കേരളം- എന്റെസ്വപ്നങ്ങള്‍
‘എനിക്കും ഒരു സ്വപ്നമുണ്ട് ’ എന്ന് രാജീവ്ഗാന്ധി പറഞ്ഞു. അതുപോലെ എനിക്കും ഒരു സ്വപ്നമുണ്ട്. കൊച്ചുകേരളത്തെപ്പറ്റിയുള്ള സ്വപ്നം.
കേരളത്തിലിപ്പോള്‍ ആകപ്പാടെ പ്രശ്നങ്ങള്‍ ആണ്. എന്താണ് ശരിയായ പ്രശ്നം എന്നറിയാത്ത പ്രശ്നം. കോള നിരോധിക്കണോ? കോളേജ് സീറ്റിനൊരു തീരുമാനം ഉണ്ടാക്കണോ? വിഷം കഴിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കണോ എന്നൊക്കെയുള്ള പ്രശ്നങ്ങളില്‍പ്പെട്ട് നട്ടം തിരിയുകയാണ്, ഭരണാധികാരികളും , കൂടെ ജനങ്ങളും.
എന്റെ സ്വപ്നങ്ങള്‍ താഴെപ്പറയുന്നവയാണ്.
1)ബിരുദതലം വരെ വിദ്യാഭ്യാസം സൌജന്യമാക്കുക. ഇതിനുവേണ്ടി എല്ലാ ജനങ്ങളും തങ്ങള്‍ക്കാവുന്നത് പോലെ സര്‍ക്കാരിനെ സഹായിക്കുക. പഠിച്ചിറങ്ങുന്നവര്‍ ജോലി കിട്ടുമ്പോള്‍ത്തന്നെ, ആവുന്ന രീതിയില്‍ തന്റെ പിന്‍ഗാമികളെ സഹായിക്കുക. എല്ലാവരും ഒരുപൊലെ പഠിക്കട്ടെ. പണക്കാരും, പാവപ്പെട്ടവരും. പണം കൊയ്തെടുക്കാനുള്ള വ്യാപാരം ആയി വിദ്യാഭ്യാസത്തെ മാറ്റാതിരിക്കുക.
2)വിദ്യാഭ്യാസത്തിന്റേയും ജോലിയുടേയും അര്‍ഹത തികച്ചും കഴിവ് അടിസ്ഥാനമാക്കിയാവണം. നന്നായി പഠിക്കുന്നവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ പഠിക്കേണ്ടവര്‍ക്ക് എല്ലാ സഹായവും ചെയ്യാന്‍ ബാങ്കുകള്‍ തയാറാവട്ടെ. ജോലി കിട്ടിക്കഴിഞ്ഞാല്‍, ബാങ്കില്‍ നിന്നും ലഭിച്ച സഹായം തിരികെ നല്‍കുക. എല്ലാവര്ക്കും പഠിച്ചിറങ്ങുമ്പോഴേക്കും ജോലി കിട്ടിയെന്ന് വരില്ല. കിട്ടുന്ന മുറയ്ക്ക് ബാങ്കിലെ വായ്പ വീട്ടട്ടെ. പലര്‍ക്കും ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ദരിദ്രര്‍ ആണ് എന്നുള്ളത് കൊണ്ട് നിഷേധിക്കുന്നു എന്ന് തോന്നുന്നു. അവര്‍ക്കല്ലേ ആവശ്യം?
3)കൊക്കോക്കോളയോ മദ്യമോ വേറെ എന്തെങ്കിലുമോ നിരോധിക്കേണ്ട കാര്യമില്ല. വേണ്ടവര്‍ കുടിക്കട്ടെ. പക്ഷെ യാതൊരു തരത്തിലും മറ്റുള്ളവര്‍ക്ക് ശല്യം ആവരുത്. കുടിച്ച് ബസ്സിലും വണ്ടിയിലും, സിനിമാഹാളിലും കയറി ശല്യം ചെയ്യുക, സ്കൂളിനുമുന്നില്‍ കൊക്കോക്കോള വില്‍ക്കുക- (കുട്ടികള്‍ക്ക് അതിന്റെ ദോഷവും ഗുണവും അറിയില്ല. മാതാപിതാക്കന്മാര് കൊടുക്കുന്നുണ്ടെങ്കില്‍ കൊടുക്കട്ടെ.)എന്നിവയൊക്കെ കര്‍ശനമായ നിയമം കൊണ്ട് തടയുക. അല്ലാതെ, ഇതൊക്കെ നിരോധിച്ചാല്‍ പലരുടേം ജോലി പോകും. കുടിക്കേണ്ടവരൊക്കെ ഒളിച്ചും മറച്ചും കുടിക്കുകയും ചെയ്യും. ജോലി പോയവര്‍ വിഷം കുടിക്കേണ്ടി വരും.
4)അക്രമം എന്തുതരത്തില്‍ ആയാലും എത്ര അളവില്‍ ആയാലും, കുറ്റവാളികളെ പെട്ടെന്ന് കണ്ടുപിടിക്കുകയും ശിക്ഷിക്കുകയും ചെയ്യുക. നൂറു ശതമാനം സാക്ഷരത പോലെ നൂറു ശതമാനം അക്രമരാഹിത്യ സംസ്ഥാനം എന്ന പേരും നമ്മുടെ നാട് കരസ്ഥമാക്കട്ടെ.
5)ഭരണാധികാരികളെ തെരഞ്ഞെടുക്കുമ്പോള്‍ പാര്‍ട്ടി നോക്കാതെ, പരിചയവും, അവര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ സാദ്ധ്യതയുള്ള നല്ല കാര്യങ്ങളും കണക്കിലെടുക്കുക. പരിചയസമ്പന്നരായ നല്ല ഭരണാധികാരികള്‍ ആവട്ടെ നമ്മുടെ നാട്ടില്‍. പാര്‍ട്ടിയുടേയോ, സ്വന്തം വീടിന്റേയോ പുരോഗതിയില്‍ ലക്ഷ്യം വെക്കാതെ നാടിന്റെ പുരോഗതിയില്‍ ആവട്ടെ അവരുടെ ലക്ഷ്യം.
6)അയല്പക്കത്ത് കൃഷിചെയ്തുണ്ടാക്കുന്ന പച്ചക്കറികളും മറ്റു വിളകളും വാങ്ങാന്‍ എല്ലാവരും തയ്യാറാവുക. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നത് മാത്രം വാങ്ങുന്നത് ചുരുക്കുക. അങ്ങനെ ചെയ്താല്‍ സൌകര്യമുള്ളവര്‍, നല്ല നല്ല പച്ചക്കറികള്‍ കൃഷി ചെയ്തുണ്ടാക്കി, നാട്ടില്‍ത്തന്നെ നല്ലൊരു വിപണി കണ്ടെത്തും. ഒന്നും വിറ്റുപോകുന്നില്ല എന്നും പറഞ്ഞ് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുറയും. തേങ്ങയും വെളിച്ചെണ്ണയും, കേരളത്തിന്റെ മുതല്‍ക്കൂട്ടാണ്. അതിന്റെ ഉപയോഗം അധികമായാല്‍ അസുഖം വരുമെന്നും, വരില്ലെന്നും രണ്ട് അഭിപ്രായമുണ്ട്. നമുക്ക് മുമ്പെ കടന്നുപോയവരൊക്കെ, വെളിച്ചെണ്ണയും തേങ്ങയും ഉപയോഗിച്ച്, നല്ല ആരോഗ്യത്തോടെ ജീവിച്ചല്ലേ പോയത്? അതുകൊണ്ട് തേങ്ങയും വെളിച്ചെണ്ണയും വേണ്ടായെന്ന് വേക്കേണ്ട കാര്യമില്ല. കര്‍ഷകരെ സഹായിക്കാന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങുക.
7) ഒരുവീട്ടില്‍ ഒരാള്‍ക്കെങ്കിലും സ്ഥിരവരുമാനമുള്ള ജോലി ഉണ്ടാവട്ടെ. കര്ഷകന് ആയിരുന്നു, വിപണിയില്‍ വിറ്റുപോയില്ല, ജീവിക്കാന്‍ മാര്‍ഗ്ഗമില്ല, അതുകൊണ്ട് ആത്മഹത്യ ചെയ്യുന്നു എന്നൊക്കെയുള്ള കാര്യങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ.
8)കായികതലത്തിലുള്ള പ്രതിഭകളെ കണ്ടെത്തി, അവര്‍ക്ക്, നല്ല സഹായം നല്കട്ടെ. മത്സരങ്ങളിലും, മറ്റും പങ്കെടുപ്പിച്ച്, ഒരു തട്ടിപ്പ് ജോലിയും കൊടുത്ത്, അവരെ അവഗണിക്കാതിരിക്കട്ടെ. അത്തരം അവഗണന കൊണ്ട് ആത്മഹത്യ ചെയ്തവര്‍ നിരവധി. നാട് വിട്ട് മറുനാടന്‍ ടീമിലേക്ക് മാറുന്നവരും അനവധി. നമ്മുടെ നാടിന്റെ പ്രതിഭകള്‍ നമ്മുടെ നാടിന്റെ പ്രശസ്തി ഉയര്‍ത്തട്ടെ. അവര്‍ക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കേണ്ടത് സര്‍ക്കാരിന്റേയും, ജനങ്ങളുടേയും ചുമതല ആണ്.
9)ആവശ്യത്തിനും അനാവശ്യത്തിനും പ്രഖ്യാപിക്കുന്ന ബന്ദും ഹര്‍ത്താലും നിരോധിക്കട്ടെ. ഒരു ദിവസം എല്ലാവരും കടയും, വിദ്യാഭ്യാസസ്ഥാപനങ്ങളും, ഓഫീസുകളും അടച്ചിട്ട് ഇരിക്കുന്നതുകൊണ്ട് ആ ദിവസത്തെ ജോലികള്‍ സ്തംഭിച്ചു എന്നല്ലാതെ ഒരു ഗുണവും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഞങ്ങളുടെ പാര്‍ട്ടി , ബന്ദ് നടത്തുന്നതല്ല എന്ന് ഓരോ പാര്‍ട്ടിയും പ്രഖ്യാപിക്കട്ടെ.
10)പാവപ്പെട്ടവര്‍ക്ക് ഭക്ഷണം സൌജന്യമായി കൊടുക്കാന്‍ പദ്ധതി ഏര്‍പ്പാടാക്കുക. ഒരു വശത്ത് സമൃദ്ധമായി ഭക്ഷണം കഴിച്ച് ഇരിക്കുന്നവരും ഒരു വശത്ത് പട്ടിണി കിടന്ന് മരിക്കുന്നവരും ഉണ്ടാകാതിരിക്കട്ടെ.
എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങള്‍ ആണോ ഇതൊക്കെ? രാജീവ്ഗാന്ധി പോയതുപോലെ സ്വപ്നങ്ങളും അവശേഷിപ്പിച്ച് ഞാനും പോകേണ്ടി വരുമോ? വേണ്ടിവരില്ല. എല്ലാവരും ഒരുമയോടെ വിചാരിച്ചാല്‍ സാദ്ധ്യമാവുന്ന മോഹങ്ങള്‍.
കേരളം നല്ല പ്രഭാതങ്ങള്‍ കണികണ്ടുണരട്ടെ.
27 Comments:
Aente aadyathe comment ee blogilaavatte... Swapnam nadakkaname aennu prarthana..
Mavelinaadu...
Remesh
നല്ല സ്വപ്നങ്ങള്‍.നാടന്‍ പച്ചക്കറികള്‍ നല്ല ആശയമാണ്.
സൂവിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടട്ടെ... നല്ല ആശയങ്ങള്‍... പക്ഷെ ????
സൂ ചേച്ചി മുഴുവന്‍ നടക്കാത്ത സ്വപ്നങ്ങളല്ല. നടത്തിയാല്‍ നടക്കും. നന്നയിരിക്കുന്നു.
സു,
നല്ല ആശയങ്ങള്‍,ചിലതൊക്കെ പ്രവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പോലും.
സു മുഖ്യമന്ത്രിയുടെ ഉപദേശക സമിതിയില്‍ ഉണ്ടാവണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.(അങ്ങിനെ ഒരു സമിതി ഉണ്ടോ എന്നു അറിയില്ല.)തമാശ പറഞ്ഞതല്ല കേട്ടോ,കുറഞ്ഞ പക്ഷം ഒരു വാര്‍ഡ് മെംബര്‍ എങ്കിലും ആകാന്‍ പരിശ്രമിക്കുക.
ആര്‍ഭാടമായ സ്വപ്നങ്ങള്‍!! dare to dream എന്നാണല്ലോ.
1) മൊത്തം വരുമാനത്തിന്റെ നല്ലൊരു ഭാഗം ഇപ്പോള്‍ തന്നെ ജീവനക്കാരുടെ ശമ്പളത്തിനായി ചിലവഴിക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ന.പ കണ്ടെത്താന്‍ കഴിയാത്തതുമായ നമ്മുടെ സര്‍ക്കാര്‍ ബിരുദതലം വരെ വിദ്യാഭ്യാസം സൗജന്യമായി നല്‍കാനാവശ്യമായ പണം എവിടെനിന്നും സമാഹരിക്കും?
2) ആവശ്യമായ ഈട് നല്‍കാതെ പണം വായ്പ നല്‍കുക എന്നത് ഏത് ബാങ്കിനെ സംബന്ധിച്ചിടത്തോളവും ആത്മഹത്യ പരമാണ്. കോടിക്കണക്കിന് വരുന്ന ബാങ്ക് വായ്പകള്‍ എഴുതിത്തള്ളാന്‍ തുടങ്ങേണ്ടി വരുമ്പോഴുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ച നേരിടാന്‍ നമ്മെക്കൊണ്ടാവുമോ?
3) തീര്‍ച്ചയായും നല്ലൊരു സ്വപ്നം. നല്ലതാണൊ ചീത്തയാണൊ എന്നത് അവനവന് തീരുമാനിക്കുക മാത്രം മതി.
4) ഗുണ്ടാസംഘങ്ങളെ തങ്ങളുടെ വളര്‍ച്ചയ്ക്കും ലക്ഷ്യത്തിനുമായുപയോഗിക്കുന്ന രാഷ്ട്രീയക്കാരുടെ ഏത് ഗവണ്മെന്റാണ് അക്രമികളെ ഉടനടി പിടികൂടി ശിക്ഷിക്കാന്‍ ശുഷ്കാന്തി കാണിക്കുക?
5) സ്വന്തം സുഹൃത്തിനെവരെ രാഷ്ട്രീയത്തിന്റെ പേരില്‍ വെട്ടിക്കൊല്ലുന്ന 'ഉല്‍ബുദ്ധരായ' മലയാളി, കക്ഷിരാഷ്ട്രീയത്തിനുപരിയായി ചിന്തിച്ച് വോട്ട് ചെയ്യുമെന്ന് ആര്‍ക്കെങ്കിലും തോനുന്നുണ്ടോ?
6) തീര്‍ച്ചയായും നല്ലൊരു നിര്‍ദ്ദേശം. കൃഷിയെന്നോ, കൃഷിക്കാരനെന്നോ പറയുന്നതിലുള്ള ലജ്ജ മലയാളി സാവധാനത്തിലാണെങ്കിലും ഉപേക്ഷിച്ച് തുടങ്ങുന്നുണ്ട്.
7) വായ്പയെടുത്ത കര്‍ഷകനെ യഥാസമയം ആവശ്യമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്കി സഹായിക്കാന്‍ കൃഷിവകുപ്പടക്കമുള്ള ഗവണ്മന്റ് സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. ആട് വാങ്ങാന്‍ കൊടുത്ത ലോണ്‍ ആട് വാങ്ങാന്‍ തന്നെ ഉപയോഗപ്പെടുത്തുന്നു എന്നത് ഉറപ്പ് വരുത്തുക.
8) നൂറുശതമാനവും പാലിക്കപ്പെടേണ്ട നിര്‍ദ്ദേശം.
9) ഒരു ദിവസത്തെ ബന്ദോ ഹര്ത്താലോമൂലമുണ്ടാവുന്ന കോടിക്കണക്കിന് വരുന്ന സാമ്പത്തിക നഷ്ടത്തെപ്പറ്റി വെറുമൊരുപഭോക്ത സംസ്ഥാനമായ കേരളത്തിലെ മലയാളി എന്ന് മനസ്സിലാക്കാന്‍?
10) കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം മുതല്‍ ആശുപത്രികളില്‍ സന്നദ്ധ സംഘടനകള്‍ വരെ പലയിടത്തും നടത്തുന്ന ശ്രമങ്ങള്‍ ഇനിയും മെച്ചപ്പെടുത്താന്‍ ഓരോരുത്തരുടെയും നിലയ്ക്കുള്ള സംഭാവനകള്‍ അത്യാവശ്യം തന്നെ.
നാട്ടിനു പുറത്തിരുന്നൊരു സുന്ദര കേരളം സ്വപ്നം കാണുന്ന ഒാരോ മലയാളിയുടെയും ആഗ്രഹം തന്നെയാണ് സു പ്രകടിപ്പിച്ചത്. കുന്നോളം ആഗ്രഹിച്ച് ഒരു കുഞ്ഞോളമെങ്കിലും സാദ്ധ്യമാകട്ടെ.
സൂവിന്റെ ആഗ്രഹങ്ങള്‍ ഞാന്‍ അധികാരത്തില്‍ വരുമ്പോള്‍ തീര്‍ച്ചയായും പരിഗണിക്കും. ഞാന്‍ അധികാരത്തില്‍ വരുന്നവരേ ജീവിച്ചിരിക്കാന്‍ പ്രാര്‍ത്ഥിക്കൂ
നല്ല സ്വപ്നങ്ങള്‍, ഇതൊക്കെ എന്റേയും സ്വപ്നങ്ങള്‍ ആണ്.
ഈ സ്വപ്നങ്ങളൊക്കെ നടപ്പായിട്ട് വേണം നാട്ടിലെത്തി ജീവിക്കാന്‍. ഇവിടെ കഴിയുന്ന ഓരോ ദിവസവും നാടിനെ സ്വപ്നം കണ്ടു ജീവിക്കുന്ന ഞങ്ങളേപോലുള്ളവര് സൂവിന്റെ സ്വപ്നത്തിലേതുപോലെ നമ്മുടെ കേരളം ആകുന്നതു കാത്തിരിക്കുന്നു.
സകല സമരങ്ങളും അവസാനിപ്പിക്കണം. പിന്നെ പാടങ്ങള്‍ നികത്താതെ അവിടെ ക്ര്യഷി ചെയ്യാനുള്ള സംവിധാനങ്ങള്‍ ചെയ്യണം. നമുക്ക് നല്ല അരിയും വേണ്ടേ?
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കുറയട്ടെ.
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം!
രമേഷ് :) സ്വാഗതം.
ആര്‍ദ്രം :) നന്ദി.
കണ്ണൂരാന്‍ :) സ്വപ്നങ്ങളൊക്കെ നല്ല ആശയം ആവും. അതൊക്കെ നടന്നാല്‍ നല്ലത്.
ഇത്തിരിവെട്ടം :) നടക്കട്ടെ ഒക്കെ എന്ന് പ്രാര്‍ത്ഥിക്കാം.
തുളസി :)
മുസാഫിര്‍ :) ഹിഹിഹി. ഇതൊക്കെ കേട്ടാല്‍ രാഷ്ട്രീയക്കാര്‍ ഓടിക്കും.
പടിപ്പുര :) സാധ്യമാവുന്ന കാര്യങ്ങളല്ലേ ഇതൊക്കെ? പക്ഷെ നടപ്പിലാക്കാന്‍ കുറേയേറെ പ്രയത്നം വേണ്ടിവരും എന്ന് മാത്രം.
കിരണ്‍ :) ഇതൊക്കെ നടപ്പിലാക്കുമെങ്കില്‍ കിരണ്‍ ഉടനെ അധികാരത്തില്‍ വരാന്‍ ഞാന്‍ തീര്‍ച്ചയായും പ്രാര്‍ത്ഥിക്കും.
ശാലിനി :) അതെ. സുന്ദരമായൊരു കേരളത്തെപ്പറ്റി സ്വപ്നം കാണാം.
ഇക്കാസ് :) അതെ അതെ.
സു ചേച്ചീ,
എത്ര ശ്രമിച്ചാലും ഈ സ്വപ്നങ്ങള്‍ നടക്കുമെന്ന് തോന്നുന്നില്ല. പോളിയോ പിടിച്ചതാ.
അത് കൊണ്ട് ആദ്യം നമുക്ക് പോളിയോ നിര്‍മാര്‍ജനം ചെയ്തതായി സ്വപ്നം കാണാം.
(ഓടോ:സു, ചേച്ചി എന്നെ തല്ലുന്നതായി ഇന്ന് രാത്രി സ്വപ്നം കാണുമോ?) :-)
കാണുന്ന സ്വപ്നങ്ങള്‍ എല്ലാം ഫലിച്ചാല്‍...
നടക്കട്ടെ. നമുക്ക് പ്രത്യാശിക്കാം.
എനിക്കു യാതൊരു പ്രതീക്ഷയുമില്ല. :)ഓരോ വര്‍ഷം കഴിയുംതോറും കൂടുതല്‍ കൂടുതല്‍ വഷളാവുകയാണ് കാര്യങ്ങള്‍.
നല്ല സ്വപ്നങ്ങള്‍...
നടക്കുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലെങ്കിലും.
ഇങ്ങനെ ഒരു ശുഭാപ്തിവിശ്വാസം എങ്കിലും ഇല്ലങ്കില്‍ പിന്നെ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകും?
പണത്തിനും അധികാരത്തിനും എതികക്ഷികളെ ചവിട്ടിതാഴത്താനും വേണ്ടി കേരളത്തിലെ രഷ്ട്രീയക്കാരും അവരുടെ ശിങ്കിടികളും പിന്നെ കുറച്ചു സ്വാര്തത താല്പര്യക്കരും മനസ്സുവെച്ചാല്‍ മാത്രമേ കേരളം രക്ഷപ്പെടുകയുള്ളൂ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ പുരോഗതിയുടെ പാതയില്‍ വളരെ വേഗം കുതിക്കുമ്പോള്‍ ഇവിടെ നാം തമ്മില്‍ തമ്മില്‍ കുറ്റം പറയുന്നു, ചെളി വാരി എറിയുന്നു. ഇതു കണ്ടാല്‍ തോന്നും ആര്‍ക്കും നാടിന്റേയോ, സമൂഹത്തിന്റെയോ വികസനമല്ല മറിച്ചു സ്വന്തം (പാര്‍ട്ടി / കുടുംബം) വികസനമാണ് ആഗ്രഹിക്കുന്നത്. പിന്നെ കുറെ നല്ല സ്വപ്നം കാണാം. കാശ് മുടക്കാതെ കിട്ടുന്ന ഒരു സുഖമല്ലേ. സ്വപ്നങ്ങള്‍...സ്വപ്നങ്ങളേ നിങ്ങള്‍ രാജകുമാരികളല്ലേ..
കേരളം കേരളം കേളികൊട്ടുണരുന്ന കേരളം.
സു വിന്റെ സ്വപ്നം സാക്ഷത്കരിക്കാന്‍ പ്രാര്‍ഥനയുമായി.
എന്റെ വോട്ട് ചേച്ചിക്കു....
ചേച്ചിയുടെ സ്വപ്നം എന്റെയും സ്വപ്നം ആണു,
കേരളം നല്ല പ്രഭാതങ്ങള്‍ കണികണ്ടുണരട്ടെ.
ബ്ലോഗുലകം നല്ല പൊസ്റ്റുകള്‍ കണികണ്ടുണരട്ടെ.
ബ്ലോഗുലകം സൂവിന്റെ പൊസ്റ്റുകള്‍ കണികണ്ടുണരട്ടെ.
എന്തു മാത്രം സ്വപ്നങ്ങള്‍. ഇതൊക്കെകാണാന് ഒരുപാട് നേരം വേണ്ടെ?. ഇതൊരു കോപീ സ: അച്ചുതാന്ന്ദന്‍ സാറിന് അയച്ചോ ട്ടെ? (കോപി റൈറ്റ് വൈലേഷനു കേസ് കൊടുക്കരുതേ. ഒരാള്‍ കണ്ട സ്വപ്നം മറ്റൊരാള്‍ക്ക് കാണമോ? ബൌധ്ദീക സ്വത്തവകാശം എന്നൊന്നില്ലേ).
ഇങ്ങനെ സ്വപ്നം കാണുന്നവരുടെ വംശം വര്‍ദ്ധിക്കട്ടെ!
ദില്‍ബൂ :) നല്ല സ്വപ്നങ്ങള്‍ കാണാമെന്ന് കരുതി. പോളിയോ പിടിച്ചതാണോ? എന്നാല്‍ തുള്ളിമരുന്ന് കഴിച്ചിട്ട് കാണാം ;)
ബിന്ദൂ :)പ്രതീക്ഷ എപ്പോഴും നല്ലതാണ്.
വിശാലാ :) കാണുന്നതെല്ലാം ഫലിക്കേണ്ട. പക്ഷെ നല്ലത് ഫലിക്കട്ടെ അല്ലേ?
ആദീ :) ഇതൊക്കെ നടപ്പിലാക്കാന്‍ എല്ലാവരും കൂടെ വിചാരിക്കണം.
കൃഷ് :) ആള്‍ക്കാരൊക്കെ പലതരം ആയതുകൊണ്ടാണ് ഒന്നും നടക്കാത്തത്. പിന്നെ സ്വപ്നം കാണുന്നത് നല്ല കാര്യങ്ങള്‍ ആയ്ക്കോട്ടെ എന്നു വെച്ചു.
വേണു :) നന്ദി. എന്റെ സ്വപ്നം, കേരളത്തെ സ്നേഹിക്കുന്ന ഓരോ ആളുടേയും സ്വപ്നം ആവട്ടെ.
കുസൃതിക്കുടുക്കേ :) കേരളം നല്ല പ്രഭാതങ്ങള്‍ കണികണ്ടുണരാന്‍ പ്രാര്‍ത്ഥിക്കാം. അത്രയേ പറ്റൂ.
പ്രയാണം :) അച്യുതാനന്ദന് സാറിന് കൊടുത്താല്‍ അദ്ദേഹം പറയും,
“ശക്തവും വ്യക്തവും ആയ രീതിയില്‍ പറഞ്ഞാല്‍... ഇത്തരം സ്വപ്നങ്ങള്‍ക്ക്...യാതൊരു അടിസ്ഥാനവും ഇല്ലാ... ഇനിയും ഇത്തരം... സ്വപ്നങ്ങള്‍ കണ്ടാല്‍... സ്വപ്നത്തിനും നികുതി കണക്കാക്കേണ്ടി വരും...”
താരേ :) ഉം. കാത്തിരുന്ത്, കാത്തിരുന്ത് കാലങ്ങള്‍ പോകുതെടീ ;)
qw_er_ty
കുറച്ചു വിസ സംഘടിപ്പിക്കാന്‍ പറ്റുമെങ്കില്‍ സു- പറഞ്ഞതു നടക്കുമായിരുന്നു, രാഷ്ട്രീയം തൊഴിലാക്കിയിട്ടുള്ള എല്ലാ നേതാക്കളെയും വിസ കൊടുത്തു ഇവിടെ കൊണ്ടു വന്നു പണിയെടുപ്പിക്കുക..ഒരു ഒന്നന്നര വര്‍ഷം മതിയാവും സു- പറഞ്ഞതു അവര്‍ക്കു മനസ്സിലാവാന്‍...സു- നീ ഒരു പാവം മണ്ടി...ഇതൊന്നും അവര്‍ക്കു അറിയാഞ്ഞിട്ടല്ല they are smarter than you.. രണ്ടു വര്‍ഷം മുന്‍പു ആന്റണി ഗള്‍ഫു കാരനെ പിടലിക്കിട്ടു പിടിച്ചതോര്‍മ്മയുണ്ടോ...അയാളെ അന്നു ഇവിടെ കൊണ്ടു വരേണ്ടതായിരുന്നു... എങ്കില്‍ ഇന്നെങ്കിലും അയാള്‍ ശരിയായേനെ...സു വിനെ അറിയുമോ... KSRTC ഓരാളുടെ ജീവനെടുക്കാത്ത ഒരു ദിവസവുമില്ല - മന്ത്രി കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞതാ- പത്തു കൊല്ലവും പത്തു ലക്ഷം കിലോ മീറ്ററും ഓടിയ- ചവിട്ടിയാല്‍ കിട്ടാത്ത tyre തഴഞ്ഞ ബസ് ഇപ്പോഴും ഓടിക്കൊണ്ടേ..... ഇരിക്കുന്നു (അച്ചുമാമന് സ്റ്റൈല്‍) --ജാഗ്രതൈ.
ബയാന്‍ :) എന്നാല്‍ കുറേ വിസ സംഘടിപ്പിക്കൂ. ഒക്കെത്തിനേം കയറ്റിവിടാം. പഠിക്കട്ടെ. പക്ഷെ നേതാക്കന്മാരെ മാത്രം കുറ്റം പറയരുത്. അവര്‍ക്ക് പരിമിതികള്‍ ഉണ്ടാകും. ഭരിക്കുമ്പോള്‍, നാടിനുവേണ്ടി, നാടിന്റെ പുരോഗതിക്ക് വേണ്ടി എന്ന് പല നേതാക്കന്മാരും വിചാരിക്കുന്നില്ല. അതും കൂടെ ഉണ്ടായിരുന്നെങ്കില്‍ കേരളം എത്ര സുന്ദരമായേനേ. ഞാന്‍ എന്റെ സ്വപ്നങ്ങള്‍ പറഞ്ഞു എന്നേയുള്ളൂ. നടപ്പിലാകുമെന്ന് വെറുതെ പ്രതീക്ഷിക്കാം.
സു- തല്കാലം അവര്‍ നമ്മെ 'ഭരിക്കേണ്ട' - നെരെ ചൊവ്വെ നടക്കാന്‍ ഒരു വഴി യുണ്ടാക്കി തന്നാല്‍ മതിയായിരുന്നു... i mean.. infrastructure ( മഹിളാമണി സ്റ്റൈല്‍ - കോമഡി സീരിയല്‍ -സന്മനസുള്ളവര്കു സമാധാനം - asianet..10 pm uae time
സു-ഇതൊന്നും നടക്കത്തില്ല...ജാതി..സമുദായം .സര്‍ക്കാര്‍ ജോലി......ഇതൊക്കെയാവുമ്പോള്‍ ..പിന്നെന്തു നാടു...വിദ്യ കൊടുക്കുന്നതുവരെ ജാതി നോക്കീട്ടല്ലെ....അധ്യാപനം വരെ നാട്ടില്‍ വര്ഗ്ഗീയമാവുകയാ (അനുഭവം). എന്റെ ബാലന് മാഷിന്റെ പാദം തൊട്ടു ഞാന്‍ വന്ദിക്കുന്നു.
ബയാന്‍ :) ഇതൊക്കെ, കേരളത്തെ സ്നേഹിക്കുന്ന എന്റെ മനസ്സിലെ സ്വപ്നങ്ങള്‍ മാത്രമാണ്. നടക്കുമോയെന്നൊന്നും എനിക്കറിയില്ല. ഈ സ്വപ്നങ്ങളിലൊന്നും ജാതിയും, മതവും, ഒന്നും ഇല്ല. മലയാളികള്‍ എന്നൊരു ഒറ്റവിഭാഗത്തെപ്പറ്റിയേ പറഞ്ഞിട്ടുള്ളൂ. ഞാന്‍ അത്രയേ ചിന്തിക്കാന്‍ ഇഷ്ടപ്പെടുന്നുമുള്ളൂ. സീരിയലൊന്നും എനിക്കറിയില്ല. ഭരിക്കുന്നത്, നമ്മളൊക്കെ തെരഞ്ഞെടുത്ത് അയയ്ക്കുന്നവര്‍ തന്നെയാണ്. നല്ല ഭരണം കാഴ്ചവെക്കേണ്ടത് അവരുടെ ചുമതല.
സു- നിന്നെ ഞാന്‍ കുറ്റപ്പെടുത്തിയില്ല...ഭരിക്കുന്നവര്കു നല്ല ആശയങ്ങളും..project കളും ഇനിയും സു- നിര്‍ദേശിക്കുമെന്നു പ്രതീക്ഷിക്കട്ടെ.
പ്രിയ സൂ ചേച്ചി,
രാഷ്ട്രീയക്കാര്‍ മാത്രമാണൊ കുറ്റക്കാര്‍.?
സ്വന്തം വീട്ടിലെ വേസ്റ്റ് ഒരു മടിയും കൂടാതെ ലവന്റെ പറംബില് തട്ടാറുള്ള നമ്മളും ഈ മടിയുദെയും ഉദാസീനതയുടെയും കാര്യത്തില്‍ മൊഷക്കാരനണൊ..?
Post a Comment
Subscribe to Post Comments [Atom]
<< Home