Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, January 08, 2007

മൌനം മയക്കുമ്പോള്‍

തിരയുടെ മൌനം തീരത്തേയും,

മഴയുടെ മൌനം ഭൂമിയേയും,

നക്ഷത്രങ്ങളുടെ മൌനം ആകാശത്തേയും,

കാറ്റിന്റെ മൌനം വൃക്ഷങ്ങളേയും,

നിന്റെ മൌനം എന്റെ ഹൃദയത്തേയും,

എന്റെ മൌനം‍ സ്വപ്നങ്ങളേയും,

മയക്കത്തിലാഴ്ത്തി.

19 Comments:

Anonymous Anonymous said...

മൌനം ഭഞ്ജിക്കുക! പ്രതികരിക്കുക!!
നമ്മുടെ സ്വപ്നങ്ങളെ, പ്രതീക്ഷകളെ,
മയക്കത്തിനു വിട്ടുകൊടുക്കാതിരിക്കാനെങ്കിലും!!!

(സുവേച്ചീ, കവിതയുമായി കടലും കടലാടിയും പോലെ അന്തരമുള്ള ഒരു കമന്റ്... ക്ഷമിച്ചേര്, ഞാന്‍ പിന്നെ നന്നായിക്കൊള്ളാം... )

Mon Jan 08, 12:13:00 pm IST  
Blogger സുല്‍ |Sul said...

ഹോ...
എന്തൊരു മൌനം എന്തൊരു മൌനം
ഈ മൌനം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ
ഈ മൌനം ഞാനിപ്പൊ തിന്നു തീര്‍ക്കും.

-സുല്‍

Mon Jan 08, 12:28:00 pm IST  
Blogger കണ്ണൂരാന്‍ - KANNURAN said...

മൌനം മയക്കുമരുന്നോ?

Mon Jan 08, 01:17:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

മയക്കത്തിലും .. ആ മൌനം വല്ലാതെ വാചലമാവുന്നു... തട്ടിയുണര്ത്തികൊണ്ട്...

എന്തായി... ഫെമിനിസം .. കരപറ്റിയോ...? ഇല്ലെങ്കില്‍ വേറെ തരാം .. എനിക്കും വലിയ പിടിയില്ല.. ;)

Mon Jan 08, 01:22:00 pm IST  
Blogger ശാലിനി said...

മൌനം മടുപ്പിക്കുകയല്ലേ ആദ്യം ചെയ്യുക, കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നിട്ട് അവസാനം മടുത്ത് മയങ്ങുമല്ലേ?

എനിക്ക് ചിലപ്പോഴൊക്കെ മൌനം ഇഷ്ടമാണ്, പറയുന്നതൊക്കേയും പതിരാവുമ്പോള്‍ മൌനമല്ലേ നല്ലത്.

എനിക്ക് ഈ കുഞ്ഞികവിത നല്ല ഇഷ്ടമായി. ഓരോ വരിയും ഒത്തിരി കാര്യങ്ങള്‍ പറയുന്നു.

Mon Jan 08, 01:28:00 pm IST  
Blogger കുറുമാന്‍ said...

മൌനം വിദ്വാനു ഭൂഷണം അതുമല്ലെങ്കില്‍ വിഡ്ഢിക്കലങ്കാരം, അങ്ങനെ വച്ചു നോക്കുമ്പോള്‍?

നിന്‍ മൌനം പോലും മധുരം :)

കവിത അതോ ചിന്തകളോ, എന്തായാലും കൊള്ളാം

Mon Jan 08, 01:39:00 pm IST  
Blogger മുസ്തഫ|musthapha said...

`

Mon Jan 08, 01:39:00 pm IST  
Blogger Rasheed Chalil said...

തിരയും തീരവും മാനവും ഭൂമിയും ഹൃദയവും സ്വപ്നങ്ങളും എല്ലാം മൌനത്തിന്റെ വത്മീകത്തിലും തലോടലിന്റെ വാചാലത പ്രതീക്ഷിച്ചിരിപ്പല്ലേ... മയങ്ങാനാവതെ...

മയങ്ങിയാലും

മയക്കതിന്റെ മൌനത്തിലും ഉണര്‍ച്ചയുടെ ഉന്മാദം പ്രതീക്ഷിച്ചുള്ള മയക്കമല്ലേ അത്... സത്യത്തില്‍ അത് മയക്കമാണോ... ?

സൂചേച്ചീ പതിവ് പോലെ അസ്സലായിരിക്കുന്നു.

Mon Jan 08, 01:48:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ നക്ഷത്രങ്ങളും കാറ്റും മൌനത്തിലാണെന്നു പറഞ്ഞാല്‍ മനസ്സിലാക്കാം.

പക്ഷേ തിരയും മഴയും!!!!

ആ പ്രയോഗങ്ങള്‍ അത്രയ്ക്കങ്ങ് പിടിച്ചില്ല.. അതിനു പകരം വേറെ പറയാന്‍ എനിക്കൊന്നും തോന്നുന്നുമില്ല.

അതുകൊണ്ട് ഞാനും മൌനത്തിലാഴുന്നു.

Mon Jan 08, 01:59:00 pm IST  
Blogger sandoz said...

എന്റെ മൗനം എന്റെ ആരോഗ്യത്തിന്റെ സംരക്ഷകന്‍.[വായില്‍ കിടക്കുന്നത്‌ വിളിച്ച്‌ പറഞ്ഞ്‌ വല്ലവന്റേം കൈയില്‍ ഇരിക്കുന്ന ചളുക്ക്‌ വാങ്ങി കൂട്ടണ്ടാ എന്നര്‍ഥം]

Mon Jan 08, 02:19:00 pm IST  
Blogger Unknown said...

എന്റെ മൌനം എസ്സൈയുടെ മുട്ടുകാലെന്റെ നാഭിയിലാഴ്ത്തി. :-)

Mon Jan 08, 03:18:00 pm IST  
Anonymous Anonymous said...

സു:()
മയക്കം വിട്ടുണരുന്ന സ്വപ്നങ്ങളെ നിങ്ങള്‍ക്കു സു സ്വാഗതം.

Mon Jan 08, 03:25:00 pm IST  
Blogger അതുല്യ said...

മൗനം സമ്മതമായി കണ്ട്‌, കെട്ടിയിട്ട്‌, പിന്നീടവന്‍ പോയി ആംഗ്യഭാഷാ കോഴ്സ്‌ പഠിച്ചു.

Mon Jan 08, 03:30:00 pm IST  
Blogger Deepak Gopi said...

Nannayittundu.
Enikku malayalam typing ariyilla.
edaykku sandarshikkam :):)

Mon Jan 08, 04:16:00 pm IST  
Blogger സു | Su said...

സജിത്ത് :) മൌനം മാത്രം...


സുല്‍ :) മൌനത്തിന് മധുരമാണോ കയ്പ്പാണോ?

കണ്ണൂരാന്‍ :) ആവും.

ഇട്ടിമാളൂ :) മൌനം വാചാലമാവാന്‍ സാദ്ധ്യതയില്ല. ഫെമിനിസം - കര പറ്റിയില്ല. ഇപ്പോഴും തുഴയുന്നു. അതെനിക്ക് പറ്റിയതല്ല. ;)

ശാലിനീ :) മൌനം മടുപ്പിക്കും, മൌനം മധുരിക്കും, മൌനം കരയിക്കും...

കുറുമാന്‍ :) മൌനം മണ്ടിയ്ക്ക് ഭൂഷണം. ;)

അഗ്രജന്‍ ..

ഇത്തിരിവെട്ടം :) മൌനത്തില്‍ മയങ്ങി വല്ലതും കിട്ടുമോന്ന് നോക്കിയതാ.

കുട്ടിച്ചാത്താ :) തിര വന്നടിച്ചില്ലെങ്കില്‍ തീരം മയങ്ങും. മഴ പെയ്ത് കുളിര്‍ത്തില്ലെങ്കില്‍ ഭൂമിയും മയങ്ങും.

സാന്‍ഡോസ് :) അതാണ് ശരിയെന്ന് എനിക്കും തോന്നുന്നു.

ദില്‍ബൂ :) എസ്സൈയ്ക്ക് മൌനം പിടിച്ചില്ല അല്ലേ?

നന്ദു :) മയക്കം വിട്ടുണരുന്ന സ്വപ്നങ്ങള്‍ക്ക് കണ്ണുംനട്ടിരിക്കുന്നു ഞാനും.

ദീപക് ഗോപി :) നന്ദി. സ്വാഗതം. മലയാളം ടൈപ്പിങ്ങ് പഠിക്കൂ.

അതുല്യേച്ചീ :) അതൊന്നും സാരമില്ല.

Mon Jan 08, 08:15:00 pm IST  
Blogger ലിഡിയ said...

ബ്ലോഗ് ബ്ലോക്ക്ഡ് അല്ലേങ്കിലും ചില ബ്ലോഗുകള്‍ ഓഫീസില്‍ ആക്സസ് ചെയ്യാനാവുന്നില്ല, സൂര്യഗായത്രിയും കറിവേപ്പിലയും അവയില്‍ പെടുന്നു, ഇത് പോലെ മനോഹരമായ പല ചിന്തകളും കണ്ണില്‍ പെടാതെ പോവുന്നു, ഇന്ന് പഴയ ഒരു കമന്റ് കണ്ട് പേരോര്‍ത്ത് വച്ച് വന്ന് നോക്കിയതാണ്, എന്തോ മനസ്സില്‍ തട്ടിയ വരികള്‍.

-പാര്‍വതി.

Sat Jan 13, 12:40:00 am IST  
Blogger സു | Su said...

വന്നതിലും വായിച്ച് അഭിപ്രായം പറഞ്ഞതിലും പാര്‍വതിയ്ക്ക് നന്ദി. :)

qw_er_ty

Sat Jan 13, 08:55:00 am IST  
Blogger വിനയന്‍ said...

തിരയുടെ മൌനം തീരത്തേയും,
മഴയുടെ മൌനം ഭൂമിയേയും,

ചേച്ചീ ഒന്നു ചോദിച്ചോട്ടെ

തിര്‍കള്‍ക്കും , മഴക്കും എപ്പോഴാണ് മൌനമായിരിക്കാന്‍ കഴിയുക.ഇവ രണ്ടിനും മൌനം അഭംഗിയാണെന്ന് എന്തേ തിരിച്ചരിഞ്ഞില്ല.തിരക്കും കരക്കും ഇനിയും പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ ഉണ്ട്.
വരികള്‍ ഒട്ടും കവിതയുടെ ആത്മാവുമായി നീതി പൂലര്‍ത്തുന്നില്ല.
(സു പിന്നെയും ബോറഡിപ്പിക്കുന്നു. ബി പോസിട്ടീവ്)

Mon Apr 02, 05:12:00 pm IST  
Blogger സു | Su said...

വിനയന്‍ :) തിരകള്‍ ചിലപ്പോള്‍ ആഞ്ഞടിക്കാതെ വെറുതെ ഒന്ന് വന്ന് പോകാറുണ്ട്. അത് തിരയുടെ മൌനം.

മഴയ്ക്ക് കാത്ത് നിന്നാലും ഭൂമിയെ മഴ അനുഗ്രഹിക്കാറില്ല. അത് മഴയുടെ മൌനം.

Mon Apr 02, 05:47:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home