Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, January 10, 2007

സ്നേഹത്തോടെ എന്ന് ചിരിക്കും?

അവള്‍ നടന്നുപോയ്ക്കൊണ്ടിരുന്നു.

വഴിയിലുള്ള ചെടി അവളുടെ തലോടലേറ്റ് പുഞ്ചിരിച്ചു.

കല്ലും മണ്ണും അവളെ നോക്കി കിലുങ്ങിച്ചിരിച്ചു.

ആകാശം അവളുടെ കൂടെയെത്താന്‍ ഓടിക്കിതച്ചിട്ടും ചിരിച്ചു.

മഴ അവളെ കാത്ത്‌ നിന്നപോലെ പൊട്ടിച്ചിരിച്ച്‌ പെയ്തു.

നക്ഷത്രങ്ങള്‍ അവളുറങ്ങുമ്പോള്‍ കാണാറുണ്ടെന്ന് പറഞ്ഞ്‌ എവിടെയോ ഒളിച്ചിരുന്ന് പുഞ്ചിരിച്ചു.

ഭൂമി, അവളുടെ പാദസ്പര്‍ശത്തില്‍ കൊഞ്ചിച്ചിരിച്ചു.

പൂക്കള്‍, സുഗന്ധം പൊഴിച്ച്‌, വിടര്‍ന്ന് ചിരിച്ചു.

മനുഷ്യര്‍ സ്നേഹത്തോടെ എന്ന് പുഞ്ചിരിക്കും എന്നോര്‍ത്ത്‌ കണ്ണിലും കാതിലും എത്തിയ ചിരിക്കിടയിലും അവളുടെ ഹൃദയം, കരഞ്ഞു.

അതുകണ്ട് ദൈവം അലിവോടെ പുഞ്ചിരിക്കുന്നത് അവള്‍ അറിഞ്ഞു.

35 Comments:

Anonymous Anonymous said...

എവിടെയോ ഉള്ളില്‍ തട്ടി. പ്രക്രുതി മുഴുവന്‍ ചിരിച്ചിട്ടും അവള്‍ മാത്രം കരഞപ്പൊള്‍ എനിക്കും ചെറുതായി കരച്ചില്‍ വന്നു.

Thu Jan 11, 02:21:00 am IST  
Anonymous Anonymous said...

വന്നു, വായിച്ചു.. പക്ഷേ.. കാര്യമായൊന്നും മനസ്സിലായില്ല.

Nousher

Thu Jan 11, 02:28:00 am IST  
Anonymous Anonymous said...

ചരാചരങ്ങള്‍ മുഴുവന്‍ സത്യസന്ധമായി ചിരിച്ചു വെന്നിട്ടും,
മനുഷ്യന്‍ മാത്രം...?
ശരിയായില്ല (മനുഷ്യന്‍)
നന്നായി (എഴുത്ത്)

Thu Jan 11, 07:47:00 am IST  
Blogger സു | Su said...

അച്ചൂസ് :) സ്വാഗതം. ആദ്യത്തെ കമന്റിന് നന്ദി.

നൌഷര്‍ :) വായിച്ചതില്‍ സന്തോഷം. കാര്യമായി ഒന്നുമില്ല മനസ്സിലാക്കാന്‍ ഇതില്‍. ലോകത്തുള്ളത് മുഴുവന്‍ ചിരിച്ചിട്ടും, ഒരു പുഞ്ചിരി സമ്മാനിക്കാന്‍ കഴിയാത്ത മനുഷ്യന്റെ കാര്യം പറഞ്ഞതാണ്.

സാബി :) സ്വാഗതം. നന്ദി.

Thu Jan 11, 09:48:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

അതെന്താ സൂ അങ്ങിനെ.. അവള്‍ക്ക് ആരോടെങ്കിലും ഒന്നു ചിരിച്ചുകാണിക്കാമായിരുന്നില്ലെ... അപ്പോള്‍ ആരേലും തിരിച്ചും ചിരിക്കുമായിരുന്നു...എന്തായാലും എനിക്ക് സന്തോഷം ...രാവിലെ വന്നതെ കിട്ടിയത് സൂവിന്റെ പുഞ്ചിരി ആണല്ലോ.. പിന്നെന്തുവേണം

Thu Jan 11, 09:58:00 am IST  
Blogger കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ : മനുഷ്യരു മൊത്തം അങ്ങനാണെന്ന് പറയരുത്..
ആ പരിസരത്ത് നല്ല മനുഷ്യരാരുമില്ലേ?എന്നും കാറ്റും മഴയും ആകാശോം ഭൂമീം മാത്രം നായകരാവുന്നു!!!!

മനുഷ്യന്‍ വില്ലനും!!!!

Thu Jan 11, 10:03:00 am IST  
Blogger സുല്‍ |Sul said...

ചിരി ഒരു പകര്‍ച്ചവ്യാധിയാണല്ലോ സു. ആരെങ്കിലും ഒന്നു തുടങ്ങിവെച്ചാല്‍ മതി. അതു പടര്‍ന്ന് പന്തലിക്കും. അവള്‍ക്കെങ്കിലും അതു തുടങ്ങാമായിരുന്നു. ആദ്യപാദം കപടമെങ്കിലും പരിണാമം ആത്മാര്‍ത്ഥമായിരിക്കും.

ഇവിടെ ചിരി ഞാന്‍ തുടങ്ങാം :) :) :)

-സുല്‍

Thu Jan 11, 10:11:00 am IST  
Anonymous Anonymous said...

ഒരാള്‍ വെറുതേ ചിരിച്ചുകൊണ്ട്, മഴയത്ത്, കണ്ട ചെടികളേയും തലോടിക്കൊണ്ട്, നടക്കുന്നത് കണ്ടാല്‍ ഞങ്ങള്‍ (നാട്ടുകാര്‍) ചിരിക്കും ... ചിരിച്ചില്ലെന്നു പറയുന്നത് വെറുതെ! (സ്നേഹത്തോടെ എന്നു ഞാന്‍ പറഞ്ഞില്ല....)

Thu Jan 11, 10:19:00 am IST  
Blogger റീനി said...

സൂ, അവളോടൊന്ന്‌ പറയു, കരച്ചില്‍ മാറ്റിവച്ച്‌ സ്നേഹത്തില്‍ പൊതിഞ്ഞൊരു പുഞ്ചിരി പ്രകൃതിക്കും ചുറ്റുമുള്ള മനുഷ്യര്‍ക്കും ഒന്നെറിഞ്ഞ്‌ കൊടുക്കുവാന്‍. അനുകരണപ്രിയരായ മനുഷ്യര്‍ അവളെ മാതൃകയാക്കും, തീര്‍ച്ച.

Thu Jan 11, 10:22:00 am IST  
Blogger കുറുമാന്‍ said...

വായിച്ചപ്പോള്‍ ഞാനും ചിരിച്ചു, ആദ്യം പുഞ്ചിരിയായി തുടങ്ങി,പിന്നെ പൊട്ടിച്ചിരിയായി, ആളുകള്‍ എന്നെ തുറിച്ചു നോക്കാന്‍ തുടങ്ങിയപ്പോള്‍, ഞാന്‍ അടുക്കി പിടിച്ചു ചിരിച്ചു (പേടിക്കേണ്ട സൂ, വീക്കെണ്ട് സിന്‍ഡ്രോമാ)

Thu Jan 11, 11:13:00 am IST  
Anonymous Anonymous said...

വന്ന് വന്ന് ഒന്നു സ്നേഹത്തോടെ പുഞ്ചിരിയ്ക്കാനും കൂടി മനുഷ്യനു സമയമില്ലാതെയായി, നന്നായിട്ടുണ്ട്‌ സൂ..

Thu Jan 11, 11:14:00 am IST  
Blogger Abdu said...

ഹൌ,

എന്റെ സൂ ചേച്ചീ,

ലോകത്തിത്ര മന്‍ഷ്യരുണ്ടായിട്ടും ഒരാള്പോലും ചിരിച്ചില്ല, മരുന്നിനെങ്കിലും ഒരാള്‍?

:)
(ഇവിടിതില്ലാതെ പറ്റില്ലല്ലോ)

Thu Jan 11, 11:18:00 am IST  
Blogger Rasheed Chalil said...

This comment has been removed by a blog administrator.

Thu Jan 11, 11:23:00 am IST  
Blogger Rasheed Chalil said...

മനുഷ്യനോട് മനസ്സ് തുറന്ന് ഒന്ന് പുഞ്ചിരിക്കുന്നത് ദാനമാണെന്ന നബിതിരുമേനിയുടെ വാക്കുകള്‍ ഇവിടെ സ്മരിക്കുന്നു...

സുചേച്ചീ നല്ല ചിന്ത...
:)
:)
:)

Thu Jan 11, 11:23:00 am IST  
Anonymous Anonymous said...

മറ്റുള്ളവരുടെ ചിരിക്ക്‌ കാത്തുനില്‍ക്കാതെ നമുക്ക്‌ ചിരിക്കാം അവരോട്‌- അതെ ഹൃദയം തുറന്നുതന്നെ.

Thu Jan 11, 11:24:00 am IST  
Blogger Siju | സിജു said...

ഞാനും ഒന്ന് ചിരിച്ചേക്കാം :-)

Thu Jan 11, 11:54:00 am IST  
Blogger ശാലിനി said...

ഞാനും ഈയിടെയായി ചിരിക്കാന്‍ മറന്നുപോകുന്നു. എത്ര നാളായി മനസുതുറന്ന് ഒന്നു പൊട്ടിച്ചിരിച്ചിട്ട്!

ഇവിടെ എനിക്കു ചുറ്റും കോണ്‍ക്രീറ്റ് പ്രളയം ആണ്, ആകെ കിട്ടുന്നത് ഒരുതുണ്ട് ആകാശമാണ്, ഇന്നതും കാര്‍മേഘത്താല്‍ മറഞ്ഞിരിക്കുന്നു. പക്ഷേ ദൈവം അലിവോടെ ചിരിക്കുന്നത് ഇടയ്ക്കു കാണാറുണ്ട്.

പുതുവര്‍ഷം സ്നേഹമുള്ള ചിരികള്‍ നിറഞ്ഞതാവട്ടെ!

Thu Jan 11, 12:20:00 pm IST  
Anonymous Anonymous said...

അവള്‍ നടന്നുപൊയ്ക്കൊണ്ടിരുന്നു.....ആരാണവള്‍..
സൂ തന്നെയാണോ..
മനുഷ്യരും സ്നേഹത്തോടെ പുഞ്ചിരിക്കും.. ഇല്ലേ..
ഒന്നുകില്ലെങ്കിലും ചിരി ആരോഗ്യത്തിനു നല്ലതല്ലേ.

കൃഷ്‌ | krish

Thu Jan 11, 12:33:00 pm IST  
Blogger ഷാ... said...

അവള്‍ സുന്ദരിയാണോ?എന്നാ അവളോട് നാട്ടുകാര്‍ മസ്റ്റായിട്ടും ചിരിക്കേണ്ടതാണല്ലോ?..അല്ലാ എതാപ്പോ ആ നാട്?(ഒന്നു പോയി ചിരിക്കാനാ..)

----------
സൂചേച്ചീ നല്ല പോസ്റ്റ്.

Thu Jan 11, 01:11:00 pm IST  
Blogger Unknown said...

കാണാമറയത്തേക്കു നടന്നകലുന്നതിനു മുന്‍പ് അച്ഛനുമമ്മയും ജീവന്റെ കൂടെ എഛ് .ഐ .വിയും സമ്പാദ്യമായവള്‍ക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ടായിരുന്നോ?

Thu Jan 11, 01:31:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

സൂ... എന്റെ അമ്മ പറയാറുണ്ടായിരുന്നു.. ഒത്തിരി ചിരിക്കുമ്പോള്‍ ... ഉടനെ കരയേണ്ടി വരുമെന്ന്... അതു ചെറുതായിരുന്നപ്പോള്‍ ... വലുതായിട്ടും അതു ശരിയാണെന്ന് ഇന്നു മനസ്സിലായി... രാവിലെ എന്തിനാ എല്ലാര്‍ക്കും ചിരി കൊടുത്തെ ..ഇപ്പൊ എല്ലാരും കൂടി കരയിച്ചില്ലെ...

Thu Jan 11, 01:52:00 pm IST  
Anonymous Anonymous said...

സു..:)
പ്രകൃതി അങ്ങനെയാണ്.തിരിച്ചൊന്നും പ്രതീക്ഷിയ്ക്കാതെ നമ്മെ സന്തോഷിപ്പിയ്ക്കും.
മനുഷ്യന്‍് പക്ഷെ, ചിലവില്ലാത്ത ഒരു ചിരി പോലും തരാന്‍് മടിയ്ക്കും. ഒരു ചിരി കിട്ടിയാല്‍് തന്നെ മറുചിരി നല്‍കണോ എന്ന് ആലോചിയ്ക്കും..

Thu Jan 11, 02:03:00 pm IST  
Anonymous Anonymous said...

എന്താ സൂ , ഈയിടെ തുടര്‍ച്ചയായി സൂചിന്താമയി സ്വരൂപിണിയാകുന്നത്?
-തിരിച്ച് വാ മോളേ, ഇതൊക്കെ ഇടക്കിടക്ക് മതി!

Thu Jan 11, 02:12:00 pm IST  
Anonymous Anonymous said...

nadappu.......angane angane......

Thu Jan 11, 03:16:00 pm IST  
Blogger സു | Su said...

ഇട്ടിമാളൂ :) എന്റെ പുഞ്ചിരി കണ്ട് ദിവസം തുടങ്ങല്ലേ.

കുട്ടിച്ചാത്താ :) വില്ലന്മാരും ഉണ്ട് എന്ന് പറഞ്ഞേയുള്ളൂ. ചിരിച്ചാല്‍ പോലും എന്തെങ്കിലും ചിലവായിപ്പോകുമോന്ന് വിചാരിക്കുന്നവര്‍.

സുല്‍ :) അതെ. പകര്‍ച്ചവ്യാധിയാണ്. പക്ഷെ ചിലരൊക്കെ പിന്നില്‍ നിന്ന് പരിഹസിച്ച് ചിരിക്കുന്നവരാണ്. ഉദാഹരണത്തിന് ഇന്ന് ബൂലോഗക്ലബ്ബില്‍ വന്ന പോസ്റ്റും അതിന്റെ കമന്റും കണ്ട് എത്ര പേര്‍ ചിരിച്ചിട്ടുണ്ടാവുമെന്ന് പറയട്ടെ? പാവങ്ങള്‍.

സജിത്ത് :) ചിരിക്കണം.

റീനീ :) അഭിനന്ദനങ്ങള്‍.

കുറുമാന്‍ :) ചിരിക്കുന്നത് നല്ലതാണ്.

സാരംഗീ :) നന്ദി.

ഇടങ്ങള്‍ :) ചിരിച്ചില്ലെങ്കിലും സാരമില്ലാന്ന് അവള്‍ക്ക് തോന്നും.

ഇത്തിരിവെട്ടം :) :):):) നന്ദി.

ചേച്ചിയമ്മേ :) അങ്ങനെ ചെയ്യാം അല്ലേ?

ശാലിനീ :) ചിരിക്കൂ. സന്തോഷിച്ച് ഇരിക്കൂ. ( ഉപദേശമാണ് ഏറ്റവും എളുപ്പമുള്ള ജോലി.)

കൃഷ് :) ഞാനല്ല. ചിരി ആരോഗ്യത്തിന് നല്ലതാണ്.

ബത്തേരിയന്‍ :) ചിരിച്ചതേ ഓര്‍മ്മയുണ്ടാവൂ ;) നന്ദി.

പൊതുവാളന്‍ :) അച്ഛനുമമ്മയും എവിടെപ്പോകാന്‍? വേറാരും ചിരിച്ചില്ല വഴിയില്‍ എന്നല്ലേ പറഞ്ഞത്?

ആമീ :) അതെ. അതു തന്നെ.

കൈതമുള്ളേ :) മോളേന്നോ? എന്താ മോനേ അങ്ങനെയൊരു വിളി? ;)

മനുവിന് സ്വാഗതം. :)

Thu Jan 11, 06:51:00 pm IST  
Blogger Unknown said...

"അവള്‍ നടന്നുപൊയ്ക്കൊണ്ടിരുന്നു.....ആരാണവള്‍..
സൂ തന്നെയാണോ..
മനുഷ്യരും സ്നേഹത്തോടെ പുഞ്ചിരിക്കും.. ഇല്ലേ..
ഒന്നുകില്ലെങ്കിലും ചിരി ആരോഗ്യത്തിനു നല്ലതല്ലേ.

കൃഷ്‌ | krish "

ഈ കമന്റിനും ശേഷമാണ് ഞാന്‍ ഈ പോസ്റ്റ് വായിക്കുന്നതും കമന്റിടുന്നതും .

ഇതിനെ കഥാകാരിയുടെ അത്മാംശമില്ലാത്ത ഒരു കഥയായി സങ്കല്പിച്ചപ്പോള്‍ എന്നിലെ വായനക്കാരന്‍ അതിനെ ഇങ്ങനെയാണ് സമീപിച്ചത്.

‘ചുറ്റുമുള്ള മനുഷ്യരൊഴികെ പ്രകൃതിയിലെ സര്‍വതും അവളോടു ചിരിക്കുന്നു.ദൈവം പോലും അലിവോടെ അവളോടു പുഞ്ചിരിക്കുന്നതവളറിയുന്നു.

അപ്പോഴൊന്നും ചുറ്റുമുള്ള മനുഷ്യര്‍ മാത്രം ചിരിക്കാത്തതിലാണവള്‍ക്കു വിഷമം.

അപ്പോഴവള്‍ ആരായിരിക്കും?

ഞാന്‍ ചുറ്റുമൊന്നു പരതിയപ്പോള്‍ കണ്ടത് സ്വന്തം തെറ്റു കൊണ്ടല്ലെങ്കിലും എച്ച്.ഐ.വി. ബാധിച്ച് സമൂഹത്തിന്റെ സര്‍വ അവഗണനയും പേറിനടക്കുന്ന ചില കുരുന്നുകളുടെ ചിത്രങ്ങളാണ്.

അപ്പോള്‍ ഞാനാ കഥാപാത്രത്തിന് രോഗം മാതാപിതാക്കളെ നഷ്ടപ്പെടുത്തി ജീവിതത്തിലൊറ്റപ്പെടുത്തിയ അത്തരമൊരു പെണ്‍കുട്ടിയുടെ മുഖം നല്‍കി വായിക്കുകയായിരുന്നു.'

അതു കൊണ്ടാണ് അത്തരമൊരു കമന്റ് ഇട്ടത്.

ഇതിവിടെ വിശദീകരിച്ചതെന്തിനാണെന്നു വെച്ചാല്‍ നമ്മളൊന്നെഴുതി പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ അതിന്റെ സ്വത്വവും വ്യാഖ്യാനവും ആസ്വാദകന്റെ അനുഭവങ്ങളില്‍ എത്രമാത്രം മാറിപ്പോകുന്നു എന്നതിനൊരു ഉദാഹരണം നല്‍കാന്‍ മാത്രമാണ്.

ഇനിയും നല്ല നല്ല കഥകള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.‍

Thu Jan 11, 07:58:00 pm IST  
Anonymous Anonymous said...

മസിലു പിടിച്ചിരുന്നു വായിച്ച ഞാനിപ്പോ ചിരിക്കുന്നു. പ്രക്യതി മുഴുവന്‍ ചിരിക്കുമ്പോള്‍ ഞാന്‍ മാത്രമെന്തിനാ മസിലു പിടിക്കണെ :))))

Thu Jan 11, 09:27:00 pm IST  
Blogger സു | Su said...

പൊതുവാളന്‍ :) അങ്ങനെയൊക്കെ വേണമെങ്കില്‍ പറയാം. വേറെയും തരത്തില്‍ കഥ കൊണ്ടുപോകാം. പക്ഷെ അതൊന്നുമല്ല, കഥയിലെ കാര്യം. എല്ലാം ചിരിച്ചപ്പോള്‍ മനുഷ്യന് മാത്രം ചിരിക്കാന്‍ സമയമില്ല എന്നതാണ് കാര്യം.

സതീശ് :) ചിരിക്കൂ.

ആവശ്യമുള്ള സമയത്ത്, കൂടെ നിന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

Thu Jan 11, 10:09:00 pm IST  
Anonymous Anonymous said...

hayyO su, njaan ithokke kaaNaan thaamasichu pOyallO :( saramailla su daivam avaLoT~ alivoTe chirikkunnallO.. aa bhaagyam ethRa pERkkunTaakum. ennum ii nishkaLankatha nilaniRuththaan avaLkk~ kazhiyaTTe (namukkum :) )

Thu Jan 11, 10:51:00 pm IST  
Blogger സു | Su said...

കുഞ്ഞന്‍സേ :) നന്ദി.

Fri Jan 12, 09:59:00 am IST  
Blogger Vempally|വെമ്പള്ളി said...

സൂ, സങ്കടമായി

Fri Jan 12, 07:54:00 pm IST  
Blogger ബിന്ദു said...

മണ്ടിപ്പെണ്ണേ ... ഇങ്ങോട്ടു നോക്കു, ദാ ഇങ്ങനെ ചിരിക്കൂ എന്നു പറയാന്‍ പോലും ഒരാള്‍?
ദാ ഞാന്‍ ചിരിക്കുന്നു... :)

Fri Jan 12, 08:08:00 pm IST  
Blogger സു | Su said...

വെമ്പള്ളീ :) അവളോടൊന്ന് ചിരിക്കൂ.

ബിന്ദൂ :)ഞാനും ചിരിച്ചു.

Fri Jan 12, 09:29:00 pm IST  
Blogger sandoz said...

ഇത്‌ എപ്പോ സംഭവിച്ചു.ഞാന്‍ കണ്ടില്ലല്ലോ.പുഴയില്‍ ചാടുന്നതിനു മുന്‍പോ പിന്‍പോ ഇത്‌ പോസ്റ്റിയത്‌. അതിനു മുന്‍പാണേങ്കില്‍ സംഭവം അറം പറ്റി.വല്ലവനും വല്ല പൊട്ടോ പൊടിയോ ചൂണ്ടുന്നതിനു സു-വിനു എന്താ.കൊണ്ടു പോകുന്നവന്‍ കൊണ്ടു പോകട്ടെ.വിട്ടു കള. ചിരിയുടെ പോസ്റ്റല്ലേ അതു കൊണ്ട്‌ പറയുകയാ-ചിരി ആരോഗ്യത്തിനു വളരെ നല്ലതാണു.

Fri Jan 12, 11:03:00 pm IST  
Blogger സു | Su said...

സാന്‍ഡോസ് :)

qw_er_ty

Fri Jan 12, 11:21:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home