ഹലോ.. ഹല്ലോ...
ഹലോ..
ഹല്ലോ... ഹല്ലോ..
എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
പ്രത്യേകിച്ചൊന്നുമില്ല.
എല്ലാവർക്കും സുഖം തന്നെയല്ലേ?
അതെ അതെ.
അവിടേയും എല്ലാവർക്കും സുഖമല്ലേ?
ഓ. അങ്ങനെ പോകുന്നു.
ഇന്നു ഒഴിവുദിവസം ആണല്ലോ അല്ലേ?
അതെ.
*****************
അങ്ങനെ പറഞ്ഞ് പറഞ്ഞ് അരമണിക്കൂർ കഴിഞ്ഞു.
*****************
ഇങ്ങോട്ട് എപ്പോഴാ വരുന്നത്?
എങ്ങോട്ട്?
ഹലോ...
ഹല്ലോ ഹല്ലോ..
ഇതു 65..... അല്ലേ?
അല്ല 64..... ആണ് .
സോറി റോങ്ങ് നമ്പർ.
അതു സാരമില്ല....
5 Comments:
ഹലോ 6575 അല്ലേ?
തെന്നെ
അയമുട്ടി ഹാജിയല്ലേ?
അല്ല കോയാമു ഹാജിയാ
സോറി റോങ്ങ് നമ്പര്‍
ഇതെന്റെ നമ്പര്‍ തെന്നെ. ഇങ്ങളാ റോങ്ങ്.
(വീക്കീയെന്സിന്റെ എതോ കഥയില്‍ നിന്ന്)
ഭർത്താവ് ഓഫീസിൽ..!
ഫോണടിച്ചു..!
ഭ: ഹലോ ആരാണു?
അപ്പുറം:ഞാൻ സാറിന്റെ വീട്ടിലെ പുതിയ വേലക്കാരി.
ഭ:ങേ, ഞാനിങ്ങോട്ട് പോന്നപ്പോഴേക്കും പുതിയ വേലക്കാരിയെ നിയമിച്ചോ അവൾ?മിടുക്കി.ആട്ടേ എന്താ?
വേല:സാറിന്റെ ഭാര്യയും വേറൊരാളും കൂടി ബെഡ് റൂമിലേക്കു പോയിട്ടുണ്ട്..!
ഭ:ങേ..!
അവൾ വഞ്ചകി..!നീ ഒരു കാര്യം ചെയ്യ്,അടുക്കളയിൽ വാക്കത്തി കാണും. രണ്ടിനെയും കാച്ച്..!
കുറെ നേരത്തിനു ശെഷം..
വേ:സാർ രണ്ടും തീർന്നു..!
ഭ:മിടുക്കി..!ആട്ടേ നിനക്കെന്റെ നമ്പർ എങ്ങനെ കിട്ടി?
വേ: അതു ഞാൻ ഫോണിന്റടുത്തെ ചാർട്ടിൽ നിന്നെടുത്തു..
ഭ:ങേ ചാർട്ടോ?അവിടെങ്ങും അങ്ങനെ ഒരു ചാർട്ടില്ലല്ലോ..!
നീ ഏതു നമ്പരിലേക്കാ വിളിച്ചത്?
വേ:645677
ഭ:ഇത് 645576.....!!!
ഇത് സൂ വിന്റെ വീട്ടിലോട്ട് ആരോ വിളിച്ചപ്പം സംഭവിച്ചതല്ലേ? സത്യം പറ!
നന്നായിട്ടുണ്ട് സൂ... :)
thanks su, for the comment at my blog. and for the 'mega offer' you made about my stories.
തുളസീ :)മനസ്സിലായല്ലോ അല്ലേ ? തമാശ കണ്ടു.
ദേവാ :) ഫോൺ ഫലിതങ്ങൾ ഞങ്ങളുടെ വീട്ടിൽ കുറേ സംഭവിച്ചിട്ടുണ്ട്.
വർണം :) അങ്ങനെയൊന്നും ഉപദേശിച്ചുകളയല്ലേ.
വിശാലാ :)
കലേഷേ, അല്ല. ഇവിടെ ഫോൺ എടുത്താൽ ആരാന്നാ ആദ്യം ചോദിക്കുക. പിന്നെ ഇവിടെ വിളിക്കുന്നവരിൽ ഒരുവിധം ആൾക്കാരുടെ ഒക്കെ ശബ്ദം എനിക്കറിയാം. അതുകൊണ്ടു തന്നെ ആദ്യമായിട്ട് വിളിക്കുന്നവരോട് ആരാന്നു ചോദിച്ചിട്ടേ ഉള്ളൂ ബാക്കി. അവരുടെ പൈസ കളയേണ്ടല്ലോന്നു വിചാരിച്ചാ. ഹഹ
Tom,
Thanks for the visit. പിന്നെ മെഗാ ഓഫർ എന്നു പറയുന്നത് എന്തിനാ? വായിക്കാൻ പറ്റിയില്ല. അതാണ് സത്യം.
Post a Comment
Subscribe to Post Comments [Atom]
<< Home