ഉണ്ണിയും ഓപ്പോളും
ഉണ്ണിയ്ക്ക് അരിശം വരുന്നുണ്ടായിരുന്നു. വെയിലാറിയാല്‍ ചാമ്പയ്ക്ക പെറുക്കാന്‍ കൂടെപ്പോവാംന്ന് ഓപ്പോള് സമ്മതിച്ചതാണ്. വെയിലാറി. ഒരുപാട് സമയവും ആയി. ഉണ്ണിയ്ക്ക് കൂട്ടുകാരോടൊപ്പം ആല്‍ത്തറയ്ക്ക് അടുത്തുള്ള കളിക്കളത്തിലേക്ക് പോവാന്‍ സമയം ആയി. ചാമ്പയ്ക്ക മുഴുവന്‍, ആരെങ്കിലും കൊണ്ടുപോയിക്കാണും. ഓപ്പോളാണെങ്കില്‍, വീട്ടില്‍ വന്നവരുടെ മുന്നില്‍ ചിരിച്ച് നില്‍ക്കുകയാണ്. ഈ ഓപ്പോളുടെ ഒരു കാര്യം.
ശരിക്കും പറഞ്ഞാല്‍, പ്രേതകഥകള്‍ ഉണ്ടാക്കിപ്പറഞ്ഞ് ഓപ്പോള് അപശബ്ദം ഉണ്ടാക്കി പേടിപ്പിക്കുമ്പോള്‍പ്പോലും ഉണ്ണി ഇത്രയും പേടിച്ചിട്ടില്ല. ഓപ്പോള് പുസ്തകങ്ങളൊക്കെ താഴെയിട്ട്, തോട്ടിലേക്ക് ചാടിയത് അവന് ഇന്നും ഞെട്ടലോടെയാണ് ഓര്‍ക്കാറ്. ഓപ്പോള് നനഞ്ഞ്, കയറിവന്ന് മുഖമൊക്കെ തുടച്ച്, പോകാം എന്നു പറഞ്ഞപ്പോള്‍, അവന് ചുറ്റുമുള്ള ആളുകളെയൊന്നും വക വെക്കാതെ ഓപ്പോളെ കെട്ടിപ്പിടിച്ച് കരഞ്ഞത് അല്‍പ്പം നാണത്തോടെ ഓര്‍മ്മിക്കാറുമുണ്ട്.
അന്ന് തോട്ടില്‍ നിന്ന് ഓപ്പോള് രക്ഷിച്ച കുട്ടിയും അച്ഛനും അമ്മയും ആണ് വന്നിരിക്കുന്നത്. അവര്‍ ഓപ്പോളെ അഭിനന്ദിച്ച്, സന്തോഷത്തോടെ അച്ഛനോടും , മുത്തശ്ശിയോടും പറയുന്നതും കേട്ട് അവന് കുറച്ച് നേരം ഇരുന്നു. ഓപ്പോള് ചാമ്പയ്ക്കയുടെ കാര്യം മറന്ന ലക്ഷണം ആണ്. അവന് മെല്ലെ അകത്തേക്ക് നടന്നു. അടുക്കളയിലാണ് അമ്മ. ചായയെടുക്കുന്ന തിരക്കില്‍.
"അമ്മേ"
"എന്താ?"
"ഓപ്പോളോട് ചാമ്പയ്ക്ക പെറുക്കാന്‍ വരാന്‍ പറയ്യോ?"
"അവരൊക്കെ ഇല്ലേ ഉണ്ണീ. നമ്മുടെ വീട്ടില്‍ ആരെങ്കിലും വന്നാല്‍ ഇറങ്ങിപ്പോവുകയാണോ വേണ്ടത്?"
ഉണ്ണി, ഊണുമേശയില്‍ ഉണ്ടായിരുന്ന പ്ലേറ്റ്, ദേഷ്യത്തോടെ തള്ളിനീക്കി. അമ്മ ഉണ്ണിയെ ഒന്ന് ശാസനയോടെ നോക്കിയിട്ട് ചായയും പലഹാരങ്ങളും എടുത്ത് പൂമുഖത്തേക്ക് പോയി.
അവര്‍ പോയതെപ്പോഴാണെന്ന് ഉണ്ണിക്കറിയില്ല. അവന്, കൂട്ടുകാരോടൊപ്പം കളിച്ച്, തോട്ടില്‍ നീന്തി, അമ്പലത്തില്‍ പോയി വന്നപ്പോഴേക്കും ഓപ്പോള് പഠിക്കാന്‍ ഇരുന്നിരുന്നു. അവന് ഓപ്പോളോട് ഒന്നും മിണ്ടിയില്ല. പിറ്റേന്ന് സ്കൂളില്‍ പോകുമ്പോഴാണ് ഓപ്പോള് പറഞ്ഞത്.
"അവര്‍ക്ക് വല്യ സന്തോഷമായിട്ട് വന്നതാ. ആ കുട്ടിയെ രക്ഷിച്ചതിന്. നമുക്ക് ഉടുപ്പൊക്കെ കൊണ്ടുവന്നു."
"എന്നിട്ട് ഞാന്‍ കണ്ടില്ലല്ലോ?"
"നീ മിണ്ടിയില്ലല്ലോ. അമ്മ പറഞ്ഞു ഇനി സ്കൂള്‍ പൂട്ടിയിട്ട്, വിഷുവിനേ ഇടാന്‍ തരൂ എന്ന്."
ഉടുപ്പ് കാണാന്‍ പറ്റിയില്ലെങ്കിലും ഓപ്പോളുടെ കൂടെ നടക്കുമ്പോള്‍ ഒരു സന്തോഷം തോന്നി.
"ഓപ്പോളേ"
"എന്താ?"
"ഓപ്പോള്‍ക്ക് ആ കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കിലോ?"
"അതൊന്നും നമ്മള് ആലോചിക്കരുത്. കുട്ടി വെള്ളത്തില്‍ വീണു മുങ്ങിപ്പൊങ്ങുന്നതും കണ്ട് നമ്മള് വീട്ടില്‍ പോകാന്‍ പാടുണ്ടോ? ശ്രമിക്കണം എല്ലാ കാര്യവും."
ഓപ്പോള് റോഡരികിലെ ചെമ്പരത്തിച്ചെടിയില്‍ നിന്ന് ഇലകള്‍ പറിച്ച് റോഡിലെ ചെറിയ വെള്ളക്കുഴിയിലേക്ക് ഇട്ടു.
"എന്തിനാ ഇല പറിച്ചിട്ടത്?"
"ഉറുമ്പുകളെ കണ്ടില്ലേ? വരിവരിയായിട്ട് പോവുകയായിരിക്കും. വെള്ളത്തില്‍ വീണു. ഇനി ഇലയില്‍ കയറി ഇരിക്കും. വെയില് വന്നാല്‍ വെള്ളം വറ്റിക്കോളും. അതിനുമുമ്പ് ആരും ചവുട്ടിയില്ലെങ്കില്‍."
"ഓപ്പോള്‍ക്ക് വേറെ ജോലിയില്ലേ, വേഗം പോവാം."
------------------
നിലത്തേക്ക് അമര്ന്നപ്പോള് ഉണ്ണിയ്ക്ക് കൈമുട്ട് അല്‍പ്പം വേദനിച്ചു. മൂന്ന് നാലു ദിവസമായിട്ടുള്ള അലച്ചില്‍ ആണ്. അവസാനം അറിവ് കിട്ടുമ്പോഴേക്കും ഭീകരവാദികള്‍ സ്കൂളില്‍ കയറിക്കഴിഞ്ഞിരുന്നു. ആകെ അനുകൂലമായത്, സ്കൂള്‍ വിട്ട് മിക്കവാറും പേരും പോയ്ക്കഴിഞ്ഞിരുന്നു. സ്കൂള്‍ ബസ്സില്‍ പോകാത്ത കുട്ടികളും, തിരക്കിട്ട് പോകാത്ത അദ്ധ്യാപകരും മാത്രം ഉണ്ടായിരുന്നു. അവിടേക്കാണ് ഭീകരവാദികള്‍ കയറിയത്. അറിഞ്ഞെത്തിയപ്പോഴേക്കും അവര്‍ ഉള്ളിലെവിടെയോ പതുങ്ങി ഇരുന്നു കഴിഞ്ഞിരുന്നു. ഗേറ്റില്‍ക്കൂടെ കടന്നാല്‍ അവര്‍ കാണും. ഇപ്പുറത്തെ കെട്ടിടത്തില്‍ നിന്ന് ടെറസ്സിലേക്ക് ചാഞ്ഞുനില്ക്കുന്ന മരം മാത്രമാണു ഒരു രക്ഷ. അവിടെ നിന്ന് ടെറസ്സിലേക്ക് കടന്നാല്‍ കാണില്ല. അല്ലെങ്കിലും മൂന്ന് ആള്ക്കാര്, ഇത്രയും പേരുള്ള തങ്ങളോട് ഏറ്റുമുട്ടിയാല്‍ ജയിക്കില്ല. പക്ഷെ കുഞ്ഞുങ്ങളുടേയും, അദ്ധ്യാപകരുടേയും സുരക്ഷ ഓര്‍ത്ത് മാത്രമാണു നേരിട്ട് ഒരു ആക്രമണം വേണ്ടെന്ന് വെച്ചത്.
ടെറസ്സിലെ നിലം പരുക്കനായിരുന്നു. അതൊന്നും ഒരു കാര്യമായിട്ട് തോന്നാറില്ല. എന്നാലും ഉണ്ണിയ്ക്ക് അന്ന് നല്ലൊരു തുടക്കം ആയിരുന്നില്ല. ഒരു വീഴ്ചയും, ഡ്യൂട്ടിയ്ക്ക് താമസിച്ചെത്തിയതിനു മേലധികാരിയുടെ താക്കീതും. ഇപ്പോ രാത്രിയാവാന്‍ പോകുന്ന നേരം ഒരു ഭീകരവാദി ഓപ്പറേഷനും.
കൂടെയുള്ള അഞ്ച് പേരും നിശ്ശബ്ദമായി, അടുത്ത നീക്കം എന്താവണമെന്ന് സ്വയം ആലോചിച്ചുകൊണ്ടിരിക്കയാവും. ഇത്രയൊക്കെ പാട്പെടുന്നത് എന്തിനാ, അവരുടെ ഡിമാന്‍ഡ്, സര്‍ക്കാരിനു അംഗീകരിച്ചാല്പ്പോരേ എന്ന് മനസ്സില്‍ വന്നതിനൊപ്പം, ഓപ്പോളും മനസ്സിലെത്തി.
ശ്രമിക്കണം ഒക്കെ ചെയ്യാന്‍, തോറ്റാലും ജയിച്ചാലും എന്ന് എപ്പോഴും പറയുമായിരുന്നു ഓപ്പോള്. പഠിപ്പ് കഴിഞ്ഞപ്പോള്‍ത്തന്നെ കിട്ടിയ ജോലി ഇതായിരുന്നു. പട്ടാളത്തില്‍ എന്ന് പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും ഒരുപോലെ പറഞ്ഞു, വേറെ ജോലി മതി എന്ന്. ഓപ്പോള് ശക്തമായി അവരെ എതിര്‍ത്തു. ജോലി കിട്ടാതെ ലക്ഷക്കണക്കിന് ആളുള്ളപ്പോള്‍ കിട്ടിയ ജോലി വിടുന്നത് നല്ല കാര്യമല്ലെന്ന് പറഞ്ഞ് തര്‍ക്കിച്ചു. വേണ്ടായിരുന്നെങ്കില്‍ വെറുതെ അപേക്ഷിച്ച്, മറ്റൊരാളുടെ അവസരം കളയേണ്ടായിരുന്നു എന്നും പറഞ്ഞു. അതുകൊണ്ട് പിന്നീട് ഒരു വിഷമവും തോന്നിയിട്ടില്ല. വീട്ടുകാരെ പിരിഞ്ഞിരിക്കുന്നതൊഴിച്ച്. കഠിനമാണെങ്കിലും, തൃപ്തി തരുന്ന ജോലി.
പതുക്കെപ്പതുക്കെ കോണിപ്പടികള്‍ ഇറങ്ങി. മൂന്നുപേരേ ഉള്ളൂ എന്നാണ് കിട്ടിയ വിവരം. കൂടുതലും ഉണ്ടാവാനുള്ള സാദ്ധ്യത ഉണ്ട്.
---------------------
പുറത്ത്, പേടിയോടെ കാത്തുനില്ക്കുന്ന ജനക്കൂട്ടത്തിലേക്ക് കുഞ്ഞുങ്ങളേയും അദ്ധ്യാപകരേയും കൂട്ടി, കൂട്ടരോടൊപ്പം ഇറങ്ങിച്ചെല്ലുമ്പോള്‍, ഉണ്ണിയ്ക്ക്, പക്ഷെ വേദനയും, ക്ഷീണവുമൊന്നും അനുഭവപ്പെട്ടില്ല. ഓപ്പോള് പറയുന്നപോലെ, ശ്രമിച്ചാല്‍ വിജയിക്കും കാര്യങ്ങള്‍. നല്ല കാര്യങ്ങള്‍ ആവണമെന്ന് മാത്രം. എന്നാലും കൊല്ലപ്പെട്ട ഭീകരവാദികളെക്കുറിച്ചോര്‍ത്തപ്പോള്‍ ഉണ്ണിയ്ക്ക് അല്‍പ്പം നൊമ്പരം തോന്നി. അവര്‍ക്കും ഉണ്ടാകില്ലേ, ഓപ്പോള്, ഏതെങ്കിലും, ഗ്രാമത്തില്‍ കാത്തിരിക്കാന്‍. ജീവിക്കാന്‍ അവര്‍ തെരഞ്ഞെടുത്ത വഴി ശരിയല്ലാത്തതുകൊണ്ടാവും അവര്‍ക്ക് ഈ ഗതി വന്നത്.
വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഓപ്പോള് ഉണ്ടായിരുന്നു. "നന്നായി. നിന്റെ ഫോട്ടോ കണ്ടു പത്രത്തില്‍. പണ്ട് വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിച്ചത് എന്തിനാണെന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ലേ ഇപ്പോള്‍? അതും ഒരു സന്തോഷമാണ്. സംതൃപ്തി.”
ഉണ്ണിയ്ക്ക് എല്ലാം മനസ്സിലാവുന്നുണ്ടായിരുന്നു. എന്നാലും, എല്ലാവരേയും കാണാന്‍, കുറച്ച് നാള് കൂടെ കഴിയുമല്ലോന്നോര്‍ത്ത് ഒരു നീറ്റല്‍ മനസ്സില്‍ എവിടെയോ മായാതെ കിടന്നു.
63 Comments:
ഇതു വായിച്ചിട്ട് കഥയാണോ, അതോ ജീവിതത്തീന്നാണോന്ന് തിരിയണില്ലല്ലോ സൂചേച്ചീ.
ചമന്തി അരച്ചതു കാരണം തേങ്ങ ഇല്ലാതായിപ്പോയി ഇവിടടിക്കാന് :)
കഥ നന്നായി, സു.
പച്ചാളം ലഡ്ഡു ഉടച്ചതില്‍ നിന്ന് കുറച്ച് പൊടി ഞാനെടുത്തു :-).
ഉണ്ണിയും ഉണ്ണിയുടെ ഒപ്പോളും... നല്ല ആള്‍ക്കാര്‍ക്ക് എന്നും നല്ലതു വരട്ടെ.
:)
തേങ്ങ പച്ചാളം ചമ്മന്തിക്കു ചോദിച്ചു, കൊടുക്കാതിരിക്കാന്‍ പറ്റുമോ, ഒരു പാവമല്ലെ.
;)
'ഉണ്ണീ ഉണ്ണീ പോകല്ലേ .പറ്റാത്ത പണിക്ക് പോകല്ലേ.പട്ടാളത്തില്‍ ചേരാന്‍ പോകല്ലേ'.അങ്ങനെ ആണോ സു.ഏതായാലും മിലിട്ടറി ക്വാട്ട ഒക്കെ അടിച്ച് ഉണ്ണി ഒരു കടുവ ആയത് ഇഷ്ടപ്പെട്ടു.
ഉറുമ്പുകളെ കണ്ടില്ലേ? വരിവരിയായിട്ട് പോവുകയായിരിക്കും. വെള്ളത്തില്‍ വീണു. ഇനി ഇലയില്‍ കയറി ഇരിക്കും. വെയില് വന്നാല്‍ വെള്ളം വറ്റിക്കോളും. അതിനുമുമ്പ് ആരും ചവുട്ടിയില്ലെങ്കില്‍,(ഓപ്പോളേ)
ഓപ്പോള് ശക്തമായി അവരെ എതിര്‍ത്തു. ജോലി കിട്ടാതെ ലക്ഷക്കണക്കിന് ആളുള്ളപ്പോള്‍ കിട്ടിയ ജോലി വിടുന്നത് നല്ല കാര്യമല്ലെന്ന് പറഞ്ഞ് തര്‍ക്കിച്ചു.(ഓപ്പോളേ)
എല്ലാവരേയും കാണാന്‍, കുറച്ച് നാള് കൂടെ കഴിയുമല്ലോന്നോര്‍ത്ത് ഒരു നീറ്റല്‍ മനസ്സില്‍ എവിടെയോ മായാതെ കിടന്നു.(ഓപ്പോളേ ഞാന്‍ മനസ്സിലാക്കുന്നു.വെറുതെ ആണെങ്കില്‍ പോലും.)
ഒരു ചിരവ തേങ്ങ പോലും വയക്കാതെ പോയ പച്ഛാളം, ജ്യോതി ടീച്ചര്‍, ബിന്ദുജി, സാന്‍ഡൊസെ,
തേങ്ങയില്ലാതെ , നിവ്യേദ്യമില്ലാതെ ഞാന്‍ പറയുന്നു എനിക്കിതിലെന്തോ ഇഷ്ടപ്പെട്ടു. സു ആശംസകള്‍.
സൂവിന്റെ മിക്ക കഥകളും വായിച്ചു തീരുമ്പോള്‍ നെഞ്ചിലൊരു നീറ്റല്‍ ബാക്കിയാവുന്നു. ഒരുപാടിഷ്ടമായി ഈ ഉണ്ണിയേയും ഓപ്പോളിനേയും.
Nousher
സാരംശം ഇഷ്ടപ്പെട്ടു. ഇക്കാലത്തു ഇതിനൊക്കെ മാര്‍ക്കറ്റ് ഉണ്ടാവുമോ സു ചേച്ചി?
ശ്രമിക്കണം എല്ലാ കാര്യവും.
ഈ വക്കുകള്‍ ഞാനെടുക്കുന്നു
പച്ചാളം :) ഇതൊരു കഥയാണ്.(എന്നെ സംബന്ധിച്ചിടത്തോളം). തേങ്ങയില്ലെങ്കിലും ആദ്യത്തെ കമന്റ്റിന് നന്ദി.
ജ്യോതീ :) ലഡ്ഡു കൊണ്ടുവന്നില്ല. ഒക്കെ വിതരണം നടത്തിയിട്ടാ പച്ചാളം വന്നത്. നന്ദി.
ബിന്ദു :) എന്നാലും ഒരു തേങ്ങയെങ്കിലും ഇവിടെ വെക്കാമായിരുന്നു.
സാന്‍ഡോസ് :) സന്തോഷം.
വേണു :) കഥ ഇഷ്ടമായതില്‍ സന്തോഷം.
നൌഷര്‍ :) നന്ദി.
അച്ചൂസ് :) നന്ദി. മാര്‍ക്കറ്റ് നോക്കിയിട്ട് കഥ എഴുതാന്‍ തുടങ്ങിയില്ല ഞാന്‍.
വല്യമ്മായീ :) നന്ദി. വാക്കുകള്‍ എടുക്കൂ. പ്രാവര്‍ത്തികമാക്കൂ.
കഥ ഇഷ്ടപ്പെട്ടു.
നമ്മളെകൊണ്ട് ആവുന്നതുപോലെ ശ്രമിക്കുക, വിജയിച്ചാലും ഇല്ലെങ്കിലും.
കഥയോ, അനുഭവമോ ? എന്തായാലും നന്നായി.
സൂ,
ദാര്‍ശനിക ലോകത്തില്‍ നിന്ന് തിരിച്ചു ഭൂമിയില്‍...പ്ധീം!
-സന്തോഷം.
ഒരു ‘ഉണ്ണി സീരിയല്‍‘ തുടങ്ങായിരുന്നല്ലോ സൂ.
ഈ ഒരു കഥ മൂന്നു കഥകളായിട്ടാ എനിക്കു തോന്നീത്, അതോണ്ട് പറഞ്ഞതാ...
സൂവിന്റെ അസൂയാവഹമായ രചനാപാടവം ഈ കഥയേയും വേറിട്ട് നിര്‍ത്തുന്നു.
ലഡുവുമില്ലാ, തേങ്ങയുമില്ലാ കയ്യില്‍. ഇന്നലെ ദോശ തിന്നാനുണ്ടാക്കിയ കറിവേപ്പിലപ്പൊടിയില് കുറച്ചു കാണും ബാക്കി, മതിയോ?
കഥ ഇഷ്ടപ്പെട്ടതുകൊണ്ട് ഇതാ കുറച്ചു ചാമ്പക്ക ഇവിടെ ഇട്ടു..ഉണ്ണിക്കും, ഓപ്പോളിനും പിന്നെ സു-വിനും..
കൃഷ് | krish
ചേച്ചിയമ്മേ :) ക്ഷമിച്ച് ഈ കഥ വായിച്ച് അഭിപ്രായം പറഞ്ഞതില്‍ നന്ദി.
ശാലിനീ :) എന്റെ അനുഭവം ഒന്നും അല്ലിത്. നന്ദി. ചിലപ്പോള്‍ എവിടെയൊക്കെയോ ഉണ്ടാകും, ഉണ്ണികളും ഓപ്പോള്‍മാരും.
കൃഷ് :) ചാമ്പയ്ക്കയ്ക്ക് നന്ദി.
കൈതമുള്ളേ :) കൈതമുള്ള് പറഞ്ഞപ്പോ തോന്നി, തിരിച്ചുവന്നേക്കാമെന്ന്. കറിവേപ്പിലപ്പൊടി മതി. എനിക്കിഷ്ടാ. ഞാന്‍ എന്നും ഫൈവ്സ്റ്റാര്‍ ലഞ്ച് ഒക്കെയാ. ഇന്ന് ഒരു ദിവസം അതുകൊണ്ട് ഒപ്പിക്കാം.;)ഈ അസൂയാവഹമായ രചനാപടവലങ്ങ എന്താ? ;)
ഇഞ്ചിപ്പെണ്ണേ ഐ മിസ്സ് യൂ. :(
സൂ വളരെ നന്നയിരിക്കുന്നു
സു കഥ നന്നായിരിക്കുന്നു.
-സുല്‍
ഉണ്ണിയും ഓപ്പൊളും..നല്ല കഥ സൂ..
സു, കൊള്ളാം, നന്നായിരിക്കുന്നു,
കഥയായാലും, അനുഭവമായാലും.
എഴുത്തുകാരി.
"എന്നാലും കൊല്ലപ്പെട്ട ഭീകരവാദികളെക്കുറിച്ചോര്‍ത്തപ്പോള്‍ ഉണ്ണിയ്ക്ക് അല്‍പ്പം നൊമ്പരം തോന്നി. അവര്‍ക്കും ഉണ്ടാകില്ലേ, ഓപ്പോള്, ഏതെങ്കിലും, ഗ്രാമത്തില്‍ കാത്തിരിക്കാന്‍"
സൂ.. റ്റച്ചിങ്ങ്! നല്ല പോസ്റ്റ് സൂ.
ആരായാലും എന്തായാലും മരണം എന്ന് കേള്‍ക്കുമ്പോള്‍ അവരുടെ ഉറ്റവരെക്കുറിച്ചോര്ത്ത് വിഷമിക്കാറുണ്ട്.
ദുബായ്-ജെബല്‍ അലി റോഡില്‍ (ഷേയ്ക്ക് സായിദ് റോഡില്‍) ഈയിടെ ഒരു ബസപകടം ഉണ്ടായി പതിനഞ്ചോളം പേര് മരണപ്പെടുകയുണ്ടായി.
ആ സ്ഥലത്തുകൂടെയാണേ ഞാനെന്നും പോവുകയും വരികയും ചെയ്യുന്നത്. ഈ ന്യൂയറിന് അതിലൂടെ പോരുമ്പോള്‍ ആ സ്പോട്ടിലെത്തിയപ്പോള്‍, അവരുടെ കുടുംബക്കാരെ, മാതാപിതാക്കളെ, ഭാര്യമാരെ, കുഞ്ഞുങ്ങളെ, സഹോദരങ്ങളെ യൊക്കെ വിഷമം എന്തായിരിക്കുമെന്നോര്‍ത്തു. സത്യായിട്ടും ഞാന്‍ സങ്കടം സഹിക്കവയ്യാതെ കരഞ്ഞ്പോയി.
Kollaam---- Cool Story.
സൂചേച്ചി ഈ കഥ എഴുതിയതിന്റെ ഒരു ശതമാനം ക്രഡിറ്റ് ഞാന്‍ എടുത്തോട്ടെ? ഞാനല്ലേ കഥ വേണേ കഥ വേണേ എന്ന് പറഞ്ഞ് ഏറ്റവും ഉറക്കെ നിലവിളിച്ചത്?
ഉറുമ്പുകളെ രക്ഷിക്കല്‍ എന്റേം സ്ഥിരം പരിപാടിയായിരുന്നു. ഇലയിട്ടല്ല പകരം കടലാസ് തോണിയുണ്ടാക്കി. എന്ത് രസമായിരുന്നു ആ കാലം
സൂചേച്ചി ഈ ടൈം മെഷീന് കഥകള്‍ ഇടക്കിടെ എഴുതണേ....
ബെസ്റ്റ്. നമ്മള് മനസില്‍ ഒന്നു ചിന്തിക്കുന്നു അച്ചടിച്ചു വരുമ്പോള്കമ്പ്ലീറ്റ് അര്‍ത്ഥം മാറുന്നു.സത്യതില് ഞാനുദ്ദേശിച്ചതു ഇക്കാലത്തു മിക്കവാറും ആളുകള്‍ സു എഴുതിയ പോലെയുള്ള കാര്യങ്ങള്‍ ചെയ്യാറില്ലെന്നും ഇങ്ങനെയുള്ള കാര്യങ്ങള്‍ എഴുതുന്നത് തന്നെ മഹത്തരം എന്നുമാണു. സുവിന്റെ മറുപടി കണ്ടപ്പ്പ്പോള്‍ ശരിക്കും എന്റെ തെറ്റ് മനസിലായി, സംഭവം 190 ഡിഗ്രീ മാറിപ്പോയി. ഇനി കമന്റു വക്കുമ്പോള്‍ ഇരുവട്ടം ശ്രദ്ധിക്കാം.
സു ചേചിക്കു വിഷമം ആയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു.
പ്രിയപ്പെട്ട സൂ..ഉണ്ണിയും ഓപ്പോളും ഇഷ്ടമായീട്ടോ,വളരെയധികം. അനുഭവകഥ പോലെ തോന്നി. അഭിനന്ദനങ്ങള്‍!
ഇതൊരു ഭാവനമാത്രമാണന്ന് വിശ്വസിക്കാന്‍ പ്രയാസം ഇതില്‍ ഓപ്പോള് സൂ തന്നെയന്നെനിക്കുറപ്പിക്കാം ... കാരണം സൂവിന്റെ മനസ്സ് ഓപ്പോളില്‍ തെളിയുന്നു .. ഉണ്ണി ഒരു സാങ്കല്പികമായ സൃഷ്ടിയും നന്മകള് വിതക്കുകയും കൊയ്യുകയും ചെയ്യുക എന്ന ശക്തമായൊരു താക്കിതായിട്ടാണ് ഞാനീ കഥയെ സമീപിക്കുന്നത് ... നല്ല കഥ ജീവസുറ്റ കഥ
പ്രിയ സൂ ,
ക്ഷമിക്കുക !!!
ഉണ്ണിയും ഒപ്പോളും കടലാസുകോണ്ട് വെട്ടി ഒട്ടിച്ചുണ്ടാക്കിയ നിര്‍ജീവ കഥാപാത്രങ്ങളായിപ്പോയി. കുട്ടിക്കഥയാണെന്നാ ചിത്രകാരന് ആദ്യം വിചാരിച്ചത്. പക്ഷെ ആ നിലവാരം പോലും വന്നില്ല.
ഈ കഥയില്‍(?)
തങ്കളുടെ ക്രിയാത്മകതയുടെ അലസതയാണ് കാണാന്‍ കഴിയുന്നത്.
താങ്കളുടെ ആരാധകര്‍ അതില്‍ വല്ല പങ്കും വഹിക്കുന്നുണ്ടോ എന്ന് ഇരുത്തി ചിന്തിക്കുക.
ഇതുകൂടാതെ "ഉന്നിയും, ഓപ്പോളും" എംടിയെപ്പോലുള്ളവര്‍ ഉപയോഗിച്ച്തുകൊണ്ട് കഥയുടെ സ്ഥിരം മസാലച്ചെരുവയാണെന്ന് നമുക്ക് പൊതുവെ ഒരു ധാരണയുള്ളതുകൊണ്ടാകാം ഉപയൊഗിച്ചതെന്നു തൊന്നുന്നു. അല്ലാ ..?
സൂവിന്റെ വീട്ടിലൊക്കെ ഈ പദം തന്നെയാണോ ചേച്ചിയെ വിളിക്കാന്‍ ഉപയോഗിക്കുന്നത് ? ആണെങ്കില്‍ അതു കഷ്ട്റ്റാണെന്നെ ചിത്രകാരന് പറയു... !!! സൂവിനെ തംബ്രാട്ടിക്കുട്ടി എന്ന് ചിത്രകാരന് വിളിച്ഛാല് എന്താണ് അര്‍ഥമാക്കുന്നതെന്ന് സൂവിന് അറിയുമായിരിക്കുമല്ലോ ??!!
(ജീര്‍ണിച്ച പൊങ്ങച്ചവും, ദുരഭിമാനവും,ആനുകാലികതയുടെ ഫാഷനായി ഉപയൊഗിച്ചാല് ആരും തിരിച്ചറിയില്ലെന്നു കരുതല്ലേ)
O.T :
ഓപ്പ(n) : 1. മൂത്ത സഹോദരന് 2. സഹോദരി 1. Elder brother 2. Sister 1. बडाभाई 2. बहन्
സപ്ന :) നന്ദി.
സുല്‍ :) സന്തോഷം.
ആമീ :) നന്ദി.
എഴുത്തുകാരിയ്ക്ക് സ്വാഗതം, നന്ദി. :)
വിശാലാ :) കഥ വായിച്ചതിലും, അഭിപ്രായം പറഞ്ഞതിലും നന്ദി. കഥയിലുള്ളത് പോലെ പലതും, പലയിടത്തും സംഭവിക്കും.
വിന്‍സ് :) സ്വാഗതം. നന്ദി.
കുട്ടിച്ചാത്തന് :) ഈ കഥ എഴുതിയതിന്റെ 100% ക്രെഡിറ്റും കുട്ടിച്ചാത്തനാണ്. കഥ എഴുതൂ എന്ന് പറഞ്ഞതുകൊണ്ട് തന്നെയാണ് ഈ കഥ എഴുതിയത്. ഇടയ്ക്കിടെ എഴുതാന്‍ പറഞ്ഞതില്‍ നന്ദി. ഈയൊരു കഥയ്ക്കും.
അച്ചൂസ് :) അച്ചൂസ് പറഞ്ഞത്, മാര്‍ക്കറ്റ് ഇല്ലാത്ത ഇത്തരം കഥകള്‍ എഴുതിയിട്ട് എന്താ കാര്യം എന്നാണ് ഞാന്‍ ധരിച്ചത്. മനസ്സിലാക്കിത്തന്നതില്‍ നന്ദി.
സാരംഗീ :) നന്ദി.
വിചാരം :) എന്നെ സംബന്ധിച്ചിടത്തോളം, ഈ ഉണ്ണിയും ഓപ്പോളും വെറും ഭാവനയാണ്. ഉണ്ടാവാം എവിടെയെങ്കിലും, ഇങ്ങനെയൊരു ഓപ്പോളും, ഉണ്ണിയും. നന്ദി.
ചിത്രകാരന് :) എന്തെങ്കിലും കുറ്റം എന്നും കണ്ടുപിടിക്കും എന്ന് എനിക്കറിയാം. ഓപ്പോള് എന്നു പറഞ്ഞാല്‍ മൂത്ത സഹോദരി എന്നേ അര്‍ത്ഥമുള്ളൂ. അത് പല സ്ഥലത്തും അങ്ങനെ എല്ലാവരും വിളിക്കുന്നുണ്ട്. ഉണ്ണിയും ഓപ്പോളും എം. ടി. ഉപയോഗിച്ചു എന്നുള്ളതുകൊണ്ട് എനിക്ക് ഉപയോഗിക്കാന്‍ പറ്റില്ല എന്നൊന്നും ഇല്ലല്ലോ.
പിന്നെ അവസാനം പറഞ്ഞ കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കുക. പോസ്റ്റിനു മാത്രം അഭിപ്രായം പറയുന്നത് നന്നായിരിക്കും. അല്ലാതെ തമാശ പറയാന്‍ നമ്മള് സുഹൃത്തുക്കളൊന്നും അല്ലല്ലോ. എന്റെ വീട്ടില്‍ എന്തു വിളിക്കും എന്നും, എന്നെ എന്തു വിളിക്കണം എന്നൊന്നും ചിത്രകാരനു നോക്കേണ്ട കാര്യമില്ല. അതൊന്നുമല്ലല്ലോ ഈ പോസ്റ്റിലെ വിഷയം. പൊങ്ങച്ചവും, ദുരഭിമാനവും എന്നത് ജാതിമതഭേദമന്യേ ഉള്ള ഒരു കാര്യമാണ്. അതിന്റെയൊന്നും ആവശ്യം എനിക്കില്ല. പൊങ്ങച്ചത്തിന്റേം ആവശ്യമില്ല, ദുരഭിമാനത്തിന്റേം ആവശ്യമില്ല. ഞാന്‍ ആരാണെന്ന് എനിക്ക് നന്നായി അറിയാം. എന്നെ സു എന്നങ്ങ് വിളിച്ചാമതി കേട്ടോ.
പച്ചാളം :)
കഥ ഇപ്പളാ കണ്ടത്..
നന്നായി സൂ.
ചിത്രകാരാ:
ഗുണപാഠം ഉള്‍ക്കൊള്ളാന്‍ പറ്റിയ രണ്ട് പഴഞ്ചൊല്ല് പറഞ്ഞു തരാം.
1. കൊടുത്താല്‍ കൊല്ലത്തും കിട്ടും.
2. പലനാള്‍ കള്ളന് ഒരുനാള്‍ പിടിയില്‍.
തെറിവിളി വേണംച്ചാല്‍ എന്റെ ഈ മെയിലിലാവാം ട്ടോ.. ഐഡി പ്രൊഫൈലിലുണ്ട്.
പ്രിയ ഇക്കാസ്,
തങ്കളൊരു ഞായറാഴ്ച്ച വക്കീലാണെന്നു തൊന്നുന്നു.
സ്വന്തം അനുഭവം പറഞ്ഞതിന് നന്ദി !!......
കഥയറിയാതെ
ആട്ടം കാണല്ലെ
ഇക്കാസെ !!!
പ്രിയ സൂ,
തങ്കളോട് ചിത്രകാരന് തമാശ പറഞ്ഞതല്ല ... ലോഹ്യം പറഞ്ഞതുമല്ല.
ബ്ലൊഗില്‍ വായിക്കുന്ന സൃഷ്ടികള്‍ക്ക് സ്വന്തം അഭിപ്രായമെഴുതുന്നത് അത്ര വലിയ ക്രൂരകൃത്യമൊന്നുമല്ല.
തംബ്രാട്ടികുട്ടിയുടെയും,ഓപ്പോളിന്റെയും വാച്യാര്ത്ഥത്തിന് നല്ലതല്ലാത്ത ഒരു വ്യംഗ്യാര്ത്ഥംകൂടി ആരോപിക്കാമെന്ന് ഉദാഹരിച്ചതാണ്.... തിരുവുള്ളക്കേടുണ്ടാകരുത് ....
ചിത്രകാരാ,
അതു തന്നെയാണ് ഞാനും പറഞ്ഞത്. പോസ്റ്റിനെപ്പറ്റി മാത്രം അഭിപ്രായം പറയാന്‍. അതിന് ചിത്രകാരന് എന്റെ വീട്ടില്‍ എന്നെ എന്തുവിളിക്കും, എന്നെ തമ്പ്രാട്ടിക്കുട്ടി എന്ന് വിളിച്ചാല്‍ എന്ത് അര്‍ഥമാക്കും എന്നൊന്നും പറയേണ്ട കാര്യമില്ല.
ഏതെങ്കിലും കേരള ചാറ്റ് റൂമില്‍ കയറിയാല്‍ കാണാം സ്ത്രീ നാമങ്ങളുടെ പുറകെ ASL ചോദിച്ച് കൊഞ്ചി നടക്കുന്ന ചിലര്‍. പ്രൈവറ്റായി ചോദിച്ച് ഇഗ്നോര്‍ ചെയ്യപ്പെടുമ്പോള്‍ ഓപ്പണ്‍ ആയി വന്ന് ചില തെറിവിളികളും കാണാം “എടീ, നീ മറ്റെതാണ്, മറിച്ചതാണ്...”
ചിത്രകാരാ, താങ്കള്‍ ആ സംസ്കാരം ഇങ്ങോട്ട് ഇമ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ ശ്രമിക്കൂ... പറയരുത് എന്ന് വിചാരിച്ചിരുന്നതാണ്. പക്ഷെ സഹികെട്ട് പറഞ്ഞു പോകുന്നതാണ്.
ഈ പെണ് ബ്ലോഗേഴ്സിനെ തപ്പിപ്പിടിച്ചുള്ള വിമര്‍ശനവും സാഹിത്യചര്‍ച്ചയും ഒക്കെ ഒന്ന് അവസാനിപ്പിച്ചു കൂടെ? എല്ലാവരെയും ജീവിക്കാന്‍ അനുവദിക്കൂ...
നമസ്കാരം ഇതാ മലയാളം blogs ഒരാള്‍ കുടി.
കളീകുടൂകാരന്‍
കളീകുടൂകാരന്‍
chithrakaran:ചിത്രകാരന് said...
പ്രിയ ഇക്കാസ്,
തങ്കളൊരു ഞായറാഴ്ച്ച വക്കീലാണെന്നു തൊന്നുന്നു.
സ്വന്തം അനുഭവം പറഞ്ഞതിന് നന്ദി !!......
പ്രിയപ്പെട്ട ചിത്രകാരാ,
അനുഭവങ്ങളിലൂടെത്തന്നെയാണ് വളര്‍ന്നു വന്നതും നെഞ്ചില്‍ കൈവച്ച് ‘ഞാന്‍’ എന്ന വാക്ക് ഉപയോഗിച്ചുതന്നെ തന്നോടൊക്കെ സംസാരിക്കാനുള്ള ആര്‍ജ്ജവം നേടിയതും.
അതുകൊണ്ട്,
ചിത്രകാരന് ചിത്രകാരനെന്ന് സ്വയം വിശേഷിപ്പിച്ച് കരക്കാരുടെ ബ്ലോഗില്‍ നിങ്ങള്‍ പുലമ്പുന്നതെന്തും കേട്ടോണ്ടിരിക്കാനുള്ള ക്ഷമ ഉണ്ടായെന്ന് വരില്ല.
സൂവിന്റെ ബ്ലോഗിനെ നമ്മള് തമ്മിലുള്ള വിഴുപ്പലക്കലിനു വേദിയാക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. സോ,
എന്റെ ഏതെങ്കിലും പോസ്റ്റിലോ, അല്ലെങ്കില്‍ മെയിലിലോ നമുക്ക് വാദപ്രതിവാദം നടത്താം.
കഥയറിഞ്ഞു തന്നെ ആട്ടം കാണാം, വേണമെങ്കില്‍ ആടുകയുമാവാം.
ഉറുമ്പുകളെ ഇഷ്ടമുള്ള,നീന്തല്‍ മത്സര വിജയിയായ സൂ ചേച്ചി തന്നെയല്ലേ ഈ ഓപ്പോള്:-)
(ഞാനോടി)
Quote of the Day
'ശ്രമിക്കണം എല്ലാ കാര്യവും’
സൂ ചേച്ചി കഥയും കൊള്ളാം അതിലെ മെസ്സേജും കൊള്ളാം...
ജീവിതം പഠിപ്പിക്കുന്ന ഓപ്പോള്മാക്ക് വംശനാശം സംഭവിക്കുന്നു എന്നതല്ലേ ഇന്നിന്റെ ഒരു പ്രധാന പ്രശ്നം.
സൂ.. ഓപ്പോളെ.... എനിക്കിഷ്ടായി.. കഥയേക്കാള്‍ "ഓപ്പോള്" എന്നുള്ളതുകൊണ്ട്.. ഞാനും ഓപ്പോളുടെ പുറകെ ഇതുപോലെ നടക്കുമായിരുന്നു.. :) ..
Hamrash :) സ്വാഗതം. ആശംസകള്‍.
ആദീ :) എന്താ ഇത്?
പീലിക്കുട്ട്യമ്മൂ :) അതൊക്കെ ശരിയാ. ഞാന്‍ പക്ഷെ ഈ കഥയിലെ ഓപ്പോള് അല്ലാട്ടോ.
ഇട്ടിമാളൂ :) നന്ദി. ഇട്ടിമാളു ചേച്ചിയെ ഓപ്പോള് എന്നാ വിളിക്കുന്നത് അല്ലേ?
ഇത്തിരീ :) നന്ദി. നന്മയ്ക്കൊക്കെ വംശനാശം വരുന്നു എന്നതാവും ശരി.
മോനെ ,
അടിയാനെ,
ഇക്കാസെ,
മാന്യമായിട്ട് ഒരു പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞതിന് (സൂ വിന് പിടിച്ചില്ലെന്നു കരുതി) വാലുകളായി നിങ്ങളെന്തിനാ... വെറുതെ വാളെടുക്കുന്നെ...?
നിങ്ങളുടെ വാക്കുകളിലെ മര്യാദകേടോന്നും ചിത്രകാരന്റെ കമന്റുകളില്ലാല്ലോ ... ??!!ചിത്രകാരന് പറഞ്ഞതു ശരിയായില്ലെന്നോ,ഇന്ന കാരണങ്ങള്‍കൊണ്ട് സംസ്കരസൂന്യമായി എന്നോ പറഞ്ഞാല്‍
അടിയാനും,
ഇക്കാസും
സംസ്കാരമുള്ളവരാണെന്ന് ആര്‍ക്കും തോന്നുമായിരുന്നു.
ഇതിപ്പോള്‍ ചിത്രകാരന്
പുലര്‍ത്തുന്ന ആശയങ്ങളോടുള്ള
വിരോധം തീര്‍ക്കാന്‍ തെരുവില്‍നിന്ന് പട്ടികളെപ്പോലെ
കുരച്ച് തറയാകണോ ഇക്കാസെ...
അടിയാനെ ???????????
മക്കളുടെ ഈ വിവരം കെട്ട അഭ്യാസമൊക്കെ തെരുവിലൊ, കള്ളുഷാപ്പിലൊ മാത്രം അബ്യസിക്കുന്നതാ ഭംഗി....
ഈ ബ്ലൊഗില്‍ നടക്കില്ല കെട്ടോ
ഇതു വേറെ സ്ഥലം !!
സു-ക്ഷമിക്കണം
ആ..ആരിത്..ചിത്രകാരനോ.രണ്ടു ദിവസം കാണാതിരുന്നപ്പോ ഞാന്‍ കരുതി.....
തെറി വിളിക്കണം എന്നുള്ളവര്‍ക്കു ഈ പോസ്റ്റില്‍ വേണ്ട,മെയില്‍ വഴി നേരിട്ട് ആകാം എന്ന് താങ്കളോട് കാര്യം പറഞ്ഞവര്‍ പറഞ്ഞിട്ടുണ്ടല്ലോ.പിന്നെ എന്തിനാ എന്റെ ചിത്രകാരാ ഷാപ്പു -പൂരപ്പറമ്പു നമ്പറുകളുമായി പിന്നേം ഇവിടെ.
ചിത്രകാരാ,
ചിത്രകാരന് തന്നെ വിതച്ചതാണ് താങ്കള്‍ കൊയ്യുന്നത്. കിട്ടിയ കമന്റിന്റെ ടോണ്‍ ആണ് താങ്കളെ ഇറിറ്റേറ്റ് ചെയ്തതെങ്കില്‍ അതേ പ്രശ്നം തന്നെയാണ് മറ്റുള്ളവര്‍ക്ക് ചിത്രകാരന്റെ കമന്റ് വായിക്കുമ്പൊഴും. ആദിയുടെയും ഇക്കാസിന്റേയും വാക്കുകള്‍ താങ്കള്‍ക്ക് മര്യാദകേടായി തോന്നിയില്ലേ? അത് തന്നെയാണ് സുവിനും തോന്നിയിട്ടുണ്ടാവുക.
പറയാനുള്ള കാര്യം വ്യക്തമായ ഭാഷയില്‍ പരസ്പര ബഹുമാനത്തോടെ പറഞ്ഞാല്‍ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ. അങ്ങനെയായിക്കൂടെ?
ഓടോ: ചിത്രകാരാ, കണ്ടോ ഞാനെത്ര ഡീസന്റാ. ക്ലബ്ബിലെ ക്വോട്ടേഷനെടുത്ത് അടിച്ചൊതുക്കല്‍ വേറെ. കാര്യം പറയുമ്പൊ വേറെ :-)
ചിത്രകാരാ,
ചിത്രകാരന് ഏറ്റവും അവസാനം പറഞ്ഞ നാലുവരി തന്നെയാണ് എനിക്കും പറയാന്‍ ഉള്ളത്.
പിന്നെ ഒന്നുകൂടെ,
ഇക്കാസ് പ്രത്യേകം പറഞ്ഞതാണ്, വഴക്കുണ്ടെങ്കില്‍ അയാളുടെ ബ്ലോഗിലോ, മെയിലിലോ വേണം എന്ന്.
നിങ്ങള്‍ക്ക് തോന്നിയതൊക്കെ എഴുതാന്‍ അല്ല ഞാന്‍ ഇവിടെ ബ്ലോഗും തുറന്ന് വെച്ച് ഇരിക്കുന്നത്.
"തങ്കളുടെ ക്രിയാത്മകതയുടെ അലസതയാണ് കാണാന്‍ കഴിയുന്നത്.
താങ്കളുടെ ആരാധകര്‍ അതില്‍ വല്ല പങ്കും വഹിക്കുന്നുണ്ടോ എന്ന് ഇരുത്തി ചിന്തിക്കുക"
ഈയൊരു പരാമര്‍ശത്തില്‍ മാത്രം ഞാന്‍ ചിത്രകാരനെ പിന്തുണക്കുന്നു. ഇത് സൂ വീന് ഒരു പ്രചോദനമാവാന്‍ മാത്രം..ആലസ്യത്തിലാണ്ടു പോവാതിരിക്കാന്‍...ചിത്രകാരന്റെ റെബലു കളി പലപ്പോഴും മാന്യതയെ ഉല്ലംഘിക്കുന്നു. സൂ..നന്നായിട്ടുണ്ട്..ഇനിയും ഒത്തിരി നല്ലത് പ്രതീക്ഷിക്കുന്നു.
പൊസ്റ്റിന്റെ ഉടമയായ സൂ,
ഇക്കാസ് എന്തിനാണ് ചിത്രകാരനെക്കോണ്ട് കക്ഷിയുടെ ഈ മെയിലിലേക്ക് തെറി എഴുതിക്കിട്ടാന്‍ ആഗ്രഹിക്കുന്നതെന്ന് മനസിലായില്ല.(കക്ഷി ബൂലൊകത്തിനുവേണ്ടി വല്ല മൂത്രപ്പുരയൊ , കക്കൂസോ, ബീജബാകോ നടത്തുന്നുണ്ടായിരിക്കുമോ ?)
ഇപ്പോള്‍ സൂ വും പറയുന്നു... ഇക്കാസിന്റെ മെയില്‍ ബൊക്സിലേക്ക് ചിത്രകാരന് എന്തൊക്കെയൊ അയക്കണമെന്ന്...!!!!!!!!
എന്റെ പൊന്നു പെങ്ങളെ ചിത്രകാരന് അത്തരം ബാധ്യതകള്‍ ആരോടുമില്ല.
സൂവും
ഇക്കാസും തമ്മിലുള്ള (?)
സംബന്ധമോ, അസംബ്ന്ധമൊ ആയ ഒരു കാര്യത്തിനും ചിത്രകാരനു താല്‍പ്പര്യമില്ല.
മൊള് വ്യജവാറ്റോ , ഗുണ്ടകളെ വച്ചുള്ള വണ്ടിപിടുത്തമോ, കൊട്ടേഷന്‍ തല്ലൊ, തിരുവാതിരകളിയൊ, സൌകര്യം പൊലെ നടത്തുക.
ഇക്കാസിന്
ഈമെയിലയക്കാന്‍
സ്വന്തംഭാഗത്തെ ആശ്രിതന്മാരാരൊടെങ്കിലും പറയുക.
ഗുഡ് നൈറ്റ് !!!!
ചിത്രകാരാ,
തന്റെ സംസ്കാരം എല്ലാവര്ക്കും പണ്ടേ മനസ്സിലായതാണ്. അതുകൊണ്ട് അവര്‍ക്കൊന്നും ഒരു പ്രശ്നവും ഉണ്ടാവില്ല. പക്ഷെ എന്റെ ബ്ലോഗില്‍ വന്ന് എന്നെ തെറി പറയുന്നത് സൂക്ഷിച്ചുവേണം. തന്റെ സംസ്കാരം കാണിക്കാന്‍ അല്ല ഞാന്‍ ബ്ലോഗിലെ കമന്റ് ഓപ്ഷന് തുറന്നുവെച്ചിരിക്കുന്നത്. താന്‍ പറയുന്ന വൃത്തികേടുകള്‍ എന്നെ ബാധിക്കുകയും ഇല്ല. എന്നെ എനിക്ക് നന്നായി അറിയാം.
ഇക്കാസ്, തനിക്ക് അയാളോട് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ മെയില്‍ അയയ്ക്കാന്‍ പറഞ്ഞത്, ഞാനും ആവര്‍ത്തിച്ചു എന്നേയുള്ളൂ. ഇവിടെ വഴക്ക് വേണ്ട എന്ന് ഇക്കാസ് തന്റെ നിലപാട് എടുത്ത് പറഞ്ഞു. അയാള്‍ തെറി പറയുമോ മറ്റെന്തെങ്കിലും പറയുമോയെന്ന് എനിക്ക് നോക്കേണ്ട കാര്യം ഇല്ല.
തന്നോട് എനിക്ക് ഒന്നും പറയാന്‍ ഇല്ല. താന്‍ പറയുന്നത് കേള്‍ക്കുകയും വേണ്ട. ഇനി തനിക്ക് ബ്ലോഗിലെ ആരോടെങ്കിലും എന്തെങ്കിലും പറയണമെങ്കില്‍, അവരുടെ ബ്ലോഗിലോ, തന്റെ ബ്ലോഗിലോ പറയുക.
സു, നല്ല അന്തസ്സുള്ള കുടുംബത്തില്പ്പിറന്നതാ. താന്‍ പറഞ്ഞ ഒന്ന് മാത്രമേ ഉള്ളൂ അതുകൊണ്ട്. തിരുവാതിരകളി. ബാക്കിയൊക്കെ തന്റെ സംസ്കാരം ആവും. അതിവിടെ വിളമ്പണ്ട.
മുന്നെ വിന്‍സ് എന്നൊരു വിദ്വാന് കുറ്റിയും പറിച്ചു വന്നിരുന്നു ഇവിടെ....തെരുവോരങ്ങളിലും, മുറുക്കാന്‍ കടകളിലും പിന്നെ ഒന്നു വളര്‍ന്നപ്പോള്‍ ഇന്റെര്‍നെറ്റിലും കയറി ആവോളം നുകരുന്ന നാലാംകിട അശ്ലീലങ്ങള്‍ കോരിക്കുടിച്ച് അതിന്റെ പുളിച്ചു തികട്ടല്‍ ആരുടെയെങ്കിലും ബ്ലോഗില്‍ ഛര്‍ദ്ദിച്ചു വെച്ചു പോകുന്ന തേര്‍ഡ് റേറ്റ് ചെറ്റത്തരം (സൂ ക്ഷമിക്കണം) കാണിക്കാന്‍. അതിന്റെ മറ്റൊരു പാഠഭേദമാണല്ലോ ചിത്രകാരന്, താങ്കളീ കാണിച്ചുവെച്ചിട്ട് പോയത്. ബ്ലോഗ് കൂട്ടായ്മ ഇതുവരെ കണ്ടിടത്തോളം മാനസിക വളര്ച്ചയെത്തിയവരുടെ ഭൂമിക ആയിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇതിലും വലിയ അഭിപ്രായ വത്യാസങ്ങളും വാദപ്രതിവാദങ്ങളും ഇവിടെ നടന്നിട്ടുണ്ട്...നടക്കുന്നുമുണ്ട്. പത്തഞ്ഞൂറ് ആള്ക്കാര് ഒരുമിച്ചു കൂടി ആശയങ്ങളും സ്വപ്നങ്ങളും വിചാരങ്ങളും അനുഭവങ്ങളും ഒക്കെ പങ്കു വെയ്ക്കുന്ന ഒരിടത്ത് സ്വാഭാവികമായും ഉണ്ടാവുന്ന ഒരു കാര്യം. ഇത്തരം ചര്‍ച്ചകളിലൂടെ തന്നെയാണ് ബൂലോഗം വളരുന്നതും. പരസ്പര ബഹുമാനം വിട്ടുള്ള കമന്റുകള്‍ വിരളമായേ ഇവിടെ കാണാറുള്ളൂ. താങ്കള്‍ ഈ ചെയ്തത് തികച്ചും തരം താണ ഒരു പ്രവൃത്തിയായിപ്പോയി. പൊതു സ്ഥലത്ത് വെച്ച് മുണ്ട് പൊക്കിക്കാട്ടി ശ്രദ്ധ നേടുന്നത് പോലെ....പൊക്കുന്ന താങ്കള്‍ക്ക് നാണമില്ലെങ്കിലും കാണുന്ന ഞങ്ങള്ക്കതുണ്ടെന്നു മനസ്സിലാക്കുക.
കൂട്ടുകാരെ. അമേദ്യത്തില്‍ കിടന്ന് വിളയാടുന്ന പന്നിയുമായി ഗുസ്ഥിപിടിക്കരുത്. പന്നിക്ക് അതു് മൂലം ആനന്ദവും നമുക്ക് ദുര്‍ഗന്ധവും ഭവിക്കും.
മുകളിലത്തെ കമന്റില്‍ പച്ചാളത്തിനോടുള്ള മറുപടിയില്‍ അതു ഒരു കഥയാണെന്നു സൂര്യഗായത്ത്രി പറയുന്നുമുണ്ട്. പിന്നയും സുര്യഗായത്രിയുടെ കഥയെ കുറിച്ച് ചിത്രകാരന്റെ ആവസാനത്തെ പരഗ്രാഫില്‍ അടങ്ങിയ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ തികച്ചും പക്വതയില്ലാത്തവയാണു്. ഇതില്‍ ഒരു കാര്യം വീണ്ടും വീണ്ടും തെളിയുകയാണു. ചിത്രകാരനു് കാര്യമായി Munchausen Syndrome ഉണ്ടു്.
"Munchausen Syndrome is an attention-seeking personality disorder which is more common than statistics suggest. Munchausen Syndrome, named after a German soldier renowned for exaggerated tales, is a predominantly female disorder in which an emotionally immature person with narcissistic tendencies, low self-esteem and a fragile ego has an overwhelming need to draw attention to him/herself and to be the centre of attention."
പിന്നെ താങ്കള്‍ക്ക് സ്വയം സംഭോദനം ചെയ്യുംബോള് എന്തിനാ ഈ 3rd person singular. "എനിക്ക്" എന്നു പറഞ്ഞാല്‍ ഊരി വിഴുമോ. അണ്ണ എന്തരാണു് പ്രശ്നം?
സു,
കഥ വായിചു ഒരു കമന്റിടാം എന്നു കരുതി വന്നതാണ്. ഇവിടം ബ്ലോഗ് വാര് നടക്കുകയാണെന്ന് അറിഞ്ഞില്ലാ.
കഥ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.
ചിലയിടങ്ങളില്‍ അല്പം കൂടി മിതവ്യയം ആകാം.
അത് സൃഷ്ടിയെ അല്‍പ്പം കൂടി നന്നാക്കും.
ഓ.ടോ:
നിങ്ങള്ക്കുമെല്ലേഡേയ് അമ്മേം പെങ്ങന്മാരും ഒന്നു നിര്‍ത്തിയേച്ചും പോഡേയ്!!!
വിവി
"എന്തിനാ ഇല പറിച്ചിട്ടത്?"
"ഉറുമ്പുകളെ കണ്ടില്ലേ? വരിവരിയായിട്ട് പോവുകയായിരിക്കും. വെള്ളത്തില്‍ വീണു. ഇനി ഇലയില്‍ കയറി ഇരിക്കും. വെയില് വന്നാല്‍ വെള്ളം വറ്റിക്കോളും. അതിനുമുമ്പ് ആരും ചവുട്ടിയില്ലെങ്കില്‍."
ഇതു വായിച്ചപ്പോള്‍ ഫോര്‍വേറ്ഡ് വന്നിട്ടുള്ള ഒരു മെയിലാണ് ഓര്മ്മവന്നതു.
ഒരാള്‍ കടല്ത്തീരത്തടിഞ്ഞിരുന്ന ജലജീവികളെ എല്ലാം പെറുക്കി തിരിച്ചു കടലിലേക്കു എറിഞ്ഞു കൊണ്ടിരുന്നു.. ഇതുകണ്ട വേറൊരാള് പറഞ്ഞു .. By throwing back these craetures u r not going 2 make any difference.. there are lakhs N lakhs of this kind on this shore which will die soon..
The first one replied then "Its not going to make a difference to u and me , but it surely do make a difference to the one which is being thrown back to the sea , it can remain alive "
ഇതു വളരെ ടെച്ചിങ്ങായി തോന്നി.. അതുപോലെ ഈ കഥയും..
:)
അതു ശരി.. ഇവിടെ മറ്റൊരു അടി നടക്കുന്നുണ്ടായിരുന്നല്ലേ....
എന്തായാലും ലേറ്റായതോണ്ട് ഒരു 50 ഒത്തു ;)
സൂവേ, കഥ കൊള്ളാം.. അടിതടയില്‍ പെട്ടു കഥയുടെ പ്രസക്തി ചതഞ്ഞുപോയോ ആവൊ?
വിവി :)നന്ദി.
രാ :) നന്ദി.
ഇടിവാള്‍ :) അമ്പതിന് നന്ദി. ഞാന്‍ വയ്ക്കുന്ന പോസ്റ്റിന് എനിക്ക് വിലയുള്ളിടത്തോളം കാലം, അതിന്റെ പ്രസക്തി വേറെ ആരു വിച്ചാരിച്ചാലും നഷ്ടപ്പെടുത്താന്‍ പറ്റില്ല.
പണികഴിഞ്ഞിട്ട് ബ്ലോഗ് വായിക്കാന്‍ നേരമില്ലാന്ന് പറഞ്ഞതുപോലെയുള്ള അവസ്ഥയിലാ. 12ആം തിയതിയിലെ പോസ്റ്റ് വായിക്കാന്‍ പറ്റിയത് ഇന്നാ. അമ്പതും, അമ്പത്തൊന്നും ബ്ലോഗാര് കൊണ്ടോയി എങ്കില്‍ ഒരു അമ്പത്തിരണ്ട്.
സൂവെ കഥ ഇഷ്ടായി. ഒന്നും എഴുതാതിരിക്കുന്നതിലും ഭേദം എന്തെങ്കിലും എഴുതുന്നത് തന്നെ.
തറ കമന്റിട്ട് ശ്രദ്ധ പിടിച്ചുപറ്റാന്‍ വരുന്നവര്‍, സ്വയം വിമര്‍ശകര്‍ ചമയുന്നവര്‍ അവര്‍ - അടുക്കള വാതില്ക്കല് എച്ചില് ഇലക്കു വേണ്ടി കാത്തുനില്ക്കുന്ന ചാവാലി പട്ടിക്കു സമം :)
അവരോടോക്കെ സംസാരിക്കാന്‍ പോയിട്ട് കിം ഫലം?
വൈകിയാണെങ്കിലും വായിച്ചതില്‍ സന്തോഷം കുറുമാനേ.
നല്ല ഓപ്പോള്,
ഉണ്ണീയെ ഉഅയരങ്ങളില് എത്താന്‍ സഹയിച്ച് ഓപ്പോള്.
മുല്ലപ്പൂ :) നന്ദി.
qw_er_ty
വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഓപ്പോള് ഉണ്ടായിരുന്നു. "നന്നായി. നിന്റെ ഫോട്ടോ കണ്ടു പത്രത്തില്‍. പണ്ട് വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിച്ചത് എന്തിനാണെന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ലേ ഇപ്പോള്‍? അതും ഒരു സന്തോഷമാണ്. സംതൃപ്തി.”
-- ഇതിപ്പോഴാ കണ്ടത്. നന്നായിരിക്കുന്നു.
കുട്ടമ്മേനോന്‍ :) നാട്ടില്‍ വന്ന് തിരിച്ചുപോയി അല്ലേ?
കഥ നന്നായി അല്ലേ?
qw_er_ty
സൂ,
കൊള്ളാം വളരെ നല്ല പോസ്റ്റ്. ഇതു കാണാന്‍ വളരെ വൈകി. എന്നാലും ഇത്ര നല്ല പോസ്റ്റില്‍ ഇത്ര മോശം തറ കമന്റുകള്‍ ഇടുന്നവരും ഉണ്ടല്ലോ. അത്ഭുതം തന്നെ.
ഈകഥയെ കുറിച്ചുള്ള അഭിപ്രായം ഞാന്‍ മുന്പെഴുതിയിട്ടുണ്ട് ഇപ്പോള്‍ ഒന്നുകൂടി വന്ന് നോക്കിയപ്പോഴല്ലേ അറിയുന്നത് .. ചിത്രക്കാരന് കുഴപ്പം ഉണ്ടാക്കിയതറിയുന്നത്
ശരിയായില്ല ചിത്രക്കാരാ ... താങ്കള്‍ വ്യക്തിഹത്യ നടത്തിയിരിക്കുന്നു അവരുടെ രചനയെ കുറിച്ച് വിമര്‍ശ്ശിക്കാം പക്ഷെ അതൊരിക്കലും വ്യക്തിത്വത്തിന്റെ മേല്‍ കടന്നൌകൊണ്ടാവരുത്, സൂവിനെ ഒത്തിരി ബഹുമാനിക്കുന്നവരാണിവിടെ അധികവും അവരെ നോവിക്കുമ്പോള്‍ സ്വാഭാവികമായും എന്നെ പോലുള്ളവര്‍ക്ക് നോവും ദയവ് ചെയ്ത് താങ്കള്‍ അവരോട് മാപ്പ ചോദിക്കണം, ചിത്രക്കാരന് ഒരു കാര്യം മനസ്സിലാക്കണം പക്വതയാണ് മനുഷ്യനെ ഉന്നത ചിന്തകനാക്കുന്നത് അപക്വമായ വാക്കുകള്‍ അവനെ അതപതനത്തിലേക്ക് നയിക്കും .. ഇന്ന് താങ്കളുടെ പോസ്റ്റില്‍ ഞാനൊരു കമന്റിട്ടിറ്റുണ്ട് .താങ്കളുടെ ബ്ലോക്ക് ചെയ്തതില്‍ പ്രതിഷേധിച്ച് അതേ ഞാന്‍ ഇവിടെ താങ്കളോട് പ്രതിഷേധിക്കുന്നു അവിടേയും ഇവിടേയും വ്യക്തിത്വത്തെ മാനിക്കണമെന്നു തന്നെയാണ് എന്റെ ശക്തമായ ആവശ്യം
സൂവിനെ താങ്കള്‍ അധിക്ഷേപിച്ചതില്‍ വളരെ ശക്തമായി പ്രതിഷേധിക്കുന്നു
കഥ ഇഷ്ടപ്പെട്ടു. സു ആശംസകള്‍
സൂ
ഇതെന്താ സൂ, സുവിന്റെ ബ്ലോഗ് ഇരുട്ടടി ബസാര്‍ ആയോ.തലങ്ങും വിലങ്ങും തേരികളാണല്ലോ.ഇനി ഞാന്‍ എന്റെ അഭിപ്രായം പറയാമല്ലോ.സുവിന് കമന്റിടാന്‍ ഇത്രയും പേരെ എവിടുന്ന് കിട്ടുന്നു എനിക്കിപ്പോഴും അല്‍ഭുതമാണ്.പോസ്റ്റുകളില്‍ ഏതായാലും അതിനുള്ള വകുപ്പൊന്നും ഞാന്‍ കാണുന്നില്ല.പക്ഷെ സുവിന്റെ കഠിനാധ്വാനംഞാന് സമ്മതിഹ്ച്കു.ചിലപ്പോഴൊക്കെ പോസ്റ്റുകളും കമന്റുകളും എല്ലാം തനി പൈങ്കിളി സെറ്റപ്പ് ആയീപ്പൊകുന്നു.
പക്ഷെ ഒരു കാര്യം പറയട്ടെ. കുറഹ്ച്ക് മുമുള്ള പോസ്റ്റുകള്‍ വളരെ നല്ല നിലവാരം പുലര്‍ത്തിയിരിന്നു.പക്ഷെ സു ഇപ്പോള്‍ എഴുതാന്‍ വേണ്ടി എഴുതുന്നു എന്ന് തോന്നുന്നു.
ഇപ്പോഴും പഴയ നാലുകെട്ടിലും, ഫ്യൂഡല്‍ ചിന്തകളുലും മാത്രം ചിന്തയും ഭാവന്യും ഉടക്കി നില്ക്കുന്നതെന്ത്, കാലം മാറിയില്ലേ ചേച്ചീ.ഇത്രയും വയനക്കാര് ഉള്ള സ്ഥിതിക്ക് കാര്യങ്ങള്‍ പോസിറ്റീവ് ആക്കുക എന്നത് ചേച്ചിയുടെയും കൂടി ഉത്തരവാദിത്ത്തമാണ്.
എല്ലാ ഭാവുകങ്ങളും
വിനയാ :) മുമ്പത്തെ കമന്റിനു പറഞ്ഞ അഭിപ്രായമേ പറയാന്‍ ഉള്ളൂ. എന്റെ ബ്ലോഗിലെ പോസ്റ്റുകള്‍ വായിക്കാന്‍ ഞാന്‍ ആരേയും നിര്‍ബന്ധിക്കാറില്ല. കമന്റടിക്കാന്‍ ആരോടും പറയാറുമില്ല. ഞാന്‍ എനിക്ക് എഴുതാന്‍ കഴിയുന്നതുപോലെ എഴുതും. ഇവിടെ മഹത്തരമായ ബ്ലോഗുകളും പോസ്റ്റുകളും ഇഷ്ടം പോലെ ഉണ്ടല്ലോ. വിനയന്, അതൊക്കെ വായിക്കൂ.
സു: എതാണാ 'മഹത്തരമായ' ബ്ലോഗുകളും, പോസ്റ്റുകളും ?
Post a Comment
Subscribe to Post Comments [Atom]
<< Home