തിരയുടെ കോപം
തിരയുടെ രൂപത്തിലെത്തിയ ഘാതകൻ
എത്രയോ ജന്മങ്ങൾ കൊണ്ടുപോയി.
കടലിനെ സ്നേഹിച്ച പാവങ്ങളെയാത്തിര
തെല്ലുമേ ചിന്തയില്ലാതെ തകർത്തുപോയ്
കൈവിട്ടുപോയൊരു കൂട്ടരെയോർത്തിട്ടു
കരളിൽ കനലുമായ് ഒരുപാടുപേർ.
ആവുമോ കടലേ നിനക്കു മായ്ച്ചീടുവാൻ
അവരുടെ കണ്ണിലെ ദൈന്യതയെ?
അവരുടെ കൺകളിൽ വീണ്ടും തെളിയുമോ
ജീവിതസ്നേഹത്തിൻ പൂത്തിരികൾ!
Labels: കവിത
5 Comments:
Su nami.
കാലം മായ്ക്കാത്ത കണ്ണുനീരുകള്‍ ഇല്ലല്ലോ മാഷേ ....പിന്നെ കടലിനും ഉണ്ടാകും കഥന കഥകള്‍ ....ഇനി ഒരു സുനാമി ഉണ്ടാകാതിരിക്കട്ടെ
അനിലേട്ടാ :) ഈ “സുനാമി” അടുത്തവർഷം ദുബായിയിലേക്ക് വരാൻ സാദ്ധ്യതയുണ്ട്. മുന്നറിയിപ്പ് തന്നില്ലെന്ന് വേണ്ട. ;)
ഭൂതത്താൻ :) മായ്ച്ചാലും പിന്നെ ഓർമ്മകൾ വരുമ്പോൾ കണ്ണീരും കൂടെ വരുന്ന ദുരിതങ്ങളല്ലേ പലർക്കും കൊടുത്തിട്ടുപോയത്.
ആരും ഓർക്കാതെ ആ ദിവസം ഒരിക്കൽ കൂടി കടന്നു പോയി അല്ലേ ചേച്ചീ
strangebeauty :) ദുരിതം അനുഭവിച്ചവർ മറന്നുകാണില്ലല്ലോ.
Post a Comment
Subscribe to Post Comments [Atom]
<< Home