Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, May 11, 2007

അവനും മഴയും പിന്നെ അവളും

കോരിച്ചൊരിയുന്ന മഴ. മഴയ്ക്ക് പെയ്യാന്‍ അവസരം കിട്ടിയപ്പോള്‍, സന്ദര്‍ഭം പാഴാക്കാതെ, നിര്‍ത്താതെ പെയ്തുകൊണ്ടിരുന്നു. അവന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്, മുക്കാല്‍മണിക്കൂറായി. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മഴയില്ലായിരുന്നു. കൂട്ടുകാരന്റെ വീട്ടിലും കയറാന്‍ പോയതാണ് കുഴപ്പമായത്. അവിടെ നിന്നിറങ്ങിയപ്പോള്‍ തുടങ്ങിയതാണ്. അവന്‍, അവിടെ ഇല്ലാഞ്ഞതുകൊണ്ട് അവിടെ ഇരുന്നില്ല. ക്ലാസില്ലാത്ത ദിവസം ആയതുകൊണ്ട് സാരമില്ല. ബൈക്ക് മുഴുവന്‍ നനഞ്ഞു. ഒരു പനി, വന്ന് കുറച്ച് ദിവസം വിഷമിപ്പിച്ച് കടന്നുപോയതുകൊണ്ട് നനഞ്ഞ് പോകാനും തോന്നുന്നില്ല. വീട്ടിലേക്കായാലും, കൂട്ടുകാരന്റെ കടയിലേക്കാണെങ്കിലും ദൂരം സമം. ആരും ഇല്ല. വല്ലപ്പോഴും കടന്നുപോകുന്ന ചില വാഹനങ്ങള്‍ ഒഴിച്ചാല്‍, അവിടം വിജനം.


ഒരു ബസ് വന്ന് നിന്നപ്പോള്‍, എതിര്‍വശത്തെ ബസ് സ്റ്റോപ്പില്‍, ആരോ ഇറങ്ങി. ബസ് കടന്നുപോയതിനുശേഷമാണ് അവന്‍ കണ്ടത്. ഒരു സുന്ദരി. ഒരു ബാഗ് ഉണ്ട് കൈയില്‍ കുറച്ച് വലുത്. പിന്നെ ഒരു പ്ലാസ്റ്റിക് കവറും ഉണ്ട്. പാവം. ദൂരയാത്ര കഴിഞ്ഞുവരുന്നതാവും. അല്ലെങ്കില്‍ ഈ മഴയത്ത് ആരെങ്കിലും പുറത്തിറങ്ങുമോ തന്നെപ്പോലെ. അവള്‍ തന്നെത്തന്നെ നോക്കുന്നുണ്ട്. അല്ലെങ്കിലും തനിക്ക് ഗ്ലാമറിനു കുറവൊന്നുമില്ലല്ലോ. പോക്കറ്റില്‍ നിന്ന് കൂളിങ്ങ് ഗ്ലാസ്സ് എടുത്തുവെക്കണോ? വേണ്ട അത് എടുക്കേണ്ട ആവശ്യം തന്നെ ഇല്ലായിരുന്നു. ഇനിയിപ്പോ അവള്‍ നോക്കുമ്പോള്‍ എടുത്ത് വെക്കുന്നത് മോശമല്ലേ. എന്തായാലും, അവള്‍ തന്റെ ഗ്ലാമറില്‍ അല്‍പ്പം ഭ്രമിച്ചിട്ടുണ്ട്. ആ ബസ് സ്റ്റോപ്പില്‍ ആയിരുന്നെങ്കില്‍, പേരെന്താ പറഞ്ഞത് എന്നോ, എക്സ്ക്യൂസ്മീ, നല്ല മഴ അല്ലേ എന്നോ ഒക്കെ ചോദിക്കാമായിരുന്നു. ഈ സ്റ്റോപ്പില്‍ ഇറങ്ങാന്‍ ഒരാളുപോലും ഇല്ലേ? അല്ല, ഇനി ഏതെങ്കിലും ആള്‍ക്കാര്‍ ഇറങ്ങിയിട്ടും കാര്യമില്ല. റബ്ബറിന്റേയും, തേങ്ങയുടെയും വിലനിലവാരം പറഞ്ഞ്, വെറുതെ, മഴയുടെ രസം കളയും. ആ കുട്ടി ഈ ബസ്സ്റ്റോപ്പിലാണ് ഇറങ്ങിയതെങ്കിലോ, ഒന്നും മിണ്ടിയില്ലെങ്കിലും, ബസ്സിലും കാറിലും പോകുന്നവര്‍, രണ്ടുപേരും ഒരുമിച്ച് മഴ കാണാന്‍ നില്‍ക്കുന്നതെന്ന് കരുതി അസൂയപ്പെടുമായിരുന്നു.

അവള്‍, പതുക്കെ, ബാഗുമെടുത്ത്, മഴയിലേക്കിറങ്ങി. കുടയുണ്ടായിരുന്നെങ്കില്‍, ഓടിച്ചെന്ന് നനയാതെ ഇരിക്കാന്‍ സഹായിക്കാമായിരുന്നു. ഇനി മുതല്‍, ഒരു കുട കരുതണം. ആര്‍ക്ക് എപ്പോള്‍, സഹായം വേണ്ടിവരും എന്ന് പറയാന്‍ പറ്റില്ലല്ലോ. അവള്‍ വരുന്നത് തന്റെ അടുത്തേക്ക് തന്നെ. ഒന്നുകില്‍, അവിടെ ഒറ്റയ്ക്ക് നില്‍ക്കേണ്ട എന്ന് കരുതിയാവും. അല്ലെങ്കില്‍, തന്നെക്കണ്ട്, ലോഗ്യം പറയാന്‍ പറ്റുന്നവനെന്ന് തോന്നിക്കാണും. അതോ, ഇനി ബൈക്ക് കണ്ട്, അവളുടെ വീട്ടില്‍ കൊണ്ടുവിടാന്‍ പറയാന്‍ ആവുമോ? ആവും ആവും. പക്ഷെ, വീടിനു മുന്നിലെത്തിയാല്‍, വരൂ, അച്ഛനേയും അമ്മയേയും കണ്ടിട്ട് പോകാം എന്നെങ്ങാന്‍ പറഞ്ഞാല്‍, തിരക്ക് അഭിനയിക്കണം. ഇന്ന് കയറിയാല്‍ ഇന്നത്തോടെ തീര്‍ന്നു. അതു വേണ്ട. പിന്നൊരു ദിവസം ആകാം എന്ന് പറയണം. വെറുതെ, ആ വഴിയ്ക്ക് വന്നതാണെന്നും പറഞ്ഞ് ഇടയ്ക്ക് പോകാമല്ലോ. കൂട്ടുകാരേയും കൂട്ടണം. അസൂയയ്ക്ക് പിന്നെ വേറൊന്നും നോക്കേണ്ട. ബൈക്ക്, മെല്ലെ ഓടിക്കാം. അവളെ ഭയപ്പെടുത്തരുതെന്ന് വെച്ചിട്ടല്ല. മെല്ലെപ്പോകുന്നത്, ഇഷ്ടമായിട്ടും അല്ല. മഴയത്ത് മെല്ലെപ്പോകാമെന്ന് വെച്ചിട്ടും അല്ല. അത്രയും നേരം അവള്‍ ബൈക്കിന്റെ പിറകില്‍ ഉണ്ടാവുമല്ലോ.

അവള്‍ അടുത്തെത്തി. നേരെ നിന്നു. കഴിഞ്ഞയാഴ്ച പനിച്ചപോലെയുണ്ടോ. ഇല്ല. ഉണ്ടാവില്ല. അവള്‍ പുഞ്ചിരിച്ചു. ഉം...ഇത് വീട്ടില്‍ വിടാനുള്ള കൈക്കൂലി തന്നെ. അവന്‍ ഗൌരവം ഭാവിച്ച് നിന്നു. അവള്‍ പുഞ്ചിരിയില്‍ത്തന്നെ. അവനും പുഞ്ചിരിച്ചു. അത്യാവശ്യത്തിനുള്ള ഗൌരവമേ കാണിക്കാവൂ. അവള്‍ പ്ലാസ്റ്റിക്ക് കവറില്‍ നിന്ന് എന്തോ എടുക്കുന്നു. ഇനി ഇവിടെ പരിചയം ഇല്ലാത്തവള്‍ ആവുമോ? എങ്കില്‍ ഉഷാറായി. മേല്‍‌വിലാസവും തപ്പി, കുറേ നേരം ഒപ്പം കറങ്ങാം. അറിയുന്നതാണെങ്കിലും കുഴപ്പമില്ല. അവര്‍ക്ക്, ചിലപ്പോള്‍ തന്നെയും അറിയുമെങ്കില്‍ നന്നായി.

അവള്‍, പ്ലാസ്റ്റിക്ക് കവറില്‍ നിന്ന് ഒരു പഴയ കുടയെടുത്ത് അവന്റെ നേരെ നീട്ടി.

“ഇതൊന്ന് തുറന്ന് തരാമോ?” പഴയതായതുകൊണ്ട് എന്തോ കുഴപ്പമുണ്ട്.”

ഇടിവെട്ടി. മഴയുടെ കൂടെയല്ല. അവന്റെ സ്വപ്നങ്ങള്‍ക്ക് മേലെ.

നന്ദിയും പറഞ്ഞ്, കുടയും പിടിച്ച് അവള്‍ തിരിച്ച് നടന്നപ്പോള്‍, അവന്‍, ബൈക്കും നോക്കി, മഴയേയും ശപിച്ച് നിന്നു.

Labels:

31 Comments:

Blogger അനംഗാരി said...

സൂ ഇങ്ങിനെ ഒരു വേല ആര്‍ക്കിട്ടോ വെച്ചു അല്ലെ?:)
പാവം യുവകോമളന്‍!

Fri May 11, 01:04:00 pm IST  
Blogger അപ്പൂസ് said...

ആ സുന്ദരിച്ചേച്ചി അങ്ങനെ ചോയ്ച്ചപ്പോ എന്താ ഇടി വെട്ടിയേ?
ആ കുടയില്‍ കയറി അങ്ങ് ഒപ്പം പോയാല്‍ പോരായിരുന്നോ കോമളേട്ടന്?
:)

Fri May 11, 01:13:00 pm IST  
Blogger പുള്ളി said...

"ഇടിവെട്ടി. മഴയുടെ കൂടെയല്ല. അവന്റെ സ്വപ്നങ്ങള്‍ക്ക് മേലെ."
"കാലുപിടിച്ച് അവള്‍ തിരിച്ച് നടന്നു" അവന്റെയല്ല കുടയുടെ...

Fri May 11, 01:15:00 pm IST  
Blogger G.MANU said...

kollalo..su ji

Fri May 11, 01:23:00 pm IST  
Blogger ak47urs said...

കഥയില്‍ കഥാപാത്രം മാത്രമല്ല വായനക്കാരനും
ആകാക്ഷയുടെ മുള്‍മുനയിലാവുന്നു..
നല്ല കഥ.

Fri May 11, 01:26:00 pm IST  
Blogger Kiranz..!! said...

പൊടി നമ്പരുകളുടെ ആശാട്ടി..:)

Fri May 11, 01:26:00 pm IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ഇത്‌ നമ്മുടെ ദുര്‍ബുവിന്റെ ഡയറിക്കുറിപ്പ്‌ വായിച്ചത്‌ പോലിരിക്കുന്നു.

(ഇതിലെ 'അവന്‍' ദുര്‍ബു ആണോ? :)

Fri May 11, 01:28:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

മണ്ടന്‍ അവനെ എന്തിനു കൊള്ളാം പകുതി കേടായ ഒരു കുട ആരും കാണാതെ മുഴുവനായി കേടാക്കാന്‍ അറീലെ..

ക്ലബ്ബിലേക്ക് പറഞ്ഞ് വിട് ഒരു കോച്ചിങ് ക്ലാസ് കൊടുത്തേക്കാം

Fri May 11, 01:44:00 pm IST  
Blogger P Das said...

:)

Fri May 11, 01:59:00 pm IST  
Blogger ജിസോ ജോസ്‌ said...

വെറുതേ സ്വപ്നം കണ്ടു :) .... പലര്‍ക്കും പലവിധത്തില്‍ പറ്റുന്നതു തന്നെ .. ഞാന്‍ അടക്കം :)

Fri May 11, 02:12:00 pm IST  
Blogger ഗുപ്തന്‍ said...

ഇദത്ര കുഞ്ഞുകഥയൊന്നും അല്ലല്ലോ.. മുട്ടന്‍ കഥയല്ലേ... :)

ഇദുപോലെരു മഴ എന്റെ തലേലും ഇടിച്ചുകുത്തിപെയ്തിട്ടൊണ്ട്... ആസിഡ് മഴ...പറയൂല്ല...

Fri May 11, 03:30:00 pm IST  
Blogger കരീം മാഷ്‌ said...

കുടതുറക്കാന്‍ പോലും പുരുഷസഹായം വേണ്ടിവന്നു വെന്നെഴുതിയാല്‍ ഫെമിനിസത്തിന്റെ കടക്കല്‍ കത്തി വെക്കലാവില്ലെ!
വെറുതെ വടിയെടുത്തു കൊടുത്തു അടിക്കാന്‍ പറയുന്നതെന്തിനാ! :)
ഞാന്‍ കം‌പ്യൂട്ടര്‍ ഓഫാക്കി,‍ എ.സി. ഹൈക്കൂളിലിട്ടു പുതച്ചു മൂടി ഉറഞ്ഞി.

Fri May 11, 03:32:00 pm IST  
Blogger സാജന്‍| SAJAN said...

ഇതിന് ആത്മകഥയെന്ന് ലേബല്‍ കൊടുക്കാരുന്നു..
നല്ല കഥ സു:)

Fri May 11, 06:23:00 pm IST  
Blogger വേണു venu said...

ഹാഹാ...
ഒരു കൊട പണിഞ്ഞ പാര.:)‍

Fri May 11, 09:59:00 pm IST  
Blogger സു | Su said...

അനംഗാരീ :)

അപ്പൂസ് :)

പുള്ളീ :)

മനു :)

ak47urs :)

കിരണ്‍സ് :)

പടിപ്പുര :)

കുട്ടിച്ചാത്തന്‍ :)

ചക്കര :)

തക്കുടു :)

മനു :)

കരീം മാഷ് :)

സാജന്‍ :)

വേണു :)

കുതിരവട്ടന്‍ :)

കഥ വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

(നന്ദി പറയാമോ എന്തോ, ബ്ലോഗില്‍? ഇനി അതും ചോദിച്ചിട്ടുവേണം എന്നാവുമോ? )

Sat May 12, 12:28:00 pm IST  
Blogger സജിത്ത്|Sajith VK said...

:)

Sat May 12, 01:46:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

suu.. ee kathaapaathrangaLkk jeevichchirikkunna aarenkilumaayi saamyamundo?

Sat May 12, 02:02:00 pm IST  
Blogger fob said...

kunjukatha kollam!!

Sat May 12, 07:31:00 pm IST  
Blogger myexperimentsandme said...

ഞാനും എന്തൊക്കെയോ ഓര്‍ത്തു... :)

നല്ല കഥ, ആകാംക്ഷ അവസാനം വരെയുണ്ടായിരുന്നു.

Sun May 13, 03:02:00 am IST  
Blogger Sha : said...

Long back one of my friends introduced me to Su’s blogs and started reading Malayalam blogs. Now I created one blog and as a malayalee, want to write in Malayalam. So please tell me how to write Malayalam blogs.

Sun May 13, 01:53:00 pm IST  
Blogger Sha : said...

"Avan mazhayeyum noki, Bikkineyum sapichu ninnu" ennakkikote.

Sun May 13, 02:17:00 pm IST  
Blogger Sona said...

സൂചേച്ചി..നല്ല കുഞ്ഞികഥ..ആ പേരു തന്നെ അടിപൊളി..അവനും,മഴയും,പിന്നെ അവളും..

Sun May 13, 07:17:00 pm IST  
Blogger പൊന്നപ്പന്‍ - the Alien said...

സൂവേച്ചീ..
കളിയാക്കണ്ടാ.. പാവം യുവ കോമളന്മാര്‍. ആരും അവരെ മനസ്സിലാക്കുന്നേയില്ല..
എന്റെ നാട്ടിലെങ്ങും പെണ്‍പിള്ളേര്‍ക്കു പഴയ കുട പോലും ഇല്ലാന്നു തോന്നുന്നു..:(

പിന്നേ ഇതിനു നന്ദി പറയാന്‍ നിന്നു പുലിവാലാവണ്ട കേട്ടോ..:)

qw_er_ty

Sun May 13, 08:25:00 pm IST  
Blogger Haree said...

കൊള്ളാലോ... ഒരാള്‍ മലര്‍പ്പൊടിയുടെ ഉറിയും നോക്കി സ്വപ്നം കണ്ട കഥയുടെ പുതിയ രൂപം, അല്ലേ? പയ്യനെ അങ്ങോട്ട് വിളിപ്പിച്ചാവണമായിരുന്നു ഈ ചോദ്യം... :)
--

Sun May 13, 09:23:00 pm IST  
Blogger സു | Su said...

സജിത്ത് :)

ഇട്ടിമാളൂ :) അറിയില്ല. ഉണ്ടാവാം.

ഫോബ്ബിന്‍ :) സ്വാഗതം. നന്ദി.

വക്കാരീ :) ഇതൊക്കെ സംഭവിച്ചിട്ടുണ്ടല്ലേ ;)

ഷാ(ജി):) സുഹൃത്ത് എഴുതാന്‍ പഠിപ്പിച്ചില്ലേ?

http://howtostartamalayalamblog.blogspot.com/

ഈ ബ്ലോഗില്‍ അതൊക്കെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.


സോന :) നന്ദി.

പൊന്നപ്പാ :) അതെ അതെ. കുടയേ ഇല്ലായിരുന്നെങ്കില്‍, പൊന്നപ്പന്‍ അവരെ വീട്ടില്‍ വിട്ടേനെ. അല്ലേ?

ഹരീ :) അങ്ങനേയും ആവാമായിരുന്നു.

Mon May 14, 10:28:00 am IST  
Blogger ദീപു : sandeep said...

സു ചേച്ചി... ഇപ്പൊ ഓ ഹെന്‍‌റി കഥ വല്ലോം വായിച്ചോ?

ഏതായാലും മഴക്കാലം വരുന്നേനു മുമ്പേ പറഞ്ഞതു നന്നായി... ഇനി ബസ്റ്റോപ്പില്‍ മഴയത്തു കയറി നില്‍ക്കുമ്പോള്‍ എന്തായാലും ഓര്‍ക്കും.. :)

അമ്മേ..... tfluxpdvm

qw_er_ty

Mon May 14, 03:16:00 pm IST  
Blogger കുട്ടു | Kuttu said...

ഒരു ജാഡയുമില്ലാത്ത നല്ല ഭാഷ...
നന്നായിണ്ട്....

Mon May 14, 03:43:00 pm IST  
Blogger സുല്‍ |Sul said...

പറ്റിച്ചേ....
:)
-സുല്‍

Mon May 14, 04:05:00 pm IST  
Blogger സു | Su said...

ദീപുവിനും കുട്ടുവിനും സ്വാഗതം :)

സുല്‍ :) പറ്റിച്ചേ...

qw_er_ty

Mon May 14, 09:03:00 pm IST  
Blogger ബിന്ദു said...

ഇതു നമ്മുടെ ബാച്ചി ക്ലബ്ബിലെ ആരോ അല്ലേ സൂ?? :)
qw_er_ty

Tue May 15, 09:35:00 am IST  
Blogger സു | Su said...

ബിന്ദൂ, അങ്ങനെ പറഞ്ഞിട്ടുവേണം ബാച്ചികള്‍ മുഴുവന്‍ ഇങ്ങോട്ട് മാര്‍ച്ച് നടത്താന്‍. അല്ലേ? ;)

Tue May 15, 11:36:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home