Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, January 18, 2007

അമ്പോറ്റി പറഞ്ഞത്

"അച്ഛാ..."

മീനൂട്ടി ഓടിവന്ന് അച്ഛന്റെ മടിയിലേക്കിരുന്നു. അവളുടെ അമ്മ വീടിനകത്തേക്ക്‌ പോയി.

"മീനുട്ടി അമ്പോറ്റിയോട്‌ പ്രാര്‍ത്ഥിച്ചോ?"

"ഉം. പ്രാര്‍ത്ഥിച്ചു." സ്ഫുടതയില്ലാതെ, അവള്‍ പറഞ്ഞ്‌ തലയാട്ടി.

"എന്നിട്ട്‌ അമ്പോറ്റി എന്തു പറഞ്ഞു?"

"ഡിസൈനര്‍ സാരിമേള വന്നിട്ടുണ്ട്‌. റോസാന്റിയുടെ, കാര്‍ പുതിയതൊന്നുമല്ല. ഷീന കാണിച്ച്‌ പേള്‍ നെക്ലേസ്‌ ഒറിജിനല്‍ അല്ല. മോനു ഫാസ്റ്റ്‌ ക്ലാസ്സ്‌ ഉണ്ടായിരുന്നു എന്ന് സുശീലേടത്തി പറഞ്ഞത്‌ കള്ളമായിരുന്നു. ടൂറിനു പോകുമ്പോള്‍ റാണി കൊണ്ടുവന്ന ചട്‌നി കേടായിരുന്നു.”

മീനൂട്ടി ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.

"ഇതൊക്കെയാണോ അമ്പോറ്റി മോളോട്‌ പറഞ്ഞത്‌?"

മീനൂട്ടി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

"പിന്നെ?"

"അമ്മയും കമലാന്റിയും നടയ്ക്കല്‍ നിന്ന് ഇതാ പറഞ്ഞുകൊണ്ടിരുന്നത്‌. അമ്പോറ്റി പറഞ്ഞത്‌ മീനൂട്ടിയ്ക്ക്‌ കേള്‍ക്കാന്‍ പറ്റിയില്ല."

"ഇനി മീനൂട്ടി അച്ഛന്റെ കൂടെ അമ്പലത്തില്‍ പോയാല്‍ മതി കേട്ടോ."

"ഉം."

മീനുട്ടി അമ്മേ എന്ന് വിളിച്ച്‌ അകത്തേക്ക്‌ ഓടിപ്പോയി.

30 Comments:

Blogger ബിന്ദു said...

പിള്ള മനസ്സില്‍ കള്ളമില്ല.:)
പകുതിക്കു വച്ച് നിര്‍ത്തിയതാണോ?

Thu Jan 18, 10:05:00 am IST  
Blogger സ്വാര്‍ത്ഥന്‍ said...

ഇത് മുന്നൂറ്റിഒന്നാമത് പോസ്റ്റ് അല്ലെ?
അശംസകള്‍ :)

Thu Jan 18, 10:57:00 am IST  
Anonymous Anonymous said...

ഇനി അച്ഛന്റെ കൂടെ പോകുമ്പോള്‍ എന്തൊക്കെയാണാവോ ഈശ്വരാ മീനൂട്ടി കേള്‍ക്കേണ്ടിവരിക.അതും കൂടി എഴുതൂ സൂ.

Thu Jan 18, 10:58:00 am IST  
Blogger Mubarak Merchant said...

സൂവിനാശംസകള്‍.
അവര് അമ്പോറ്റീടെ മുന്നില്‍ നിന്ന് ‘മിന്നുകെട്ടി’ന്റെ കഥ പറയാതിരുന്നത് നന്നായി. :)

Thu Jan 18, 11:00:00 am IST  
Blogger കണ്ണൂരാന്‍ - KANNURAN said...

ഇതു 301ആണോ? മറ്റൊരു നാഴികകല്ല്... അമ്പോറ്റി നന്നായിട്ടുണ്ട്.

Thu Jan 18, 11:18:00 am IST  
Anonymous Anonymous said...

:)

Thu Jan 18, 11:21:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

ചേച്ചിയമ്മേ.. ഇങ്ങനെ ആവാം ...ഒന്നാം തിയ്യതി അവധിയാ.. പണ്ടാരം അന്നു ഡ്രൈ ഡെ ആയി പോയി..അല്ലേല്‍ ഒന്നു ആഘോഷിക്കാമായിരുന്നു.. വല്ലതും സ്റ്റോക്കുണ്ടോ? ..നമ്മടെ പുതിയ സാറും സ്റ്റെനോയും തമ്മില്‍ ...എന്തൊക്കെയോ കേള്ക്കുന്നു... കല്ല്യാണം കഴിഞ്ഞതില്‍ പിന്നെ നമ്മുടെ ലവന്‍ മര്യാദക്കാരന്‍ ആയിപോയല്ലോ?

അമ്പോറ്റീ .. സൂവിനെ കാത്തുകൊള്ളണേ...

Thu Jan 18, 11:26:00 am IST  
Blogger വേണു venu said...

പിള്ള വായില്‍ കള്ളമില്ലാ.
അവര്‍ക്കു് കണ്ടതും കേട്ടതും സത്യം.
ആശംസകള്‍.

Thu Jan 18, 11:36:00 am IST  
Anonymous Anonymous said...

ചെറിയ ആശയം, പലതവണ കേട്ടിട്ടുള്ളതും, എങ്കിലും നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ചേച്ചിയമ്മ ചോദിച്ചതുപോലെ അച്ഛന്റെ കൂടെപ്പോവുമ്പോള്‍ കേള്‍ക്കുന്നതും (അതമ്മയുടേ കുറ്റങ്ങളാവും അല്ലേ?) എഴുതാവുന്നതാണ്.
--
ഓ.ടോ: ഈ ‘സു’ തന്നെയാണോ എന്റെ ‘ചിത്രവിശേഷത്തില്‍’ വന്നു നോക്കാറുള്ളത്? എന്നിട്ട് ‘ഗുരു’ കണ്ടുവോ? പക്ഷെ ആ ‘സു’വിന്റെ പ്രൊഫൈലില്‍ ‘അമൃതംഗമയ’ എന്നൊരു ബ്ലോഗ് മാത്രമേ കണ്ടുള്ളൂ. അതോ ഇനിയിപ്പോള്‍ രണ്ട് പ്രൊഫൈലുകളുണ്ടോ ‘സു’വിന്‍? ഉണ്ടെങ്കില്‍, അങ്ങിനെയെന്തിനാണ്?
--

Thu Jan 18, 11:38:00 am IST  
Anonymous Anonymous said...

വളര്‍ന്നുവരുന്ന കുഞ്ഞു തലമുറ ഇതുകേട്ടു പഠിക്കണം, അപ്പോഴല്ലേ അവര്‍ വലുതാകുമ്പോള്‍ പരദൂഷണം പറയാന്‍ വിദഗ്ദരാവുകയുള്ളൂ.. അല്ലേ.. എന്റെ ഭഗവാനേ.. എന്തെല്ലാം നാട്ടുകാര്യങ്ങളാണ്‌ ന്യൂസ്‌ അപ്‌ഡേറ്റ്‌ ആയി നടയില്‍ നിന്നും കിട്ടുന്നത്‌.

സൂ - ട്രിപ്പിള്‍ സെഞ്ചുറിക്ക്‌ ആശംസകള്‍.

കൃഷ്‌ | krish

Thu Jan 18, 11:41:00 am IST  
Blogger സുല്‍ |Sul said...

കൊള്ളാം :)

Thu Jan 18, 11:42:00 am IST  
Blogger സുല്‍ |Sul said...

കൊള്ളാം :)

Thu Jan 18, 11:45:00 am IST  
Blogger Rasheed Chalil said...

സുചേച്ചീ മുന്നൂറ്റിഒന്നാമാത്തെ പോസ്റ്റാണല്ലേ... ആശംസകള്‍.

Thu Jan 18, 11:46:00 am IST  
Blogger സു | Su said...

ഹരീ :) അതെ. അവിടെ വരുന്നത് ഞാന്‍ ആണ്. അമൃതംഗമയയുടെ പ്രൊഫൈലില്‍, എന്റെ വെബ് പേജ് എന്നുള്ളിടത്ത് ഈ ബ്ലോഗുകള്‍ ഉണ്ട്. ബീറ്റബ്ലോഗില്‍ കമന്റ് വെക്കാന്‍ വേണ്ടി ഒരു ബ്ലോഗ് വെറുതെ ഇട്ടു എന്നേയുള്ളൂ. എന്റെ പേരില്‍ കമന്റ് വെക്കുമ്പോള്‍ ഞാന്‍ തന്നെയാണെന്ന് തോന്നിക്കാന്‍. ആ പ്രൊഫൈലില്‍ നിന്ന് വെബ് പേജ് ക്ലിക്ക് ചെയ്താല്‍ ഇവിടെയെത്താമല്ലോ.

Thu Jan 18, 11:49:00 am IST  
Blogger സു | Su said...

ബിന്ദൂ :) ആദ്യ കമന്റിന് നന്ദി. പകുതിക്ക് വെച്ചില്ല. മുഴുവന്‍ കഥയാണ്.

സ്വാര്‍ത്ഥന്‍ :) നന്ദി.

ചേച്ചിയമ്മേ :) അതും എഴുതാം. നന്ദി.

ഇക്കാസ് :) നന്ദി. അതും പറയുമായിരിക്കും.

കണ്ണൂരാന്‍ :) നന്ദി.

സജിത്ത് :)

ഇട്ടിമാളൂ :) ഇതൊക്കെയാവും അല്ലേ?

വേണു :) നന്ദി.

ഹരീ :) നന്ദി. ഗുരു കണ്ടില്ല. പോകണം എന്നുണ്ട്.


കൃഷ് :) ഇതൊക്കെ കേട്ട് പഠിക്കുന്നതില്‍ തെറ്റില്ല അല്ലേ?
നന്ദി.

സുല്‍ :)

ഇത്തിരീ :) നന്ദി.

Thu Jan 18, 12:01:00 pm IST  
Anonymous Anonymous said...

സു,
അതു ശരിതന്നെ...
പക്ഷെ, ഞാന്‍ My Web Page എന്ന ലിങ്ക് ശ്രദ്ധിച്ചതേയില്ല. നേരെ അമൃതംഗമയ ബ്ലോഗിലാണ് വന്നു നോക്കിയത്. അവിടെ പക്ഷെ, ഒന്നുമിട്ടിട്ടുമില്ല. ഒരു നിര്‍ദ്ദേശമുള്ളത്, അവിടെ ഒരു പോസ്റ്റ് ഇടുന്നത് നന്നായിരിക്കുമെന്നാണ്, എന്റെ മറ്റ് ബ്ലോഗുകള്‍ എന്നോ മറ്റോ! പക്ഷെ ഇപ്പോള്‍ ബീറ്റ മാറിയല്ലോ, ഇനിയിപ്പോള്‍ രണ്ടു പ്രൊഫൈല്‍ ആവശ്യമുണ്ടോ?
--
qw_er_ty
--

Thu Jan 18, 12:09:00 pm IST  
Blogger സു | Su said...

ഹരീ, ആ ബ്ലോഗ് ഡിലീറ്റ് ചെയ്യേണ്ടിവരും അല്ലേ? അതവിടെ നിന്നോട്ടെ. ലിങ്ക് വെച്ചിട്ടുണ്ട്. ഇപ്പോഴും ചില ബ്ലോഗില്‍ കമന്റ് വെക്കാന്‍ ജിമെയില്‍ ഐഡി വേണമല്ലോ. ഇത് പഴയ ബ്ലോഗ് അല്ലേ.
പോസ്റ്റില്‍ വെക്കാം ഇങ്ങോട്ട് ലിങ്ക്. :)

qw_er_ty

Thu Jan 18, 12:16:00 pm IST  
Blogger sandoz said...

അമ്പോറ്റി പറഞ്ഞത്‌ കേള്‍ക്കാന്‍ പറ്റിയില്ല എന്നും പറഞ്ഞ്‌ മോളു വിഷമിക്കണ്ട കേട്ടോ.വല്ലതും പറയാന്‍ അതിനകത്ത്‌ ആ സമയത്ത്‌ അമ്പോറ്റി ഉണ്ടായിട്ടു വേണ്ടേ.ഈ സൈസ്‌ കുരിശുകള്‍ ആണു വരുന്നതെന്ന് അറിഞ്ഞോണ്ട്‌ അമ്പോറ്റി ആ സമയത്ത്‌ ഒരു കട്ടന്‍ അടിക്കാന്‍ പോകും.....വിശ്രമ സമയം.

[നാലു കൊല്ലം മുന്‍പ്‌ ഞാന്‍ ശബരിമലക്കു പോകാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ കൂട്ടുകാരന്‍ പറഞ്ഞത്‌ ഇങ്ങനെ ആണു.

'നീ മല കയറുന്നുണ്ടെന്ന് അയ്യപ്പന്‍ അറിഞ്ഞാല്‍, പുള്ളി മലയുടെ മറ്റേ വശം വഴി ഇറങ്ങി രക്ഷപെടും.എന്തിനാ ആ കാട്ടിലിട്ട്‌ അങ്ങേരേ ഓടിക്കണേ']

Thu Jan 18, 12:39:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

സൂ ചേച്ചീ : ചേച്ചി ഫെമിനിസ്റ്റാണോന്ന് ആരോ എവിടെയോ ചോദിച്ച് കണ്ടു. ഇനിപ്പോ പ്രത്യേകിച്ച് മറുപടി കൊടുക്കേണ്ട...

301 ഓ

ബൂലോഗത്തിലെ സചിന് ആശംസകള്‍

Thu Jan 18, 02:16:00 pm IST  
Anonymous Anonymous said...

വളരേ ശരി, സൂ!

എന്റെ മക്കള്‍ ചെറുപ്പത്തില്‍ ഞങ്ങളെ കുറേയേറെ ‘മഞ്ഞളി’പ്പിച്ചിട്ടുണ്ട്.

ഇപ്പോഴും ഞങ്ങടെ ഒരു കൂട്ടുകാരിയുടെ രഹസ്യങ്ങളറിയാന്‍ എന്റെ പ്രിയതമ ആശ്രയിക്കുന്നത് അവരുടെ മകന്‍ ഓംകാറിനെയാണ്.

-അയ്യോ, എതാ എന്റെ ഭാര്യ... ഞാനൊന്നെണീട്ടോടട്ടെ!!

Thu Jan 18, 02:16:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

കുട്ടിച്ചാത്താ.. സൂ എന്നോടാ ചോദിച്ചെ... ഫെമിനിസ്റ്റാണോന്ന്..

Thu Jan 18, 02:46:00 pm IST  
Blogger സു | Su said...

സാന്‍ഡോസ് :) അത് സാന്‍ഡോസ് പോകുമ്പോഴല്ലേ, ദൈവം ചായ കുടിക്കാന്‍ പോവുക.

കുട്ടിച്ചാത്താ :) ഞാന്‍ ഇട്ടിമാളൂനോട് അതിന്റെ ശരിക്കുള്ള അര്‍ത്ഥം ചോദിച്ചതാ. നന്ദി.

കൈതമുള്ളേ :) ശരിയാണ് അല്ലേ?

ഇട്ടിമാളൂ :)

Thu Jan 18, 03:51:00 pm IST  
Anonymous Anonymous said...

കമന്റിന്‌ താങ്ക്‌സ്, സൂചേച്ചീ. കഥ വളരെ നന്നായിട്ടുണ്ട്.

Thu Jan 18, 04:14:00 pm IST  
Anonymous Anonymous said...

കമന്റിന്‌ താങ്ക്‌സ്, സൂചേച്ചീ. കഥ വളരെ നന്നായിട്ടുണ്ട്.

Thu Jan 18, 04:15:00 pm IST  
Blogger സു | Su said...

സുഷേന്‍ :) സ്വാഗതം. നന്ദി.


qw_er_ty

Thu Jan 18, 04:19:00 pm IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

അമ്മയും കമലാന്റിയും ഒക്കെ വല്ലപ്പോഴെങ്കിലുംകൂടിയാണൊന്ന് കാണുന്നത്‌.

ഇതിപ്പോ അമ്പലത്തിന്റെ നടയില്‍ വച്ചായിപ്പോയെന്നുവെച്ച്‌ കാര്യങ്ങള്‍ സംസാരിക്കാതിരിക്കാനൊക്കുമോ!

Thu Jan 18, 04:27:00 pm IST  
Anonymous Anonymous said...

സൂ, വളരെ നല്ല പോസ്റ്റ്.

Thu Jan 18, 05:34:00 pm IST  
Anonymous Anonymous said...

സൂ..:-) വളരെ നല്ല പോസ്റ്റ്‌. പാവം മിനൂട്ടി, ഇതെല്ലാം കണ്ടും കെട്ടുമല്ലെ ആ കൊച്ച്‌ വളരാന്‍ പോകുന്നത്‌.. പലപ്പോഴും സൂവിന്റെ പോസ്റ്റുകള്‍ ഭാവനയാണെന്നു കരുതാന്‍ പ്രയാസം..അത്രയ്ക്കും ജീവിതത്തോട്‌ അടുത്തു നില്‍ക്കുന്നു. അഭിനന്ദനങ്ങള്‍....

Thu Jan 18, 06:26:00 pm IST  
Anonymous Anonymous said...

നല്ല പോസ്റ്റ്.
കുട്ടികള്‍ വലിയവരെ അനുകരിച്ച് പറയുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്.

Thu Jan 18, 07:51:00 pm IST  
Blogger സു | Su said...

പടിപ്പുര :) ദിവസവും ഇതുതന്നെ.

നന്ദു :) നന്ദി.

സാരംഗീ :) ഭാവനയാണോ ജീവിതമാണോ... അറിയില്ല. നന്ദി.

ആര്‍. പി :) നന്ദി.

Thu Jan 18, 10:58:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home