പ്രണയം ജയിച്ചു, ദൈവവും
നരകത്തിന്റെ വാതില്ക്കല്, കളമിട്ട് കൊണ്ടിരുന്നപ്പോഴാണ്, സ്വര്‍ഗ്ഗത്തിന്റെ വാതിലില്‍, അവനെ, അവള് കണ്ടത്. അവനെ ഇടം കണ്ണിട്ട് നോക്കി അവള്. നേരെ നോക്കാന്‍ അവള്‍ക്ക് ഭയമായിരുന്നു. അവനെ ദേഷ്യം പിടിപ്പിക്കുക ആയിരുന്നല്ലോ അവളുടെ ഹോബി. അവന് പക്ഷെ, പതിവുപോലെ കുസൃതി നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി. ചുണ്ടില്‍ ഒരു കള്ളപ്പുഞ്ചിരിയും.
"സുഖമാണോ?"
"ഉം."
"അവിടെയോ?"
"അവിടെ സുഖമാണെങ്കില്‍..."
"പിന്നേ..., ഇവിടെ സുഖമാണെങ്കില്‍ അല്ലേ അവിടെ സുഖം. ഇവിടെയെങ്കിലും കള്ളമൊന്ന് അവസാനിപ്പിച്ചൂടേ? "
“ഈ വഴക്കാണ് നിന്നെ നരകത്തിലേക്ക് വിട്ടത്.”
വഴക്കായി പതിവുപോലെ.
അവര്‍ പ്രണയം വീണ്ടും തുടങ്ങി. ദൈവം സഹികെട്ടു. സ്വര്‍ഗ്ഗത്തിന്റേം നരകത്തിന്റേം വാതില്‍ തുറന്നാല്‍ തുടങ്ങും രണ്ടുംകൂടെ. ഭൂമിയില്‍ നിന്ന് പോരുമ്പോള്‍ ഇതൊക്കെ തീര്‍ത്തിട്ട് പോന്നാല്‍പ്പോരേ? വെറുതെയല്ല, രണ്ടും രണ്ടിടത്ത് ആയത്. മറ്റുള്ളവരും അനുകരിച്ച് തുടങ്ങിയാല്‍ കുഴപ്പമാവും. ദൈവം രണ്ടിനേം ഭൂമിയിലേക്ക് തന്നെ തള്ളിവിട്ടു. സ്വര്‍ഗ്ഗവും, നരകവും ഒരുമിച്ച് അനുഭവിക്കാന്‍.
48 Comments:
ഹിഹി.. അവനെ സ്വര്‍ഗ്ഗത്തില്‍ ആക്കിയതില്‍ പ്രതിക്ഷേധിക്കുന്നു.:)
ഇക്കഥ മനസിലായി.
എന്നെ മനസിലായോ?
മരിച്ചാലും മനുഷ്യന് സമാധാനമായി ജീവിക്കാന്‍ പറ്റില്ലാന്ന് വെച്ചാല്‍..............
സൂചേച്ചി,
വഴക്കടിയ്ക്കല്... ദാ ഞാന്‍ നിര്‍ത്തി... ഇത്രേയുള്ളൂ കാര്യം.
ഇതെത്രാമത്തെപ്രാവശ്യമാ ഞാന്‍ നിര്ത്തുന്നതെന്നോ!
ബിന്ദൂ :) അവനോടുള്ള പ്രണയം, അവനെ സ്വര്‍ഗ്ഗത്തിലേ വിടൂ.
അനോണീ, മനസ്സിലായില്ല. തല്ക്കാലം ഞാന്‍ അനോണി ഓപ്ഷന് എടുത്തുകളഞ്ഞു. അതിനുമുമ്പെ വന്നല്ലോ.
വല്യമ്മായീ :) നന്ദി. എന്തിനാണെന്ന് അറിയ്യോ? കുറേ ദിവസങ്ങള്‍ക്ക് ശേഷം, ചിരിക്കാന്‍ അവസരം തന്നതിന്. വല്യമ്മായിയ്ക്കും, പിന്നെ ക്ലബ്ബില്‍ കമന്റിട്ട തമനുവിനും നന്ദി. ദില്‍ബൂ, ഞാന്‍ അങ്ങനെയല്ലാട്ടോ ഉദ്ദേശിച്ചത്. ഒക്കെ തമനു പറഞ്ഞുണ്ടാക്കുന്നതാ.
ജ്യോതീ :) വഴക്ക് നിര്‍ത്തിയത് നന്നായി. ഞങ്ങള്‍ ഇന്നുംകൂടെ വഴക്കായി ;) എന്റെ ഗ്ലാസ്സ് പെയിന്റിന്റെ ഡിസൈനില്‍ കുറച്ചൊരു വിടവുണ്ടത്രേ. ഞാന്‍ വിട്ടുകൊടുത്തില്ല. അതൊക്കെ ഫ്രെയിം ചെയ്യിപ്പിക്കുമ്പോള്‍ പോയ്ക്കോളും എന്നു പറഞ്ഞു. നാളെത്തന്നെ എടുത്ത് ശരിയാക്കിവെക്കണം. ;)
enikkoRma varunnath~
"ii manohara thiirathth tharumO
iniyoru janmam kuuTi"
enna paaTTaaN~
su nannaayirikkunnu :)
ഞങ്ങളും ഇങ്ങനെയൊക്കെ ഇപ്പോഴും പ്രണയിച്ചു കൊണ്ടേ ജീവിക്കുകയാണ്. പക്ഷെ ജീവിത ശേഷവും ഇതു തുടരണോ??
ഒരു സംശയം - ദൈവം ജയിക്കുകയാണോ ചെയ്തത്? - ശിവദാസ്
നല്ല ചെറു കഥ.
സൂവേ...എനിക്ക് ചിരി നിര്‍ത്താന്‍ വയ്യ.ഒന്നുറപ്പിച്ചു, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ തന്നെയാവും.അത് തീര്‍ച്ച.
സൂ... കൊള്ളാം... നല്ല കഥ. അപ്പോള്‍ അവിടെയും ഇവര്‍... ?
ചേച്ചീ ... അവരെ വഴക്കടിക്കാന്‍ തിരിച്ച് ഭൂമിയിലോട്ടുതന്നെയാണോ വിട്ടത്, അതോ ബൂലോകത്തേക്കോ ...
നല്ല കഥ
:)
(ഓ:റ്റൊ: സു ,
അഭിപ്രായം എഴുതണമെന്ന് നല്ല ആഗ്രഹമുണ്ട് എന്നാല്‍...........
ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ................... അതോണ്ടാ)
"പ്രണയം ജയിച്ചു, ദൈവവും" അതിന് രണ്ടെണ്ണത്തിനെം പിടിച്ച് പുറത്താക്കേണ്ടി വന്നുലോ സു. ദൈവവും ക്ലാസ്സിലെ ടീച്ചേര്‍സും ഒരേപോലെയാണോ സു. എന്നാല്‍ "പ്രണയം ജയിച്ചു, ടീച്ചറും" എന്നു പറയാമായിരുന്നു.
-സുല്‍
..ന്നിട്ട് ഭൂമിയില്‍ വന്നിട്ട് അവര്‍ ബൈക്കില്‍ കറങ്ങിയോ..ന്നിട്ട് വീണ്ടും സ്വര്ഗ്ഗത്തിലെത്തിയൊ?..സൂ ചേച്ചീ,ദേ ഇപ്രാവശ്യം അവള് സ്വര്‍ഗ്ഗത്തിലും അവന് നരകത്തിലും..ഒ.ക്കെ?:)
അപ്പോ.. സൂ അവരാ.. നിങ്ങള്‍ അല്ലേ ? കഥയെങ്കിലും ഒത്തിരികാര്യമുണ്ടതില്
ഗുഡ്...
സൂ.... ദൈവം അവരെ തിരിച്ചു വിളിക്കില്ലാരിക്കും അല്ലെ? രണ്ടിടത്താക്കാന്‍ ..
അങ്ങനെ ഭൂമിയില്‍ പ്രണയം പന്തലിച്ചു, കൂടെ വഴക്കുകളും..
മുഷിപ്പില്ലാത്ത വായന .
ഇണങ്ങിയും,പിണങ്ങിയും,പ്രണയിച്ചും ഭൂമിയില്‍ അവര്‍ ഒരുപാട് കാലം ജീവിക്കട്ടെ..
സു,
ഇഷ്ട്ടായി..
നരക കവാടത്തില്‍ കളമെഴുതിയ നായികയെ, പിന്നെ നായകനെ സ്വര്ഗത്തിലാക്കിയതില് എന്തൊ ഒരു ആശ്വാസം!
അവരങ്ങനെ ഭൂമിയില്‍ വഴക്കടിച്ച് ജീവിക്കട്ടെ, അല്ലേ!
പണ്ട് അവര്‍ പാടി നടന്നത് ഓര്‍മയില്ലേ...
“ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി...”
അതു ദൈവം സമ്മതിച്ചു കാണില്ല.
പാവം ആ ദൈവം.പുള്ളിക്കാരനേയും പറ്റിച്ചു...
ചേച്ചീ ഇതൊക്കെ ഒരു നമ്പറല്ലേ..
ഭൂമിയിലേക്ക് തിരിച്ചു വരാന്‍ വേണ്ടി അവര്‍ ആസൂത്രണം ചെയ്തത്.
ഈ കമിതാക്കളുടെ ഒരു കാര്യേ.....
------------
കൊള്ളാം സു ചേച്ചീ കഥ ഇഷ്ടപ്പെട്ടു..
കുഞ്ഞന്‍സേ :) നന്ദി.
ശിവദാസ് :) ദൈവം നന്മയല്ലേ ചെയ്തത്. അപ്പോള്‍ ജയിച്ചു.
അച്ചൂസ് :)
അനംഗാരീ :) അത് നന്നായി. എന്ത് കാര്യമായാലും ഒരു ഉറപ്പുള്ളത് നല്ലതാണ്.
ഇത്തിരിവെട്ടം :) അതെ. എല്ലായിടത്തും അവര്‍ വഴക്കായിരുന്നു. ;)
തമനൂ :) ഭൂമിയിലേക്കാ.
തറവാടീ :) വ്യക്തിപരമല്ലാത്ത എന്ത് അഭിപ്രായവും എഴുതാം. പക്ഷെ അതേ ടോണില്‍ അങ്ങോട്ട് മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കണം.
സുല്‍ :) അതെ. സുല്‍ അങ്ങനെ പറഞ്ഞോ. ;)
വിചാരം :)
ഇട്ടിമാളൂ :) ഇല്ലെന്ന് പ്രതീക്ഷിക്കാം.
ഇക്കാസേ :) നന്ദി.
ചേച്ചിയമ്മേ :) അതാണ് വേണ്ടത്.
അത്തിക്കുര്‍ശി :) നന്ദി. അടുത്ത കഥയില്‍ നായികയെ സ്വര്‍ഗ്ഗത്തില്‍ ആക്കാം.
ബത്തേരിയന്‍ :) അതെ. പാവം ദൈവം. എന്തെല്ലാം കാണണം. നന്ദി.
പീലിക്കുട്ട്യമ്മൂ :)അവന് വീണ്ടും സ്വര്‍ഗ്ഗത്തില്‍ കിടന്നോട്ടെ. പാവം അല്ലേ.
“ഞങ്ങള്‍ ഇന്നുംകൂടെ വഴക്കായി ;) എന്റെ ഗ്ലാസ്സ് പെയിന്റിന്റെ ഡിസൈനില്‍ കുറച്ചൊരു വിടവുണ്ടത്രേ. ഞാന്‍ വിട്ടുകൊടുത്തില്ല. അതൊക്കെ ഫ്രെയിം ചെയ്യിപ്പിക്കുമ്പോള്‍ പോയ്ക്കോളും എന്നു പറഞ്ഞു. നാളെത്തന്നെ എടുത്ത് ശരിയാക്കിവെക്കണം.“
-ദേ, അവര്‍ ഭൂമിയില്‍ വന്നിട്ട് വീണ്ടും അതേ വഴക്കടി തന്നേ....
സൂവേ, നമുക്ക് എങ്ങനെ കഴിഞ്ഞാ മത്യോ..
സ്വര്ഗത്തിലൊന്നു പോണ്ടേ?
(അല്ലെങ്കിലെന്യാ തമ്മിലൊന്നു കണ്ടു മുട്ടുക?)
കൈതമുള്ള് വണ്ടി വിട്ടോ അങ്ങോട്ട്. എനിക്ക് കുറച്ച് കാലം കൂടെ വിവേകബുദ്ധി പരീക്ഷിക്കാനും, കുറച്ച് അരങ്ങ് കൂടെ നനയ്ക്കാനും, അഹങ്കാരം കാണിക്കാനും ഒക്കെയുണ്ട്. അതൊക്കെ കഴിഞ്ഞ് അതൊന്നും ചെയ്യാന്‍ പറ്റാത്ത ശവം ആകുമ്പോള്‍ വരാം. ;) വാതില്ക്കല്ത്തന്നെ നില്ക്കണേ. ;)
കൈത മുള്ളിനോട് വാതിലില്‍ നിന്ന് ഇത്തിരി മാറി നിക്കാന്‍ പറയണേ ചേച്ചീ... വേറെ ആര്‍ക്കും (കാലില്‍ ചെരിപ്പില്ലാതെ) ആ വഴിക്ക് പോവാന്‍ പറ്റില്ല... കാലില്‍ മുള്ള് കുത്തില്ലേ....? പൊതുജന ക്ഷേമത്തിനായി... പ്ലീസ്
സുചേച്ചീ ഓഫാണെങ്കില്‍ മാപ്പ്.
തിരിച്ച് ഭൂമിയിലേക്ക് പാര്‍സല്‍ ചെയ്താല്‍ പ്രശ്നം തീരുമെന്നാണൊ ദൈവത്തിന്റെ വിചാരം.ഇതു രണ്ടെണ്ണോം ഇനിം തിരിച്ചു ചെല്ലൂല്ലേ.തിരിച്ച് അയച്ചതിനു പകരം നരകത്തിന്റേം സ്വര്‍ഗ്ഗത്തിന്റേം ചാര്‍ജ്ജ് അവരെ ഏല്പിച്ചിട്ട് ദൈവത്തിനു ഭൂമിലേക്ക് വന്നാല്‍ മതിയായിരുന്നു.വല്ല പെട്ടിക്കടേം നടത്തി മനസ്സമാധാനത്തോടെ കഴിയാമായിരുന്നു.
ഇത്തിരീ :)
സാന്‍ഡോസിന് എന്നിട്ടുവേണം ഫ്രീ ആയിട്ട്, മുട്ടായീം സിഗരറ്റും കൈക്കലാക്കാന്‍. അല്ലേ? ;)
സ്വഗ്ഗത്തിലായിട്ടും, നരകത്തിലിരിക്കുന്ന അവളോട് വക്കാണം കൂടാന്‍ വരുന്ന അവനെ എനിക്കിഷ്ടാമായി.
എന്തായാലും വീണ്ടും ഭൂമിയിലേക്ക് വീണല്ലോ - പാവങ്ങള്‍!
വല്യമ്മായിടെ കമന്റ് രസികന്‍ :)
സൂ,
ഇതു നല്ല കഥ.
ഒളി കണ്ണിട്ടു നോക്കണ അവളും. ചിരിക്കുന്ന അവനും.
തോറ്റ ദൈവവും.
ഭൂമിയില്‍ നിന്ന് പോരുമ്പോള്‍ ഇതൊക്കെ തീര്‍ത്തിട്ട് പോന്നാല്‍പ്പോരേ? - ഐ ഒബ്ജക്റ്റ് യുവര്‍ ഓണര്‍.
പ്ലീസ് പ്രൊസീഡ് (ദൈവമല്ല, സൂ പറഞ്ഞതായി സങ്കല്‍പ്പം)
ഓ പിന്നേ, ഭൂമിയില്‍ നിന്ന് പോരാന്‍ ഇഷ്ടമുണ്ടായിട്ട് സ്വയം പോന്നതൊന്നുമല്ല ഞങ്ങള്‍! കാലമാടന് (മാടിന്റെ - അഥവാ വിശാലന്റെ സില്‍ക്കിന്റെ പുറത്തിരിക്കുന്ന കാലന് എന്നര്‍ത്ഥം) ബലമായി പിടിച്ചുകൊണ്ടു വന്നതാണു ഞങ്ങളെ, അതും നിങ്ങളുടെ നിര്‍ദേശപ്രകാരം. എന്നിട്ടിപ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ പറയുന്നോ? (മുടന്തന്‍ - ഞൊണ്ടുന്നവനല്ല ഇവിടെ)
ദൈവം തോറ്റു - അവരെ രണ്ടു പേരേയും തിരിച്ചയച്ചു. ഞാന്‍ സ്കൂട്ടായി :(
അവന്റെയും അവളുടേയും കലപില സഹിയ്ക്കാന്‍ വയ്യാതെ ദൈവം വാതിലുകള്‍ വലിച്ചടച്ചു. ധൃതിയില്‍ ദൈവത്തിന്റെ വിരല്‍ വിജാഗിരിയ്ക്കിടയില് കുടുങ്ങി. ദൈവം സ്വയം വിളിച്ച് കരഞ്ഞു... :-)
ഈ ദൈവത്തിന്റെ ഭാര്യ അപ്പോ എവിടാ?
(അപ്പൂന്റെ അച്ഛനു നരകം മതീന്നാ പറയണേ, അവിടെ അല്ലേ, സില്‍ക്ക് സ്മിതേം, ഹേമാ മാലിനീം, സീനത്ത് അമനുമൊക്കെ വരണേ?)
കുറുവ്വ്വെ.. നരകത്തീ പോണോ? സ്വര്‍ഗ്ഗം മതീയോ?
അതുല്യ: (അപ്പൂന്റെ അച്ഛനു നരകം മതീന്നാ പറയണേ...
അത്, അതുല്യേച്ചി സ്വര്‍ഗ്ഗത്തിലെത്തുമെന്ന പേടി കൊണ്ടാ :))
എന്റെ അഗ്രൂ ഞാനെവിടെ സ്വര്‍ഗ്ഗത്തിലു പോവാന്‍? കാനയിലെ പുഴുക്കളോക്കെ സ്വര്ഗ്ഗതിലു പോവുമോ? എന്നാ പിന്നേ കുശുബും കുന്ന്യാമ്മേം അധികപ്രസംഗോം തട്ടിയെടുക്കലും, അതി സാമര്ത്ത്യോം, സ്നേഹിയ്കാന്‍ അറിയാത്തോര്ക്കും അങ്ങനെ അങ്ങനെ എല്ലാ സ്വഭാവ വിശേഷണങ്ങളുള്ള പെണ്ണുങ്ങളോക്കേയും പിന്നെ ദൈവത്തിന്റെ വാതില്ക്കല് ധര്‍ണ്ണ നടത്തും, പിക്കറ്റിംഗ് ആവും. അതൊണ്ട് നോ നോ ഫോര്‍ മീ സ്വര്‍ഗ്ഗം.
അതുല്യേച്ചി... ഞാന്‍ വിഷമിപ്പിച്ചോ!
അഗ്രജന് :) നന്ദി.
മുല്ലപ്പൂ :) നന്ദി.
കുറുമാന് :) ദൈവം തോല്‍ക്കില്ല.
ദില്‍ബൂ :) അതെ. പാവം ദൈവം. വെറുതെ കൈ വേദനിപ്പിച്ചു.
അതുല്യേച്ചീ :) നരകം മതിയെങ്കില്‍ മതി.
ആത്മാര്‍ഥതയ്ക്കും കാപട്യത്തിനും ഒരേ പോലെ വഴങ്ങുന്ന ഒന്നാണു വിനയം, രണ്ടും തമ്മില്‍ തിരിച്ചറിയാനും ബുദ്ധിമുട്ട്. എന്റെ നിരാസവും വിദ്വേഷ്യവും ആത്മാര്‍ഥമായി പ്രകടിക്കുവാന്‍ അറിയുമ്പോള്‍ തന്നെ വിനയവും ആത്മാര്‍ഥമായി പ്രകടിപ്പിക്കുവാന്‍ എനിക്കറിയാം. സഹോദരി കടിച്ചതിനേം പിടിച്ചതിനേം വ്യാഖ്യാനിച്ചു ബുദ്ധിമുട്ടണമെന്നില്ല.
Hell hath no fury like a woman scorned എന്നതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണോ താങ്കള്‍?
(ഇതിനൊക്കെ മറുപടി പറയണം എന്ന് മോഹമുണ്ടെങ്കില്‍ എന്റെ ബ്ലോഗില്‍ വന്ന് പറഞ്ഞോള്ളൂ, എനിക്കാണെങ്കിലത് മെയിലില്‍ കിട്ടും, സകല ബ്ലോഗും തപ്പി നടക്കേണ്ട ഗതികേടിലില്ല. ആന വിരണ്ടോടുമ്പൊ എവിടൊക്കെ പിണ്ടമിടുന്നെന്ന് പറയാന്‍ പാപ്പാനും പാടാണ്. And feel free to delete this comment)
സൂ... നന്നായിരിക്കുന്നു. വിധിയെ തടുക്കാന്‍ മനിതനാകുമോ, അല്ലേ? :-)
സസ്നേഹം
ദൃശ്യന്‍
സൂചേച്ചീ എന്തായാലും സ്ത്രീകള്‍ക്കൊക്കെ നരകത്തില്‍ പോയാ മതീന്നാ അല്ലേ ഭൂരിപക്ഷ അഭിപ്രായം, ഇനി ഞങ്ങളായിട്ട് അതെങ്കിലും നടത്തിക്കൊടുത്തില്ലാന്ന് വേണ്ട.
ഞങ്ങള്‍ ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും സ്വര്‍ഗ്ഗത്തില്‍ അഡ്ജസ്റ്റ് ചെയ്തോളാം.
പെരിങ്ങോടന് അവര്‍കള്‍,
ഏത് സഹോദരി? ഏത് വകയില്‍? അങ്ങനെ ഒരു വിളിയുടെ ആവശ്യമില്ല. എന്റെ പ്രൊഫൈലിലെ പേരു വിളിച്ചാല്‍ മതി. താങ്കളോട് വിനയം എന്താണെന്ന് ഞാന്‍ ചോദിച്ചില്ലല്ലോ. എല്ലാം ഏറ്റെടുക്കാം എന്ന് നിര്‍ബ്ബന്ധമുണ്ടോ? താങ്കള്‍ക്ക് എന്തൊക്കെ എങ്ങനെയൊക്കെ പ്രകടിപ്പിക്കാന്‍ അറിയും എന്ന് ഞാന്‍ ചോദിച്ചോ? ഇല്ലല്ലോ. അതുകൊണ്ട് പെരിങ്ങോടന് അവര്‍കള്‍ കടിച്ചതിനേം പിടിച്ചതിനേം വ്യാഖ്യാനിച്ച് ബുദ്ധിമുട്ടണമെന്നില്ല.
അങ്ങനെ ഒന്നിന്റേം ഉദാഹരണമല്ല ഞാന്‍.
എന്റെ ബ്ലോഗില്‍ വെച്ച കമന്റിന് എന്റെ ബ്ലോഗില്‍ത്തന്നെ കിടക്കട്ടെ മറുപടി.
ആന വിരണ്ടോടുമായിരിക്കും. പക്ഷെ ഞാന്‍ വിരണ്ടോടില്ല. അതിന് ശ്രമിക്കുകയും വേണ്ട. പെരിങ്ങോടന് അവര്‍കള്‍ വിരണ്ട് വിരണ്ട് എന്റെ ബ്ലോഗ് വരെ എത്തിയോ? അങ്ങനെ ഒരു പതിവില്ലല്ലോ.
ദൃശ്യന്‍ :) നന്ദി.
കുട്ടിച്ചാത്താ :) അതെ ഞങ്ങള്‍ക്ക് നരകമാണ് നല്ലത്. നിങ്ങളൊക്കെ സ്വര്‍ഗ്ഗത്തില്‍ പോകൂ. അവിടെ ബ്ലോഗില്ല, ഇന്റര്‍നെറ്റും ഇല്ല. ഹിഹിഹി.
ഇതെന്റെ മുന്നൂറാം പോസ്റ്റാ :)
ഇന്‍ഡ്യക്കൊരു സേവാഗ്.ബൂലോഗത്തിനൊരു സു.....ട്രിപ്പിള്‍ സെഞ്ച്വറിയുടെ കാര്യമാണു പറഞ്ഞത്.
[സു-സേവാഗ് ഫോമില്‍ അല്ലാ]
ഓ;ടൊ;ഞാന്‍ ഇപ്പോഴും ഹിമാലയത്തില്‍ തന്നെയാണു.
ഇവിടെ സ്വര്‍ഗ്ഗവും നരകവുമൊന്നുമല്ല കാണുന്നത്,
ഇതുതാനെടാ ദേവലോകം
കുശുമ്പും കുന്നായ്മയും ലവിടെയായിരുന്നു കൂടുതല്‍ എന്നു കേട്ടിട്ടുണ്ട്.
ദൈവം ഇതുകണ്ട് ചിരിച്ച് ചിരിച്ച് ചിരിച്ച്..........
"ഹാ കഷ്ടം.. വളരേ മോശം അനോണി.. സൂ ഒരു സ്ത്രീ ആണെന്ന കാര്യമെങ്കിലും താങ്കള്‍ ആലോചിക്കണമായിരുന്നു”...
ഈ കമന്റ് ഞാന്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ 3 തവണ ബ്ലോഗര്‍ പണിമുടക്കി, എന്‍ജിനീയറെ വിവരമറിയിച്ചിട്ടുണ്ട് എന്ന മെസ്സേജ് കിട്ടി. പ്ന്നെ നോക്കിയപ്പോള്‍ സൂവിന്റെ അവസാനത്തെ ( # 45 & 46) കമന്റുകളും കണ്ടു ! ;(
സൂ ഓവര്‍ എക്സൈറ്റഡ് ആയോ എന്നൊരു സംശയം ഇപ്പോള്‍....
അനോണിക്കമന്റുകള്‍ക്ക് അതേ നിലവാരത്തില്‍ മറുപടി പറയുമ്പോള്‍ ഒന്നോര്‍ക്കുക സൂ, താങ്കള്‍ സ്വന്തം നിലവാരം തകര്‍ക്കുകയാണെന്ന്!...
സൂവിന്റെ അവസാനത്തെ രണ്ടു കമന്റുകളും, അനോണിക്കമന്റുകളും തമ്മില്‍ നിലവാരത്തില്‍ വല്യ വ്യത്യാസമൊന്നുമില്ല...
നേരത്തെ പോസ്റ്റാന്‍ ശ്രമിച്ച കമന്റില്‍ കഥയെപ്പറ്റി ഞാന്‍ കമന്റിയിരുന്നു.. ഇനിയിപ്പോ അതു വേണ്ടാ... ;(
ഒരന്പതിനിവിടെ സ്കോപ്പുണ്ട്..
പക്ഷേ ഞാന്‍ അടിക്കുന്നില്ല. 49 ഇല് വച്ച് ഞാന്‍ പിന്‍വാങ്ങുന്നു !
മൂഡില്ല.. ഛേ..
അടിയുടെ കൂട്ടതില്
ഒരമ്പതടി
മുന്നൂറാം പോസ്റ്റിന് ആശംസകള്‍ സു!
(ഓ.ടോ.: സംഘര്‍ഷം... സംയമനം... സമവായം... സമാധാനം... സൗഹൃദം... സന്തോഷം.)
സാന്‍ഡോസ് :) നന്ദി.
സ്നേഹിതാ :) നന്ദി. അറിയാഞ്ഞിട്ടല്ല. ചിലപ്പോള്‍ അറിയാതെ പ്രതികരിച്ചുപോകും.
Post a Comment
Subscribe to Post Comments [Atom]
<< Home