Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, September 21, 2005

ഭക്ഷണം!

പഞ്ചാബിലെ ആൾ : ജാലിയൻ വാലാബാഗ്‌ സംഭവത്തെക്കുറിച്ചോർക്കുമ്പോൾ ഞങ്ങൾ ഓരോ ആൾക്കാരും ദുഖിക്കും. ഭക്ഷണം കഴിക്കാനിരുന്നാൽ ചിലപ്പോൾ വേണ്ടെന്നു വരെ തോന്നും.

മുംബൈയിലെ ആൾ : വെള്ളപ്പൊക്കത്തെക്കുറിച്ചോർക്കുമ്പോൾ ഞങ്ങളുടേയും ഗതി ഇതു തന്നെയാ. വെള്ളം കുടിക്കാൻ പോലും തോന്നില്ല വിഷമം കൊണ്ട്‌.

തമിഴ് നാട്ടിലെ ആൾ : സുനാമിയെക്കുറിച്ചോർക്കുമ്പോൾ ഞങ്ങളും വിഷമത്തിൽ ആവാറുണ്ട്. ഭക്ഷണം കിട്ടുന്നതിനു ദൈവത്തോട് നന്ദി എന്നും പറയാറുണ്ട്.

ഗുജറാത്തിലെ ആൾ : ഇവിടെ നടന്ന ഭൂകമ്പം ഓർക്കുമ്പോൾ വിഷമം ഇല്ലാതിരിക്കാൻ ഒരാൾക്കും കഴിയില്ല. ഞങ്ങളെയൊക്കെ ബാക്കി വെച്ച് ഭക്ഷണം തരുന്നുണ്ടല്ലോ ദൈവം എന്നോക്കുമ്പോൾ വളരെ ആശ്വാസം തോന്നാറുണ്ട്.

കേരളത്തിലെ ആൾ : ഞങ്ങൾക്ക്‌ ഇവിടുത്തെ മെഗാസീരിയലുകൾക്കുറിച്ചോർക്കുമ്പോഴാ ഞെട്ടൽ. ഭക്ഷണം ഇറങ്ങില്ല.
അതെന്താ അതിൽ ഇത്രേം വിഷമം ഉള്ള ഒരു കാര്യം?
സീരിയൽ കണ്ട് തീർന്ന് ഭക്ഷണം ഉണ്ടാക്കിത്തന്നിട്ടു വേണ്ടേ ഇറക്കാൻ.

26 Comments:

Blogger കലേഷ്‌ കുമാര്‍ said...

ഉഗ്രൻ സൂ!
ഈശ്വരന്മാരേ, ഞങ്ങൾ അറിവില്ലാ പൈതങ്ങളെ കള്ളന്മാരിൽ നിന്നും ദുഷ്ടന്മാരിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും മെഗാസീരിയലുകളിൽ നിന്നും രക്ഷിക്കണേ!!

Wed Sep 21, 01:34:00 PM IST  
Blogger kumar © said...

സൂ ജന്മം. പുണ്യജന്മം....

Wed Sep 21, 01:37:00 PM IST  
Blogger അതുല്യ said...

oru padu kudumbangal kku (right from aritistis to directors,script wirters (they claim so :> !!) to technicians- serial u kal kondu aduppil pukayoothi kanji kudikkunnundu ketto - pinne ammayee amma kurachu neram swastam ayye erikkunna samaya vum athanu - athu ellathey aaakano??

Wed Sep 21, 02:16:00 PM IST  
Blogger Jithu said...

pavam chettan.. ;-))

Wed Sep 21, 02:46:00 PM IST  
Blogger അതുല്യ said...

oru puthiya secretary vanna katha ente blog il undu - ellarum onnu vayichu chiriche :>

Wed Sep 21, 02:57:00 PM IST  
Blogger Thulasi said...

:)
ഇത്രെ ഞാനും എഴുതു.

Wed Sep 21, 04:06:00 PM IST  
Blogger -സു‍-|Sunil said...

:)

Wed Sep 21, 06:28:00 PM IST  
Blogger ചില നേരത്ത്.. said...

suu..
ഇതൊക്കെ കേട്ടാൽ തോന്നും സ്ത്രീ ജനങ്ങൾ മുമ്പൊക്കെ ഒഴിവുസമയം സാമൂഹിക സാംസാരിക മേഖലകളിൽ വ്യാപരിക്കുകയായിരുന്നെന്ന്...അവർ പാവങ്ങൾ സീരിയലുകൾ കണ്ടു സായൂജ്യമടയട്ടെ...അടുക്കളയിലെ ആരവങ്ങൾ അങ്ങനെ പൂമുഖത്ത്‌ ഒടുങ്ങുമല്ലൊ...പുരുഷ പ്രജകളെ സന്തോഷിക്കുവിൻ..സീരിയലുകൾ നീണാൽ വാഴട്ടെ....
-ഇബ്രു-

Wed Sep 21, 07:06:00 PM IST  
Blogger .::Anil അനില്‍::. said...

സ്ത്രീ,സ്ക്രീ ആയി എന്നു പറഞ്ഞാൽ പുരുഷന്മാർ ആരും സീരിയൽ കാണുന്നില്ല എന്ന മട്ടിലാ ഇവിടെ കമന്റുകൾ!

Wed Sep 21, 11:23:00 PM IST  
Blogger .::Anil അനില്‍::. said...

സു, ആ അതുല്യയോട് മര്യാദയ്ക്ക് മലയാളത്തിൽ എഴുതാൻ പറയ്. സുനിലിനോടും. എനിക്ക് തല പെരുക്കുന്നു വായിച്ചിട്ട്.

Wed Sep 21, 11:28:00 PM IST  
Blogger സു | Su said...

കലേഷേ :)
കുമാർ, സു ജന്മം പാവം ജന്മം.
അതുല്യ, അതൊക്കെ ശരി തന്നെ. അല്ലാന്നാരെങ്കിലും പറഞ്ഞോ ?

ജിത്തുവേ, ചേട്ടനെ അത്ര പാവം ആക്കണ്ട. ഇവിടെ സീരിയൽ മുഴുവൻ കാണുന്നത് ചേട്ടനാ.

തുളസി :)
സുനിൽ:)
ഇബ്രുവേ താമസിയാതെ മനസ്സിലായിക്കോളും.

അനിലേട്ടാ, :) അതുല്യയോട് സ്വയം അങ്ങ് പറഞ്ഞാൽ മതി. പിന്നെ സുനിലേട്ടൻ ഇവിടെ ഒന്നും എഴുതിയില്ലല്ലോ വായിക്കാൻ . തല പെരുത്തിട്ട് ബുദ്ധിഭ്രമം ആയോ ഈശ്വരന്മാരേ..

Thu Sep 22, 10:34:00 AM IST  
Anonymous gauri said...

SHOO !!!! Onamathingal pakshi-il aa Jancyde dukham :( , Sthreethvathil aa Ammude karachil, Sahadarmini-yil aa Thamarede kashtathagal, Kavyanjali-yil Kavyayudeyum Anjalideyum yudham, pinne Minnukettil aa 5 penpillerude acchante yogam ... ethokke kandu enniku theere manasamadhanam ilyathe aayi ente SUUU .. //crybaby .. Ayoo aa Yamunede ghadi enthu aavum aavo daivame :( ;)

Thu Sep 22, 11:56:00 AM IST  
Blogger കലേഷ്‌ കുമാര്‍ said...

സ്ത്രീ ജന്മങ്ങളേ,
കേരളത്തിലെ ജല-ക്ഷാമത്തിന്(മഴ ഇല്ലാ‍ത്തപ്പോൾ) ആശ്വാസമേകാൻ ഇതാ ഒരു മാർഗ്ഗം:
വൈകിട്ട് നിങ്ങൾ സീരിയലുകൾ കാണാൻ തുടങ്ങുന്നതിനു മുൻപ് ഒരു ബക്കറ്റ് കൂടെ കരുതുക. സീരിയൽ കണ്ട് ഒഴുക്കുന്ന കണ്ണീർ ആ ബക്കറ്റിൽ ശേഖരിക്കുക.
അത്രെമെങ്കിലും വെള്ളം നിങ്ങൾക്ക് ലാഭിക്കാനാകില്ലേ?

Thu Sep 22, 12:52:00 PM IST  
Blogger പാപ്പാന്‍‌/mahout said...

ഞാൻ താമസിക്കുന്ന ഇടത്ത് രാത്രിസീരിയലുകൾ തുടങ്ങുന്നതു 10 മണിക്കുശേഷം മാത്രം. അതിനാൽ എനിക്കു രാത്രിഭക്ഷണം നേരത്തിനുകിട്ടും സീരിയൽ കാരണം.

Thu Sep 22, 04:38:00 PM IST  
Blogger Achinthya said...

anil vaayichu thala perukkaathirikkan ,maryaadaketta, chinthaasheshi nashtappetta oruval ezhuthunnathenthennaall...
sukkutti,ente amma polum enne ippo upekshicha mattaa ee serial kaaranam. serialile penpillere orthu karayana ammayodu chodichappo paraya, kuttiineyokke nalla kaalathu oruthante koode paranjayachilye, ini avante yogam. ee kuttyolde kaaryam aalochikkumbo...nnu.entha ppo paraya!

Fri Sep 23, 12:01:00 AM IST  
Blogger .::Anil അനില്‍::. said...

അതുല്യ & അചിന്ത്യ.
‘മര്യാദയ്ക്ക് മലയാളത്തിലെഴുതാൻ’ എന്നതിന് കുസൃതി ചേർത്ത ഒരു നിർദ്ദേശം എന്ന അർഥം മാത്രമേയുള്ളൂ.

മലയാളം ബൂലോഗങ്ങൾ ഭംഗിയായി വായിക്കാൻ കഴിയുന്ന തരം സെറ്റിങ്സ് ഉള്ള ആർക്കും പോസ്റ്റുകളും കമന്റുകളും അതേ ഭംഗിയിൽ എഴുതാനും ഉള്ള ഒരെളുപ്പമാർഗമുണ്ട്.

മംഗ്ലീഷായി കാണിക്കുന്ന അതേ അക്ഷരങ്ങൾ മലയാളത്തിൽ കണ്ടറിഞ്ഞെഴുതാനും വായിക്കുന്നവർക്ക് അർഥശങ്കയില്ലാത്തവണ്ണം മനസിലാവാനും മൊഴി കീമാപ്പുകൊണ്ട് നിഷ്പ്രയാസം കഴിയും.
അത് ഇവിടെനിന്നും എടുക്കാവുന്നതാണ്. ( http://prdownloads.sourceforge.net/varamozhi/mozhi_1.0.3.exe?download )

Fri Sep 23, 12:31:00 PM IST  
Anonymous Anonymous said...

sookkuTTee, kaaTTaaLabudhiyekkenthu buddhibhramam? bhakshaNakaaryam vaayichchappOL, viSannu. appO OTi, veeTTilEkk~. -S-

Fri Sep 23, 05:28:00 PM IST  
Blogger സു | Su said...

Gauriiii :) athe athe avarute okke kaaryam enthaayyeennariyathe engngane urangngum?

കലേഷേ, അതു നല്ലൊരു ഐഡിയ ആണ്. :)

സ്വയം തിന്നില്ലെങ്കിലും ആനയ്ക്ക് സമയത്തിൻ ഭക്ഷണം കൊടുക്കണേ പാപ്പാനേ.

അചിന്ത്യ :) ഹിഹി

സുനിലേട്ടാ :) അതു ഞാൻ അനിലേട്ടനോട് പറഞ്ഞതായിരുന്നല്ലോ.

Fri Sep 23, 06:33:00 PM IST  
Anonymous Anonymous said...

അതുശരിയാ, ഞാനും അത്ര ശ്രദ്ധിച്ചില്ല്യ. സാരല്യാല്ലേ? അനിൽ, ഞാൻ യു.എസ്.പി.10.ഡി.എൽ.എൽ ഫയൽ വീട്ടിലെ കമ്പ്യൂട്ടറിൽ അപ്ഗ്രേഡ് ചെയ്തു. ഇപ്പോ ശരിക്ക്‌ അഞ്ചലിക്കുട്ടിയെ കാണാൻ പറ്റുന്നുണ്ടേ! -സു-

Sat Sep 24, 03:34:00 AM IST  
Blogger .::Anil അനില്‍::. said...

സുനിലേ ഇതുതന്നെയാ എനിക്കീ വർഷത്തെ ഏറ്റവും നല്ല വാർത്ത; യു.എസ്.പി.10.ഡി.എൽ.എൽ ഫയൽ സുനിൽ അപ്ഗ്രേഡ് ചെയ്തെന്നത്. വീട്ടിലെങ്കിലും അഡ്മിൻ പെർമിഷൻ ഉണ്ടല്ലോ എന്ന അറിവ് മറ്റൊരു സന്തോഷം. സുനിലിന്റെ കമന്റ് മലയാളത്തിൽ കാണാനായെന്നത് വീണ്ടുമൊരു സന്തോഷം.
അപ്പോ ഇനി സമയത്തും കാലത്തും വീട്ടിൽ പോയി, ബൂലോഗ കമന്റുകൾ എഴുതിക്കോളൂ.
:)

Sat Sep 24, 11:01:00 AM IST  
Blogger ::പുല്ലൂരാൻ:: said...

സു:
ഇലക്ഷന്‌ വോട്ട്‌ ചെയ്തോ.?

Sun Sep 25, 08:27:00 PM IST  
Blogger സു | Su said...

എനിക്ക് നാളെയാ വോട്ട്. ചെയ്യില്ല :)

Sun Sep 25, 08:31:00 PM IST  
Blogger ::പുല്ലൂരാൻ:: said...

അതെന്താ സു..
നമ്മുടെ സമ്മതി ദാനാവകാശം അല്ലെ..? അതു വിനിയോഗിച്ചൂടെ..?

അതു ശരി.. സു അപ്പൊ പാലക്കാട്‌ മുതൽ കസർകോട്‌ വരേ ഉള്ള ഏതോ ഒരു ജില്ലയിൽ ആണല്ലേ..!!!
ഹ്ം .. സു ന്റെ ലൊക്കേഷൻ ഏതാ ന്ന്‌ ഒരു ഐഡിയ ഇല്ലായിരുന്നു..!!:-)

Sun Sep 25, 09:11:00 PM IST  
Blogger കേരളഫാർമർ/keralafarmer said...

സു വോട്ടു ചെയ്യാത്തത്‌ എന്തുകോണ്ടാണ്‌. ഞാൻ ചെയ്തതുപോലെ സൈൻ ചെയ്ത്‌ ബാലറ്റ്‌ പേപ്പർ തിരികെ കൊടുത്തൾ എനിക്ക്‌ ജനാധിപത്യത്തിൽ വിശ്വാസം നഷ്ട്പ്പെട്ടതുകൊണ്ടാണെന്ന്‌ പറയാമല്ലോ.

Mon Sep 26, 06:07:00 AM IST  
Blogger .::Anil അനില്‍::. said...

സമ്മതിദാനാവകാശം മാത്രമാണിനി കൈവിട്ടുപോയിട്ടില്ലാതുള്ളതെന്ന തിരിച്ചറിവെങ്കിലും ജനങ്ങൾക്കുണ്ടാവേണ്ടതാണ്. രാഷ്ട്രീയക്കാരല്ലാത്തവർവൻ തോതിൽ മത്സരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിലെങ്കിലും ഇത്തരം ഒരു സമീപനം നന്നല്ല. ജനാധിപത്യം മടുത്തെന്നു പറയുന്നവർ രാജ്യത്തിന് എന്താണ് ഭാവിയായി കണ്ടുവച്ചിരിക്കുന്നത്? അസ്വസ്ഥതകൾ ഇങ്ങനെ വളർന്ന് അരാജകത്വവും (അതുവഴി വിപ്ലവവും!) ആയ്ക്കോട്ടെ എന്നാണോ?

Mon Sep 26, 11:04:00 AM IST  
Blogger സു | Su said...

എനിക്ക് വോട്ട് ചെയ്യാൻ ഒരു മൂഡില്ല. അതു തന്നെ. പിന്നേം കാരണങ്ങൾ ഉണ്ട്. :(

Mon Sep 26, 01:03:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home