Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, December 28, 2005

മൗനം.......... നിറഞ്ഞ മൗനം !

മൗനമാണ് ശരിയായ ഭാഷ.

അതിനു അർഥങ്ങൾ ഒരുപാടുണ്ട്.

ഒരു വാക്കിനു ഒന്നോ രണ്ടോ അര്‍ത്ഥങ്ങള്‍ ഉണ്ടാകുമായിരിക്കും.
പക്ഷെ, അനന്തമായ അര്‍ത്ഥങ്ങള്‍, ഒളിഞ്ഞുകിടക്കുന്ന വാക്കുകള്‍, അനുപമമായ ഭാഷ...ഇതൊക്കെയല്ലേ മൗനം.

പ്രണയം,പരിഭവം,പരിഹാസം, പുച്ഛം, നിസ്സഹായത, ദു:ഖം. മൗനത്തിന്റെ ചിപ്പിയിലെ മുത്തുകള്‍ ഇതെല്ലാമാണോ?

ഹൃദയത്തിന്റെ കാരാഗൃഹത്തിള്‍ വാക്കുകള്‍ ഒളിഞ്ഞിരിക്കുന്ന അവസ്ഥയാണോ മൗനം?

വാക്കുകളേക്കാള്‍ അര്‍ത്ഥമുള്ള അവസ്ഥയാണോ മൗനം?

മൗനം മനസ്സിന്റെ ഒളിച്ചോട്ടമാണോ...അതോ മനസ്സിന്റെ തുറന്നിട്ട വാതിലോ?

Labels:

25 Comments:

Blogger reshma said...

എന്ത് പറയണമെന്നറിയായ്ക=ശ്വാസം മുട്ടിക്കുന്ന മൌനം.
എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നത്=കാതടപ്പിക്കുന്ന മൌനം
ഒന്നും പറയേണ്ടതില്ല = സുഖമുള്ള മൌനം.
നല്ല പോസ്റ്റ്-ഇന്നു ചായക്ക് കടിയായി.

Thu Dec 29, 01:38:00 am IST  
Blogger viswaprabha വിശ്വപ്രഭ said...

നിസ്സഹായത, ദുഃഖം...
ശ്വാസം മുട്ടിക്കുന്ന മൌനം....

Thu Dec 29, 03:38:00 am IST  
Blogger ചില നേരത്ത്.. said...

മൌനം - മനസ്സിന്റെ, വിവേകത്തിന്റെ, വിജ്ഞാനത്തിന്റെ ഒളിച്ചോട്ടം കൂടെയാണ്‍.
മൌനം ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് ശ്രീമാന്‍ നരസിംഹറാവു നമുക്ക് കാട്ടി തന്നു.
-ഇബ്രു-

Thu Dec 29, 10:34:00 am IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

മൗനത്തിലും വികാരങ്ങൾ കൈമാറ്റം ചെയ്യപ്പെടാം..!
കണ്ണുകളുടെ ഭാഷ,ശരീരത്തിന്റെ ഭാഷ..
മനസും മനസും തമ്മിലുള്ള അനിർവചനീയമായ,അദൃശ്യമായ ഭാഷ..!

Thu Dec 29, 10:34:00 am IST  
Anonymous Anonymous said...

The last two lines are too good..
May be the whole meaning of life is the search to find this answer.

Beautiful words ^_^

Thu Dec 29, 11:12:00 am IST  
Blogger എന്‍റെ ചേതന said...

വാചാലം എന്‍ മൌനവും നിന്‍ മൌനവും

മൌനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍

മൌനം പോലും മധുരം കോകിലേ

മൌനമേ നിറയും മൌനമേ

Thu Dec 29, 01:40:00 pm IST  
Blogger Kalesh Kumar said...

.

Thu Dec 29, 07:27:00 pm IST  
Blogger ദേവന്‍ said...

മൗനം-ഏറ്റം ശുദ്ധമാം സംഗീതം
http://www.pigeond.net/images/wallpapers/silence.jpg

Thu Dec 29, 10:19:00 pm IST  
Blogger രാജ് said...

വിരോധാഭാസം (അല്ലെങ്കില്‍ വെറും ആഭാസം):

* മൌനം ഈറന്‍ ചുറ്റിയപോലെയാണ്‌. അഴിച്ചിടുംവരെ അതു മടുപ്പിച്ചുകൊണ്ടേയിരിക്കും.
* എന്റെ മൌനം (മൌനമെന്നതു് ഉരിയാടാതിരിക്കുന്നതല്ല. ഹൃദയം കൊണ്ടു് സംസാരിക്കുന്നതാകുന്നു.)

Fri Dec 30, 03:02:00 am IST  
Anonymous Anonymous said...

Silence can be beautiful also :-)

like the moment of silence before the winner is announced in a competition.. like the silent moment before your girl says YES when you propose...meaningful powerful and beautiful

Silenece is a language you talk to your own heart...the innervoice!

Happy New year All.

Fri Dec 30, 02:02:00 pm IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

വളരെ നല്ല പുതുവത്സരാശംസകൾ...!

Fri Dec 30, 06:05:00 pm IST  
Blogger myexperimentsandme said...

മൌനം.... വളരെ മനോഹരമായിരിക്കുന്നു..

മൌനം വിദ്വാനു ഭൂഷണമെന്നു പറഞ്ഞപ്പോൾ അതിമൌനം വട്ടിനു തുല്യംന്നുമാണെന്ന മറുപടിയ്ക്ക് അതങ്ങു വീട്ടിൽ‌പ്പോയി പറഞ്ഞാൽ മതിയെന്ന് കേട്ടത് മൌനവുമായുള്ള ആദ്യത്തെ എൻ‌കൌണ്ടർ

മൌനം ദുഃഖമണ്ണുണ്ണീ തമാശല്ലൊ സുഖപ്രദമെന്നൊരു ചൊല്ലോർമ്മ വരുന്നു...

Fri Dec 30, 06:34:00 pm IST  
Blogger myexperimentsandme said...

ഇന്നിട്ട കമന്റുകളെല്ലാം പതിമൂന്നാമത്തേത്.... ഈശ്വരാ....

Fri Dec 30, 06:35:00 pm IST  
Blogger reshma said...

വക്കാരീ, ഇന്നാണെൻകിൽ ഒരു വെള്ളിയാഴ്ചയും !

Fri Dec 30, 09:34:00 pm IST  
Blogger myexperimentsandme said...

ഹെന്റമ്മോ, രേഷ്മേ.... പ്‌ഹേഡിപ്പിക്കാതെ...

ഇതൊന്നും പോരാഞ്ഞ്, ആകപ്പാടെ നിശ്ശബ്ദതയും...

മൌനമല്ലേ...

മൌനോഹരമായിരിക്കുന്നു...

Fri Dec 30, 09:48:00 pm IST  
Blogger സു | Su said...

രേഷ്, ആ ചായയുടെ കാര്യം ഞാൻ ആലോചിച്ചു പോയി :(

വി.പി. മൌനം തീർന്നോ?

ഇബ്രു :)

തുളസി :) വാക്കുകൾ തൂങ്ങിച്ചത്തു എന്നൊന്നും പറയാതിരിക്കൂ.

വർണം. ഉം. ഉണ്ടാവാം. ഉണ്ട്.

anon :)

ചേതൂ :) ‘മൌനം പോലും മധുരം’ എനിക്കിഷ്ടപ്പെട്ട പാട്ട്.

കലേഷേ എന്താ ഒരു മൌനം ?

പെരിങ്ങോടാ :) എല്ലാരോടും പക്ഷേ ഹൃദയം കൊണ്ടു മിണ്ടാൻ പറ്റില്ലല്ലോ...

ദേവാ, ചിത്രത്തിനു നന്ദി :)

Saj :) can be and can't be.

വക്കാരീ :)

നിങ്ങളു രണ്ടും കൂടെ എന്നെ പേടിപ്പിക്കാൻ തുനിഞ്ഞിറങ്ങിയതാണോ എന്നൊരു ആശങ്ക!

Sat Dec 31, 12:53:00 pm IST  
Blogger ചില നേരത്ത്.. said...

സൂവിനും കുടുംബത്തിനും പുതുവത്സരാശംസകള്‍.
ഇബ്രു-

Sat Dec 31, 12:59:00 pm IST  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

മൌനത്തിന് മൌനം കൊണ്ട് മറുപടി.

Sat Dec 31, 01:33:00 pm IST  
Blogger nalan::നളന്‍ said...

അറിവാണു മൌനം
അറിവില്ലായ്മയാണു മൌനം.
അറിവിലെ അറിവില്ലായ്മയാണു മൌനം
അറിവില്ലായ്മയിലെ അറിവാണു മൌനം
എന്തു കുന്തമെങ്കിലുമാകട്ടെ.. ബ്ലോഗ് കുടുംബത്തിലെല്ലാവര്‍ക്കും നന്മ നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു.

Sat Dec 31, 02:33:00 pm IST  
Blogger സിദ്ധാര്‍ത്ഥന്‍ said...

മൌനം ശബ്ദം കോറിയിടാനുള്ള ഒരു കാന്‍‌വാസാകുന്നു.

...

അതില്‍ തല്‍ക്കാലം ഞാന്‍ ഒരു പുതുവത്സരാശംസ കോറിയിടട്ടെ, എല്ലാവ്ര്ക്കുമായി.

...

എന്തു പുതു വത്സരം ല്ലേ? വീണ്ടും അതേ പാത അതേ ലോറി!

Sat Dec 31, 04:38:00 pm IST  
Blogger സു | Su said...

ഇബ്രു :) നളൻ :) സിദ്ധാർഥൻ :) സാക്ഷി :)

Mon Jan 02, 03:26:00 pm IST  
Anonymous Anonymous said...

aa bad sdjn sccc zxcczxn cxnxcm, nc j i ee ii

Wed Nov 01, 05:16:00 pm IST  
Blogger നാഫി മുതിയങ്ങ said...

adipoli

Thu Apr 30, 11:47:00 pm IST  
Blogger നാഫി മുതിയങ്ങ said...

മൗനമാണ്‌ ലോകത്തിലെ ഏറ്റവും ശുദ്ധമായ സംഗീതം....

Thu Apr 30, 11:55:00 pm IST  
Blogger ലക്ഷ്യം തെറ്റിയ തോണി said...

മൗനം 👌👍

Mon May 04, 10:52:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home