മരണമുറി
ജാതി ചോദിക്കാതേയും പറയാതേയും ഒത്തൊരുമയോടിരിക്കുന്ന കൊഴിഞ്ഞ ജീവിതങ്ങള്‍.
പൊങ്ങച്ചങ്ങളേക്കാളും പൊള്ളലുമായി ചില ശരീരങ്ങള്‍.
ചിലരുടെ, ഒരിക്കലും ഉണരാത്ത ഉറക്കത്തിനിടയില്ക്കൂടെ
നിശ്ശബ്ദത മാത്രം ഉണര്‍വ്വോടെ സഞ്ചരിച്ചു.
ചില കണ്ണുകള്‍, ഏതോ കാലത്തിലേക്ക് തുറന്നിരുന്നു.
കണ്ടുതീരാത്തവ വിട്ടുപോന്നതിന്റെ നൊമ്പരം അവയില്‍ നിറഞ്ഞുനിന്നിരുന്നു.
ചിലവയാവട്ടെ, കാണാനൊന്നും ഇല്ലെന്ന മട്ടില്‍, കണ്ടത്, മതിയായെന്ന മട്ടില്‍ ഇറുകെ അടച്ചിരുന്നു.
ശ്വാസമില്ലാത്തവയ്ക്കിടയില്, കാറ്റ് മാത്രം, മുഖം ചുക്കിച്ചുളിച്ച് ശ്വാസം കഴിച്ചിരുന്നു.
ദരിദ്രനേയും, ധനവാനേയും, ഒരേരീതിയില്‍ എത്തിക്കാന്‍, കഴിഞ്ഞതില്‍, മരണം, ആശ്വാസത്തോടെ വിശ്രമിച്ചിരുന്നു.
പരാതിയും, പരിഭവവും, പദവിയുമൊക്കെ, അടുക്കാന്‍ കഴിയാതെ, ആവശ്യമില്ലെന്ന മട്ടില്‍, അകന്ന് നിന്നിരുന്നു.
കണ്ടുമടങ്ങുന്നവരോട്, ജഡങ്ങള്‍, "ഇന്നു ഞാന്‍ നാളെ നീ" എന്ന് പറയാതെ പറഞ്ഞുകൊണ്ടിരുന്നു.
കാവല്ക്കാരന്, അതിലൊരാളാവാന്‍, ഇനിയെത്ര നാളെന്ന മട്ടില്‍, നിസ്സംഗതയോടെ ഇരുന്നു.
മനസ്സ് മരിച്ചവര്‍, ഇവിടെയൊരു സ്ഥാനം എന്നുകിട്ടും എന്ന് ചിന്തിച്ച്, അതിനുമുന്നില്ക്കൂടെ കടന്നുപോയിരുന്നു.
ചിലരാവട്ടെ, ഇവിടേയ്ക്കെത്തുന്നതിനുമുമ്പ് ഇനിയെത്ര കാര്യങ്ങള്‍, ഇവിടെ സമയം കളയാന്‍ ഒട്ടും നിവൃത്തിയില്ലെന്ന മട്ടില്‍ കുതിച്ച് പാഞ്ഞിരുന്നു.
മോര്‍ച്ചറി.
മരണമുറി.
മരണത്തെ പേടിക്കാതെ പലരും, ശാന്തമായി ഉറങ്ങുന്ന മുറി.
Labels: കവിത
28 Comments:
ഈ മാസം മരണത്തിന്റേതാണോ? ഇട്ടിമാളുവും മരണത്തെക്കുറിച്ചെഴുതിയാതു കണ്ടു...
സൂ
കഠിനം. കഠിനം.
എല്ലാം ഒടുങ്ങുന്നിടം.
-സുല്‍
ആദ്യ കവിതയാണല്ലോ!
സൂ,
ശവം കാത്തു നില്ക്കുന്ന കാവല്‍ക്കാരന്റെ ചിന്തയും, ഇനിയെത്ര നാള്. ചിന്തോദ്ദീപകമായ വരികള്‍...
അതിഭയങ്കരം !! ഭീകരം !! ഭീഭത്സം !!
പിന്നെ എന്റെ ബ്ലൊഗില്വന്നതിനും കമന്റിനും നന്ദി. ഞാന്‍ അതങ്ങു ഡിലിറ്റ് ചെയ്തു.
ആരും കാണാതിരിക്കാന്‍ അല്ല. എന്റെ വിമര്‍ശന കമന്റുകള്‍ പുല്ലു പോലെ ഡിലിറ്റ് ചെയ്തതിന്റെ ഒരെളിയ പ്രതികാരം . ആ ഇനി ഡിലിറ്റ് ചെയ്തൊ..
വേഡ് വെരി : fqjttphh
എനിക്കു സ്പെഷലാണോ.. :)
ആ മുറിയില്‍ ചെവിയോര്‍ത്താല്‍ മോഹങ്ങളുടെ അന്ത്യശ്വാസവും കേള്‍ക്കാനാവും. ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത യാദാര്‍ത്ഥ്യം.
“മരണത്തെ പേടിക്കാതെ പലരും, ശാന്തമായി ഉറങ്ങുന്ന മുറി“.
-മരണത്തെ മാത്രം പേടിക്കാതിരിക്കാം, പക്ഷേ ശവം വിറ്റുകാശാക്കുന്നവരെ പേടിക്കാതിരിക്കാനാവില്ലല്ലോ, സൂ!
ചാത്തനേറ്:
ഇതു മരണമുറിയല്ലാ മരണമില്ലാത്ത മുറിയാ..
ഇവിടെത്തും മുന്‍പു തന്നെ ആളു കാലിയാവൂലെ!!!
സുചേച്ചീ ഈ മരണമുറി വെറുമൊരു വിശ്രമമുറി മാത്രമല്ലേ? വലിയൊരു സമ്മേളന നഗരിയിലേക്കുള്ള യാത്രയില്‍ ഇത്തിരിനേരം തങ്ങുവാനൊരിടം. വഴിയിലെ സത്രം പോലെ.. നിത്യനിദ്ര കൊള്ളുന്ന എത്രയോയെണ്ണം തലങ്ങും വിലങ്ങും കിടന്ന് സമ്മേളിക്കുന്ന മൈതാനത്തേക്കുള്ള യാത്രയിലെ ഒരു തുരുത്ത്..
കൂടിപോയെങ്കില്‍ ക്ഷമീര്.. ഹിഹി
നന്നായി
ദരിദ്രനേയും, ധനവാനേയും, ഒരേരീതിയില്‍ എത്തിക്കാന്‍, കഴിഞ്ഞതില്‍, മരണം, ആശ്വാസത്തോടെ വിശ്രമിച്ചിരുന്നു. ..
സുവേച്ചി.. കവിത ഇഷ്ടമായി.
നല്ല ചിന്തകള്‍... (ഇതെപ്പോ കേറി നോക്കീ... ??? ) :-)
fuചില കണ്ണുകള്‍, ഏതോ കാലത്തിലേക്ക് തുറന്നിരുന്നു.
കണ്ടുതീരാത്തവ വിട്ടുപോന്നതിന്റെ നൊമ്പരം അവയില്‍ നിറഞ്ഞുനിന്നിരുന്നു.
ചിലവയാവട്ടെ, കാണാനൊന്നും ഇല്ലെന്ന മട്ടില്‍, കണ്ടത്, മതിയായെന്ന മട്ടില്‍ ഇറുകെ അടച്ചിരുന്നു.
ഉറക്കം നഷ്ടപ്പെട്ട് ഉണര്ന്നിരുന്നവരും, ഉണര്‍ന്നിരുന്ന് ഉറക്കം നടിച്ചവരും, എന്നും ഉറങ്ങാന്‍ കൊതിച്ചവരും ഒരു പോലെ ഉറങ്ങുന്നേടം..
നന്നായി
Mrithuvin thalodal...........
nannayi...su..ji
ഇഷ്ടമായി ഇതിലെ ദര്ശനസാന്ദ്രത..:)
സു വളരെ നന്നായി ഈ രചന....
ഇവിടെ ഞാന്‍ താമസിക്കുന്ന ഇടത്തിനരികില് മനുഷ്യസ്ഥികള് കൊണ്ട് മാത്രം അലങ്കരിച്ച ഒരു ക്രിസ്ത്രീയദേവാലയമുണ്ട്...
മരണം എന്ന കണ്മുമ്പില് നിന്നൊരിക്കലും ഒഴിയാത്ത നിഴലില്‍ നിറങ്ങള്‍ കലരുന്ന ഇടം...
അവിടം ഓര്‍ത്തു ഈ മരണമുറിയില്‍ കയറിയപ്പോള്‍..
അഭിനന്ദനങ്ങള്‍
shoo,,ente nalla mood kalanju enne paranjal mathiyaloo.. :)
കണ്ണൂരാന്‍ :) നന്ദി. ആദ്യത്തെ കമന്റിന്.
സുല്‍ :) കഠിനം.
സന്തോഷ് :) ഒരു ലേബല്‍ പതിപ്പിച്ചു എന്നേയുള്ളൂ.
വേണു ജീ :) നന്ദി.
ഉണ്ണിക്കുട്ടന് :) വന്നതിനും, വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും നന്ദി.
ഇത്തിരിവെട്ടം :) അതെ. മോഹങ്ങള്‍, ഒടുങ്ങി, മരണത്തെ പുല്കുന്നവരും ഉണ്ട്.
കൈതമുള്ളേ :) അതെ. അവരെ പേടിക്കണം. മരിച്ചാലും രക്ഷയില്ല അല്ലേ?
കുട്ടിച്ചാത്തന് :) മരണമില്ലാത്ത മുറി. അല്ലേ?
ഏറനാടന്‍ :) കൂടിപ്പോയില്ല. പുനര്‍ജ്ജന്മത്തിലേക്കുള്ള, യാത്രയ്ക്കിടയിലെ വിശ്രമമുറി ആണോ?
സൂര്യോദയം :) കയറി നോക്കിയില്ല. അല്ലാതെ തന്നെ അറിഞ്ഞു.
ശെഫീ :) നന്ദി.
അപ്പൂ :)
അപ്പൂസ് :)
മനൂ :)
ലാപുട :)
മനൂ :)
എല്ലാവര്ക്കും നന്ദി.
വഴിപോക്കന് :) സ്വാഗതം. മൂഡ് പോയോ? നല്ല മൂഡ് വേഗം തിരിച്ചുകിട്ടട്ടെ എന്ന് ആശംസിക്കുന്നു.
സു, നല്ല രചന.
മോര്ച്ചറിയിലെപ്പോള് പോയി?
വെറുതെ ഇരുന്ന എന്നെ പേടിപ്പിച്ചു. ഇന്നെങ്ങാന്‍ ഞാന്‍ ദുഃസ്വപ്നം കണ്ടാല്‍...
:)
ചുമ്മാ പേടിപ്പിക്കാതെ സൂ..
ദോഷം കിട്ടും:)
ദരിദ്രനേയും, ധനവാനേയും, ഒരേരീതിയില്‍ എത്തിക്കാന്‍, കഴിഞ്ഞതില്‍, മരണം, ആശ്വാസത്തോടെ വിശ്രമിച്ചിരുന്നു.
CORRECT OBSERVATION
കവിതക്കു സുഖം പകരുന്നതു ഈ നിരീക്ഷണമാണു
മരണമുറി നേരില്‍ കണ്ടതു പോലെ തോന്നി..സൂ..നന്നായി എഴുതിയിരിക്കുന്നു...
വല്ലാത്തൊരു നിശ്ശബ്ദത ആയിരിയ്ക്കുമല്ലെ അവിടെ..
എല്ലാം ഒടുങ്ങി തീരുന്നതിന്റെ നിശ്ശബ്ദത..
:)
"ചിലരാവട്ടെ, ഇവിടേയ്ക്കെത്തുന്നതിനുമുമ്പ് ഇനിയെത്ര കാര്യങ്ങള്‍, ഇവിടെ സമയം കളയാന്‍ ഒട്ടും നിവൃത്തിയില്ലെന്ന മട്ടില്‍ കുതിച്ച് പാഞ്ഞിരുന്നു..."
നന്നായിരിക്കുന്നു സൂ
സതീശ് :) മോര്‍ച്ചറിയില്‍ പോയില്ല. ഇക്കണക്കിനാണെങ്കില്‍ അടുത്ത് തന്നെ പോകും. ;)
ബിന്ദൂ :) വെറുതെ ഇരുന്നിട്ടാ പേടി ആവുന്നത്. ബ്ലോഗിലിടാന്‍, എന്തെങ്കിലും എഴുതൂ. ഹിഹിഹി.
സാജന് :) പേടിച്ചോ?
നമ്പൂതിരിജീ :) സ്വാഗതം. നന്ദി.
ചേച്ചിയമ്മേ :)
സാരംഗീ :) നന്ദി.
പി. ആര് :) ആവും.
അഗ്രജന് :) നന്ദി.
suchechi...njan oooodi
സോന :) ഓടല്ലേ...
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home