Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, October 11, 2007

അറിവ്

അന്ന് അസംബ്ലിയില്‍ കുറേ നേരമായി മാഷ് പറഞ്ഞുകൊണ്ടിരുന്നു. മഹാത്മാവായ ഗാന്ധിയെക്കുറിച്ച്. മുന്ന് ദിവസം കഴിഞ്ഞാല്‍ സേവനവാരം. കുട്ടികളൊക്കെ വെയിലത്ത് നിന്ന് കേട്ടു. മാഷമ്മാരും ടീച്ചര്‍മ്മാരും വെയ്‌ലത്ത് തന്നെ. കണാരനു തലചുറ്റി. എല്ലാരും കൂടെ എടുത്ത് കൊണ്ടോയി. സുഹറ, പുതിയ ഉടുപ്പിന്റെ കാര്യം പറഞ്ഞ്. രവിയും സേതൂം, തോട്ടിലെ മീനിന്റെ കാര്യം പറഞ്ഞ്. എല്ലാര്‍ക്കും തെരക്ക്. മാഷ്, പിന്നേം
പറഞ്ഞുകൊണ്ടിരുന്നു. മഹാത്മാവായ ഗാന്ധിയെക്കുറിച്ച്.

അസംബ്ലി കഴിഞ്ഞ് ക്ലാസ്സിലെത്തി. മാഷ് വന്നു. അവരുടെ ചരിത്രം മാഷ്. മഹാത്മാവായ ഗാന്ധിയെക്കുറിച്ച് പറഞ്ഞ മാഷ്.

“ആരായിരുന്നു ഗാന്ധി?”

ഹാജര്‍ വിളി കഴിഞ്ഞ് മാഷ് ചോദിച്ചു.

“ആരായ്നും ഗാന്ദി!”

സുഹറ, ആമിനയെ നോക്കി, ആമിന ശ്രീജയെ നോക്കി, ക്ലാസ്സിലെ കുട്ടികള്‍ മൊത്തം അങ്ങോട്ടും ഇങ്ങോട്ടും നോക്കി.

“ആമിനാ ആരായിരുന്നു ഗാന്ധി? ഞാനിപ്പോ അസം‌ബ്ലിയില്‍ പറഞ്ഞില്ലേ?”

ആമിന എണീറ്റു. അറിയില്ല. ഗാന്ധിയുടെ പാഠത്തില്‍ സോപ്പ് കവറ് വച്ചിട്ടുണ്ട്. അത് മണപ്പിക്കാന്‍ തുറക്കും. അടയ്ക്കും.

“ഞാന്‍ പാത്താന്‍ പോയിര്‍ന്ന് മാഷേ.”

ക്ലാസ്സ് ചിരിച്ചില്ല. അടുത്ത നമ്പര്‍ ആരുടേതാന്ന് അറിയില്ലല്ലോ.

മാഷ് കണാരനെ നോക്കി. അവന്‍ ക്ഷീണത്തില്‍ ഇരിക്കുന്നു.

“കണാരന്‍ പറയ്യ്.”

കണാരന്‍ എണീറ്റു. അവനും അറിയില്ല.

“ഞാന്‍ തല ചുറ്റി വീണ്കെടക്ക്വായിര്ന്ന് മാഷേ.”

“എന്നാല്‍ സോമന്‍ പറയൂ.”

“ഞാന്‍ അസം‌ബ്ലിയ്ക്ക് വരാന്‍ വൈകീര്‍ന്ന് മാഷേ. ഒന്നും കേട്ടില്ല.”

ക്ലാസ്സ് മുഴുവന്‍ ചോദിച്ച്, അവസാനം മാഷ് തന്നെ പറയാന്‍ തുടങ്ങുമ്പോഴേക്കും, രാമു പതിവുപോലെ, രാവിലെ, അച്ഛനെ സഹായിക്കുന്ന ജോലിയൊക്കെ കഴിഞ്ഞ് ഓടിക്കിതച്ചെത്തി. അവന്റെ അച്ഛന്, പച്ചക്കറി കയറ്റി അയക്കുന്ന ജോലി. പട്ടണത്തിലേക്ക്. എന്നും ബെല്ലടിക്കുമ്പോഴേ എത്താന്‍ രാമുവിന് കഴിയൂ.
അറിയുന്നതുകൊണ്ട്, മാഷമ്മാര്‍ ഇളവും കൊടുത്തു.

“മാഷേ, ഞാന്‍ പറയാം.”

രാമു ഗാന്ധിയെക്കുറിച്ച്, ജനനം മുതല്‍ മരണം വരെ, അവന്റെ പുസ്തകത്തില്‍ ഉള്ളത് പഠിക്കേണ്ടത്പോലെ ഒറ്റശ്വാസത്തില്‍ പറഞ്ഞു. ക്ലാസ്സ് അന്തം വിട്ടു.


“ആരാ രാമുവിനെ ഇതൊക്കെ പഠിപ്പിച്ചത്?”

“എന്റെ അമ്മമ്മയാ. അമ്മമ്മയ്ക്ക് ഒക്കെ അറിയാം. എന്നും ഓരോ കഥ. ആരെപ്പറ്റിയെങ്കിലും. ഞാനും ഏട്ടനും ഒക്കെപ്പഠിയ്ക്കും. പുസ്തകത്തിലുണ്ടെന്ന് അമ്മമ്മയോട് പറഞ്ഞിര്ന്ന്.”

“നല്ല കാര്യം.”

“ഇവനെക്കണ്ട് പഠിയ്ക്ക്. പുസ്തകത്തില്‍ ഉള്ളതുംകൂടെ വായിച്ച് പഠിക്കാന്‍ നിങ്ങള്‍ക്ക് തോന്നിയില്ലല്ലോ.”


എല്ലാവരും കൈ നീട്ടി, അടി കൊള്ളാന്‍ തയ്യാറായി നിന്നു.

മാ‍ഷ് ചൂരലെടുത്തു. ചൂരലിന്റെ അറ്റത്ത് നിന്ന് അഹിംസ ചിരിച്ചു. “എന്തിനാ മാഷേ, തല്ലിപ്പഴുപ്പിക്കുന്നത്? ചീഞ്ഞുപോവ്വേ ഉള്ളൂ.”

മാഷ് എല്ലാവരോടും ഇരിക്കാന്‍ പറഞ്ഞു.

രാമുവിന്റെ അമ്മമ്മ പഠിപ്പിച്ചത് നന്നായി. അവര്‍ക്ക് ആ കാലത്തിന്റെ അറിവുണ്ടല്ലോയെന്ന് വിചാരിച്ചു, മാഷ്, പാഠം, വീണ്ടും തുടങ്ങി.

അടിച്ചേല്‍പ്പിക്കലിനും, വേണമെന്ന് വച്ച് അറിയാന്‍ ഉത്സാഹം കാണിക്കുന്നതിനും, വളരെ വ്യത്യാസമുണ്ട്. അറിഞ്ഞറിയുന്ന, അടുത്തറിയുന്ന, അറിവിന്റെ വ്യത്യാസം. തിന്മയുടെ മുന്നില്‍, തീര്‍ത്തുവച്ച് നടക്കാത്ത, നന്മയുടെ അന്വേഷണത്തിന്റെ പാതയിലേക്കുള്ള യാത്ര.

Labels:

21 Comments:

Blogger ശ്രീ said...

സൂവേച്ചീ...
ഇത്തവണ ഗുണപാഠ കഥയാണല്ലോ...

“മാ‍ഷ് ചൂരലെടുത്തു. ചൂരലിന്റെ അറ്റത്ത് നിന്ന് അഹിംസ ചിരിച്ചു. “എന്തിനാ മാഷേ, തല്ലിപ്പഴുപ്പിക്കുന്നത്? ചീഞ്ഞുപോവ്വേ ഉള്ളൂ.”

ഇതു വളരെ ശരിയാണല്ലേ?
:)

Thu Oct 11, 07:50:00 am IST  
Blogger ബാജി ഓടംവേലി said...

രാമു ഗാന്ധിയെക്കുറിച്ച്, ജനനം മുതല്‍ മരണം വരെ ഒറ്റശ്വാസത്തില്‍ പറഞ്ഞു.

സത്യത്തില്‍ ആരായിരുന്നു ഗാന്ധി ?
കഥ പലപ്രാവശ്യം വായിച്ചിട്ടും ഗാന്ധി ആരാണെന്ന് എങ്ങും കണ്ടില്ല. നൂറുരൂപാ നോട്ടിലുള്ള ആളിനെപ്പറ്റിയാണോ പറഞ്ഞത്.
നന്നായിരിക്കുന്നു.

Thu Oct 11, 08:59:00 am IST  
Blogger സാല്‍ജോҐsaljo said...

:)

Thu Oct 11, 09:06:00 am IST  
Blogger സു | Su said...

ശ്രീ :) ആദ്യകമന്റിന് നന്ദി.

ബാജി ഓടംവേലി :) ഇത് കഥയാണെന്ന് മനസ്സിലായല്ലോ. ലേബല്‍ ഇടാന്‍ തോന്നിയത് നന്നായി. ;) ഇത് ഗാന്ധിജിയെക്കുറിച്ചുള്ള കഥയല്ല. അറിയാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചും, പറഞ്ഞാലും മനസ്സിലാക്കാന്‍ ശ്രമിക്കാത്തതിനെക്കുറിച്ചും ഉള്ള കഥയാണ്. നോട്ടില്‍ കാണാറുണ്ടല്ലോ. സമാധാനം.

സാല്‍ജോ :)

Thu Oct 11, 10:04:00 am IST  
Blogger കുഞ്ഞന്‍ said...

സൂ..

ശരിക്കും ചിരിപ്പിച്ചു, പിന്നെ ചിന്തിപ്പിച്ചൂ അവസാന വാക്കുകള്‍ നല്ലൊരു സന്ദേശം..!

‘മാ‍ഷ് ചൂരലെടുത്തു. ചൂരലിന്റെ അറ്റത്ത് നിന്ന് അഹിംസ ചിരിച്ചു. “എന്തിനാ മാഷേ, തല്ലിപ്പഴുപ്പിക്കുന്നത്? ചീഞ്ഞുപോവ്വേ ഉള്ളൂ.” ഈ വരികള്‍ എത്ര മനോഹരം എത്ര ആഴം..!

അസംബ്ലി കഴിഞ്ഞുള്ള ക്ലാസ്സ് രംഗങ്ങള്‍, വീണ്ടും എന്നെ ക്ലാസ്സിലിരുത്താന്‍ സൂവിനു കഴിഞ്ഞു, നന്ദി

Thu Oct 11, 10:28:00 am IST  
Blogger ദീപു : sandeep said...

നല്ല ചിന്ത...

മുന്നാ ഭായി ഈ അടുത്തെങ്ങാനും കണ്ടോ ?? ഞാന്‍ ഓടി... :)

Thu Oct 11, 10:59:00 am IST  
Blogger simy nazareth said...

സു, കഥ നന്നായി :-)

കഥയുടെ അവസാനം വായനക്കാരനോട്, “ആരായിരുന്നു ഗാന്ധി? കമന്റിടാത്തവര്‍ക്ക് ഒക്കെ അടി“ എന്നു ചോദിച്ചെങ്കി ഞാന്‍ ഈ കമന്റിടാതെ ഓടിയേനെ :-)

Thu Oct 11, 01:09:00 pm IST  
Blogger പ്രയാസി said...

അറിഞ്ഞറിയുന്ന, അടുത്തറിയുന്ന, അറിവിന്റെ വ്യത്യാസം. തിന്മയുടെ മുന്നില്‍, തീര്‍ത്തുവച്ച് നടക്കാത്ത, നന്മയുടെ അന്വേഷണത്തിന്റെ പാതയിലേക്കുള്ള യാത്ര.
(ഒരു പുടീം കിട്ടീല്ല.. ഇമ്മിണി അറിവു കൂടീട്ടാണേ..)
ഇങ്ങനെയൊക്കെ കടിച്ചാപൊട്ടാത്ത വാക്കുകളെഴുതിയാ
ആരായാലും ചോദിക്കും..!
“ആരായ്നും ഗാന്ദി!”?
ഒരു പത്തു ദിവസത്തിനു മുന്‍പു പോസ്റ്റിയെങ്കില്‍ കുറച്ചുകൂടി നന്നയേനെ,
സൂവിന്റെ സൂപ്പര്‍ പോസ്റ്റ്..:)

Thu Oct 11, 01:48:00 pm IST  
Blogger Saha said...

നല്ല ഗാന്ധിയന്‍ ചിന്തകള്‍. :)
ഒരു കിഴവനായി ഗാന്ധിയും, ഒരു പ്രൌഢഗംഭീരനായ ചെറുപ്പക്കാരനായി വിവേകാനന്ദസ്വാമികളും ഒന്നുമറിയാതെ തന്നെ പലരിലും അടുപ്പവും അകലവും ഒക്കെ സൃഷ്ടിക്കുന്നില്ലേ? ആ പ്രഥമനിഗമനങ്ങള്‍ക്കപ്പുറത്ത് അവരെയൊക്കെ നന്നായറിയാന്‍ ശ്രമിക്കാന്‍ ആര്‍ക്കാണ് സമയവും താത്പര്യവും?
അടിച്ചുപഴുപ്പിക്കുന്നതിന്‍‌റെ നിരര്‍ത്ഥകത നന്നായി പറഞ്ഞുവെച്ചിരിക്കുന്നു.
സൂ സൂചിപ്പിച്ച ഉത്സാഹം എങ്ങനെ ഉണ്ടാക്കാന്‍ പറ്റുമെന്നാലോചിച്ചു നോക്കിയിട്ടുണ്ടോ?

Thu Oct 11, 02:07:00 pm IST  
Blogger nirmmaalyam / നിര്‍മ്മാല്യം said...

അറിവിന്‍റെ വഴികള്‍‍,ചിന്തിപ്പിക്കുന്ന കഥ.:)

Thu Oct 11, 05:03:00 pm IST  
Blogger Murali K Menon said...

നന്ന്

Thu Oct 11, 07:47:00 pm IST  
Blogger സഹയാത്രികന്‍ said...

നന്നായി ചേച്ചി... നന്നായി...

പണ്ട് ഒരു സഹയാത്രികനോട് ഞാന്‍ ചോദിച്ച ചോദ്യത്തിനും ഇതേ മറുപടി ആയിരുന്നു...

“ തല്ലിയതു കൊണ്ടോന്നും കാര്യമില്ലടോ... തല്ലിപ്പഴുപ്പിച്ചതിനു മധുരം കുറവാകും മാത്രല്ല എളുപ്പം ചീയുകയും ചെയ്യും”

Thu Oct 11, 09:38:00 pm IST  
Blogger സു | Su said...

കുഞ്ഞന്‍ :)

ദീപൂ :) മുന്നാഭായ് ഒക്കെ ഇറങ്ങുമ്പോള്‍ കാണുന്നതല്ലേ? ;)

പ്രയാസീ :) അറിവ് കൂടിയത് നന്നായി. ;) അറിഞ്ഞറിയുന്ന, അടുത്തറിയുന്ന എന്നു പറഞ്ഞാല്‍, ചോദിച്ചും കണ്ടും, മനസ്സിലാക്കാന്‍ ശ്രമിച്ച് അറിയുന്ന, നല്ലപോലെ അറിയുന്ന എന്നൊക്കെയര്‍ത്ഥം. ഗാന്ധിജിയെ ഓര്‍ക്കേണ്ടത് ഓക്ടോബര്‍ രണ്ടിനു മാത്രം ആണെന്ന് എനിക്ക് തോന്നുന്നില്ല. ഇത് ഗാന്ധിജിപ്പോസ്റ്റ് അല്ല താനും.


സഹ :) ഉത്സാഹം, മറ്റാരെങ്കിലും ഉണ്ടാക്കിയാലും ഉണ്ടാവാതെ ഇരിക്കും, ആരും പറയാതെ തന്നെ ഉണ്ടാവും. ചിലപ്പോള്‍ അതൊക്കെ മനസ്സിന്റെ തോന്നല്‍ ആവും. എനിക്കുത്സാഹമുണ്ട് എന്ന് ഞാന്‍ വിചാരിച്ചാല്‍ ഒക്കെ ആയി. അത്രയേ ഉള്ളൂ. മറ്റുള്ളവരെ എന്തിനാ പറയുന്നത്? ഞാന്‍ തന്നെ ഒന്നും ശ്രമിക്കാറില്ല അറിയാന്‍. എന്നിട്ടല്ലേ.

വേണു ജി :)

മുരളി മേനോന്‍ :)

സഹയാത്രികന്‍ :)

എല്ലാവര്‍ക്കും നന്ദി. വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും.

Fri Oct 12, 08:41:00 am IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നന്നായി. എന്നാലും രണ്ടാം തീയ്യതി ഇടാമായിരുന്നു.

Fri Oct 12, 02:04:00 pm IST  
Blogger Haree said...

അവസാനത്തെ പാരവായിച്ച് ലേബലിലെത്തിയപ്പോള്‍ ‘കഥ’ എന്നു കാണുന്നു, ആണോ ഇത്? :)

ശരിയാണ്, പഠനത്തില്‍ മാത്രമല്ല, എല്ലാ കര്‍മ്മങ്ങളിലും ഇത് ബാധകം.
--

Sat Oct 13, 10:17:00 pm IST  
Blogger Inji Pennu said...

കലക്കി!

എഴുന്നേറ്റ് നിന്ന ക്ലാപ്പ് ക്ലാപ്പ് ഈ വരികള്‍ക്ക്!

മാ‍ഷ് ചൂരലെടുത്തു. ചൂരലിന്റെ അറ്റത്ത് നിന്ന് അഹിംസ ചിരിച്ചു. “എന്തിനാ മാഷേ, തല്ലിപ്പഴുപ്പിക്കുന്നത്? ചീഞ്ഞുപോവ്വേ ഉള്ളൂ.”

Sun Oct 14, 08:04:00 am IST  
Blogger ചീര I Cheera said...

നന്നായിയീരിയ്ക്കുന്നു സൂ!

Sun Oct 14, 07:56:00 pm IST  
Blogger സു | Su said...

കുട്ടിച്ചാത്താ :) രണ്ടാം തിയ്യതി ഇടണം എന്ന് തോന്നിയില്ല. അപ്പോ, ഇത് ആലോചിച്ചുമില്ല.

ഹരീ :) കഥ തന്നെ ഇത്.

ഇഞ്ചിപ്പെണ്ണേ :)

പി. ആര്‍ :)

എല്ലാവര്‍ക്കും നന്ദി.

Sun Oct 14, 09:44:00 pm IST  
Anonymous Anonymous said...

മ്മ്ടെ ഗോഡ്‌സേ വെടിവെച്ചകൊന്ന ആളല്ലേ ?


മുരളികൃഷ്ണന്‍ കാലടിയുടെ കവിതയില്‍ നിന്ന്.

Mon Oct 15, 03:18:00 pm IST  
Blogger സു | Su said...

തുളസീ :D

Mon Oct 15, 05:29:00 pm IST  
Blogger blog marketing said...

北京国际机票预定中心,为您提出供,国内机票国际机票留学生机票特价机票特价国际机票电子机票、欢迎垂询!
北京飞龙搬家公司,是北京搬家行业中值得信赖的北京搬家公司,工作细心、服务周到,欢迎有搬家的朋友们致是垂询!
北京天正搬家公司,是北京搬家行业中值得信赖的北京搬家公司,工作细心、服务周到,欢迎有搬家的朋友!
北京佳佳乐月嫂,为您提供育儿嫂育婴师服务,严格培训,执证上岗!
北京婚纱摄影工作室,个性的婚纱礼服设计,一流的婚纱礼服设计人才,国际流行风格婚纱礼服的设计理念以及个性婚纱摄影的强力整合;力争成为中国最大的婚纱礼服定做机构!
北京圣诞树专卖中心,厂家销售。可来样加工各种大型超高圣诞树、松针圣诞树大型圣诞树,欢迎前来圣诞树厂家咨询订购!
创业,大学生创业,如何创业呢?如何选择创业项目?要看投资大小,选择小投资高回报的项目才是最关键的!
星云科技,诚信教育,竭力为广大院校组建小学科学探究实验室数字探究实验室数字化实验室探究实验室探究实验配套设施.
北京国际机票预订中心,全程代理各航机票,特价机票,|机票查询,北京机票,打折机票,机票预定,欢迎重询!
上海搬家公司,为上海搬场公司提供上海搬场服务,望上海搬家的朋友重询本搬场公司!

Wed Sept 03, 11:31:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home