അന്നൊരു നാളിൽ...
കറുത്തിരുണ്ട അമാവാസിനാൾ.
അന്ധകാരം മാത്രം.
കറന്റില്ലാത്തതിനാൽ സീരിയലുകളിൽ സീരിയസ്സാവാതെ അവൾ നേരത്തെ ഉറങ്ങി.
മഴ വരുന്നതിന്റെ മുന്നോടിയായി അലറി വീശുന്ന കാറ്റ്...
കാറ്റിൽ ഉലഞ്ഞൊടിയുന്ന മരച്ചില്ലകൾ...
ജീവജാലങ്ങളുടെ സ്വരങ്ങൾ...
അവൾ ഞെട്ടിയുണർന്നു. അവളുടെ മനസ്സിൽ പേടി അലയടിച്ചു..
എന്നാലും എണീറ്റു. മെഴുകുതിരിയും തീപ്പെട്ടിയും തപ്പിയെടുത്തു. വെളിച്ചം വന്നു.
അവൾ വിറയ്ക്കുന്ന കൈകളോടെ വാതിൽ പതുക്കെപ്പതുക്കെ തുറന്നു.
മെഴുകുതിരി കെടുത്താൻ കാറ്റ് അകത്തേക്ക് ആഞ്ഞടിച്ച് പരാജയപ്പെട്ടു.
അവൾ പതുക്കെപ്പതുക്കെ മുന്നോട്ട് നീങ്ങി.
അയയിൽ ഉണങ്ങാനിട്ടിരുന്ന തുണികൾ ഒക്കെ വാരിവലിച്ചെടുത്ത് അകത്ത് കടന്ന് വാതിലടച്ച്, തുണികൾ ഒരു ഭാഗത്തിട്ട്, മെഴുകുതിരി കെടുത്തി വീണ്ടും ഉറങ്ങി. അല്ല പിന്നെ...
5 Comments:
അമാവാസി നാളിലെ മറ്റൊരു കാര്യം.
രണ്ട് കറുത്തകാറുകൾ ഇരുവശത്തുനിന്നും പാഞ്ഞടുത്തു. പൊടുന്നനെ നിർത്തിയതിനാൽ
വലിയൊരപകടം ഒഴിവായി.
കാരണമെന്തായിരുന്നെന്നോ?
പകലായിരുന്നു. അല്ല പിന്നെ.......
അതിരാവിലെ 4 മണിയ്കു എന്നും അവൻ എണീക്കുന്നതാ, പാവം....
("അതു" കഴിഞു 10 മണി വരെ കിടന്നുറങ്ങാനെന്തു സുഖം!!)
wow! avaL oru sambhavam thanne!
:)
സുധച്ചേച്ചി :) തുളസി :) അതുല്യ :) രേഷ്മ :)
ഏവൂരാൻ :)
Post a Comment
Subscribe to Post Comments [Atom]
<< Home