അമ്മ
വെണ്ണ ഞാൻ കണ്ടില്ല, കട്ടില്ലയെന്നോതി
കാർവർണ്ണനിന്നെന്റെ കനവിൽ വന്നു.
കള്ളച്ചിരിയുണ്ട്, ചേലയിൽ മണ്ണുണ്ട്,
കൂടെയൊരുപറ്റം തോഴരുണ്ട്.
കണ്ണൻ മുഖത്തേക്കു ഞാനൊന്നു നോക്കുമ്പോൾ
ചുണ്ടിൽ, ചിരിയേക്കാൾ വെണ്ണയുണ്ട്!
ഇല്ലില്ലയെൻ കണ്ണനൊന്നും കവർന്നില്ല,
എന്നോടു വന്നാരും ചൊല്ലിയില്ല.
ഉള്ളിൽ നിറഞ്ഞോരു ചിരിയൊന്നൊതുക്കി ഞാൻ
കണ്ണനെയെന്നോടു ചേർത്തുനിർത്തി.
Labels: കവിത
11 Comments:
നല്ല ഒരു ഉണ്ണിക്കവിത :)
നല്ല സ്വപ്നം,നല്ല കവിത :)
നല്ല കവിത.
നല്ല കുഞ്ഞിക്കവിത.
ഞാനും ചേര്‍ത്തു നിര്‍ത്തട്ടെ എന്റെ കണ്ണനെ .
എനിക്കിഷ്ടമായി ഞാനും കാണാറുള്ള ഈ സ്വപ്നം.
അമ്മേ ഞാന്‍ മണ്ണുതിന്നീലതുമനസി നിനക്കില്ല വിശ്വാസമെങ്കില്‍
ചെമ്മേ കാണ്‍കെന്നു ചൊല്ലി, ച്ചെറിയ പവിഴവായ് കാട്ടിയമ്മക്കൊരുന്നാള്‍
അന്നേരം വിശ്വമെല്ലാമതിലനവധികണ്ടമ്മ മോഹിക്കുമപ്പോ-
ളമ്മേ! അമ്മിഞ്ഞനല്കെന്നൊരു നിപുണത ഞാന്‍ കണ്ടിടാവൂ മുകുന്ദ!
സുന്ദരം...
കണ്ണനെക്കുറിച്ച് എത്ര പാടിയാലും, കേട്ടാലും മതിയാവില്ല....നന്ദി...
ശ്രീ :)
വല്യമ്മായീ :)
സതി മേനോൻ :)
എഴുത്തുകാരിച്ചേച്ചീ :)
പ്യാരീ :)
സുകന്യ :)
അനോണി മലയാളീ :) ഇനിയും ഉണ്ടോ? എനിക്കറിയില്ലായിരുന്നു.
ഗോപൻ :)
എല്ലാർക്കും നന്ദി.
എന്നിട്ട്..... എന്നിട്ടെന്തുണ്ടായി..... ???
കവിതകൾ സധാരണ വെറുതെ മനസ്സിൽ വായിക്കാറാണ് പതിവ്...
ഇത്തവണ അതു പോരെന്നു തോന്നി...!
അതുകൊണ്ട് ഉറക്കെത്തന്നെ ചൊല്ലിപ്പോയ് ഞാനീ കവിത...!!
ആശംസകൾ...
കണ്ടുവോ കണ്ണനെ നിങ്ങളാരാൻ
അമ്മ കമ്പുകരത്തിലെടുക്കുന്നു..
(തെറ്റുണ്ടെങ്കിൽ ക്ഷമി)
Post a Comment
Subscribe to Post Comments [Atom]
<< Home