Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, November 25, 2005

ഒളിച്ചോട്ടം!

നിങ്ങൾ..... ഇനിയും തയ്യാറായില്ലേ?
ഉവ്വ്‌. തയ്യാറായിക്കൊണ്ടിരിക്കുന്നു.
സമയം.. അത്‌ വളരെ വിലപ്പെട്ടതാണ്.
അറിയാം, പക്ഷേ നിങ്ങൾ അൽപം കൂടെ താമസിച്ച്‌ വരുമെന്ന് പ്രതീക്ഷിച്ചു.
നിങ്ങൾ പറഞ്ഞ സമയം ആയല്ലോ.
ഉം. ജോലി അൽപ്പം കൂടെയുണ്ട്‌ തീർക്കാൻ. കുട്ടികൾ വിശന്നു തളർന്നായിരിക്കും വരവ്‌. അദ്ദേഹവും. അപ്പോഴേക്കും ഈ പലഹാരങ്ങൾ കൂടെ റെഡി ആവണം. ചായ ഫ്ലാസ്കിൽ എടുത്ത്‌ വെച്ച്‌ കഴിഞ്ഞു.
നിങ്ങൾ എന്തിനാണിത്ര ബുദ്ധിമുട്ടുന്നത്‌? അവരൊക്കെ സ്വയം ചെയ്യാനുള്ളത്ര വളർന്നില്ലേ?
ഉവ്വ്‌ എന്നാലും എന്റെ കടമയല്ലേ.
കടമ? നിങ്ങൾ എന്റെ കൂടെ പോരാൻ തീരുമാനിച്ച സ്ഥിതിക്ക്‌ സമൂഹത്തോടുള്ള കടമ ഓർക്കണ്ടേ. ഇല്ല സമൂഹത്തോട്‌ എനിക്ക്‌ കടമയും കടപ്പാടും ഒന്നുമില്ല.
എന്നാലും സമൂഹത്തെ ഭയക്കേണ്ടേ.
അതിന്റെ ആവശ്യമേയില്ല. കണ്ണീരിനോട്‌ അവഗണനയും പുഞ്ചിരിയോട്‌ പുഛവും കാണിക്കുന്ന സമൂഹത്തെ ഞാൻ എന്തിനു ഭയക്കണം?
നിങ്ങൾ എന്തുവന്നാലും എന്റെ കൂടെ പോരാൻ തന്നെ തീരുമാനിച്ചു അല്ലേ.
ഉറപ്പായിട്ടും. നിങ്ങളെ എന്നും ഞാൻ ആരാധിച്ചിരുന്നു. ജീവിതത്തിലെ കടമകളും തിരക്കും കാരണം നിങ്ങളുടെ ഒപ്പം പോരാനുള്ള തീരുമാനം വൈകിക്കേണ്ടി വന്നു. കടമകൾ ഒരിക്കലും തീരില്ല. നമ്മളായിട്ട്‌ തീർക്കണം. തിരക്ക്‌ ഒരു വിധം തീർന്നു.
നിങ്ങൾ ധൃതിയിൽ ജോലി ചെയ്യുന്നുണ്ടല്ലോ.
അതിനു കാരണം നിങ്ങളാണ്. നിങ്ങളുടെ വിലപ്പെട്ട സമയം. നിങ്ങളുടെ കൂടെ വരാൻ തീരുമാനിച്ച സ്ഥിതിക്ക്‌ വേഗം തന്നെ ആയ്ക്കോട്ടെ എന്നു കരുതി. ഒരു പത്തു മിനുട്ട്‌ കൂടെ മതി റെഡിയാവാൻ. ദാ.. വന്നു കഴിഞ്ഞു. അവർ തന്റെ മുറിയിൽ കയറി, വാതിൽ ചാരി.
വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച്‌ അവരെ അന്വേഷിച്ച അച്ഛനും മക്കൾക്കും മുന്നിൽ ഉറക്കഗുളികകളുടെ പായ്ക്കറ്റിനടുത്ത്‌ അവർ... അവരുടെ ദേഹം... ഉണ്ടായിരുന്നു. ജീവൻ, താൻ ആരാധിച്ചിരുന്ന, സ്വീകരിക്കാൻ ഒരുങ്ങിവന്ന ആളുടെ കൂടെ എപ്പോഴേ പോയ്ക്കഴിഞ്ഞു.

4 Comments:

Anonymous Anonymous said...

:|

Fri Nov 25, 09:44:00 am IST  
Blogger അഭയാര്‍ത്ഥി said...

It reminds me the film "artham".
Mammutty cool as cucumber, want to suicide, and while decapitating by wheels, he want to preserve his beautiful body as well head.

Reason for a suicide is nothing left to do.

We all up to an extent praying for death. Chullikadu recited "marikane vegam marikane ennu manushyarokkeyum..."

Yes we will lament for death, and death is a beauty, evade u and appear to u disguised as a clown.(shake gandharvan)

Su- soothram ayaghna lalitham (njaan malayalam ezhuthathathu blog vaasikalude nalla kaalam.)

Fri Nov 25, 03:18:00 pm IST  
Blogger സ്വാര്‍ത്ഥന്‍ said...

നന്നായി സു:)
'സ്വാര്‍ത്ഥോപദേശം' ഫലിച്ചെന്ന് തോന്നുന്നു!

Fri Nov 25, 09:50:00 pm IST  
Blogger സു | Su said...

രേഷൂ :) എന്താ ദൈവത്തെപ്പോലെ നിസ്സംഗയായി ഇരിക്കുന്നത്. മിണ്ടൂ.

ഗന്ധർവാ , ആ ഫിലിം ഞാൻ കണ്ടിട്ടില്ല. അങ്ങയാണോ അതിൽ? ആത്മഹത്യക്ക് കാരണം ചെയ്യാൻ ഒന്നും ഇല്ലാത്തത് ആവണം എന്നില്ല. ചെയ്യണംന്ന് വിചാരിക്കുന്നത് ചെയ്യാൻ പറ്റാത്തതും ആയിരിക്കും . മരിക്കണേ വേഗംന്നു ഞാൻ വിചാരിക്കുന്നില്ല. മറ്റുള്ളോരു സ്വൈര്യമായി ഇരിക്കുന്നത് എനിക്ക് സഹിക്കില്ല ;)) .പിന്നെ ഗന്ധർവനേം കാണണം. തൃശ്ശൂരും കാണണം. മലയാളത്തിൽ എഴുത്ത് തുടങ്ങൂ.

തുളസി,
മറ്റുള്ളോരുടെ ജീവിതം ഗുലുമാൽ ആക്കുക എന്നതാണ് ആത്മഹത്യയുടെ ശരിയായ അർഥം.

കലേഷേ , എന്താ മൌനം മാത്രം ആണല്ലോ.
സ്വാർത്ഥാ :) ഉപദേശം ഫലിച്ചോ അറിയില്ല.

Sat Nov 26, 10:09:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home