Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, February 04, 2009

വീട്ടിലെ ആംഗലേയ പുസ്തകങ്ങൾ




ഇംഗ്ലീഷിൽ എനിക്കു വല്യ പിടിപാടില്ലാത്തതുകൊണ്ട് പുസ്തകം വാങ്ങുമ്പോൾ സൂക്ഷിച്ചും കണ്ടുമൊക്കെയേ വാങ്ങൂ. പിന്നെ പുസ്തകം കണ്ടാൽ വാങ്ങിപ്പോകും എന്നൊരു കാര്യം എനിക്കുണ്ട്. മനസ്സിലായില്ലെങ്കിൽ ഡിക്ഷ്ണറിയല്ലേ ഇരിക്കുന്നത്, അതിൽ നോക്കാലോന്ന് വിചാരിക്കും. ആരെങ്കിലും നല്ലതെന്നു പറഞ്ഞാൽ പുസ്തകം വാങ്ങാറുണ്ട്. അവർക്കിഷ്ടമുള്ളത് എനിക്കിഷ്ടം ആയേക്കും എന്നു വിചാരിക്കും. ഇല്ലെങ്കിലും ഒരു പുസ്തകം വാങ്ങി വായിച്ചതുകൊണ്ട് നഷ്ടമൊന്നും വരില്ലല്ലോ. പിന്നെ പല ഇംഗ്ലീഷ് പുസ്തകങ്ങളും നെറ്റിൽ സൗജന്യമായിട്ട് കിട്ടും എന്ന് കേട്ടിട്ടുണ്ട്. പഴയത്. അതുകൊണ്ട് വാങ്ങുമ്പോൾ അക്കാര്യത്തിലും അല്പം ശ്രദ്ധ വയ്ക്കും. എന്തായാലും എനിക്കു വാങ്ങണംന്ന് തോന്നിയാൽ വാങ്ങും. എന്നാലും മലയാളം പോലെ ഇല്ല ഇംഗ്ലീഷ് വാങ്ങൽ. കുറേയെണ്ണം ഇനി വാങ്ങാൻ വേണ്ടി ലിസ്റ്റ് എഴുതിവെച്ചിട്ടുണ്ട്. നോക്കിയിട്ടൊന്നും കിട്ടിയില്ല. പിന്നെ വായിച്ചതെന്നു പറയുമ്പോൾ കുറേയേണ്ണം ലൈബ്രറിയിൽ അല്ലേ ഇരിക്കുന്നത്. അതിന്റെ ചിത്രം എടുക്കാൻ അവർ സമ്മതിക്കുമെന്ന് തോന്നുന്നില്ല. ;)

കൈപ്പള്ളിജിയുടെ ബ്ലോഗിൽ പുസ്തകങ്ങൾ പലരുടേയും പക്കലുള്ളത് പ്രദർശിപ്പിച്ചതു കണ്ടു. ഞാനെന്തായാലും ചിത്രം അയക്കാൻ വൈകിപ്പോയി. അല്ലെങ്കിലും പുലികളുടെ പുസ്തകക്കൂട്ടത്തിൽ നാലു പുസ്തകങ്ങളുമായി ഞാൻ ചെല്ലുന്നത് മോശമല്ലേ. അതുകൊണ്ട് എന്റെ ബ്ലോഗിൽത്തന്നെ ആവാം പ്രദർശനംന്ന് കരുതി. ആർക്കും വിരോധമൊന്നും ഇല്ലല്ലോ?

വീട്ടിൽ വേറെയും ഉണ്ട് പുസ്തകങ്ങൾ. പക്ഷെ ഇതൊക്കെ ഞാൻ എന്റെ ഇഷ്ടത്തിനു വാങ്ങിയതാണ്. ഒരു പുസ്തകം ഒരു സുഹൃത്ത് തന്നതാണ്. ഒന്നു രണ്ടെണ്ണം വായിക്കാൻ എടുത്തുവെച്ചിട്ട് വേറെ മുറിയിൽ വിട്ടുപോയതും ഉണ്ട്, ഇതിനൊപ്പം ഇല്ലാതെ. മുഴുവനൊന്നും വായിച്ചു തീർന്നില്ല. മലയാളത്തിലും കിട്ടുമെങ്കിലും ഒറിജിനൽ വായിക്കുന്നതാണ് എനിക്കിഷ്ടം. ചില ഇംഗ്ലീഷുപുസ്തകങ്ങളൊക്കെ തർജ്ജമ ചെയ്തതും വാങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് തന്നെ വാങ്ങിയാൽ മതിയായിരുന്നു എന്ന് ഇടയ്ക്ക് തോന്നാറുമുണ്ട്. അതു വായിച്ച് ഇംഗ്ലീഷ് പഠിക്കാലോ.

ആർക്കു വേണേലും കൊടുക്കും. പക്ഷെ, തന്നപോലെ തിരിച്ചുതരാൻ പഠിക്കണം. തുപ്പലുകൂട്ടി മറിച്ചിട്ട്, ഭക്ഷണം കഴിക്കുമ്പോൾ കുറച്ച് പുസ്തകത്തിലിട്ട്, ഫോൺ നമ്പർ തിരക്കിട്ട് പുസ്തകത്തിന്റെ ഒരു പേജിലെഴുതി, ചില കണക്കുകൂട്ടലുകൾ നടത്തി, ചില വാചകങ്ങൾക്കൊക്കെ വെറുതേ അടിവരയിട്ട്, വായിച്ചതിന്റെ അടയാളമായി പേജ് മടക്കിച്ചുരുട്ടിവെച്ച്.... ഇതൊക്കെ കണ്ടാൽ എനിക്ക് നല്ല ദേഷ്യം വരും. അങ്ങനെ സൂക്ഷിച്ചാലേ എന്നും പുതിയതായിട്ട് ഇരിക്കൂ.

മലയാളം പുസ്തകങ്ങൾ ഇനിയൊരിക്കൽ പ്രദർശിപ്പിക്കുന്നതാണ്. വേണ്ടെന്ന് പറയരുത് ദയവായിട്ട്. ;)

Labels:

13 Comments:

Blogger t.k. formerly known as thomman said...

പുസ്തകശേഖരം കൊള്ളാമല്ലോ. ഇതില്‍ To kill a mockingbird ഇതുവരെ വായിച്ചിട്ടില്ലെങ്കില്‍ ഉടന്‍ തുടങ്ങുക. സിനിമയും നല്ലതാണ്.

Wed Feb 04, 11:04:00 am IST  
Blogger ശ്രീ said...

കൊള്ളാമല്ലോ സൂവേച്ചീ... പുസ്തക ശേഖരം ഇനിയും വീകസിയ്ക്കട്ടെ!

Wed Feb 04, 12:18:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

ഇത്രയും ഇംഗ്ലിഷ് പുസ്തകങ്ങള്‍ വായിച്ചൊ.. മിടുക്കി.. ഞാന്‍ ആകെ നാലും മൂന്നും ഏഴ്..

പരീക്ഷ പാസ്സാവാന്‍ വായിച്ചത് ഇതില്‍ കൂട്ടില്ലലൊ അല്ലെ..:)

Wed Feb 04, 01:17:00 pm IST  
Blogger മുസ്തഫ|musthapha said...

"ആർക്കു വേണേലും കൊടുക്കും. പക്ഷെ, തന്നപോലെ തിരിച്ചുതരാൻ പഠിക്കണം. തുപ്പലുകൂട്ടി മറിച്ചിട്ട്, ഭക്ഷണം കഴിക്കുമ്പോൾ കുറച്ച് പുസ്തകത്തിലിട്ട്, ഫോൺ നമ്പർ തിരക്കിട്ട് പുസ്തകത്തിന്റെ ഒരു പേജിലെഴുതി, ചില കണക്കുകൂട്ടലുകൾ നടത്തി, ചില വാചകങ്ങൾക്കൊക്കെ വെറുതേ അടിവരയിട്ട്, വായിച്ചതിന്റെ അടയാളമായി പേജ് മടക്കിച്ചുരുട്ടിവെച്ച്.... ഇതൊക്കെ കണ്ടാൽ എനിക്ക് നല്ല ദേഷ്യം വരും."

എനിക്ക് ഈ ബുക്കുകള്‍ എല്ലാം ധൈര്യായി തന്നേക്കൂ...
സൂ പറഞ്ഞ പോലത്തെ ഒരു പ്രശ്നോം വരത്തില്ല...
(മുന്നറിയിപ്പ്: മലയാളം പുസ്തകങ്ങള്‍ക്ക് ഈ ഗ്യാരണ്ടി ബാധകമല്ല)

:)

Wed Feb 04, 01:51:00 pm IST  
Blogger മേരിക്കുട്ടി(Marykutty) said...

ഗൈഡ്- ദേവാനന്ദ് ഫാന്‍ ആയിരുന്നു ഞാന്‍ ഡിഗ്രി ക്ക് പഠിക്കുമ്പോ. ഇതു പോലെതെ ഒരാളിനെ കൊണ്ടു എന്നെ കേട്ടിക്കണേ അമ്മച്ചീ എന്ന് നൂറു വട്ടമെന്കിലും പറഞ്ഞിട്ടുണ്ടാകും..ഗൈഡ് സിനിമ TV യില്‍ വന്ന ദിവസം കറന്റ് പോയി. പിന്നെ ലൈബ്രറിയില്‍ നിന്നു പുസ്തകം എടുത്തു വായിച്ചു... ഓരോ സീനും ദേവാനന്ദ് നെ വച്ചു ഭാവനയില്‍ കണ്ടു...ഇപ്പൊ ദേവാനന്ദിനോടുള്ള ആരാധന ഒക്കെ പോയി. പുസ്തകങ്ങളോടുള്ള സ്നേഹം മാത്രം പോയിട്ടില്ല..അതും പോകുമോ, ആവോ??

എന്തായാലും പഴയ കാര്യങ്ങള്‍ ഒക്കെ ഓര്‍മിപ്പിച്ച പോസ്റ്റിനു നന്ദി..

"ഇതൊക്കെ കണ്ടാൽ എനിക്ക് നല്ല ദേഷ്യം വരും."എനിക്കും!

എനിക്ക് ഇഷ്ടപെട്ട പുസ്തകങ്ങളില്‍ രണ്ടെണ്ണം:
Ancinet promises(Jayshree Mishra) :പ്രിയ AS ന്റെ തര്‍ജിമ ഉഗ്രന്‍..മലയാളം വെര്‍ഷന്‍ വായിച്ചിട്ട്, ഇംഗ്ലീഷ് കൂടി വായിക്കണം എന്ന് തോന്നി. അങ്ങനെ വാങ്ങി വായിച്ചു. അത് വര്‍ഷങ്ങള്‍ മുന്‍പാണ്. കാലം മാറുന്നതനുസരിച്ച് ടേസ്റ്റും മാറും , അല്ലെ? ജയശ്രീയുടെ ബാക്കി പുസ്തകങ്ങള്‍ ഒന്നും എനിക്ക് ഇഷ്ടമായില്ല.

Betterman & Mistress by അനിത നായര്‍.

Wed Feb 04, 02:07:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതെന്താ കൈപ്പള്ളിയണ്ണന്‍ അയച്ച ഫോട്ടോ തിരിച്ചയച്ചോ????

ഓടോ:മേരിച്ചേച്ചി“Ancinet promises(Jayshree Mishra) :പ്രിയ AS ന്റെ തര്‍ജിമ ” അതു വായിച്ച് ഫാനായ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു ഞാനാ ബുക്ക് തപ്പീട്ട് കിട്ടീട്ടും ഇല്ല ആ തര്‍ജമയുടെ പേരെന്താ? എവിടെ കിട്ടും?

Wed Feb 04, 02:59:00 pm IST  
Blogger മേരിക്കുട്ടി(Marykutty) said...

ചാത്തന്‍സേ, അതിന്റെ പേരു "ജന്മാന്തര വാഗ്ദാനങ്ങള്‍."
എവിടെ കിട്ടും എന്ന് ചോയ്ച്ചാല്‍ :(( ഞാന്‍ ലൈബ്രറിയില്‍ നിന്നും ആണ് വായിച്ചതു..

Wed Feb 04, 03:23:00 pm IST  
Blogger മുസാഫിര്‍ said...

അപ്പോ പക്ഷിനിരീക്ഷണവും ഉണ്ടോ സൂ ?

Wed Feb 04, 04:35:00 pm IST  
Blogger ചീര I Cheera said...

ഇതൊരു ഐഡിയ ആണല്ലോന്ന് ഇതു കണ്ടപ്പോളാണു തോന്നീത്..
നമ്മുടെ സ്വന്തം ബ്ലോഗിലും ഇടാലോ എന്ന ഐഡിയ.. :)
സൂന്റെ ‘എനര്‍ജി’ സമ്മതിച്ചു തന്നിരിയ്ക്കുണു!
(ഈയുള്ളവള്‍ മടിയൊഴിഞ്ഞിട്ടു നന്നാവുമെന്ന പ്രതീക്ഷയില്ലാന്നു ചുരുക്കം..)
:)

Wed Feb 04, 05:35:00 pm IST  
Blogger സു | Su said...

തൊമ്മൻ ജീ :) മുഴുവൻ വായിച്ചില്ല. കുറച്ച് ആയി. തീർച്ചയായും വായിക്കും. സിനിമയും കിട്ടുമോന്ന് നോക്കും. നന്ദി. പണ്ട് ഞാനെഴുതിയ ഒരു പോസ്റ്റിലെ ഒരു കമന്റ് കണ്ടിട്ടാണ് ബുക്ക് വാങ്ങിയത്. പെട്ടെന്ന് കിട്ടിയില്ല.

ശ്രീ :)വികസിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇട്ടിമാളൂ :) പഠിക്കുന്ന പുസ്തകം വായിക്കാഞ്ഞതുകൊണ്ടല്ലേ ഇതൊക്കെ ഇപ്പോ വായിക്കുന്നത്. ;)

അഗ്രജൻ :) അപ്പോ മലയാളം ബുക്കുകൾ അഗ്രജനു തരാൻ പേടിക്കണം അല്ലേ?

മേരിക്കുട്ടീ :) ജയശ്രീ മിശ്രയുടെ പുസ്തകങ്ങൾ വാങ്ങിയില്ല. മിസ്ട്രസ് വാങ്ങി. അനിതാ നായരുടെ വേറെ പുസ്തകം, ലേഡീസ് കൂപ്പേ ആണ് വാങ്ങിയത്. അത് മലയാളത്തിലാ.

കുട്ടിച്ചാത്താ :) അയ്യേ പുലികളുടെ ഇടയ്ക്ക് ഞാൻ ചിത്രം അയക്കാനോ? ഞാനൊന്നും അയക്കാറില്ല. അതുകൊണ്ട് ഒന്നും തിരിച്ചുവരാറുമില്ല. ജന്മാന്തരവാഗ്ദാനങ്ങൾ കറന്റ്/ഡി.സി ബുക്സിൽ കിട്ടും. എവിടെയോ കണ്ടു. ഏത് ബുക്സ്റ്റാളിൽ ആണെന്ന് എനിക്ക് ഓർമ്മ കിട്ടുന്നില്ല. ഇനി വേറെ എവിടേലും ആണോ ആവോ! കണ്ടാല്‍പ്പറയാം കേട്ടോ.

മുസാഫിർ :) ആകെ നാലു മൈനേം രണ്ട് തത്തേം, മൂന്ന് കൊറ്റീം, അഞ്ച് കാക്കേം ആറ് കോഴീം....ഇങ്ങനെ പോകുന്നു പക്ഷിനിരീക്ഷണം. പുസ്തകം കണ്ടപ്പോഴാണ് സഹജീവികളെയൊക്കെ ഒന്ന് അടുത്തറിയാൻ ശ്രമിച്ചേക്കാംന്ന് കരുതിയത്.

പി. ആർ. :) ‘എനർജി’ ദിവസവും കരിങ്ങാലിവെള്ളം കുടിക്കുന്നതിന്റേയാ. മടി പിടിച്ചിരിക്കാതെ കൈപ്പള്ളിയുടെ ബ്ലോഗിലോ, സ്വന്തം ബ്ലോഗിലോ പടം പിടിച്ച് ഇടൂ.

Thu Feb 05, 12:35:00 pm IST  
Blogger Unknown said...

aaha. bird watching undo Su-nu? "keralathile pakshikal" by neelakandan is also a good book for reference. may be you already have that in your malayalam collection :)

Fri Feb 06, 04:17:00 pm IST  
Blogger സു | Su said...

റോക്സീ :) അങ്ങനെ കാര്യമായിട്ടില്ല. ഒന്നു ശ്രമിച്ചേക്കാംന്ന് കരുതി. ഒരു പക്ഷിയെ കണ്ടാൽ അറിയില്ലെങ്കിൽ, അതിന്റെ പ്രത്യേകതകൾ നോക്കിവെച്ച് പിന്നെ ഈ പുസ്തകം നോക്കാലോ. റോക്സി പറഞ്ഞ പുസ്തകം വാങ്ങിയില്ല. വേറെയും രണ്ടെണ്ണം കണ്ടിരുന്നു. ഇനി വാങ്ങണം.

Sat Feb 07, 01:00:00 pm IST  
Blogger Bindhu Unny said...

ഈ പോസ്റ്റ് ഇപ്പഴാ കണ്ടത്.
ചിലതൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷികളുടെ രണ്ട് ബുക്കുകളുണ്ടല്ലോ. അതിനെയൊക്കെ കണ്ട്പിടിച്ച് പടമെടുത്ത് ബ്ലോഗിലിടണേ. :-)

Sat Mar 14, 12:03:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home