Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, November 06, 2005

ചിത!

ചിതയിലെരിയുന്നു ഞാൻ,
തീയാണു ചുറ്റിലും,
പുകയുന്ന ചന്ദനം.
മറയുന്ന നിനവുകൾ,
ഒടുങ്ങുന്ന കിനാവുകൾ.
കേൾക്കുന്നു ചുറ്റിലും,
തേങ്ങലിൻ ചീളുകൾ.
വിടപറയും മനസ്സിന്റെ,
തീരാത്ത നൊമ്പരം.
ഇനിയെന്നാണൊരു സംഗമം,
മനസ്സിന്റെ കോണിലൊരു
ചോദ്യമതുയരുന്നു.
ചിതയിലെരിയുന്നു ഞാൻ,
വിട ചൊല്ലുന്നെൻ മാനസം.

{ ഞാൻ ഒരു മഹാമോശം മൂഡിൽ ആണിപ്പോൾ.
അതുകൊണ്ട് ഈ വിഡ്ഡിത്തം ഇരിക്കട്ടെ എന്നു കരുതി }


32 Comments:

Anonymous ബെന്നി said...

ചിതയിലെരിയാന്‍ ചന്ദനമുട്ടി തന്നെ വേണം അല്ലേ? ഇലക്ട്രിക്ക് ക്രിമിറ്റോറിയങ്ങള്‍ക്ക് ഇപ്പോള്‍ മൊബൈല്‍ യൂണിറ്റുകളും ഉണ്ട്. അത് ഉപയോഗിച്ചാല്‍ പരിസ്ഥിതി മലിനീകരണം തടയാം. പിന്നെ വൈദ്യുതിയുടെ ചൂടില്‍ എരിഞ്ഞടങ്ങിയാല്‍ ആത്മാവ് കറപ്റ്റ് ആവുമോ (ഫയല്‍ കറപ്റ്റ് ആവും‌പോലെ)എന്ന് അറിയില്ല. സൂവിനോട് ഈ സാഹസം വേണ്ടായിരുന്നു എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് ഞാന്‍. കാരണം, സംഗതി എരിഞ്ഞുതുടങ്ങിയില്ലേ? ഇനിയിപ്പോള്‍ എന്തു ചെയ്യും? വേറെയെവിടെയെങ്കിലും പുനര്‍ജ്ജനിക്കുമോ? ഒരു ക്ലൂ തരണേ!

Sun Nov 06, 01:52:00 PM IST  
Blogger ദേവന്‍ said...

ജഗത്തെയും ജഡത്തെയും വെടിഞ്ഞെന്നോ? കഷ്ടമായിപ്പോയി; എന്നാലും സാരമില്ല സൂ,ഇതിലും വലുതൊന്നും സംഭവിച്ചില്ലല്ലോ എന്നു വിചാരിച്ച്‌ സമാധാനിക്കു..

ഇതില്‍ വലുത്‌ ഇനി എന്തോന്നു വരുമായിരുന്നു എന്നാണോ ആലൊചിക്കുന്നത്‌? കട്ടപ്പൊഹ ഉയരുന്നതും നോക്കി കാന്തശ്രീ ആശ്വാസത്തോടെ, മനസ്സമാധാനത്തോടെ ബീഡി കത്തിക്കുന്ന രംഗം ആയിരുന്നെങ്കിലോ തേങ്ങലിനു പകരം? ജീവിതം പാഴായില്ലേ? :)

Sun Nov 06, 02:02:00 PM IST  
Blogger .::Anil അനില്‍::. said...

അതുശരി.
ക്ലൂ ഇട്ടതിന്റെ മഹാമോശം മൂഡാണല്ലേ?
അതിന് പാവം keralam എന്തുപിഴച്ചു?

Sun Nov 06, 02:13:00 PM IST  
Blogger ദേവന്‍ said...

Quote: Benny said "പിന്നെ വൈദ്യുതിയുടെ ചൂടില്‍ എരിഞ്ഞടങ്ങിയാല്‍ ആത്മാവ് കറപ്റ്റ് ആവുമോ (ഫയല്‍ കറപ്റ്റ് ആവും‌പോലെ)എന്ന് അറിയില്ല."
-----------
ഹ ഹ ഹ.. അതു കലക്കി.
mp3 ripper പോലെ ഒരു soul ripper ആരെങ്കിലും കണ്ടു പിടിക്കുമേ ബെന്നി ഈ ഐഡിയ പുറത്തുവിട്ടാല്‍...

Sun Nov 06, 02:14:00 PM IST  
Blogger ഗന്ധര്‍വ്വന്‍ said...

Chandhanam manakkunna poonthottam
chandrika mezhukiya manimuttam
ummarathambili nilavilakku
uchathil sandhyakku naama japam
hari naama japam.

Chitha homa kundamaakatte.
Yaagam kazhinju melparanja blogilekku(chandhanam manakkunna) sakthayayi varu.

Sun Nov 06, 02:21:00 PM IST  
Blogger ഗന്ധര്‍വ്വന്‍ said...

Chandhanam manakkunna poonthottam
chandrika mezhukiya manimuttam
ummarathambili nilavilakku
uchathil sandhyakku naama japam
hari naama japam.

Chitha homa kundamaakatte.
Yaagam kazhinju melparanja blogilekku(chandhanam manakkunna) sakthayayi varu.

Sun Nov 06, 02:21:00 PM IST  
Blogger കേരളഫാർമർ/keralafarmer said...

എരിഞ്ഞുയരുന്ന പുക ഓസോൺ പാികളെ അട്ക്കട്ടെ. എന്റെ മനസിലും വിള്ളലാണ്‌ (ഇത്രയുമായപ്പോൾ ഒരത്ഭുതം ബലതുവശ്ത്ത്‌ തെളിയുന്നത്‌ പച്ച മലയാളം. കൊള്ളം ഭേഷ്‌ ആയിട്ടുണ്ട്‌. മലയാളം കീ ജൈ) ഇതിനിടയിൽ സുവിന്റെ ചുവന്ന അക്ഷരങ്ങൾപോലും മറന്നുപോയ

Sun Nov 06, 05:25:00 PM IST  
Blogger കേരളഫാർമർ/keralafarmer said...

Testing
CEï eiv D÷dëêVú öOàêöY ÷JêdçïöOÂñJòTï ÷Eê¼öˆ. ATñŒ ööQ oò Jð.
അതുനടപ്പില്ല ഉപ്ലോഡ്‌ ചെയ്തേ പറ്റു

Sun Nov 06, 05:32:00 PM IST  
Blogger സു | Su said...

ബെന്നിയേ, എനിക്ക് ചന്ദനം തന്നെ വേണം. ചാകുമ്പോൾ എങ്ങനെ വേണം എന്നുള്ളതിനെപ്പറ്റി എനിക്ക് വ്യക്തമായ ഒരു ധാരണയുണ്ട്.നടക്കുമോ എന്തോ. തുലാവർഷം വന്നു. എരിയൽ നിന്നു.ഞാൻ ഇവിടെയൊക്കെത്തന്നെ തുടരാൻ തീരുമാനിച്ചു. നിങ്ങളൊക്കെ അങ്ങനെ സൌര്യമായി ഇരിക്കരുതല്ലോ.

ദേവാ, കാന്തശ്രീ അങ്ങനെ ചെയ്താലോന്നുള്ള ഞെട്ടലിൽ ഞാൻ തൽക്കാലം എരിയൽ നിർത്തിവെച്ചു.

എന്ത് ക്ലൂ? അനിലേട്ടാ? ഓ.. അതാണോ. അതൊന്നുമല്ല. ആനക്കാര്യത്തെ ഉറുമ്പുകാര്യം ആക്കല്ലേ.

ഗന്ധർവാ :) ചന്ദനം തൽക്കാലം തിരുനെറ്റിയിൽ മാത്രം ആക്കാൻ തീരുമാനിച്ചു. ഇന്നു ഞാൻ രാവിലെ തന്നെ ആ പാട്ടു കേട്ടു. പക്ഷെ ഗൌനിച്ചില്ല.

ചന്ദ്രേട്ടാ, എന്താ ഇതൊക്കെ? വല്ല വഴക്കുമാണോ?

Sun Nov 06, 10:07:00 PM IST  
Blogger സു | Su said...

മൂഡ് ശരിയായാൽ അപ്പോ പാട്ട് പാടണം എന്ന് എനിക്ക് വല്യ നിർബന്ധം ആണ്. കഴുതകൾ ചുറ്റും ഇല്ലാത്തതുകൊണ്ട് രാഗത്തിനെപ്പറ്റി ഒന്നും ചിന്തിക്കാൻ ഇല്ല. തുടങ്ങാം.

താലോലം താനേ താരാട്ടും,
പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോൾ,
ഞാനീ തേടും ഈണം പോലും,
കണ്ണീരോടെ രാരീ രാരോ പൂങ്കുരുന്നേ,
ഓ പൊന്മണിയേ ആനന്ദം നീ മാത്രം.
കുമ്മാട്ടിപ്പാട്ടൊന്ന് പാടിക്കൊണ്ടേ,
മുത്തശ്ശിയുണ്ടേ നിൻ കൂടേ....
ഉണ്ണിക്കണ്ണാ..... നിന്നെക്കാണാൻ
ഏതേതോ ജന്മങ്ങളിൽ നേടി പുണ്യം ഞാൻ,
മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കിൽ
ആനകളിക്കാനും ആടിക്കാനും,
മുത്തശ്ശനില്ലേ നിൻ ചാരേ,
ഉണ്ണിക്കൈയിൽ വെണ്ണ നൽകാൻ ,
അണ്ണാരം കൊഞ്ചലിലായ്
നിന്നെത്തേടിയെത്തിയില്ലേ,
മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കിൽ...

Sun Nov 06, 10:24:00 PM IST  
Blogger nalan::നളന്‍ said...

ചിത ? ചതി
കൊടും ചതി.
സൂവിന്റെ കപ്പയ്ക്കാ വിഭവം പരീക്ഷിച്ചുനോക്കിയ ആരെങ്കിലുമായിരിക്കുമോ ഈ കൊടും ചതി ചെയ്തതു്.
(കൊടും ചതിയെന്നു പറഞ്ഞതു്, എനിക്കുമുന്നേ അതു ചെയ്തുകളഞ്ഞതിനാ :) )

Sun Nov 06, 11:12:00 PM IST  
Blogger കേരളഫാർമർ/keralafarmer said...

സു :) ഞാനിതുവരെ അന്ധകാരത്തിൽ തപ്പുകയായിരുന്നു. ഇന്നലെ മാതൃഭൂമിയുടെ സൈറ്റ്‌ വായിക്കാൻ കഴിയാത്തതുകൊണ്ട്‌ ടൌൺ ലോഡ്‌ ചെയ്തിരുന്നത്‌ ഡസ്ക്ക്‌ ടോപ്പിൽ കിടന്നതിനെ കൊണ്ടുചെന്ന്‌ സി/വിൻഡോസ്‌/ഫോണ്ട്‌സിൽ പേസ്റ്റ്‌ ചെയ്തു. നോക്കിയപ്പോൾ മാതൃഭൂമി 75 % വായിക്കമെന്നായി. അങ്ങനെ ഇരിക്കുമ്പോഴാണ്‌ സുവിന്‌ കമെന്റ്‌ പോസ്റ്റ്‌ ചെയ്തത്‌. വരമൊഴി എഡിറ്ററിൽ വലത്‌ വശത്ത്‌ മലയാളം അക്ഷരം കണ്ടപ്പോൾ പരിസരം മറന്നുപോയി. ഞാനിതു തുടങ്ങിയ്പ്പോൾത്തന്നെ എനിക്കതിന്‌ കഴിയണമായിരുന്നു. ഐടിയുടെ വരാന്ത കണ്ടിട്ടില്ല്ആത്ത എനിക്കത്‌ സ്വർഗം കിട്ടിയതുപോലെയായി. ഞാൻ കരുതിയത്‌ മോഡറേറ്റർ ചെയ്തതായിരിക്കുമെന്നാണ്‌. മനസിലാകുവാൻ അൽപ്പം വൈകി.
ചന്ദനം മുറിക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷാർഹമാണ്‌. എന്റെ ആഗ്രഹം ഞാൻ പറയാം കണ്ണുകൾ ദാനംചെയ്യുക. രണ്ടുപേര്‌ വെളിച്ചം കണ്ടോട്ടെ. മാംസം വേർപെടുത്തി കമ്പോസ്റ്റ്‌ ആക്കിയോ ബയോഗ്യാസ്‌ സ്ലറിയാക്കിയോ കാർബോഫുറാനു പകരം വാഴക്ക്‌ വൾനായി നൽകുക. എല്ലിനെ പൊടിച്ച്‌ എല്ലുപൊടിയാകി വാഴത്തൈ വളർന്ന്‌ വരുമ്പോൽ ചുവട്ടിൽ ഇട്ടുകൊടുക്കുക. ഞാൻ അതുവരെ തിന്നു മുടിച്ച്‌ ശരീരത്തിൽ മിച്ചം വച്ചിരുന്നതെല്ലാംകൂടെ വലിയൊരു വാഴ്ക്കുലയായി മുറിച്ചെടുത്ത്‌ പട്ടിണി പാവങ്ങൾക്ക്‌ ഓരോ പഴുത്ത "പഴംആയി" കൊടുത്താൽ എന്റെ ആത്മാവ്‌ മുക്തി നേടും.
ഇവിടത്തെ നിയമം, മതാചാരങ്ങൾ, അയൽക്കാർ, ബന്ധുക്കൾ തുടങ്ങിയവരൊക്കെ അതിന്‌ സമ്മതിക്കുമോ?

Mon Nov 07, 06:30:00 AM IST  
Blogger കേരളഫാർമർ/keralafarmer said...

"കാർബോഫുറാനു പകരം വാഴക്ക്‌ വൾനായി നൽകുക"
കാർബോഫുറാനുപകരം വളമായി നൽകുക എന്ന്‌ തിരുത്തി വായിക്കുക

Mon Nov 07, 06:34:00 AM IST  
Blogger dotcompals said...

Dear All, To read Mathrubhoomi go to http://mathrubhoomi.blogspot.com/

Mon Nov 07, 10:08:00 AM IST  
Blogger ഗന്ധര്‍വ്വന്‍ said...

Ore chandhanam 2 edathu.
Chithayil eriyunna chandhanam- oxidation of elements.

Nettiyile chandhanam. Prabadha pushpam pole, eeran aninja mudiyum,
nettiyil chandhanavum, moordhavil sindhooravumaayi nilkkunna Su enna veettamma, bloginte kani aakunnu.
sublimation of elements.

One is a sorry sight and another is a pleasant.

Gandharvan always prefer pleasant sight.

Mon Nov 07, 10:26:00 AM IST  
Blogger കലേഷ്‌ കുമാര്‍ said...

:(
സൂ, ഞങ്ങളെ ചിരിപ്പിക്കൂ...

Mon Nov 07, 11:44:00 AM IST  
Blogger Thulasi said...

ചേച്ചീ കണ്ണൂരാ?

Mon Nov 07, 12:08:00 PM IST  
Blogger ദേവന്‍ said...

സൂ,
തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകും എന്നു കേട്ടിട്ടുണ്ടോ? സൂവിന്റെ എരിയല്‍ നിന്നപ്പോ എനിക്കു തുടങ്ങി.. എന്താ കാര്യമ്ന്നു ചോദിച്ചാല്‍ ഒന്നുമില്ല പക്ഷേ എന്തോ ഒരു ഇത്‌.. ഏത്‌? പക്ഷേ കവിത എഴുതി ബാക്കിയുള്ളവരെക്കൂടി എരിക്കാന്‍ ഉദ്ദേശമില്ല... എന്നാലും....

പരേതന്‍ ശ്രീ പരീത്‌ പത്തുമുപ്പതഞ്ചു വര്‍ഷം മുന്നെ ജനിച്ചു, പത്തുമുപ്പതഞ്ചു വര്‍ഷം ജീവിച്ചു, പത്തുമുപ്പതഞ്ചു ഓണമുണ്ടു എന്നൊക്കെ പറയുന്നു.. എന്തായിരുന്നു പരീതിന്റെ ഉദ്ദേശം? ആരായിരുന്നു ഇയാള്‍? ആര്‍ക്കൊക്കെ ആരായിരുന്നു? എന്തിനായിരുന്നു ആര്‍ക്കെങ്കിലും ഇദ്ദേഹം ആരെങ്കിലുമായത്‌? മരിക്കാനായിരുന്നെങ്കില്‍ എന്തിനിയാള്‍ ജനിച്ചു? ഇനിയിപ്പോള്‍ ഇയാള്‍ മരിചിട്ടില്ലാന്നു തന്നെ വയ്ക്ക്കുക, ഇയാള്‍ ജീവിച്ചിരിക്കുന്നതും മരിച്ചിട്ടിരിക്കുന്നതും തമ്മില്‍ ആര്‍ക്കെന്തു വത്യാസം? അന്തരീക്ഷതില്‍ ചെന്താമര. വെന്തുരുത്തിയില്‍ കുന്തിരിക്കം.

Mon Nov 07, 12:52:00 PM IST  
Blogger Thulasi said...

വിട്ടുപോകൂ,വിഹായസ്സിലേക്ക്‌,തീ
പ്പക്ഷിപോലെ,തിരിച്ചുവരാനല്ല
മൂകമെഘങ്ങളിൽചെന്നുപാടുവാൻ
ഭീമിപൂക്കാൻ മഴ പൊഴിയുവാൻ
വിജയലക്ഷ്മി

Mon Nov 07, 01:00:00 PM IST  
Blogger ഗന്ധര്‍വ്വന്‍ said...

saarike saarike
paaduka nee ee purushantharathile
suryagaayathrikal.

Backel kottayilo?. Collectrate picketingilo?.

Athoooo... supermarket.. mirror.

Gandharvanane - manassariyaame.

Mon Nov 07, 03:48:00 PM IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

Evideyo oru nashtabodham manakkunnu..
chandana gandhthinoppam...!!

Mon Nov 07, 05:34:00 PM IST  
Blogger Achinthya said...

അയ്യോ സൂക്കുട്ടി,
ചിതയിലെരിഞ്ഞാ സുഖല്ലെ,പിന്നെന്തു വേദനേം, നൊമ്പരോം,വിട പറയലും, മാങ്ങാതൊലീം ഒക്കെ?പിന്ന്യങ്ങട്ടു സുഖല്ലേ, സുഖം!!!ചത്തു ചെന്നാൽ അവിടെയും വേണ്ടേ മെത്തയും, മദിരാക്ഷിയും, വീഞ്ഞും, ന്നു വ്വയലാർ. മദിരാക്ഷി വേണ്ടെങ്കിലും മെത്തേം വീഞ്ഞും ഇരുന്നോട്ടേ ന്നു വെക്കാർന്നു.

Mon Nov 07, 06:07:00 PM IST  
Blogger സു | Su said...

നളാ, അങ്ങനത്തെ അതിമോഹങ്ങൾ ഒന്നും കാത്തുസൂക്ഷിക്കല്ലേ. എനിക്ക് ചിതയൊരുക്കാൻ ആരും തൽക്കാലം ജനിച്ചിട്ടില്ല.

ചന്ദ്രേട്ടാ :) കണ്ണൊക്കെ കൊടുക്കണംന്നൊക്കെ ഉണ്ട്. പക്ഷെ ആർക്കറിയാം ?
തത്തമംഗലംകാരാ :) നന്ദി.

നെറ്റിയിൽ ചന്ദനവും മൂർധാവിൽ സിന്ദൂരവും മാത്രം മതിയോ ? കൈയിൽ ചൂലും വേണ്ടേ ഗന്ധർവാ?

കലേഷ് ചിരിക്കൂ :)

തുളസി ഞാൻ കണ്ണൂരാ :) എന്താ കവിതയൊക്കെ?

ദേവാ :) എന്തോ ഒരിത് മാറിയോ?

എന്താ ഗന്ധർവാ ഒരു പാട്ടൊക്കെ?

വർണമേഘങ്ങൾക്ക് നഷ്ടബോധം മണക്കുന്നോ. ഈശ്വരാ. അതെന്താ അതിന്റെ ഒരു മണം? നഷ്ടബോധം ഇല്ല :). ഒന്നും നഷ്ടപ്പെട്ടിട്ടും ഇല്ല :)

അചിന്ത്യാമ്മേ :) അതും ശരിയാ. ഞാൻ അത്രയ്ക്ക് ആലോചിച്ചില്ല.

Mon Nov 07, 07:10:00 PM IST  
Blogger ഗന്ധര്‍വ്വന്‍ said...

Broom stick undengil election chinnam aaville, kani avillallo.

pinne su choolinekkal powerful pena(pen). Choolu kondadichal gandharva baadha pokiilla. pen nu kondadichaal ayyo paavam gandharvan alinju pirinju pokum(jagathyodu kadappadu).

Paattu : paattu paadi unartham...
Unarthu paattu padiyathalle.

Mon Nov 07, 07:21:00 PM IST  
Blogger കേരളഫാർമർ/keralafarmer said...

മലയാളമറിയാത്ത എസ്‌.എൻ.മേനോൻ (കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ്‌ സെക്രട്ടറി) പഠിച്ച സ്കൂളിൽത്തന്നെയാണോ ഗന്ധർവനും പഠിച്ചത്‌. സർക്കാർവക മലയാളം സ്കൂളിൽ പഠിച്ച എനിക്ക്‌ ഇംഗ്ലീഷ്‌ ജ്ഞാനം അൽപ്പം കുറവായതുകൊണ്ടാണ്‌ ചോദിക്കുന്നത്‌.

Tue Nov 08, 06:04:00 AM IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

Dear suuu
Jeevitham nashtappetta dhukham..
athinte manam...
vittu pokuvaan kazhiyaatha vedana..
athaaanu suu njaan udheshichathu..
njaanum same subjectil
chandana mutti adukki thee koluthiyirunnu ..
"chutala kaakkunnavan" enna peril..
athukondu enikka bodham pettannu manathu..

Tue Nov 08, 11:53:00 AM IST  
Blogger സു | Su said...

ഗന്ധർവാ :) അങ്ങനെ ഒരു ഉണർത്തുപാട്ടുണ്ടോ? പാട്ടുപാടിയുറക്കാം ഞാൻ എന്നല്ലേ പാട്ട്?

വർണമേഘങ്ങൾ :) ഞാൻ ഒരു അഭിപ്രായവും പറയുന്നില്ല. നഷ്ടപ്പെട്ട വേദന എന്നു പറഞ്ഞൂടാ. നഷ്ടപ്പെടൽ മാത്രമേ ഉണ്ടാവൂ എന്നുള്ള തിരിച്ചറിവ്.
എന്നാലും പുഞ്ചിരിക്കാം :)അതുവരെ.

Tue Nov 08, 12:16:00 PM IST  
Anonymous gauri said...

i wont comment on such posts of SU :(

Tue Nov 08, 12:38:00 PM IST  
Blogger kumar © said...

യഥാസമയം അറിയാൻ കഴിഞ്ഞില്ല. ചിത കത്തി പതിനാറടിയന്തിരത്തിനു നിറഞ്ഞകണ്ണീരുമായ് ഉണ്ണാൻ ഞാനെത്തിയപ്പോൾ, ദേ നിന്നു ...താലോലം താനെ താരാട്ടും... എന്നുപറഞ്ഞു കമന്റുന്നു പരേത.
ഇതു നല്ല കഥ.
സൂ വെറുതെ മോഹിപ്പിച്ചു :)
സൂ വെറുതെ വിഷമിപ്പിച്ചു. :)
സൂ വെറുതെ കരയിപ്പിച്ചു :)
സൂ വെറുതെ ചിരിപ്പിച്ചു :)
സൂ വെറുതെ....!

Tue Nov 08, 01:11:00 PM IST  
Blogger സു | Su said...

gauri :) be happy.

കുമാർ :) പതിനാറടിയന്തിരത്തിനുള്ള കത്തിൽ ഞാൻ ആദ്യം, അഡ്രസ്സ്, കുമാറിന്റേത് എഴുതിവെച്ച് പറഞ്ഞ് ഏർപ്പാടാക്കിയിട്ടുണ്ട്. വിഷമിക്കേണ്ട. നരകത്തിലേക്ക് തന്നെയല്ലേ അയക്കേണ്ടത്. ഹഹഹ.

Wed Nov 09, 11:11:00 AM IST  
Blogger Chethana said...

ഇനിയൊരു ജന്മമുണ്ടെങ്കിൽ
നമുക്കാ സരയൂ തീരത്തു കാണാം
പിന്നെയും ജന്മമുണ്ടെങ്കിൽ
യാദവ യമുനാതീരത്തു കാണാം

Sat Nov 12, 11:03:00 AM IST  
Blogger സു | Su said...

ചേതൂ :)

Sat Nov 12, 06:19:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home