:00 PM IST  
Anonymous gauri said...

Zing.. SU paranja pole gurudakshina kurachu kuranju poyalloda ..
DB... nee enne padipikamenno..lol ..ennittu venam njan coma stagil ethi pedan...

SU.. njan padichu thudangi malayalam ezhuthan kurachu..enniku eshta languages padikkan.. :)

Wed Jun 01, 11:17:00 AM IST  
Anonymous Anonymous said...

GAURI ,
padikkaan thudangiyathu nannayi.:)
su.

Wed Jun 01, 11:59:00 AM IST  

Post a Comment

Subscribe to Post Comments [Atom]

<< Home