Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, January 02, 2006

സീരിയസ്സാവുന്ന സീരിയലുകൾ.

അനേകായിരങ്ങൾക്ക്‌ തൊഴിൽ. ആർക്കും കടന്നുവരാം. നിങ്ങളുടെ ജീവിതം ഞങ്ങളുടെ കൈയിൽ സുരക്ഷിതമായിരിക്കും--- ഇതൊക്കെ കണ്ടാൽ വല്ല രാഷ്ട്രീയപ്പാർട്ടികളും തെരഞ്ഞെടുപ്പ്‌ പത്രികയിൽ പുറപ്പെടുവിച്ച വാഗ്ദാനങ്ങൾ ആണോ എന്ന് തോന്നിയേക്കാം. ഒന്നുമല്ല. ഇതു സീരിയലുകാരുടെ മേഖലയാണ്. തൊഴിലും കൂലിയും നൽകി ഒരുപാട്‌ പേരുടെ ജീവിതങ്ങൾ നന്നാക്കുന്നതിനോടൊപ്പം ഒരുപാട്‌ പേരുടെ ജീവിതം സ്വാധീനിക്കുന്ന വിധത്തിൽ മെഗാസീരിയലുകൾ മലയാളികളുടെ ജീവിതത്തിൽ എത്തിക്കഴിഞ്ഞു.

കാലം മാറുന്നതിനോടൊപ്പം കോലം മാറുന്നു എന്ന് പറയുന്നത്‌ ശരിയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് മലയാളികളുടെ ജീവിതത്തിൽ സീരിയലുകളുടെ കടന്നുകയറ്റം. പണ്ട്‌ സന്ധ്യാസമയത്ത്‌ പ്രാർഥിച്ചിരുന്നവർ ഇന്ന് ചാനലുകളുടെ മുന്നിലിരുന്ന് സീരിയൽ കഥാപാത്രങ്ങൾക്കു വേണ്ടി പ്രാർഥിക്കുന്നു. സിനിമയ്ക്കിടയ്ക്ക്‌ പാട്ടുവരുമ്പോൾ ചായ കുടിക്കാനും ബീഡി വലിക്കാനും തീയേറ്ററിൽ നിന്ന് ഇറങ്ങിപ്പോകുന്നവരെപ്പോലെ ഇന്ന് സീരിയലിന്റെ ഇടയ്ക്ക്‌ പരസ്യം വരുമ്പോൾ പാചകം നോക്കാനും , കുളിമുറിയിൽ പോകാനും, ഹോംവർക്ക്‌ ചെയ്യാനും തിരക്കു കൂട്ടുന്നു. ഫോൺ ചെയ്യുന്നത്‌ പരസ്യത്തിന്റെ സമയത്ത്‌ അല്ലെങ്കിൽ ഒരു സീരിയൽ കഴിഞ്ഞ്‌ മറ്റൊരു സീരിയൽ തുടങ്ങുന്ന ഇടവേളയിൽ. സീരിയലിന്റെ സമയത്ത്‌ ആരെങ്കിലും വീട്ടിൽ വന്നാൽ മിണ്ടാൻ പോലും മനസ്സു കാണിക്കാതെ ഇരിക്കുന്നവർ. വായന മരിക്കുന്നു എന്നു പറയുന്നവർ തന്നെ സീരിയലുകൾക്ക്‌ മുന്നിൽ മരവിച്ചപോലെ ഇരിക്കുന്നു. ആണെഴുത്ത്‌ വെറും ഫയലെഴുത്തും പെണ്ണെഴുത്ത്‌ വെറും പച്ചക്കറി- പലചരക്കു ലിസ്റ്റ്‌ എഴുതലും ആയി മാറുന്നു. ജീവിതത്തെ സീരിയൽ കഥാപാത്രങ്ങൾ ആയി താരതമ്യം ചെയ്ത്‌ ജീവിക്കാൻ ശീലിക്കുന്നു. കല്യാണം പേരിടീൽ ഒക്കെ സീരിയലിനെ അനുകരിച്ചാവുന്നു. ആ സീരിയലിലെ സാരി, മറ്റേ സീരിയലിലെ ഷർട്ട്‌ .. ഇങ്ങനെ പോകുന്നു കാര്യങ്ങൾ. ഉല്ലാസം എന്നതിലുപരി ജീവിതങ്ങളെ പലവിധത്തിലും സ്വാധീനിക്കുന്നവയാകുന്നു സീരിയലുകൾ. സിനിമയും സീരിയലുകളും തമ്മിലുള്ള ഒരു വ്യത്യാസവും ഇതു തന്നെയാണ്. 3 മണിക്കൂർ സിനിമ ഒരു ഉല്ലാസം എന്നതിലുപരി ജീവിതത്തിൽ കാര്യമായിട്ട്‌ ഒരു സ്വാധീനവും ഉണ്ടാക്കുന്നില്ല. പക്ഷെ ദിവസവും ഉള്ള സീരിയലുകളുടെ സ്വാധീനം വളരെയാണ്.

ഇക്കണക്കിനു പോയാൽ മലയാളികൾക്ക്‌ ഭാവിയിൽ പലതരം ബോർഡുകളും വായിക്കാൻ ഭാഗ്യമുണ്ടാകും.

ഡോക്ടർ, സീരിയൽ കാണുന്ന സമയം ആയതുകൊണ്ട്‌ 7മുതൽ 7.30 വരെ യാതൊരു ഓപ്പറേഷനുകളും നടത്തുന്നതായിരിക്കില്ല.

മെഗാസീരിയലിന്റെ അവസാന എപ്പിസോഡ്‌ പ്രമാണിച്ച്‌ 8 മുതൽ 8.30 വരെ മെഡിക്കൽ ഷോപ്പ്‌ അടച്ചിടുന്നതായിരിക്കും.

മെഗാസീരിയലിന്റെ ഷൂട്ടിംഗ്‌ നടക്കുന്നതിനാൽ പത്താം തീയതി മുതൽ ഇരുപത്തഞ്ചാം തീയതി വരെ ഭക്തജനങ്ങൾ താഴെപ്പറയുന്ന സമയങ്ങളിൽ മാത്രം ക്ഷേത്രദർശനം നടത്തേണ്ടതാണ്.

ഷൂട്ടിങ്ങ്‌ നടക്കുന്നതിനാൽ ഈ മാസം മുഴുവൻ കല്യാണമണ്ഠപം ബുക്കിംഗ്‌ ഉണ്ടായിരിക്കുന്നതല്ല.

2മുതൽ 2.30 വരെ ഈ ബാങ്കിൽ യാതൊരു ഇടപാടുകളും നടത്തുന്നതല്ല.

ഇനിയും അനവധി ബോർഡുകൾ നിങ്ങളെ കാത്തിരുന്നേക്കാം.സീരിയലുകൾ എപ്പിസോഡിന്റെ എണ്ണമനുസരിച്ചും നിർമാതാക്കളുടെ പൈസ അനുസരിച്ചും, തീരുമെന്നും, ജീവിതം അതിന്റെ കൂടെ തീരില്ലെന്നും മനസ്സിലാക്കാൻ മലയാളിക്ക്‌ സമയമെവിടെ?

ഈശ്വരാ.... പറഞ്ഞ്‌ പറഞ്ഞ്‌ സമയം പോയതറിഞ്ഞില്ല . സീരിയൽ തുടങ്ങുമ്പോഴേക്കും തീർക്കാൻ കുറെ ജോലി ഉണ്ട്‌.

18 Comments:

Anonymous gauri said...

lol ..nalla subject SU..njan oru new year resolution eduthu ethu vayichittu..eni njan serials onnum kanilya .. :)

Mon Jan 02, 03:38:00 PM IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

ഇതൊന്നും മെഗാ സീരിയൽ അല്ല
ജിഗാ സെരിയലുകളാണ്‌
കണ്ണീരും,കിനാവുകളും വലിച്ചു നീട്ടി വിൽക്കുന്നവർ..
അവധിയ്ക്ക്‌ നാട്ടിൽ പോയ നടനെ സീരിയലിൽ ബിസിനസ്‌ ടൂറിന്‌ വിടുന്നവർ..
അടുത്ത മെഗാ തേടിപ്പോയവനെ ഒന്നുകിൽ കൊല്ലുകയോ അല്ലെങ്കിൽ തല മാറട്ടെ എന്ന പരുവത്തിൽ മോർഫിംഗ്‌ നടത്തി അതും പരസ്യമാക്കി യാതൊരു ഉളുപ്പുമില്ലാതെ കാട്ടിത്തരുന്നവർ..
പുരാണ കഥകളിൽ കൂത്തും കുന്നായ്മയും നിറയ്ക്കുന്നവർ..
സ്ത്രീ എന്ന പദം തലയും വാലും വെപ്പിച്ച്‌ ജ്വാലയും ജലവുമാക്കുന്നവർ..
പരസ്യത്തിന്റെ ഇടവേളയിൽ ബാക്കി ഭാഗം എഴുതിയും(ഇതിനും മാത്രം പേപ്പർ ??)എഴുതാതെയും ഓടിച്ചിട്ട്‌ പിടിക്കുന്നവർ..
ഇതാണ്‌ സീരിയൽ ലോകം..
ചെന്ന്‌ വീണാൽ തീർന്നു..!

Mon Jan 02, 04:13:00 PM IST  
Blogger വിശാല മനസ്കന്‍ said...

:) :)

Mon Jan 02, 04:48:00 PM IST  
Blogger Thulasi said...

രണ്ടു വര്‍ഷം മുന്‍പത്തെ ഹിന്ദുവില്‍ ഒരു ഫോട്ടോ വന്നിരുന്നു മുട്ടോളം വെള്ളം കയറിയ വീട്ടില്‍, കസേരയില്‍ കുത്തിയിരുന്ന്‌ ഒരു വീട്ടമ്മ സ്ത്രീ ഒരു ജന്മം സീരിയല്‍ കാണുന്നതിന്റെ.

Mon Jan 02, 05:37:00 PM IST  
Blogger കലേഷ്‌ കുമാര്‍ said...

മലയാളിയുടെ ആസ്വാ‍ദന നിലവാരം “മ” ലെവലിലേക്ക് താഴുകയാണോ?
ഏതായാലും അതുകൊണ്ട് ജീവിക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ടല്ലോ... അവർ ജീവിച്ചു പോട്ടെ അല്ലേ സൂ? രസമുണ്ട് വായിക്കാൻ!

Mon Jan 02, 05:44:00 PM IST  
Blogger -സു‍-|Sunil said...

SU, njaan "serial kaaNunnathinaal blOgunnilla" enna board thookkaan theerumaanichchu!-S-

Mon Jan 02, 06:55:00 PM IST  
Blogger സാക്ഷി said...

നന്നായിട്ടുണ്ട്.

Tue Jan 03, 09:51:00 AM IST  
Blogger Navaneeth said...

സൂ ചേച്ചീ, കൊള്ളാം!! ഒളിവിലായിരുന്നതു കൊണ്ട്‌ ഒരുപാട്‌ വായിച്ചുതീര്‍ക്കാന്‍ ഉണ്ട്‌...അതു കൊണ്ട്‌ ശേഷം ഭാഗം ബ്ലോഗില്‍!!!!

Tue Jan 03, 10:24:00 AM IST  
Blogger kd said...

su.. Have a great year ahead..

Tue Jan 03, 12:03:00 PM IST  
Blogger Reshma said...

no demand-no production എന്നോ മറ്റോ അല്ലേ?

Tue Jan 03, 12:35:00 PM IST  
Anonymous Zing said...

ithu nannayirunnu Su :)

Wed Jan 04, 01:08:00 PM IST  
Blogger സു | Su said...

Gauriiiiiii :)
വർണമേഘങ്ങൾ :) വിശാലൻ :) തുളസി :)
സുനിൽ :) സാക്ഷി :) കലേഷ് :) നവനീത് :)
രേഷ് :)
Nithin :) thanks.
Zing :)

Wed Jan 04, 06:11:00 PM IST  
Blogger മന്‍ജിത്‌ | Manjith said...

സൂ,
നാട്ടില്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ്‌ കണക്‍ഷന്‍ ഏതാണെന്നു ഒന്നു പറഞ്ഞു തരാമോ. വീട്ടിലുള്ള കണക്‍ഷന്‍ മഹാമോശമാണെന്ന് പറയുന്നു. ഒന്നന്വേഷിക്കാമെന്നു കരുതി. ചന്ദ്രേട്ടനും സഹായിക്കുക.

Thu Jan 05, 04:13:00 AM IST  
Blogger സു | Su said...

മഞ്ജിത്,
ഞങ്ങളുടേത് B.S.N.L.-ന്റെ DATAONE connection ആണ്.

Thu Jan 05, 08:34:00 AM IST  
Blogger കേരളഫാർമർ/keralafarmer said...

മൻജിത്‌: എനിക്കുള്ളത്‌ Asianet Dataline One GB Connection ആണ്‌ 475 രൂപയും ടാക്‌സും കൂടി 523 രൂപയാണ്‌. എന്നാൽ എനിക്ക്‌ 300 MB ആക്കിയാൽ 220 രൂപ മതിയാകും 256 kbps സ്പീഡും ഉണ്ട്‌. എത്രമണിക്കൂർ നെറ്റ്‌ ഓണെയിരുന്നാലും പ്രവർത്തിക്കുകയില്ല. അപ്‌ലോഡ്‌ ഡൌൺലോഡ്‌ മാത്രമേ കണക്കിൽ വരുകയുള്ളു.
സു: വിന്റെ കണക്‌ഷൻ ഫോൺ ബില്ലിൽ വലിയ തുകയാകും.

Thu Jan 05, 03:04:00 PM IST  
Blogger കേരളഫാർമർ/keralafarmer said...

Please visit the following for more details.
http://www.asianetdataline.com/broadband.htm

Thu Jan 05, 03:09:00 PM IST  
Blogger വക്കാരിമഷ്‌ടാ said...

ചന്ദ്രേട്ടാ‍, മൻ‌ജ്യേടത്തീ,സൂ, ഞാൻ വീട്ടിൽ അന്വേഷിച്ചു. അവിടെ ബീയെസ്സെന്നലിന്റെ ഡാറ്റാ വൺ വിശാലബാന്റാണ്. വിശാലബാന്റായതുകാരണം ഫോൺ ബില്ലിന്റെ പ്രശ്നമില്ല. മാസം ഇരുനൂറ്റമ്പതു രൂപാ. മാഡം വാങ്ങിച്ചു, ആയിരത്തിയിരുനൂറ്റമ്പതുറുപ്പിക. മാഡത്തിനെ വാഡഗയ്ക്കാണെങ്കിൽ മാസം തൊണ്ണൂറുപ്പ്യ (മാഡത്തിനെ വാങ്ങുന്നതു തന്നെ ലാഭമെന്ന് അനുഭവസ്ഥർ). കയറ്റിറക്കുമതികൾ എത്ര വേണമെങ്കിലും, ഫ്രീ. മാസാമാസം ഇരുനൂറ്റമ്പതുറുപ്യ എണ്ണിക്കൊടുത്താ മതി. സ്പീഡ് 128 ആണോ 256 ആണോ എന്ന് വർണ്ണ്യത്തിലാശങ്ക. പക്ഷേ, വീട്ടുകാർ ഹാപ്പി. അവർക്ക് പല സ്പീഡ് പാക്കേജുകളുണ്ട് പോലും. പിന്നെ അൺ‌വേരിഫൈഡായി കേട്ടത് സെർവറിൽ ചാരവെയറും പരസ്യവെയറും തടയാനുള്ള ടെക്നോളജി ബീയെസ്സെന്നലിന്റേതാണ് ഒന്നുകൂടി എഫക്ടീവെന്ന്. കാരണം റിലയെൻസേഷ്യാനെറ്റണ്ണന്മാർക്ക് കയറ്റിറക്കുമതിക്കനുസരിച്ച് കാശുകിട്ടണതുകാരണം, കുറച്ച് ചാരനും പരസ്യവുമൊക്കെ നമ്മുടെ കം‌പ്യൂട്ടറിന്റെ ചിലവിലാവാമത്രേ. പക്ഷേ അൺ‌വേറിഫൈഡാണേ, ഈ ചാരപരസ്യവയറന്മാരും കയറ്റിറക്കുമതിക്കാശും തമ്മിലുള്ള ബന്ധം ശരിക്കങ്ങ് കിട്ടിയില്ല.

Fri Jan 06, 09:55:00 PM IST  
Blogger സു | Su said...

connection ഏതായാലും സ്പീഡ് ഉണ്ടായാൽ മതി എന്നാണ് എന്റെ പ്രമാണം. :)

Sat Jan 07, 12:20:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home