Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, September 11, 2007

ഏത് വേണം?

ആകാശത്തിന്റെ ഒടുക്കം,

ഭൂമിയുടെ അറ്റം,

കടലിന്റെ ആഴം,

ജീവിതത്തിന്റെ അര്‍ത്ഥം,

മരണത്തിന്റെ സത്യം,

ഒന്നും കണ്ടെത്തണമെന്ന് എനിക്കില്ലായിരുന്നു.

തുടക്കവും ഒടുക്കവും എനിക്ക് നീ ആയിരുന്നു.

ഒടുവില്‍, നിന്റെ സ്നേഹത്തിന്റെ അളവ് തിരിച്ചറിഞ്ഞപ്പോള്‍,

എനിക്കിതിലേതെങ്കിലും തെരഞ്ഞെടുത്ത് കണ്ടെത്തണമെന്നായി.

Labels:

24 Comments:

Blogger സുല്‍ |Sul said...

:(

Tue Sept 11, 11:48:00 am IST  
Blogger Vanaja said...

സ്നേഹത്തിന്റെ അളവുകോല്‍ എന്താണ്?

ചുമ്മാ ചോദിച്ചതാ..നമ്മളൊക്കെ സാദാ മനുഷ്യരു തന്നെ. :)

Tue Sept 11, 01:04:00 pm IST  
Blogger G.MANU said...

ithu kalakki

Tue Sept 11, 01:42:00 pm IST  
Blogger Murali K Menon said...

വളരെ ശരിയാണ് സൂ പറഞ്ഞത്, എന്തും അളന്ന് തിട്ടപ്പെടുത്തുമ്പോള്‍ സംഭവിച്ചു പോകുന്നതാണ് അത്. എന്തു ചെയ്യാം അളവുകള്‍ നിശ്ചയിക്കുന്നവര്‍ സൌകര്യപൂര്‍വ്വം മറന്നു പോകുന്നത് നമ്മള്‍ തിരിച്ചുകൊടുത്ത അളവെത്രയെന്നാണ്.

Tue Sept 11, 02:18:00 pm IST  
Blogger ശ്രീ said...

എന്നിട്ട് വല്ലതിനും ഉത്തരം കണ്ടെത്താനായോ സൂവേച്ചി?
(ഉത്തരം കിട്ടിയാല്‍‌ പറഞ്ഞു തരണം ട്ടോ)
:)

Tue Sept 11, 02:54:00 pm IST  
Blogger krish | കൃഷ് said...

സ്നേഹത്തിന്റെ അളവ് കണ്ടെത്തിയപ്പോലുള്ള ഒരു ചിന്തയേ.. ഇത് അളക്കാന്‍ പോയതാ കുഴപ്പമായത് അല്ലേ.

Tue Sept 11, 03:07:00 pm IST  
Blogger ഉണ്ടാപ്രി said...

സ്‌നേഹിക്കപ്പെടാന്‍ എല്ലാവര്‍ക്കും കൊതി.
സ്‌നേഹിക്കാനറിയില്ല പലര്‍ക്കും.
കിട്ടുന്നതു മാത്രം എന്തിനളക്കണം
കൊടുക്കുന്നതളക്കാറില്ലെങ്കില്‍

Tue Sept 11, 03:12:00 pm IST  
Blogger അനംഗാരി said...

അളക്കുന്ന അളവു തിരിച്ച് കിട്ടും എന്ന് പ്രമാണം.

Tue Sept 11, 03:37:00 pm IST  
Blogger ദീപു : sandeep said...

കിട്ടുന്നതു ലോട്ടറി എന്നു വിചാരിച്ചാല്‍ പോരേ... എന്തിനാ അളക്കാന്‍ പോകുന്നേ... അളന്നില്ലേല്‍ ടെന്‍ഷന്‍ ഇല്ലല്ലോ :)

Tue Sept 11, 03:47:00 pm IST  
Blogger Haree said...

ആഹ, ഇത് കൊള്ളാല്ലോ...
ഇതിലേതെങ്കിലും കണ്ടെത്തണമെന്നല്ലേ തോന്നിയത്! ഭാഗ്യമായി... ഇതിനൊക്കെ വിപരീതം കണ്ടെത്തണമെന്നു തോന്നിയിരുന്നെങ്കിലോ? :)
--

Tue Sept 11, 10:20:00 pm IST  
Blogger സഹയാത്രികന്‍ said...

:)

Tue Sept 11, 10:34:00 pm IST  
Blogger മന്‍സുര്‍ said...

സൂ വില്‍ തുടങ്ങി അവസാനം സൂ വില്‍ തന്നെ തിരിച്ചെത്തി

ഇതാണ്‌ ലോകം .....
ഒരു തുടകമില്ലായിരുന്നെങ്കില്‍ ഒടുക്കം തേടാന്‍ നാം മിനകെടുമായിരുന്നില്ല...
അത് പോലെ തന്നെ എല്ലം ...

കാലം നിശ്‌ചയികുന്ന കൊതുബ്‌വള്ളത്തില്‍
ഒഴുകുന്ന തുടക്കങ്ങളും
അലിയുന്ന ഒടുക്കങ്ങളും
ആ ഒടുകത്തില്‍ നിന്ന്‌ പിറകുന്നു മറ്റൊരു തുടകത്തിന്‍റെ ഒടുക്കം


നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍

Tue Sept 11, 10:55:00 pm IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ഇതിനിപ്പോ ഇക്കൂട്ടത്തില്‍ നിന്നും ഒരു Suggestion പറയാനാണെങ്കില്‍, എല്ലാം ഒരേ പോലെ Interesting ‍:)

Wed Sept 12, 08:25:00 am IST  
Blogger ശ്രീഹരി::Sreehari said...

:)

Wed Sept 12, 10:39:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

ഇതാ ഈ സൂവിന്റെ കുഴപ്പം.. ഇച്ചിരി സമയം കിട്ടിയാല്‍ ആവശ്യമില്ലാത്തതൊക്കെ ആലോചിച്ചോണ്ടിരിക്കും... തിരഞ്ഞെടുത്ത് കണ്ടെത്തിയാല്‍ ആ മരണത്തിന്റെ സത്യം എന്നോടും കൂടെ പറയണേ

Wed Sept 12, 03:44:00 pm IST  
Blogger ദൈവം said...

ഞാ‍നും നീയുമുണ്ടെങ്കില്‍ അവിടെയുണ്ടാകും എല്ലാം, സ്നേഹമൊഴിച്ച്.

Wed Sept 12, 04:25:00 pm IST  
Blogger Saha said...

സൂ....
അപരിമേയമായതെല്ലാം ദൈവത്തിന്‍റേത്‌...

കുഞ്ഞുമനസ്സുകള്‍ക്ക്‌ അളവില്ലാത്തതെന്തെങ്കിലും സ്വന്തമായിട്ടുണ്ടെങ്കില്‍ അത്‌ അജ്ഞത മാത്രം. അതിന്‍റെ തണലില്‍ വളരുന്ന അഹന്തയും, സഹജമായുള്ള നന്ദികേടും മാത്രം!

യാതൊന്ന് അറിഞ്ഞാല്‍ എല്ലാം അറിയാമോ അതാകട്ടെ കണ്ടെത്തല്‍! :)

Thu Sept 13, 01:33:00 am IST  
Blogger സു | Su said...

സുല്‍ :) എന്താ ഒരു ദുഃഖം?

വനജ :) എന്റടുത്ത് പല അളവുകോലും ഉണ്ട്. ഓരോരുത്തര്‍ക്ക് വേണ്ടി ഓരോന്ന്. ചിലര്‍ക്ക് ഇല്ല. ഞാന്‍ അത് നോക്കി അളന്നേ കൊടുക്കൂ.

ശെഫി :)

മനു :)

മുരളിമേനോന്‍ :)

ശ്രീ :) കണ്ടെത്തിയാല്‍ അറിയിക്കാം.

കൃഷ് :) അളക്കാതെ പോയാലും കുഴപ്പം.

ഉണ്ടാപ്രീ :) അതെ അതെ. കൊടുക്കുന്നതും, കിട്ടുന്നതും അളക്കണം.

അനംഗാരീ :) 25% കൂടുതല്‍ കിട്ടുന്ന ഓഫര്‍ ഒന്നും ഇല്ല അല്ലേ?

ഹരീ :) എന്ത് വിപരീതം? ഇതൊക്കെയല്ലേ കണ്ടെത്തേണ്ടത്.

ദീപൂ :) അങ്ങനെ വിചാരിക്കാം.

സഹയാത്രികന്‍ :)

മന്‍സൂര്‍ :) ഏത് സൂ കാണാന്‍ പോയി? ;) ഒരു തുടക്കം ഇല്ലായിരുന്നെങ്കില്‍ ഒടുക്കം കാണേണ്ടിവരില്ലായിരുന്നു.

പടിപ്പുര :)

ശ്രീഹരി :)

ഇട്ടിമാളൂ :) ഞാന്‍ ആലോചിച്ചില്ലെങ്കില്‍, ഇട്ടിമാളു ഇതൊക്കെ ആലോചിച്ച് അടിച്ചുമാറ്റില്ലേ? ഞാനിപ്പോ മരണത്തിന്റെ സത്യമൊന്നും തേടിപ്പോകുന്നില്ല. ജീവിതം ഉണ്ടെനിക്ക്, ജീവിച്ചുതീര്‍ക്കാന്‍.

ദൈവം :) ഞാനും നീയുമുണ്ടെങ്കില്‍ അവിടെ സ്നേഹമുണ്ടാകും, ബാക്കിയൊക്കെ എന്തിന് എന്നതാണെന്റെ ലൈന്‍.

സഹ :) അതെ. അതാണ് തേടാന്‍ പോകുന്നത്. എല്ലാം അറിയുന്നത്.


എല്ലാവര്‍ക്കും നന്ദി. വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും.

Thu Sept 13, 10:07:00 am IST  
Blogger Vanaja said...

പോസ്റ്റിനേക്കാള്‍ മറുപടി കമന്റാണ് ഇഷ്ടമായത്. പ്രത്യേകിച്ചും എനിക്കും, കൃഷിനും തന്ന മറുപടികള്‍. :)

Thu Sept 13, 11:47:00 am IST  
Blogger സു | Su said...

വനജ :) ഹിഹിഹി. അതിപ്പോ എന്തായാലും വനജയേയും കൃഷിനേയും ബാധിക്കാന്‍ പോകുന്നില്ല. ;) രാവിലെ എണീറ്റ്, അളക്കാന്‍ തുടങ്ങും. അവര്‍ക്കിത്ര, അവനിത്ര, അവള്‍ക്കിത്ര. എന്റമ്മോ, അല്‍പ്പമെങ്കിലും ആര്‍ക്കെങ്കിലും അധികം അളന്നുകൊടുത്തുപോയാ‍ല്‍പ്പിന്നെ പരിഭ്രമം ആവും. സ്നേഹം, എന്റടുത്തുന്നല്ലേ കുറഞ്ഞുപോകുന്നത്. കിട്ടുന്നവര്‍ക്കെന്ത് വിഷമം. ;)

Thu Sept 13, 11:55:00 am IST  
Blogger സാരംഗി said...

വായിക്കാന്‍ വൈകി സൂ, ഇത് ഇഷ്ടമായി ഒരുപാട്.

Sun Sept 16, 07:28:00 am IST  
Blogger സു | Su said...

സാരംഗീ :) നന്ദി.

Sun Sept 16, 10:13:00 am IST  
Blogger ... said...

സ്നേഹത്തിനെ ഒരിക്കലും അളക്കരുത്...

Wed Sept 19, 11:18:00 am IST  
Blogger സു | Su said...

അഭിലാഷ് :) ഇല്ല.

Wed Sept 19, 12:14:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home