എന്താ?
എന്തെങ്കിലും എഴുതിയാല്‍ക്കൊള്ളാം എന്നു വിചാരിച്ചപ്പോഴാണ് എന്തെഴുതും എന്ന് തോന്നിയത്. എന്തെങ്കിലും എഴുതിയിട്ട് കാര്യമില്ല. എന്തായാലും എഴുതണം. എന്ത് എന്ത് എന്നാലോചിച്ചിരുന്നാല്‍ എന്താവും കഥ എന്നറിയില്ല. എന്തുവന്നാലും എഴുതുക തന്നെ. എഴുതിക്കഴിഞ്ഞൊടുവില്‍ എന്തെങ്കിലും ആവട്ടെ എന്നു കരുതാനേ തരമുള്ളൂ. എന്തരോ എന്തോ എന്ന മട്ടില്‍ എഴുതിയിട്ട് കാര്യമില്ല. എന്തും ആവാം എന്നായാലും ശരിയാവില്ല. എന്തിനേയും കുറിച്ചെഴുതാം. എന്ത് വന്നാലും, നിനക്ക് ഞാനുണ്ടാവും എന്നെഴുതിയാലോ? എന്തിലും ഏതിലും നീയെന്നെ കാണുന്നുവോയെന്ന് ആശ്ചര്യം ഭാവിച്ചാലോ? നീയിത് എന്ത് ഭാവിച്ചാ എന്ന് ചോദിച്ചാലോ? എന്താണിതിന്റെ ഭവിഷ്യത്തെന്നറിയുമോയെന്ന് ചോദിച്ചാലോ? എന്തായാലും എഴുതുന്നില്ലെങ്കില്‍, “എന്തേ നീ കണ്ണാ, എനിക്കെന്തേ തന്നില്ല” എന്ന സിനിമാപ്പാട്ട് പാടിയാലോ? അല്ലെങ്കില്‍, “എന്തരോ വരട്ടെ, എനിക്കിനി എന്തരു വരാനാ?” എന്ന സീരിയല്‍പ്പാട്ട് പാടിയാലോ. പക്ഷെ എന്തും നേരിടാനുള്ള കരുത്തുണ്ടാവണം. അല്ലെങ്കില്‍ എന്താ എന്തു പറ്റി എന്നു ചോദിക്കുമ്പോള്‍ ഉത്തരം മുട്ടരുത്. എന്താണിതൊക്കെ എന്ന് ചോദിക്കാനിടവരുത്തണോ? നിങ്ങള്‍ എന്തു പറയുന്നു? വായിച്ചുകഴിഞ്ഞപ്പോള്‍, എന്തെങ്കിലും തരണമെന്ന് തോന്നിയെന്നോ? എന്തായാലും എനിക്കു വേണ്ട. ഇവിടെയുണ്ട്. എന്ത്? നിങ്ങള്‍ക്ക് വേണമെന്നോ? പിന്നെ എന്തിനാ മടിച്ചുനില്ക്കുന്നത്, വേഗം എടുത്തോ. ഞാന്‍ വേറെ എന്തെങ്കിലും വഴി നോക്കിക്കൊള്ളാം.
Labels: എന്താണോ എന്തോ
24 Comments:
എന്തരോ എന്തൊ
ചെമ്പരത്തി പൂവ്
ശുഭ സൂചകമാണ് ഇത്തരം (വി)കൃതികള്‍ക്ക്, ചെവിയില്‍ വെക്കാനും :)
-സുല്‍
സൂവേച്ചീ,
“വായിച്ചുകഴിഞ്ഞപ്പോള്‍, എന്തെങ്കിലും തരണമെന്ന് തോന്നിയെന്നോ? എന്തായാലും എനിക്കു വേണ്ട.”
വേണ്ട, അതാര്‍ക്കും കൊടുക്കണ്ട. എനിക്കു തന്നെ തന്നേക്ക്... [ഹിഹി, ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു തന്നെ ഇതു വേണംന്നു തോന്നണു. പലരും പലപ്പോഴും പറയാറുള്ളതാ, ഇതിന്റെ ഒരു കുറവുണ്ടെന്ന്. ഇപ്പോ എനിക്കും തോന്നണുണ്ട്... ചുമ്മാ! ;)]
അല്ല ഇതെന്താ ഇവിടിപ്പം ഉണ്ടായെ
ഒരു ചെമ്പരത്തിപ്പൂവിറുത്തു ഞാനോമലേ, ഒരു വേള നിന്നേര്ക്കു നീട്ടിയില്ല എന്ന് കവി പാടിയത് സൂവേച്ചി ഈ പോസ്റ്റിടുമെന്ന് കരുതിയാവും, അല്ലേ?
:)
--
നല്ല പടം. DOF കൊള്ളാം. ഏതാ ക്യാമറ?
അവസാനം ചെമ്പരത്തിപ്പൂവിന്റെ പടം ഇട്ടതു നന്നായി :)
എന്തായിതു? ചെമ്പരത്തി ഒരു പ്രതീമാണോ?
എന്തരോ എന്തോ .... എന്താപ്പോ എതുതേണ്ടതെന്നോ.. എന്തെഴുതാതിരിക്കണമെന്നോ.. അറിയാത്ത എന്തോ ഒരവസ്ഥ. എന്തായാലും എന്തെങ്കിലും എഴുതീല്ലേല് എന്തു വിചാരിക്കും എന്നു കരുതിയാ എന്തേലും എഴുതാന്നു കരുതീത് ല്ലേ...
ഹാവൂ... നിക്കൊന്നും മനസ്സിലായീല്യ.. ട്ടോ... എന്തരോ.. എന്തോ...
ചെമ്പരത്തിപ്പൂവ് ഒരു നല്ല തുടക്കം (?) ... ഭാവിയില്‍ ഉപകരിച്ചേക്കും.. ചെവിയില്‍ വെക്കാന്‍... ഹി .. ഹി.. ഹി..
ഇതിറുത്ത് ചെവിയില്‍ തിരുകുന്നതിനു മുമ്പെടുത്തതാണോ?
:)
ചെമ്പരത്തി പൂവിന്റെ യോഗമേ.:)
ഇതിപ്പൊ വായിച്ച ഞങ്ങളുടെ ചെവീല് വെക്കാനോ, അല്ലെങ്കില്‍ എടുത്ത് ഇതെഴുതിയ സൂവേച്ചീടെ ചെവീല് വെച്ചു തരാനോ? ഒരെണ്ണം ഏതായാലും തികയില്ല. പൂവിനിയും വേണം!
ഇങ്ങനേം പൂക്കള്‍
പണ്ടാ രാസാവ് ചെസ് കളീല് തൊപ്പിയിടാണ്ടിരിക്കാന് പൊണ്ടാട്ടി രാസ്ജ്ഞി പാടിയ പാടലിന്റെ പാരഡി ...
എന്തെ-ന്തെ-ന്തെ-ന്തെ-ന്തെ-ന്തെ-
എന്തെ-ന്തെ-ന്തെ-ന്തെ-ന്തെ-ന്തെ-
എന്തെ-ന്തെ-ന്തെ-ന്തെ-ന്തെ-ന്തെന്തേയെന്ത്??!!
ആ ചെമ്പരത്തിപ്പൂവിന്റെ കോപ്പിയെടുക്കാന്‍ സമയമായി...എന്തേ??
സുല്‍ :) ചെവിയില്‍ വെക്കാന്‍ മാത്രമല്ല ചെമ്പരത്തിപ്പൂവ്. അതില്ലാതെ പൂക്കളമുണ്ടോ? അമ്പലത്തില്‍ പൂജയുണ്ടോ? ങാ...പിന്നെ ഇടയ്ക്ക് ചെവിയിലും വെക്കാം. ;)
ശ്രീ :) എടുത്തോ എടുത്തോ. ഇനീം തരാം. ഹിഹി. അതുപിന്നെ അസൂയക്കാര് അങ്ങനെ പലതും പറയും. അവര്‍ക്കു ചെയ്യാന്‍ പറ്റാത്തത് നമ്മള് ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. ;)
ഇത്തിരിവെട്ടം :)
പണിക്കര്‍ ജീ :) എന്തോ? ആര്‍ക്കറിയാം?
ഹരീ :) അങ്ങനെ പാടിയ “കപി” ആര്?
ദീപൂ :) Canon Power Shot S3IS ആണ് ക്യാമറ. ചെമ്പരത്തി വീട്ടിലേയാ. ഹിഹി.
ശ്രീഹരീ :) ഇനിയും ഒടുങ്ങാത്ത, ഗ്രാമീണസൌന്ദര്യത്തിന്റെ പ്രതീകമാണ് ചെമ്പരത്തി. അല്ലാതെ വേറെ ഒന്നുമല്ല.
സമീര്‍ :) അതെ അതെ. ഭാവിയിലേക്ക് കാത്ത് വെക്കാം. സമീറിനു വേണ്ടി. ഹിഹിഹി.
അരുന്ധതി :) അല്ല, അരുന്ധതിയ്ക്ക് സ്വാഗതം പറയുമ്പോള്‍ തരാന്‍ വേണ്ടി വെച്ചതാ. ;)
സഹയാത്രികന് :)
വേണു ജീ :) ഹിഹി
ആര് പി :) ആര് പി യ്ക്ക് ഇതൊന്നും തികയില്ലെന്ന് എനിക്കറിയാം. എത്ര വേണമെങ്കിലും തരാം. അങ്ങനെ ഒരു സഹായം ഞാന്‍ ചെയ്തേക്കാം. ;)
ബാജി :)
ഹരിയണ്ണാ :) കോപ്പിയെടുക്കല്‍ മാത്രം പറ്റില്ല. അത്യാവശ്യമാണെങ്കില്‍ വേറേ തരാം. ;)
ദൈവമേ വട്ടായി! :)
വയ്യാണ്ടായി ചേച്ച്യേയ്.
ഇതിലും ഭേദം എന്നെയങ്ങ്ട് കൊല്ലാമായിരുന്നു. ഇനീം എന്തൊക്കെ കാണണം.
:)
ഉപാസന
ഓ. ടോ: “എന്താ” ഒഴിച്ചു നിര്‍ത്തിയാല്‍ എല്ലാവരുംചോദിക്കും “ഇതെന്താ” എന്ന്.
എന്തെന്താ?
വേറേ വഴി നോക്കാമെന്നോ?
എന്തെന്നറിയില്ലാത്ത ഈ അവസ്ഥയില്‍ അങ്ങനിപ്പം വഴി തപ്പി നടക്കേണ്ട!!
''ഒരു പൂ മാത്രം ചോദിച്ചു, ഒരു പൂക്കാലം...'' എന്ന പാട്ടും പാടി ഇത്തരം എല്ലാ പൂക്കളും ഇറുത്തു ചെവിയില്‍ തിരുകൂ!!
എന്തോ, വല്ലതും പറഞ്ഞോ! അവസാനം ക്ലൂ തന്നതുകൊണ്ട് അധികം ആലോചിക്കേണ്ടി വന്നില്ല:)
പടിപ്പുര :) അതെപ്പോ സംഭവിച്ചു? ;)
സുനില്‍ :) ഇനിയും എന്തൊക്കെ കാണാന്‍ ഇരിക്കുന്നു.
ധ്വനി :) അത് ഞാന്‍ ദൈവത്തോട് പാടാന്‍ വെച്ച പാട്ടാണ്. അതിവിടെ ശരിയാവില്ല. ;) ധ്വനി പാടിക്കോ.
സന്തോഷ് ജീ :) അതെ അതെ. ക്ലൂ തന്നതും അതുകൊണ്ടാണല്ലോ. ;)
എന്തു പറ്റീ? :-)
Nice one ...
Can someone tell me how to post in Malayalam fonts ? This is my long tiem wish ... if someone can fulfill ...
കുതിരവട്ടന്‍ :) എന്തോ പറ്റി.
നാടന്‍? :) സ്വാഗതം.
http://ashwameedham.blogspot.com/2006/07/blog-post_28.html
http://howtostartamalayalamblog.blogspot.com/2006/07/blog-post.html
മുകളിലെ രണ്ട് ലിങ്കിലും പോയി നോക്കിയാല്‍ കാര്യങ്ങളൊക്കെ പിടികിട്ടും.
ആശംസകള്‍.
നന്ദി സു ...
കണ്ടൊ ഞാനും മലയാളത്തില്‍ എഴുതുന്നത് ...
നാടന്‍, സന്തോഷം.
(എഴുതുമ്പോള്‍ കുത്ത് കുറച്ചിട്ടാല്‍ മതി. ;) )
Post a Comment
Subscribe to Post Comments [Atom]
<< Home