Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, September 23, 2006

വൃദ്ധന്‍

വൃദ്ധന്‍ എന്നും, മരച്ചുവട്ടിലിരുന്ന് ഓടക്കുഴല്‍ വായിച്ചുകൊണ്ടിരുന്നു. പോകുന്നവരില്‍ ചിലര്‍, പൈസത്തുട്ടുകള്‍ എറിയുകയും, ചിലര്‍, മഞ്ഞിലും, മഴയിലും, വെയിലത്തും, ഒരുപോലെ, ഒന്നുമറിയാത്തവനെപ്പോലെയിരിക്കുന്ന അയാളെ പരിഹസിച്ചുകൊണ്ടും കടന്ന് പോയി. പരിഹാസത്തിന്റേയും പുച്ഛത്തിന്റേയും നിഴലുകള്‍ കടന്ന് പോകുന്നത്‌ അയാള്‍ കണ്ടില്ലെന്ന് നടിച്ചോ എന്തോ. നിത്യം കാണുന്ന പലര്‍ക്കും അത്ഭുതമായി.

അനുഷ്‌ക അമ്മയുമൊത്ത്‌ ആദ്യമായാണ് ആ വഴി വന്നത്‌. ആ തെരുവിലേക്ക്‌ താമസം മാറ്റിയിട്ട്‌ രണ്ട്‌ ദിവസമേ ആയുള്ളൂ. കുഞ്ഞിക്കാലുകള്‍ വെച്ച്‌ നടന്ന് പഠിക്കുമ്പോഴാണ്‌‍ മധുരസ്വരം കേട്ടത്‌. അമ്മയെ പിടിച്ച്‌ വലിച്ച്‌ പോയി. നാദം കേട്ടു നിന്നു. ഒരു അപ്പൂപ്പന്‍. അനുഷ്‌കയ്ക്ക്‌ നല്ല സന്തോഷം തോന്നി. എല്ലാവരും പൈസ കൊടുത്തപ്പോള്‍ അനുഷ്‌ക അടുത്ത്‌ ചെന്ന് അയാളെ വിളിച്ചു.

“അപ്പൂപ്പാ...” അയാള്‍ ഒന്നും പ്രതികരിച്ചില്ല.

അനുഷ്‌ക ഒരുമ്മ കൊടുത്ത്‌ ഓടിപ്പോയി. അമ്മയുടെ അടുത്തേക്ക്‌ തന്നെ. വൃദ്ധന്‍ അനുഷ്‌കയ്ക്ക്‌ വേണ്ടി പരതിയപ്പോഴാണ്‌‍ അയാള്‍ക്ക്‌ കാഴ്ചയും, കേള്‍‌വിയും ഒന്നുമില്ലെന്ന സത്യം എല്ലാവര്‍ക്കും മനസ്സിലായത്‌. പരിഹസിച്ചവരും പുച്ഛിച്ചവരും തങ്ങളുടെ പ്രവര്‍ത്തിയ്ക്ക്‌ ഫലമുണ്ടായില്ലെന്ന് കണ്ട്‌ ലജ്ജിച്ചു.

വീണ്ടും കാലങ്ങള്‍ മാറിമാറി വന്നു. മഞ്ഞുപൊഴിയുമ്പോഴും, വെയില്‍ ഉദിച്ചപ്പോഴും, മഴ ചൊരിഞ്ഞപ്പോഴും, വൃദ്ധനും, ഓടക്കുഴല്‍ നാദവും മാറ്റമില്ലാതെ തുടര്‍ന്നു.

12 Comments:

Blogger കണ്ണൂരാന്‍ - KANNURAN said...

കുട്ടികളാണ് ആദ്യം സത്യം കണ്ടുപിടിക്കുക... രാജാവ് നഗ്നനാണെന്നു ആദ്യം വിളിച്ചു പറഞ്ഞതും ഒരു കൊച്ചുകുട്ടിയായിരുന്നു.... ഹൃദയഹാരിയായ കഥ...

Sat Sept 23, 11:45:00 am IST  
Blogger മുസ്തഫ|musthapha said...

സഹായിച്ചില്ലെങ്കിലും, പരിഹസിക്കാനും പുച്ഛിക്കാനും ഒട്ടും വൈമനസ്യം കാണിക്കാത്തവര്‍ ഒരുപാടുണ്ട് നമുക്ക് ചുറ്റും.
സൂ... നല്ല ആശയം, നല്ല കഥ.

Sat Sept 23, 12:47:00 pm IST  
Blogger Rasheed Chalil said...

മനുഷ്യന്റെ സ്വഭാവം അങ്ങിനെ തന്നെ. പരിഹസിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. പരിഹസിക്കപ്പെടുന്നത് വെറുക്കുകയും ചെയ്യും.

സത്യം ചിലരുടേയെങ്കിലും കണ്ണുതുറപ്പിക്കുമ്പോള്‍ പലപ്പോഴും വൈകിപ്പോയിരിക്കും. അപ്പോള്‍ വാദി പ്രതിയും പ്രതി വാദിയുമാവുന്ന മഹാത്ഭുതവും സംഭവിക്കും... എല്ലാറ്റിനും ചരിത്രം സാക്ഷി

സൂ ചേച്ചി... കഥ അസ്സലായി കെട്ടോ.

Sat Sept 23, 01:18:00 pm IST  
Blogger സു | Su said...

കണ്ണുരാന്‍ :) നന്ദി.

അഗ്രജന്‍ :) നന്ദി.

ഇത്തിരിവെട്ടം :) നന്ദി.

Sat Sept 23, 02:08:00 pm IST  
Blogger ഇടിവാള്‍ said...

കൊള്ളാം സൂ.. നല്ല കഥ !

Sat Sept 23, 02:56:00 pm IST  
Blogger മുസാഫിര്‍ said...

നല്ല കഥ സൂ,അനുഷ്‌ക എന്നത് നല്ല പേരാണു അല്ലെ.അര്‍ത്ഥ്മറിയമോ ?

Sat Sept 23, 04:06:00 pm IST  
Blogger അനംഗാരി said...

സൂ കഥ നന്നായി. എങ്കിലും, ബുദ്ധിമുട്ടില്ലെങ്കില്‍ അവസാനത്തേതിന് തൊട്ട് മുന്‍പിലുള്ള ഖണ്ഡിക ഒന്ന് അഴിച്ച് പണിതാല്‍ കുറച്ചു കൂടി സൂകഥകളുടെ ഒരു ഇഫക്ട് കിട്ടു.
ഓ:ടോ: സത്യങ്ങളുടെ മുഖം വികൃതമാണ്. അതു ശരിയാണെന്ന് കഥയിലെ മുത്തച്ഛന്‍ പറയുന്നുണ്ട്.

Sat Sept 23, 04:22:00 pm IST  
Blogger വല്യമ്മായി said...

അതിരുകളില്ലാത്തതാണ്‍ കുഞ്ഞുങ്ങളുടെ സ്നേഹം.അതിന്‌ വരമ്പുകളിടുന്നത് മുതിര്‍ന്നവരാണ്.നല്ല കഥ.

Sun Sept 24, 02:47:00 pm IST  
Blogger Unknown said...

ഓടക്കുഴലൂതുന്ന വൃദ്ധന്മാര്‍ എല്ലാ കാലത്തും എല്ലായിടത്തുമുണ്ട്. കേള്‍ക്കാനും ഉമ്മകൊടുക്കാനും മനസ്സുള്ള കുട്ടികളാണ് ഇല്ലാത്തത്.

(ഓടോ: ഞാനാണെങ്കില്‍ ഉമ്മ കൊടുക്കുന്ന ടൈപ്പും അല്ല) :-)

Sun Sept 24, 02:53:00 pm IST  
Blogger സു | Su said...

ഇടിവാള്‍ :) മുസാഫിര്‍ :) വല്യമ്മായീ :) ദില്‍‌ബാസുരാ :) അനംഗാ‍രീ :) എല്ലാവര്‍ക്കും നന്ദി.

വായിച്ച എല്ലാവര്‍ക്കും നന്ദി.

Sun Sept 24, 05:25:00 pm IST  
Blogger ബിന്ദു said...

ആശയം വ്യക്തമായി. :) ഒന്നും കേള്‍ക്കുകയും കാണുകയും ഇല്ലാത്തവര്‍ ഭാഗ്യവാന്‍‌മാര്‍, എന്തെന്നാല്‍ സമാധാനം അവര്‍ക്കുള്ളതാകുന്നു.:)

Mon Sept 25, 08:48:00 pm IST  
Blogger സു | Su said...

ബിന്ദൂ :) കണ്ടിട്ടും അറിഞ്ഞില്ലാന്ന് നടിക്കുന്നവര്‍ അതിഭാഗ്യവാന്മാര്‍. ;)

qw_er_ty

Mon Sept 25, 09:24:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home