ഓണനാളിങ്ങുവന്നെത്തിയെന്ന്
ഓണനാളിങ്ങുവന്നെത്തിയെന്ന്
ഒരു കാറ്റു മെല്ലെ പറഞ്ഞകന്നു.
ഓണത്തിനായൊന്നൊരുങ്ങീടുവാൻ
ഒരു മഴ ചിരിതൂകിയോർമ്മിപ്പിച്ചു.
ഇന്നലെപ്പോലും ഒളിച്ചുനിന്ന
തുമ്പപ്പൂവിന്നു വിടർന്നു നിന്നു.
ഇതുവരെ ദുർമുഖം കാട്ടിനിന്ന
വാനം തെളിഞ്ഞു ചിരിച്ചുനിന്നു.
ഒന്നുമേ നോക്കാതെ പൂത്തുമ്പികൾ
തലങ്ങും വിലങ്ങും പറന്നീടുന്നു.
മഴയിൽ കുതിർന്നിട്ടു വീണുറങ്ങും
ചെടികളെല്ലാമിന്നുണർവ്വിലായി.
ഓണമാണല്ലോ വരുന്നതെന്ന്
ഓർക്കാതെ പിന്നെ ഞാനെന്തുചെയ്യാൻ!
പൂക്കളം തീർത്തിട്ടും സദ്യയൊരുക്കീട്ടും
ഓണമാഘോഷിക്കാതെയെന്തുചെയ്യാൻ!
Labels: ഓണം
2 Comments:
അഡ്വാന്‍സ് ഓണാശംസകള്‍
വല്യമ്മായീ :) വെറും ആശംസകളേ ഉള്ളൂ? എനിക്കു ഓണക്കോടി തരുന്നില്ലേ? ഓണാശംസകളും പെരുന്നാൾ ആശംസകളും. (കോടി ഇല്ല.)
Post a Comment
Subscribe to Post Comments [Atom]
<< Home