Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, February 05, 2009

കൊച്ചപ്പൂ




ഇതിന് ഞാനിട്ട പേരാണ് കൊച്ചപ്പൂ.




കൊച്ച പോലെ/കൊക്ക് പോലെ/ കൊറ്റി പോലെ നിൽക്കുന്നതുകൊണ്ടാണ് അങ്ങനെ ഒരു പേരിട്ടത്.




കാണാൻ എനിക്ക് വല്യ ഇഷ്ടം. റോഡരികിലൊക്കെ കാണാം. പറമ്പുകളിലും കാണാം.




കുറേക്കാലം കഴിഞ്ഞാൽ ഇതിനെയൊക്കെ കാണുമോയെന്തോ! എന്തെങ്കിലുമാവട്ടെ. എന്നാലും കാണാനുള്ള ഇഷ്ടം കൊണ്ട് പൂച്ചട്ടിയിൽ വളർത്താനും ഞാൻ തയ്യാർ!




അമ്മ പറയുന്ന പേര് ഒറ്റക്കാൽമുടന്തി എന്നാണ്. ആർക്കെങ്കിലും വിശദമായി അറിയാമെങ്കിൽ പറഞ്ഞുതരിക. വിരോധമില്ലെങ്കിൽ.

Labels:

12 Comments:

Blogger Kumar Neelakandan © (Kumar NM) said...

ഇതിനു ഞാന്‍ അരയന്നം എന്നു പേരിടുന്നു. ശരിക്കും ഒരു അരയന്നത്തിനെ പോലെതന്നെ

Thu Feb 05, 04:26:00 pm IST  
Blogger Haree said...

:-)Kumar Neelakantan © പറഞ്ഞതുപോലെ അരയന്നത്തോടല്ലേ കൂടുതല്‍ സാമ്യം? നമുക്കിതിനെ ‘ഹംസപ്പൂ’ എന്നു വിളിച്ചാലോ? :-)

ഇനി കൊറ്റി/കൊക്ക് ആണെങ്കില്‍ തന്നെ, ‘കൊറ്റിപ്പൂ’ എന്നതല്ലേ കുറച്ചുകൂടി ചേര്‍ച്ച?
--

Thu Feb 05, 06:41:00 pm IST  
Blogger ശ്രീ said...

പേരെന്തായാലും ഇങ്ങനെ ഒന്ന് കണ്ടതായി ഓര്‍ക്കുന്നില്ല.

Thu Feb 05, 08:33:00 pm IST  
Blogger Bindhu Unny said...

പോസ്റ്റിന്റെ പേര് കണ്ടപ്പോ ഞാന്‍ കരുതി അപ്പൂന്റെ മകന്‍ കൊച്ചപ്പൂന്റെ വല്ല കാര്യവുമാണെന്ന്! :-)
ഈ പൂ ഞാനും കണ്ടിട്ടുണ്ട്. പേരിട്ടിട്ടില്ല. :-)

Thu Feb 05, 09:15:00 pm IST  
Blogger മേരിക്കുട്ടി(Marykutty) said...

കുറച്ചു പുതിയ വാക്കുകള്‍ പഠിക്കാന്‍ പറ്റുന്നു.കൊറ്റിയെ കൊച്ച എന്ന് വിളിക്കുംഎന്ന് അറിയില്ലാരുന്നു.
നല്ല പൂ...

Fri Feb 06, 08:57:00 am IST  
Blogger സു | Su said...

കുമാറേ :) അരയന്നമെങ്കിൽ അരയന്നം.

ഹരീ :) കൊറ്റിപ്പൂ എങ്കിൽ കൊറ്റിപ്പൂ.

ശ്രീ :) ഞാൻ നട്ടുവളർത്താൻ ശ്രമിക്കാം. ശ്രീയ്ക്ക് കാണാമെന്ന് പ്രതീക്ഷിക്കാം.

ബിന്ദൂ :)ഒരു പേരിടൂ.

മേരിക്കുട്ടീ :) കൊച്ച എന്നു വിളിക്കും. (ഇനി ഞാൻ മാത്രമാണോ ഈശ്വരാ അങ്ങനെ വിളിക്കുന്നത്!)

എന്നാലും ആരും ഇതെന്താന്നു പറഞ്ഞുതന്നില്ല. :(

Fri Feb 06, 10:50:00 am IST  
Blogger ജയരാജന്‍ said...

പോട്ടം കണ്ടിറ്റ്: “ങേ ‘കൊച്ചേ‘നപ്പോലത്തെ പൂവോ“ എന്ന് വിചാരിച്ചതേയുള്ളൂ; അപ്പോഴേക്കും സൂവേച്ചി പേരും ഇട്ടോ? കൊള്ളാം. ഇതിനെ ഞങ്ങളുടെ നാട്ടിൽ ഒന്നും കണ്ടിട്ടില്ല - ചിലപ്പോ ഞാൻ ശ്രദ്ധിക്കാത്തതായിരിക്കും :(
ശരിക്കും പേര് എന്തായാൽ എന്താ: നമുക്ക് കൊച്ചപ്പൂ എന്ന് തന്നെ വിളിക്കാം :)

Fri Feb 06, 11:08:00 am IST  
Blogger സു | Su said...

ജയരാജൻ :) ശ്രദ്ധിക്കാഞ്ഞിട്ടാവും. കൊച്ചപ്പൂ എന്നു തന്നെ വിളിക്കാം‌ല്ലേ?

Sat Feb 07, 01:01:00 pm IST  
Blogger Unknown said...

ആടലോടക വർഗ്ഗം പൂവ് ഇല ശ്രദ്ധിച്ചാൽ മനസ്സിലാവും ചില സ്ഥലങ്ങളിൽ രാജ ആടലോടകം എന്നു പറയും അടുതൽ സ്ഥലങ്ങളിലും ഇതിന്റെ പേര് ആർക്കും അറിയില്ല

Sun Feb 16, 02:11:00 pm IST  
Blogger Unknown said...

ആടലോടക വർഗ്ഗം പൂവ് ഇല ശ്രദ്ധിച്ചാൽ മനസ്സിലാവും ചില സ്ഥലങ്ങളിൽ രാജ ആടലോടകം എന്നു പറയും അടുതൽ സ്ഥലങ്ങളിലും ഇതിന്റെ പേര് ആർക്കും അറിയില്ല

Sun Feb 16, 02:13:00 pm IST  
Blogger Unknown said...

ആടലോടക വർഗ്ഗം പൂവ് ഇല ശ്രദ്ധിച്ചാൽ മനസ്സിലാവും ചില സ്ഥലങ്ങളിൽ രാജ ആടലോടകം എന്നു പറയും അടുതൽ സ്ഥലങ്ങളിലും ഇതിന്റെ പേര് ആർക്കും അറിയില്ല

Sun Feb 16, 02:13:00 pm IST  
Blogger Unknown said...

രാജആടലോടകം തന്നെ. മുടികൊഴിച്ചിലിനും താരനും ഉത്തമം

Tue Apr 14, 08:49:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home