Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, September 13, 2005

മാവേലി കണ്ട ഓണക്കാലം 2005

2005 സെപ്തംബർ മാസത്തിൽ ഓണക്കാലത്ത്‌ മാവേലി മന്നൻ ഓലക്കുടയും എടുത്ത്‌ മെതിയടിയും ഇട്ട്‌ കുടവയറും തടവി കേരളദേശത്ത്‌ പൊങ്ങി. കനത്ത മഴ. എന്നാൽ അൽപസമയം എവിടെയെങ്കിലും നിന്നിട്ട്‌ മഴ കുറയുമ്പോൾ യാത്ര തുടരാം എന്ന് കരുതി അടുത്തുള്ള ബസ്‌ സ്റ്റോപ്പിൽ കയറി നിന്നു. ഒരു യുവാവ്‌ തന്നത്താൻ സംസാരിച്ചും കൊണ്ട്‌ അവിടെ നിൽക്കുന്നുണ്ട്‌. ഈശ്വരാ.. ഇത്ര ചെറുപ്പത്തിലേ വട്ട്‌ പിടിച്ചത്‌ കഷ്ടമായിപ്പോയല്ലോ എന്നു വിചാരിച്ച്‌ മാവേലി യുവാവിനെ ഒന്ന് നോക്കി. എന്താ മോനേ പ്രശ്നം എന്ന് ചോദിച്ചു. അയാൾ മിണ്ടുന്നത്‌ മതിയാക്കി മാവേലിയോട്‌ തട്ടിക്കയറി. എന്താ കാർന്നോരേ ഫോണിൽ സംസാരിക്കാനും വിടില്ലേ എന്ന് ചോദിച്ചു. അപ്പോഴാണ് മാവേലിക്ക്‌ മൊബൈൽ ഫോൺ എന്നൊരു വസ്തു ഉള്ള കാര്യം ഓർമ്മ വന്നത്‌. കഴിഞ്ഞ വർഷം വന്നപ്പോഴും കണ്ടിരുന്നു. മറവി പറ്റിപ്പോയി. മാവേലി ഒന്നും മിണ്ടിയില്ല. യുവാവ്‌ പിന്നേയും മഹാഭാരതം തുടങ്ങി. തനിക്കും ഒരു ഫോൺ ഉണ്ടായിരുന്നെങ്കിൽ ഇവിടെ എത്തിയ കാര്യം പാതാളത്തിൽ വിളിച്ച്‌ അറിയിക്കാമായിരുന്നു എന്ന് മാവേലി ഓർത്തു.
മഴ കുറഞ്ഞു. മാവേലി നടത്തം തുടങ്ങി. കുറെ ദൂരം പോയപ്പോൾ ഒരു വാഹനത്തിൽ നിന്ന് ഒരു പെൺകുട്ടി നിലവിളിക്കുന്നു. മാവേലി പരിഭ്രമിച്ച്‌ അടുത്തു കണ്ട ആളോട്‌ പറഞ്ഞു. ആരോ അപകടത്തിൽ ആണ്. നമുക്ക്‌ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യാം എന്നു. അയാൾ മാവേലിയെ മണ്ടനു കിട്ടിയ ചോദ്യപ്പേപ്പർ പോലെ പുച്ഛത്തിൽ ഒന്നു നോക്കി. എന്നിട്ട്‌ പറഞ്ഞു“ കാർന്നോരു കേരളത്തിൽ അല്ല താമസം അല്ലേ? രക്ഷിക്കാൻ പോയാൽ നമ്മളുടെ പേര് ആയിരിക്കും ഒന്നും രണ്ടും പ്രതികളുടെ സ്ഥാനത്ത്‌ വെക്കുന്നത്. മാനം കളയാതെ സ്ഥലം കാലിയാക്കാൻ നോക്ക്‌.” അയാളുടെ വാക്കിന്റെ കടുപ്പം കണ്ടിട്ട്‌ മാവേലിക്ക്‌ ഒന്നും പിന്നെ ചോദിക്കാൻ തോന്നിയില്ല.
നടന്നു. ആൾക്കൂട്ടത്തിനടയിൽ നടന്നെത്തി. എന്താ നടക്കുന്നതെന്ന് മനസ്സിലായില്ല. ഒരാളോട്‌ ചോദിച്ചു. അവിടെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടത്‌ ആരെന്ന് തെളിയിക്കാൻ ഉള്ള ഗുസ്തി മത്സരം നടക്കുകയാ. മാവേലി അവിടെ നിന്നും തടിയൂരുന്നതാ നല്ലതെന്നു തോന്നി. പിന്നേം നടത്തം. അതാ വരുന്നൂ കാട്ടുജാതിക്കാരെപ്പോലെ അവിടേം ഇവിടേം മാത്രം മറച്ചും കൊണ്ട്‌ വസ്ത്രം ഇട്ട ഒരു പെണ്ണ്.
ഹളോ അമ്മാവാ...നമസ്കാരം. അമ്മാവന്റെ ഹോബി എന്റൊക്കെയാണു?
ഹോബി?
അതെ. ഹോബീന്നു വെച്ചാൽ അമ്മാവനു വെരുതെ ബോരടിക്കുമ്പോൽ ചെയ്യുന്ന കാര്യം. അമ്മാവന്റെ ഭാര്യക്ക്‌ ക്ലബ്ബിൽ പോകുമ്പോൽ മറ്റുല്ലവരോട്‌ പരഞ്ഞ്‌ അസൂയപ്പെറ്റുത്താൻ ഉല്ല കാര്യം.
എനിക്ക്‌ ഹോബി ഒന്നും ഇല്ല. ഉള്ള ജോലിക്ക്‌ തന്നെ സമയം ഇല്ല. പിന്നെയാ ഹോബി.
ഓ.. പുവർ ഫെല്ലോ... ഓക്കെ. അമ്മാവനു കാലാകൂലി നിങ്ങലുടെ തോന്ന്യാസത്തിലൂടെ കാനാൻ എത്‌ സീൻ ആനു വേന്റത്‌?
എനിക്ക്‌ ...
മാവേലി തുടങ്ങുന്നതിനു മുൻപ്‌ അവൾ മൊഴിഞ്ഞു. ഈ അമ്മാവനു വേന്റി കാലാകൂലി നിങ്ങലുടെ തോന്ന്യസത്തിലൂടെ നമുക്ക്‌ ഈ സീൻ കാനാം . ഒരു ചുക്കും മനസ്സിലാകാതെ മാവേലി വീണ്ടും നടന്നു. രണ്ടാൾക്കാർ സമീപിച്ചു . അവർ രണ്ടാളും മുട്ടൻ വഴക്ക് . മാവേലി ഇടപെടാൻ തീരുമാനിച്ചു. രണ്ടാളുടെ ഭാഗവും പറഞ്ഞു. രണ്ടാളും ഒടുവിൽ ഒന്നായി മാവേലിയെ കൈയേറ്റം ചെയ്തു. മാവേലി ഓടി. അവർ പിന്നാലേയും. മവേലിയെ പിടിച്ച്‌ പറഞ്ഞു ‘അമ്മാവോ നിൽക്ക്‌ നിൽക്ക്‌ ഇതു വെറും തമാശയാ.’ മാവേലി ഞെട്ടി. വഴക്കും കേരളത്തിൽ തമാശ ആയിത്തുടങ്ങിയോ. അവർ പറഞ്ഞു ‘അമ്മാവാ ഇത്‌ സൂത്രം ടി വി യിലെ അടിയെടാ.. എന്ന പരിപാടി ആണ് ദാ.. ആ വാഹനത്തിൽ ക്യാമറ ഉണ്ട്‌. അമ്മാവൻ ഈ സമ്മാനങ്ങൾ സ്വീകരിച്ചാലും.’ അവർ കുറെ പൊതികൾ മാവേലിയെ പിടിപ്പിച്ചു. മാവേലി റോഡ്‌ ഉപേക്ഷിച്ച്‌ അടുത്തുള്ള വീട്ടിലേക്ക്‌ കയറി. മുറ്റത്തൊരു വല്യ പൂക്കളം. മാവേലിക്ക്‌ സന്തോഷമായി. ചിലരെങ്കിലും ഓണത്തിന്റെ നന്മ കാത്തുസൂക്ഷിച്ചിട്ടുണ്ടല്ലോ. അടുത്ത്‌ ചെന്നപ്പോളാണ് മനസ്സിലായത്‌ അതു പൂക്കളം അല്ല റീത്ത്‌ ആണെന്ന്. ഒരു കൊച്ചുകുട്ടി മുറ്റത്ത്‌ കസേരയിൽ ഇരിപ്പുണ്ട്‌. അതിന്റെ അടുത്തേക്ക്‌ ചെന്നു മാവേലി. ‘മോനെ ഇതെന്താ റീത്ത്‌ വെച്ചിരിക്കുന്നത്‌ ഇവിടെ പൂക്കൾ ഒന്നും കിട്ടാൻ ഇല്ലേ ?
പൂക്കൾ ഉണ്ടോന്ന് നോക്കാൻ ആർക്കാ സമയം? ഡാഡിയ്ക്ക്‌ ജോലിത്തിരക്ക്‌ ആണ്. മമ്മിയ്ക്ക്‌ ക്ലബിൽ ഒരോ ദിവസവും ഓരോ പരിപാടി ആണ്. ഞാൻ കുഞ്ഞായതുകൊണ്ട്‌ എനിക്ക്‌ തനിച്ച്‌ എങ്ങും പോയി പൂ അന്വേഷിക്കാൻ പറ്റില്ല.
‘സാരമില്ല. മോന്റെ ഡാഡിയും മമ്മിയും എവിടെ ? ഓണസദ്യക്കുള്ള ഒരുക്കം ആണോ?’
‘ അല്ലല്ല ഡാഡി ഓണസദ്യ പാർസൽ വാങ്ങാൻ പോയി. മമ്മി വൈകീട്ട്‌ ക്ലബ്ബിൽ പോകുമ്പോൾ ഉടുക്കാൻ ഉള്ള സാരിയുടെ മാച്ചിംഗ്‌ ചെരുപ്പു വാങ്ങാൻ പോയി.’
‘അപ്പോ മോൻ തനിച്ച്‌ എന്തിനാ മുറ്റത്തിരിക്കുന്നത്‌?’
‘വേലക്കാരിയുടെ സീരിയൽ സമയം ആണ് ഇത്‌. അവരെ ശല്യം ചെയ്താൽ പിന്നെ ജോലിക്ക് ആളെക്കിട്ടില്ലെന്നാ പറഞ്ഞത്‌. അവർ സീരിയൽ കാണുന്ന സമയം ആരും ശല്യപ്പെടുത്തരുത്‌. അതാ ഇവിടെ ഇരിക്കുന്നത്. അയ്യോ അങ്കിൾ പൊയ്ക്കോളൂ. മലയാളം പറയുന്നതും കേട്ടോണ്ട്‌ മമ്മി വന്നാൽ എനിക്ക്‌ തല്ലു കിട്ടും.’
മാവേലി ഇറങ്ങി നടന്നു. കേരളം പാടേ മാറി. മാവേലി, കാസറ്റുകളിൽ മാത്രമേ ഉള്ളൂ എന്നും ഓണാഘോഷം ടി വിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നു എന്നും സിനിമാ ടിക്കറ്റിനു ക്യൂ നിൽക്കുന്നതിനേക്കാൾ ആളുകൾ സർക്കാരിന്റെ മദ്യശാലകളിൽ ക്യൂ നിൽക്കുന്നു എന്നുമൊക്കെ കഴിഞ്ഞ വരവിൽ തന്നെ മനസ്സിലാക്കിയതാണ്. എന്നിട്ടും എന്തോ ഒരു സ്നേഹം ഇങ്ങോട്ട്‌ പിടിച്ചുകൊണ്ടുവരികയാണ്. ഇനി എന്തായാലും അടുത്ത വർഷം കാണാം. ഇനിയും കാഴ്ചകൾ കാണാൻ നിന്നാൽ ദു:ഖിക്കാനേ സമയം കിട്ടൂ. എന്നെങ്കിലും താൻ ഭരിച്ച ആ നല്ല നാളുകളിലേക്ക്‌ കേരളം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം . മാവേലി തന്നെ ഉറക്കെ പാടി.
“മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ”....
എന്നിട്ട്‌ പാതാളത്തിലേക്ക്‌ തിരിച്ചു പോയി.

26 Comments:

Blogger .::Anil അനില്‍::. said...

കഷ്ടമായി.
തിരുവോണം വരെ നിക്കാനുള്ള ക്ഷമ പോലും ഇല്ലാതായോ മാവേലിയ്ക്ക്?

Tue Sep 13, 02:16:00 PM IST  
Blogger kumar © said...

മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ.

പക്ഷേ ഇപ്പോൾ മാവേലി നാടുവാഴുന്നില്ല!!!
വാമനന്മാരാ വാഴുന്നത്

Tue Sep 13, 02:50:00 PM IST  
Blogger Thulasi said...

തിരുവനതപുരത്തുനിന്നുതന്നെ തിരിച്ചുപൊയിയല്ലേ മവേലി ?
ഞങ്ങളുടെ മലബാറിൽ ഇപ്പോഴും ഇതിരി ബാക്കിയുണ്ട്‌ എല്ലം..

ഞാൻ മലയാളത്തീൽ എഴുതാൻ തുടങ്ങി...അക്ഷരം പഠിപ്പിച്ച എല്ലവർക്കും നന്ദി

Tue Sep 13, 03:31:00 PM IST  
Blogger വിശാല മനസ്കന്‍ said...

അവനന്റെ സംസ്കാരം (കേരളത്തിന്റെ മൊത്തം അല്ല), എസ്സെമ്മെസ്സും എമ്മെമ്മസ്സും ചെയ്തുകളിക്കുന്ന ഹൈടെക്ക്‌ യൂത്തിന്റെ അപക്വമായ താൽകാലിക താൽപര്യങ്ങൾ കണ്ട്‌ തിരിച്ചുപോകാനാണോ മഹാനായ മഹാബലി തമ്പുരാൻ കേരളത്തിൽ വരുന്നത്‌??

ഒരിക്കലുമല്ല.

റേഷനരി ചോറും കുറച്ച്‌ കറികളും പേരിനൊരു പായസവും വച്ച്‌ സന്തോഷത്തോടെ, മലയാളിയായതിന്റെ അഭിമാനത്തോടെ, പൊന്നിൻ തിരുവോണമാഘോഷിക്കുന്ന ലക്ഷക്കണക്കിന്‌ വരുന്ന പച്ച മലയാളികളെകാണാൻ കൂടിയാണ്‌ മാവേലി വരുന്നത്‌. ഇത്തരക്കാർക്ക്‌ പൂക്കളമിടാൻ പൂക്കടയിൽ പോകേണ്ടി വരില്ല, വീട്ടമ്മക്ക്‌ ക്ലബിൽ പോകാൻ ടൈമുണ്ടാകില്ല.., അങ്ങിനെ മാവേലി ഡിസപ്പോയിന്റഡാവാനും ചാൻസില്ല.

വി.എം.

Tue Sep 13, 05:25:00 PM IST  
Blogger Arun Vishnu M V (Kannan) said...

എന്താ ഈ പറയുന്നേ? ഇപ്പോൽ മവേലി എന്റെ വീട്ടിൽനിന്നും ഇറങ്ങിയതേയുള്ളൂ.ഇനി നാളെ വരാം എന്നുപറ്ഞ്ഞു. നിങ്ങലുടെ വീട്ടിലേക്ക് വരണമെഗിൽ എന്റെ ബ്ലൊഗിൽ ഒരു കമന്റെ ഇട്ടാൽ മതി. ഞാൻ പറഞ്ഞുവിടാം. എന്റെ ബ്ലൊഗ് സന്തർശിക്കുന്ന എല്ലാവർക്കും ഉപ്പേരി ലഭിക്കുന്നതാൻ, അമ്മ അടുക്കലയിൽ ഉപ്പേരി വറക്കുവാ. പിന്നെ എല്ലാർക്കും എന്റെ ഹ്രിദയം നിറഞ്ഞ ഓണാശംസകൽ.(i dont know the key for wriitting hri,so sorry abt it) നിങ്ങളുടെ ആശംസാകാർഡ് കാണുവാൻ താഴത്തെ ലിങ്ക് സന്തർശിക്കുക--> www.arunmvishnu.siteburg.com/gree/hponam.htm

Tue Sep 13, 11:00:00 PM IST  
Blogger Jo said...

:-))

Wed Sep 14, 03:08:00 AM IST  
Blogger rathri said...

Su, ഓണാംശസകൾ:)

Wed Sep 14, 11:23:00 AM IST  
Anonymous gauri said...

Happy Onam SU :)) ...... and all the others in SU's blog .. adichupolikkam SU ;)

Wed Sep 14, 11:50:00 AM IST  
Blogger കലേഷ്‌ കുമാര്‍ said...

സൂ, ഓണാശംസകൾ! (സൂ-നും ചേട്ടനും മക്കൾക്കും )
ഇത്തവണ മാവേലിക്ക് പകരം വീട്ടിൽ വരുന്നത് സ്ഥാനാർത്ഥികൾ (സ്ഥാന-ആർത്തികൾ) ആണ്. തിരഞ്ഞെടുപ്പ് വരികയല്ലേ? മാവേലിയെ അടുക്കാൻ സമ്മതിക്കില്ല അവർ!

Wed Sep 14, 12:04:00 PM IST  
Anonymous Anonymous said...

Happy Onam to Su and Su`s friends!

Wed Sep 14, 02:04:00 PM IST  
Blogger Thulasi said...

ഓണാശംസകൽ

Wed Sep 14, 02:08:00 PM IST  
Blogger അതുല്യ said...

njan shramichittum malayalam typing enna swapnam manassil thanne.vallatha bundhi muttu undu -bundi undo muttan nnu chodikkanda arum - chilappo oru samshayam thonnum thallu nnu paranjalum adi - adi nnu paranjalum thallu - appo thalli poli nnu parayumbo cheethayum - adipoli nnu parayumbo nallathum engangey aavunnu?? aaru paranju tarum ethu?

Wed Sep 14, 02:30:00 PM IST  
Blogger Adithyan said...

ഓണം എന്ന നമ്മുടെ ദേശീയ ഉത്സവം ഇന്നു ചില സഹ്രുദയരുടെ മനസുകളിൽ മാത്രമായി ഒതുങ്ങിപ്പോയോ എന്നൊരു സംശയം. മനസിൽ നിന്നും ഓണം പൊയ്പ്പോയിട്ടില്ലാത്ത എല്ലാ മലയാളിയ്ക്കും ഓണാശംസകൾ നേരുന്നു.

Wed Sep 14, 03:52:00 PM IST  
Blogger സു | Su said...

അനിലേട്ടാ,
മാവേലി വന്നു പോയതു തന്നെ ഭാഗ്യം.

കുമാർ,
അതെ വാമനന്മാരെ തടഞ്ഞിട്ട് നടക്കാൻ പറ്റുന്നില്ല.

തുളസി :) മാവേലി മലബാറിൽ ആണ് പൊങ്ങിയത്. അവിടുന്നു തന്നെ മതിയാക്കി തിരിച്ചു പോയി പാവം. ഓണാശംസകൾ. നന്ദി.

വിശാലമനസ്കനു സ്വാഗതം :) അങ്ങിനെയൊരു പച്ചമലയാളിയും കേരളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല.

കണ്ണൻ കുട്ട്യേ, ആഹാ, ഉപ്പേരി ഒക്കെ തനിയെ തിന്നു തീർക്കല്ലേ. കുറച്ചിങ്ങോട്ടും കൊണ്ടുത്തരൂ. ബ്ലോഗിങ്ങിന്റെ തിരക്കിൽ ഉപ്പേരി വറുക്കാൻ സമയം കിട്ടിയില്ല :) കാർഡ് നോക്കാൻ വരാംട്ടോ. എന്തായാലും ഓണാശംസകൾ.

രാത്രിഞ്ചരാ :) നന്ദി.

Jo :) Happy Onam!

Gauriiiiiiiii, Happy Onam da :) orupaadorupaadu onakkaalangngal Gauriyute jeevithaththilekk santhosham nirachchum kontu katannu varatte ennu aasamsikkunnu :)

കലേഷ് :) നന്ദി.
മക്കൾ കലേഷ് അങ്കിളിന് ഓണാശംസകൾ പറയാൻ ഏൽ‌പ്പിച്ചിട്ടുണ്ട്. (ഈശ്വരാ... ഇതു ഞാൻ പറഞ്ഞതല്ല. എന്നോട് പറയാൻ ഏൽ‌പ്പിച്ചതാ..)

anonymous (sunil?)
thanks.

atulya :) chila chodyangngal uththaram kittaathe avite irikkatte. ennaalalle oru rasam. Malayalam typing athra vishamam ulla kaaryam onnum alla.


ആദിത്യാ,
നന്ദി . ഓണാശംസകൾ :)

Wed Sep 14, 07:20:00 PM IST  
Blogger കലേഷ്‌ കുമാര്‍ said...

സൂ,
മക്കളുടെ ഓണാഘോഷ-ഫോട്ടോ പോസ്റ്റ് ചെയ്യണേ!

Wed Sep 14, 07:37:00 PM IST  
Blogger സു | Su said...

ഇവിടെ ഓണാഘോഷം ഇല്ല കലേഷേ ഇത്തവണ. അതുകൊണ്ട് ഫോട്ടോയും ഇല്ല :)

Wed Sep 14, 07:48:00 PM IST  
Anonymous Anonymous said...

ee anonymous sunil alla su .i`m puja here..frm tokyo.
though a regular visitor of ur blog, seldom post my comments.

su onamaayittu ivide oru rasavum illa..oru malayali family polum illa aduthu aaghoshikkan.

whenever i visit ur blog the feeling of being with our native people is very much here. its really wonderful!

Wed Sep 14, 08:16:00 PM IST  
Blogger സു | Su said...

Hey puja, thanks for visiting :)
Happy Onam to u and ur family.

Wed Sep 14, 09:23:00 PM IST  
Blogger കേരളഫാർമർ/keralafarmer said...

ഓണാശംസകൾ
ഏതായാലും മാവേലി സദ്യ ഉണ്ണാൻ നിൽക്കാത്തത്‌ നന്നായി. എൻഡോസൾഫാനും, ഡൈക്കോഫോളും, മാലത്തിയോണും, രൌൻഡപ്പും, ഡി.ഡി.ടിയും മറ്റും കഴിക്കാതെ രക്ഷപ്പെട്ടല്ലോ. ഏതായാലും ഓണച്ചെലവ്‌ കേരളത്തിന്റെ വാർഷികച്ചെലവിന്റെ പത്തിൽ ഒന്നാണ്‌.

Thu Sep 15, 06:47:00 AM IST  
Blogger തീപ്പൊരി said...

ellavarkkum ONASamsakaL

Thu Sep 15, 09:20:00 AM IST  
Blogger Jayan said...

ഞാനും "വിശാല മനസ്കന്റെ" പക്ഷത്താണ്‌. 'സു' അത്രക്കങ്ങ്ട്‌ pecimistic ആയാലോ. നല്ല നാട്ടിന്‍പുറത്തു പോയാല്‍, നമ്മുടെ മനസ്സിലുള്ളതുപോലെയുള്ള സുന്ദരങ്ങളായ ഓണാഘോഷങ്ങള്‍ കാണാന്‍ കഴിയുമ്ന്നേ....... ഈ പാശ്ചാത്യസംസ്കാരം വിഡ്ഢിപ്പെട്ടിയിലൂടെ കണ്ട്കണ്ട്‌, അതിനെ അനുകരിച്ചനുകരിച്ച്‌ ഒരുപറ്റം അങ്ങനെയൊക്കെയായിട്ടുണ്ട്ങ്കിലും, കളങ്കപ്പെടാത്ത നാടന്‍ സംസ്കാരവുമായി ഒരുപറ്റം പച്ചമലയാളികള്‍ ഇപ്പോഴും നമ്മുടെ നാട്ടിന്‍പുറങ്ങളിലുണ്ട്‌.

Thu Sep 15, 11:09:00 AM IST  
Blogger സു | Su said...

keralafarmer :)ഓണാശംസകൾ. നന്ദി.

തീപ്പൊരി :) ഓണാശംസകൾ.

ജയൻ :)

Thu Sep 15, 09:24:00 PM IST  
Blogger Achinthya said...

Maaveli vannathino poyathino celebrate cheyyane nnu ippazhum nammakkariilyallo. enthaayaalum, ellaarkkum sneham niranja onaashamsakal

Fri Sep 16, 12:01:00 PM IST  
Blogger സു | Su said...

achinthya :) thanks

Fri Sep 16, 12:41:00 PM IST  
Blogger പാപ്പാന്‍‌/mahout said...

മാവേലിയുടെ പരാക്രമങ്ങൾ വായിച്ചു തലയറഞ്ഞു ചിരിച്ചു -- പ്രത്യേകിച്ചും ആ “അടിപിടി” പ്രോഗ്രാമിന്റെ വർണ്ണന :-) കാണം കഴിഞ്ഞകൊല്ലമേ വിറ്റുപോയതിനാൽ ഇക്കൊല്ലം ഓണം ഉണ്ണാൻ പറ്റാഞ്ഞ വിഷമം അങ്ങനെ ചിരിച്ചു തീർത്തു.

സത്യത്തിൽ ഇപ്പഴത്തെക്കാലമല്ലേ പഴയ കാലത്തിനേക്കാളും രസം? (മാവേലിയെപ്പോലുള്ളവർക്കു കുറച്ചു confusion ഉണ്ടായേക്കാമെൻകിലും...)

Tue Sep 20, 10:58:00 PM IST  
Blogger സു | Su said...

പാപ്പാനേ,
പഴയ ഓണക്കാലം ആയിരുന്നു എനിക്ക് ഇഷ്ടം. ഇനി ഒരിക്കലും അങ്ങനെയൊരു കാലം വരില്ലാന്ന് എനിക്കറിയാം. എന്നാലും ചെറിയ തോതിൽ ഓണം ആഘോഷിക്കാൻ ഞാൻ എല്ലാ ഓണക്കാലത്തും ശ്രമിക്കാറുണ്ട്.

Wed Sep 21, 12:22:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home