ശ്രമം
വാക്കുകള്‍ തെന്നിത്തെന്നി പോയ്ക്കൊണ്ടിരുന്നു. ഒന്നിനോടൊന്ന് ചേരുന്നില്ല. എത്ര ശ്രമിച്ചിട്ടും കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നില്ല.
“അവിടെയല്ല എന്റെ സ്ഥാനം.”
ഓരോ വാക്കും പിണങ്ങി മുഖം വീര്‍പ്പിച്ചു. എന്ത് ചെയ്യും ഇനി? പുതിയത് ഉണ്ടാക്കണോ. അക്ഷരങ്ങളും പിണങ്ങിത്തുടങ്ങി. അവയില്ലാതെ വാക്കുകള്‍ എങ്ങനെ നില്ക്കും?
മടുത്തു. ഇനി പിന്നെ ശ്രമിക്കാം. അവള് മനസ്സിലെ സ്ലേറ്റ് മഷിത്തണ്ടുകൊണ്ട് മായ്ച്ചുകളയുന്നതായി ചിന്തിച്ചു. മാഞ്ഞു. കറുപ്പ് നിറഞ്ഞു. ഒടുവില്‍ മനസ്സ് ശൂന്യമായി.
മനസ്സ് പിന്നേം അവളോട് പറഞ്ഞു. കുറച്ച് അക്ഷരങ്ങള്‍, അതിലൂടെ കുറച്ച് വാക്കുകള്‍, അതുകൊണ്ട് കുറച്ച് വാചകങ്ങള്‍. ഇത്രയ്ക്കും ആവില്ലേ.
"SHAME ON YOU"
അവള് മനസ്സിനോട് ചോദിച്ചു. എന്താവും അതിന്റെ അര്‍ത്ഥം? എത്ര പെട്ടെന്ന് അക്ഷരങ്ങളും വാക്കുകളും ഒരുമിച്ച് ഒരു വാചകം ചമച്ചു. അത്രയ്ക്കും മനോഹരമാണോ ആ വാക്ക്!
അവള് മനസ്സിലെ സ്ലേറ്റ് നിസ്സഹായത കൊണ്ട് ഒന്നുകൂടെ അമര്‍ത്തിത്തുടച്ചു. പിന്നെയും ശ്രമിക്കാന്‍ തുടങ്ങി.
മഷിത്തണ്ടില്‍ നിന്നാവും, മനസ്സ് നിറഞ്ഞ് രണ്ടു തുള്ളി കണ്ണില്‍ക്കൂടെ ഉതിര്‍ന്ന് പോയി. നിറഞ്ഞ പീലി വിടര്‍ത്തി, കണ്ണ് മിഴിച്ച് അവള് കണ്ടു. അതിന് ചുവപ്പ് നിറം ആയിരുന്നു!
23 Comments:
ശൂന്യത- എനിക്കിഷ്ടപ്പെട്ട വിഷയം.
ശൂന്യതയില്‍ നിന്നും ശൂന്യതയിലേക്കു....
കൊള്ളാം.:)
അവള് പിന്നേയും ശ്രമിച്ചു.
അയാള്‍ അതൊന്നും കണ്ടില്ല എന്നു നടിച്ചു.
അയാള്‍ മനസില്‍ പറഞ്ഞു
“അവിടെയല്ല എന്റെ സ്ഥാനം.”
പിന്നെയും ഓരോ വാക്കിലും മുഖം വീര്‍പ്പിച്ച് അവളെഴുതി.
അയാള്‍ ഗതികെട്ടെഴുതി.
"SHAME ON YOU"
നവന് :) നന്ദി ആദ്യത്തെ കമന്റിന്.
shame on you , അത് തന്നെയാ എനിക്കും പറയാന്‍ ഉള്ളത്. ഇതില്‍ ഒരു അയാള്‍ എവിടെയാണുള്ളത്? കഷ്ടം. വായിച്ചിട്ട് കമന്റ് വെക്കാന്‍ പഠിക്കൂ. ധൈര്യമുണ്ടെങ്കില്‍ സ്വന്തം പേരു വെച്ചും.
qw_er_ty
മലബാര്‍ സിമന്റ് വേണ്ടിവരുമോ?;)
സ്ലേറ്റില്‍ അക്ഷരങ്ങളുണ്ടാകുക എന്നത് മാത്രമാണ് പ്രധാനം എന്ന് തൊന്നുന്നു, ഇണക്കം താനേ ഉണ്ടാകും, ഒപ്പം പിണക്കവും,
പിണക്കത്തിന് ശേഷമുള്ള ഇണക്കത്തിണ്ടെ ഊഷ്മളതയാണ് പലപ്പോയും വായന എന്നെ അനുഭവിപ്പിക്കുന്നത്.
സു: മനസ്സാകുന്ന സ്ലേറ്റില്‍ വീണ രണ്ടുതുള്ളി കണ്ണീര്.. അതു ചോരയാരുന്നു.. അതവള് മനക്കണ്ണുകൊണ്ട് കണ്ടു..
വാക്കുകള്‍ക്ക് വേണ്ടി മനസ്സ് വിതുമ്പി..
ഇനി വാക്കുകളില്ല.. ഞാനും പരതട്ടെ.
കൃഷ് | krish
സുഗന്ധിക്ക് എന്നും 17 വയസ്സായിരുന്നു. അവള് ചെറുപ്പക്കാരുടെ രോമാഞ്ചമാകുന്ന കാലം മുതല്‍ ക്രൂരമായി ആത്മഹത്യ ചെയ്യുന്ന ദിവസം വരെ നിത്യപ്പതിനേഴ്. ശാലീനയായിരുന്നു സുഗന്ധി. മദാലസയും. അച്ചുതനാശാരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ചന്ദനത്തില്‍ കടഞ്ഞെടുത്ത സുന്ദരീശില്പം (ഇത് അച്ചുതനാശാരിയുടെ കണ്ടെത്തലല്ലെന്നും വയലാര്‍ രാമവര്‍മ എന്നൊരു നരവംശശാസ്ത്രജ്ഞന് കണ്ടെത്തിയതാണെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്).
നീണ്ടു മനോഹരമായ മൂക്കും നിരയൊത്ത വെളുത്ത പല്ലുകളും കറുത്തു ബലമുള്ള മുടിയും ചെറുപ്പക്കാരുടെ കണ്ണുകള്‍ക്ക് തേരോട്ടമല്ല റോക്കറ്റ് പറപ്പിക്കാനുള്ള അംഗലാവണ്യവുമൊക്കെയായി സുഗന്ധി ഗ്രാമത്തിന്റെ സുന്ദരിയായി വിളങ്ങി.
സുഗന്ധിക്ക് എന്താണു സംഭവിച്ചത് ?
വായിക്കുക...
http://berlythomas.blogspot.com
അവതരിപ്പിക്കുന്ന ബെര്ളിത്തരങ്ങള്.
എന്തു പറയണമെന്നറിയായ്ക -ഇതൊരു വല്ലാത്ത വല്ലയ്ക തന്നെ:)
എന്തൊക്കെ മാറിയാലും പോയാലും എഴുതുമ്പോള്‍ കിട്ടുന്ന ത്രില്ല്, എഴുതി കഴിഞ്ഞത് നോക്കുമ്പോ തോന്നുന്ന ഇനിയും എത്രെയോ മുന്നോട്ട് തപ്പിത്തടഞ്ഞ് പോവാനുണ്ടെന്ന ചിന്ത തരുന്ന തള്ള്, ഇവയ്ക്ക് വേണ്ടിയെങ്കിലും ശ്രമം തുടരുമല്ലോ?
ഞാനീ വഴിക്കൊന്നും വന്നിട്ടില്ല..
ഞാനീ പോസ്റ്റൊന്നും വായിച്ചിട്ടില്ല...
ഒന്നു മാത്രം പറയാം...
ഇവിടെയല്ലാ എന്റെ സ്ഥാനം...
സത്യം പറയാലോ ഒരക്ഷരം മനസ്സിലായില്ല സൂ ചേച്ചീ..
ഇപ്പോള്‍ അരവട്ടേയുള്ളൂ.. മുഴുവന്‍ ആകുമ്പോള്‍ മനസ്സിലായിക്കോളും അല്ലെ?
വാല്‍ക്കഷ്ണം:(മുന്‍കൂര്‍ ജാമ്യം)
ഇപ്പോള്‍ ചാത്തന്റെ ശല്യം സൂ ചേച്ചിക്കെ തുടങ്ങിയിട്ടുള്ളൂ... എന്റെ പ്രൊഫൈലു വായിചിട്ടുണ്ടല്ലോ... തുടങ്ങിയാല്‍ പിന്നെ ഉപദ്രവം മാറിക്കിട്ടാന്‍ പാടാ..ഞാനിനിയും ഇമ്മാതിരി കമന്റിടന്ണോ കട്ടേം പടോം മടക്കി പോണോ?
ലജ്ജിച്ചു തല കുനിക്കേണ്ടതു വാക്കുകളോ , അതിനു മഷിയൂറ്റിയ പേനയോ, വര കുറിച്ച കൈകളോ , ചേതനയേകിയ വികാരങ്ങളോ അല്ല... വിലയില്ലാത്തവ ഒന്നിന്നും വേണ്ടി തുള്ളികള്‍ വാര്‍ത്തു കളയരുതേ ...
ഇതെന്താ സൂ.. ഒരു അത്യന്താധുനികന് മണക്കുന്നു.. നമ്മടെ ആദിത്യന് എങ്ങാനും ഈ ബ്ലോഗിന്റെ ഏഴയലത്തെങ്ങാനും വന്നോ? (ഇപ്പോള്‍ ശ്രീജിത്തും ഈ റൂട്ടിലാണ്)
“മഷിത്തണ്ടില്‍ നിന്നാവും, മനസ്സ് നിറഞ്ഞ് രണ്ടു തുള്ളി കണ്ണില്‍ക്കൂടെ ഉതിര്‍ന്ന് പോയി. നിറഞ്ഞ പീലി വിടര്‍ത്തി, കണ്ണ് മിഴിച്ച് അവള് കണ്ടു. അതിന് ചുവപ്പ് നിറം ആയിരുന്നു!“
ഞാന്‍ ഫ്ലാറ്റ്!
ഓ ടോ ആയി ഒരു പരസ്യം ഞാന്‍ ഇവിടെ വച്ചോട്ടെ?
“പരസ്യം പതിക്കരുത് എന്ന് ചുവരുകളില്‍ മൊത്തമായും ചില്ലറയായും എഴുതിക്കൊടുക്കപ്പെടും.“
അക്ഷരങ്ങളും വാക്കുകളും പിണങ്ങി മുഖം വീര്‍പ്പിച്ച്
...
എഴുതി ഫലിപ്പിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയാണോ അവള്‍ക്ക്, പാവം .
ബിന്ദൂ :)വേണ്ടി വരും.
രേഷ് :) ഒന്നും പറയണമെന്നില്ല.
ഇടങ്ങള്‍ :)അഭിപ്രായത്തിന് നന്ദി.
കൃഷ് :)പരതിയാല്‍ കിട്ടും എന്തായാലും.
ഗുണാളാ :)വിലയുള്ളത് ഒന്നിനെച്ചൊല്ലിയും കണ്ണീര് വാര്‍ക്കേണ്ടി വരില്ല.
കുമാര്‍ :) ആധുനികന് കുറച്ച് നോക്കട്ടെ.
കുട്ടിച്ചാത്താ :) സാരമില്ല. ജീവിതം മുന്നോട്ട് പോകുംതോറും മനസ്സിലാവും ഒക്കെ.
മുല്ലപ്പൂ :) പാവം.
താരേ :) വെറുതെ വിട്ടു. ചിരിക്കാം :D
ബെര്ളിത്തോമസ്സേ, തന്റെ ബെര്‍ളിത്തരങ്ങളുടെ പരസ്യം വെക്കാന്‍ അല്ല ഞാന്‍ ബ്ലോഗ് തുടങ്ങിയത്.
Sue,
I have been reading through your blog and looks like you are not yet ready to accept criticism about the stuff you write. Yet you are eager to criticize and judge others even if you don't know anything about them. I have read your comments in others bogs and noticed that occasionally you use very cheap language and post them as anonymous and also under your name. So sue grow up a little bit and act like a 35 year old housewife. This is just an observation and from your previous comments I will expect some trash talk against me. No problem. But when you get some time in between housework and blogging think about it. So grow up and learn how to deal with criticism in a positive way.
A well wisher.
സുചേച്ചി..ഈ പറഞത് എന്റെ ശീലം ആണ്ട്ടോ..എന്നിലുള്ള ആത്മവിശ്വാസം എനിക്ക് നഷ്ടമാവുന്നു എന്ന് തൊന്നിയാല്‍ എന്നെതന്നെ ഞാന്‍ ഒരുപാട് ശകാരിക്കും.
വെല്‍ വിഷര്‍, എനിക്ക് എല്ലാവരുടേയും ബ്ലോഗുകളില്‍ എന്റെ ബ്ലോഗ് ഐഡിയില്‍ ലോഗിന്‍ ചെയ്ത് അഭിപ്രായം പറയാനുള്ള കാര്യങ്ങളേ ഉള്ളൂ. ഇതുവരെ ഒരിക്കല്‍പ്പോലും ഞാന്‍ എന്റെ പേര് വെക്കാതെയോ, ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാതെയോ കമന്റ് വെച്ചിട്ടില്ല എന്ന് ഉറപ്പാണ്. ആരോടെങ്കിലും എന്തെങ്കിലും പറയണമെങ്കില്‍ നേര്‍ക്ക് നിന്ന് പറയാനുള്ള ധൈര്യം എനിക്കുണ്ട്. പരിഹസിക്കുകയോ, വ്യക്തിഹത്യ നടത്തുകയോ അല്ല എന്റെ ജോലി. അതുകൊണ്ടുതന്നെ എനിക്കത്തരം വൃത്തികെട്ട ജോലി ഇതുവരെ എടുക്കേണ്ടി വന്നിട്ടില്ല. എനിക്ക് ബ്ലോഗിങ്ങില്‍ മാത്രമാണ് താല്‍പ്പര്യം. മറ്റുള്ളവരെ താറടിച്ചും പരിഹസിച്ചും ഉള്ള നാണം കെട്ട കളി കളിക്കല് അല്ല.
സോന :)ആത്മവിശ്വാസം നഷ്ടപ്പെടരുത്. എന്തിനാ? എല്ലാം കഴിയും എന്ന വിശ്വാസത്തില്‍ ചെയ്യൂ.
qw_er_ty
വെല്‍ വിഷര്‍, വിട്ടു, പറയാന്‍.
ബ്ലോഗിലെ പോസ്റ്റുകള്‍ വായിച്ച്, മലയാളസാഹിത്യം എന്റെ എഴുത്ത് കൊണ്ട് നശിച്ചുപോകും എന്ന തരത്തില്‍ ഉള്ള വിമര്‍ശനം എനിക്കിഷ്ടമല്ല. എഴുതിയെഴുതി, മലയാളസാഹിത്യത്തില്‍ ഇടം നേടാന്‍ കഴിയും എന്ന വിചാരത്തില്‍ അല്ല ഞാന്‍ എഴുതുന്നത്. അതിനൊന്നും ശ്രമിക്കാനുള്ള എഴുത്തല്ല എന്റേത്. ഇത് വെറും ഹോബിയാണ് എന്ന തരത്തില്‍ കണ്ട് വിമര്‍ശിക്കുക.
“occasionally you use very cheap language“ എന്ന് പറഞ്ഞത് എനിക്ക് തീരെ ഇഷ്ടമായില്ല കേട്ടോ. ചിലപ്പോ മറ്റുള്ളവരുടെ ബ്ലോഗില്‍ തമാശപോലെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകും. അതിനെ ഇങ്ങനെ പറയരുതായിരുന്നു.
എനിക്കും ഒന്നേ പറയാന്‍ ഉള്ളൂ. മറ്റുള്ളവരെ നമ്മള് അറിഞ്ഞ് മനസ്സിലാക്കാത്തിടത്തോളം പറയുന്ന ഓരോ വാക്കിനും വല്യ ശക്തിയുണ്ടാകും. തിരിച്ചെടുക്കാനും പറ്റില്ല. നിങ്ങള്‍ ആരാണെന്ന് എനിക്കറിയില്ല. പക്ഷെ നിങ്ങള്‍ക്ക് അറിയാമല്ലോ, നിങ്ങള്‍ ആണ് ഈ കമന്റ് വെച്ചതെന്ന്. പിന്നൊരിക്കല്‍ വേണ്ടായിരുന്നു, എന്നു തോന്നുന്ന തരത്തില്‍ ഉള്ള ഒരു പ്രവര്‍ത്തിയും എടുക്കാതിരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
ഇനി മുതല്‍ എഴുതുന്ന പോസ്റ്റിനെപ്പറ്റി മാത്രം വിമര്‍ശിക്കുക. എഴുതുന്ന ആളെ കുറ്റം പറയാന്‍ ആര്‍ക്കും അവകാശമില്ല.
അനോണി ആയിട്ട് തെറി വിളിക്കാന്‍ പലര്‍ക്കും കഴിയുമായിരിക്കും.
qw_er_ty
വാസ്തവത്തില്‍ വാക്കുകളെ നമ്മള് ബോധപൂര്‍വ്വം തിരഞ്ഞെടുക്കുന്നതല്ല. വാക്കുകള്‍ രൂപം കൊണ്ടശേഷം മാത്രമേ നമുക്കവയെക്കുറിച്ചു ബോധം തന്നെ വരികയുള്ളൂ. :)
എന്റെ പേര് Sue എന്നല്ല. സു എന്ന് ഇംഗ്ലീഷിലും മലയാളത്തിലും വ്യക്തമായി എഴുതിയിട്ടുണ്ട്. ഗിവ് റെസ്പക്റ്റ് ആന്‍ഡ് ടേക്ക് റെസ്പക്റ്റ്.
നളാ :)ആവും.
qw_er_ty
Exactly. Give respect and take respect. First of all I apologize for misspelling your name. Hope I didn’t hurt your feelings with that mistake. If so I am sorry. Well it seemed like you took what I wrote very seriously and your reply sounded very emotional. I am glad that I was at least able to get your attention and make you think about the comments you make about others.
Su, I am not here to count your contributions to Malayalam literature because in my opinion those two stand in very different levels. So as a a person who has read some Malayalam classics and your blogs your writing is not going to hurt Malayalam literature any way and you should keep writing for the people who thinks that you should get the Booker prize if it was for Malayalam writing.
You said you are positive that you have never posted anything as Anonymous. Well I am not. I didn’t expect you to acknowledge that you did that and as you said you know what you have done and what you have posted in others blogs and what you have said about others. I am sure honestly you can not say that you have never attacked anyone personally or their character just because you didn’t like their writing. If you can go back and see what you have been writing for the past 6 months you will understand that.
You acknowledged that you may have said something for joke in others blogs and I shouldn’t have taken that seriously and write about that. Well it was a joke for you and it’s not for them in the receiving end. Then I assume according to your policy I can say what ever I want about you and when you become angry about that I can just say oh I was joking. I don’t think that is fair and we shouldn’t be doing that to people.
I stand with your comment. People should be commenting about the writings not the author. But you know what in this comment I am writing about you because you never kept that rule and had no problem in attacking others personally and their character but when I wrote about you in the last post suddenly everything changed.Su, Blogging is everyone right and everybody should be treated equally and should be respected equally. For some reason you think you are different than others and you can write what ever you want and laws are different for you or somehow you act like so.
So I am just repeating what you have said .you should think twice before you say or write something because words are very powerful and you can never take it back. You should never write anything to hurt others and should never do something that is regrettable. You mentioned writing is your hobby and I am sure you don’t mean to hurt anyone with your hobby so please read what you write before you post. Joke for you may not be the same for a different person. Please treat everyone equally and learn to respect others.I am confident that by writing this comment I am doing something good and not something I will regret later.
About me. I am not deliberately posting this as anonymous. I was just a visitor to Malayalam blogs and I read a lot. There are good ones and bad ones. I don’t have a blog and so don’t have an ID.I just felt like I should comment on your blog and the easiest way is as anonymous. Please take this as a friendly criticism and if I hurt your feelings anyway I apologize because that was not my intention.
Can I ask you a favor? You commented that it’s easy to call “THERI” as an anonymous. Well I was born and brought up in Kerala and know pretty well about Kannur and I couldn’t figure out which of the words I used in my last post was considered a “THERI” in Malayalam. Please help me so that I can refrain myself from using that again.
Thanks for your help in advance.
Well Wisher
അനോണീ,
വെല്‍ വിഷര്‍ എന്ന് വിളിക്കാന്‍ തോന്നുന്നില്ല. ഒരു പ്രാവശ്യം ഞാന്‍ വ്യക്തമായി പറഞ്ഞു, ഞാന്‍ അനോണി ആയിട്ട് ആരുടെ ബ്ലോഗിലും കമന്റ് ഇതുവരെ വെച്ചിട്ടില്ല എന്ന്. എന്നും എനിക്കതേ പറയാന്‍ ഉള്ളൂ. പിന്നെ, ആരെക്കുറിച്ചാണ് വ്യക്തിഹത്യ നടത്തുന്നപോലെ കമന്റ് വെച്ചത് എന്ന് എനിക്ക് മനസ്സിലായില്ല. അങ്ങനെയൊന്നു ഞാന്‍ ഒരിക്കലും ചെയ്യില്ല. ആരെങ്കിലും, മറ്റുള്ളവരെക്കുറിച്ച് വേണ്ടാത്തത് പറഞ്ഞാല്‍പ്പോലും എനിക്ക് തീരെ ഇഷ്ടമാവാറില്ല. വെറുതെ പ്രതികരിച്ച് എനിക്ക് വഴക്ക് കേള്‍ക്കണ്ട എന്ന് വിചാരിച്ച് മാത്രം ഞാന്‍ മിണ്ടാതിരിക്കും. ഞാന്‍ ചെയ്യാത്ത കാര്യം ചെയ്യുന്നു പറഞ്ഞാല്‍, അത് ഞാന്‍ നിങ്ങളോടാണ് പറയുന്നത് എന്ന് വെച്ചാല്‍ എങ്ങനെ ഉണ്ടാവും എന്ന് ചിന്തിക്കുക. പിന്നെ, ബ്ലോഗും ഐഡിയുമൊന്നുമില്ലാതെ ആരുടെ വക്കാലത്തും കൊണ്ടാണ് വന്നിരിക്കുന്നത് എന്ന് മനസ്സിലായില്ല. എനിക്ക് നിങ്ങളെ അറിയാത്തതുകൊണ്ട് അങ്ങനെ ഒരു സംശയം എനിക്ക് ഉണ്ടാവുമല്ലോ. എന്നെ വിമര്‍ശിച്ച് ശല്യം ചെയ്യാന്‍ ആണോ? വേറെ എത്രയോ ബ്ലോഗ്ഗേഴ്സ് ഉണ്ട്? അവരെയൊക്കെ പോയി വിമര്‍ശിക്കൂ. പിന്നെ, എന്റെ ബ്ലോഗില്‍ കമന്റ് വെച്ചാല്‍, ആ കമന്റ് എനിക്കിഷ്ടമായില്ലെങ്കില്‍, അതെനിക്ക് ഇഷ്ടമായില്ല കേട്ടോ എന്ന് പറയാറുണ്ട്. അതുപോലെ ഞാന്‍ വെക്കുന്ന കമന്റ് ഇഷ്ടമില്ലാത്ത ബ്ലോഗേഴ്സ് അല്ലേ അതു പറയേണ്ടത്?
അല്ലെങ്കിലും പലരുടേയും ബ്ലോഗില്‍, ഞാന്‍, എനിക്ക് കഥ ഇഷ്ടമായി, നന്നായി, കവിത നന്നായി എന്നൊക്കെയേ വെക്കാറുള്ളൂ. ചിലപ്പോള്‍ മാത്രം, അതും അടുപ്പം തോന്നുന്നവരോട് മാത്രം, തമാശപോലെ പറയാറുണ്ട്. അത് അവര്‍ കാര്യമായിട്ട് എടുക്കുന്നുണ്ടാവും. ഞാനും ചിലപ്പോള്‍ ഇഷ്ടപ്പെടാത്ത കമന്റ് കണ്ടാല്‍ പറയാറുണ്ട്. അവര്‍ ചിലപ്പോള്‍ തമാശ ആവും ഉദ്ദേശിച്ചത്.
പിന്നെ, തെറി പറയാന്‍, പലര്‍ക്കും എളുപ്പമാണ്, അത് ഞാന്‍ ചെയ്യില്ല എന്നാണ് ഉദ്ദേശിച്ചത്. നിങ്ങള്‍ പറഞ്ഞു എന്ന് ഞാന്‍ പറഞ്ഞില്ല.
ഞാന്‍ വ്യക്തിഹത്യ നടത്തി എന്ന മട്ടില്‍ നിങ്ങള്‍ വെക്കുന്ന കമന്റ് എനിക്ക് തീരെ ഇഷ്ടമല്ല കേട്ടോ. ആരേയും വേദനിപ്പിക്കാറില്ല ഞാന്‍, ഒരിക്കലും. ഓക്കെ. ഇല്ല എന്ന് പറയുന്നില്ല. കമന്റില്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാകും. ഞാന്‍ വേദനിപ്പിക്കാന്‍ കമന്റ് വെക്കാറില്ല എന്ന് പറയുന്നതാവും ശരി.
qw_er_ty
Hello,
First of all congratulations on completing your 2 years in internet blogging.As a housewife living in Kerala it means something to be able to post so many stuff and to complete 2 years doing that. Well I wasn’t surprised to read that you don’t feel like calling me a well wisher. In fact I might be the most hated person for you right now. No problem.
In your anniversary post you mentioned that you will not be posting any comments in others blogs to insult them and I appreciate you for that. So I stop that stuff here.
But I would like to mention few more things. Why are so worried about criticism???
പിന്നെ, ബ്ലോഗും ഐഡിയുമൊന്നുമില്ലാതെ ആരുടെ വക്കാലത്തും കൊണ്ടാണ് വന്നിരിക്കുന്നത് എന്ന് മനസ്സിലായില്ല. എനിക്ക് നിങ്ങളെ അറിയാത്തതുകൊണ്ട് അങ്ങനെ ഒരു സംശയം എനിക്ക് ഉണ്ടാവുമല്ലോ
I noticed that when an anonymous person post a positive comment you don’t have any problem in accepting that and to say thank you but when it’s a criticism by an anonymous person then you want their intention, for whom are they talking and threatening words like I started my blog for me to write my stuff and not for your criticism (you never said that to me, it was their in your older comments to others who criticized you)
എന്നെ വിമര്‍ശിച്ച് ശല്യം ചെയ്യാന്‍ ആണോ? വേറെ എത്രയോ ബ്ലോഗ്ഗേഴ്സ് ഉണ്ട്? അവരെയൊക്കെ പോയി വിമര്‍ശിക്കൂ.
I can not write in someone else’s blog about you or what you write. It should be in your blog and as long as it’s allowed I think I have the right to do that. I didn’t mean to be a nuisance to you. You feel so because you are scared to criticism.
Why are you panicking when some one comment some corrections or ways to improve your writing. Whatever we are doing and how perfect we think we are everyone always have room for improvement. In order for that to happen people should be able to open their eyes and ears to what others say (not only to good things) and should be ready to comprehend what they might be saying. By doing that you will only improve and excel in what you are doing. It’s good to have one friend with good criticism than 100 friends who will only praise you no matter what you are writing. That’s my policy. That’s how you grow. These are just some thoughts and forgive me if you don’t like it.
You are not doing it may be because you think you are immune to criticism because you are a blogger for so long or because you think you are so perfect and no one else can correct you, or because you just don’t like criticism.
You can complete another 10 years like this and you will still have the same commenter’s who will only write ‘wow ‘for what ever you write.
Just one note. If you are so scared of criticism then it will be better to post a note like “this site only accepts positive comments”. So that people like me can avoid you in the future.
I read your previous comments many times and I couldn’t comprehend the following thing from what you posted before.
പിന്നെ, തെറി പറയാന്‍, പലര്‍ക്കും എളുപ്പമാണ്, അത് ഞാന്‍ ചെയ്യില്ല എന്നാണ് ഉദ്ദേശിച്ചത്. നിങ്ങള്‍ പറഞ്ഞു എന്ന് ഞാന്‍ പറഞ്ഞില്ല
If I didn’t tell you anything bad why did you comment something like( അനോണി ആയിട്ട് തെറി വിളിക്കാന്‍ പലര്‍ക്കും കഴിയുമായിരിക്കും) in your reply to me. Just a doubt!!!!.
Any way Su I am done with you and won’t be posting anymore comments on your blog.Whatever you think now I am sure someday you will understand I didn’t mean any harm to you and what I was writing is just some creative criticism.
Goodbye and Good luck with your life and blogging.
Still a Well wisher
അനോണീ :) പാവം. വെറുതേ സമയം കളഞ്ഞു. എന്റെയല്ല കേട്ടോ. എനിക്കിഷ്ടം പോലെ സമയം ഉണ്ട്.
നിങ്ങള്‍, ഞാന്‍ ചെയ്യാത്തത് ചെയ്ത് എന്നും പറഞ്ഞ് വ്യക്തിപരമായ ആരോപണം നടത്തിയത് എനിക്ക് തീരെ ഇഷ്ടമായില്ല എന്നാണ് പറഞ്ഞത്.
നിങ്ങളെപ്പോലെ തന്നെയാണ് എന്റെ ബ്ലോഗില്‍ കമന്റ് വെയ്ക്കുന്ന മറ്റു പലരും. എനിക്ക് തൊണ്ണൂറു ശതമാനം ബ്ലോഗേഴ്സിനേയും പരിചയമില്ല. ബ്ലോഗിലെ പോസ്റ്റ് വായിക്കുന്നവര്‍, അഭിപ്രായം പറയുന്നവര്‍, അവരുടെ പോസ്റ്റ് വായിക്കാനും, അഭിപ്രായം പറയാനും അവസരം തരുന്നവര്‍. എന്റെ ബ്ലോഗിലെ പോസ്റ്റ് വായിച്ച് നിങ്ങള്‍ വൌ എന്ന് പറയൂ എന്ന് ഞാന്‍ ആരോടും പറയാറില്ല. പക്ഷെ ആവശ്യമില്ലാതെ ബൌ എന്ന് പറയാന്‍ വരരുത് എന്നുണ്ട്.
പിന്നെ വിമര്‍ശനം. ഞാന്‍ എഴുതുന്ന ഒരു പോസ്റ്റ് എടുത്തുവെച്ച്, അതില്‍ അങ്ങനെയില്ല, ഇങ്ങനെയില്ല എന്ന് പറയുന്നതിലും നല്ലത്, അതിലെ നല്ല കാര്യങ്ങള്‍ ഉണ്ടോന്ന് നോക്കുന്നതല്ലേ. മലയാളസാഹിത്യത്തില്‍ എത്ര അറിവുണ്ട് എന്ന് കാണിക്കാന്‍ തുടങ്ങിയതല്ല ഞാന്‍ ബ്ലോഗ്. എന്റെ കൊച്ചുജീവിതത്തിലെ കൊച്ചുകൊച്ചുസന്തോഷങ്ങളും, നടക്കുന്നതും, നടന്നതുമായ കാര്യങ്ങളും പറയാന്‍ ഒരിടം. അത്രയേ ഞാന്‍ ബ്ലോഗിനെ കാണുന്നുള്ളൂ. മറ്റുള്ള ബ്ലോഗ്ഗേഴ്സും അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നുണ്ട്. ആരും, സീരിയസ്സായിട്ട് സാഹിത്യം ആയിക്കളയാം എന്ന് കരുതുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ഞാന്‍ പെര്‍ഫക്റ്റ് ആണെന്നും, ആരും എന്നെ അതുകൊണ്ടു തന്നെ വിമര്‍ശിക്കരുതെന്നും ഞാന്‍ പറഞ്ഞില്ലല്ലോ. എന്നെ എനിക്കറിയാവുന്നതുപോലെ ആര്‍ക്കാ അറിയ്യാ? ഞാന്‍ പെര്‍ഫെക്റ്റ് അല്ലേ അല്ല.
അനോണി പോസിറ്റീവ് ആയിട്ട് കമന്റിയാല് എനിക്ക് ഇഷ്ടമാവും എന്ന് നിങ്ങള്‍ പറയുന്നു. സത്യം ആണത്. ഒരു അനോണി വന്ന് സൂ, ഈ പോസ്റ്റ് നന്നായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ എനിക്കിഷ്ടപ്പെടും. അതിപ്പോ ഒരാള്‍ നിങ്ങളോട് നല്ലത് പറഞ്ഞാലോ ചീത്ത പറഞ്ഞാലോ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുക എന്ന് നിങ്ങള്‍ക്ക് ആലോചിച്ചുകൂടേ?
പിന്നെ ബ്ലോഗിങ്ങില്‍ നല്ലത് ആശംസിച്ചതില്‍ സന്തോഷം. എന്റെ ജീവിതത്തില്‍ നല്ലത് നിങ്ങള്‍ ആശംസിക്കണ്ട ആവശ്യമില്ല. ഞാന്‍ നിങ്ങളേം അറിയില്ല. നിങ്ങള്‍ എന്നേം അറിയില്ല.
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home