ഉറക്കം പലവിധം
1) തങ്ങളെ കാവലേല്‍പ്പിച്ച് ജനങ്ങള്‍ മുഴുവന്‍ ഉറക്കം പിടിച്ചപ്പോള്‍, ഉറങ്ങാതിരുന്ന പട്ടാളക്കാരനോടൊപ്പം, ഭൂമിയും ഉറക്കമൊഴിച്ചു.
2) തലയ്ക്ക് കീഴെ കൈ വെച്ച്, ഇരുട്ടിലും തണുപ്പിലും കടത്തിണ്ണയില്‍ കിടക്കുന്നയാള്‍ സുഖമായി ഉറങ്ങുമ്പോള്‍, അലമാരയുടെ താക്കോല്‍ തലയ്ക്ക് കീഴെ വെച്ച് വീടിനുള്ളിലെ ആള് ഉറക്കമില്ലാതെ കിടന്നു.
3)കൂര്‍ക്കം വലിച്ചുറങ്ങുന്ന മനുഷ്യനെ നോക്കി, തങ്ങളിലൊന്ന് ദിവസവും നഷ്ടമാവുന്ന ദുഃഖത്തില്‍, ഉറക്കഗുളികകള്‍ ഉറക്കമില്ലാതെ ഇരുന്നു.
4) വിളകളെപ്പറ്റി ആശങ്കപ്പെട്ട്, വീട്ടിലുറങ്ങാതിരിക്കുന്ന കര്‍ഷകനെ ഓര്‍ക്കാതെ, വിളകള്‍, പാടത്ത് കുളിര് കാറ്റേറ്റ് ഉറങ്ങി.
5) ചതിച്ചവനും ചതിക്കപ്പെട്ടവനും ഉറക്കമില്ലാതിരിക്കുമ്പോള്‍, ഇനിയും ചതിയറിയാത്ത ലോകം, ഗാഢനിദ്രയില്‍ മുഴുകി.
23 Comments:
കൊള്ളാം സൂ.. നന്നായിട്ടുണ്ട്.
Nousher
സൂ..പതിവുപോലെ മനോഹരം ഇതും. ഉണങ്ങിപ്പോയ വിളകളും, കര്‍ഷകന്റെ ഉണങ്ങാത്ത മിഴിനീരും മാത്രമാണു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിന്റെ തനതായ വിഷുക്കണി...
ചിന്താദീപ്തം, മനോഹരം...
ഉറക്കത്തിന്റെ രീതികള്‍ ചിന്തയിലേയ്ക്ക് ഉണര്‍ത്തുന്നു. അറിയുന്നവര്‍ ഉറങ്ങുന്നില്ല അല്ലേ?
ഉറക്കമുള്ളവര്ക്കും, ഉറക്കമില്ലാത്തവര്ക്കുംവേണ്ടിയും ഒരു പോസ്റ്റ്.
നന്നായി.
കൃഷ് | krish
സൂ, ഉറങ്ങുന്നവര്‍ ഇതു വായിക്കട്ടെ, ഉറക്കം നടിക്കുന്നവരെ എന്തു ചെയ്യാന്‍.
ചതിച്ചവനും ചതിക്കപ്പെട്ടവനും ഉറക്കമില്ലാതിരിക്കുമ്പോള്‍, ഇനിയും ചതിയറിയാത്ത ലോകം, ഗാഢനിദ്രയില്‍ മുഴുകി.
അതു്, ലോകവും അടുത്ത ചതിയുടെ കാലോച്ച കാത്തു് വെറുതേ ഉറക്കമൊഴിച്ചിരുന്നു എന്നു മാറ്റിയാല്‍ സൂ പറഞ്ഞു വന്നതു് ശരിയാവില്ലെന്നു തോന്നുന്നു. ഇഷ്ടപ്പെട്ടു കുറുന്നു ചിന്ത.
:)
ഉറക്കം വായിച്ചു സുചേച്ചി..എനിക്കുറക്കം വരുണു..ഗുഡ്നൈറ്റ്.
ഉറക്കം ചിലരെ ഉണര്ത്താതിരിയ്ക്കും.
വിധി!
രാരാരോ....രാരിരാരോ...
നൌഷര്‍ :)സ്വാഗതം. നന്ദി.
സാരംഗീ :) ഉറങ്ങുന്ന നാട്. ഉറക്കമില്ലാത്ത നാട്ടുകാര്‍.
കണ്ണൂരാന്‍ :) നന്ദി.
പുള്ളീ :) ചിലര്‍ മാത്രം ഉറങ്ങുന്നു.
കൃഷ് :) നന്ദി.
വേണൂ :) ലോകത്തിന് ആശങ്കയില്ലാത്തതുകൊണ്ട് ഉറങ്ങി.
നവന് :)
സോനാ :) ഉറങ്ങൂ.
സുധച്ചേച്ചീ :) അങ്ങനെയുള്ളവര്‍ ഭാഗ്യവാന്മാര്. ഉറക്കം നടിക്കുന്നവര്‍ എപ്പോ ഉണരുമോ എന്തോ.
സാന്ഡോസേ :) പാട്ട് തുടങ്ങിയോ?
ലോകം മുഴുവന്‍ ന്യൂ ഇയര്‍ ആഘോഷിച്ച് ഉറക്കമൊഴിച്ചിരിക്കുമ്പോള്‍, തലയിലൂടെ കമ്പിളി പുതപ്പ് വലിച്ചിട്ട് ഞാന്‍ ഉറങ്ങാന്‍ പറ്റുമോന്നൊന്നു നോക്കട്ടെ
നവവത്സരാശംസകള്‍!!!!
qw_er_ty
എല്ലാ ബ്ലോഗേര്സ്സിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു
su, happy new year !!
കുറുമാന് :)
നവന്, വിചാരം, ചിത്രകാരന്, എല്ലാവര്ക്കും നന്ദി.
ചിന്തോത്ദീപകമാം തേജസ്സില്‍
വിളങ്ങുമീ വരികള്‍ നല്കിയ
സൂ-വിന് പുതുവല്സരാശംസകള് (കുടുംബത്തിനും കൂടി)നേരുന്നു...
ഉറങ്ങാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര് എന്തെന്നാല്‍ പുതിയൊരു പുലരി അവര്‍ക്കുള്ളതാകുന്നു.
ഏറനാടന്‍ :) നന്ദി.
ഗവേഷകന് :) സ്വാഗതം.
qw_er_ty
ഇവിടെയൊക്കെ തന്നെയുണ്ട് ചേച്ചീ... നവല്‍സരാശംസകള്‍..... ബ്ലോഗിലെ എഴുത്ത് കുറവാണെന്നേയുള്ളൂ..
നവനീത് :) ബ്ലോഗില്‍ കാണാറില്ലല്ലോ. അതുകൊണ്ട് ചോദിച്ചതാണ്. ആശംസയ്ക്ക് നന്ദി.
മനസ്സമാധാനവും ഉറക്കവുമില്ലാതെ ഒരു രാത്രി കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ ഉലാത്തിക്കൊണ്ടിരിക്കേ ഒരു ഭരണാധികാരി തൊട്ട് താഴേ റോഡരികില്‍, മണ്‍കൂനയില്‍ തലവെച്ച് സമാധാനമായി ഉറങ്ങുന്ന ഒരു ഭിക്ഷകാരനെ കണ്ടു. പില്ക്കാലത്ത് മനസ്സമാധാനത്തിനായി കിരീടവും ചെങ്കോലും ഉപേക്ഷിച്ച് ഭിക്ഷക്കാരനായി ജീവിച്ച അദ്ദേഹം
തന്റെ ജീവിതം മാറ്റിമറിച്ചത് ആ ഭിക്ഷക്കാരന്റെ ഉറക്കമായിരുന്നു എന്ന് എപ്പോഴും പറയുമായിരുന്നു.
സൂചേച്ചീ പതിവ് പോലെ മനോഹരം.
ഇത്തിരിവെട്ടം :)
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home