താത്പര്യം
ഉണ്ണിക്കുട്ടനും കൊച്ചുണ്ണിയും ഓണാവധിക്കാലത്ത് പേരമ്മയുടെ വീട്ടില്‍ പോയി.
പലതും പറഞ്ഞിരിക്കുമ്പോള്‍, പേരമ്മ, അവരുടെ അച്ഛനമ്മമാരോട് പറഞ്ഞു , ‘അടുത്ത വേനലവധിയ്ക്ക് എങ്ങോട്ടും യാത്രയില്ലെങ്കില്‍, ഉണ്ണിക്കുട്ടനെ എന്തെങ്കിലും പഠിക്കാന്‍ പറഞ്ഞയയ്ക്കണം. എന്തിലാ താത്പര്യം എന്നുവെച്ചാല്‍ ആയ്ക്കോട്ടെ. കമ്പ്യുട്ടറോ, സംഗീതമോ, വയലിനോ, വീണയോ, എന്തെങ്കിലും ഒന്ന് പഠിക്കട്ടെ. സമയം കളയാതെ.’ എന്ന്.
അതൊക്കെ ശ്രമിക്കുന്നുണ്ട്. അവന്‍ ഇപ്പോള്‍ ഒറ്റയ്ക്ക് പോകാനൊക്കെ ആയി എന്ന്. വിടണമെന്നുണ്ട് എന്ന് അവര്‍ പറഞ്ഞു.
ഉണ്ണിക്കുട്ടന്‍ പറഞ്ഞു “ എനിക്ക് കമ്പ്യൂട്ടറിലാ പേരമ്മേ, താത്പര്യം” എന്ന്.
‘എന്നാല്‍ അതായ്ക്കോട്ടെ’ എന്ന് പറഞ്ഞ് തീരുന്നതിനുമുമ്പ്, ഇതൊക്കെ കേട്ട്, വീടിനകത്തും പുറത്തും ഓടിക്കളിച്ചിരുന്ന നാലു വയസ്സുകാരന്‍ കൊച്ചുണ്ണി, പെട്ടെന്ന് നിന്നിട്ട് പറഞ്ഞു.
“എനിക്ക് വീണയിലാ താത്പര്യം പേരമ്മേ” എന്ന്.
വല്യവരുടെ പൊട്ടിച്ചിരിയുടെ അര്‍ത്ഥം മനസ്സിലാവാതെ അവന്‍ വീണ്ടും കളി തുടങ്ങി.
അവന്റെ അമ്മ പറഞ്ഞു “നീ നഴ്സറിയില്‍ പോകാന്‍ തുടങ്ങിയല്ലേ ഉള്ളൂ. വലുതായാല്‍ എന്താവും സ്ഥിതി” എന്ന്.
18 Comments:
ഇതാണ്...ഇതാണ്.. ക്ക്ഷ്‌ട്ടല്യാത്തത്...വീണ പഠിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞതിനെ എല്ലാരും കൂടി ഇങ്ങനെയാക്കിയല്ലോ... എന്റെ കൂട്ടുകാരും ഇങ്ങനെയാാ... എല്ലാവരും കൂടി പറഞ്ഞ് നമ്മള്‍ സ്വപ്ന്ത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ ഞാന്‍ പറഞ്ഞൂന്ന് പറയും...എന്താ ചെയാാാാാ
താത്പര്യം ന്നോ താല്‍പര്യം ന്നോ വേണ്ടത്????? മുകളില്‍ ഞാന്‍ വരമൊഴില്‍ വരഞ്ഞപോലെയല്ലാലൊ വന്നത്???(സ്വപ്‌നത്തില്‍)
ഹി ഹി.. അതു കലക്കി. അമ്പലത്തിലാണല്ലോ തുളസി, ആരതി, ലക്ഷ്മി, ദേവി, ശ്രദ്ധ ഒക്കെ ഉള്ളതു... :)
ലിയാ അഗര്‍ബത്തിയുടെ പരസ്യം ഓര്‍മ്മ വന്നു (“എനിക്കെന്റെ വിദ്യയിലാണ് താത്പര്യം“ എന്നു പറയുന്ന മകനും, “അതാരാ ഈ വിദ്യ“ എന്നു ചോദിക്കുന്ന അഛനും മനസില്‍ വന്നു)
വീണയിലും അനുജത്തി വനജയിലും...
രമേഷ് :) അതെ അതെ. താത്പര്യം എന്നും താല്പര്യം എന്നും പറയുമെന്നാണ് എനിക്ക് അറിയുന്നത്.
കുട്ടപ്പായീ :) ഹി ഹി ഹി.
കുമാര്‍ :)
വര്‍ണം :) തിരക്കിലാണല്ലേ.
താരേ :) എന്തോ രഹസ്യം പറഞ്ഞുതരാമെന്ന് പറഞ്ഞിട്ട് എവിടെ?
വീണയാണെങ്കില്‍ ഞാനും ഒരു കൈ നോക്കാം... ;)
പിള്ള മനസ്സില്‍ കള്ളമില്ല.:)വീണയിലും കവിതയിലും കലയിലുമൊക്കെ എത്ര പേര്‍ക്കാ കണ്ണ്.
എനിക്ക് ‘കല’ മതി!
ആദീ :) ഹിഹിഹി
ബിന്ദൂ :) അതെ അതെ കണ്ടില്ലേ.
പച്ചാളം :) കല ദേഹത്ത് വരുമേ ;)
സൂ... അവരെ വെറുതെ വീടൂ, പാവം കൊച്ചുണ്ണീ
ഒരു വാക്കു അറിയാതെ പറഞ്ഞു പോയതല്ലെ , കുഞ്ഞല്ലേ? എന്നാല്‍ എണ്റ്റെ അനുഭവമോ
ഇതൊന്നു നോക്കിയേ!!!
ഇത്തിരിവെട്ടം :) വിട്ടു.
ഇന്ത്യാഹെറിറ്റേജ് :) സ്വാഗതം. അതു വായിച്ചു. ഇനി ആവര്‍ത്തിക്കില്ലല്ലോ.
പേരമ്മ ആള് മോശല്യാല്ലോ :)
എന്റെ മോന്റെ ഓപ്ഷന്‍സ്:-
ക്ലേ മോഡലിംഗ്, കരാട്ടെ, പാട്ട്, പടംവര, മേജിക്.
കഴിഞ്ഞ വെകേഷനില്‍ ഇതിലേതിന് ചേരണമെന്ന് അവനോട് ചോദിച്ചപ്പോള്‍ ഇതിലെല്ലാത്തിലും എന്നാണ് ഉത്തരം പറഞ്ഞത്.
അവനെ പാട്ടുകാരനാക്കാന്‍ മുമ്പ് ശ്രമിച്ചപ്പോള്‍ ടീച്ചര്‍ തന്നെ പറഞ്ഞു ഈ കുട്ടിയെ പാട്ടിന് വിടേണ്ട പ്ലീസ്.
ചെയ്യാനറിയുന്ന ഏക കാര്യം ക്ലേ മോഡലിംഗ്. കാരണം എങ്ങിനെ ഉരുട്ടിയാലും ഏതെങ്കിലും രൂപമാകും. മേജിക് പഠിച്ചതു വഴി വീട്ടിലെ പല വസ്തുക്കളും അപ്രത്യക്ഷമായി. അപ്രത്യക്ഷമായ വസ്തുക്കളെല്ലാം പറമ്പില്‍ ചിതറി കിടക്കുന്നു.
വിത്ത് ഗുണം പത്തില്‍ പത്ത്.
ഉണ്ണ്യോളൊക്കെ ഇങ്ങിനെത്തന്നെ സൂ.
അഗ്രജാ :) അതെ.
ഗന്ധര്‍വാ :)ഹിഹിഹി. അതെ ഉണ്ണ്യോളൊക്കെ ഒരുപോലെ.
:))
ഈ ഗന്ധര്‍വന്റെ ഒരു കാര്യം.‘ഓഫ്‘ പോസ്റ്റിന് ഓണ്‍ കമന്റ്.
അനിലേട്ടാ :|
Post a Comment
Subscribe to Post Comments [Atom]
<< Home