Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, February 11, 2007

ഇന്ന്

ഇന്ന്.

അത് ഒരു ദിവസം മാത്രമാണ്.

ഇന്നലെ പിടി തരാതെ പോയ്ക്കഴിഞ്ഞു.

നാളെ ഒരു പ്രതീക്ഷ മാത്രം ആണ്.

സ്നേഹിക്കാന്‍, വെറുക്കാന്‍, പരിഹസിക്കാന്‍, കുറ്റപ്പെടുത്താന്‍, മായ്ക്കാത്ത മുറിവുകള്‍ മനസ്സില്‍ ഉണ്ടാക്കാന്‍, ഉപകാരം ചെയ്യാന്‍, മനസ്സിലാക്കാന്‍.

ഇതിനൊക്കെ ഉള്ളത് ഇന്ന് മാത്രമാണ്.

ഒരാളുടെ മുഖത്തും മനസ്സിലും പുഞ്ചിരി കൊടുക്കാന്‍ ഉള്ളത് ഒരു ഇന്ന് എന്ന ദിവസത്തിലാണ്.

നാളെ ഒരു പക്ഷേ, ആ വശത്തോ ഈ വശത്തോ പിറന്നില്ലെങ്കിലോ?

പിന്നെ വരുന്ന നാളെകളില്‍, കൊടുക്കാന്‍ കഴിയാതെ പോയ പുഞ്ചിരി, ഒരു കണ്ണുനീര്‍ത്തുള്ളി ആയി ഒരു ഭാരമായി കൂടെ കൊണ്ടുനടക്കേണ്ടി വന്നെങ്കിലോ?

ഞാന്‍ പുഞ്ചിരിക്കുന്നു.

പരിഹസിക്കുന്നവരോടും, മനസ്സിലാക്കുന്നവരോടും ഒരുപോലെ.

എന്റെ കണ്ണിലെ തുള്ളികളും.

എനിക്ക് കുറേ വര്‍ഷങ്ങള്‍ പിറകോട്ട് പോവാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

31 Comments:

Blogger ബിന്ദു said...

പിന്നെ ഒന്നു കൂടി ഉണ്ട് സു, ഇന്നിനും നാളേയ്ക്കും അങ്ങനെ എല്ലാ ദിവസങ്ങള്‍ക്കും രാവ് മാത്രമല്ല ഉള്ളത്, പുറകെ പകലും വരും. ഇപ്പോള്‍ പകലുള്ളവര്‍ക്ക് രാവും. അതുകൊണ്ട് നല്ല പകലിനു വേണ്ടി കാത്തിരിക്കു. :)

Sun Feb 11, 10:02:00 pm IST  
Blogger വല്യമ്മായി said...

:)

Sun Feb 11, 10:11:00 pm IST  
Blogger sandoz said...

'ഹാറ്റ്‌ സ്‌ ഓഫ്‌'

Sun Feb 11, 10:30:00 pm IST  
Blogger മന്‍സു said...

ഇന്നലെ വെറുമൊരു സ്വപ്നം മാത്രമായി..
നാളെ ഒരു പ്രതീക്ഷ മാത്രം
ഇന്ന്.. ഇന്ന് മാത്രമാണ് യാഥാര്‍ത്ഥ്യം.

എന്റെ വാക്കുകളല്ല കെട്ടോ
എവിടെയോ വായിച്ചതാണ്.
സൂര്യഗായത്രീടെ പോസ്റ്റ് കണ്ടപ്പോ ചുമ്മാ ഓര്‍ത്തു.

Sun Feb 11, 11:57:00 pm IST  
Blogger കുറുമാന്‍ said...

വളരെ അര്‍ത്ഥവത്തായ ഇന്നിന്റെ ചിന്തകള്‍ സൂ.

Mon Feb 12, 12:16:00 am IST  
Blogger reshma said...

ഉം ഇന്ന് ഒരു ദിവസം മാത്രം, കാക്കാതൊള്ളായിരം സാധ്യതകള്‍ ഉള്ള ഒരു ദിവസം:)

Mon Feb 12, 01:16:00 am IST  
Blogger Unknown said...

സു, നമ്മളെല്ലാവരും അങ്ങനെയായിരിക്കും എന്ന് തോന്നുന്നു. എല്ലാവര്‍ക്കും പിന്നോട്ട് പോകാനാണിഷ്ടം. കാരണം പിന്നിട്ട വഴികളിലെ ദുഃഖങ്ങളും കഷ്ടപ്പാടുകളുമൊക്കെയായിരിക്കാം, എങ്കിലും ആ ഇന്നലെകള്‍ നമുക്ക് ഒരുപാട് സന്തോഷങ്ങളും സമ്മാനിച്ചിരുന്നുവെന്ന് നമ്മള്‍ മറന്ന് പോകുന്നുവോ.. സു ധൈര്യമായിരിക്കൂ.. നാളെ ഒരു നല്ല ഇന്നായി സുവിനെ നോക്കി പുഞ്ചിരിക്കട്ടെ...

qw_er_ty

Mon Feb 12, 01:36:00 am IST  
Anonymous Anonymous said...

സന്ദേശം മനസ്സിലാക്കുന്നു.
വിജയം എന്നും കൂടെയുണ്ടാവട്ടെ.

ഭാവുകങ്ങള്‍

Mon Feb 12, 02:27:00 am IST  
Blogger Mubarak Merchant said...

പണ്ടൊരിക്കലാരോ പുതുവത്സരാഘോഷത്തെ പറ്റി ചോദിച്ചപ്പൊ ‘every day is a new day for me' എന്ന് പറഞ്ഞതോര്‍മ്മ വരുന്നു.
നല്ല ചിന്ത സു.

Mon Feb 12, 08:17:00 am IST  
Blogger ചേച്ചിയമ്മ said...

:-)നല്ല ചിന്ത

Mon Feb 12, 10:32:00 am IST  
Blogger asdfasdf asfdasdf said...

അതെ നാളെ ഒരു പ്രതീക്ഷ മാത്രം ആണ്.:)

Mon Feb 12, 10:34:00 am IST  
Blogger വേണു venu said...

ഇന്നലെയുടെയും നാളെയുടേയും ചിന്തയില്‍ ഇന്നു് മനോഹരമാകട്ടെ.

Mon Feb 12, 11:03:00 am IST  
Blogger സുല്‍ |Sul said...

"നമ്മുടെ ജീവിതത്തില്‍ കടന്നു വരുന്ന ‘ഇന്ന്’ എന്ന ദിവസത്തെ തുറന്ന മനസ്സോടും അകമഴിഞ്ഞ നന്ദിയോടും കൂടി ജീവിച്ചു തീര്‍ക്കാന്‍ ശ്രമിക്കുക” എന്റെ ഓട്ടോഗ്രാഫില്‍ സഹപാഠിയുടെ കയ്യൊപ്പ്.


നന്നായിരിക്കുന്നു സു.

-സുല്‍

Mon Feb 12, 11:13:00 am IST  
Blogger സാരംഗി said...

ഹൃദയം തൊടുന്ന നല്ല ചിന്തകള്‍ സൂ... എല്ലാവരും ഇന്നിനെ കുറിച്ച്‌ ബോധവാന്മാരായിരുന്നെങ്കില്‍...എത്ര നന്നായേനെ അല്ലെ?

Mon Feb 12, 11:47:00 am IST  
Blogger -സു- {സുനില്‍|Sunil} said...

“പിന്നെ വരുന്ന നാളെകളില്‍, കൊടുക്കാന്‍ കഴിയാതെ പോയ പുഞ്ചിരി, ഒരു കണ്ണുനീര്‍ത്തുള്ളി ആയി ഒരു ഭാരമായി കൂടെ കൊണ്ടുനടക്കേണ്ടി വന്നെങ്കിലോ?“
സൂ- ഇന്നില്‍ മാത്രം ജീവിക്കുക. എങ്കില്‍ ഈ ഭാരചിന്ത ഉണ്ടാകില്ല. അതല്ലേ മഹാവിഷ്ണു അനന്തന്റെ മുകളിലാണ്. പാലാഴിയാണ് പ്രപഞ്ചം/ പാലാശ്ഴിയില്‍ മുങിക്കിടക്കുന്ന അനന്തന്റെ ഭാഗം ഇന്നലെയായിരുന്നു. തല നാളയാണ്‌. ആയിരം ഫണം ഉണ്ട്‌. എപ്പോള്‍ ഏത്‌ എങനെ വരൂമെന്നറിയില്ല. അത്‌ കര്‍മ്മമാകുന്ന വിഷ്ണുവിന്റെ മുകളില്‍ എപ്പോഴും ഡമ്മോക്ലിസ്സിന്റെ വാളുപോലെ...ഇന്ന്നെപ്പോഴുuം പൊങിപ്പാറിക്കിടക്കുമ്... ഇന്‍nനിന്റെ കര്‍മ്മവും. അങനെയെല്ലാമിരിക്കുന്ന ആ കര്‍മ്മത്തെ ഞാ‍ാന്‍ നമിക്കുന്നു എന്ന്‌ ചാക്യാര്‍ പറഞത്ത് വെറുതെയല്ല.
വിശ്വത്തിന് തേളുപോലെയാണ് ഈ സങ്കല്‍പ്പം. വിശ്വത്തിന്റെ പോസ്റ്റ് വായിച്ചിട്ടില്ലേ? ഉത്തരത്തിലിരിക്കുന്ന ചിലപ്പോള്‍ മാത്രം ചിലക്കുന്ന പല്ലിയുടെ? -സു-

Mon Feb 12, 11:48:00 am IST  
Blogger Kaithamullu said...

"എനിക്ക് കുറേ വര്‍ഷങ്ങള്‍ പിറകോട്ട് പോവാന്‍ കഴിഞ്ഞിരുന്നെങ്കില്‍!"


എങ്കില്‍ ഇങ്ങിനെ ചിന്തിക്കാന്‍ കഴിയില്ലായിരുന്നു!
-വേണ്ടാ, സൂ!

Mon Feb 12, 12:05:00 pm IST  
Blogger ശാലിനി said...

ഇന്ന് കഴിഞ്ഞുപോയി ഇന്നലെയാകുമ്പോള്‍, ചെയ്തുപോയ ചില കാര്യങ്ങള്‍ വേണ്ടായിരുന്നു എന്നു തോന്നുമ്പോള്‍, എങ്ങനെ മായ്ക്കും ഞാനവയെ?


ഈ കമന്റ് മോഡറേഷന്‍ നന്നായി.ഇത് കുറച്ച് നേരത്തേ വേണ്ടിയിരുന്നതല്ലേ എന്നു തോന്നുന്നു. എന്തിനാണ് വല്ലവനും ചീത്തയെഴുതി നമ്മുടെ മനസിനെ വേദനിപ്പിക്കാന്‍ നമ്മുടെ വീടിന്റെ ഭിത്തി കൊടുക്കുന്നത്.

qw_er_ty

Mon Feb 12, 01:02:00 pm IST  
Blogger Rasheed Chalil said...

ഭൂതകാല കണക്കെടുപ്പിനും ഭാവികാല കണക്ക് കൂട്ടലുകള്‍ക്കുമിടയില്‍ നഷ്ടമാവുന്ന വര്‍ത്തമാനകാലം

ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിയ്ക്ക് നല്‍കാവുന്ന സ്നേഹത്തിന്റെ ഭാരം പേറാനാവും. അത് നാളെയുടെ ആഗ്രഹമാക്കാതെ ഇന്നിന്റെ സമ്മാനമാക്കുമ്പോള്‍ നമുക്ക് മനുഷ്യനാവാനുമാവും.

ഒരു പുഞ്ചിരിപോലും ധര്‍മ്മമാണെന്ന പ്രവചക വചനത്തിന്റെ അടിക്കുറിപ്പും ഇതായിരിക്കും.

സൂചേച്ചീ നല്ല ചിന്ത.

Mon Feb 12, 01:36:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

soooo...:)

Mon Feb 12, 02:59:00 pm IST  
Blogger സു | Su said...

ബിന്ദൂ :) ആദ്യത്തെ കമന്റിന് നന്ദി. രാവുകള്‍ ഉണ്ടെങ്കിലേ പകല്‍ വരുമ്പോള്‍ തെളിച്ചം കൂടുതലായിട്ട് മനസ്സിലാവൂ.

വല്യമ്മായീ :)

സാന്‍ഡോസ് :)



മനു :) മനുവിന്റേതല്ലെങ്കിലും ആ വരികള്‍ ഇഷ്ടമായി.

കുറുമാന്‍ :)

രേഷ് :) ആ സാദ്ധ്യതകള്‍ എന്തൊക്കെയാണ് കുട്ടീ. തുറന്നുപറയൂ.

കുഞ്ഞന്‍സ് :) അങ്ങനെ ഞാനും ആശിക്കുന്നു.

നൌഷര്‍ :)

ഇക്കാസ് :)

ചേച്ചിയമ്മേ :)

കുട്ടമ്മേനോന്‍ :)

വേണു :)

സുല്‍ :)

സാരംഗീ :) ഈ ലോകം കുറച്ചുകൂടെ മനോഹരമായേനെ.

സുനില്‍ :) ഇന്നില്‍ മാത്രം ജീവിച്ചാല്‍, ഇന്നലെയുള്ള മധുരമായ ഓര്‍മ്മകളും, നാളെയുള്ള പ്രതീക്ഷകളും ഉണ്ടാവില്ലല്ലോ.

കൈതമുള്ളേ :) അതു ശരിയാണ്. ഇങ്ങനെയൊന്നും ചിന്തിക്കാന്‍ ഞാന്‍ ശ്രമിക്കില്ലായിരുന്നു.

ശാലിനീ :) അതും ഒരു ചോദ്യമാണ്. ഇന്ന് ഇന്നലെ ആവുന്നതിനുമുമ്പ് എന്തെങ്കിലും നല്ലത് ചെയ്യാം.

ഇത്തിരീ :) ഒരു പുഞ്ചിരി, ഒരു വല്യ സമ്മാനം ആണ്.

ഇട്ടിമാളൂ :) എന്താ ഒരു നീട്ടിവിളി?

എല്ലാവര്‍ക്കും നന്ദി.

Mon Feb 12, 07:16:00 pm IST  
Blogger ചീര I Cheera said...

മനസ്സിന് എന്നും ശാന്തി തരുന്നത്, ഇന്നിന്റെ യഥാര്‍ഥ്യങളിലൂടെ, “present moment"-നെ ഉള്‍ക്കൊണ്ടു കൊണ്ട് ജീവിയ്ക്കുമ്പോഴാണെന്നു തോന്നാറുണ്ട്.

വളരെ ഇഷ്ട്ടപ്പെട്ടു ഇത്.

Mon Feb 12, 07:18:00 pm IST  
Blogger salil | drishyan said...

:-)

Mon Feb 12, 07:37:00 pm IST  
Blogger -സു- {സുനില്‍|Sunil} said...

ഇന്നില്‍ ജീവിക്കുuമ്പോള്‍ മാത്രമേ ഇന്നലെ ഓര്‍മ്mഅകളaകുന്നുള്ളൂ, നാളെപ്രതീക്ഷയാകുuന്നുള്ളൂ..സൂ. ഒന്നുകൂടെ ആലോചിച്ചുനോക്കൂ. -സു-

Mon Feb 12, 07:52:00 pm IST  
Blogger Sona said...

എല്ലാവരുടേയും സ്വപ്നമാണ് ഒരിക്കലെങ്കിലും ഇന്നലെകളിലേയ്ക്ക് റിവര്‍സടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്...(ഒരിക്കലും നടക്കാത്ത സുന്ദരമായ ഒരു സ്വപ്നം)സുചേച്ചിയുടെ ഇന്നുകളും,നാളെകളും പ്രകാശപൂരിതങ്ങളാവട്ടെ..

Mon Feb 12, 10:17:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “എനിക്ക് കുറേ വര്‍ഷങ്ങള്‍ പിറകോട്ട് പോവാന്‍ കഴിഞ്ഞിരുന്നെങ്കില്‍!“
സൂചേച്ചീ
സിമ്പിളല്ലേ ശരീരം കൊണ്ട് പറ്റില്ല മനസ്സു കൊണ്ട്..
പക്ഷേ ആളോള് കളിയാക്കും(എന്നെ ഇപ്പോള്‍ കളിയാക്കുന്നതു പോലെ)

Tue Feb 13, 12:07:00 am IST  
Blogger Haree said...

ഇതുതന്നെയല്ലേ ഭീമന്‍ യുധിഷ്ഠിരനേയും ഓര്‍മ്മപ്പെടുത്തിയത്. ഇന്നു ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നു തന്നെ ചെയ്യുക, നാളേയ്ക്ക് മാറ്റിവെയ്ക്കുന്നത് മരണത്തെ ജയിക്കുന്നതിനു തുല്യമാണെന്ന്.
--
സത്യത്തില്‍ ഇന്ന് എന്നതുതന്നെ പോയകാലവും പ്രതീക്ഷയുമല്ലേ? ജീ‍വിക്കുന്ന ആ ഓരോ നിമിഷങ്ങള്‍ മാത്രമല്ലേ നമുക്ക് സ്വന്തമായുള്ളൂ?
--
‘സൂര്യഗായത്രി’ ടച്ച് എന്തുകൊണ്ടോ എനിക്കനുഭവപ്പെടുന്നില്ല... :)
--

Tue Feb 13, 08:22:00 am IST  
Blogger സു | Su said...

പി. ആര്‍ :)

ദൃശ്യന്‍ :)

സുനില്‍ :) അതെ.

സോന :)

കുട്ടിച്ചാത്തന്‍ :) അതും ശരിയാണ്.

ഹരീ :)

എല്ലാവര്‍ക്കും നന്ദി.

Tue Feb 13, 12:01:00 pm IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

എല്ലാവരുടെയും പ്രാര്‍ത്ഥന അതുതന്നെ-
'O God, give me back my yesterdays...'

Tue Feb 13, 12:11:00 pm IST  
Blogger സജിത്ത്|Sajith VK said...

:)
(അനോണിമസ് കമന്റ് ഇല്ലെങ്കില്‍ വേഡ് വെരിഫിക്കേഷന്റെ ഒഴിവാക്കാം എന്നു തോന്നുന്നു...)

Tue Feb 13, 01:30:00 pm IST  
Blogger സു | Su said...

പടിപ്പുര :)

സജിത്ത് :)

qw_er_ty

Tue Feb 13, 03:32:00 pm IST  
Blogger അപ്പൂസ് said...

ആ ചിരി ഒരിയ്ക്കലും കൈമോശം വരാതിരിയ്ക്കട്ടെ..
ഇന്നലെകളുടെ ഓര്‍മ്മകളും..

Tue Apr 17, 11:14:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home