ട്രാഫിക് ലൈറ്റും ജീവിതവും
ചുവപ്പ് കാണിക്കുന്നത്, ദുഃഖവും കണ്ണീരും ആണ്. നമ്മള്‍ ഒരിടത്ത് തന്നെ നില്‍ക്കാന്‍ ആഗ്രഹിക്കും. അല്ലെങ്കില്‍, മുന്നോട്ട് പോവാന്‍ കഴിയാതെ മടുത്ത് ഇരിക്കും.
ഓറഞ്ചും മഞ്ഞയും കലര്‍ന്നത്, പ്രതീക്ഷയാണ്. എന്താവും എന്നൊരു ചോദ്യമാണ്. കാത്തിരിക്കുന്നതിനെക്കുറിച്ചുള്ള ജിജ്ഞാസയാണ്.
പച്ച, സന്തോഷവും സമാധാനവും നിറച്ച് ഒഴുകാന്‍ പ്രേരിപ്പിക്കുന്നു. ഒരുപാട് ദൂരം പോകാന്‍ പ്രേരിപ്പിക്കുന്നു.
ചുവപ്പില്‍ ഇരിക്കുമ്പോള്‍ അല്ലെങ്കില്‍ പച്ചയെ കാത്ത് ഇരിക്കുമ്പോള്‍, എല്ലാവരേയും ശ്രദ്ധിക്കുന്ന നാം പച്ചയില്‍, സന്തോഷത്തിലും സമാധാനത്തിലും, ലക്‍ഷ്യം നോക്കി ഓടുമ്പോള്‍, ചുവപ്പില്‍ ഇരിക്കുന്നവരെക്കുറിച്ച് ഓര്‍ക്കാറുണ്ടോ?
ഇല്ല. അതാണ് സത്യം. കാരണം, ഓടുന്നതിനിടയ്ക്ക് ആലോചിക്കാന്‍ സൌകര്യമില്ലല്ലോ.
Labels: കാര്യം നിസ്സാരം

