കഭി അല്‍വിദാ നാ കഹനാ...
“ഹി ഹി ഹി.”
“എന്താ ചിരിക്കുന്നത്?”
“ഞാന്‍ ‘അയ്യാ’ സിനിമയിലെ വടിവേലുവിനെ ഓര്‍ത്തു.”
“ഹഹഹ. ഇപ്പോ ഞാനും ഓര്‍ത്തു.”
“അയ്യോ... മുന്നില്‍ ഒരു ഐസ്ബര്‍ഗ്. സ്കൂട്ടര്‍ ഇപ്പോ അതിന് മുകളില്‍ കയറും.”
“റോഡില്‍ ഐസ് ബര്‍ഗോ?”
“അല്ലല്ല. മണ്‍കൂനയാ. ദാ ആ സൈഡില്‍ത്തന്നെ. ടൈറ്റാനിക്ക് കണ്ട് കണ്ട് അത് തന്നെ ഓര്‍മ്മയില്‍ വന്നു. അയ്യോ സൈഡില്‍ എടുക്കല്ലേ. വീഴും.”
“എടുത്തു. ദാ വീഴുന്നു. റോഡ് റിപ്പയറിന്റെ ഓരോ ഫലം.”
നിശ്ശബ്ദത.
“അവിടെ ഉണ്ടോ?”
“ഇവിടെ ഉണ്ട്. അവിടെ എന്തെങ്കിലും പറ്റിയോ? ഇവിടൊന്നും പറ്റിയില്ല.”
“ഇവിടേം ഒന്നും പറ്റിയില്ല.”
“എന്നാല്‍ എണീക്കാം അല്ലെ?”
“ഉം. ഞാന്‍ എണീറ്റു. നീ എണീക്ക്. സ്കൂട്ടര്‍ നേരെയാക്കട്ടെ ഞാന്‍.”
“ ‘ആരവിടെ’ ഇല്ലേ?”
“ആരും അവിടേം ഇവിടേം ഇല്ല.”
“അപ്പോ സ്വയം എണീക്കണം അല്ലേ?”
“വേണ്ടിവരും. ഇനി എപ്പോഴെങ്കിലും വീഴുമ്പോള്‍ ‘ആരവിടെ’ ഉള്ള സ്ഥലത്ത് വീഴാന്‍ ശ്രമിക്കാം.”
“ഓക്കെ. വിട്ടോളൂ എന്നാല്‍.”
“ഓക്കെ. എന്നാല്‍ പാട്ട് തുടങ്ങിക്കോ.”
“ലാ...ലാ...ലാ...”
तुम यादोम मे ही रह्ना ...
Labels: യാത്ര
44 Comments:
രോത്തേ ഹസ്തേ ബസ് യൂന്‍ ഹി തും ഗുന്ഗുന്തേ രെഹ്നാ..
കഭീ അല്‍വിദാ നാ കെഹ്നാ...
സു ചേച്ചീ,
ഉത്തരാധുനികനാ? ആദി എന്തെങ്കിലും പറഞ്ഞ് തന്നിരുന്നോ? എനിക്ക് ഒന്നും മനസ്സിലായില്ല. അതാ.... :-)
ഹ ഹ ഹ...
കൊള്ളാം...
യെ സ്വപ്ന് ദേഖ്നേവാലോം കാ സിന്ദഗി കഫീ കദം നഹി ഹോതാ :))
(ഇനീപ്പോ ആര് എന്ത് തോന്നിയവാസം എഴുതിയാലും പഴു എനിക്കാവും അല്ലെ? :(
ഹിന്ദി അറിയാത്ത എന്നെ പോലുള്ളവര്‍ വായിക്കാതിരിക്കാന്‍ മന:പൂര്‍വ്വം ചെയ്ത ഈ ചെയ്ത്തില്‍ ഞാന്‍ പ്രതിക്ഷേധിക്കുന്നു.
सू चेच्ची,
हम तुम
एक ब्लोग में बन्त हो
ഹെ ഹീ ഹൂം....
(ഓ.ടോ ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ ഹേ, ഔര്‍ ഗായ് ഏക് പാല്‍തൂ ജാന്‍വര്‍ ഹെ...)
സോറി ചേച്ചി. എനിക്കും ഒന്നും മനസ്സിലായില്ല. വായനക്കാരന്റെ പ്രശ്നങ്ങളാണ്. എഴുത്തുകാരന് എന്തിനാ അതൊക്കെ നോക്കുന്നതു എന്നു ചോദിച്ചാല്‍ ഞാന്‍ കുഴങ്ങും.
ആദിയുടെ പുതിയ ശിഷ്യയായോ...
കൊള്ളാം ... ആദീ ശിഷ്യഗണങ്ങളുടെ എണ്ണം കൂടുന്നോ ?
സു,
സുവിന്റെ കഥ വായിക്കുന്നതോടൊപ്പം ഞാന്‍ ഡ്രൈവര്‍മാരുടെ നീക്കങ്ങള്‍ പിന്തുടരുന്ന ഒരു പ്രൊഗ്രാം നോക്കുകയായിരുന്നു.താഴെ ഉള്ളതു പോലെ,
30/09/2006 9:01 AM 0.0 ,New area Ignition on
30/09/2006 9:01 AM 8.5 ,New area Start Moving
30/09/2006 9:01 AM 12.2 ,New area GPS Position
സുവിന്റെ കഥയുമായി സാമ്യമുള്ളതു പോലെ.ഇതു അവിടെയും എത്തിയൊ ?
"ആരും അവിടേം ഇവിടേം ഇല്ല.”
ഹ ഹ ഹ...
കഭി അല്‍വിദ ന കെഹനാ...
മനസ്സിലായില്ലേ...ഉരുട്ടിയിട്ടു എന്നു വച്ച് അയാളെ റോഡിലിട്ടിട്ടു പോകരുതെന്ന്...പാവമല്ലേ...
:)
സൂ ചേച്ചീ,
ആപ് നേ യേ ക്യാ ലിഖാ ഹൈ? മുഝെ അഭീ തക് മാലൂം നഹീ ഹുവാ ഹെ,ഹൊ,ഹും..
മഹാ നല്ല കഥ. എനിക്കൊരക്ഷരം മനസ്സിലായില്ല! :)
സൂ, ഒരു വിശദീകരണക്കുറിപ്പ് പ്രതീക്ഷിക്കാമോ!:-)
ആര്‍ട്ടിക്കിള്‍ ഇഷ്ടമായി. പക്ഷെ കഥ ആയോന്ന് ഒരു സന്ദേഹം. എന്നാലും ഒരു കൂട്ടുകറിയുടെ രുചി ഉണ്ട്. മെസ്സിലെ ഭക്ഷണം കഴിച്ച് മടുത്തിട്ടാ സ്വയം ഉണ്ടാക്കിയാലോന്ന് ചിന്തിച്ചത്. സമയം വേണ്ടെ.
നന്നയി.
സൂവിന്റെ കഥ മനസ്സിലാകണമെങ്കില്‍ സ്കൂട്ടറില്‍ കണ്ണൂര്‍ ടൌണിലൂടെ സഞ്ചരിക്കണം... അല്ലാതെ ഉത്തരധുനികതയൊന്നുമല്ല ചങ്ങാതിമാരെ...ഹ ഹ ഹ...
അയ്യോ..അപ്പൊ സു ചേച്ചിയും ചേട്ടനും കണ്ണൂര്‍ ടൌണില്‍ വീണ് പെയിന്റ് പോയ്യോ? ചൂണ്ടു വിരലില്‍ പ്ലാസ്റ്ററ് ഇട്ട കാരണമാണോ കമന്റുകള്‍ക്ക് മറുപടിയിടാത്തത്? ഉല്പ്രേക്ഷാഖ്യാം അലംകൃതിയായല്ലോ.... :)
ചേച്ചി.. ഈ അനിയനൊരു കഥ ബ്ലോഗിലിട്ടിട്ടുണ്ട്. എന്തോ വായിച്ചോന്നറിയില്ല. എന്തായലും ഒരു കീറിമുറിപ്പ് പ്രതീക്ഷിക്കുന്നു സമയം കിട്ടുമ്പൊള്‍ ശ്രമിക്കുമല്ലോ.
അപ്പോ ചുള്ളനും ചുള്ളത്തിയും കൂടെ വീണല്ലേ?
നന്നായി! (ഐ മീന്‍ പോസ്റ്റ്..!)
“ആരവിടെ?”
“തടിയന്.”
ഒന്നും പറ്റിയില്ലല്ലോ അല്ലേ,സ്ക്കൂട്ടറിന്?;)
ഇതു പുതിയ അല്വിദപാട്ടാണല്ലേ? ചല്‍ത്തേ ചല്‍ത്തേ..
अजनबी शहर के अजनबी रासते
मेरी तनहाई पर मुसकुराते रहे।
मैं बहुत दूर तक यूं ही चलता रहा
तुम बहुत देर तक याद आते रहे।
അടിപൊളി!
വാവടുക്കുമ്പൊള് ഉത്തരാധുനികപോസ്റ്റുകളുടെ ഒരു പ്രവാഹമാണ്. ഏതായാലും ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോല്‍ മനസ്സിന് ഒരു ലാഘവത്വം.
मुझ को भी है पता, കഴിഞ്ഞാല്‍ വായിക്കുന്നോര് ലാപ്താ എന്നു കൂടി ചേര്‍ക്കമായിരുന്നു.
ഠും.. ക്യാ ഹുവാ.. ഉധര്‍ ഹേ.. ടീക് ഹേ.
ഇധര്‍ മേം ടീക് ഹൂം.. തോ ഉഢ് ജാ..
ചല് മേര യാറ്.. ഓര് ചല്‍ത്തേ രഹോ.. ചല്‍ത്തി കാ നാം ഗാഢി..
ലഗേ രഹോ..സൂ-ഭായി.
സു, എനിക്ക് പോസ്റ്റും പകുതിയോളം കമന്റുകളും മനസിലായില്ല.. നേരെ ചൊവ്വേ ഹിന്ദി പഠിക്കാത്തതിന്റെ ഓരോ കുഴപ്പങ്ങളേ. എനിക്കു മാത്രമായി ആ പോസ്റ്റൊന്നു പരിഭാഷപ്പെടുത്താമോ :)
ചേച്ചിയെ കുറച്ചു ദിവസമായി കാണാറില്ലല്ലോ.. എന്തു പറ്റി.. സുഖമാണല്ലൊ.
ഒരു കമന്റ് കണ്ടപ്പോള്‍ ചോദിക്കണം എന്നു തോന്നി.
സ്നേഹത്തോടെ
രാജു
Hi "SU" good going :-) so how r u dear? Me n my world, little busy; miss you all a lot; take care
DBee
സൂചേച്ചേയ്..........ഇതെവിടെ പോയി??:(
സുചേച്ചീ, എന്താ കണ്ണൂരിലും ചിക്കന്‍ ഗുനിയ വന്നോ? ഒരു ന്യൂസും കാണാനില്ലല്ലോ!!!
"മൌനം എത്ര പെയ്തൊഴിഞ്ഞാലും തീരാത്ത, മനസ്സിലെ കാര്‍മേഘങ്ങളാണ്.
മൌനം മനസ്സിന്റെ അടച്ചിട്ട പടിപ്പുര വാതില്‍ ആണ്."
സൂ ,
പടപ്പുര വാതില്‍ അധികം നാള് അടച്ചിട്ടാല്‍ ചിതല് പിടിക്കും.;-)
എവിടെപ്പോയി?
ഈ ബൂലോകത്തു് ഒത്തിരി ഒത്തിരി ബ്ലോഗുകള്‍ ആളൊഴിഞ്ഞു്, ആശയ ദാരിദ്ര്യമോ സമയ ദാരിദ്ര്യമോ, എന്തായാലും ശൂന്യതയുടെ കൈയൊപ്പുമായി മൂലകളില്‍ ഇരിപ്പുണ്ടു്.
അവിടെയെങ്ങും കേള്‍ക്കാത്ത ചോദ്യങ്ങള്‍ ഇവിടെ ഞാന്‍ കാണുന്നു, കേള്‍ക്കുന്നു.
പക്ഷേ അതുകൊണ്ടു തന്നെ എനിക്കൊന്നു പറയണം.
കഭീ അല്‍വിദാ നാ കെഹ്നാ...
സൂ.......ഊ...
ഏച്ച്യേ... (കഥ വായിച്ചിനി). ആടെ എന്തെടുക്ക്വ? :-)
കഥ... കഥ... കസ്തൂരി... sukhamaaNennu karuthunnu suvinum kuTumbaththinum.
സൂ എവിടെ പോയി ?? നാട്ടുകാരേ ആര്‍ക്കെങ്കിലുമറിയാമോ?
Xകഭി അല്‍വിദ നാ കെഹനാ എന്നു പറഞ്ഞു മൌനത്തിന്റെ വാല്മീകത്തിലേക്ക് ഉള്വലിഞ്ഞുവോ????
:)
അന്വേഷിച്ച എല്ലാവര്ക്കും നന്ദി.
തിരിച്ചുവന്നു. നിങ്ങളെയൊക്കെ വീണ്ടും ബോറടിപ്പിക്കാന്‍.
വിശദമായി മറുപടി എഴുതുന്നതാണ്. എല്ലാവര്ക്കും സുഖമെന്ന് കരുതുന്നു.
തിരിച്ചെത്തിയതില്‍ സന്തോഷം,ഇനിയിങ്ങനെ പറയാതെ മുങ്ങരുതേ
തിരിച്ചെത്തിയതില്‍ സന്തോഷം...
പറയാതെ മുങ്ങിയതിന് കോമ്പന്‍സേഷനായി പോരട്ടെ ഒരു കിടിലന്‍ പോസ്റ്റ് :)
തിരിച്ചെത്തിയതില്‍ സന്തോഷം. അല്‍വിദ ന കഹ്ന പറഞ്ഞ് മുങ്ങിയതല്ലേ...
സൂ ചേച്ചി വരട്ടേ പോസ്റ്റുകള്‍...
സു,
:-)
അങ്ങനെ സു വന്നു.
കുറെ കാലമായി കാത്തിരിക്കുന്നു.
ഒന്നും മനസ്സിലായില്ല കേട്ടോ.
ഇവരു സൈക്കിളേല്‍ പോകുമ്പോള്‍ മൊബൈല്‍ സംസാരിക്കുവാരുന്നോ?
എവിടേയായിരുന്നു കുറച്ച് നാള്? എന്തായാലും തിരിച്ചുവന്നൂലോ, അത് മതി :)
വിശ്വം :) അല്‍വിദ പറയാന്‍ ആയില്ല. മരിക്കുമ്പോഴേ പറയൂ. പറ്റുമോന്ന് ആര്‍ക്കറിയാം. ;)
ദില്‍ബൂ :) ഇത് ആധുനികനോ? ആദി
കേക്കണ്ട.
ആദീ :) ആദി എന്തെങ്കിലും പറഞ്ഞു
തന്നിരുന്നോ? ;)
അനംഗാരീ :) ഇനി മലയാളത്തിലേ
എഴുതൂ കേട്ടോ.
പച്ചാളം :) ഹൊ ഹൊ ഹൊ.
ഞാന്‍ ഇരിങ്ങല്‍ :) ഇതില്‍ കാര്യമായിട്ടൊന്നും മനസ്സിലാക്കാന്‍ ഇല്ലാട്ടോ. വെറുതെ ഒരു പോസ്റ്റ്
വെച്ചതാ.
ഇത്തിരിവെട്ടം :) ആദിയെ എന്റെ ഗുരു ആക്കിയോ?
അരവിശിവ :)
അഗ്രജന് :)
സതീഷ് :) കഥയും പറഞ്ഞ് പോയിട്ട് രണ്ടാള്ക്കാര് സ്കൂട്ടറില്‍ നിന്ന് വീണ കഥയാണ് ഈ മഹാ നല്ല കഥ.
സിമി :) എനിക്കൊന്നും മനസ്സിലായില്ല ;)
കണ്ണൂരാന്‍ :)
വിശാലാ :) വീഴ്ചയൊക്കെ പണ്ട്. ഇപ്പോ വീഴാതിരിക്കാന്‍ ആവുന്നത്ര ശ്രമിക്കാറുണ്ട്.
ബിന്ദൂ :) ഇത് പുതിയ ഷാരൂഖ് പടം
പാട്ട് അല്ലേ?
ഇക്കാസ് :)
പുള്ളി :) വായിക്കുന്നവര്‍ ലാപതാ ആവുമോ? എന്നാല്‍ കഷ്ടം ആയേനേ.
കൃഷ് :)
കുഞ്ഞന്‍സേ :) പോസ്റ്റില്‍ ഹിന്ദി ഉണ്ടോ? അവസാനത്തെ വരികള്‍ കേട്ടില്ലേ ഇതുവരെ?
രാജൂ :) സുഖം. അച്ഛന്റേയും അമ്മയുടേയും അടുത്ത് പോയിരുന്നു.
വല്യമ്മായീ :) ഞാന്‍ ഒരു ബ്രേക്കിനു പോയതാ. ബ്രേക്ക് കിട്ടി. തിരിച്ചുപോന്നു.
ഇഡ്ഡലിപ്രിയാ :) ഹിഹിഹി. ചിക്കുന്‍
ഗുനിയ വന്നാല്‍ പേപ്പറില്‍ എന്റെ ഫോട്ടോ വരില്ലേ?
മുസാഫിര്‍ :)
ആര്.പി :) പോയി വന്നു.
വേണു :) തിരിച്ചുവന്നു. എല്ലാവരുടേയും സ്നേഹത്തിന് നന്ദിയുണ്ട്.
ജ്യോതീ...ഈ...ഈ... :) സുഖം.
കോഴിക്കോട് ടൌണ്‍ മുഴുവന്‍ കറങ്ങി
രണ്ട്-മൂന്ന് ദിവസം.
കുഞ്ഞന്‍സേ :) വന്നു.
കണ്ണൂരാനേ :) മൌനം എനിക്ക് ശരിയാവില്ല.
വല്യമ്മായീ :) മുന്‍കൂട്ടി തീരുമാനിക്കാതെയുള്ള പരിപാടി ആവും ചിലപ്പോള്‍. അതാണ്
പറയാന്‍ പറ്റാത്തത്.
അഗ്രജാ :) കിടിലന്‍ ഒന്നും ആവില്ലെങ്കിലും പോസ്റ്റുകള്‍ ഉണ്ടാവുംട്ടോ.
ഇത്തിരിവെട്ടം :) പോസ്റ്റ് വരും.
മുസാഫിര്‍ :)
സുല്‍ സുല്‍ത്താന്‍ :) സ്വാഗതം. അല്ല. ഞങ്ങളു രണ്ടുംകൂടെ കഥ പറഞ്ഞതല്ലേ?
കുറുമാനേ :) ഇത് നല്ല കഥ. കുറുമാന് എങ്ങോട്ട് മുങ്ങിയിരുന്നു? എപ്പോ വന്നു? ആ കഥയൊക്കെ പറഞ്ഞ് തീര്‍ന്നോ?
qw_er_ty
db :) sugham. avidem sugham alle?
इन मेँ से कोइ हिन्दी लिखनेवालोँ को मेरा पन्ने पर नहीँ देखा। कभी कभी मुझे भी याद करो और मेरा पन्ने पर भी हस्ताकषर या कुच्छ लिखना भूलना नहीं।
ഇതെന്താ വീണ്ടും പോസ്റ്റിയെ???
പഴയ പോസ്റ്റൊക്കെ കളറും, വല്യ അക്ഷരങ്ങളും മാറ്റി ലേബല്‍ ഒട്ടിക്കുന്നു. ഇത് മാത്രം ഒന്നുമല്ല. കുറേ എണ്ണം ചെയ്തു. എന്നാലേ ടെമ്പ്ലേറ്റ് ശരിയാവൂ എന്ന് അഭിപ്രായം.
Post a Comment
Subscribe to Post Comments [Atom]
<< Home