ഒരു കവിത പറഞ്ഞത്
നീണ്ട് നിവര്‍ന്ന് കിടക്കാതെ,
ഒതുങ്ങിക്കൂടിയപ്പോഴാണ്
മനോഹരം എന്ന വാക്കിനു പിന്നില്‍
മറഞ്ഞുപോയത്.
പിന്നിലേക്കോടുന്ന മരങ്ങളെ
നോക്കിയിരുന്നപ്പോഴാണ്
കണ്ണടയ്ക്കുള്ളിലൂടെ, കണ്ണുകള്‍,
തുറിച്ചുനോക്കിയത്.
ചില ഭാഗങ്ങളെ,
വര്ണ്ണപ്പെന്സില്കൊണ്ട്
ഭംഗിയുള്ള കുപ്പായമിടീച്ചാണ്,
വളയിട്ട കൈകളിലേക്ക് കൈമാറിയത്.
കരിമഷിയിട്ട കണ്ണുകള്‍
സ്വന്തമാക്കിയത്,
വര്‍ണ്ണപ്പകിട്ടുള്ള ഭാഗം മാത്രം.
അവഗണനയില്‍ നൊന്ത് പിടയുന്നതിനുമുമ്പ് തന്നെ
കോര്‍ത്തുപിടിച്ച കൈകള്‍,
പച്ചക്കൊടിയ്ക്ക് മുന്നിലൂടെ കടന്നുപോയിരുന്നു.
നിലക്കടലത്തോടിനടുത്ത്
ചുരുണ്ടുകൂടിക്കിടന്നപ്പോഴും,
പ്രണയവര്‍ണ്ണങ്ങള്‍ ഏതോ ഓര്‍മ്മയില്‍
തിളങ്ങിനിന്നിരുന്നു.
Labels: കവിത
19 Comments:
ഠേ....... ഞ്ഞാഞ്ഞ ഞാന്‍ ഉടയ്ക്കാം...
:)
അപ്പൂസിനെന്തോ കൂടി മനസ്സിലാവാന്‍ ബാക്കി നിര്‍ത്തുന്നു.. ഒരു തവണ കൂടി വായിക്കട്ടേ.
ഇല്ല കവിതപ്പെണ്ണേ,
തോട്ടിപ്പണിക്കാര്‍ വൃത്തിയാക്കാനെത്തും മുന്‍പ്,
ഒരുണ്ണി വരും.
അഴുക്കുചാലില്‍ നീന്തി, കുപ്പത്തൊട്ടികളും താണ്ടി ഒരു ചെറിയ ഉണ്ണി വരും.
വിശന്നുപൊരിഞ്ഞ അവന്റെ കണ്ണുകള്‍ നിന്നെ വീണ്ടും കണ്ടുപിടിക്കും.
ചുളുങ്ങിപ്പോയ നിന്റെ വരികളിലൂടെ, അറിയുന്ന അക്ഷരങ്ങള്‍ ഓര്‍ത്തെടുത്ത്, അറിയാത്തവ സങ്കല്‍പ്പിച്ചെടുത്ത്, തപ്പിപ്പിടിച്ച് അവന്റെ കണ്ണുകള്‍ ഇഴഞ്ഞുനടക്കും.
അവന്റെ അക്ഷരദാഹം നിന്റെ വാക്കുകളില്‍നിന്നും പ്രതീക്ഷയുടെ തെളിനീര് ഊറ്റിക്കുടിക്കും.
കെട്ടുപോകില്ല നീ.
നീ കൊളുത്തിക്കൊടുത്ത തീയും പടര്‍ന്ന്, ഒരിക്കല്‍ അവന് വളര്‍ന്നുയരും. പുതിയ വത്മീകങ്ങളുടെ തോലുരിച്ച് രാമായണങ്ങളും മഹാഭാരതങ്ങളും പണിയും.
ഒരു പ്രേമജല്പനം പോലും, അക്ഷരമായി, ഇതിഹാസമായി, നാളെ, അന്ധതയുടെ മഞ്ഞുരുക്കാന്‍ ഞങ്ങളോടൊത്തുകൂടും.
ആരോ ഇട്ടെറിഞ്ഞുപോയ കവിതപ്പെണ്ണേ, നിന്നെയും തേടി, അക്ഷരപ്പൈമ്പാല് ദാഹിച്ചുകൊണ്ട് ഏതെങ്കിലും ഒരുണ്ണി വരും...
സത്യത്തിലെന്താ പറഞ്ഞുവരുന്നത്?
--
എന്റമ്മോ....
സു-വിന്റെ കവിത ഇഷ്ടപ്പെട്ടില്ല.
ഓടൊ;
പക്ഷേ വിശ്വേട്ടന്റെ കമന്റ് മുഴുവന്‍ വായിച്ച് നോക്കീല്ലാ.....
പക്ഷേ ഇഷ്ടപ്പെട്ടു.
ഓടോടെ പുറത്ത് ഓടോ;
ഒരു കവിത കിട്ടീരുന്നെങ്കില്‍.............[ജയന് സ്റ്റെയിലില്‍]
ദീപൂ :) ഞ്ഞാഞ്ഞയ്ക്ക് നന്ദി.
അപ്പൂസ് :) മനസ്സിലായോ? ഒരു കവിത പറയുന്നതാണ് ഇത്.
ഇത്തിരിവെട്ടം :)
വിശ്വം ജീ :) കവിതയ്ക്ക്, അങ്ങനെയൊരു ആശ്വാസം കൊടുത്തതിന് നന്ദി.
ഹരീ :) ഇത് ഒരു കവിതയുടെ വിചാരങ്ങളാണ്. അത്രയേ ഉള്ളൂ.
കുടുംബം കലക്കി :) എന്റമ്മോ...
സാന്‍ഡോസ് :) നല്ലത്. ഞാന്‍ എഴുതുന്നതൊക്കെ എല്ലാവരും ഇഷ്ടപ്പെട്ടുകൊള്ളണം എന്നില്ല.
മനസ്സിലായി സുവേച്ചീ.. പക്ഷേ, പറഞ്ഞോട്ടേ, അപ്പൂസിനീയിടെ കവിത ഇഷ്ടാവണമെങ്കില് ചുമ്മാ നോവിച്ചാല്‍ പോര, കുത്തിപ്പറിച്ചു പൊറുതി കെടുത്തണം.. ഇത് അത്രയ്ക്കങ്ങോട്ടായില്ല. (ഇപ്പോ ഇഷ്ടായില്ലെന്നു വെച്ചു നാളെ ഇഷ്ടാവില്ലെന്നില്ല :))
ഇഷ്ടമായി കവിത , സൂ.
വിശ്വേട്ടന്റെ കമന്റ് കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ മനോഹരമായി തോന്നുന്നു, പ്രതീക്ഷകളുടെ രശ്മികള്‍...
സു :)
കവിത കുറേക്കൂടി ലളിതമായിരുന്നെങ്കില്‍ മനസ്സുകളിലേയ്ക്കിറങ്ങിച്ചെല്ലുമായിരുന്നു എന്നൊരു തോന്നല്‍.
ആദ്യം വായിച്ചുപ്പൊള് എനിക്കു മനസ്സിലായില്ല.
പിന്നെ മനസ്സിരുത്തി രണ്ടുമൂന്നുവട്ടം വായിച്ചു. അപ്പോളാ മനസ്സിലായത്. എങ്ങനെ കിട്ടി ഇങ്ങനെ ഒരു തീം, നന്നായിട്ടുണ്ട്.
വിശ്വപ്രഭയുടെ പൂരണവും കൊള്ളാം...
അപ്പൂസ് :) നോവിക്കുന്ന കവിതയാണോ ഇഷ്ടം. അതെന്താ അങ്ങനെ?
സാരംഗീ :) നന്ദി. മനസ്സിലാക്കിയതില്‍.
നന്ദു :) ശരിയാണ്. ഇതു പക്ഷെ ലളിതം തന്നെ. എന്റെ ഭാഗത്ത് നിന്നു നോക്കുമ്പോള്‍. ഇനി ശ്രദ്ധിക്കാം.
സുല്‍ :)
കുട്ടു :) വായിച്ചുമനസ്സിലാക്കിയതില് നന്ദി.
കടലാസ്സുകള്‍ക്ക് സ്വയം സംസാരിക്കാന്‍ പറ്റാത്തത് നന്നായി.അല്ലെങ്കില്‍ എന്തൊക്കെ കേള്‍ക്കേണ്ടി വന്നേനെ !
മുസാഫിര്‍ :) സംസാരിക്കാന്‍ പറ്റാത്ത ഓരോന്നിനും ഒരുപാട് പറയാന്‍ ഉണ്ടാവുമായിരിക്കും.
സൂ.. ഇതു ഞാന്‍ വായിച്ചിരുന്നു,
പിന്നെ തിരക്കിലായിപോയി...
എനിയ്ക്കിതു വളരെ ഇഷ്ടമായി ട്ടൊ.
പി. ആര് :) നന്ദി.
qw_er_ty
സൂചേച്ചി..ആദ്യം കവിത വായിച്ചപ്പോള്‍ ഒന്നും മനസ്സിലായില്ല,പിന്നെ വിശ്വേട്ടന്റെ കമന്റ് ചേര്‍ത്ത് വായിച്ചപ്പോല് പിടികിട്ടി..
(ന്നാലും...ഓന്ത്!!! ഞാന്‍ കട്ടി..)
സോന :) കവിതയും കമന്റും വായിച്ച് മനസ്സിലാക്കിയതില്‍ സന്തോഷം.
(ഓന്തായല്ലേ? ഹിഹിഹി.)
Post a Comment
Subscribe to Post Comments [Atom]
<< Home