തങ്കപ്പന് ചേട്ടന്റെ കുളി
തങ്കപ്പന് ചേട്ടന് കാറ്റേറ്റ കവുങ്ങുപോലെ ആടിയാടി വരുന്നത് കണ്ടപ്പോള്‍ ജാനുച്ചേടത്തിക്ക് സമാധാനം ആയി. ജോലിയും കൂലിയും കിട്ടിയ ദിവസം തങ്കപ്പന് ചേട്ടന് നേരെ നില്‍ക്കില്ല. സന്തോഷം കൊണ്ടല്ല. സന്തോഷത്തിനു അകത്താക്കിയതുകൊണ്ട്. എത്തിയതും, ഉമ്മറത്തൂണില്‍ ഒരു കെട്ടിപ്പിടുത്തം നടത്തി. തെങ്ങുകയറ്റക്കാരന് തെങ്ങില്‍ പറ്റിപ്പിടിക്കുന്നതുപോലെ.
"നിങ്ങള്‍ വന്നിട്ടുവേണം, ഉറങ്ങാമെന്ന് വിചാരിച്ച് ഇരുന്നതാ. വന്നിട്ടും, ഇവിടെ സര്‍ക്കസ് കളിക്കുകയാണോ നിങ്ങള്‍?"
എന്തോ ഭാഗ്യത്തിന് ചേടത്തിയ്ക്ക് അക്ഷരമാല കേള്‍ക്കേണ്ടി വന്നില്ല. ഉമ്മറത്തേക്കിരുന്ന് തങ്കപ്പന് ചേട്ടന് പറഞ്ഞു.
"എനിക്ക് കുളിക്കണം. എണ്ണ കൊണ്ടുവാ."
എണ്ണയല്ല, നിങ്ങള്‍ക്കിപ്പോ എണ്ണാതെ തരുകയാണ് വേണ്ടതെന്ന് വിചാരിച്ചെങ്കിലും ചേടത്തി ചോദിച്ചു.
"ഈ പാതിരായ്ക്കോ? ഇനി രാവിലെ കുളിക്കാം. ഉറങ്ങാന്‍ നോക്കുന്നുണ്ടോ നിങ്ങള്‍?"
ചേടത്തിയുടെ ജാതകത്തില്‍ എല്ലാം വേണ്ടതുപോലെ നിലകൊള്ളുന്നതുകൊണ്ട് ചേടത്തിയ്ക്ക് കൊള്ളേണ്ടിവന്നില്ല.
"മര്യാദയ്ക്ക് എണ്ണ കൊണ്ടുവാടീ."
തങ്കപ്പന് ചേട്ടന് മാന്ത്രികവിദ്യക്കാരനെപ്പോലെ എവിടെനിന്നോ ഒരു കുപ്പിയെടുത്ത് മുന്നില്‍ വച്ചു. ചേടത്തിയ്ക്ക് അരിശം വന്നെങ്കിലും അകത്ത് പോയി എണ്ണക്കുപ്പിയെടുത്ത് തങ്കപ്പന് ചേട്ടന്റെ മുന്നില്‍ കൊടുത്തു. ഒരു തോര്‍ത്തുമുണ്ടും. ഇരുന്ന് കണ്ണുമിഴിച്ച്, എണ്ണയെടുത്ത് അകത്താക്കുകയും, മദ്യക്കുപ്പിയില്‍ നിന്ന് എടുത്ത് മേലാകെ പുരട്ടുകയും ചെയ്തു. പണ്ട് പഠിച്ച പല പഴംചൊല്ലുകളും ഓര്‍മ്മയില്‍ ഉള്ളതുകൊണ്ട് ചേടത്തി ഒന്നും മിണ്ടാന്‍ പോയില്ല. പോരാത്തതിന് എണ്ണ കുറച്ചേ ഉണ്ടായിരുന്നുള്ളൂ കുപ്പിയില്‍.
"ഞാന്‍ പുഴയില്‍പ്പോയി കുളിച്ചുവരാം."
"പുഴയിലോ? കിണറ്റുവക്കത്ത് കോരിവെച്ച വെള്ളം ഉണ്ട്, അവിടെപ്പോയി കുളിച്ച് വരുന്നുണ്ടോ നിങ്ങള്‍?"
"ഇല്ലെടീ ഞാന്‍ പുഴയില്‍ത്തന്നെ പോകും."
ഇക്കണക്കിനാണെങ്കില്‍ നിങ്ങള്‍ പുഴയില്പ്പോകുന്നതാണ് നല്ലതെന്ന് മനസ്സിലോര്‍ത്ത്, ജാനുച്ചേടത്തി അകത്തേക്ക്, പരേഡ് നടത്തുന്ന പട്ടാളക്കാരുടെ സ്റ്റൈലില്‍ ചവുട്ടിക്കുതിച്ച് പോയി. തങ്കപ്പന് ചേട്ടന് ആടിയാടി എണീറ്റ് മുറ്റത്തിറങ്ങി നടന്നു. പുഴയിലേക്ക് പോവാന്‍ വച്ച കാലുകള്‍ എത്തിയത് മറച്ചുകെട്ടാത്ത കിണറ്റുവക്കിലാണ്.
"ഹും. അവളെന്നെ പുഴയില്‍ വിടില്ലത്രേ. ഇനി ദിവസവും ഇവിടെത്തന്നെ നീന്തിക്കുളിക്കും, ഞാന്‍."
ഒളിമ്പിക്സിലെ നീന്തല്ത്താരങ്ങളെപ്പോലെ ഒരു ചാട്ടം നടത്തി, ചേട്ടന്, കിണറ്റിലേക്ക്.
ജാനുച്ചേടത്തിയ്ക്ക് ഉറക്കം വരാഞ്ഞതുകൊണ്ടും, അയല്‍ക്കാര്‍, പരോപകാരികള്‍ ആയതുകൊണ്ടും, തങ്കപ്പന് ചേട്ടന്, അല്പസ്വല്പ്പം പൊട്ടലും ചതവുമായിട്ട്, മുകളിലെത്തി. കിണറ്റില്‍ നിന്ന് കുടിച്ച വെള്ളത്തോടൊപ്പം, ആദ്യം കുടിച്ചതും പുറത്തേക്ക് വന്നു. പിന്നീട്, കുടിച്ചുവന്ന രാത്രികളില്‍, തങ്കപ്പന് ചേട്ടന് കുളിക്കാതെ കിടന്നുറങ്ങാന്‍ പഠിച്ചു.
55 Comments:
ഇതിനിപ്പം തേങ്ങ ഉടക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി! (അതോ ഇല്ലേ!)
രസിച്ചു...നന്നായി!
'തങ്കപ്പന് ചേട്ടന് കാറ്റേറ്റ കവുങ്ങുപോലെ ആടിയാടി വരുന്നത് കണ്ടപ്പോള്‍ ...'
തോന്നി തോന്നി ഇതിങ്ങനെത്തന്നെ ആകുമെന്ന് !?.
നന്നായിട്ടുണ്ട് സൂ.
:-) അപ്പോ തങ്കപ്പച്ചേട്ടന് കുളി മാത്രമേ നിര്ത്തിയുള്ളൂലേ?!..
ഞാന്‍ വിചാരിച്ചു അതോടുകൂടി കുടി നിര്ത്തിയിട്ടുണ്ടാവുമെന്ന്.
ഹ....ഹ..ഹ....ദേ കെടക്കണു....
സൂവിന്റെ വകേം ഒരു കള്ള് പോസ്റ്റ്.
മാളോരേ....ശ്രദ്ധിക്കൂ....ഈ മാസം കള്ള്,കഞ്ചാവ്,പ്രൊവിഡന്‍സ് മാസമായി കൊണ്ടാടുന്നതാണു.
തങ്കപ്പേട്ടന് രാത്രി കുളി രണ്ടാമതും തുടങ്ങിയാല്‍ അറിയിക്കണേ....100 എണ്ണയുമായ് കാത്ത് നിന്നാല്‍ ഒരു അര കുപ്പി കിട്ടിയാലോ.....
ഹ ഹ അതു നന്നായി
നല്ല പോസ്റ്റ് സൂ..തങ്കപ്പന് ചേട്ടന് ആളു കൊള്ളാമല്ലോ...ഭാഗ്യം ആ സമയത്ത് ബീഡി കത്തിയ്ക്കാനൊന്നും തോന്നാത്തത്:-)
എങ്കിലും തങ്കപ്പന് ചേട്ടനെക്കൊണ്ട് എണ്ണ കുടിപ്പിച്ച് കളഞ്ഞല്ലോ...
കൊള്ളാം.
കൊള്ളാം
കള്ള് കഥ കൊള്ളാം!!!
ഹ ഹ അവസാനം സുവിന്റെ അടുത്ത് നിന്നും വീണ്ടും തമാശ പോസ്റ്റുകള്‍ വരാന്‍ തുടങ്ങീലോ... കൊള്ളാം നന്നായിട്ടുണ്ട് :) :) :)
സൂ:) ഈ തങ്കപ്പന് ചേട്ടന്റെ ഒരു കാര്യം.
ഈ തങ്കപ്പന് ചേട്ടന് ഒരു ‘പൊന്നപ്പന്’ തന്നെ! നന്നായി ഏതായാലും പുഴയില്‍ പോയി കുളിക്കാന്‍ തോന്നിയത്! പകരം ക്ണറ്റുകരയില് പോകണമെന്ന്തോന്നിയിരുന്നെങ്കില് ഒരുപക്ഷേ തങ്കപ്പന് ചേട്ടന് ഒരുപക്ഷേ ഒരിക്കലും കുളിക്കേണ്ടി വരില്ലായിരുന്നു അല്ലേ?
വന്നു വായിച്ചു.
ഇതില്‍ സൂവിനെ കണ്ടില്ലെന്നു പറഞ്ഞാല്‍ മുഷിയരുത്.
Nousher
അങ്ങനെ കണ്ടറീയാതെ കൊണ്ടറിഞ്ഞ തങ്കപ്പന്ചേട്ടന് നല്ല കുട്ടിയായി അല്ലെ!
:-)
തങ്കപ്പന് ചേട്ടന്റെ കുളി - കുളിപ്പിച്ച് കിടത്തേണ്ടി വന്നില്ലല്ലൊ; ഭാഗ്യം.
സുവിന് മര്‍മ്മം ഉള്ള നര്‍മ്മം നന്നായറിയാം.
സൂവേച്ചി,
ഈ ലിങ്കില്‍ ഏവൂര്‍ജിയുടെ കമന്റുകള്‍ ഒന്ന് നോക്കണെ.
തക്കാളി ചോര്‍, എരുനെല്ലിക്ക,ചെറുപയര്‍ കറി,
ഉരുളക്കിഴങ്ങ് കറി - ഇത്രേം എന്റെ കണ്ണില്‍ പെട്ടിട്ടുണ്ട്, അതൊക്കെ ഞന്‍ സ്ക്രീന്‍ പ്രിന്റ് ചെയ്തു വെച്ചിട്ടുണ്ട്. വേറെ എന്തെങ്കിലും ഉണ്ടെങ്കില്‍ സ്ക്രീന്‍ പ്രിന്റ് ചെയ്തു വെക്കുക.
എന്നിട്ട് ഇവരീ യാഹൂ കോപ്പി റൈറ്റില്‍ പറഞ്ഞിരിക്കുന്ന പോലെ
പ്രതികരിക്കുക.
http://in.docs.yahoo.com/info/copyright/copyright.html
പറ്റുമെങ്കില്‍ മെയില്‍ അയക്കുമ്പോള്‍ അറിയാവുന്ന വേറൊരാള്‍ക്കും കൂടി (പ്രത്യേകിച്ചു ഓഫീസ് മെയില്‍ അങ്ങിനെ മറ്റൊരു സെര്‍വറിലുള്ള ഈമെയില്‍ ഉള്ളവര്‍) മെയിലിന്റെ കോപ്പി വെക്കുക. അപ്പൊ പിന്നെ കിട്ടിയില്ലാ കണ്ടില്ലാന്നൊക്കെ അവരു
പറയാണ്ടിരിക്കാനാണത്. :)
യാഹൂ ഒത്തിരി പൈസായുള്ള കമ്പനിയാണ്. വേണോങ്കി നമ്മള് നേരത്തെ പറഞ്ഞ മീറ്റിനു സൂവേച്ചിക്കൊരു അമേരിക്കന്‍ ടിക്കറ്റിനുള്ള പൈസ ഒപ്പിക്കണോന്ന് നമുക്ക് ആലോചിക്കാം :)
ദയവായി ഇതിനു യാഹൂനോട് പ്രതികരിക്കുക. മിനിമം ഒരു മാപ്പെങ്കിലും വേണമെന്ന് പറയാന്‍ മടിക്കരുത്.
യാഹൂ പോലൊരു കോര്‍പ്പറേറ്റില്‍ നിന്ന് ഇത് പാടില്ലാത്തതാണ്. ബൂലോഗര്‍ക്കെല്ലാം കൂടി ഒരു പൊതുവേദിയുണ്ടെന്നൊന്നും യാഹൂ തൊഴിലാളികള്‍ക്ക് അറിവുണ്ടാവില്ല.
ഇതാണ് നമ്മള് കൂട്ടമായി പ്രതിഷേധിക്കേണ്ട സമയം. സൂര്യഗായത്രിയ്ക്ക് എല്ലാ പിന്തുണയും.
ഇഞ്ചിപ്പെണ്ണേ :) നന്ദിയുണ്ട്. പക്ഷെ എന്റെ കണ്ണ് കുറച്ച് വലുതായതുകൊണ്ടാണോന്നറിയില്ല, ഇതൊക്കെ ഞാന്‍ പണ്ടേ കണ്ടു. സ്ക്രീന്‍ ഷോട്ടും ഒക്കെ എടുത്തു. ഇന്നലെ, ഒരു ഞായര്‍ വെറുതേ പോയെങ്കില്‍ എന്താ? സാരമില്ലെന്നേ, ഐസ്ക്രീമൊക്കെ പിന്നേം കഴിക്കാലോ അല്ലേ? പിന്നെ, മെയിലിന്റെ കാര്യം. പുഴയ്ക്ക് അയച്ചപ്പോഴും, ഞാന്‍ അങ്ങനെ മെയില്‍ വേറെ ഐ ഡിയിലും വെച്ചിരുന്നു. എന്നിട്ടും, കിട്ടിയില്ലാ, കിട്ടിയില്ലാന്ന് പറഞ്ഞപ്പോ ഒന്നുംകൂടെ അയച്ചതാണ്. പിന്നെ എന്താ, ഒരാള്‍ ഇരിപ്പുണ്ടല്ലോ, മുകളില്‍, അതാണ് ആകെയുള്ള ആശ്വാസം.
“ചട്ടനെ, പൊട്ടന് ചതിച്ചാല്‍, പൊട്ടനെ, സൂവിന്റെ ബെസ്റ്റ് ഫ്രണ്ട് ദൈവം കൊട്ടും”
ഇപ്പോ ഒരു മാസം ആയില്ലല്ലോ അല്ലേ, എന്നെ എല്ലാരും കൂടെ കരയിപ്പിച്ചിട്ട്? ചിലര്‍ക്കൊക്കെ കിട്ടിയല്ലോ അല്ലേ?
ഇഞ്ചിപ്പെണ്ണിന്റെ ഒച്ചയുണ്ടാക്കലിന്റെ പോസ്റ്റില്‍ ഒരു കമന്റ് വെച്ചാലോന്ന് നൂറ് പ്രാവശ്യം വിചാരിച്ചതാണ്. അറിയിക്കാന്‍. പിന്നെ വേണ്ടാന്നുവെച്ചു. ഈ വ്യക്തിഹത്യ എന്നു പറയുന്നത് ചെറിയ കാര്യം ഒന്നും അല്ല.
ഒച്ച ഉണ്ടാക്കാനേ ആവൂ. പക്ഷെ അതുണ്ടാക്കാന്‍ തീരുമാനിച്ചു.
ഏവൂ :) നന്ദി.
ദിവാ :) നന്ദി.
സൂവേച്ചി, അതെന്തേ എന്റെ പോസ്റ്റില്‍ ഒരു കമന്റായെങ്കിലും ഇടാഞ്ഞെ? ഇന്നിപ്പോള്‍ ഇത് കണ്ട ഉടനേ ഞാന്‍ അവരുടെ ഓഫീസിലേക്ക് വിളിച്ചിട്ടുണ്ടായിരുന്നു. അവരിന്നു അടവാണ് ഇന്ന്. നാളെ കാലത്തെ വിളിക്കാം. ഇവിടേം ഒന്ന് അറിയിക്കാമെന്ന് കരുതിയിട്ട്. ഞാനണെങ്കില് ലീഗല്‍ ആക്ഷന്‍ എടുക്കും എന്നു തന്നെ അവര്‍ക്ക് പറഞ്ഞെഴുതും. കണ്ടന്റ് എടുത്തതിനു അതും മന:പൂര്‍വ്വം ആണെങ്കില്‍ 100,000$ വരെ കൊടുക്കാന്‍ കമ്പനി ബാദ്ധ്യസ്ഥരാണ്. അതും കൂടി അവരോട് പറയുക. നമുക്കും നിയമങ്ങള്‍ അറിയാമെന്ന് അവര്‍ അറിയണം.അതാണ് നമ്മുടെ ആയുധം. യാതൊരു ദാക്ഷിണ്യവും വിചാരിക്കരുത്. പാവം വെബ്സൈറ്റുകള്‍ പോലെയല്ല ഇത്. വമ്പന്‍ കോര്പ്പറേറ്റുകളാണിത്.
സൂവേച്ചീന്റെ ചേട്ടനോടും കൂടി ചോദിച്ചിട്ട് ആലോചിച്ചു തന്നെ ചെയ്യുക. യാഹൂന്റെ സെര്‍വര്‍ ഇക്കെ ഇവിടെയാണ്. അതുകൊണ്ട് ഇവിടുത്തെ നിയമം തന്നെ ബാധകമാവുമെന്ന് തോന്നുന്നു.
എന്റെ പോസ്റ്റില്‍ അങ്ങിനെ എന്തെങ്കിലും ഒരു കമന്റിടാന്‍ സൂവേച്ചി ഒരു നിമിഷം പോലും ആലോചിക്കണ്ട.
പറ്റുമെങ്കില്‍ മോഷ്ടിച്ച കണ്ടെന്റെല്ലാം വെച്ചു, സ്ക്രീന്‍ ഷോട്ടും വെച്ച് പുഴ ചെയ്ത പോലെ സൂര്യഗായത്രിയില്‍ ഒരു പോസ്റ്റിടുക. ഈ കമന്റൊക്കെ അവിടെ ഇടാലൊ.
ഇതു സു വിന്റെ മാത്രം പ്രശ്നമല്ല. നാം ബ്ലോഗരെല്ലാം ഏറ്റെടുക്കേണ്ട പ്രശ്നമാണ്.
ഒരു പോസ്റ്റിടും മുന്‍പേ ഇനി ഏതൊക്കെ കോര്പ്പരേറ്റുകളിലേക്കാണ് ചോര്‍ന്നു പോകുന്നത്. എന്നു നാം അറിയുകകൂടിയില്ല.
പ്രതിഷേധം സംഘടിതമായാകാം.
ഒറ്റപ്പെട്ട പ്രതിഷേധം വിലകുറക്കും.
ഇഞ്ചിപ്പെണ്ണേ,
ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ ഞാന്‍ ഏതു സമയത്തും കമന്റിടും. പക്ഷെ, അത് കഴിഞ്ഞ് വരുന്ന കമന്റൊക്കെ ഞാന്‍ തന്നെ അല്ലേ കാണേണ്ടത്?അതുകൊണ്ട് വേണ്ട എന്നുവെച്ചു. ബൂലോഗക്ലബ്ബില്‍ ഉള്ള കമന്റൊക്കെ വായിച്ചാല്‍ അറിയാം അത്. ചൂടുവെള്ളത്തില്‍ വീണ പൂച്ച മഴ പെയ്താലും പേടിക്കും. ഞാന്‍ ആണെങ്കില്‍ പൂച്ച പോലും അല്ല. പിന്നെ, പൈസയുടെ കാര്യമൊന്നും പറയല്ലേ. അതിന് ഞാന്‍ വേറെയും കേള്‍ക്കേണ്ടി വരും.
ഞാനിങ്ങനെ പൈസയ്ക്ക് മുട്ടി ഇരിക്ക്യല്ലേ ;)
എന്നാലും യാഹൂന്റെ ഒരു ആത്മവിശ്വാസമേ! ആരും അവരുടെ സൈറ്റ് വായിക്കില്ലാന്നുള്ളാ ആ ആത്മവിശ്വാസം സമ്മതിച്ചു കൊടുക്കണം. ഇത് വെച്ചൊരു പോസ്റ്റിടൊ സൂവേച്ചി?
വേറെ പോസ്റ്റ് വേണോ? എനിക്ക് ധൈര്യമില്ല. പലരുടേയും തനിനിറം ഞാന്‍, പുഴയ്ക്കെതിരെ പ്രതികരിച്ചപ്പോള്‍ കണ്ടതാണ്. ചിലരൊക്കെ, അവരുടേതൊക്കെ, യാഹൂവില്‍ ഇട്ടാല്‍ അവര്‍ പാര്‍ട്ടി നടത്തും. ;) സന്തോഷിച്ച്. അതുകൊണ്ടാണ്, ഞാന്‍ ഇത് മിണ്ടണ്ട എന്നുവെച്ചത്. ഇഞ്ചിപ്പെണ്ണിന് ഒരു പോസ്റ്റ് വെക്കാന്‍ പറ്റുമെങ്കില്‍ വെക്കുമോ?
ആരാന്റെ വാലിന് തീപിടിക്കുമ്പോഴേ കാണാന്‍ രസമുണ്ടാവൂ. അവനവന്റെ വാലിന് തീ പിടിച്ചാല്‍ പൊള്ളും. ;)
സൂവേച്ചി, സൂവേച്ചീന്റെ കോപ്പി റൈറ്റ് ലംഘനത്തിന് സൂവേച്ചി തന്നെ പ്രതികരിക്കണം എന്നാണ് ശരിയായ നിയമം. ഞാന്‍ പോസ്റ്റ് വെക്കുന്നത് ശരിയല്ല. സൂവേച്ചി പോസ്റ്റ് വെച്ച ശേഷം അത് വെച്ച് എനിക്കെന്റെ ഫുഡ് ബ്ലോഗില്‍ ഒരു പോസ്റ്റിടണം. സൂവേച്ചീന്റെ ഫുഡ് ബ്ലോഗുകളല്ലേ അവര്‍ കട്ടത്. അതുകൊണ്ട് അത് എന്റെ ഇംഗ്ലീഷ് ഫുഡ് ബ്ലോഗില്‍ ഒരു പോസ്റ്റിടണം. മറ്റുള്ള ഭാഷക്കാരും അറിയണം. അവരുടേയും ഉറപ്പായിട്ടും കട്ടിട്ടുണ്ടാവും. അങ്ങിനെ ചെയ്യാന്‍ ആണ് ഞാന്‍ ഉദ്ദേശിച്ചത്.
സൂവേച്ചി, ആരെ പേടിക്കണം? എന്തിനു പേടിക്കണം? ഒന്നും പേടിക്കണ്ട. അതൊന്നും സാരമില്ല. പോട്ടെ. വിവരമില്ലാത്തവരും കണ്ണടച്ച് ഇരുട്ടാക്കുന്നവരും അതൊക്കെ ചെയ്തോട്ടെ. ബൂലോക ക്ലബ് പോലെയല്ലൊ ഇത്. ഇത് സൂവേച്ചീന്റെ സ്വന്തം ബ്ലോഗ്,സ്വന്തം പോസ്റ്റ്,ആരേയും ഭയക്കേണ്ട. അതിനാണാല്ലൊ ബ്ലോഗ് തരുന്ന സ്വാതന്ത്ര്യം.
ജസ്റ്റ് ഇത്രേം ഇട്ടാല്‍ മതി. സൂവേച്ചീന്റെ പോസ്റ്റിന്റെ ലിങ്ക് വെക്കുക. എന്നിട്ട് യാഹൂന്റെ സ്ക്രീന്‍ ഷോട്ട്. അത്രേമുണ്ടെങ്കില് ബാക്കി ഞാന്‍ പോസ്റ്റാക്കിക്കോളാം. പക്ഷെ സൂവേച്ചി അത് എവിടെയെങ്കിലും സൂവേച്ചീന്റെ ബ്ലോഗില്‍ മെന്‍ഷന്‍ ചെയ്യണം. എന്നാലേ, അത് ശരിയാവൂ. ഒരു പ്രശ്നവുമുണ്ടാവില്ല. ധൈര്യമായിരിക്കൂ...
qw_er_ty
തങ്കപ്പന് ചേട്ടനെ ഒരു പാഠം പഠിപ്പിച്ച പോസ്റ്റ്. അലക്കി വെളുപ്പിച്ചിരിക്കുണു സു.
-സുല്‍
സൂചേച്ചീ: അയലോക്കത്ത് എത്തിനോക്കുന്ന പരിപാടി നിര്‍ത്തിയേക്ക്..
ഓടോ:
സൂചേച്ചി പിന്നേം വിവാദങ്ങളിലേക്കാണല്ലോ?
അതേപറ്റി പോസ്റ്റിടുകയാണെങ്കില്‍ ഞാനൊരു പേര് നിര്‍ദേശിക്കട്ടേ !!!
“കരിഞ്ഞ മത്തിയും കട്ടെടുത്ത കണ്ടന് പുലിയും” ഇഷ്ടപ്പെട്ടാലും ഇല്ലേലും അറിയിക്കണം
പുഴ ചോദിക്കാതെ എടുത്തിട്ടപ്പോഴും എഴുതിയവരുടെ പേരുകളും/ബ്ലോഗ് ഐഡികളും, ബ്ലോഗ് urlഉം വ്യക്തമായി കൊടുത്തിട്ടുണ്ടായിരുന്നു എന്നു ഒന്നു ഓര്‍മ്മിപ്പിച്ചോട്ടെ:)
യാഹൂ നെ ഇനി I.I.A. Yahooന്ന് ബഹുമാനിച്ച് വിളിക്കാ ല്ലേ?:)
സതീഷ് :) ആദ്യത്തെ കമന്റിന് നന്ദി. അഭിപ്രായത്തിനും.
പൊതുവാളന്‍ :) നന്ദി.
ചേച്ചിയമ്മേ, കുടി നിര്‍ത്താന്‍ ഇനി വേറെ എന്തെങ്കിലും സംഭവിക്കേണ്ടിവരും.
വല്യമ്മായീ :)
സാന്‍ഡോസ് :) ഈ കള്ള് പോസ്റ്റ് സാന്‍ഡോസിനു സമര്‍പ്പിക്കണോ? ;)
സാരംഗീ :) അതെ. അത് നന്നായി.
സതീശ് :) നന്ദി.
സഹൃദയന് :) നന്ദി.
ബാബൂ :) നന്ദി.
കുഞ്ഞന്‍സ് :) തമാശ എത്ര വേണമെങ്കിലും ആവാമല്ലോ. പക്ഷെ സീരിയസ്സ് ആയേക്കാം എന്നു വിചാരിച്ചു.
നന്ദു :) നന്ദി.
ഷാനവാസ് :) സ്വാഗതം. പാവം തങ്കപ്പന് ചേട്ടന്.
നൌഷര്‍ :) ഇല്ല, മുഷിയില്ല. എല്ലാ പോസ്റ്റിലും എന്നെ കാണണം എന്നു തന്നെയാണ് എന്റെ ആഗ്രഹം. ഇടയ്ക്കൊക്കെ തമാശയും വേണ്ടേ?
സോന :) അതെ. അങ്ങനെ ആയി.
യാമിനീ :)
സ്നേഹിതന് :) നന്ദി.
കരീം മാഷേ :) പിന്തുണയ്ക്ക് നന്ദി.
സുല്‍ :) ഹി ഹി ഹി.
കുട്ടിച്ചാത്താ :) നിര്‍ത്തി, നിര്‍ത്തി.
എന്നാലും എന്റെ, രുചികരമായ, സ്വാദേറിയ, വിഭവസമൃദ്ധമായ പാചകത്തിനെ, കരിഞ്ഞ മത്തി ആക്കിയല്ലോ.;) ഞാന്‍ ചാത്തനേറ് നടത്താന്‍, ബാംഗ്ലൂര്‍ക്ക് വരുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തു.
രേഷ് :) അയ്യോ അയ്യയ്യോ എന്നും വിളിക്കാം. ;)
ഇഞ്ചിപ്പെണ്ണേ, പോസ്റ്റ് വെക്കാം. കറിവേപ്പിലയില്‍ വെക്കാം എന്നു വിചാരിക്കുന്നു. കുറച്ചുനേരം വേണം എനിക്ക്.
അതേ സൂവേച്ചി, കറി വേപ്പിലയില്‍ വെച്ചോളൂ. പറ്റുമെങ്കില്‍ പോസ്റ്റിന്റെ തുടക്കത്തില്‍ ഇംഗ്ലീഷില്‍ രണ്ട് വരിയും കൂടി എഴുതി ചേര്‍ക്കണേ. എനിക്ക് ലിങ്ക് കൊടുക്കുമ്പൊ ഇതര ഭാഷാക്കാര്ക്കും കൂടി ഒറ്റ നോട്ടത്തില്‍ മനസ്സിലാവാന്‍ വേണ്ടിയാണത്. അതില്ലെങ്കിലും സാരമില്ല.
സൂവേച്ചി വെച്ചോളൂട്ടൊ.ഞാന്‍ ഉറങ്ങാന്‍ പോവാ. ഞാനൊരു 5 മണിക്കൂറിനു ശേഷം വരാം. അപ്പോള്‍ കാണുമല്ലൊ. അന്നേരം ബാക്കി ചെയ്യാട്ടൊ. ധൈര്യമായി പോസ്റ്റു വെക്കൂ...മറ്റുള്ളവര്‍ക്കും ഒരു മാതൃകയാകട്ടെ.
:)
സുവിന് തങ്കപ്പന് ചേട്ടനെ നേരിട്ടറിയുമോ?
അതോ ഇതും ഭാവനയാണോ?
രാണ്ടായാലും നന്നായിരിക്കുന്നു.... :)
--
'പുഴ' ചെയതതു വേണമെങ്കില്‍ പുറം ലോകത്തേക്കൊരു പരിചയപ്പെടുത്തല്‍ എന്നു പറഞ്ഞു ആശ്വസിക്കമായിരുന്നു..പക്ഷെ ഈ പണചാക് yahoo പാവം ബ്ലോഗ്-ഇന്റെ കൈയ്യില്‍ നിന്നും കട്ടതു വളരെ മോശമായിപോയി..
പ്രിയംവദ
qw_er_ty
കുട്ടമ്മേനോനേ :)
ഹരീ :) ഇത്തരം തങ്കപ്പന് ചേട്ടന്മ്മാരെയൊന്നും എനിക്ക് പരിചയം ഇല്ല. ഇത് വെറും ഭാവന മാത്രം. നന്ദി.
പ്രിയംവദ :)
ഇഞ്ചീ :) വെക്കാം, പോസ്റ്റ്. അഞ്ച് മണിക്കൂര്‍ ഉറങ്ങാന്‍ പോകുന്നോ? എന്നാല്‍ ഞാനും ഉറങ്ങീട്ട് വരാം. മിനിയാന്ന് കണ്ട സ്വപ്നത്തിനെ ബാക്കി കാണുമോന്ന് നോക്കട്ടെ. ;)
(ഞാന്‍ ഉറങ്ങിയാല്‍ എന്റെ ജോലിയൊക്കെ ആരു ചെയ്യും...? ജോലി തീര്‍ന്നിട്ട് പോസ്റ്റ് വെച്ചിട്ട്, കിടന്നുറങ്ങാം. ഇന്ന് രാത്രി പത്തിനുമുമ്പ് പോസ്റ്റ് വെക്കാം.)
qw_er_ty
സൂ വ്യക്തിഹത്യ ഉണ്ടാക്കുന്ന മുറിവുകള്‍ മായാന്‍ കുറച്ച് പ്രയാസമാണ്. മനസ് വളര്‍ന്നിട്ടില്ലാത്തവര്‍ പറയുന്ന വാക്കുകള്‍ക്ക് അത്രയും പ്രാധാന്യം കൊടുത്താല്‍ മതി. പലതും വായിച്ചു ഈയിടെ. വെറും പുച്ഛം തോന്നി ഇവരോട്. അതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. അവരത് അര്‍ഹിക്കുന്നുമില്ല.
പക്ഷേ പേടിച്ചു പിന്മാറരുത്. സൂവിന്റെ ബ്ലോഗ്ഗില്‍ പ്രതികരിക്കണം. കമന്റ് മോഡറേഷന് വെച്ച്, ആവശ്യമില്ലാത്ത കമന്റുകള്‍ അപ്പോള്‍ തന്നെ മായ്ച്ചു കളയുക. പിന്നേയും അതു വായിച്ചു രസിക്കാന്‍ വരുന്നവര്‍ കാണും.
പുഴയായാലും യാഹൂവായാലും ഒരുപോലെ. അവിടെ പാവപ്പെട്ടവരും പണക്കാരും എന്നില്ലല്ലോ. ആശംസകളോടെ, ശാലിനി.
ശാലിനീ :) അന്ന് തന്ന പിന്തുണയിലും, ഇന്ന് പറഞ്ഞതിലും നന്ദിയുണ്ട്. ഇഞ്ചിപ്പെണ്ണ് പറഞ്ഞപോലെ, വിവരമില്ലാത്തവര്‍ പറയുന്നത്, ഞാനിപ്പോള്‍ കണക്കാക്കുന്നതേയില്ല. പുഴയിലെ വിവാദം വരുന്നതിനുമുമ്പ് എനിക്ക്, എല്ലാവരും ഒരുപോലെ ആയിരുന്നു. അങ്ങനെ ആവശ്യമില്ല എന്ന്, ചിലര്‍ തെളിയിച്ചുതന്നു. പിന്നെ കമന്റിന്റെ കാര്യം. ഞാന്‍ മായ്ച്ചുകളയുന്നില്ല. അത്രയ്ക്കും സഹികെട്ടാല്‍ മാത്രമേ മായ്ക്കൂ. അല്ലെങ്കില്‍ വെച്ചവര്‍ തന്നെ വീണ്ടും വീണ്ടും നോക്കും. പരിഹാസ്യര്‍ ആവുന്നത് അവര്‍ തന്നെയാണെന്ന്, അവര്‍ക്ക് പിന്നീട് മനസ്സിലാവും. ക്ലബ്ബില്‍, ചിലരുടെ കമന്റ് കണ്ടില്ലേ? അനോണി ആയിട്ട് വെച്ചത് പോലും, വെച്ച ആള്‍ക്കെങ്കിലും, അറിയാമല്ലോ, താന്‍ വെച്ചതാണെന്ന്. കണ്ട് സ്വയം നിന്ദ തോന്നട്ടെ.
qw_er_ty
സൂ പറഞ്ഞതും ശരിയാണ്. എന്തൊക്കെയോ എഴുതാനാണ് ഞാന്‍ ബ്ലോഗ് തുടങ്ങിയത്. പക്ഷേ സൂവിന്റെ ബ്ലോഗില്‍ ഉണ്ടായ വിവാദങ്ങള്‍ ശരിക്കും മനസിനെ മടുപ്പിച്ചു കളഞ്ഞു. മറ്റുള്ളവരുടെ മനസിനെ മടുപ്പിക്കുകയായിരുന്നല്ലോ അവരുടേയും ലക്ഷ്യം. സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്തവരെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരെ കുറ്റം പറഞ്ഞെങ്കിലും ആളാകണ്ടേ, അവരറിയുന്നില്ല, അവര്‍ക്ക് മറ്റുള്ളവര്‍ എന്തു വിലയാണ് കൊടുക്കുന്നതെന്ന്. ഞങ്ങളുടെ നാട്ടില്‍ കില്ലപട്ടികള് ഉണ്ടായിരുന്നു, വെറുതേ കുരച്ചുകൊണ്ട് മറ്റുള്ളവരുടെ പിറകേ നടക്കും. ആ പട്ടികളുടെ കുരകേട്ട് ആരും ഒന്നു തിരിഞ്ഞുനോക്കുക പോലും ഇല്ല.
ജയിച്ചോ തോറ്റോ എന്നുള്ളതല്ല, ശ്രമിക്കുക എന്നതാണ് പ്രധാനം. സോ, സൂ മുന്നോട്ടുതന്നെ പോവൂ.
qw_er_ty
സൂ,
ഇവിടെ എന്താ നടക്കുന്നത്? ഇഞ്ചിയും ശാലിനിയുമൊക്കെ തങ്കപ്പന് ചേട്ടനുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണല്ലോ പറയുന്നത്...
യാഹൂ എന്തോ സൂവിന്റെ ബ്ലോഗില്‍ നിന്നും എടുത്തു എന്നു മാത്രം മനസിലായി, എന്താ എടുത്തതെന്നോ, എവിടെച്ചെന്നു നോക്കിയാലതു കാണുവാനൊക്കുമെന്നോ മനസിലായില്ല... ഒന്നു പറഞ്ഞുതരൂ...
--
ഹരീ :) http://kariveppila.blogspot.com/
ഇവിടെയുള്ളത് പലതും,
http://in.malayalam.yahoo.com/
പാചകത്തില്‍ ഇട്ടിട്ടുണ്ട്. അതാണ് കാര്യം.
qw_er_ty
സുവേച്ചി, ഇഞ്ചിപ്പെണ്ണേ, യാഹൂ പമ്മിപമ്മിവന്ന്, മറ്റുള്ളവരുടെ അടുക്കളയില്‍ കയറി കട്ടുതിന്നുന്ന ഒരു കണ്ടന് പൂച്ച യാണെന്ന് ഇപ്പോഴല്ലേ പിടികിട്ടിയത്! പാവം, കണ്ണടച്ച് പാലുകുടിച്ചാല്‍ ആരുമറിയില്ലെന്ന് കരുതിക്കാണും.ഈ കട്ടുകുടി നിര്‍ത്താനുള്ള ശ്രമത്തിന് സര്‍വ്വ പിന്തുണയും എന്റെ ഭാഗത്തുനിന്നും ഉണ്ടാകും. സുവേച്ചി പേടിക്കാതെ ധൈര്യമായി മുന്നോട്ടു പോകുക. വഴിമുടക്കികളും, പിന്തിരിപ്പന്മാരും എവിടെയും ഉണ്ടാകും. കണ്ടാലറിയാത്ത ഇക്കൂട്ടര്‍ രണ്ടെണ്ണം കൊണ്ടറിന്ഞ്ഞുകൊള്ളും.നിയമ നടപടി കള്‍ക്കോ, നഷ്ടപരിഹാരത്തിനോ( ഇതൊന്നും പാവപ്പെട്ടവനുമാത്രം ബാധകമാണെന്ന ഭീമന്മാരുടെ ധാര്‍ഷ്ട്യം അത്ര ശരിയല്ലല്ലോ), അതൊന്നും നടന്നില്ലെങ്കില്‍ ഇവന്മാരുടെ തനിനിറം മാലോകരെയെങ്കിലും അറിയിക്കുകയെങ്കിലും ചെയ്യണം. ഇത് പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഏവൂര്‍ജി ക്കും, ഇഞ്ചിപ്പെണ്ണിനും ആശംസകള്‍.
സുവേച്ചിയോട് ഒരിക്കല്‍ കൂടി: ധൈര്യമായിമുന്നോട്ടുപോകൂ !
സുവേച്ചി, ഇഞ്ചിപ്പെണ്ണേ, ഏവൂര്‍ജീ, കരിം മാഷേ,ദിവാസ്വപ്നം, ശാലിനീ....മലയാളം ബ്ലോഗുകളെ സ്നേഹിക്കുന്നവനെന്ന നിലയില്‍ ഇത്രയെങ്കിലും ചെയ്യായ്തിരിക്കാന് കഴിഞ്ഞില്ല. http://pinthuna.blogspot.com/ ഈ ഒരു ലിങ്ക് ഇവിടെ കൊടുത്തതില്‍ സുവേച്ചി ക്ഷമിക്കുമല്ലോ!നിങ്ങളുടെയെല്ലാം പിന്തുണ സുവേച്ചിക്കുണ്ടെന്നറിയാം...എന്റെ ഒരു എളിയ ശ്രമം.
പോസ്റ്റ് വളരെ ഇഷ്ട്ടപ്പെട്ടു...
അവസാനത്തെ വരികള്‍ പ്രത്യേകം ശ്രദ്ധിച്ചു. കുടി നിര്‍ത്തി എന്നല്ല, കുടിച്ചു വന്ന രാത്രികളില്‍ കുളി നിര്‍ത്തി എന്നത്. കുടി നിര്‍ത്തല്‍ അത്ര എളുപ്പമുള്ല കാര്യമല്ലല്ലോ..തങ്കപ്പന് ചേട്ടനെ പോലെ യൊരാള്ക്ക്..
ബാക്കി കാര്യങള് ഇവിടെ വായിച്ചു. സൂ ഇതിനകം തന്നെ പ്രതികരിച്ചിരിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു..
സ്നേഹം പി.ആര്
തങ്കപ്പേട്ടന് കിണറ്റില്‍ വീണപ്പോഴുള്ല ശബ്ദമാണോ ‘യാഹൂ’ എന്ന് കേട്ടത്? :-) (ഞാന്‍ ഇപ്പൊ ഭയങ്കര ഡീസന്റാ.ഓണ്‍ ടോപ്പിക്ക് മാത്രേ പറയൂ)
യാഹൂനെ കൊല്ലാന്‍ തന്നെ തീരുമാനിച്ചൊ ദില്‍ബൂ?
ഞാനും ദില്ബൂം ഡീസന്റായി.
ഓണ്‍ ടോപ്പിക് മാത്രം
“ഒരു അങ്കം ഞാന്‍ കുറിച്ചിട്ടുണ്ട് വിവിയന്‍ റിച്ചാര്ഡ്സേ. യാഹൂവിനെയും ഓന്റെ അമ്മായിയപ്പന് ഇട്ട്യാസുവിനെയും ഒന്നിച്ച് തട്ടും ബ്ലോഗേഴ്സിനോട് കളിച്ചാല്‍. അല്ല പിന്നെ. ഈ ഡോളറിനൊക്കെ ഇപ്പൊ എന്താ വില? കിലോനാണോ കണക്ക് ആവോ.” ഇത്രയും സ്വപ്നം കണ്ടപ്പോള്‍ തങ്കപ്പേട്ടന് ഞെട്ടിയുണര്‍ന്നോ സു ചേച്ചീ? (ഓണ്‍ ടോപിക്ക്, ഓണ്‍ ടോപ്പിക്ക്) :-)
പിറ്റേന്ന് തങ്കപ്പന് ചേട്ടനെ കുളിപ്പിച്ച് കെടത്തിക്കാണും. അല്ലേ സൂ?
ഇവിടെ ഇപ്പോള്‍ ഓണ്ടോപ്പിക് എന്താ? അതിന്റെ പറ്റി പറയാതിരിക്കാം എന്നു കരുതിയാണ്.
കഥ നന്നായി.:)
തങ്കപ്പേട്ടന് അടിപൊളി..
തങ്കപ്പേട്ടനു 'കുളിക്കാ'നുള്ള സൗകര്യത്തിനാ കിണറിനു ചുറ്റുമതില്‍/വേലി കെട്ടാതിരുന്നതെന്നു തോന്നുന്നു.
സൂ:: സൂ-ന്റെ മീന്‍കറി കട്ടുതിന്ന യാഹൂ പൂച്ചക്ക് ഒരു മണി കെട്ടേണ്ടതുതന്നെ.. ആരെങ്കിലും ഒരു കുഞ്ഞുമണിയെങ്കിലും കെട്ടണമല്ലോ.. യാഹൂ പൂച്ച നമുക്ക് സേവനം നല്‍കുന്നുണ്ടെങ്കിലും അങ്ങിനെ കട്ടുതിന്നാന് പാടുണ്ടോ..?
പിന്നെ അതിനെ നമുക്ക് www.myahoo.com എന്നു വിളിക്കാം.. എന്താ...
കൃഷ് | krish
കിണറ്റില്‍ ചാടാനും പഠിച്ചു, രാത്രി കുളി തന്റെ തടിക്കു നല്ലതല്ലെന്നും തങ്കപ്പന് ചേട്ടന് പഠിച്ചു. പാവം.:)
:))
ഇതാ പറയണെ കള്ളു കുടിചാല്‍ ബുദ്ദി കൂടുമെന്ന്. കന്ഡാ കവുങ്ങുപോലെ ആടിയാടി നടന്ന തങ്കപ്പന് ചേട്ടന് പാതിരാത്രിക്കു നീന്താന്‍ പഠിച്ചത്!
നന്നായിരിക്കുന്നു സൂ
ഷാനവാസ് :) നന്ദി.
പി.ആര് :) കുടിയും നിര്‍ത്തട്ടെ എന്ന് ആശിക്കാം, ആശംസിക്കാം. നന്ദി.
ദില്‍ബൂ :) അറിയില്ല. ഞാന്‍ ഇതുവരെ വീഴാത്തതുകൊണ്ട് എന്താ ശബ്ദം എന്നറിയില്ല.
വിവി :)
ഇക്കാസ് :) പാവം തങ്കപ്പന് ചേട്ടന്. രക്ഷപ്പെട്ടതല്ലേ.
കൃഷ് :) നന്ദി.
വേണു :) അതെ. ഹിഹിഹി.
നവന് :) കാണാനില്ലല്ലോ.
മുക്കുവന് :) നന്ദി.
ബിന്ദൂ :) ഓണ്‍ ടോപ്പിക്, തങ്കപ്പന് ചേട്ടന്റെ ബുദ്ധിയുടെ വെളിച്ചം ഓണ്‍ ആയി എന്നതാണ്. ;)
qw_er_ty
സൂ
പറയുമ്പോള്‍ എല്ലാം പറയണാമല്ലൊ.
നേരെ ചൊവ്വെ കാര്യങ്ങള്‍ പറയുന്ന കൂട്ടത്തിലാണ് ഞാന്‍ .പോസ്റ്റിന് പണ്ടത്തെയത്ര മൂര്‍ച്ച പോര.ശരിയാവുമായിരിക്കും.
Post a Comment
Subscribe to Post Comments [Atom]
<< Home