Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, September 27, 2006

ലാഭവും നഷ്ടവും

എപ്പോഴും, ലാഭക്കണക്കുകളുടെ മുകളിലിരുന്ന അച്ഛന്‍, അതിലേക്ക്‌ എത്തിനോക്കിയ മകനെ ശിക്ഷിച്ച്‌, തന്റെ നഷ്ടക്കണക്കിന് ഏറ്റവും മുകളില്‍ പ്രതിഷ്ഠിച്ചു.

19 Comments:

Blogger കണ്ണൂരാന്‍ - KANNURAN said...

ഇങ്ങനെ ആറ്റിക്കുറുക്കാന്‍ എങ്ങനെ സാധിക്കുന്നു സൂ? ഗംഭീരം...

Wed Sept 27, 11:42:00 am IST  
Blogger ഇടിവാള്‍ said...

ശിക്ഷിക്കുന്നത് ഇത്ര വല്യ തെറ്റോ ? ;) അതും മക്കളെ ?

Wed Sept 27, 11:47:00 am IST  
Blogger Steve de Ron said...

പെരുന്തച്ചന്‍ കോംപ്ലക്സ്! കൊള്ളാം. നന്നായിട്ടുണ്ട് സൂ...ലാഭവും നഷ്ടവും എന്നൊരു വേര്‍തിരിവ് തന്നെ വേണ്ട എന്ന പക്ഷക്കാരനാണ് ഞാന്‍.’നഷ്ടമില്ലാത്തതാണ് ലാഭം’..അങനെയെങ്കില്‍...ലാഭത്തില്‍ തന്നെ ഒരു നഷ്ടമില്ലെ? ഹഹ..

Wed Sept 27, 11:48:00 am IST  
Blogger Rasheed Chalil said...

അതല്ലേ യഥാര്‍ത്ഥ പ്രശ്നം, എല്ലാം ലാഭനഷ്ടക്കണക്കുകള്‍ കൊണ്ടളക്കുന്ന ഒരു ലോകം

സൂചേച്ചി... ഇത്തിരി വരികള്‍ ഒതുക്കിയ ഒത്തിരി വലിയ കാര്യം. അസ്സലായിരിക്കുന്നു.

Wed Sept 27, 11:55:00 am IST  
Blogger ബയാന്‍ said...

This comment has been removed by a blog administrator.

Wed Sept 27, 12:23:00 pm IST  
Blogger മുസ്തഫ|musthapha said...

സു :) സുന്ദരം :)

Wed Sept 27, 12:24:00 pm IST  
Blogger ബയാന്‍ said...

ഞാനെന്തു പിഴച്ചു..?..

Wed Sept 27, 12:25:00 pm IST  
Blogger Unknown said...

കഴിഞ്ഞ വര്‍ഷം ലാഭമുണ്ടെങ്കിലും കറന്റ് റേഷ്യോ പ്രകാരം ശനിദശയാണ്.ഈ സസ്പെന്‍സ് എക്കൌണ്ട് പണ്ടാരം എന്ത് ചെയ്യും? ഒന്ന് കൂടി നോക്കട്ടെ. എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് ചെക്കന്‍ വന്ന് തലയിടുന്നതും പ്രശ്നമുണ്ടാക്കുന്നതും. ഠേ..!

ഓണ്‍ ദ സ്പോട്ട് പ്രശ്നം തീര്‍ന്നില്ലേ.. ഇത്രയേ ഉള്ളൂ. ഈ സു ചേച്ചിയുടെ ഒരു കാര്യം. :-)

(ഓടോ:അല്ലെങ്കിലും ഈ എത്തിനോട്ടം, ഒളിഞ്ഞ്നോട്ടം എന്നിവ നന്നല്ല. അടി കൊടുക്കുക തന്നെ വേണം)

Wed Sept 27, 12:27:00 pm IST  
Blogger ഏറനാടന്‍ said...

ഗഹനസുന്ദരമായ സുതാര്യമായ ഒരിതിവൃത്തത്തിനെ സൂചിമുനയിലൊതുക്കി സൗന്ദര്യമൊട്ടും പോവാത്ത ആവിഷ്‌കാരം സൂപ്പര്‍ തന്നെ!

Wed Sept 27, 01:35:00 pm IST  
Blogger ഞാന്‍ ഇരിങ്ങല്‍ said...

അതങ്ങിനെയാണ്. സത്യം വിളിച്ചുപറയുന്നവനാണല്ലൊ എന്നും കുരിശുമലകയറ്റം. കരളില്‍ ഇരുമ്പാണി തറഞ്ഞുകയറുമ്പോഴും സത്യത്തിലേക്കുള്ള ഒളിഞ്ഞു നോട്ടം അവന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
കഥ ഇത്തിരികൂടി സോഫ്ട് ആക്കമായിരുന്നു.

Wed Sept 27, 02:16:00 pm IST  
Blogger ശാലിനി said...

മകനെ നഷ്ടത്തിലേക്ക് മാറ്റിയപ്പോള്‍ അക്കൌണ്ട് സമമായിക്കാണും.

ഇപ്പോള്‍ പലര്‍ക്കും മക്കളെ നഷ്ടക്കണക്കില്‍ ഉള്‍പ്പെടുത്താനാണ് താത്പര്യം. പറക്കമുറ്റാറാകുമ്പോള്‍ പറന്നുപോവുകയല്ലേ അവര്‍. ആരോ പറഞ്ഞതോര്‍ക്കുന്നു, നമ്മള്‍ മക്കളെ സ്നേഹിക്കുന്നത് അവരില്‍ നിന്ന് പ്രതിഫലം മോഹിച്ചാണ് എന്ന്. അതു കിട്ടില്ല എന്നു അറിയുമ്പോള്‍ അത് നഷ്ടത്തില്‍ പെടും.

Wed Sept 27, 02:33:00 pm IST  
Blogger thoufi | തൗഫി said...

സൂച്ചേചീ,നന്നായിരിക്കുന്നു
ഒരു കുഞ്ഞിക്കഥയില്‍ ഒരായിരം കാര്യങ്ങള്‍ ഒളിപ്പിച്ചിരിക്കുന്നുവല്ലോ

Wed Sept 27, 03:54:00 pm IST  
Blogger അഭയാര്‍ത്ഥി said...

ലാഭം= (വിറ്റ വില - വാങ്ങിയ വില)- ചിലവുകള്‍.
ലാഭ നഷ്ട കണക്കെടുക്കാറയില്ല.

വാര്‍ദ്ധക്യത്തില്‍ സ്ക്രേപ്പായി അച്ചനെ അവന്‍ വില്‍ക്കാതിരിക്കണ്ടെ.

നല്ല ആശയം സു-

Wed Sept 27, 05:09:00 pm IST  
Blogger സു | Su said...

കണ്ണൂരാന്‍ :) നന്ദി.

ഇടിവാള്‍ :) ചിലപ്പോള്‍.

രവിശങ്കരന് സ്വാഗതം :) ലാഭം നോക്കിയില്ലെങ്കില്‍ നഷ്ടവും ഉണ്ടാകില്ല.

ഇത്തിരിവെട്ടം :) ഈ ലോകം എന്താ അങ്ങനെ? ഫോട്ടോ നന്നായിരിക്കുന്നു.

അഗ്രജാ :) നന്ദി.

ബയന്‍ :) ഹി ഹി . എത്തിനോക്കിയില്ലേ?

ദില്‍‌ബൂ :) ഒരു ഠോ യില്‍ പ്രശ്നം തീര്‍ന്നിരുന്നെങ്കില്‍ എന്തൊക്കെ തീര്‍ന്നേനെ. ;)

ഏറനാടന്‍ :) നന്ദി.

ഞാന്‍ ഇരിങ്ങല്‍ :) കടുത്ത് പോയി അല്ലേ?

ശാലിനി :) നഷ്ടക്കണക്ക് മുകളില്‍ നില്‍ക്കില്ലേ?

മിന്നാമിനുങ്ങേ :) നന്ദി. കുഞ്ഞിക്കഥയില്‍ വല്യ കാര്യം ഉണ്ടാവണം എന്നാഗ്രഹം.

ഉഷ :) സ്വാഗതം.

ഗന്ധര്‍വന്‍ :) നന്ദി. അങ്ങനെ കാണാതിരിക്കട്ടെ.

qw_er_ty

Wed Sept 27, 06:15:00 pm IST  
Blogger ബിന്ദു said...

അയാളെ അച്ഛന്‍‌ എന്നു വിളിക്കണോ?:)

Wed Sept 27, 07:57:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

soo,
:)
:)
:)
qw_er_ty

Wed Sept 27, 10:50:00 pm IST  
Anonymous Anonymous said...

കുറച്ച് വരികളില്‍ ഒത്തിരി ആഴം സൂ‍വേച്ചി...
എനിക്കൊരു വിഷമം പോലെ ഇത് വായിച്ചപ്പൊ.. :(

Thu Sept 28, 12:20:00 am IST  
Blogger വേണു venu said...

ചെറിയ വരികളില്‍ വലിയ ചിന്തകള്‍.

Thu Sept 28, 12:35:00 am IST  
Blogger സു | Su said...

ബിന്ദൂ :) അച്ഛനും പാവം അല്ലേ? ലാഭമൊക്കെ മക്കള്‍ക്ക് വേണ്ടിയല്ലേ?

താരേ :)അതെ അതെ.

ജ്യോതീ,
:)
:)
:)

ഇഞ്ചിപ്പെണ്ണ് :)

വേണു :)


qw_er_ty

Thu Sept 28, 08:34:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home