Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, October 05, 2007

ജൂലി

ആ കടയില്‍ നിന്ന്, വാങ്ങാനുള്ളത്‌ വാങ്ങി, പണം തന്നുപോകുന്ന ഓരോരുത്തരേയും എനിക്ക്‌ അടുത്ത്‌ കാണാന്‍ പറ്റും. ബാക്കിയുള്ളവരെ, കടയില്‍ വെച്ചിട്ടുള്ള ക്യാമറകളിലൂടെ, തിരക്കില്ലാത്ത സമയത്ത്‌, മുന്നിലുള്ള ടി വി. സ്ക്രീനില്‍ കാണാം. അങ്ങനെയല്ല, അവള്‍, പക്ഷെ കാഴ്ചപ്പുറത്തേക്ക്‌ വന്നത്‌. നിത്യസന്ദര്‍ശക എന്നെ അതിശയപ്പെടുത്തിയിരുന്നു. അപൂര്‍വ്വം ചിലപ്പോള്‍ എന്തെങ്കിലും വാങ്ങി, മുന്നിലെത്തുമ്പോള്‍, അവളുടെ ചലനം, അടുത്തുനിന്ന് നിരീക്ഷിച്ചിരുന്നു. ആ മുഖത്തിനുപിന്നില്‍, എന്നും വന്ന്, ആരും കാണാതെ, എന്തെങ്കിലും എടുത്ത്‌ കടന്നുകളയാനുള്ളൊരു കൌശലക്കാരിയുടെ ഭാവം ഇല്ലായിരുന്നു. മഞ്ഞുപോലും തണുക്കുന്നൊരു ഭാവം. സൌമ്യം ആയിരുന്നോ? അതോ ഉള്ളിലെ കൊടുങ്കാറ്റിലും, സൌമ്യമാക്കി വെക്കുന്ന മുഖഭാവമോ? സിനിമ തുടങ്ങാനാവുന്നതുവരെ, കോളേജ്‌ വിട്ടാല്‍, അല്ലെങ്കില്‍ അവധിക്കാലത്ത്‌. അങ്ങനെ കടയില്‍ വെറുതെ കയറിയിറങ്ങിപ്പോകുന്നവരുടെ നേരങ്ങളും കാലങ്ങളും ഉണ്ട്‌. കൂടുതല്‍ ശ്രദ്ധ വേണം എന്നല്ലാതെ, പ്രദര്‍ശിപ്പിച്ചുവെയ്ക്കുന്ന സമ്മാന വസ്തുക്കള്‍ക്ക്‌, പ്രതിമകള്‍ക്ക്, കാഴ്ചക്കാര്‍ പാടില്ലെന്ന് ഞങ്ങള്‍ ഒരിക്കലും നിഷ്കര്‍ഷിച്ചിരുന്നില്ല.

അന്ന് മഴയുടെ വിരുന്നുവരവായിരുന്നു ഭൂമിയിലേക്ക്. ആ മഴയേയുംകൊണ്ട്‌ പരിചയപ്പെടുത്താന്‍ കടയിലേക്ക് ആ നേരം വരെ ആരും വന്നില്ല. സെയില്‍സില്‍ നില്‍ക്കുന്ന കുട്ടികള്‍, പതിഞ്ഞ സ്വരത്തില്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്‌ കാണാമായിരുന്നു.

പതിഞ്ഞ നടപ്പും, കാതില്‍ ഞാത്തിയിടുന്ന, സ്റ്റൈലന്‍ റിംഗിന്റെ ഇളകലും, വളകിലുക്കവും, ഒക്കെയായിട്ട്‌ അവള്‍ വന്നു. ഒരു ചാറ്റല്‍ മഴ പതിഞ്ഞ ശബ്ദവുമുണ്ടാക്കി, ഇലകളെയൊക്കെ നോക്കി, തൊട്ട്, പോകുന്നതുപോലെ, അവള്‍ എല്ലാ ഷെല്ഫിനു മുന്നിലും പോയി വെറുതെ നോക്കി നില്‍ക്കുന്നു. ചിലതിനെ തൊട്ടു നോക്കി, ചിലതിനെ വെറുതെ നോക്കി.

സ്ക്രീനില്‍ അവളെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഒടുവില്‍, ഒരു ചെറിയ ഐറ്റവും എടുത്ത്‌, പണം എടുക്കാന്‍ തുടങ്ങുമ്പോള്‍ ചോദിക്കാതിരിക്കാനായില്ല.

"എന്നും വരാറുണ്ടല്ലോ. അല്ലേ?"

പ്രതീക്ഷിക്കാത്ത ചോദ്യത്തിന്റെ ഒരു ഭാവമാറ്റമൊന്നുമില്ലാതെ പറഞ്ഞു.

"എന്നും വസ്തുക്കള്‍ക്ക്‌ ഒരു ഭാവമായിരിക്കുമോ? അതു നോക്കാന്‍ വരുന്നതാണ്."

"വസ്തുക്കളുടെ ഭാവം? അതും ജീവനില്ലാത്തവയുടെ?"

"ജീവനില്ലെന്നും ഭാവമില്ലെന്നും തോന്നാറില്ല. ഇവരെയൊക്കെ സ്വന്തമാക്കാന്‍ വരുന്നവരുടെ പ്രതീക്ഷയില്‍ അല്ലേ അതൊക്കെ ഇരിക്കുന്നത്‌? സൂക്ഷിച്ചുനോക്കിയാല്‍ കാണാം. പ്രതീക്ഷകളും സ്വപ്നങ്ങളും, നിരാശകളും ഒക്കെ."

എന്തൊക്കെയോ എനിക്കായി വിട്ടുതന്നിട്ട്‌, ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നെയും ദിവസങ്ങളില്‍ അവള്‍ വരികയും, പോവുകയും ചെയ്തു. തിരക്കിന്റെ ദിനങ്ങളായിരുന്നു. അവളെ കാണും എന്നല്ലാതെ ശ്രദ്ധിക്കാന്‍ നേരം കിട്ടിയില്ല. അവള്‍ വരാത്ത ദിനങ്ങള്‍. അവളെ പ്രതീക്ഷിക്കുന്ന, വസ്തുക്കളില്‍, എന്തെങ്കിലും മാറ്റം ഉണ്ടോയെന്നറിയാന്‍ ഷെല്ഫിലേക്ക്‌ ഉറ്റുനോക്കി നടന്നു. കോക്രി കാണിച്ചുനോക്കി. എന്നിട്ടും അവയൊന്നും തെല്ലിടപോലും ഭാവം മാറ്റി കാണിച്ചില്ല. അവരുടെ ആശയവിനിമയം എന്നോടില്ലെന്ന മട്ടില്‍ അവയൊക്കെ ഒരേ ഭാവവുമായി നിന്നു.

ഒടുവില്‍, അവളെ മറന്നുവോ എന്ന് ചോദിച്ചുകൊണ്ട്‌, ഒരു ദിവസത്തെ പത്രത്തില്‍ അവളുടെ ചിത്രം ഉണ്ടായിരുന്നു. ജൂലി - ജനനം--- മരണം--- എന്ന് അതിനുതാഴെയും. അതും ഒരു കാത്തിരിപ്പായിരുന്നോ? ഒരു അപരിചിതയ്ക്കുവേണ്ടി (അങ്ങനെ പറയാമോയെന്തോ) കണ്ണീരു പൊടിഞ്ഞെന്ന് തോന്നിയപ്പോഴാണ്, ഓരോ ഷെല്ഫില്‍ നിന്നും വസ്തുക്കളൊക്കെ അവളുടെ വിരഹത്തില്‍ കരയുന്നതുപോലെ തോന്നിയതും. ഒരേ മനസ്സുള്ളവരുടെ ആശയവിനിമയം എളുപ്പത്തിലാവുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ അവയൊക്കെ എന്റെ മുന്നിലെ സ്ക്രീനില്‍ നിന്നു. അവള്‍, അവയോട്‌ നിശ്ശബ്ദമായി, സ്വപ്നങ്ങള്‍ പങ്കുവെച്ചിരുന്നതും, അവരെപ്പോലെ, അവളുടേയും കാത്തുനില്‍പ്പിന്റെ ഭാഗമായിട്ടായിരുന്നു!

ഇപ്പോഴും അവള്‍ കടയിലുണ്ട്‌. ഒരു കുഞ്ഞുഫോട്ടോയില്‍. ആ ചില്ലിനുള്ളിലേക്ക്‌ നോക്കി, ഭാവങ്ങള്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍, അത്‌ മനസ്സിലാക്കാന്‍ ആ ചിത്രത്തിന് -അവള്‍ക്ക്‌- കഴിയുമെന്ന് എനിക്കുറപ്പുണ്ട്‌. അവളെപ്പോലെ, ഞാനും, ഷെല്‍ഫിലെ വസ്തുക്കളുടെ സുഹൃത്താവാന്‍ ശ്രമിക്കുന്നത്, അവള്‍ക്ക് അറിയാന്‍ കഴിയുമല്ലോ. അവളെപ്പോലെ അവയൊക്കെ, എന്നേയും ഒരു കൂട്ടുകാരിയായി കാണാന്‍ ശ്രമിച്ചു തുടങ്ങുന്നുണ്ടാവും. എന്റെ കോപ്രായം എന്ന് വിചാരിച്ച് സെയില്‍‌സിലെ കുട്ടികള്‍ ചിരിക്കും. ചിരിക്കട്ടെ. അവളെപ്പോലെ, അവരിലൊരാളെ മനസ്സിലാക്കിക്കൊടുക്കാന്‍ എനിക്ക് വഴിമാറാന്‍ സമയമാവുന്നതുവരെ ചിരിക്കട്ടെ. ഓരോ ചിരിക്കുമൊടുവില്‍, ഒരിറ്റു കണ്ണീരെങ്കിലും കാത്ത് നില്‍പ്പുണ്ടാവുമെന്ന തിരിച്ചറിവില്ലാതെ ചിരിക്കാ‍ന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്.

Labels:

21 Comments:

Blogger കണ്ണൂരാന്‍ - KANNURAN said...

ഓരോ ചിരിക്കുമൊടുവില്‍, ഒരിറ്റു കണ്ണീരെങ്കിലും കാത്ത് നില്‍പ്പുണ്ടാവുമെന്ന തിരിച്ചറിവില്ലാതെ ചിരിക്കാ‍ന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്.... പരമാര്‍ത്ഥം...

Fri Oct 05, 02:40:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

"എന്നും വസ്തുക്കള്‍ക്ക്‌ ഒരു ഭാവമായിരിക്കുമോ? അതു നോക്കാന്‍ വരുന്നതാണ്."

ഒരേ പുഴയില്‍ രണ്ടു തവണ ഇറങ്ങാന്‍ പറ്റാത്തതു പോലെ ...അല്ലെ?

Fri Oct 05, 03:52:00 pm IST  
Blogger ബാജി ഓടംവേലി said...

നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍.
പ്രത്യേകിച്ച് ഈ വാചക ശകലങ്ങള്‍ കൂടുതല്‍ ഇഷ്‌ടപ്പെട്ടു.
“എന്തെങ്കിലും എടുത്ത്‌ കടന്നുകളയാനുള്ളൊരു കൌശലക്കാരിയുടെ ഭാവം ഇല്ലായിരുന്നു.“
“തിരിച്ചറിവില്ലാതെ ചിരിക്കാ‍ന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്.“

Fri Oct 05, 04:09:00 pm IST  
Blogger G.MANU said...

good post..... abhinandanam

Fri Oct 05, 04:22:00 pm IST  
Blogger ശ്രീ said...

സൂവേച്ചീ...
വായനക്കാരില്‍‌ നിഗൂഢമായ എന്തോ ഒന്ന് ബാക്കി നിര്‍‌ത്തിക്കൊണ്ട് അവസാനിച്ച ഒരു നല്ല കഥ.

"ജീവനില്ലെന്നും ഭാവമില്ലെന്നും തോന്നാറില്ല. ഇവരെയൊക്കെ സ്വന്തമാക്കാന്‍ വരുന്നവരുടെ പ്രതീക്ഷയില്‍ അല്ലേ അതൊക്കെ ഇരിക്കുന്നത്‌? സൂക്ഷിച്ചുനോക്കിയാല്‍ കാണാം. പ്രതീക്ഷകളും സ്വപ്നങ്ങളും, നിരാശകളും ഒക്കെ."

“ഓരോ ചിരിക്കുമൊടുവില്‍, ഒരിറ്റു കണ്ണീരെങ്കിലും കാത്ത് നില്‍പ്പുണ്ടാവുമെന്ന തിരിച്ചറിവില്ലാതെ ചിരിക്കാ‍ന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്...”

ഈ വാചകങ്ങള്‍‌ നന്നായി ഇഷ്ടപ്പെട്ടു.
:)

Fri Oct 05, 04:25:00 pm IST  
Blogger ശെഫി said...

നല്ല കുറേ വാചകങ്ങള്‍ , നല്ല ഒഴുക്കുള്ള എഴുത്തും ഭാഷയും വായിച്ചു പോകാന്‍ ഒരു രസവും സുഖവുമുണ്ട്‌

Fri Oct 05, 04:32:00 pm IST  
Blogger simy nazareth said...

സു, വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

ഒരു ദിവസം ഞാനാ കടയില്‍ വന്ന് എന്തെങ്കിലും ഭാവങ്ങള്‍ ഒക്കെ എടുത്തോണ്ടു പോവും. നോക്കിക്കോ.

Fri Oct 05, 04:32:00 pm IST  
Blogger സണ്ണിക്കുട്ടന്‍ /Sunnikuttan said...

yilgood One Su.

Fri Oct 05, 04:35:00 pm IST  
Blogger ശ്രീഹരി::Sreehari said...

"na kuch mere bas mein july,
na kuch tere bas mein"

good one

Fri Oct 05, 05:26:00 pm IST  
Blogger കുഞ്ഞന്‍ said...

ഒരു നിഗൂഡത ഒളിഞ്ഞിരിക്കുന്നു, അതിനെ പുറത്തുകൊണ്ടുവരുവാന്‍ പറ്റുമൊയെന്നു നോക്കട്ടെ..

നന്നായിരിക്കുന്നു..:)

Fri Oct 05, 07:47:00 pm IST  
Blogger Sethunath UN said...

സൂ,
ന‌ന്നായിരിയ്ക്കുന്നു. ന‌ല്ല പോസ്റ്റ്

Fri Oct 05, 08:32:00 pm IST  
Blogger വേണു venu said...

:)

Fri Oct 05, 09:29:00 pm IST  
Blogger Typist | എഴുത്തുകാരി said...

സൂ, കൊള്ളാം, നന്നായിട്ടുണ്ട്‌. ജൂലി, ആ പേരും ആ പെണ്‍കുട്ടിക്കു ചേരുന്നതായി തോന്നി.

Fri Oct 05, 10:51:00 pm IST  
Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കഥയുടെ ഭാവം നാന്നായിരിക്കുന്നു..

Sat Oct 06, 01:04:00 pm IST  
Blogger ഹരിശ്രീ said...

"എന്നും വസ്തുക്കള്‍ക്ക്‌ ഒരു ഭാവമായിരിക്കുമോ? അതു നോക്കാന്‍ വരുന്നതാണ്.”

നന്നായിട്ടുണ്ട്...

Sat Oct 06, 04:45:00 pm IST  
Blogger സജീവ് കടവനാട് said...

സൂവേച്ചീ,
കഥ പലതും പറയാതെ പറയുന്നു. ഷെല്‍ഫിലിരുന്ന് ചില വസ്തുക്കള്‍ പല ഭാവങ്ങളില്‍ നോക്കുന്നു.

Sat Oct 06, 05:34:00 pm IST  
Blogger ദൈവം said...

lalitham, gambheeram

Sat Oct 06, 07:35:00 pm IST  
Blogger സഹയാത്രികന്‍ said...

"ഓരോ ചിരിക്കുമൊടുവില്‍, ഒരിറ്റു കണ്ണീരെങ്കിലും കാത്ത് നില്‍പ്പുണ്ടാവുമെന്ന തിരിച്ചറിവില്ലാതെ ചിരിക്കാ‍ന്‍ കഴിഞ്ഞാല്‍ അത്രയും നല്ലത്."

ചേച്ച്യേ.... ഇതും ഇഷ്ടായീട്ടോ.... വളരേ ഇഷ്ടായി
:)

Sat Oct 06, 08:00:00 pm IST  
Blogger സു | Su said...

കണ്ണൂരാന്‍ :)

ഇട്ടിമാളൂ :) പുഴയില്‍ ചാടല്ലേ. ;)

ബാജി :)

മനു :)

ശ്രീ :) നിഗൂഢതയുണ്ടോ ഇതില്‍?

ശെഫി :)

സിമി :) സ്വാഗതം. പൈസ കൊടുക്കണേ. ;)

സണ്ണിക്കുട്ടന്‍ :)

ശ്രീഹരി :) ദില്‍ ക്യാ കരേ ജബ് കിസി കോ കിസി സെ പ്യാര്‍ ഹോ ജായേ.

കുഞ്ഞന്‍ :) നിഗൂഢതയൊന്നുമില്ലെന്ന് കരുതിയാല്‍പ്പോരേ.

നിഷ്കളങ്കന്‍ :)

വേണു ജി :)

എഴുത്തുകാരി :)

വഴിപോക്കന്‍ :)

ഹരിശ്രീ :)

കിനാവ് :)

ദൈവം :)

സഹയാത്രികന്‍ :)

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

Sun Oct 07, 10:28:00 am IST  
Blogger ചീര I Cheera said...

സൂ....
ഇതും നന്നായിട്ടുണ്ട്.
സൂവിന്റെ വാക്കുകള്‍ പുറത്തേയ്ക്ക് ഒഴുകി വന്നുകൊണ്ടേയിരിയ്ക്കുന്നു.. പല പല രൂപത്തില്‍, പല പല ഭാവത്തില്‍... എല്ലാ ആശംസകളും..

Mon Oct 08, 05:44:00 pm IST  
Blogger സു | Su said...

പി. ആര്‍. :) വാക്കുകള്‍ ഒഴുകിവരുന്നതല്ലേ നല്ലത്? നന്ദി.

Mon Oct 08, 06:15:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home