ആരാധകരുടെ ഇടപെടലുകള്‍
കാവ്യാമാധവന് ആരെക്കെട്ടണം എന്ന് ഞാന്‍ ചോദിച്ചാല്‍, നിങ്ങള്‍ വിചാരിക്കും, ഞാന്‍ മാര്യേജ് ബ്യൂറോ തുടങ്ങിയെന്ന്. ഇല്ല. കാവ്യാമാധവന്റെ മാത്രമല്ല, മറ്റു പലരേയും വിവാഹക്കാര്യത്തില്‍ സിനിമാപ്രേമികള്‍ക്ക് വ്യക്തമായ ധാരണകള്‍ ഉണ്ടാകും. മീരജാസ്മിനേയും, പൃഥിരാജിനേയും, നരേയ്നേയും ഒക്കെ കെട്ടിച്ചേ അവര്‍ക്ക് സമാധാനം ഉണ്ടാകൂ. പിന്നെ അടുത്ത ആളെ നോക്കി നടന്നോളും.
ജനങ്ങള്‍ക്ക് പ്രസിദ്ധരായ വ്യക്തികളുടെ സ്വകാര്യത്തില്‍ തലയിടാന്‍ എന്താണ് ഇത്ര താല്പര്യം എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല. സിനിമാനടന്മാരുടേയും, നടിമാരുടേയും കാര്യത്തിലും, കായികതാരങ്ങളുടെ കാര്യത്തിലും ആണ് വളരെ കാര്യമായിട്ട് ഇടപെട്ടേക്കാമെന്ന് ജനങ്ങള്‍ തീരുമാനിക്കുന്നത്. രാഷ്ട്രീയക്കാരുടേയോ, മറ്റ് മേഖലകളില്‍ പ്രസിദ്ധരായവരുടേയോ കാര്യത്തില്‍ അവര്‍ ചിന്തിക്കുന്നത് അല്പം കുറവാണ്. പണ്ട് മോഹന്‍ലാല്‍ കാര്‍ത്തികയെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന് ഞങ്ങള്‍ക്കൊക്കെ ഒരു ആശ ഉണ്ടായിരുന്നു. അത് നടന്നില്ല. ജയറാം, പാര്‍വതിയെ കെട്ടുമെന്ന് ഒരൂഹം ഉണ്ടായിരുന്നു.
സാനിയാ മിര്‍സ കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ ശ്രദ്ധയുണ്ടാവണം എന്ന് ആരൊക്കെയോ വാശിപിടിച്ചിരുന്നു. സാരിയും ചുറ്റി സാനിയാ മിര്‍സ ടെന്നീസ് കളിക്കുന്നത് ഭാവനയില്‍ കണ്ട് എനിക്ക് തല ചുറ്റി. സാനിയ ഇടുന്നതിനേക്കാള്‍ ചെറിയ വസ്ത്രവും ഇട്ട്, റോഡില്‍ക്കൂടെ നടക്കുന്ന കുട്ടികളുള്ള നാട്ടില്‍, പ്രശസ്തിയുള്ളതുകൊണ്ട് മാത്രമാണ് സാനിയായ്ക്ക് വിലക്ക് വന്നത്.
കാവ്യാമാധവന്, ഒരു സിനിമയ്ക്ക് വേണ്ടി മുടി മുറിച്ചത് പലര്‍ക്കും ഇഷ്ടമായില്ല. എനിക്കും. ;) എന്നുവെച്ച് മുടിമുറിക്കണോ, നഖം വെട്ടണോന്ന് തീരുമാനിക്കുന്നതില്‍ ആരെങ്കിലും ഇടപെടുന്നത് ശരിയാണോ? പ്രസിദ്ധിയുണ്ടെങ്കിലും, അവരും മനുഷ്യരല്ലേ. കാവ്യാമാധവന് തന്നെ ഏതോ ഒരു മാസികയിലെ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്, വീട്ടിലേക്ക് വിളിച്ചിട്ട്, സാരിയുടുക്കുന്നതിനെപ്പറ്റിയൊക്കെ വിമര്‍ശിക്കാറുണ്ടെന്ന്.
വിവാഹത്തിന്റെ കാര്യം കൂടാതെ, ഏതൊക്കെ സിനിമയില്‍ അഭിനയിക്കണം, ആരുടെ ജോടിയായി അഭിനയിക്കണം, എന്തൊക്കെ വസ്ത്രങ്ങള്‍ ധരിക്കണം എന്നുവരെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആരാധകര്‍ക്കാണ്.
ഇപ്പോള്‍ പലര്‍ക്കും താല്‍പ്പര്യം തുടങ്ങിയിട്ടുള്ളത് കല്യാണക്കാര്യത്തിലാണ്. മീരജാസ്മിന്, കാവ്യാമാധവന് എന്നിവരെയൊക്കെ വിവാഹം കഴിപ്പിക്കുന്നത്, തങ്ങളുടെ ചുമതലയാണെന്നാണ് പലരുടേയും ഭാവം. നയന്‍താര കല്യാണം കഴിക്കില്ല എന്നൊക്കെ ഒരു വാദം ഉണ്ടാക്കിവെച്ചിരുന്നു, പലരും. ഇനിയിപ്പോ എറ്റെടുക്കാന്‍ ഒന്നുകൂടെ ആയതില്‍ എല്ലാവര്ക്കും സന്തോഷം.
മഞ്ജുവാര്യര്‍, ദിലീപിനെ കല്യാണം കഴിച്ചതും, അഭിനയം നിര്‍ത്തിയതും പലര്‍ക്കും ഇഷ്ടമായില്ല. അവരെന്തോ ചെയ്തോട്ടെ എന്നു വിചാരിക്കാതെ, അയ്യോ അയ്യയ്യോ എന്ന് പറഞ്ഞുംകൊണ്ടിരിക്കും, ഞാനടക്കമുള്ള സിനിമാപ്രേമികള്‍. രാഷ്ട്രീയക്കാര്‍, മിക്കവാറും, വിവാഹം കഴിഞ്ഞ് പ്രസിദ്ധി നേടുന്നവരായതുകൊണ്ടാണോ അതോ, ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ എന്നായതുകൊണ്ടാണൊയെന്നറിയില്ല, അവരുടെ കാര്യത്തില്‍ ഇടപെടാന്‍ മിക്കാവാറും ജനങ്ങള്‍ തയ്യാറാവില്ല.
ഇനിയിപ്പോ ഇവരുടെയൊക്കെ, വ്യക്തിപരമായ കാര്യത്തില്‍ ഇടപെടുന്നതില്‍ ഒരു സന്തോഷമില്ലേന്ന് ചോദിച്ചാല്‍ ഉണ്ട്. അത് അവരോടുള്ള ആരാധനയേക്കാള്‍, അവരോടുള്ള സ്നേഹവും കരുതലും ആകാനേ വഴിയുള്ളൂ. നമ്മുടെയൊക്കെ സ്വന്തം കുട്ടിയായ കാവ്യാമാധവന്, നമുക്കിഷ്ടമില്ലാത്ത ആരെയെങ്കിലും വിവാഹം കഴിച്ചാല്‍, നമുക്കൊരു തൃപ്തിക്കുറവുണ്ടാകില്ലേ?
അല്ലെങ്കില്‍, നമുക്ക് അവരുടെയൊക്കെ കാര്യം, അവരുടെ വീട്ടുകാര്‍ക്ക് വിട്ടുകൊടുത്താല്‍ എന്താ? നമ്മള്ക്കിവരെയൊക്കെ കളിക്കളത്തിലും, ടി.വി യിലും, സിനിമാശാലയിലും ഒക്കെ കാണുന്ന പരിചയം അല്ലേ ഉള്ളൂ?
----------
"ഹലോ"
"ഹലോ..."
"ഇത് കൊടകരപുരാണം വിശാലമനസ്കന്റെ വീടല്ലേ?"
"ആണെങ്കില്‍?"
"അദ്ദേഹം സ്ഥലത്തുണ്ടോ?"
"ഇല്ല. പുറത്തുപോയതാ. (എന്ന് പറയാന്‍ പറഞ്ഞു എന്ന് മനസ്സില്‍.)"
"എനിക്കൊരു കാര്യം പറയാന്‍ ഉണ്ടായിരുന്നു."
"എന്താണ്?. എന്നോട് പറഞ്ഞാല്‍ ഞാന്‍ പറഞ്ഞോളാം."
"അതേയ്, വിശാലേട്ടന്, കറുപ്പ് ഫ്രെയിമുള്ള കണ്ണട വെക്കുന്നത് എനിക്ക് തീരെ ഇഷ്ടമില്ല. ചന്ദനക്കളറാ ചേര്‍ച്ച."
"വന്നാല്പ്പറയാം. വേറെ ഒന്നുമില്ലല്ലോ?"
"ഇല്ല. ഉണ്ടെങ്കില്‍ വീണ്ടും വിളിക്കാം. വിരോധം ഒന്നുമില്ലല്ലോ"
“ഏയ്... എന്തു വിരോധം?”
ടക്ക്.
ടക്ക്.
ടക്ക് ടക്ക്.
ആദ്യത്തെ ടക്ക് അവിടെ ഫോണ്‍ വെച്ചത്. രണ്ടാമത്തെ ടക്ക് ആരാധിക ഫോണ്‍ വെച്ചത്.
മൂന്നാമത്തെ രണ്ട് ടക്ക്, വിശാലന്റെ കണ്ണട നിലത്ത് വീണ് പൊട്ടുന്നതിന്റേത്. ;)
37 Comments:
ദേ ഡും... ഇതു തേങ്ങയുടെ ശബ്ദമാണേയ്...
ഹി,ഹി...എനിക്ക് വയ്യ ഈ സൂവിനെക്കൊണ്ട്.
ഇപ്പോള്‍ 'വിശാലനാണ് താരം.'
കൊള്ളാട്ടോ.നന്നായിരിക്കുന്നു.
സു ചേച്ചി,
പോസ്റ്റിനേക്കാള്‍ കലക്കന്‍ അവസാനത്തെ ആ ഫോണ്‍ വിളി തന്നെയാ. നമിച്ചു.
അപ്പോള്‍ വിശാലേട്ടാ കേട്ടല്ലോ. കണ്ണട... മറക്കണ്ട.
അപ്പോ വിശാലന്റെ കണ്ണടയും ഉടച്ചു അല്ലെ? വിശാലോ, ഇനി മുതല്‍ കണ്ണടയില്ലാതെ നടന്നാല്‍ മതി.
ഈ ആരാധകരുടെ ഓരോ കാര്യങ്ങളേ!
ഈ ഫേമസാവുന്നതിന്റെ ഓരോ പ്രശ്നങ്ങളേ!
അപ്പോള്‍ വിശാലേട്ടനു കൊട്ടു കൊടുക്കാന്‍ വേണ്ടിയായിരുന്നല്ലെ ഇത്രയും വെറും കഞ്ഞിവെള്ളം ഉപ്പിടാതെ കുടിപ്പിച്ചത്... ???? സൂ, വാല്‍ക്കഷണം അസ്സലായി..!! നാടകീയം കവിത്വം(?)... നല്ല കുസൃതി ഹാസ്യം.
ഹ...ഹ... അതു കൊള്ളാം.
ആ അവസാനത്തെ രണ്ട് ടക് ടക്...:)
ഇനിയിപ്പോള്‍ ആരാധകര്‍ ഒന്ന് റെസ്റ്റെടുക്കാമെന്ന് വിചാരിച്ചാലും മനോരമ പോലുള്ള പത്രങ്ങള്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല. മനോരമയുടെ സിനിമാ പേജ് വായിച്ചാല്‍, ഹെന്റമ്മോ, കണക്കുകൂട്ടലുകള്‍, നിരീക്ഷണങ്ങള്‍, ഊഹങ്ങള്‍, തീരുമാനങ്ങള്‍... എത്രമാത്രം ഗവേഷിക്കുന്നുണ്ടാവും അവര്‍ എന്ന് ആലോചിച്ച് പോയിട്ടുണ്ട് ചിലപ്പോള്‍. കേരളത്തിന്റെ വികസനത്തെപ്പറ്റിപ്പോലും അവര്‍ ഇത്രയും തല പുകയ്ക്കാറില്ല എന്ന് തോന്നുന്നു.
ഹെഹെഹെ
അതു കലക്കി സു.
വിശാലമൈന്റന് ഇത്ര വിശാലമാണെന്നു കരുതിയില്ല. ഇത്രേം പെട്ടന്ന് ടക് ടക്.
-സുല്‍
ചിത്രകാരന്,
പോസ്റ്റ് ഉപ്പിടാത്ത കഞ്ഞിവെള്ളം എന്ന് പറഞ്ഞതില്‍ ഒന്നും തോന്നിയില്ല. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടം അല്ലേ?
വിശാലന് കൊട്ടുകൊടുക്കാന്‍ എന്ന് പറഞ്ഞത് എനിക്ക് ഒട്ടും ഇഷ്ടമായില്ല. പോസ്റ്റില്‍, ഞാന്‍ വിചാരിക്കാത്ത കാര്യങ്ങള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിക്കരുതെന്ന് പലവട്ടം, പലരോടും പറഞ്ഞിട്ടുണ്ട്.
വിശാലന്, ഒരു നല്ല സുഹൃത്താണ്. ഇനി വിശാലന് ഇഷ്ടമായില്ലെങ്കില്‍ പോസ്റ്റില്‍ നിന്ന് വിശാലന്റെ പേര് നീക്കം ചെയ്യും.
ഹഹഹ വിശാലന്റെ ആ കണ്ണട സൂവിനു തീരെ പിടിച്ചിട്ടില്ല, അല്ലേ :)
അതു കലക്കി
ആ ടക്ക് ടക്ക് ന് ശേഷം വിശാലന് വൈശാലിയെ (വിശാലന്റെ ഭാര്യയെ അങ്ങനെയല്ലേ വിളിക്കുക..?) നെഗറ്റീവ് പോലെയായിരിക്കും കണ്ടിരിക്കുക അല്ലേ .. മാണിക്യണ്ണന്‍ കണ്ട പോലെ
ഹഹഹ..!
ഹലോ..സൂ. താങ്ക്യൂ താങ്ക്യൂ!
‘ടക്ക് ടക്ക്‘ അതാണ് തകര്‍ത്തത്.
പക്ഷെ, അത് നാട്ടുകാര്‍ തല്ലിപ്പൊട്ടിക്കുന്ന ശബ്ദമാവാനാണ് ഞാന്‍ ചാന്‍സ്.
ഇന്നലെ ഞാനൊരു ന്യൂസ് കേട്ടു. പിഡിഫ് (ഒറിജിനല്‍ പേരുകള്‍ ഉള്ളത്) കൊടകര കുറെ പേര് വായിച്ചുത്രേ.. എന്നിട്ട് പോളേട്ടന് ഒരു കടയില്‍ ചെന്ന് പറഞ്ഞുവത്രേ.., “എന്റെ പേരില്‍ എടത്താടന്മാരോടത്തെ ചെക്കന് കഥയൊക്കെ എഴുതിയുട്ട്ണ്ട്..ന്ന്”
അത് കേട്ട് കടയിലുള്ളവര്‍ ചിരിച്ച് ചോദിച്ചുവത്രേ....
“പോളേട്ടന് അപ്പോ സംഭവം വായിച്ചില്ലല്ലേ?“
എനിക്ക് സത്യായിട്ടും ഇപ്പോള്‍ പേടി തോന്നുന്നുണ്ട്. ആള് എക്സമ്പ്റ്റഡ് ക്യാറ്റഗറി യല്ലെ?
ഭയങ്കര തിരക്കില്‍ കമന്റിയതാണ് അക്ഷരത്തെറ്റുകള്‍ പൊറുത്ത് ക്ഷമിക്കുക.
ബ്ലോഗ്ഗുകള്‍ തീരെ തുറക്കുന്നില്ല. ഞാന്‍ രാത്രി പോകുമ്പോ പലതും ക്ലിക്കിയിട്ടാണു പോകുന്നത്. രാവിലെ വരുമ്പോ ചിലത് തുറന്നിരിയ്കും, ചിലത് പേജ് നോട്ട് ഫൗണ്ട് ന്ന് വരും. സൂവിന്റെ ചായക്കട പോസ്റ്റില്‍ ഞാനൊരു കമന്റിട്ടിരുന്നും അതും കണ്ടില്ല. കുറുമാന്റെ പോസ്റ്റ് തുറക്കാതെ, എന്റെ പോസ്റ്റിലാണു കമന്റിട്ട് മടങ്ങീത്. ദുബായിലാകെ മൊത്തം ഇങ്ങനെ സ്ലോ ആണോ അതോ ചില ഏരിയാ മാത്രം ഇങ്ങനേ?
സൂവേ ഈ വകുപ്പ് കെട്ടിയ്കലും കൊണ്ട് പോകലും വച്ചൊണ്ടിരിയ്കലും ഒക്കെ സിനിമയിലു മാത്രല്ലാന്നേ... അഞ്ഞൂറും ആയിരം ആളുകള്‍ ഒരേ കൂരയ്ക് താഴെ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ആപ്പീസുകളിലും കോര്‍പ്പറേഷനുകളിലും ഒക്കേനും ഉണ്ട് ഇത്.
വിശാലാ..ന്യൂ ഇയര്‍ ആയിട്ട് കണ്ണട തരട്ടേ? (ഒരു കാര്‍ട്ടണ്‍? നാട്ടി പോകുമ്പോ ഒന്ന് പൊട്ടിയാ (ച്ചാ) പിന്നേം മാറ്റണമല്ലോ)
സൂവേ.. എല്ലാര്ക്കും വീട്ടില്‍ എന്റെ വക പുതുവല്‍സര ആശംസകള്‍ കേട്ടോ.
സൂ, ആ വിളിച്ചത് ആരാധികയും ഈ രാധികയും ഒന്നുമല്ല, പറ്റിച്ചേ!
ഞാന്‍ പെണ്ണിന്റെ ശബ്ദത്തില്‍ വിളിച്ചതായിരുന്നു. വിശാലന്റെ കറുത്ത കൂളിംഗ് ഗ്ലാസ്സ് എനിക്കു പണ്ടേ കണ്ടൂടാ. ആണായി പലതവണ പറഞ്ഞു നോക്കി, ഒരു വിലയുമില്ല, ഇനിയിപ്പോ ഈ വഴിയേയുള്ളു.
അതില്ലേ ടക് ടക്ക് മാത്രമേ നിങ്ങളൊക്കെ കേട്ടുള്ളൂ?
അതുകഴിഞ്ഞുള്ള “ടപ്-ടപ്പ്” ആരും കേട്ടില്ലാ?
വിശാല്‍ പറയുന്നതു അത് കണ്ണടപൊട്ടിയ ഷോക്കില്‍ ഹൃദയം ശക്തിയായി സ്പന്ദിച്ചതാണെന്ന്. ആണോ?
2 “ചെകിളച്ചൊറിയന്‍“ ആല്ലേ അത്?
ആരുണ്ടീ ബൂലോഗത്ത് സത്യം പറയാന്‍?
വിവി
സൂവേച്ചീ കലക്കീറ്റ്ണ്ട്.
വിശാല്‍ജി സൂക്ഷിക്കണേ.
സൂ ചേച്ചി കൊള്ളാം ഇത്തവണ പോസ്റ്റ് ഇട്ട് വിശാല്‍ജിയുടെ കണ്ണട പൊട്ടിച്ചു അല്ലേ..!
വിശാല്‍ജി സ്ഫടികത്തില്‍ മോഹന്‍ലാലു "ഇത് എന്റെ പുതിയ റേയ് ബാന്‍ ഗ്ലാസ്സ് ഇതു ചവുട്ടിപ്പൊട്ടിച്ചാല്..." എന്ന് പറഞ്ഞ് വന്ന പോലെ ഒരു വരവു വരും കേട്ടോ :-)
സോ ഇനിമുതല്‍ കുറുമാന് തന്റെ ബുള്‍ഗാന്‍ താടി, ദേവേട്ടന് തന്റെ കറുത്തകോട്ട്, പച്ചാളം തന്റെ മസില് തുടങ്ങിയവ സൂക്ഷിച്ചോളൂ ആരാധകര്‍ കണ്ണ് വച്ച് തുടങ്ങി..:-)
സൂ- ആരാധകരുടെ ഇടപെടലുകള്‍ -നന്നായി അവതരിപ്പിച്ചു....നന്ദി..
ഈയിടെ കാവ്യയുടെ ഇന്റര്‍വ്യൂ ടി.വി.യില്‍ കണ്ടപ്പോള്‍ ഇതുപോലെ കുറേ കാര്യങ്ങള്‍ ആ കുട്ടി സൂചിപ്പിയ്ക്കുകയുണ്ടായി...വളരെ നിഷ്ക്കളങ്കമായി ഒട്ടും ജാടയില്ലാതെയുള്ള ആ പറച്ചിലുകള്‍ കേട്ടപ്പോള്‍ ആരാധകര്‍ ഇങ്ങനെ പെരുമാറ്റച്ചട്ടം വച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ എന്നു തോന്നിപ്പോകുന്നൂ...സൂ പറഞ്ഞപോലെ വീട്ടിലെ കുട്ടികളോട് തോന്നുന്ന മാതിരി....
വിശാലന്റെ.. വാല്‍കഷ്ണവും നന്നായി.. എന്നിരുന്നാലും, കൃഷ്ണന് നായര്‍ സാര്‍ പറയുന്ന പോലെ, ആ കൊടി പോക്കറ്റില്‍ മുമ്പേ ഉണ്ടായിരുന്നില്ലേ എന്നൊരു ശങ്ക ഇല്ലാതില്ല ....ശങ്കയായതുകൊണ്ട് വലിയ പ്രശ്നവുമില്ല...
പിന്നെ, ചിത്രകാരാ....നാടകാന്ത്യം കവിത്വം എന്നു കേട്ടതായിട്ടാണല്ലോ ഓര്‍മ്മ...ഇനിയിപ്പോ ഒര്മ്മപ്പിശാചോ മറ്റോ...ഹേയ്...
ഹ ഹ,
ആ ടക് ടക് രസിച്ചു, ശരിക്കും.
വീണ്ടും കോമഡി കണ്ടതില്‍ നിറഞ്ഞ സന്തോഷം.
സൂവിനു ഹാസ്യം നന്നായി വഴങ്ങും[ആളെ 'ആക്കാനുള്ള' കഴിവ് അപാരം]
:)
കണ്ണൂരാന്‍ :) ആദ്യത്തെ കമന്റിന് ഒരുപാട് നന്ദി.
ചേച്ചിയമ്മേ :) കുറച്ചുകാലമായി കണ്ടിട്ട്. ഓര്‍ക്കാറുണ്ട്, അറിയില്ലെങ്കിലും.
ഷിജൂ :) മോശമായില്ലല്ലോ? പോസ്റ്റ് പണ്ടേ തുടങ്ങിയതാ. അവസാനം ഇങ്ങനെ ആവാമെന്ന് വെച്ചത് ഇന്ന് പോസ്റ്റ് ചെയ്യുന്നതിനുമുമ്പാണ്.
കുറുമാന് :) ആരാധകരുടെ കാര്യം ഇങ്ങനെയൊക്കെ ആവും എന്ന് ഓര്‍മ്മിപ്പിച്ചതാ. കുറുമാനും ബാധകമാവും.
ചിത്രകാരാ :) കഞ്ഞിവെള്ളം നല്ല കാര്യമല്ലേ?
വക്കാരീ :) അതെ. അതൊക്കെ മുന്‍കൂട്ടി കണ്ട് വിശാലനെ ഒന്ന് അറിയിക്കാമെന്ന് വെച്ചതാ.
സുല്‍ :) അതു വീട്ടുകാരി ഉടച്ചതുമാവാം ;)
അഗ്രജാ :) അതൊന്നുമില്ല. വിശാലന് കൂളിങ്ങ് ഗ്ലാസ്സിന്റെ ആരാധകന് ആണെന്ന് എനിക്കറിയാമല്ലോ.
വിശാലാ :) എല്ലാ കഥയും ഉണ്ടാവുമോ പുസ്തകത്തില്‍? എന്തായാലും ഇറങ്ങിയിട്ട് നോക്കാം അല്ലേ? പേരുകളൊക്കെ മാറ്റിയോ? തലയില്‍ മുണ്ടിട്ട ആ ഫോട്ടോ ഇനി വേണോ?
അതുല്യേച്ചീ :) എനിക്കറിയില്ലല്ലോ. അവിടെ മുഴുവന്‍ സ്ലോ ആണോ?
അഞ്ഞൂറും ആയിരവും പേര് ജോലി ചെയ്യുന്ന എന്നു പറഞ്ഞപ്പോഴാണ്, സെക്രട്ടറിയേറ്റ് കാണാന്‍ പോകണം എന്ന കാര്യം ഓര്‍ത്തത്. ശര്മ്മാജിയ്ക്കും, അതുല്യേച്ചിയ്ക്കും അപ്പുവിനും പുതുവര്‍ഷാശംസകള്‍.
ദേവാ :) അത് ദേവനായിരുന്നു അല്ലേ? ഇനി ബ്ലോഗിലെ പുലികളോടൊക്കെ പറഞ്ഞുവെക്കാം. ഏതെങ്കിലും പെണ്ണ് വിളിച്ചാല്‍ അത് ദേവന് ആണെന്ന് കരുതി മിണ്ടിക്കോളാന്.
വിവി :) സ്വാഗതം. വിശാലന് ഒരു കണ്ണട പോയാല്‍ വേറെ വെക്കും.
സുഗതരാജ് :) നന്ദി.
ഉത്സവം :) അതെ. എല്ലാവര്ക്കും മുന്‍കരുതല്‍ നല്‍കുന്നതാണ് നല്ലത്.
കൊച്ചുഗുപ്തന്‍ :)കാവ്യയെപ്പറ്റി ഞങ്ങള്‍ സുഹൃത്തുക്കള്‍ തന്നെ ചര്‍ച്ച ചെയ്യാറുണ്ട്. നന്ദി. മുമ്പ് ആ കൊടി ഇല്ലായിരുന്നു. അത് അവസാനം വന്നതാണു കേട്ടോ.
ഇടങ്ങള്‍ :) സന്തോഷം.
സാന്‍ഡോസ് :) ആക്കിയില്ല ആരേയും. ആക്കാറുമില്ല. നന്ദി.
നവന് :)
സൂ,കൊള്ളാം...വാല്‍ക്കഷ്ണം കസറി...
സൂ.. വളരെ ഇഷ്ടപ്പെട്ടു. സത്യത്തില്‍ ആരാധകരായ നമ്മള് ഇതിലൊക്കെ ഇടപെടണം, നമ്മളല്ലെ, ഇതുങ്ങളെയൊക്കെ താങ്ങി നിര്‍ത്തുന്നത്. എന്തൊക്കെ കോലം കെട്ടിയാലും. അന്‍പത് വയസ്സുള്ള നായകനും പതിനാറു വയസ്സുള്ള നായികയും
ആടിപ്പാടി നടക്കുന്നത് നമ്മളല്ലെ സഹിക്കേണ്ടത്. സൂവിന്റെ അവതരണശൈലി കലക്കി.
സൂ.... :)
കൊച്ചുഗുപ്തന്‍, "നാടകാന്ത്യം" തന്നെയാണ് ശരി.. ചിത്രകാരന്റെ ഓര്‍മ്മപ്പിശകാണ്.
പോസ്റ്റങ്ങു ഇഷ്ടപ്പെട്ടു.
പണ്ടു എനിക്കും മന്ഞുവാര്യര് അഭിനയം നിര്‍ത്തിയപ്പോള്‍ വല്ലാതെ ദേഷ്യം തൊന്നീട്ടിട്ടുണ്ട് ദിലീപിനോട്... (അതിപ്പഴും ഉണ്ട്, അതു വേറേ കാര്യം!)
ഞാന്‍ ബ്ലോഗ് ചെയ്യുന്നത് livejournal.comല്‍ ആണ്. മലയാളം ബ്ലോഗ് തപ്പിപ്പിടിച്ചു വന്നതാ...
http://neolim.livejournal.com/
ദൃശ്യന്‍ :) നന്ദി.
സാരംഗീ :)അതെ. എന്നാലും നായകന്മാര് മാറില്ല.
ഇട്ടിമാളൂ :)
നിയോലിം :) സ്വാഗതം. നന്ദി.
സൂവിന്റെ ഫോണ്‍ നംബര് ഒന്നു തന്നേ.
ഏതായാലും വിശാലന്റെ കണ്ണാടി പൊട്ടിച്ചുതന്നതിനു നാന്ദി.
:)
നളന് :) ഹി ഹി എനിക്കു ഫോണ്‍ ഇല്ല.
ഇക്കാസ് :)
qw_er_ty
സുചേച്ചി..കൊള്ളാം..എനിക്കിഷ്ടായി..
:),അവസാനഭാഗം വളരെ ഇഷ്ടമായി
വല്യമ്മായീ, സോനാ,
നന്ദി :)
qw_er_ty
കലാകാരന് സമൂഹത്തിന്റെ പൊതു സ്വത്താണെന്നല്ലെ പറയുക .. അതു കൊണ്ടാവണം സമൂഹത്തിന് ഇത്ര ആധി കലാകാരന്റെ കാര്യത്തില്‍ .. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടും എന്നതുകൊണ്ട് ഞാന്‍ കലാകാരന് ആവണ്ട എന്ന് തീരുമാനിച്ചു .. !! അതേതായാലും നന്നായി എന്ന് തോന്നുന്നു .. അല്ലെങ്കില്‍ സു എന്നെയും പിടിച്ച് എന്തൊക്കെയെങ്കിലും പറഞ്ഞ് കുടഞ്ഞേനെ ...
സലില്‍ :)
qw_er_ty
kavya madhavan.... ithrayum vivaram ketta nadi malayala cinemayil undaayittillennu thoonnunnu. oru minimum IQ engilum ullavarudey interview aanu TV il kodukkaavu prethyekichum avar NADIKAL aanengil ennoru nibandhana vachaal kollaamayirunnu. She is soo stupid and her interviews are really annoying and irritating. chilar ithinte nishkalankam ennum oomana peerittu vilikkaarundu. ennirunnalum avalude muha soundaryathinte oru aaradhakan thanney aanu njan. orikkal naalennam veesiyathinte garvil jeevithathil adyam aayum avasaanam aayum oru cinema nadiyude cell phonil vilichathum kavya madhavante aanu. pakshey kavyaye kittiyilla madhavaney kitty. pinney vilikkaanum pooyittilla.
Post a Comment
Subscribe to Post Comments [Atom]
<< Home