Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, January 27, 2007

ട്രാഫിക് ലൈറ്റും ജീവിതവും

ചുവപ്പ്‌ കാണിക്കുന്നത്‌, ദുഃഖവും കണ്ണീരും ആണ്‌‍. നമ്മള്‍ ഒരിടത്ത്‌ തന്നെ നില്‍ക്കാന്‍ ആഗ്രഹിക്കും. അല്ലെങ്കില്‍, മുന്നോട്ട് പോവാന്‍ കഴിയാതെ മടുത്ത് ഇരിക്കും.

ഓറഞ്ചും മഞ്ഞയും കലര്‍ന്നത്‌, പ്രതീക്ഷയാണ്‌‍. എന്താവും എന്നൊരു ചോദ്യമാണ്‌‍. കാത്തിരിക്കുന്നതിനെക്കുറിച്ചുള്ള ജിജ്ഞാസയാണ്.

പച്ച, സന്തോഷവും സമാധാനവും നിറ‍ച്ച്‌ ഒഴുകാന്‍ പ്രേരിപ്പിക്കുന്നു. ഒരുപാട് ദൂരം പോകാന്‍ പ്രേരിപ്പിക്കുന്നു.

ചുവപ്പില്‍ ഇരിക്കുമ്പോള്‍ അല്ലെങ്കില്‍ പച്ചയെ കാത്ത്‌ ഇരിക്കുമ്പോള്‍, എല്ലാവരേയും ശ്രദ്ധിക്കുന്ന നാം പച്ചയില്‍, സന്തോഷത്തിലും സമാധാനത്തിലും, ലക്‍ഷ്യം നോക്കി ഓടുമ്പോള്‍, ചുവപ്പില്‍ ഇരിക്കുന്നവരെക്കുറിച്ച്‌ ഓര്‍ക്കാറുണ്ടോ?


ഇല്ല. അതാണ് സത്യം. കാരണം, ഓടുന്നതിനിടയ്ക്ക് ആലോചിക്കാന്‍ സൌകര്യമില്ലല്ലോ.

Labels:

22 Comments:

Blogger മണിക്കുട്ടി|Manikkutty said...

ഇടക്ക് ചേച്ചി വെള്ളയെ ക്കുറിച്ചാലോചിച്കോ?
ഈ നിറങ്ങള്‍ക്കെല്ലാം ഒടുവില്‍ നാം ആഗ്രഹിക്കുന്നത് അതല്ലെ?....


ചേച്ചീ എല്ലാ ബ്ലോഗന്മാരെയും ഒരുമിച്ചു കാണണമെന്നുണ്ട്........ഒന്നലോച്ക്കൂ

Sat Jan 27, 07:25:00 pm IST  
Blogger മണിക്കുട്ടി|Manikkutty said...

This comment has been removed by the author.

Sat Jan 27, 07:32:00 pm IST  
Blogger Kiranz..!! said...

അഹല ഹലോണ്‍..:)

Sat Jan 27, 08:17:00 pm IST  
Blogger Unknown said...

ചുവപ്പും മഞ്ഞയും ഓറഞ്ചും.. എല്ലാവരും എല്ലാ നിറത്തിലും ഇരിക്കും. കൂറുമാന്‍ മാത്രം പച്ചയില്‍ ഇരിക്കില്ല. എന്താണ് കാര്യമെന്ന് ചോദിക്കരുത്. :-)

Sat Jan 27, 09:07:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ കാര്യം പിടികിട്ടി..

എവിടാ ട്രാഫിക് ലൈറ്റില്‍ കുടുങ്ങിക്കിടന്നത്....

Sat Jan 27, 09:24:00 pm IST  
Anonymous Anonymous said...

ട്രാഫിക്‌ ലൈറ്റിനെ ജീവിതവുമായി ബന്ധിപ്പിച്ച വരികള്‍ വളരെ നന്നായി സൂ. ഒരു പക്ഷേ ആരും ഒരിയ്ക്കല്‍ പോലും ചിന്തിക്കാത്ത കാര്യമായിരിയ്ക്കും ഇത്‌.

Sat Jan 27, 09:29:00 pm IST  
Blogger വല്യമ്മായി said...

ചുവപ്പ് കണ്ടാലും നിര്‍ത്താത്ത ചിലരുണ്ട്,അവരറിയുന്നില്ല,നമ്മളു നിര്‍ത്താതെ തന്നെ വണ്ടി നില്‍ക്കുന്ന അവസാന സിഗ്നല്‍

Sat Jan 27, 09:44:00 pm IST  
Blogger നന്ദു said...

ട്രാഫിക്കിന്‍റെ കുരുക്കില്‍ കിടക്കുമ്പോള്‍ ഒന്നിനെക്കുറിച്ചും ചിന്തിക്കാത്തവരാണ് അധികവും, കഴിയുമെങ്കില്‍ ചുവപ്പിനെ ചീത്തപറയാനേ നോക്കാറുള്ളു. പക്ഷെ നിസ്സാരമായതില്‍ നിന്നും ഒരു നല്ല ചിന്ത ഡെവലപ്പിയ സൂവിനു ആദ്യമെ ഒരു ബിഗ് ഹാന്‍ഡ്.

ഞാന്‍ പലപ്പോഴും ചിന്തിക്കാറുള്ളത് പാവം മഞ്ഞയെക്കുറിച്ചാണ്. ചുവപ്പിലേയ്ക്കും പച്ചയിലെയ്ക്കും ഉള്ള ഒരു ഇടത്താവളം....നമ്മുടെ ജീവിതം പോലെ!.

Sat Jan 27, 10:04:00 pm IST  
Blogger മൈഥിലി said...

എങ്ങനാ സൂചേച്ചി ഇത്തരം കാര്യങ്ങള്‍ക്ക് ആരും കാണാത്ത അര്ത്ഥതലങ്ങള്‍ നല്കുന്നതെന്നാലോചിച്ച് ഞാന്‍ അത്ഭുതപ്പെടാറുണ്ട്.ഇവിടെ എപ്പോഴും അരിശത്തോടെ മാത്രം നോക്കി കാണുന്ന ട്രാഫിക്ക് ലൈറ്റുകളെ ഇനിയിങ്ങനെ കാണാന്‍ ശ്രമിക്കാം.നന്നായിട്ടൂണ്ട് ചേച്ചീ
(ആ ദില്ബൂന് കുറുമാനില്‍ നിന്ന് നല്ല അടി കിട്ടണേ എന്ന് ഞാന്‍ മുട്ടിപ്പായി പ്രാര്ത്ഥിക്കുന്നു.)

Sat Jan 27, 10:33:00 pm IST  
Blogger Sathees Makkoth | Asha Revamma said...

ചെറിയ കുറിപ്പുകള്‍ വളരെ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നു..

Sat Jan 27, 10:38:00 pm IST  
Blogger Haree said...

മഞ്ഞ പ്രതീക്ഷ മാത്രമോ? സന്ദേഹവുമില്ലേ? സന്തോഷത്തോടെ ഓടിയെത്തുമ്പോള്‍ മഞ്ഞ കാണുമ്പോളെന്താണ്, സന്ദേഹമല്ലേ? ഈ സന്തോഷമെല്ലാം ഒരു നിമിഷത്തേക്കെങ്കിലും മാഞ്ഞ് ദുഃഖത്തിലേക്ക് വഴുതി വീഴുമോ എന്നൊരു ശങ്ക. അതുമില്ലേ മഞ്ഞയില്‍?
ചുമ്മാ ഒരു തോന്നല്‍... :)
--

Sat Jan 27, 10:49:00 pm IST  
Blogger Sona said...

സുചേച്ചി.......:)

Sun Jan 28, 02:26:00 am IST  
Anonymous Anonymous said...

മല്‍സരങ്ങളുടെ ഈ ലോകത്ത് പിന്നിട്ടവഴികളിലെ ചുവപ്പിനെ കുറിച്ചാലോചിച്ചു സമയം കളയുന്നതിനേക്കാള്‍ നല്ലതല്ലേ വരാനിരിക്കുന്ന ചുവപ്പില്‍ കുടുങ്ങാതിരിക്കാന്‍ ഇത്തിരി വേഗത്തില്‍ ഓടുന്നത്.

Nousher

Sun Jan 28, 03:16:00 am IST  
Blogger ചേച്ചിയമ്മ said...

സൂ,നന്നായിരിക്കുന്നു.

Sun Jan 28, 10:20:00 am IST  
Blogger ബയാന്‍ said...

ഇനി എല്ലാ traffic siganal കാണുമ്പോള്‍, സൂന്റെ വിശദീകരണം ഓര്‍മ്മവരും, ഇതൊരു കൊലച്ചതിയായിപ്പോയി.

Sun Jan 28, 10:44:00 am IST  
Blogger ശാലിനി said...

സൂ,ഇതുവരെ ട്രാഫിക് സിഗ്നലിനെ കുറിച്ച് ഇങ്ങനെ ചിന്തിച്ചിട്ടില്ല. ചുവപ്പില്‍ അക്ഷമരായി കിടക്കുമ്പോഴാണ് പുറത്തേക്ക് നൊക്കുക, ചിലപ്പോള്‍ അടുത്ത കാറില്‍ ഇരുന്ന് ഒരു പൈതല്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടാവാം. പച്ചയില്‍ പാഞ്ഞുപോയിരുന്നെങ്കില്‍ അത് നഷ്ടമാവില്ലായിരുന്നോ. ജീവിതത്തിലും ഇടയ്ക്കൊക്കെ ദൈവം ചുവപ്പും മഞ്ഞയുമൊക്കെ കാണിക്കുന്നത്, എപ്പോഴും സ്വാര്‍ത്ഥരാകാതെ, മറ്റുള്ളവരെ കൂടി കാണാനായിരിക്കും അല്ലേ. ഈ ചിന്തകള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തീര്‍ച്ചയായും ജീവിതത്തില്‍ ഒരല്പം വെളിച്ചം കൂടി ഇതു പകരും.

സ്മൈലി:

Sun Jan 28, 12:00:00 pm IST  
Blogger Kaithamullu said...

ചുവപ്പു കണ്ടാല്‍ ഞാന്‍ പിന്തിരിഞ്ഞോടും, സൂ.
മഞ്ഞ കണ്ടാല്‍ തോന്നും: അയ്യോ, പാവം!
പച്ച കണ്ടാലോ, നാലുപാടും നോക്കും: ആരെങ്കിലുമുണ്ടോ?

Sun Jan 28, 12:01:00 pm IST  
Blogger മണിക്കുട്ടി|Manikkutty said...

നന്നായിരിക്കുന്നു സൂചേച്ചി

Sun Jan 28, 02:09:00 pm IST  
Blogger krish | കൃഷ് said...

(ജീവിതം) പച്ചയില്‍ (സന്തോഷത്തിലും സമാധാനത്തിലും) ഇരിക്കുന്നവര്‍ ചുവപ്പില്‍ (ചുവപ്പുനാടയില്‍) കുരുങ്ങിയവരെക്കുറിച്ച്‌ ചിന്തിക്കാറില്ലല്ലോ.. അതല്ലേ യാഥാര്‍ത്തം.

കൃഷ്‌ | krish

Sun Jan 28, 02:36:00 pm IST  
Blogger സു | Su said...

മണിക്കുട്ടാ :) ആദ്യകമന്റിനു നന്ദി. ബ്ലോഗ്ഗര്‍മ്മാരെയൊന്നും എനിക്ക് അധികം പരിചയം ഇല്ലല്ലോ. മീറ്റ് നടത്തിയവരോടൊക്കെ ചോദിക്കൂ. അല്ലെങ്കില്‍ ഇനി അവരൊക്കെ മീറ്റ് വെക്കുമ്പോള്‍ കാണാം കേട്ടോ.


കിരണ്‍സ് :) അതെന്താ?

ദില്‍ബൂ :) എന്താ കാര്യം?

കുട്ടിച്ചാത്താ :) എല്ലായിടത്തും ട്രാഫിക് ലൈറ്റ് ഇല്ലേ?

സാരംഗീ :) നന്ദി.

വല്യമ്മായീ :) അതെ അവര്‍ വേഗം കടന്നുപോകും.

നന്ദു :) നന്ദി.

മൈഥിലീ :) ആരും കാണാത്തതൊന്നും കാണുന്നില്ല. ആരും ശ്രദ്ധിക്കാത്തത് ആവും. എനിക്കതൊക്കെയുള്ളൂ ശ്രദ്ധിക്കാന്‍. അതുകൊണ്ടാവും.

സതീശ് :) നന്ദി.

ഹരീ :) അതെ സന്ദേഹവുമുണ്ട്. എന്താണെന്നറിയാനുള്ള ആഗ്രഹം.

സോന :)

നൌഷര്‍ :) അതും ശരിയാണ്. വേഗത്തില്‍ ഓടാന്‍ ശ്രമിക്കാം.

ചേച്ചിയമ്മേ നന്ദി.

ബയാന്‍ :)

ശാലിനീ :) ഒക്കെ കണ്ടിരുന്ന് മുന്നോട്ട് പോകാം.

കൈതമുള്ളേ :) അങ്ങനെയാണോ?

കൃഷ് :) അതെ. അങ്ങനെയാണ്.

Mon Jan 29, 11:45:00 am IST  
Blogger കുറുമാന്‍ said...

ദില്‍ബൂന്റെ പാര കണ്ടാ കയറിയത്. കൊള്ളാം ഇത്തവണത്തെ ചിന്തകളും (ഈ ബീറ്റ ഒരു പണ്ടാരം തന്നെ)

ദില്‍ബൂ - നിയെന്നെ പച്ചയില്‍ ഇരുത്തണ്ട - ഞാന്‍ റെഡില്‍ ഇടിച്ചു കയറിവരാംട്ടോ

Tue Jan 30, 03:54:00 pm IST  
Blogger സു | Su said...

കുറുമാന്‍ :)

qw_er_ty

Tue Jan 30, 08:07:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home