Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, January 02, 2007

അമ്മൂമ്മയുടെ ഒരുക്കം

'അമ്മൂമ്മയ്ക്ക്‌ വയ്യാതെ ഇതിനൊന്നും പുറപ്പെടരുത്‌. എത്ര ദിവസത്തേക്കാണെന്നൊന്നും അറിയില്ല. അമ്മൂമ്മയ്ക്ക്‌, വല്ല രാമായണവും, മഹാഭാരതവും വായിച്ച്‌ അടങ്ങി ഒരിടത്ത്‌ ഇരിക്കുന്നതാവും നല്ലത്‌.'

കൊച്ചുമക്കള്‍ ആവുന്നത്ര പറഞ്ഞുനോക്കി.

മക്കളും, നിര്‍ബ്ബന്ധിച്ചില്ലെങ്കിലും, ഇതാണു നല്ലത്‌ എന്ന മട്ടില്‍ പെരുമാറി.

അമ്മൂമ്മ രാവിലെ നേരത്തെ എണീറ്റ്‌ ഒരുക്കം തുടങ്ങി. ആരു പറഞ്ഞതും എന്റെ തലയിലേക്ക്‌ കടന്നിട്ടില്ല എന്ന മട്ടില്‍. ചൂടുവെള്ളത്തില്‍ കുളിച്ചു, തൊഴുതു, നാപം ജപം കഴിഞ്ഞ്‌ ഭക്ഷണം കഴിഞ്ഞ്‌, അല്‍പനേരം ഇരുന്നു. ഉച്ചയ്ക്ക്‌ ഊണു ‍ കഴിഞ്ഞ്‌ പതിവുള്ള, ഗ്രന്ഥം വായന നടത്തി. എല്ലാം കണ്ട്‌ വീട്ടുകാര്‍ക്ക്‌ അരിശം കൂടി വന്നു. പറഞ്ഞാല്‍ കേള്‍ക്കില്ല എന്ന് വെച്ചാല്‍‍ എന്താണ്‌‍ കഥ. ഒരുങ്ങിപ്പുറപ്പെട്ടിരിക്കുക തന്നെയാണ്‌‍. ഒരു ദിവസമോ രണ്ടു ദിവസമോ മതിയെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇതിപ്പോള്‍ ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്‌‍. അമ്മൂമ്മയുടെ പ്രായത്തിന് ‍ ഇത്‌ താങ്ങാനുള്ള ശേഷിയുണ്ടാകുമോയെന്തോ.

അമ്മൂമ്മയ്ക്ക്‌, വീട്ടുകാരുടെ തന്ത്രങ്ങള്‍ ഒക്കെ മനസ്സിലാവുന്നുണ്ട്‌. എന്നിട്ടും അറിഞ്ഞ മട്ട്‌ കാണിച്ചില്ല. വൈകുന്നേരത്തെ ചായ വൈകിച്ചതുപോലും, തന്ത്രത്തിന്റെ ഒരു ഭാഗമാണെന്ന് അമ്മൂമ്മയ്ക്ക്‌ മനസ്സിലായി. വേഗം കുടിച്ചെഴുന്നേറ്റു. പതിവുപോലെ വൈകുന്നേരത്തെ കാലും മുഖവും കഴുകല്‍ കഴിഞ്ഞ്‌ വിളക്ക്‌ വെക്കുന്നതിനുമുമ്പേ ജപം തുടങ്ങി. വിളക്ക്‌ വെച്ചു കഴിഞ്ഞപ്പോള്‍ നമസ്കരിച്ച്‌ എണീറ്റ്‌, വീടിന്റെ മുന്‍ വശത്തെ മുറിയിലേക്ക്‌, വേഗം നടന്നു. സൌകര്യമുള്ള ഒരിടത്ത്‌ തന്നെ സ്ഥാനം പിടിച്ചു. വീട്ടുകാരൊക്കെ എത്തി. അമ്മൂമ്മയോട്‌ ഇനി പറഞ്ഞിട്ട്‌ കാര്യമില്ല എന്ന മട്ടില്‍ ടി. വി. ഓണ്‍ ചെയ്തു. പുതിയ മെഗാസീരിയല്‍ തുടങ്ങുന്നത്‌ ഇന്നല്ലേ. അമ്മൂമ്മ പുഞ്ചിരിയോടെ ടി.വി യിലേക്ക്‌ കണ്ണും നട്ട്‌ ഇരുന്നു. ഒപ്പം വീട്ടുകാരും.

21 Comments:

Blogger കുട്ടിച്ചാത്തന്‍ said...

സൂ ചേച്ചീ തേങ്ങ എന്റെ വക ....

ആദ്യമായിട്ടാ ഇവിടെ ഈ അവസരം...

ഠേ... നല്ല സൌണ്ട്..

അപ്പോള്‍ ഒരു മെഗാ സീരിയല്‍ ഉടന്‍ തുടങ്ങുന്നുണ്ടല്ലെ!!!...

Tue Jan 02, 02:33:00 pm IST  
Blogger സുല്‍ |Sul said...

സീരിയല്‍ പനിപിടിച്ചൊ ബ്ലോഗ്ഗിന്.

മെഗാ സീരിയല്‍ പോലെ മെഗാ പൊസ്റ്റ് തുടങ്ങിയാലൊ സു :)

-സുല്‍

Tue Jan 02, 02:38:00 pm IST  
Blogger Mubarak Merchant said...

എന്ന് സീരിയലു നിര്‍ത്തുന്നോ, അന്ന് നാട് പകുതി നന്നാവും.

പണ്ട് ജമ്മുവില്‍ എനിക്കന്നം തന്നിരുന്ന ചേച്ചീടെ സീരിയലു പ്രാന്ത് കാരണം നേരം വൈകി ഭക്ഷണം കിട്ടലും അതുകഴിഞ്ഞ് നേരം വൈകി താമസിക്കുന്ന വീട്ടിലെത്തുമ്പൊ അവിടുത്തെ പട്ടി കടിക്കാനോടിക്കുന്നതുമൊക്കെ ഓര്‍ക്കുമ്പൊ എന്നിലെ സീരിയല്‍ വിരോധി ഉണരും.

വീട്ടില്‍ സീരിയല്‍ വച്ചുപോകരുതെന്ന് സ്ട്രിക്റ്റ് ഓര്‍ഡറാണ്.

Tue Jan 02, 02:45:00 pm IST  
Blogger sandoz said...

രാത്രി ഏഴ്‌ മണി മുതല്‍ പത്ത്‌ മണി വരെ കവലകളില്‍ കറങ്ങുന്ന ആണുങ്ങളുടെ എണ്ണം പതിവിലേറെ കൂടി ഇപ്പോള്‍.നാട്ടില്‍ അധികം കമ്പനി ഒന്നും ഇല്ലാത്ത ചില പരഗുണ ബ്രഹ്മങ്ങള്‍ ഒറ്റക്ക്‌ താടിക്ക്‌ കൈയ്യും കൊടുത്ത്‌ പോസ്റ്റിലൊക്കെ ചാരി നിന്ന് എങ്ങിനെയെങ്കിലുമൊക്കെ പത്ത്‌ മണി ആക്കിയെടുക്കുന്നത്‌ കാണാം.

Tue Jan 02, 02:54:00 pm IST  
Blogger കുറുമാന്‍ said...

പാവം അമ്മൂമ്മ. മെഗാ സീരിയല്‍ മുഴുവന്‍ കാണാനുള്ള യോഗം ഉണ്ടാവില്ല്യാന്നാ തോന്നണേ.

കൃഷ്ണാ, ഗുരുവായൂരപ്പാ, മെഗാ സീരിയല്‍ ഒരു ഗിഗാ സീരിയലാക്കാതെ കാത്തോണേ

Tue Jan 02, 03:38:00 pm IST  
Anonymous Anonymous said...

എന്തു ചെയ്യാനാ സു.. ഒരു സീരിയല്‍ തീരുന്നതിനു മുന്‍പേ അടുത്ത്‌ തുടങ്ങാന്‍ പോകുന്ന സീരിയലിന്റെ ഗംഭീര പ്രമോ ആല്ലേ.. പിന്നെങ്ങിനെ ഉല്‍ഘാടന ദിവസം കാണാതിരിക്കും.. അമ്മൂമ്മക്കും കൊതിയില്ലേ...
ഭഗവാനേ ഈ സിരിയല്‍ അവസാനിച്ചിട്ടേ എന്നെ മുകളിലേക്ക്‌ എടുക്കാവൂ.. എന്നല്ലേ പ്രാര്‍ഥന. പരമ്പര ഒട്ടും തീരുന്നുമില്ല.

(ഓ.ടോ.: ഈ മുടിഞ്ഞ "സ്ത്രീ" സീരിയല്‍ എപ്പഴാ ഒന്നു തീര്‍ന്നു കിട്ടുക - ഞാന്‍ കാണാറില്ല)


കൃഷ്‌ |krish

Tue Jan 02, 04:21:00 pm IST  
Blogger കണ്ണൂരാന്‍ - KANNURAN said...

പാവം അമ്മൂമ്മ.. സീരിയല്‍ കാണട്ടെ... എത്ര നേരമാണ് രാ‍മ നാമം ജപിക്ക്യാ...

Tue Jan 02, 04:35:00 pm IST  
Blogger ഏറനാടന്‍ said...

സീരിയലുകള്‍ തരം താണത്‌ മലയാളത്തിലാണെന്ന് പറയുന്നതില്‍ ലജ്ജയുണ്ട്‌. വര്‍ഷങ്ങളോളം തുടര്‍ന്ന്‌ പോന്ന എത്രത്രയോ 'സോപ്പു പരമ്പരകള്‍ ആംഗലേയത്തിലുണ്ടായിരുന്നു എന്നറിയാമല്ലോ. (ബേയ്‌ വാച്ച്‌, ബോള്‍ഡ്‌ & ബ്യൂട്ടിഫുള്‍ .....) അതൊന്നും ആര്‍ക്കും ഒരിക്കലും മുഷിപ്പുളവാക്കിയിരുന്നില്ല. കാരണം അത്‌ അതങ്ങിനേയുള്ളതാ..
(സൂചേച്ചിയുടെ കഥയിലെ അമ്മൂമ്മയ്‌ക്കൊന്നും ഇത്‌ താങ്ങാന്‍ പറ്റൂല, അടിപ്പെട്ടുപോയേക്കാം)

ഒരുകാലത്ത്‌ മലയാള സീരിയല്‍ ഭരിച്ചിരുന്ന ഒരു 'തേന്‍മോഹന്‍' പുറത്തിറങ്ങാന്‍ പറ്റാത്ത പരുവമായില്ലേ? കൈയ്യീ കിട്ട്യാല്‍ ശരിപ്പെടുത്താനിപ്പഴും ആളുകള്‍ നോക്കിനടക്കുകയാണ്‌!

(ഓ:ടോ:- ഞാനും ഏതാനും സുഹൃത്തുക്കളും കൂടി ഒരു വര്‍ഷം ചിത്രീകരിച്ച 'മണല്‍ക്കാറ്റ്‌' സീരിയലിനെ ഈ ഗണത്തിലൊന്നും പെടുത്തരുതേയ്‌, ഉടനെ നിങ്ങളുടെ വീടുകളിലെ 'പെട്ടികളില്‍' എത്തുന്നതാണ്‌; അമ്മൂമ്മയ്‌ക്കും അതു കാണാനുള്ള യോഗമുണ്ടാവണേ ഈശ്വരാ...)

Tue Jan 02, 04:47:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

ഈ ആണുങ്ങളുടെ പറച്ചില്‍ കേട്ടാ തോന്നും അവരൊരിക്കലും സീരിയല്‍ കാണാറില്ലെന്ന്... തലയില്‍ മുണ്ടിട്ട് അന്തിക്കള്ളു മോന്താന്‍ പോവുമ്പോലെയാ.. കുറ്റം പറയാനണെന്ന മട്ടില്‍ .. ഒരെണ്ണം വിടാതെ എല്ലാം കാണും .. എന്നിട്ട്.. എല്ലാം പെണ്ണുങ്ങളുടെ തലയില്‍ ..

Tue Jan 02, 05:14:00 pm IST  
Blogger Unknown said...

ഇട്ടിമാളു ചേച്ചീ,
ആണൂങ്ങള്‍ ‘ഒരെണ്ണം വിടാതെ’ സീരിയല്‍ കാണുമെന്നോ? രണ്ടെണ്ണം ‘വിട്ടാ‘ല്‍ പോലും ഈ സീരിയലെന്ന സാധനം സഹിയ്ക്കാന്‍ പാടാ. :-)

Tue Jan 02, 05:21:00 pm IST  
Blogger ദേവന്‍ said...

ബാക്കിയുള്ളവരുടെ കാര്യം അറിഞൂടാ ഇട്ടിമാളൂ,
ദൂരദര്‍ശന്റെ വരം, ജീവന് രേഖ, കൈരളിവിലാസം ലോഡ്ജ്, മിസ്റ്റര്‍ യോഗി എന്നിവയാണു ഞാന്‍ മൊത്തമായി കണ്ട സീരിയലുകള്‍. ഇരുപതു വര്‍ഷമെങ്കിലും കഴിഞ്ഞുകാണണം ഇതെല്ലാം തീര്‍ന്നിട്ട്. ശേഷം അഞ്ചുമിനുട്ടിനപ്പുറം ഒരു സീരിയലും കണ്ടിട്ടില്ല. ആഗ്രഹമില്ലാഞിട്ടല്ല, പീഡനം താഡനം സ്ഫോടനം ഒക്കെ എനിക്കു പേടിയാ.

കഴിഞ്ഞ കേരളാ എലക്ഷനു ശേഷം ടീവിയേ കണ്ടിട്ടില്ല. കാണേണ്ട കാര്യമില്ലെന്നു തോന്നി. മ്മടെ സിബൂം അതുല്യേം ചന്ദ്രേട്ടനുമൊക്കെ ടീവീല്‍ വന്നിട്ടുകൂടി അത് ഇന്റ്റര്‍നെറ്റില്‍ കണ്ടതേയുള്ളു.

Tue Jan 02, 05:31:00 pm IST  
Anonymous Anonymous said...

നല്ല ഭംഗിയായിരിക്കുന്നു സൂ പുതുവര്‍ഷത്തെ ആദ്യ പോസ്റ്റ്‌ ... അഭിനന്ദനങ്ങള്‍...

ഈ സീരിയലുകള്‍ കാണുന്നതിനിടക്ക്‌ ഇങ്ങനൊക്കെ എഴുതാനും സമയം കണ്ടെത്തുന്നല്ലോ ... "വെറി ഗുഡ്‌"

നാട്ടില്‍ പോകുമ്പോള്‍ കായം കുളം കൊച്ചുണ്ണി എന്നൊരു കള്ളന്‍ കാരണം രാത്രി പത്തര വരെ വെശന്നിരിക്കേണ്ടി വന്നിട്ടുണ്ട്‌. അങ്ങേരൂടെ വന്ന്‌ പോയാലേ ചോറു വെളമ്പൂ ...

Tue Jan 02, 05:34:00 pm IST  
Anonymous Anonymous said...

:)

Tue Jan 02, 06:11:00 pm IST  
Anonymous Anonymous said...

ഇട്ടിമാളൂ,
ഇത്‌ പ്രശ്നമാകും....അല്ലെങ്കില്‍ പ്രശ്നമാക്കും.എന്തെല്ലാം ആരോപണങ്ങളാണു ആണുങ്ങളുടെ നേര്‍ക്ക്‌.സീരിയല്‍ കാണുന്നു എന്ന് പറയുന്നത്‌ സഹിച്ചു,അന്തിയടിക്കാന്‍ തലയില്‍ മുണ്ടിട്ടു പോകും എന്നുള്ള ആരോപണം ഞങ്ങള്‍ ശക്തിയായി നിഷേധിക്കുന്നു.നിഷ്കളങ്കനായ 'അന്തി' പോയിട്ട്‌ വാറ്റ്‌ ചാരായം കുടിക്കാന്‍ പോയപ്പോള്‍ പോലും ഞങ്ങള്‍ തലയില്‍ മുണ്ട്‌ ഇട്ടിരുന്നില്ല.

Tue Jan 02, 07:02:00 pm IST  
Blogger sandoz said...

മുകളിലെ കമന്റ്‌ എന്റേതാകുന്നു.അനോണിയുടേതല്ലാ.

Tue Jan 02, 07:09:00 pm IST  
Anonymous Anonymous said...

സൂ..'അമ്മൂമ്മയുടെ ഒരുക്കം'ഇഷ്ടപ്പെട്ടു. എന്റെ അമ്മൂമ്മയും ഇങ്ങനെ ഒരു സീരിയല്‍ പ്രേമി ആയിരുന്നു. ഇപ്പോള്‍ ആള്‍ ജീവിച്ചിരിപ്പില്ല, ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും സൂവിനു ഒരു അഭിനന്ദനം അറിയിച്ചേനെ, ഇത്ര കൃത്യമായിട്ട്‌ അമ്മൂമ്മയുടെ വിശേഷങ്ങള്‍ എഴുതിയതിനു.
:-)പിന്നെ, എല്ലാ സീരിയലുകളും മോശമാണെന്ന അഭിപ്രായം എനിക്കില്ല. കെ കെ രാജീവിന്റെ ചില സീരിയലുകള്‍ എനിക്കിഷ്ടമാണു.

Wed Jan 03, 09:18:00 am IST  
Blogger സു | Su said...

കുട്ടിച്ചാത്താ തേങ്ങാ‍ക്കമന്റിന് നന്ദി. :) അതെ ഈ ബ്ലോഗ് ഒക്കെ വിട്ട് ഒരു മെഗാസീരിയല്‍ തുടങ്ങിയാലോന്ന് ഞാന്‍ ആലോചിക്കുന്നു. കഥാപാത്രങ്ങളെയൊക്കെ കിട്ടി. ;)

സുല്‍ :) പനിയൊന്നും പിടിച്ചില്ല. മെഗാസീരിയല്‍ പോലെ ഒരു മെഗാപോസ്റ്റ് സുല്‍ തുടങ്ങിയാല്‍, ഞാന്‍ മെഗാ കമന്റിട്ട് തരാം. എനിക്കും വേണ്ടേ എവിടെയെങ്കിലും കമന്റ് ഇടാന്‍ ഒരു അവസരം? ;)

ഇക്കാസേ :) സീരിയല്‍ നിര്‍ത്താന്‍ പാടില്ല. കുറേ ജനങ്ങള്‍ സീരിയല്‍ ഉള്ളതുകൊണ്ട് മാത്രം വിശപ്പറിയാതെ ജീവിക്കുന്നുണ്ട്. പക്ഷെ കാണുന്നവര്‍ക്ക് ഡോസ് അല്‍പ്പം കുറയ്ക്കാം.

സാന്‍ഡോസ് :) ആണുങ്ങള്‍ സീരിയല്‍ കാണുന്നില്ല എന്ന് പറയരുത്. അവരും കാണുന്നുണ്ട്.

കുറുമാന്‍ :) അമ്മൂമ്മ സീരിയല്‍ കണ്ടോട്ടെ.

കൃഷ് :) എല്ലാവരും സീരിയല്‍ കാണട്ടെ. സ്ത്രീ സീരിയല്‍ തീര്‍ന്നില്ല അല്ലേ? അത് തീരില്ല.

കണ്ണൂരാന്‍ :) അതെ. അമ്മൂമ്മ സീരിയല്‍ കാണട്ടെ.

ഏറനാടന്‍ :) നല്ല സീരിയലുകള്‍ മലയാളത്തിലും ഉണ്ടെന്ന് പറയുന്നു. പക്ഷെ മിക്കതും വെറുതെ മനുഷ്യരെ പറ്റിക്കാന്‍ പടച്ചുവിടുന്നവയാണ്. ഏറനാടന്റെ സീരിയല്‍ ഏത് ചാനലിലാ വരാന്‍ പോകുന്നത്?

ഇട്ടിമാളൂ :) എല്ലാ ആണുങ്ങളും അങ്ങനെ പറഞ്ഞില്ലല്ലോ. അത് കാണാത്തവര്‍ അല്ലേ പറഞ്ഞുള്ളൂ.

ദില്‍ബൂ :)

ദേവാ :) ടി. വി യില്‍ വേറെ എന്തൊക്കെയുണ്ട് കാണാന്‍. അതൊക്കെ കണ്ടൂടേ?

തമനൂ :) നന്ദി. സീരിയല്‍ കാണുന്നതിനിടയ്ക്ക് എഴുതരുതെന്ന് എവിടെയെങ്കിലും നിയമം ഉണ്ടോ?

നവന്‍ :)

സാരംഗീ :) അതെ. എല്ലാ സീരിയലും മോശമല്ല. പക്ഷെ തുടര്‍ച്ചയായിട്ട് അതും കണ്ട് ഇരിക്കുന്നതിലാണ് കുഴപ്പം. സിനിമാക്കാര്‍ പൂട്ടിപ്പോകേണ്ടി വരും. വൈകുന്നേരത്തെ സീരിയല്‍ ഭ്രമം കാരണം ടാക്കീസില്‍ ജനം കുറയുന്നുണ്ടാകും. പുതുവര്‍ഷാഘോഷം ഒക്കെ നന്നായോ?

Wed Jan 03, 11:20:00 am IST  
Blogger ബിന്ദു said...

ഒരെണ്ണം മെഗാ ആക്കിയപ്പോല്‍ രക്ഷപ്പെട്ടതു കണ്ടിട്ട് എല്ലാരും അതു തന്നെ അനുകരിച്ച് ആകെ കുളമാക്കിയതാണ്. സ്ത്രീ ഒക്കെ തുടങ്ങിയിട്ട് എട്ടൊന്‍പതു വര്‍ഷമായി.ഇപ്പോഴും ഉണ്ടല്ലെ.
പാവം അമ്മൂമ്മ. എന്തായാലും ജപമൊക്കെ മുറയ്ക്കു നടക്കുന്ന സ്ഥിതിക്ക് ചുമ്മാതെ കാണട്ടെ ന്നെ.:)

Thu Jan 04, 12:37:00 am IST  
Blogger സു | Su said...

ബിന്ദൂ :)

qw_er_ty

Thu Jan 04, 08:54:00 am IST  
Blogger Sona said...

suchechi..ethu vayichapol ente ammummaye eniku vallathe miss cheythuto..serial,cinema ennokke paranjal sarikum brandhayirunnu.otta eruppil cd ettu,mammootty,mohanlal, 3 padangal vare kanarundu ente ammumma..ella ammummamaarum kochumakkalku katha paranjukodukkukayanallo pathivu,evide thirichayirunnu,ente ammummaye njananu ennum kathaparanju koduthu urakkiyirunnathu..paavam epol jeevichirippillato..cancer aayirunnu asugham.

Fri Jan 05, 11:52:00 pm IST  
Blogger സു | Su said...

സോന :(

qw_er_ty

Sat Jan 06, 08:28:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home