അമ്പിളിയമ്മാവന്
“വരല്ലേ വരല്ലേ, എന്റെ പുറകേ വന്ന് വെറുതേ ശല്യം ചെയ്യല്ലേന്ന് പലതവണ പറഞ്ഞു. എന്റെ ക്ഷമ പരീക്ഷിക്കല്ലേ. ഇനി കേട്ടില്ലാന്നു വെച്ചാല്‍, ഞാന്‍ എന്തെങ്കിലും ചെയ്യും.”
കള്ളുകുടിയന് ആടിയാടി പറഞ്ഞു. കൈയ്യില്‍ കിട്ടിയതൊക്കെ എടുത്ത് വലിച്ചെറിഞ്ഞു.
“എന്റെ പൊന്നേ, ചതിക്കല്ലേ. അവളെയൊന്ന് ആരും കാണാതെ കിട്ടാന്‍ നോക്കിയിരിക്കുകയാണേ. നിനക്കതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. അതിനു പ്രണയം വേണം. പിന്നാലെ വന്ന് കാട്ടിക്കൊടുക്കല്ലേ. ഒന്നു മാറി നില്ക്കൂ.”
കാമുകിയെ കാണാന്‍ പുറപ്പെട്ട കാമുകന് പരിഹാസത്തോടെ പറഞ്ഞു.
“താനെന്തിനാടോ, ചിരിച്ചുംകൊണ്ട് നില്‍ക്കുന്നത്? ഇത് ശരിയാവില്ല. എന്റെ ജോലിയ്ക്ക് ഒരു തടസ്സമാവും ഇത്. ഒന്ന് പോയി വിശ്രമിക്ക്. ഞാന്‍ പോയിട്ട് വന്നാല്‍ മതി. എന്റെ ജീവന്റെ പ്രശ്നമാണ്.”
മോഷ്ടിക്കാന്‍ ഇറങ്ങിത്തിരിച്ച കള്ളന് ദേഷ്യത്തോടെ പറഞ്ഞു.
അമ്പിളിയമ്മാവന് വിഷമമായി. എന്താ എല്ലാവരും ഇങ്ങനെ? പിന്നെയും, നില്‍ക്കാതെ യാത്ര തുടര്‍ന്നു.
“വേഗം വാ. എത്രനേരമായി അമ്മു നോക്കിയിരിക്കുന്നു. അമ്മുവിന്, മാമുണ്ണാന്‍ സമയം വൈകി. ഇന്നു കണ്ടില്ലെങ്കില്‍ അമ്മു ഒന്നും കഴിക്കുകയും ഇല്ല.”
അമ്മുവിന്റെ അമ്മ പറഞ്ഞു. അമ്മു സന്തോഷത്തില്‍ കൈവീശി, കുഞ്ഞുസ്വരത്തില്‍ എന്തൊക്കെയോ പറയുന്നു.
അമ്പിളി അമ്മാവന് സന്തോഷമായി. ആരൊക്കെ തള്ളിപ്പറഞ്ഞാലും, തന്നെ, കാത്തുനില്‍ക്കുന്നവരും കൂട്ടത്തില്‍ ഉണ്ടല്ലോ. അമ്മുവിനേയും എടുത്ത്, അമ്മുവിന്റെ അമ്മ പാട്ടും പാടി ഭക്ഷണം കൊടുക്കുന്നതും കേട്ട് അമ്പിളി അമ്മാവന് പുഞ്ചിരിച്ചു നിന്നു.
അമ്പിളി അമ്മാവന് തിരിച്ചുപോകുന്നതിനുമുമ്പ് കുറച്ച് കാഴ്ചകളും കണ്ടു.
കുടിയന്, ആടിപ്പാടി വീണു കിടക്കുന്നു.
കാമുകനെ കാമുകിയുടെ വീട്ടിലെ നായ ഓടിച്ചിട്ട് കടിക്കുന്നു.
കള്ളനെ, രാത്രികാവലിനിറങ്ങിയ പോലീസ് പിടിച്ചിട്ട് ഇടിക്കുന്നു.
അമ്പിളിഅമ്മാവന് അമ്മുവിനെ ഒന്നുകൂടെ കാണണമെന്ന് തോന്നി. വീടിന്റെ ജനലില്‍ക്കൂടെ നോക്കിയപ്പോള്‍, അമ്മു നിഷ്കളങ്കതയോടെ പുഞ്ചിരി തൂകി ശാന്തമായി ഉറങ്ങുന്നു.
അമ്പിളിയമ്മാവന് പിന്നേയും യാത്രയായി.
നമുക്ക് നന്മയുണ്ടെങ്കില്, ആ നന്മ കണ്ടെത്തുവാന്‍ ആരെങ്കിലും ഉണ്ടാകും.
നന്മ നിറഞ്ഞ, കാരുണ്യം നിറഞ്ഞ ആ ദൈവപുത്രന്റെ വിശ്വാസത്തില്‍,
എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകള്‍.
17 Comments:
സൂ, എനിക്ക് ശരിക്കും ഇഷ്ടമായി ഈ കഥ.
“നമുക്ക് നന്മയുണ്ടെങ്കില്, ആ നന്മ കണ്ടെത്തുവാന്‍ ആരെങ്കിലും ഉണ്ടാകും“. ശരിയാണ് 3 പേര് തള്ളി പറഞ്ഞാലും, നാലാമതൊരാള്‍ക്ക് നമ്മുളെ ആവശ്യം ഉണ്ടായിരിക്കും അല്ലേ.
സൂവിനും ചേട്ടനും ഞങ്ങളുടെ ക്രിസ്തുമസ് ആശംസകള്‍.
സൂ, നന്നായിരിക്കുന്നു വരികളും വരികളിലെ ചിന്തകളും. എല്ലാവര്ക്കും നന്മ കാണാനും കേള്‍ക്കാനും പറയാനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയട്ടെ എന്നു പ്രത്യാശിക്കുന്നതിനോടൊപ്പം നമുക്കും ഇതിനായി പരിശ്രമിക്കാം.
-ദൃശ്യന്‍
സു
ഇതും പതിവുപോലെ നന്നായിരിക്കുന്നു.
ക്രിസ്തുമസ് ആശംസകള്‍.
-സുല്‍
നന്മനിറഞ്ഞവര്ക്കും, നിറയാത്തവര്ക്കും, മൊത്തം ബൂലോകര്‍ക്കും, എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകള്‍.
കാലി തൊഴൂത്തില്‍ പിറന്നവനെ
കരുണ നിറഞ്ഞവനെ (എല്ലാവരും പാടൂ)
സൂവേ... എന്നില്‍ നന്മ നിറയുമ്പോള്‍ എല്ലാതിലും ഞാന്‍ നന്മ കാണുന്നു, എന്നില്‍ തിന്മ നിറയുമ്പോള്‍ എല്ലാതിലും ഞാന്‍ തിന്മ മാത്രം കാണുന്നു.
ക്രിസ്തുമസ്സ്, ഈദ്, പുതുവത്സരാശംസകള്‍ :)
cute post!എന്നാണ് ആദ്യം വാറ്യില് വന്ന വാക്കുകള്‍.പതിവു പോലെ തന്നെ നല്ല ചിന്തകളും.
ക്രിസ്ത്മസ്,പെരുന്നാള്‍,പുതുവത്സര ആശംസകള്‍.
സൂവിനും കുടുംബത്തിനും ക്രിസ്തുമസ് നവവല്‍സര ആശംസകള്‍.
സസ്നേഹം
വേണു.
സൂവിനും കുടുംബത്തിനും
എല്ലാ ബ്ലോഗ്ഗെര്സിനും
കൃസ്ത്മസ്
ബലി പെരുന്നാള്‍
നവവല്‍സര
ആശംസകള്‍!!
-അത്തിയും കുടുംബവും
സൂ - നല്ല ചിന്തകള്‍.
ക്രിസ്തുമസ് ആശംസകള്‍.
കൃഷ് | krish
സൂ, നല്ല കൃസ്തുമസ് കഥ. നമ്മളില്‍ നന്മ നിറഞ്ഞ് നന്മയുള്ള കാര്യങ്ങള്‍ ചെയ്യട്ടെ.
ക്രിസ്തുമസ് ആശംസകള്‍.
സൂ, കഥ ഇഷ്ടമായി.കള്ളന്റെ കഥ വായിച്ചു വന്നപ്പോള്‍ കഥാവശേഷന് എന്ന ചലചിത്രം ഓര്‍മിച്ചു.എല്ലാവരും നന്മ നിറഞ്ഞവരല്ലേ..?സൂവിന് ക്രിസ്മസ് ആശംസകള്‍ .
സൂ.. ബാല്യത്തിന്റെ നിഷ്കളങ്കമായ സ്നേഹം നിറഞ്ഞ, നന്മയുടെ തൂവല്‍സ്പര്‍ശമുള്ള വരികള്‍... ക്രിസ്മസിനു തന്ന ഈ സമ്മാനം ഇഷ്ടമായി.
ക്രിസ്മസ്-പുതുവത്സരാശംസകള്‍!!!
സുചേച്ചി..നല്ല സന്ദേശം..
"Wish u and family Merry Christmas"
സൂചേച്ചീ ചേച്ചീടെ പ്രായം പെട്ടന്ന് കൂടിയോ? ഒരു മുത്തശ്ശിക്കഥ പോലെ ആസ്വദിച്ചു. ക്രിസ്തുമസ് ആശംസകള്‍. ഞാന്‍ നാട്ടിലെത്തി വീട്ടുകാരുടെയും കൂട്ടുകാരുടെയും കൂടെ ക്രിസ്തുമസ് ആസ്വദിക്കുന്നു...
What happened to our SU, now a days the posts are not upto mark. Waiting for better posts. Shaji
ശാലിനീ :) കഥ ഇഷ്ടമായതില്‍ സന്തോഷം.
ദൃശ്യന്‍ :) സ്വാഗതം. നന്ദി.
സുല്‍ :) നന്ദി.
കുറുമാന് :)
അഗ്രജന്:)
പി. ആര് :) പോസ്റ്റ് ഇഷ്ടമായതില്‍ സന്തോഷം.
അത്തിക്കുര്‍ശീ :)
വേണു :)
കൃഷ് :) നന്ദി.
റീനീ :) കഥ ഇഷ്ടമായതില്‍ സന്തോഷം.
ഇടങ്ങള്‍ :)
വിഷ്ണുപ്രസാദ് :) നന്ദി.
സാരംഗീ :) നന്ദി.
സോന :) നന്ദി.
കുട്ടിച്ചാത്തന് :) പ്രായം ഓരോ വര്‍ഷവും കൂടുമ്പോള്‍ കൂടില്ലേ? ;) കഥ ഇഷ്ടമായി അല്ലേ?
ഞങ്ങള്‍ക്ക് ക്രിസ്തുമസ് ആശംസിച്ച എല്ലാവര്ക്കും നന്ദി.
“ഷാജീ” വേറെ കുറേ ബ്ലോഗ് ഉണ്ട്. അവിടെയൊക്കെ പോയി “നല്ല” പോസ്റ്റുകള്‍ വായിക്കൂ.
Post a Comment
Subscribe to Post Comments [Atom]
<< Home