Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, November 23, 2005

കടൽ!

കടലിലാണ് ഞാൻ!
ആഴമറിയാത്തൊരു അലകടലിൽ...
കരയെവിടെ എന്നറിയാതെ നടുക്കടലിൽ...
ചുഴികളുണ്ടോന്ന് ചിന്തയില്ല.
തിരമാല ആഞ്ഞടിച്ച്‌ എവിടെയെത്തിക്കും എന്നറിയില്ല.
സ്വർണമത്സ്യങ്ങൾ തൊട്ടുരുമ്മുന്നത്‌ അറിയുന്നില്ല.
തിമിംഗലങ്ങൾ വന്നു വിഴുങ്ങുമോന്ന് ഭയമില്ല.
നനുത്ത പുഞ്ചിരി ചുണ്ടിൽ.
കണ്ണിൽ ഏതോ സ്വപ്നത്തിൻ ബാക്കി.
ഹൃദയത്തിൽ ഒരു തണുപ്പ്‌.
നീന്തുകയാണ് ഞാൻ.
കടലിലാണു ഞാൻ.......
പ്രണയത്തിൻ ആഴക്കടലിലാണ് ഞാൻ!

4 Comments:

Blogger Kumar Neelakandan © (Kumar NM) said...

ഏതോ സ്വപ്നം.
ഹൃദയത്തിൽ ഏതോ പ്രണയം.

ഈ കടലിൽ പ്രണയം എന്നും ഒരു പൊങ്ങുതടിയായി കിടക്കട്ടെ.

Wed Nov 23, 12:19:00 pm IST  
Blogger അതുല്യ said...

തുളസീ, ഉദ്ദേശിച്ച്തു ജി.പി.എസാണോ? (ഗ്ലൊബൽ പൊസിഷണിഗ്‌......) അല്ലാ നമ്മടെ ശ്രീനിവാസന്റെ "വടക്കു നോക്കിയോ".......

സൂ, കടലിലെ മീനിന്റെ കരച്ചിൽ പോലയുള്ള പ്രണയമാണോ? മീൻ വെള്ളത്തിൽ കിടന്ന് കണ്ണീരോഴുക്കിയാ, കണ്ണീരേത്‌, നീന്തി തുടിക്കുന്ന വെള്ളമേത്‌? ആരറിയും?

പിന്നെ സൂ എനിക്കു വഴ്ക്കില്ലാട്ടോ, ദേഷ്യപെടല്ലേ എന്നോട്‌, ഇന്നലെ, ഒരു ചാനലിൽ, താലിബാനിൽ കൊന്ന(?) ശ്രീ.മണിയപ്പന്റെ കുറിച്ചു ന്യുസ്‌ വായിച്ചു കൊണ്ടിരുന്നപ്പോ, "ഈ ആഴ്ച മുതൽ .........കോമഡി പ്രോഗ്രാം 7.30 യിൽ നിന്ന് 9 ലേക്കു മാറ്റിയ വിവരം" എന്ന ഫ്ലാഷ്‌ ന്യുസ്‌ ഇടാൻ തോന്നിയ ഒരുവന്റെ രാംഗബോധമില്ല്യായ്മ ആയി കരുതിയാ മതി. അല്ലാ, അഭിനയ തികവിന്റെ മറ്റൊരു പര്യായമായ തിലകൻ, വേദിയിലെരിക്കുമ്പോൾ, കലാഭവൻ മണി, .........ടി കല്യാണി ന്നു പാടി ഹാളീന്റെ പുറകുവശത്തു കൂടി തിമിർത്തു വരുന്ന പോലയോ?

ചുമ്മാ ചുമ്മാ ദേതോ........അല്ലെങ്കിൽ ക്ഷമിച്ചൂന്ന് ഒരു വാക്ക്‌...

മാഡം വിളി ഒഴിവാക്കുട്ടോ, സോണിയാ, രാബ്രിദേവി, മായവതി, ഉമാഭാരതി............... മേരാ നമ്പ്ര് കബ്‌ ആയേഗാ.......

അയ്യോ, മറന്നു,, മരുഭൂമിയിലേ (എന്റെ) ആർഭാടത്തെ കുറിച്ചു പറയല്ലേട്ടോ, സുവിനു ഒരു കമ്പ്യൂട്ടർ എങ്കിലും വീട്ടിലില്ലേ? എനിക്കതു പോലുമില്ലാ, പിന്നെ പാർക്കുന്ന പെരയുടെ കാര്യം പറഞ്ഞാ....... മുറ്റവും, മണ്ണുമില്ലാത്ത ഒരൊറ്റമുറിയേ വീടെന്നു വിളിക്കാമോ?

Wed Nov 23, 03:15:00 pm IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

പ്രണയക്കടൽ ശാന്തമാകാം..,
അങ്ങ്‌ ആഴത്തിലെവിടെയോ ചുഴികളൊളിപ്പിച്ച്‌..!
ഒരു വേള തിരമാലകൾ വീശിയടിച്ചേക്കാം..,
അതിൽ പെട്ട്‌ പോകാം..,
ദിക്കറിയാതെ പതറിപ്പോകാം.
എങ്കിലും..
ഉറപ്പ്‌..
ഒരു കരയെങ്കിലുമുണ്ടാകും..
അങ്ങകലെ, ചക്രവാളത്തിനു തൊട്ട്‌ താഴെ..!!

Wed Nov 23, 06:05:00 pm IST  
Blogger aneel kumar said...

എന്നിട്ട് ചേട്ടൻ ഒപ്പം നീന്തുന്നുണ്ടോ അതോ ഡൈവേഴ്സുമൊപ്പം കരയിൽ നിൽ‌പ്പാണോ?

Thu Nov 24, 11:19:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home