പാത്രപുരാണം
പാത്രങ്ങള്‍ ഇഷ്ടമില്ലാത്തവരുണ്ടോ? എന്തൊരു ചോദ്യം അല്ലേ? എനിക്ക് പാത്രങ്ങള്‍ വല്യ ഇഷ്ടമാണ്. പാത്രങ്ങള്‍ ഇല്ലാത്ത വീടുണ്ടാവില്ല. വീട്ടിലില്ലെങ്കിലും, ചിലവ, അത്യാവശ്യത്തിനു അയല്പക്കത്ത് നിന്ന് വാങ്ങിക്കൊണ്ടുവരും.
ചില പാത്രങ്ങള്‍ കണ്ടാല്‍ വളരെ സന്തോഷം തോന്നും. അതില്‍ നിറഞ്ഞുനില്ക്കുന്നത്, മൂല്യമുള്ള വസ്തുക്കള്‍ കൂടെയാണെങ്കിലോ? ഗംഭീരമായി. ചിലതൊക്കെ ആഢ്യത്വത്തോടെ, അങ്ങനെ ഇരിക്കും. നിറഞ്ഞതെന്താണെന്നുള്ള ബോധ്യമോടെ. നിറച്ച് വെച്ചിരിക്കുന്നത്, ബഹുമാനത്തോടെ കൈക്കലാക്കാന്‍ വരുന്നവരോടല്‍പ്പം പുഞ്ചിരിയോടെ. ഒരുപാട് കാലം കഴിഞ്ഞാലും തനിമ നിലനിര്‍ത്തിക്കൊണ്ട് നില്ക്കുന്ന പാത്രങ്ങള്‍ ഓരോ വീടിനും മുതല്‍ക്കൂട്ട് തന്നെ.
പാത്രങ്ങളെക്കുറിച്ച് അറിയാന്‍ ശ്രമിക്കുമ്പോള്‍, മറ്റുള്ളവരുടെ മുന്നില്‍, ഗമയോടെ പ്രദര്‍ശിപ്പിക്കാന്‍ പറ്റുന്ന പാത്രങ്ങളെക്കുറിച്ച് നമുക്ക് അഭിമാനം തോന്നില്ലേ? നമ്മുടേതെന്ന് പറയുമ്പോള്‍ ഉത്സാഹം തോന്നില്ലേ? മറ്റുള്ളവരും അതിന്റെ മേന്മയില്, അത് സ്വന്തമാക്കാന്‍ പുറപ്പെടുമ്പോള്‍ നമ്മുടെ സന്തോഷം ഇരട്ടിക്കും.
തെല്ലൊന്ന് മിനുക്കിയാല്‍ തിളങ്ങാത്തവയുണ്ടോ? ഒരുപാട് കാലം ജീവിച്ചതിനാല്‍, മാറ്റ് നഷ്ടപ്പെട്ടെന്ന് തോന്നുന്നതൊന്ന് മിനുക്കിനോക്കൂ. അത് പഴയകാല പ്രതാപങ്ങളോടെ തിളങ്ങി നില്ക്കും.
പല തരത്തിലുള്ള പാത്രങ്ങള്‍. വെച്ചാല്‍ വെച്ചിടത്ത് ഇരിക്കുന്നവ. നിറച്ച് വെയ്ക്കുന്നതിനെ ഭംഗിയായി പ്രദര്‍ശിപ്പിക്കുന്നവ. മറ്റുള്ളവരുടെ മുന്നിലേക്ക്, നമ്മുടേതെന്ന് പറയാന്‍, നമ്മളൊരിക്കലും മടിക്കാത്തവ. പ്രത്യക്ഷപ്പെടാന്‍ ഒട്ടും മടിക്കാത്തവ. പുകഴ്ത്തുമ്പോഴോ? മേന്മ നിര്‍മ്മിച്ചവര്‍ക്കുകൂടെ പകുത്ത് പോകും. ചിലത് കാണുമ്പോള്‍ത്തന്നെ നമുക്കറിയാം, സ്വന്തമാക്കിയാല്‍, മുതല്‍ക്കൂട്ടാവുമെന്ന്.
മറ്റുള്ളവരുടെ പക്കല്‍ കണ്ട്, നമ്മള് മോഹിക്കുന്നവ. അതിന്റെ ഗുണഗണങ്ങള്‍ അറിഞ്ഞ്, സ്വന്തമാക്കാന്‍ ശ്രമിക്കുന്നവ. എന്തൊക്കെ തരങ്ങള്‍.
ഇതുമാത്രമാണോ പാത്രപുരാണം? അല്ല.
ചില പാത്രങ്ങള്‍ ഒന്നിനും കൊള്ളില്ല. വെറുതെ കിട്ടിയാല്‍പ്പോലും വീട്ടില്‍ കയറ്റാന്‍ മടിക്കും. ഉപകാരമില്ലെന്നതുമാത്രമല്ല കാര്യം. ഉപദ്രവം നൂറുതരം. സ്വയം ഭാരമില്ലെന്ന് മാത്രമല്ല, നിറയ്ക്കാന്‍ പോയാല്‍ നമുക്ക് പെടാപ്പാട്. അഴകെന്ന് കണ്ട് അടുത്തുപോയാല്‍ അഴുക്കായിരുന്നെന്ന് തെളിയുന്നവ. എന്തെങ്കിലുമൊക്കെ നിറച്ചുവെച്ചേക്കാമെന്ന് വിചാരിച്ച് ചെല്ലുമ്പോഴാവും, ഓട്ടപ്പാത്രം ആണെന്ന് തെളിയുക. വെള്ളം നിറച്ചാല്‍ ചോര്‍ന്നു പോകും, ധാന്യം നിറയ്ക്കാമെന്ന് വെച്ചാല്‍ കീടങ്ങള്‍ വരുമെന്ന പേടിയും. പിന്നെ, നിറയ്ക്കാന്‍ പറ്റുന്നത്, വല്ലപ്പോഴുമെടുക്കുന്ന, അനാവശ്യമെന്ന് തന്നെ പറയാന്‍ പറ്റുന്ന വസ്തുക്കള്‍. അവ നിറച്ചുവെയ്ക്കാം. കാറ്റൊന്ന് തഴുകിയാല്‍പ്പോലും, ഒച്ചയുണ്ടാക്കി അലോസരമുളവാക്കുന്ന പാത്രങ്ങളെ കാലിയായി വിട്ടാലും കുഴപ്പമല്ലേ? എന്തെങ്കിലും നിറച്ച് ആരും കാണാത്ത മൂലയ്ക്ക് പ്രതിഷ്ഠിക്കാം. ഒന്നിനും കൊള്ളാത്ത പാത്രങ്ങളെക്കൊണ്ട് നമ്മുടെ വില എന്തിനു കുറയ്ക്കണം അല്ലേ? പിന്നെ ചെയ്യാന്‍ പറ്റുന്നത്, ഇത്തരം പാത്രങ്ങള്‍ വീട്ടിലേക്ക് കയറ്റാതിരിക്കുകയെന്നതാണ്. പക്ഷെ അതിലുമുണ്ട് അല്പം കാര്യം. വീട്ടിലുള്ള മറ്റ് പാത്രങ്ങളുടെ മാറ്റ് ഇരട്ടിയായി തോന്നുന്നത് ഇത്തരം പൊട്ടപ്പാത്രങ്ങള്‍ ഉള്ളതുകൊണ്ടല്ലേ? കൂട്ടത്തിലിരുന്നോട്ടെ. കുഴപ്പമില്ല.
ഒരുപാട് പാത്രങ്ങള്‍ കണ്ട കണ്ണുകള്‍ക്ക്, നല്ലതേത്, ചീത്തയേത് എന്ന് മനസ്സിലാക്കാനാണോ വിഷമം?
Labels: കുഞ്ഞുചിന്ത
37 Comments:
ചാത്തനേറ്::
പാത്രമറിഞ്ഞേ കമന്റിടാന്‍ അനുവാദം കൊടുക്കാവൂ..:)
സു കുഞ്ഞു ചിന്തകള്‍..
വളരെ നന്നായി ഇരിക്കുന്നു:)
സൂവേച്ചീ
ഏതായാലും പഴയ പാത്രം തിരിച്ചുകിട്ടിയാല്‍ മതിയായിരുന്നു.ഹഹ.
സ്ക്രാപ്പാറ്പ്പണം പാത്രമറിഞ്ഞു വേണം എന്നല്ലെ പ്രമാണം!;)
പാത്രത്തിലൂടെ ഉള്ള കഥാപാത്ര സൃഷ്ടി നന്നായി
അപ്പോള്‍ പൊട്ടപാത്രങ്ങള്ക്ക്.. ചുമ്മാകാറ്റൊന്നു തഴുകിയാല്‍ പോലും നിലവിളിക്കുന്ന പാത്രങ്ങള്‍ക്ക് ഒക്കെ ഇനിയും പ്രവേശനമുണ്ട് വീട്ടില്‍.. നന്നായി :)
This comment has been removed by the author.
അപ്പോ വീണ്ടും ..കുപ്പീ പാട്ടാ..പാത്രം
പഴയ കുപ്പികള്‍ക്ക് കൂടുതല്‍ കാശ്..
ചളുങ്ങിയതായലും മതി കേട്ടോ..
ആര്‍ക്കും തരാം ഏതു സൂവിനും തരാം
പൂവിനും തരാം കുപ്പി പാട്ട പാത്രങ്ങള്‍ ...
കുട്ടിച്ചാത്താ :) ചാത്തനേറിന് നന്ദി.
സാജന് :) നന്ദി.
പ്രമോദ് :) അങ്ങനെ ഒന്നുണ്ടോ?
മുല്ലപ്പൂ :) കുറേ നാളിന് ശേഷമാണല്ലോ. തിരക്കാണോ?
മനൂ :) നന്ദി.
Kari pidicha paathrangaLo Su..ji
സൂവേച്ചി,
എന്നാലും ഈ പാത്രപോസ്റ്റ് ഒരു ഐശ്വര്യം നിറഞ്ഞ പോസ്റ്റായല്ലേ? ഗുഡ്! ഈ ദൈവത്തിന്റെ ഒരു കാര്യം. ചുമ്മാ ഒന്ന് മനസ്സില്‍ വിചാരിക്കുമ്പളേക്കും ഇപ്പൊ നടത്തി തരും. കൊച്ചു ഗള്ളന്‍! :) (ഇനിയും രണ്ട് മൂന്നു കൂടി ഉണ്ട്, നടത്തിതരുമായിരിക്കും അല്ലേ ഭഗവാനേ?)
ശ്ശൊ!! :-)
:) പാത്രപോസ്റ്റ് മനസ്സിലായി ;)
അച്ചാറു തൊട്ടു കൂട്ടിയാല്‍ പായസത്തിന്റെ മാധുര്യം കൂടുമെന്ന് അല്ലേ?
എനിക്ക് ചെറിയ ഓട്ടുരുളികള്‍, കണ്ണാടി ഭരണികള്‍ ഒക്കെയാണു ഇഷ്ടം. (പായസം, അവലോസുണ്ട എന്നിവയോടുള്ള ഇഷ്ടവുമായി ബന്ധപ്പെടുത്താവുന്നതായിരിക്കും)
സാന്‍ഡോസിനു ചെറിയ ട്യൂബുകള്‍ ഇട്ട മണ് കുടങ്ങള്‍ ആണു ഇഷ്ടമെന്ന് പറയുന്നത് നേരാണോ? വെറൂതേ ചോദിച്ചതാ, ഓരോരുത്തര്‍ക്ക് ഓരോ ഇഷ്ടം
മറ്റ് പാത്രങ്ങളുടെ മാറ്റ് ഇരട്ടിയായി തോന്നുന്നത് ഇത്തരം പൊട്ടപ്പാത്രങ്ങള്‍ ഉള്ളതുകൊണ്ടല്ലേ? കൂട്ടത്തിലിരുന്നോട്ടെ. കുഴപ്പമില്ല.
ഈ വരി എനിക്കു നന്നായി ബോധിച്ചു.
പാത്രവറ്മ്മയെ കിട്ടി.
ഇനി മൂലവറ്മ്മയേയും,പരിപ്പുവറ്മ്മയെയും അങ്ങനെ 100 ഓളം വറ്മ്മമാരെ പിടി കിട്ടാനുണ്ട്.
വഴിയേ പിടികൂടാം.ഹഹ.
ഹ,ഹ,ഹാ..ദേവേട്ടാ...എനിക്ക് ട്യൂബിട്ട മണ്‍കുടങ്ങള്‍ അത്രക്ക് ഇഷ്ടമല്ലാ......വലിയ കുട്ടകം തന്നെ ആയിക്കോട്ടെ.....എന്നിട്ട് അതില്‍ ഇറങ്ങിയിരിക്കണം......കുടീം കുളീം ഒരുമിച്ച് നടക്കും.....
അത് പോട്ടെ..സു-എന്തൊക്കെയാ ഈ പറയണേ....സു പാത്രക്കച്ചോടോം തുടങ്ങിയാ....
ഇവിടെ നല്ല അലൂമിനിയം കുടം കിട്ടുമോ......എന്റെ പാചക ബ്ലോഗിലേക്ക് ഒരു കുടം വാങ്ങണം എന്ന് കരുതീട്ട് കുറേ നാളായി...
നല്ല കുഞ്ഞുചിന്ത.
പാത്രക്കഥ ഉഗ്രന്‍ !!!
ഒത്തിരി പാത്രങ്ങള്‍ കണ്ട കണ്ണുകളും ചിലപ്പോള്‍ കബളിക്കപ്പെടാം. ഇന്നത്തെക്കാലത്ത് പാത്രങ്ങള്‍ തിരിച്ചറിയാന്‍ ചില്ലറ കഴിവൊന്നും പോരാ..
ഒ.ടോ:
ഇവിടെ പറയാവോന്നറിയില്ല ("ആണുങ്ങള് അഭിപ്രായം പറയുന്നിടത്ത് അപ്പനെന്നാ കാര്യം എന്ന് പണ്ടാരോ ചോദിച്ച പോലെ..:)
നല്ല ബാച്ചിപ്പാത്രം ഉണ്ടാവുമോ ഒന്നെടുക്കാന്‍(വിവാഹിത പ്ലേറ്റ് വേണ്ടാട്ടോ..ഇഞ്ച്യേച്ചി തല്ലും)
qw_er_ty
നന്നായിരിക്കുന്നു പാത്രപുരാണം. പൊട്ടപാത്രങ്ങള്ക്കും ചിലപ്പോള്‍ ആവശ്യം വരില്ലേ.......
പാത്രപോസ്റ്റ് നന്നായി. നല്ല ചിന്ത.
പാത്രങ്ങളെ കഥാപാത്രങ്ങളാക്കിയ പോസ്റ്റ് നന്നായി സൂ. നല്ല ചിന്തകള്‍..
"ഒരുപാട് പാത്രങ്ങള്‍ കണ്ട കണ്ണുകള്‍ക്ക്, നല്ലതേത്, ചീത്തയേത് എന്ന് മനസ്സിലാക്കാനാണോ വിഷമം?"-su
ചിലപ്പോള്‍ വിഷമിക്കുക തന്നെ ചെയ്യും സൂ.ഒന്ന് തട്ടിനോക്കിയാലും മുട്ടിനോക്കിയാലും ഒരു തവണ ഉപയോഗിച്ചാലുമൊന്നും മുഴുവന്‍ മനസ്സിലാക്കാന്‍ പറ്റാത്ത പാത്രങ്ങളുമുണ്ട് കേട്ടോ.:)
സൂ, ഇവിടെ എന്താ ഉണ്ടായേ എന്നു നോക്കി നോക്കി ചെന്നപ്പോളല്ലേ ‘ഗുട്ടന്‍സ്’ പിടികിട്ടിയേ. എന്നാലും ഈ ഞാനേ. എന്റെ ഒരു കാര്യം . :)
I don't think all this above comments are from their heart.They all spoiling Su's ability to write better blogs. dear Su, be carefull about this. Pls avoid all this flattering comments and realise the facts.-Your friend
മനൂ :) കരി പിടിച്ച പാത്രങ്ങള്‍ അവയുടെ ഉപയോഗം കൊണ്ട് തന്നെയല്ലേ കരിപിടിച്ചിരിക്കുന്നത്. അത് നല്ല കാര്യം.
ഇഞ്ചീ :) ഇതൊന്നും അല്ല. ഇനിയും ഉണ്ട്.
റ്റെഡി :)
മഴത്തുള്ളീ :)
പണിക്കര്‍ജീ :) അതെ. അങ്ങനെയല്ലേ?
ദേവാ :) അതെയോ?
കരീം മാഷേ :) ശരിയല്ലേ?
പ്രമോദ് :)
സാന്‍ഡോസ് :) തുടങ്ങുമ്പോള്‍ അറിയിക്കാം.
ഇത്തിരിവെട്ടം :)
ഉണ്ടാപ്രീ :) നന്ദി.
തരികിട :)
വക്കാരീ :)
സാരംഗീ :)
ചേച്ചിയമ്മേ :) അങ്ങനേയും ഉണ്ടാകും.
മുല്ലപ്പൂ :)
ബ്ലോഗിലെ പോസ്റ്റ് വായിക്കുന്നവര്‍ക്കും, എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും നന്ദി.
പാത്രങ്ങളെ കുറിച്ചു വായിച്ചു തുടങ്ങിയപ്പോ, പത്തു മാസം ഞാന്‍ കഴിഞ്ഞു കൂടിയ, വില മതിക്കാനാവില്ല എന്നു വിശ്വസിയ്ക്കുന്ന ഒരു പാത്രത്തെ ആണ് ആദ്യം ഓര്‍മ്മ വന്നത്.. ഇപ്പോ ആ പാത്രത്തിനും ലോകം വില പറഞ്ഞു തുടങ്ങി, എങ്കിലും അതിനെ മറന്നോ സുവേച്ചി?
അതോ വരികള്‍ക്കിടയില്‍ ഞാന്‍ വായിക്കാന്‍ മറന്നതോ?
ഈ 'പാത്രപുരാണം' ഇപ്പോഴാണ് കണ്ടത്.
ഇഷ്ട്ടമായി..
തീര്‍ച്ചയായും ‘പാത്രങ്ങള്‍’ക്ക് അതിന്റെ, ആകാരത്തിലും രൂപത്തിലും വസ്തുവിലുമൊക്കെ പ്രസക്തിയുണ്ട്. പക്ഷെ, അതിന്റെ ഉള്ളടക്കത്തിലാണ് ഏറെ പ്രാധാന്യമെന്നു തോന്നുന്നു. പാത്രം കനകം കൊണ്ടാണെങ്കിലും എത്ര ഭംഗിയുണ്ടെങ്കിലും, അതില്‍ നിറച്ചുവെച്ചിരിക്കുന്നത് ഒരു തുള്ളി ‘വിഷ’ മാണെന്നറിഞ്ഞാല് ആരാണാപാത്രത്തെ ഗൌനിക്കുന്നത്? അതോടെ തീര്‍ന്നില്ലെ കഥ!!
അപ്പൂസ് :) അതിനെ എടുത്തുപറഞ്ഞ് ഓര്മ്മിക്കേണ്ടല്ലോ അല്ലേ? അതല്ലേ നമ്മെ നാമാക്കിയത്? വായിക്കാന്‍ എത്തിയതില്‍ സന്തോഷം.
പി. ആര് :) നന്ദി.
മഹിമ, അതെയതെ, വിഷവുംകൊണ്ടുനടന്ന്, എവിടെയൊന്ന് വിതറും എന്നുനോക്കി നടക്കുന്ന ചില പാത്രങ്ങള്‍ ഉണ്ട്. പാവങ്ങള്‍. അവരെപ്പറ്റി “കഷ്ടം” എന്നല്ലാതെ എന്തുപറയാന്‍. പക്ഷെ, അങ്ങനത്തെ ചില പാത്രങ്ങളെ കാലുകൊണ്ടുപോലും ഞാന്‍ തൊടില്ല.
ഈ ബൂലോഗത്തിലെ കുറേ ‘കഥാ‘പാത്രങ്ങള്‍ക്കും ഇതൊക്കെ ബാധകമാണല്ലോ സൂചേച്ചീ.നല്ല ചിന്ത:)
ഷാജി (ബ്ലോഗ് വായനക്കാര്‍ മുഴുവന്‍ എന്റെ സുഹൃത്തുക്കളാണ്) വന്നതിലും വായിച്ചതിലും നന്ദി.
പൊതുവാള് :) നന്ദി.
ഇന്ന് പാത്രങ്ങളും പൊങ്ങച്ചത്തിന്റെ
പ്പട്ടികയില് സ്ഥാനം നേടിയിരിക്കുന്നു.
ബുഫേകളില്‍ കമനീയമായി പ്രദര്‍ശിപ്പിച്ചു
വെക്കുന്ന പാത്രങ്ങളുടെ നിരതന്നെ കാണാം
പലയിടത്തും.
പക്ഷേ ഉപയോഗം അപൂര്‍വ്വം ചിലയിടങ്ങലില്‍
മാത്രം.
എന്റെ കുട്ടികാലത്തും ചെറിയ പാത്രശേഖരം എന്നൊന്നും
പറയാനൊക്കില്ല. എങ്കിലും ഞാനിന്നുമോര്‍ക്കുന്നു,
അമ്മമ്മയുടെ അത്ര തന്നെ വയസുള്ള പത്തായ പെട്ടിയില്‍
നിന്നും ശേഖരിച്ചു വെച്ചിരുന്ന ചില പ്രത്യേകതരം
പാത്രങ്ങളും,അപൂര്‍വ്വയിനം ചിമ്മിനി വിളക്കുകളും.
താങ്കളുടെ കുറിപ്പ് ഇത്രയൊക്കെ ഓര്ക്കാനവസരമേകി.
അമ്മമ്മയിന്ന് മണ്മറഞു പോയി.
[navy]ഓ, എനിക്കത്രയ്ക്ക് അങ്ങട് ഇഷ്ടല്ല, ഈ പാത്രങ്ങളേ... സ്നേഹം പോലും പാത്രത്തിലളക്കുന്ന ഈ കാലത്തേ...
:|
--
പഥികന് :) ഒരുപാട് നാളുകള്‍ക്ക് ശേഷം, ഈ ബ്ലോഗില്‍. നന്ദി.
ഹരീ :) ചിലതിനെയെങ്കിലും ഇഷ്ടമായേ പറ്റൂ. സ്നേഹം, പാത്രത്തിലളന്ന് കൊടുക്കുന്നുവെങ്കില്‍, വലിയ പാത്രവും എടുത്ത് പോകൂ.
suchechi..pathrapuranam epozha kandathu..eniku oottupaathrangal valiya eshta..uruli,nilavilakku..(klavupidichal kolloolla..)
സോന :)
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home