Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, September 23, 2005

കാണ്മാനില്ല!

എന്നെങ്കിലും ഇതു സംഭവിക്കുമെന്ന് അറിയാമായിരുന്നു എന്ന് എല്ലാവരും ഒരിക്കലെങ്കിലും പറഞ്ഞിട്ടുണ്ടാകും. എനിക്കും പറയേണ്ടി വന്നു. വേറൊന്നുമല്ല എന്റെ ബൂലോഗം ഒരു ഗുഡ്ബൈ പോലും പറയാതെ അപ്രത്യക്ഷം ആയിരിക്കുന്നു. ചപ്പാത്തിയുടെയും സാമ്പാറിന്റേയും ഇടയിൽ ഫുട്ബോളുകളിയിലെ ബോളുപോലെ അങ്ങോട്ടും ഇങ്ങോട്ടും ഊഞ്ഞാലാടിക്കൊണ്ടിരിക്കുമ്പോഴാണ് ചേട്ടൻ കമ്പ്യൂട്ടറും ഓൺ ചെയ്ത്‌ വെച്ച്‌ ബാത്‌ റൂമിലേക്ക്‌ പോയത്‌. ബാത്‌ റൂമിന്റെ വാതിൽ അടയുന്നതും സ്റ്റൌവിന്റെ കത്തിക്കൊണ്ടിരിക്കുന്ന രണ്ട്‌ ബർണറും ഓഫ്‌ ആയതും ഒരുമിച്ച്‌. എന്റെ പുള്ളിമാൻ ബൂലോഗം രാവിലെത്തന്നെ ഒന്നു സന്ദർശിച്ചു കളയാമെന്നു കരുതി മൌസ്‌ പ്രവർത്തിപ്പിച്ചു. ഒരു 9 വരി ഇംഗ്ലീഷും ഒരു ലെൻസു പോലെയുള്ള ഒരു സാധനവും വന്നതല്ലാതെ ഒന്നും വരുന്നില്ല. "ആദ്യമാദ്യമെനിക്കുണ്ടായ്‌ ... കൌതുകം" എന്നു പറഞ്ഞതുപോലെ ഗൌനിച്ചില്ല. പിന്നേം പിന്നേം നോക്കിയപ്പോഴും അതുതന്നെ സ്ഥിതി. അലറി വിളിച്ചു.
ചേട്ടൻ ഓടിവന്നു. ‘എന്താ സു? എന്തു പറ്റി?’
‘ബൂലോഗം കാണുന്നില്ല.’
‘ഓ.. ഇത്രയേ ഉള്ളൂ. ഞാൻ വിചാരിച്ചു...’
‘എന്തു വിചാരിച്ചു? ഞാൻ വീട്ടിൽ പോവും ന്നു പറയാൻ അലറി വിളിച്ചതാണെന്നു വിചാരിച്ചോ?
അത്രയ്ക്കു സന്തോഷിക്കരുത്‌.’
‘നീ സമാധാനമായി ഇരിക്ക്‌. നമുക്ക്‌ കണ്ടു പിടിക്കാം. കുളിച്ചു വരട്ടെ.’
കുളിച്ചു വന്നു ചെയ്യാൻ ഇതെന്താ വല്ല യാഗവും ആണോന്ന് ഞാൻ ചോദിച്ചില്ല.
അടുക്കളയിലെക്ക്‌ വണ്ടി വിട്ടു. ചപ്പാത്തിക്കല്ലിൽ ഉണ്ടായിരുന്ന ചപ്പാത്തി ചാണകത്തിൽ വീണ വെള്ള്ത്തൂവാല പോലെ ഇരിക്കുന്നുണ്ട്‌. എടുത്തു വെച്ചു. എന്നും ഒരുപോലെ വേണമെന്നില്ലല്ലോ.
ഇടയ്ക്ക്‌ ഒരു ചെയിഞ്ച്‌ ആവാം. സാമ്പാർ ഇളക്കിക്കൊണ്ടിരുന്ന സ്പൂണിൽ പിടിച്ചപ്പോൾ
ക്രെഡിറ്റ്‌ കാർഡ്‌ കാരൻ കസ്റ്റമറെ കണ്ടു പിടിച്ചതു പോലെ എന്റെ കൈയിൽ ചൂടോടെ ഒട്ടിപ്പിടിച്ചു.
അതു വിട്ടു പൈപ്പു തുറന്നു കൈയിൽ വെള്ളമൊഴിച്ചു. മൂന്നു വിരലുകൾ പൂരിപോലെ പൊങ്ങി വന്നു. സാമ്പാർ പതുക്കെ കടലാസൊക്കെ എടുത്തു താഴെ ഇറക്കി വെച്ച്‌ ചപ്പാത്തിയുടെ കറി അടുപ്പത്തു വച്ചു. തേങ്ങയൊക്കെ കൂട്ടി ഇളക്കി വെച്ചു. യാന്ത്രികമായിട്ടാണെങ്കിലും ഓരോന്നു ചെയ്തു കൂട്ടി.
ചേട്ടൻ കുളിച്ചു വന്നു വിളക്കു തെളിച്ചു. പതിവില്ലാതെ ഒരു പ്രാർത്ഥനയും കണ്ടു.
ഈശ്വരന്മാരേ.. ഇവളുടെ ബൂലോഗം ഇന്നത്തോടെ ഇല്ലാതാകണേ എന്നായിരിക്കും. ചേട്ടന്റെ പിന്നാലെ പോയി. രാമന്റെ പിന്നാലെ സീത പോയ മാതിരി തന്നെ. ഇടക്കിടയ്ക്‌ പാമ്പാട്ടിയെപ്പൊലെ പൊള്ളിയ വിരലുകൾ ഊതുന്നുമുണ്ട്‌. കൈക്ക്‌ എന്തു പറ്റി എന്നു ചോദിച്ചു ചേട്ടൻ. അതൊന്നുമില്ല.
മൂന്നു വിരലുകൾ ഇതാ ഇങ്ങനെയായി. 'സാരമില്ല. നിങ്ങളു വേഗം ബൂലോഗം കണ്ടുപിടിക്കൂ' എന്നു പറഞ്ഞു. തിരുവനന്തപുരത്തു തീ വന്നാൽ കൊച്ചിയിലിരുന്നു അലറി വിളിക്കും എന്ന മാതിരിയുള്ള ആൾ മൂന്നു വിരലുകൾ പൊള്ളിപ്പൊങ്ങിയിട്ടും ഒരു കൂസലുമില്ലാതെ നിൽക്കുന്നതു കണ്ടപ്പോൾ ചേട്ടനു അതിശയം വന്നു. "അതിശയമേ നിന്റെ പേരാണല്ലോ ഭാര്യ" എന്നു ഏതെങ്കിലും മഹാൻ പറഞ്ഞിട്ടുണ്ടാകുമെന്നു ചേട്ടൻ മനസ്സിൽ വിചാരിച്ചിട്ടുണ്ടാവും. ബൂലോഗം എവിടെപ്പോയെന്നു നോക്കാൻ തുടങ്ങി. കണ്ടില്ല. കാണുന്നില്ല. ഒരു രക്ഷയുമില്ല. ഓഫീസിൽ പോകാൻ സമയമായി. മാസാമാസം അരിയും പച്ചക്കറികളും വാങ്ങാൻ കനിയുന്ന ജോലി ആയതുകൊണ്ട്‌ പോകാതിരിക്കാനും പറ്റില്ല. വൈകീട്ടു വന്നു നോക്കാം എന്നു പറഞ്ഞ്‌ ഭക്ഷണം കഴിച്ചു പുറപ്പെട്ടു പോയി.

എന്റെ ജോലികളൊക്കെ ഫാസ്റ്റ്‌ ഫോർവേർഡിൽ തീർത്ത്‌ ബൂലോഗം പരതാൻ തുടങ്ങി. ഒന്നും വരുന്നില്ല. എല്ലാവരുടെയും ബൂലോകത്തിൽ ഓടിക്കയറി നോക്കി എല്ലാം ഉണ്ട്‌. സഹായിക്കൂ എന്ന മെസ്സേജ്‌ വിട്ടു. ദൈവം പോലും കൈവിട്ട നിന്നെ ആരു സഹായിക്കാൻ എന്ന മട്ടിൽ ഉറങ്ങുകയാണ് എല്ലാവരും.
ഇനി എന്നെ പുലി എന്നു പറഞ്ഞതുകൊണ്ടു ഭാരത സർക്കാർ വല്ല തമിഴ്‌ പുലിയും ആണെന്ന് കരുതി ഇടപെട്ടതായിരിക്കുമോ അതോ വായനക്കാർ ആരെങ്കിലും ദയയില്ലാവധം എന്നു പറഞ്ഞ്‌ ബൂലോഗമാനേജുമെന്റിനു പരാതി അയച്ചിട്ട്‌ അവർ ഇടപെട്ടുവോ? എന്നീ പലതരം ചിന്തകൾ എന്റെ മനസ്സിൽ സോപ്പ്‌ കുമിള പോലെ പൊന്തി വന്നു. വായനക്കാർ വല്ല അതിരാത്രവും നടത്തിയിട്ടുണ്ടാകും ഇത്‌ നിന്നുപോകണേ എന്നും പ്രാർത്ഥിച്ച്‌. എഴുത്തിന്റെ പോക്ക്‌ കണ്ടാൽ അതും അതിലപ്പുറവും ഉണ്ടാകും. അങ്ങനെ നിരാശപൂണ്ട്‌ ഇരിക്കുമ്പോൾ ദാ വരുന്നൂ ബൂലോഗം ഇലക്ഷൻ തീരുമാനിച്ചാൽ നേതാക്കന്മാർ പ്രജകളെ സന്ദർശിക്കുന്നതു പോലെ ചിരിച്ചുംകൊണ്ട്‌. ബ്ലോഗീശ്വരനു ഒരു മാസം ഇതിൽ നിന്നു വിട്ടു നിന്നോളാമേ എന്ന് നേർച്ചയൊന്നും നേരാഞ്ഞത്‌ നന്നായി എന്നു ആശ്വസിച്ചു പുതിയ പോസ്റ്റ്‌ അടിച്ചിറക്കി. വായനക്കാരുടെ ക്ഷമ പരീക്ഷിക്കൽ ആണല്ലോ എന്റെ ജോലി.
സമാധാനത്തോടെ ഇരുന്നപ്പോൾ പൊള്ളലേറ്റ വിരലുകൾ നീറാൻ തുടങ്ങി. ചേട്ടനു ഓഫീസിലെക്ക്‌ ഫോൺ ചെയ്തു. ‘എനിക്ക്‌ കൈ വേദനിക്കുന്നു’
‘അതു നീ തന്നെയല്ലേ രാവിലെ സാരമില്ല എന്നു പറഞ്ഞത്?’
‘ ഇപ്പോ സാരമുണ്ട്.’
‘ എന്നാൽ കുറച്ച്‌ ബർണോൾ എടുത്തു പുരട്ടൂ’.
‘ എന്നാലും വേദനിക്കും’
‘ ബൂലോഗം വന്നോ?’
‘ വന്നു.’
‘എന്നാൽ കൈവേദന സാരമാക്കേണ്ട.’
‘ അതെന്താ.’
‘നിന്റെ വായനക്കാരുടെ മനോവേദനയോളം വരില്ലല്ലോ, നിന്റെ കൈവേദന. അതു തന്നെ.’
ഫോൺ വെച്ചു.
ഓഫീസിനടുത്ത്‌ താമസിക്കാഞ്ഞ ചേട്ടന്റെ അതിബുദ്ധിയോർത്ത്‌ ഞാൻ കേരളം കണ്ടു തിരിച്ചുപോയ മാവേലിയെപ്പോലെ ചിന്തയിൽ മുഴുകി നിന്നു.

22 Comments:

Blogger aneel kumar said...

ഓ.. ഇതായിരുന്നോ ഹെല്പ്:( എന്നൊക്കെ പലയിടത്തും കയറി ഇറങ്ങി എഴുതിയത്?
ഞാൻ സ്പാമാന്നുകരുതി എന്റെ ബൂലോഗത്തൂന്ന് അത് മായ്ചും കളഞ്ഞിരുന്നു. :))
അഞ്ഞൂറാൻ പറഞ്ഞപോലെ ‘രക്ഷിക്കാൻ ഞാനങ്ങോട്ടു വരണോ?’

മൂന്നുവിരൽ പൊള്ളിയാലെന്ത് നല്ലൊരു പോസ്റ്റ് കെടച്ചില്ലേ?
(ആദ്യമൊക്കെ ചേട്ടൻ സാംബാറും ചപ്പാത്തിയുമായി കഴിക്കുന്ന രംഗമായിരുന്നു സങ്കല്പിച്ചത്. എന്താ ഒരു കാംബിനേഷൻ!)

Fri Sept 23, 11:57:00 am IST  
Blogger പാപ്പാന്‍‌/mahout said...

ഇങ്ങനെ ഇടയ്ക്ക് ഒളിച്ചുകളിക്കുന്നതൊക്കെ ഈ പുള്ളിമാൻ ബ്ലോഗിന്റെ ഒരു നമ്പറായിരിക്കും... അല്ലെൻകിൽ, പുലിയെക്കണ്ടു പേടിച്ചോടിയതാവും :-)

Fri Sept 23, 04:26:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

ആശയദാരിദ്ര്യം വന്നാൽ സ്വന്തം വിരലുവരെ കത്തിച്ച് വിഷയമാക്കുന്നവരുടെ കാലം.:(
എന്തായാലും നല്ലപോസ്റ്റ്. തീപിടിച്ചപോസ്റ്റ്.

Fri Sept 23, 04:36:00 pm IST  
Anonymous Anonymous said...

njanum idakku nokkiyappol Su vinte blog mathram kanunnilla. "You are not authorized to view this page" enna message mathram. Appozhe karuthi kooduthal comment karanam su thanne enne block cheythu vachathakumennu. Pinneyum pinneyum try cheythu...........da ippol kitti. Samadhanamayi. Alla angane block cheyyan okke pattumo aavooo?
kurachu divasam koodi ente ee manglish onnu sahikkendi varum toooo
Bindu.

Fri Sept 23, 06:26:00 pm IST  
Blogger സു | Su said...

തുളസി :)
അനിലേട്ടാ പോസ്റ്റ് മനസ്സിരുത്തി വായിക്കണം. ചപ്പാത്തിക്ക് സാമ്പാർ എന്ന് ആരു പറഞ്ഞു?

പുല്ലൂരാനേ , സാരമില്ല. ഇനി ആരോടും സഹായം ചോദിക്കുന്നില്ല.

പാപ്പാനേ ആർക്കറിയാം. ചിലപ്പോ ശരിയായ പുലികൾ ഇടപെട്ടുകാണും.

കുമാർ :)

ബിന്ദു :) ഞാൻ ബ്ലോക്ക് ചെയ്തുവെച്ചിട്ടൊന്നും ഇല്ലാട്ടോ. വന്നോളൂ, വായിച്ചോളൂ‍, വായിക്കാൻ പറ്റുന്ന ഏതു ഭാഷയിലും കമന്റും വെച്ചോളൂ. മംഗ്ലീഷ് എങ്കിൽ മംഗ്ലീഷ്. ഇംഗ്ലീഷെങ്കിൽ ഇംഗ്ലീഷ്.

Fri Sept 23, 06:41:00 pm IST  
Blogger aneel kumar said...

http://status.blogger.com/ -ൽ നോക്കിയാൽ ബൂലോഗകാലാവസ്ഥ ഏറെക്കുറെ അറിയാൻ പറ്റും.

‘ആദ്യമൊക്കെ ‘ എന്നു ചേർത്താ ഞാൻ എഴുതിയത്. അപ്പോ കമന്റുകളും മനസ്സിരുത്തി വായിക്കണം. :)

Fri Sept 23, 10:12:00 pm IST  
Blogger ചില നേരത്ത്.. said...

സൂ..
അതിമനോഹരമായിരിക്കുന്നു..ഈ പോസ്റ്റും.
-ഇബ്രു-

Sat Sept 24, 09:20:00 am IST  
Blogger സു | Su said...

അനിലേട്ടാ :)
ഇബ്രൂ :)

Sat Sept 24, 11:54:00 am IST  
Blogger Kalesh Kumar said...

സൂ, കാണാതായ വിവരം അറിഞ്ഞിരുന്നു.
അത് തന്നെത്താ‍നെ ശരിയായിക്കൊള്ളും എന്നറിയാമായിരുന്നതുകൊണ്ട് വിഷമം തോന്നിയില്ല.
ഈ പോസ്റ്റും പ്രതീക്ഷിച്ചിരുന്നു! നന്നായിട്ടുണ്ട്!

Sat Sept 24, 12:07:00 pm IST  
Blogger അതുല്യ said...

kanathaya site nte vivaranam nannayee. su inte blog il keyari, ente blog um vayikku nnu parayunnathu evidu they nyayam??antibiotics kazhikkunna pole diwasa vum nallu neram onnu keyaran apeksha. ente manglish kurachu dinam koodi sahikku dayavayee.

Sat Sept 24, 12:38:00 pm IST  
Blogger സു | Su said...

കലേഷ് :) എന്നേം ഒരു ദിവസം കാണാതാവുമ്പോൾ ഇതേപോലെ നിസ്സംഗരായി എല്ലാരും ഇരിക്കും :((

അതുല്യ,
ഞാൻ ആ ബ്ലോഗ് സന്ദർശിക്കാറുണ്ട് :) മലയാളം വേഗം ശരിയാക്കൂ.
എന്തെങ്കിലും ഹെൽ‌പ്പ് വേണമെങ്കിൽ മടിയ്ക്കാതെ ചോദിക്കൂ........

എന്നു ഞാൻ പറയില്ല. ഹിഹിഹി. വേറെ ആരോടു വേണമെങ്കിലും ചോദിക്കൂ.എനിയ്ക്ക് അറിഞ്ഞിട്ടു വേണ്ടേ ഹെല്പാൻ :(

Sat Sept 24, 07:38:00 pm IST  
Blogger Manjithkaini said...

Su,

chappathi kku saambaar enthoru combo...???!!!! ennnu aadyam njetti :)) pinne 'karthaave ee su saambaarinu thengaa idumo ' ??? o..paavam chettan... ithokke kazhikkenda gathikedu...ennorthu . onnu koodi vaayichappol 2 confusion um poyi.

adipoli aayittundu tto su...!!!

su nte ella post um mudangaathe vaayikkarundu. discuss cheyyaarundu.. "ee su nu raavile unarnnu chappathi yum 2 kariyum chorum okke vakkanathinte idayil bhoolokathil keraan engine neram kittunnu ??? ennokke aalochikkaarumundu..'innu su nte onnantharam post undu...keri vaayikkooo..' ennu ente kanavan office lekku phone vilichu parayaarum undu... (ayyo...ithu manjith nte nalla paathi aane.. swantham aayi ithuvare oru bhoolokam undakkan samayam kittatha oru hathabhaagya.. kettiyonte bhoolokathil nuzhanju kayari (su style il paranjaal...pakistan pattalakkar kashmir athirthi yil kerunna pole...) message iduvaane...)

su nte yum kuttikaludem photo evide..? njangal kore thappi..kandillallo..

Sun Sept 25, 03:48:00 am IST  
Blogger പാപ്പാന്‍‌/mahout said...

എനിക്കൊരു കുമ്പസാരം നടത്താനുണ്ട്: ചപ്പാത്തി + സാമ്പാർ എനിക്കു വളരെ ഇഷ്ടമുള്ള ഒരു കോംബോ ആണ്.

Sun Sept 25, 05:55:00 am IST  
Blogger സു | Su said...

മഞ്ചിത്തിനും “നല്ല പാതിയ്ക്കും”,
സ്ഥിരമായിട്ട് ഈ വധം സഹിക്കുന്നതിൽ നന്ദി.
പിന്നെ ഞങ്ങൾ വടക്കുള്ളവർ തേങ്ങ ഇടാതെ ഒരു കറിയും ഉണ്ടാക്കില്ല. സാമ്പാറിലും തേങ്ങ അരച്ച് ഇടും. പിന്നെ രാവിലെ തിരക്കു തന്നെയാ. പക്ഷേ സ്റ്റൌവിനു മുകളിൽ കറിയും ചോറും വെച്ചാൽ അതല്ലേ വേവണ്ടൂ. നമ്മൾ കൂടെ തിളയ്ക്കണോ? അതിലിടയ്ക്ക് എന്തു വേണേലും ചെയ്യാലോ. കുട്ടിക്കാലത്തേ തിരക്കു ഒരു ശീലം ആയതുകൊണ്ട് അതിലൊന്നും എനിക്കൊരു പുതുമയില്ല.

അടുത്തത് കുട്ടികളുടെ ഫോട്ടോയുടെ കാര്യം. അക്കാര്യത്തിൽ ഞാൻ ആളു നല്ല പഴഞ്ചനാ. എന്റെ കുട്ട്യോളെ എല്ലാരും കണ്ട് കണ്ണ് വെക്കുന്നത് എനിക്കിഷ്ടം ഇല്ല. വീട്ടിൽ വന്നാൽ ഒരിക്കൽ നേരിട്ട് കാണാലോ. വയസ്സായിട്ട് രണ്ട് കൈയ്യിൽ രാമായണോം രണ്ട് കാലു കുഴീലേക്കും നീട്ടിവെച്ചിരിക്കുന്ന കാലത്ത് ഈച്ചയെ ആട്ടിയകറ്റാൻ അവരേ ഉണ്ടാകൂ. ( ഈശ്വരാ.. ഈയൊരു അഹങ്കാരം പൊറുക്കണേ ).


പാപ്പാനേ,
വെറുതേയല്ല ഇപ്പോ ആനയില്ലാതെ ജോലിയില്ലാതെ ഇരിക്കുന്നത്. ആനയ്ക്കും ആ കോമ്പിനേഷൻ കൊടുത്തുകാണും. അതു സ്ഥലം വിട്ടും കാണും.

Sun Sept 25, 06:55:00 pm IST  
Blogger monu said...

Dear Su

Its time for u to move u r blogs to u r own site :) i mean u r own blog website..... then u dont need to worry about blogspot management or anything like that :) ..u can make regular backup also.

let it be www.suryagayatri.com/net/in

:)

Mon Sept 26, 12:25:00 pm IST  
Blogger സു | Su said...

monu :)

Mon Sept 26, 04:26:00 pm IST  
Blogger പാപ്പാന്‍‌/mahout said...

സൂ: ചപ്പാത്തി+സാമ്പാറിൽ ആന ഇളകിയില്ല. എന്റെ മറ്റേ പ്രിയ കോംബിനേഷൻ ആയ പുട്ട്+ഉള്ളിത്തീയൽ കൊടുത്തപ്പോഴാണ് ആന ‘ബൈ ഫോർ എവർ‘ ന്നു പറഞ്ഞത്.

Mon Sept 26, 11:49:00 pm IST  
Blogger Visala Manaskan said...

കാണ്മാനില്ല..! സൂ വിനെ.

പ്രിയ സൂ സഹോദരീ... ,ഒരു വിവരോം ഇല്ലല്ലോ?? മിസ്സിങ്ങ്‌...മിസ്സിങ്ങ്‌...!

Wed Oct 12, 03:05:00 pm IST  
Blogger AnnA said...

enthu rasam vaayikkaan

Wed Aug 08, 09:48:00 pm IST  
Blogger Unknown said...

Nannayirunnu

Thu Aug 30, 11:32:00 am IST  
Blogger Unknown said...

Nannayirunnu

Thu Aug 30, 11:32:00 am IST  
Blogger Unknown said...

add me in friend list

Thu Aug 30, 11:33:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home